Sunday, December 26, 2010

അടിപൊളി കൃസ്തുമസ്സ് അമ്പിളി ടീച്ചറോടൊപ്പം

അടിപൊളി കൃസ്തുമസ്സ് അമ്പിളിട്ടീച്ചറോടോപ്പം

വിദേശവാസം അവസാനിപ്പിച്ചതില്‍ പിന്നെ ആദ്യമായാണ്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൃസ്തുമസ്സ് ആഘോഷിക്കുന്നത്. ഒരു ദിവസത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലല്ലോ കൃസ്തുമസ്സ്. ഈ ആഴ്ച്ച മുഴുവന്‍ അതിന്റെ പരിമളം നിലനില്‍ക്കും. ഒന്നോണം രണ്ടോണം പോലെ.

ഇന്നെലെ അതായത് രണ്ടാം ദിവസം കാലത്ത് എനിക്ക് കുരിയച്ചിറ പള്ളിയില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. പിന്നെ ജന്മനാട്ടില്‍ പോയി പാറുകുട്ടിയെ കാണല്‍, വൈകിട്ട് ഹോട്ടല്‍ പേള്‍ റീജന്‍സിയിലെ വിരുന്ന് സല്‍ക്കാരം. പള്ളിയിലെ കെട്ട് കഴിഞ്ഞ് നിര്‍മ്മലയുടെ വീട്ടില്‍ ഒരു ഡ്രിങ്കിനും ക്ഷണിച്ചിരുന്നു. എല്ലാം കഴിഞ്ഞ് തൃശ്ശൂര്‍ റീജിയണ്‍ല്‍ തിയേറ്ററില്‍ നാടകം കാണാന്‍ പോകണം.

എവിടെയൊക്കെ പോകണം എന്തൊക്കെ ചെയ്യണം, ഞാന്‍ ഒരാളല്ലേ ഉള്ളൂ. പകുതി സ്ഥലത്തേക്ക് എന്റെ പെമ്പറന്നോത്തിയെ വിടമെന്ന് വെച്ചാല്‍ അവള്‍ക്കിന്നെലെ ഒരു വൈക്ലബ്യം. അവള്‍ കുറച്ച് നാളായി പറയുന്നു അവള്‍ക്കൊരു ഷെവര്‍ലേ സ്പാര്‍ക്ക് വേണമെന്ന്. അതും പീക്കോക്ക് ബ്ലൂ കളറില്‍.

പണ്ടവള്‍ക്ക് മസ്കത്തില്‍ ഒരു ഡാറ്റ്സണ്‍ ബ്ലൂബേറ്ഡ് ഉണ്ടായിരുന്നു. അതും പീക്കോക്ക് ബ്ലൂ ആയിരുന്നു. അന്നവളൊരു കൊച്ചു സുന്ദരിയായിരുന്നു. എന്ത് പറഞ്ഞാലും ഞാന്‍ വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നെ പിള്ളേരെ കിന്‍ഡര്‍ ഗാര്‍ട്ടനില്‍ വിടുവാനും ഷോപ്പിങ്ങിനുമൊക്കെ എന്നെ മെനക്കെടുത്താതെ അവള്‍ക്ക് വിലസാമായിരുന്നു.

പക്ഷെ ഇപ്പോളെത്തെ എന്റെ കണ്ടീഷന്‍ പരിതാപകരമാണ്‍. സ്പാര്‍ക്ക് പോയി ഒരു മിനി സ്കൂട്ടര്‍ പോലും വാങ്ങിക്കൊടുക്കന്‍ പറ്റാത്ത അന്തരീക്ഷമാണ്‍. ഇനി സ്കൂട്ടര്‍ വാങ്ങിയാല്‍ തന്നെ അവല്‍ അതിന്റെ മേലില്‍ കയറുകയില്ല. പണ്ടൊരു കൈനറ്റിക്ക് സ്കൂട്ടറുണ്ടായിരുന്നു എനിക്ക്. എല്ലാ ആണുങ്ങളും ടൂവീലറിന്റെ പുറകില്‍ പെണ്ണുങ്ങളെ കയറ്റിക്കൊണ്ട് ടൌണില്‍ ചുറ്റിയടിക്കുമ്പോള്‍ എനിക്കും എന്റെ പെണ്ണിനെ സ്കൂട്ടറിന്റെ പുറകിലിരുത്തി പറപ്പിച്ച് നടക്കാനൊരു മോഹം ഉണ്ടായിരുന്നു.

പക്ഷെ അവള്‍ സ്കൂട്ടറിന്റെ പിന്നില്‍ കയറാന്‍ കൂട്ടാക്കിയില്ല. ആദ്യം പറഞ്ഞ് അവളുടെ സ്റ്റേറ്റസ്സിന്‍ മോശമാണെന്ന്. അവളുടെ ആ‍ങ്ങിളക്ക് കുറച്ചിലാണ്‍ എന്നൊക്കെ. ഈ ആങ്ങിള പണ്ട് ഒരു മണ്ട ജാവ ബൈക്കിലാണ്‍ നടന്നിരുന്നത്. ഇപ്പോള്‍ ഇവളുടെ ഷെയറെല്ലാം തട്ടിയെടുത്ത് ഇപ്പോല്‍ ഒരു മുതലാളിയായി ആഡംബരവാഹനത്തില്‍ വിലസുന്നു.
മെര്‍സീഡിസ്സോ, റോള്‍സ് റോയ്സോ ഒക്കെ വാങ്ങി വിലസേണ്ട പെണ്ണായിരുന്നു എന്റെ ഈ എടാകൂടം. എന്തെങ്കിലും ഒക്കെ ഓളുടെ വീട്ടില്‍ നിന്ന് കിട്ടുമെന്ന എന്റെ കണക്കുകൂട്ടല്‍ ഇവള്‍ തെറ്റിച്ചു. ആ നാട്ടില്‍ വെച്ച് ഏറ്റവും ധനികനായിരുന്നു ഓളുടെ തന്ത. ഇപ്പോള്‍ എന്തായി എല്ലാം ആങ്ങിളമാര്‍ തട്ടിച്ചെടുത്തു, അവര്‍ക്കാണെങ്കില്‍ പെങ്ങളെ വേണ്ടാതായി. അല്ലെങ്കില്‍ ഈ ആങ്ങിളക്ക് ഒരു ഷെവര്‍ലേ സ്പാര്‍ക്കോ അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു ആപേ വണ്ടിയോ ഒക്കെ വാങ്ങിക്കൊടുക്കാമായിരുന്നു!!

എന്റെ സ്കൂട്ടറിന്റെ പുറകില്‍ ഞാന്‍ ഒരു ദിവസം എന്റെ ഓഫീസിലെ നിര്‍മ്മലയെ കയറ്റിക്കൊണ്ട് തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ കറങ്ങിയടിച്ചു. അത് ഓളുടെ ആങ്ങിള കാണുകയും ചെയ്തു. അവളത് മനസ്സില്‍ വെച്ച് ഒരു ദിവസം എന്റെ വണ്ടിയുടെ പിന്നില്‍ കയറാന്‍ തുനിഞ്ഞെങ്കിലും ഞാന്‍ അവളെ കയറ്റിയില്ല.

“പിന്നേയ്…………. ഈ മുതുക്കികളെ കയറ്റാനുള്ളതല്ല എന്റെ ഈ ജഗജില്ലി വാഹനം.!” ഓള്‍ക്കത് കൊണ്ടു. ഞമ്മള്‍ക്ക് സന്തോഷവും ആയി. അങ്ങിനെ വിട്ടാ പറ്റില്ലല്ലോ ഓളെ. 1992 കാലഘട്ടത്തില്‍ ഈ പറഞ്ഞ കൈനറ്റിക്ക് ഒരു ജഗജില്ലിയായിരുന്നു.

ഇപ്പോള്‍ ഓള്‍ക്ക് സ്പാര്‍ക്ക് വേണം. ഒരു സ്പാറ്ക്കുമില്ലാത്ത ഈ മുതുക്കിക്ക് എന്തിന്‍ ഷെവര്‍ലേ സ്പാര്‍ക്ക്…? മിനിഞ്ഞാന്ന് ഞങ്ങള്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് ഞാന്‍ നാല്‍ കാലിലായിരുന്നു. ചാലക്കുടിയില്‍ നിന്ന് ഓളോട് വാഹനം ഓടിക്കാന്‍ പറഞ്ഞപ്പോള്‍ ഓള്‍ക്കും അന്നും ഉണ്ടായിരുന്നു ഒരു വൈക്ലബ്യം. ഓള്‍ക്ക് എന്റെ ശകടം ഓടിക്കാന്‍ അറിയില്ലത്രെ/ പകരമൊരു “സ്പാര്‍ക്ക്” കിട്ടിയിരുന്നെങ്കിലെന്ന് അവളാശിച്ചുപോയത്രെ..! സ്പാര്‍ക്കിലൊക്കെ ചെത്തി നടക്കേണ്ടത് അവളുടെ പേരക്കുട്ടികളെപ്പോലെയുള്ളവര്‍ അല്ലേ !!!!
പണ്ടൊക്കെ ഞങ്ങള്‍ ദുബായിലായിരുന്ന കാലത്ത് പാര്‍ട്ടി കഴിഞ്ഞുവരുമ്പോള്‍ ഇവളായിരുന്നു ഡ്രൈവര്‍. ഞാനെപ്പോളും ഫോര്‍ വീല്‍ ഡ്രൈവിങ്ങിലായിരുന്നും. അന്നൊക്കെ ഒരു കുപ്പി മിനറല്‍ വാട്ടറിനേക്കാളും ചീപ്പായിരുന്നു ഒരു കുപ്പി ചില്‍ഡ് ഫോസ്റ്റര്‍.
ചിലപ്പോളെന്നോട് പറയും….”ചേട്ടാ ഞാനൊരു ബ്ലഡി മേരി കഴിക്കാന്‍ പോകയാണ്‍. ചേട്ടന്‍ വോഡ്ക കഴിച്ചാല്‍ മതി’‘ ഞാന്‍ അതൊക്കെ ചിലപ്പോള്‍ അനുസരിച്ച് പോന്നു. ഇവറ്റകളെയൊക്കെ അന്ന് പിണക്കാന്‍ പറ്റില്ലല്ലോ?

എന്തായിരുന്നു ഇവളുടെ സൂത്രമെന്ന് വെച്ചാല്‍ അവള്‍ക്ക് റിട്ടേണ്‍ ജേര്‍ണിയില്‍ വാഹനം ഓടിക്കാന്‍ പറ്റില്ല. അത് തന്നെ കാരണം. പിന്നെ ഈ വോഡ്ക കുടിച്ചാല്‍ പോലീസുകാര്‍ക്ക് പെട്ടെന്ന് മണം കിട്ടില്ലത്രെ..! ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചിലൊന്നും ബലൂണൂത്തും മണ്ണാംകട്ടിയൊന്നും പ്രചാരത്തിലായിരുന്നില്ല.

അവിടെ അര്‍ധരാത്രി വാഹനമോടിക്കുന്ന പെണ്ണുങ്ങളെ ഒരിക്കലും റോടില്‍ പോലീസുകാര്‍ ആരും നിര്‍ത്തി പരിശോധിക്കാറില്ല. മിക്ക പാര്‍ട്ടികളിലും അതിനാല്‍ ഞാന്‍ എന്റെ പെണ്ണിനെ കൊണ്ട് പോയിരുന്നു. ഷി വാസ് മൈ ഷോഫര്‍ ഓള്‍സൊ. പണ്ട് ഞങ്ങള്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ലേഡി ഷോഫര്‍ ഡ്രിവണ്‍ കാറുള്‍ എന് ഗേജ് ചെയ്യുന്നതിനെതിരെ ഇവള്‍ അങ്കലാപ്പുണ്ടാക്കുണ്ടായിരുന്നു. അങ്ങിനെയാണ്‍ ഇവളെന്റെ ഷോഫറും കൂടിയായത്.

പണ്ടൊക്കെ ഇവള്‍ പാവമായിരുന്നു. ഇപ്പോള്‍ പിള്ളേരും പിള്ളേരുടെ പിള്ളേരും ഒക്കെ ആയപ്പോള്‍ ഈ തന്തപ്പിടിയെ വേണ്ട. അവള്‍ സ്പാര്‍ക്ക് വേണം പോലും. എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട…!!!!!!!!!

അമ്പിളി ടീച്ചറുടെ കാര്യം പറഞ്ഞ് എവിടേയൊക്കെയോ എത്തി. ലെറ്റ് മി ക്ണ്ടിന്യു ദ സ്റ്റോറി ഓഫ് അമ്പിളിട്ടീച്ചര്‍.
ഞാന്‍ കുരിയച്ചിറ പള്ളിയിലെ കല്യാണം കൂടാന്‍ പരിപാടിയിട്ടിരിക്കുമ്പോളാണ്‍ എന്റെ പുത്രന്‍ എന്റെ വാഹനം കിട്ടിയാല്‍ കൊള്ളാമെന്ന് അറിയിച്ചത്. അവന്‍ അവന്റെ എഞ്ചിനീയറിങ്ങ് കോളേജിലെ സഹപാഠികളൊരുമിച്ച് കൃസ്തുമസ്സ് അടിച്ചുപൊളിക്കണമത്രെ. ആ ചെക്കാന്‍ അവന്റെ വാഹനമായാണ്‍ വീക്കെന്‍ഡിലും മറ്റും എത്താറ്. തൃശ്ശൂര്‍ പാലക്കാട് റോഡിന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് ഓന്‍ ഇപ്പോ ട്രെയിനിലാണ്‍ വന്നത്.

ഇവിടെ വിലസാന്‍ തന്തയുടെ ശകടം ഉണ്ടല്ലോ> അതെടുത്ത് ചെത്താന്‍ പോയി അതിലെ പെട്രോളെല്ലാം കുടിച്ച് തീര്‍ത്തിട്ട് വീട്ടില്‍ കൊണ്ടിടും. എനിക്ക് വല്ലയിടത്തും പോകാന് നോക്കുമ്പോള്‍ ചുവപ്പ് ലൈറ്റ് മിന്നുന്നത് കാണാം. “എന്താ തന്തക്ക് ഒരു ഹാഫ് ടാങ്ക് പെട്രോള്‍ നിറച്ച് വാഹനം ഷെഡ്ഡി പാറ്ക്ക് ചെയ്യാന്‍ ഈ ചെക്കന്‍ തോന്നാറില്ല. അതിന്‍ കൂട്ടുപിടിച്ച് അവന്റെ തള്ളയും. “ നിയ്യ് പെട്രോളൊന്നും അടിക്കേണ്ടാ കേട്ടോ.. ഡാഡി എപ്പോളും നൂറ് കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനം അതില്‍ വെച്ചിരിക്കും”

“ഈ തള്ളക്കെന്തിന്റെ കേടാ….”
എനിക്കാണെങ്കില്‍ ഇപ്പോ പണ്ടത്തെ പോലെ വരുമാനം ഇല്ല. ബേങ്കിലാണെങ്കില്‍ പലിശനിരക്ക് കുറഞ്ഞു. സാധനള്‍ക്കാണെങ്കില്‍ തീ പിടിച്ച വില. ജീവിത നിലവാരം വളരെ കുത്തനെ പോകുന്നു. വരുമാനം കുറവ്, ജീവിതച്ചിലവ് കൂടുന്നു. എന്നാല്‍ ഇത് കണ്ടറിഞ്ഞ് പിള്ളേര്‍ എന്തെങ്കിലും തരാന്‍ തുനിഞ്ഞാല്‍ ഈ മുതുക്കി പെണ്ണ് അവരെ വിലക്കും. അവള്‍ക്ക് എന്ത് കാര്യമാണുള്ളത് ഇതില്‍.

എന്റെ പിതാവ് വിശ്രമജീവിതം നയിക്കുന്ന കാലത്ത് എനിക്ക് മദ്രാസില്‍ ചെറിയ ജോലി ഉണ്ടായിരുന്നു. പിതാവിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായിരുന്നു. അമ്മ സ്കൂള്‍ ടീച്ചറും ആയിരുന്നു. ആവശ്യം കഴിഞ്ഞ് വില്‍ക്കാന്‍ നെല്ലും, നാളികേരവും അടക്കയും ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അവധിക്ക് വരുമ്പോള്‍ അഛന്‍ “80x80 മൌലാന ലുങ്കിയും, പ്ലയേറ്സ് സിഗരറ്റും, കോണ്‍ ഫ്ലേക്ക് ഓട്ട്സ് മുതലായ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരുമായിരുന്നു.

അച്ചനിതൊക്കെ വാങ്ങാനുള്ള പണമുണ്ടായിരുന്നാലും, ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഞാന്‍ സന്തോഷം കണ്ടിരുന്നു. എന്നെ ആരും പഠിപ്പിച്ചിട്ടല്ല. ഇതൊക്കെ കണ്ട് വളര്‍ന്നായിരുന്നു എന്റെ ബാല്യം.

എന്റെ മകന്‍ ഒരു അമേരിക്കന് ബേങ്കില്‍ മേനേജര്‍ ആണ്‍. അവന്‍ ആഴ്ചയില്‍ 5 ദിവസമേ പ്രവര്‍ത്തി ദിവസം ഉള്ളൂ. എല്ലാ വീക്കെന്‍ഡിലും വീട്ടില്‍ വരും. ഈ കിളവന്‍ ഒന്നും കൊണ്ടത്തരില്ല. ഇത് വരെ ഒന്നും തന്നിട്ടുമില്ല. തറവാട്ടില്‍ നിന്ന് പലതും വസൂലാക്കുന്നതില്‍ അവന്‍ സൂത്രക്കാരനും ആണ്‍. അതിന്‍ അവന്റെ തള്ള കൂട്ടും.

ഒന്നുമില്ലെങ്കിലും ഒരു കപ്പ് തൈരെങ്കിലും. [കേരളത്തില്‍ സുലഭമായി കിട്ടാത്ത പ്ലാസ്റ്റിക് കേനിലുള്ള yoghurt] കൊണ്ട് തരാമായിരുന്നു. പക്ഷെ ചെയ്യില്ല. അല്ലെങ്കില്‍ ചെയ്യിപ്പിക്കില്ല. അമ്മമാരല്ലേ മക്കളെ പറഞ്ഞ് പഠിപ്പിക്കേണ്ടത്..? ജീവിതത്തിന്റെ പകുതിയും വിദേശത്ത് കഴിഞ്ഞ എനിക്ക് ഈ വക സാധനങ്ങള്‍, ഹോട്ട് ഡോഡ്, ഫ്രൈഡ് ചിക്കന്‍, പിസ്സ എന്നിവ ഇപ്പോഴും ഇഷ്ടമാണ്‍.

എന്റെ ഈ മകനും മകളും ജനിച്ച് വളര്‍ന്നതും സ്കൂള്‍ ഫൈനല്‍ വരെ പഠിച്ചതും വിദേശത്താണ്‍. എനിക്ക് അവരെ നാട്ടില്‍ നിര്‍ത്തി ഒരു പാട് പണം സമ്പാദിക്കാമായിരുന്നു. പക്ഷെ ഞാന്‍ എന്റെ പിതാവ് എന്നെ കൊളംബോയില്‍ കൊണ്ട് പോയി താമസിച്ച പോലെ ഞാന്‍ എന്റെ മക്കളെയും കൊണ്ട് പോയി.

എന്റെ മകള്‍ നല്ല കുട്ടിയാണ്‍. പ്രശസ്തയായ ഒരു ആക്കിറ്റെക്റ്റ് ആണ്‍. കൊച്ചിയില്‍ കൂട്ടുകുടുംബമായി താമസിക്കുന്നു. അവള്‍ ഭാഗ്യവതിയാണ്‍. അത്രയും നല്ല ഇന്‍ ലോസ് ആണ്‍ അവള്‍ക്ക് ലഭിച്ചത്. നല്ലൊരു പയ്യന്‍ ഹസ്ബന്‍ഡും. അവള്‍ വല്ലപ്പോഴും എന്നെ കാണാന്‍ വന്നാല്‍ എന്നെ ബിഗ് ബസാറില്‍ കൊണ്ട് പോയി എനിക്കിഷ്ടമുള്ളതെല്ലാം വാങ്ങിത്തരും. ഇനി ഞാന്‍ കൂടെ പോയില്ലെങ്കില്‍ എന്റെ ടേസ്റ്റിനനുരിച്ചുള്ളതെല്ലാം അവള്‍ കൊണ്ട് വന്ന് തരും.
++

{ശേഷം വരികള്‍ താമസിയാതെ}

13 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ടവള്ക്ക് മസ്കത്തില് ഒരു ഡാറ്റ്സണ് ബ്ലൂബേറ്ഡ് ഉണ്ടായിരുന്നു. അതും പീക്കോക്ക് ബ്ലൂ ആയിരുന്നു. അന്നവളൊരു കൊച്ചു സുന്ദരിയായിരുന്നു. എന്ത് പറഞ്ഞാലും ഞാന് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നെ പിള്ളേരെ കിന്ഡര് ഗാര്ട്ടനില് വിടുവാനും ഷോപ്പിങ്ങിനുമൊക്കെ എന്നെ മെനക്കെടുത്താതെ അവള്ക്ക് വിലസാമായിരുന്നു.

പക്ഷെ ഇപ്പോളെത്തെ എന്റെ കണ്ടീഷന് പരിതാപകരമാണ്. സ്പാര്ക്ക് പോയി ഒരു മിനി സ്കൂട്ടര് പോലും വാങ്ങിക്കൊടുക്കന് പറ്റാത്ത അന്തരീക്ഷമാണ്.

jazmikkutty said...

എന്നാലും ബീനാമ്മയെ മുതുക്കി എന്നൊന്നും വിളിക്കേണ്ടായിരുന്നു..പണ്ടത്തെ ഷോഫരും,ഇപ്പോഴത്തെ കുക്കും അല്ലേ..? ഏതായാലും ഈ പോസ്റ്റ് മോന്‍ വായിക്കട്ടെ..അപ്പോള്‍ ഇനി യോഘര്ട്ട് ഒക്കെ കൊണ്ടു വന്നു തരും..അടുത്ത വെക്കേഷന് നാട്ടില്‍ വരുമ്പോള്‍ ഞാനെന്താണ് ജെപി അങ്കിളിനു കൊണ്ടു വരേണ്ടേ..?

ജെ പി വെട്ടിയാട്ടില്‍ said...

ജാസ്മിക്കുട്ടീ

ഒരു കൈകുമ്പിള്‍ നിറയെ സ്നേഹം. അത് മാത്രം മതി ജെ പി അങ്കിളിന്. തീര്‍ച്ചയായും വരണം.

Sameer Thikkodi said...

nice to read your blog uncle !

Kuttan said...

വയസ്സായാല്‍ പിന്നെ ഭാര്യക്ക് ഭര്‍ത്താവിനെ കണ്ടു കൂടാ ഭര്‍ത്താവിനു ഭാര്യയെ കണ്ടു കൂടാ. കിളവിയായാലും വേറെ പെണ്ണുങ്ങളെ നല്ല പത്യമാണ് താനും , എന്ത് ചെയ്യനനൂ ഇതാണ് ലോകം.

GMon said...

Yesterday I was talking to Jayesh that your father has praised you in the earlier post..after reading this post I have to inform him that nothing has changed...

Pyari said...

uncle jee... Where is Ambili teacher here?

ജെ പി വെട്ടിയാട്ടില്‍ said...

pyaree

ambili teacher will appear in part II.
hopefully it will be published by tomorrow.

ജെ പി വെട്ടിയാട്ടില്‍ said...

sameer

many thanks for visiting my blog smriti. pls visit other blogs too, links are given in d home page.

സിദ്ധീക്ക.. said...

എല്ലാം നല്ലതിന് എന്നാണല്ലോ നമ്മുടെ ഒരു...കണക്കുകൂട്ടല്‍ !
ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകളോടെ ..
.

faisu madeena said...

ജെപി അങ്കിള്‍ ..ഞാനും എത്തി ...

എന്തൊക്കെ പറഞ്ഞാലും അങ്കിളിന്റെ അഡ്രെസ്സ് ഇങ്ങു താ ..ഞാന്‍ കൊണ്ട് വന്നു തരും നല്ല അടിപൊളി തൈര്...!!!..

ഒരു രഹസ്യം ചോദിക്കട്ടെ ..ഈ പോസ്റ്റ്‌ ഒന്നും ചേച്ചി വായിക്കില്ലേ ??

കുഞ്ഞൂസ് (Kunjuss) said...

87 ഇല്‍ ഈ കൈനറ്റിക് ഹോണ്ട ഇറങ്ങിയ കാലത്തു സ്വിച്ചിട്ടാല്‍ ഓടുന്ന ഈ വണ്ടിയില്‍ കുറെ ഷൈന്‍ ചെയ്തിട്ടുണ്ടു പ്രകാശേട്ടാ.... അതൊക്കെ ഒന്നോര്‍മപ്പെടുത്തിയതിനു നന്ദി ട്ടോ...

ജെ പി വെട്ടിയാട്ടില്‍ said...

faisu

പോസ്റ്റുകളൊക്കെ ചേച്ചി വായിക്കും. ഉള്ളതല്ലേ എഴുതുന്നുള്ളൂ. നര്‍മ്മം കലര്‍ത്തി എഴുതുന്നുവെന്ന് മാത്രം.

ചേച്ചി ഇപ്പോ വലിയ പ്രശ്നമില്ല. ചെക്കനാണ് ഇപ്പോള്‍ തന്തയെ നോക്കാതെ നടക്കുന്നത്. അവനെ കണ്ട്രോള്‍ ചെയ്യുന്നത് ഇവളും.

ജീവിതം ദു:സ്സഹമാണ് ചിലപ്പോള്‍. പണ്ടൊക്കെ മാറിത്താമസിക്കുമായിരുന്നു. ഇപ്പോള്‍ അതിന് യാത്ര ചെയ്യാനും വയ്യ.

തിരിച്ച് ഗള്‍ഫിലേക്ക് പോയാലോ എന്നാലോചിച്ചപ്പോള്‍ ഓള് പറയുകയാ, “നിങ്ങള്‍ക്ക് വയ്യാണ്ടാവില്ലേ.. എന്തിനാ പോണതെന്ന്...?”

വയ്യാണ്ടായാലും വേണ്ടില്ല. ജീവിതത്തിന്റെ നല്ല നാളുകള്‍ ആ ഭൂമിയിലായിരുന്നു. അവിടെ കിടന്ന് മയ്യത്താകുക എന്ന് എന്റെ വലിയൊരു ആഗ്രഹമായിരുന്നു പണ്ട്.

നല്ലവരായ ഒരു കൂട്ടം ഒമാനി സുഹൃത്തുക്കളുണ്ടവിടെ എനിക്ക് ഇപ്പോഴും.സ്വന്തമായി ജെറ്റ് പ്ലെയിനുള്ള ആ നാട്ടിലെ ഏറ്റവും ധനികനായിരുന്നു എന്റെ മുതലാളി. ഞാന്‍ എന്റെ പഴയ നാളുകള്‍ ഇപ്പോള്‍ അയവിറക്കുകയാണ്.

ഞാനും എന്റെ 2 മക്കളും എന്റെ അമ്മയും ഏക സഹോദരനും കൂടി അവിടെ താമസിച്ച് പോന്നു. വളരെ നല്ല പൊസിഷനില്‍ ഇരുപത് കൊല്ലം ഒരാളുടെ കീഴില്‍ പണിയെടുത്തു.

ലോംഗ് സര്‍വ്വീസ് അവാ‍ര്‍ഡും കൈ നിറയെ പണവും തന്നു അവിടെ നിന്ന് വിട്ടപ്പോള്‍. ഇപ്പോളും എന്നെ സ്വീകരിക്കാന്‍ അവര്‍ തയ്യാര്‍.

പക്ഷെ പണ്ടത്തെ ആരോഗ്യം സ്വാഭാവികമായും ഇപ്പോള്‍ ഉണ്ടാവില്ലല്ലോ.