Saturday, May 29, 2010

എന്റെ പാറുകുട്ടീ... നോവല്‍ ... ഭാഗം 40


മുപ്പത്തി ഒന്‍പതാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/05/39.html

കൈമളുടെ ഓഫീസിലെ ഇന്റര്‍ കോം ചിലച്ചു.
“രാധികയെ ഇങ്ങോട്ടയക്കൂ……”

പേടിച്ചരണ്ട രാധിക സാരിത്തലപ്പ് അരയില്‍ തിരുകി കൈമള്‍ പറഞ്ഞപോലെ ഉണ്ണിയുടെ കേബിനില്‍ പ്രവേശിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളാ ഈ കമ്പനിയില്‍ ജോലിയായിട്ടെങ്കിലും ആദ്യമായി ഇന്നാണ്‍ ഉണ്ണിയുടെ ഓഫീസ് ബെഡ് റൂമില്‍ പ്രവേശിക്കുന്നത്. രാധികക്ക് അഭിമാനം തോന്നി ഇത്രയുന്‍ വെടിപ്പുള്ള ആ കൊച്ചു ബെഡ് റൂം കണ്ടിട്ട്.
ഇങ്ങിനെയുള്ള ഒരാളുടെ കീഴില്‍ നേരിട്ട് ഒരു മാസമെങ്കിലും പണിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോയി.

എത്ര ഭാഗ്യവതിയാണ്‍ നിര്‍മ്മല. നിര്‍മ്മലക്ക് പകരം ആര്‍ക്കാണ്‍ ഇവിടെ പ്രവേശനം. കൈമളിന്റെ വാക്കുകള്‍ ധിക്കരിച്ച് ഒന്നും കൂടി ശ്രമിച്ചാലോ എന്ന് രാധികക്ക് തോന്നി.

രാധിക ബെഡ് റൂം വൃത്തിയാക്കിക്കൊണ്ടിരുന്നു. വൃത്തിയാക്കാന്‍ ഒന്നുമില്ലെങ്കിലും ഷീറ്റ് കുടഞ്ഞ് വിരിച്ചു. അറ്റാച്ച്ഡ് ടോയലറ്റ് കഴുകി. അതിന്നടുത്ത പേന്‍ ട്രിയിലെ കപ്പും സോസറുകളെല്ലാം കഴുകി വെച്ചു.
രാധിക പരമാവധി സെക്സിയാകാന്‍ ശ്രമിച്ചു.

“ഉണ്ണിസാറ് എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കില്‍, മാറോട് ചേര്‍ത്ത് പിടിച്ച് ഒരു മുത്തം തന്നിരുന്നെങ്കില്‍?“

രാധിക എല്ലാ ഈശ്വരന്മാരേയും വിളിച്ചു.

‘പെട്ടെന്ന് അവിടേക്ക് വന്ന ഉണ്ണിയെ കണ്ടെങ്കിലും, ഇല്ലാ എന്ന് നടിച്ചു.”
അപ്രതീക്ഷിതമായി സാറിന്റെ മുഖത്തേക്ക് നോക്കേണ്ടി വന്നു.

“ ഞാനൊരു കാര്യം ചോദിച്ചോട്ടേ സാര്‍..”
അല്പം പരുങ്ങലോടെയാണെങ്കിലും അത്രയും രാധികക്ക് ചോദിക്കാന്‍ സാധിച്ചു.

കാര്യങ്ങളൊന്നും ചോദിക്കാനുള്ള വേദിയല്ല എന്റെ പ്രൈവറ്റ് ഏരിയ.
“പുറത്ത് പോകൂ ഇവിടുന്ന്”

രാധികയുടെ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.

4 മണിക്കുള്ള മീറ്റിങ്ങില്‍ എല്ലാവര്‍ക്കും ഡോസ് കിട്ടി. ടേണ്‍ ഓവറില്‍ കുറവ് കണ്ട ഉണ്ണി കൂടുതല്‍ രോഷാകുലനായി.

ഇത്രയും വലിയ ശമ്പളത്തില്‍ നിങ്ങളെ തുടര്‍ന്ന് പുലര്‍ത്താന്‍ പറ്റില്ലെന്ന് കൂടി പറഞ്ഞപ്പോള്‍ മീറ്റിങ്ങില്‍ പങ്കെടുത്ത പലര്‍ക്കും അടിത്തറ ഇളകിയത് പോലെ ആയി.

24 മണിക്കൂറിന്നുള്ളില്‍ റിട്ടണ്‍ എക്സ്പ്ലനേഷന്‍ ആവശ്യപ്പെട്ടും കൊണ്ട് നാലര മണിക്ക് മീറ്റിങ്ങ് അവസാനിച്ചു..

ഉണ്ണി പാര്‍വ്വതിയെ കാണാതെ നേരെ തറവാട്ടിലെത്തി. കാറ് ഷെഡ്ഡിലിടാതെ മുറ്റത്ത് തന്നെ പാര്‍ക്ക് ചെയ്ത് ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ ഈരെഴ തൊര്‍ത്ത് ചുറ്റി പുഞ്ചപ്പാടത്തേക്ക് നടന്നു.

ശവക്കാട്ടിന്നടുത്ത് നിന്നിരുന്ന പഴയ കൂട്ടുകാരോട് കുശലം പറഞ്ഞ് ചീരമ്പുലി പടവില്‍ കൂടി നടന്ന് അടിയറ പടവിലെത്തി. അവിടുത്തെ എഞ്ചിന്‍ തറയില്‍ കുറേ നേരം വെള്ളം വരുന്നത് നോക്കി നിന്നതിന്‍ ശേഷം കാക്കാത്തിരുത്തിന്റെ താഴ് വരയിലുള്ള അയ്യപന്‍ കാവില്‍ പോയി തൊഴുതു. അവിടെ അല്പം വിശ്രമിച്ചതിന്‍ ശേഷം നേരെ പുത്തന്‍ തോട് വഴി വെള്ളാരംതുരുത്തിന്റെ തെക്കേ ഭാഗത്തുള്ള അയ്യപ്പന്‍ കാവ് ലക്ഷ്യമായി നടന്നു.

കാവെത്തുന്നതിന്‍ മുന്‍പ് ചെറിയ തോട് പടിഞ്ഞാട്ട് തിരിയുന്ന മൂലയില്‍ പെണ്ണുങ്ങള്‍ തുണിയലക്കുന്നതും കണ്ടു.
പണ്ട് ഈ തോട്ടില്‍ ഇതേ ഭാഗത്ത് കൂട്ടുകാരുമായി കുളിക്കുന്ന രംഗം ഓര്‍മ്മ വന്നു. കുളി കഴിഞ്ഞ് കൊട്ടുകപ്പൂവ് പറിച്ച്, അതിന്റെ തണ്ട് കൊണ്ട് മാലയുണ്ടാക്കി കഴുത്തിലിട്ടും കൊണ്ടാണ്‍ വീട്ടിലേക്ക് മടങ്ങുക.

തോട്ടിന്റെ മറുകരയിലേക്ക് നീന്തി ഒരു കാക്കാകുളി പാസാക്കി, കാവില്‍ തൊഴുത് വീട്ടിലെത്തിയപ്പോഴെക്കും നേരം സന്ധ്യ മയങ്ങിയിരുന്നു.

വീട്ടില്‍ കാല്‍ കുത്തിയപ്പോഴാണ്‍ പാര്‍വ്വതിയെ ഓര്‍മ്മ വന്നത്. ഇനി ഈ സന്ധ്യാ നേരത്ത് അവളെ പോയി കൂട്ടിക്കൊണ്ട് വരുന്നത് ശരിയല്ലല്ലോ എന്ന് കരുതി. അവള്‍ എപ്പോള്‍ ചെന്നാലും കൂടെ ഇറങ്ങിവരും. എന്നാലും ഇന്ന് വേണ്ട.
ഹോട്ടല്‍ സീഗളില്‍ പോയി ഭക്ഷണം കഴിച്ചുവന്നു. ഒന്നും കൂടി മേല്‍ കഴുകി ഉറങ്ങാന്‍ കിടന്നു.

“പാര്‍വ്വതിയുടെ കണക്ക് കൂട്ടല്‍ തെറ്റി. അവള്‍ തീര്‍ത്തും വ്യസനിച്ചു.”

“അമ്മേ…. ഈ ഉണ്ണ്യേട്ടന്‍ ഇന്നും വന്നില്ലല്ലോ..?
ഇനി വിരലിലെ മുറിവെങ്ങാനും പഴുത്തിട്ടുണ്ടാകുമോ. അധികം വൈകിയിട്ടില്ലെങ്കിലും അമ്മയോട് വിരലില്‍ കടിച്ച കാര്യവും മറ്റും പറഞ്ഞു.

മാധവിയമ്മക്ക് അത് കേട്ട് ദ്വേഷ്യവും സങ്കടവും ഒക്കെ വന്നുവെങ്കിലും പിന്നീട് തെറ്റായി തോന്നിയില്ല.. പെണ്‍കുട്ടികള്‍ ആത്മരക്ഷാര്‍ഥം ചെയ്യേണ്ടതല്ലേ > പക്ഷെ ഇത് – ആ കടി അവന്‍ തന്നെ കിട്ടിയല്ലോ എന്റെ ഭഗവതി….

“അമ്മേ നമുക്ക് ഉണ്ണ്യേട്ടന്റെ തറവാട്ടിലേക്ക് പോയാലോ…?”

ഈ നേരത്തോ…? നേരം എത്രയായീന്നാ നെന്റെ വിചാരം. ഏഴരേടെ ബസ്സ് പോയി. നീ വേണമെങ്കില്‍ നാളെ വെളുപ്പാന്‍ കാലത്ത് അഛനേയും കൂട്ടി പൊയ്കോ…

പിറ്റേ ദിവസം നേരം പുലരുന്നതിന്‍ മുന്‍പ് മാധവിയമ്മ പശുവിന്‍ വെള്ളം കൊടുക്കുകയായിരുന്നു.
- പിന്നില്‍നിന്ന് അമ്മായീ എന്നൊരു വിളി –
തിരിഞ്ഞ് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. മാധവിക്ക് തോന്നിയതായിരിക്കുമെന്ന മട്ടില്‍ അവര്‍ പശുവിനെ കറക്കാനിരുന്നു.

ഉണ്ണി നേരെ പാര്‍വ്വതി കിടന്നിരുന്ന മുറിയുടെ ജനലിന്നരികെ എത്തി.

“പാര്‍വ്വതീ…..”
പാര്‍വ്വതി ചാടിയെണീറ്റുനോക്കിയപ്പോള്‍ ആരുമില്ല. അവള്‍ വീണ്ടും മൂടിപ്പുതച്ച് കിടന്നു.

വീണ്ടും.
“പാര്‍വ്വതീ………..”
ഇത് ഉണ്ണ്യേട്ടന്റെ ശബ്ദം തന്നെ.

പാര്‍വ്വതി പുറത്തിറങ്ങി നോക്കുന്നത് കണ്ടപ്പോള്‍ ഉണ്ണി വൈക്കോലുണ്ടയുടെ ഉള്ളില്‍ മറഞ്ഞു.
അവള്‍ മുറ്റത്തും പറമ്പിലും തൊഴുത്തിന്റെ അവിടെയെല്ലാം നോക്കി തന്റെ പ്രിയനെ.

“എന്താ മോളെ നീയിങ്ങനെ പല്ല് തേക്കാതെയും കുളിക്കാതെയും ഇങ്ങനെ മുറ്റത്തിറങ്ങി നടക്കുന്നത്…”
വലിയ പെണ്ണാണെന്ന ഓര്‍മ്മ വേണം.

മോളെ ആരുടേയെങ്കിലും കൈയ്യിലേല്പിക്കുന്നവരെ മാധവിയമ്മയുടെ നെഞ്ചില്‍ തീയാണ്‍.

ഉണ്ണി അവളെ നോക്കുന്നുണ്ടെങ്കിലും നാട്ട് നടപ്പനുസരിച്ച് മംഗല്യം ചെയ്തിട്ടില്ലല്ലോ. ഒരു കണക്കില്‍ നന്നായി. അവളുടെ വയറ് വീര്‍ത്തില്ലല്ലോ ഇത് വരെ…

പാര്‍വ്വതി കുളിയും തേവാരവുമൊക്കെ കഴിയുന്നത് വരെ ഉണ്ണി കാറില്‍ പോയിരുന്ന് പാട്ട് കേട്ടു.

“ഉണ്ണി വീണ്ടും വീട്ട് മുറ്റത്ത് പ്രവേശിച്ചു. അമ്മായിയും അമ്മാമനും ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. അവരോട് കുശലം പറഞ്ഞ് ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി.”

തത്സമയം പാര്‍വ്വതി അലമാരയില്‍ നിന്ന് എന്തോ എടുക്കാന്‍ ഭാവിക്കുകയായിരുന്നു. ഉണ്ണി പിന്നില്‍ നിന്ന് പാര്‍വ്വതിയെ തോണ്ടി.

“തിരിഞ്ഞ് നോക്കിയ പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിച്ചു ഉണ്ണി”

എന്റെ ഉണ്ണ്യേട്ടാ എന്ന് വിളിച്ച് കരഞ്ഞും കൊണ്ട് പാര്‍വ്വതി..

“എന്താ ഇത്രയും നാള്‍ എന്നെ കൊണ്ട് പോകാ‍ന്‍ വരാഞ്ഞേ..?”
ഉണ്ണിയുടെ തോളില്‍ പാര്‍വ്വതിയുടെ സന്തോഷാശ്രുക്കള്‍ അടര്‍ന്ന് വീണു.

ഉണ്ണി പാര്‍വ്വതിയെ കട്ടിലില്‍ കിടത്തി വീണ്ടും വീണ്ടും ചുംബിച്ചു. പാര്‍വ്വതി കുളി കഴിഞ്ഞ് അധികം കഴിയാത്തതിനാല്‍ നേര്‍ത്ത ജലകണങ്ങള്‍ പാര്‍വ്വതിയുടെ ദേഹത്തുണ്ടായിരുന്നു.
പണ്ടും ഈ അവസ്ഥയില്‍ പാര്‍വ്വതിയെ ഉണ്ണി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു. നാലുമാസമായി കാണാതിരുന്ന പാര്‍വ്വതിയെ ഉണ്ണി വേണ്ടുവോളം ആസ്വദിച്ചു നുകര്ന്നു.

‘ഉണ്ണ്യേട്ടാ.. ഞാന്‍ ഇനി ഒരിക്കലും ഉണ്ണ്യേട്ടനെ പിരിഞ്ഞ് നില്‍ക്കില്ല. എനിക്കത് താങ്ങാനാവില്ല.”
പാര്‍വ്വതി തേങ്ങി..

പത്തിരിയും ചായയും കുടിച്ച് ഉണ്ണി പാര്‍വ്വതിയെ തറവാട്ടിലേക്ക് പോകാനുള്ള യാത്രക്കൊരുങ്ങി.

“അമ്മായീ ഞങ്ങള്‍ അല്പനേരത്തിന്നുള്ളില്‍ യാത്രയാകും”
അത് പറ്റില്ല മോനെ. ഇനി ഉച്ചയൂണ്‍ കഴിഞ്ഞ് പോകാം. അമ്മായി ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്യുന്നുണ്ട്.

എന്താ പാര്‍വ്വതീ വേണ്ട്..?
എല്ലാം ഉണ്ണ്യേട്ടന്റെ ഇഷ്ടം..

എന്നാല്‍ ശാപ്പാട് കഴിഞ്ഞ് അല്പം വിശ്രമിച്ചിട്ട് പോകാം.

നീ അപ്പുറത്ത് പോയി അമ്മയെ സഹായിക്ക്..”
ഉണ്ണി പറമ്പിലൂടെ ചുറ്റിക്കറങ്ങിയതിന്‍ ശേഷം റോഡില്‍ കൂടി പടിഞ്ഞാറോട്ട് നടന്നു. ഒരു ചായപ്പീടികയില്‍ കയറി ചായ കുടിച്ചു.

“ചായക്കടക്കാരന്‍ ഉണ്ണിയോട്”
ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ. എവിടെയാ വീട്?

“കുറച്ച് കിഴക്കാ..”
കഴിക്കാനൊന്നും വേണ്ടെ..?
പരിപ്പ് വടയും, പപ്പടവടയും, പഴവും ഉണ്ട്…

എന്നാല്‍ ഒരു പപ്പടവട തരൂ…
കുറേ നാളായി നാട്ടിന്‍ പുറത്തെ ചായക്കടയിലെ പലഹാരങ്ങള്‍ കഴിച്ചിട്ട്. പണ്ട് എരുകുളത്തില്‍ കുളി കഴിഞ്ഞ് കൂട്ടുകാരൊത്ത് കൊള്ളിക്കിഴങ്ങും ചുക്കുകാപ്പിയും കുടിക്കാറുള്ളത് ഓര്‍മ്മ വന്നു.

“എനിക്ക് പപ്പടവടയും പരിപ്പുവടയും പത്തെണ്ണം വീതം പൊതിഞ്ഞ് തരാമോ വീട്ടിലേക്ക് കൊണ്ടോകാന്‍…?”
അത്രയും ഉണ്ടാകില്ല മോനേ

‘ഉച്ചയാകുമ്പോളെക്കും പപ്പടവട എത്ര വേണമെങ്കിലും ഉണ്ടാക്കിത്തരാം..’
പരിപ്പ് വട ഉണ്ടാക്കാന്‍ സമയം പിടിക്കും. പരിപ്പ് കുതര്‍ന്ന് കിട്ടണ്ടേ. അത് ഇന്നത്തേക്ക് ഏതായാലും നടക്കില്ല..

ഉണ്ണി വടക്കുള്ള അഡ്വാന്‍സ് കൊടുത്ത് വീട്ടിലേക്ക് തിരിച്ച് നടന്നു.

‘പീടികയില്‍ ചായകുടിക്കാന്‍ വന്നവര്‍ തമ്മിലൊരു സംസാരം. ആരാ ഏതാ ഈ ആള്‍. ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ>>.

വല്ല മലായ്ക്കാരനൊക്കെ ആകും.

ഉണ്ണി കറക്കം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.വീടിന്റെ പിന്നാമ്പുറത്തേക്ക് പോയപ്പോള്‍ പാവാടയും ബ്ലൌസും ഇട്ട് തൈര്‍ കടയുന്നത് കണ്ടു.

ഉണ്ണി അങ്ങോട്ട് ചെന്ന് പിന്നില്‍ ഇട്ടിരുന്ന ബെഞ്ചില്‍ ഇരുന്നു.
തന്റെ കൂടെ അന്തിയുറങ്ങുന്ന പെണ്ണാണെങ്കിലും പാര്‍വ്വതിയുടെ കുനിഞ്ഞിരുന്ന തൈര്‍ കടയല്‍ കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ മദാലസയായ പോലെ തോന്നി ഉണ്ണിക്ക്.. ഉണ്ണി അവളുടെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു.

“എന്താ ഉണ്ണ്യേട്ടാ ഈ കാണിക്കണ്‍. വല്ലോരും കാണില്ല്യേ..?
ഇവിടെ ആരാ കാണാന്‍ ഉള്ളത്. അമ്മാമന്‍ പാടത്ത് പോയി. അമ്മ അടുക്കളേലല്ലേ.

“എന്നാലും ഈ പട്ടാപകല്‍ ആരെങ്കിലും കയറി വന്നാലോ..?”
വന്നാലെന്താ…?

“എനിക്ക് കുറച്ച് വെണ്ണ തരാമോ പാര്‍വ്വതീ…”
ഉണ്ണി തൈര്‍ കലത്തില്‍ കയ്യിട്ടു..

എന്താ ഉണ്ണ്യേട്ടാ ഇത് വെണ്ണ ആകുന്നതേ ഉള്ളൂ…
“എന്നാ കുറച്ച് മോര്‍ താ…?”

ഏയ് എന്തൊരു കഷ്ടാ ഇത്. വെണ്ണ കടഞ്ഞ് കഴിഞ്ഞാലേ മോര്‍ ആകൂ. ഉണ്ണ്യേട്ടന്‍ അപ്പുറത്തേക്ക് പോ. കുറച്ച കഴിഞ്ഞ് ഞാന്‍ വെണ്ണയും ഒരു ഗ്ലാസ്സ് മോരുമായി വരാം.

ഉണ്ണി പിന്നേയും പാര്‍വ്വതിയുടെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു. അവളെ ഇക്കിളിയാക്കി.
പാര്‍വ്വതിക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. അവള്‍ എഴുന്നേറ്റാല്‍ തൈരുകലം മറിയും. കലമുടയും.
കലമുടഞ്ഞാല്‍ അമ്മയുടെ വായില്‍ നിന്ന് വരുന്നതെല്ലാം കേള്‍ക്കണം.

“ഉണ്ണ്യേട്ടാ കൈ എടുക്ക് പ്ലീസ്…”

ഉണ്ണി അതേ നില്‍പ്പില്‍ നിന്നു. പാര്‍വ്വതിയുടെ തൈര്‍ കടയല്‍ തുടരാനായില്ല. അമ്മ വരുമോ എന്ന പേടിയായിരുന്നു അവള്‍ക്ക്..

“പാര്‍വ്വതി കലമുടയാതെ ഒരു വിധം എഴുന്നേറ്റു. അവിടെ കിടന്നിരുന്ന ചൂലെടുത്ത് നല്ലവണ്ണം ചാര്‍ത്തി ഉണ്ണിയെ..”

തമാശക്കാണെങ്കിലും ഉണ്ണിക്ക് വേദനിച്ചു. രണ്ട് പേരും വഴക്കിടാന്‍ തുടങ്ങി.

ഉണ്ണി ചൂലുംകെട്ടില്‍ നിന്ന് രണ്ട് ഈര്‍ക്കിലി വലിച്ചെടുത്ത് പാര്‍വ്വതിയുടെ പാവാട പൊക്കി നല്ല പൂശ പൂശി. അവള്‍ അടികൊണ്ട് പുളഞ്ഞു.

കരഞ്ഞുംകൊണ്ട് കലങ്ങിയ കണ്ണുകളുമായി പാര്‍വ്വതിയെ കാണാനെന്തൊരു ചേലാണെന്നോ?

“ഉണ്ണി ചിലപ്പോള്‍ അങ്ങിനെയും ആസ്വദിക്കും പാറുകുട്ടിയെ.“
മാനം മുട്ടോളം സ്നേഹിക്കും, അത് പോലെ ഉപദ്രവിക്കുകയും ചെയ്യും. പക്ഷെ ദ്രോഹം ചെയ്യാന്‍ എപ്പോളും മുന്‍ കൈയ്യെടുക്കാനുള്ള കാര്യങ്ങള്‍ എപ്പോഴും പാര്‍വ്വതിയായിരിക്കും ചെയ്ത് വെക്കുക.
പാര്‍വ്വതിക്ക് വികൃതി വളരെ കൂടുതലാണ്‍. പക്ഷെ ഉണ്ണിയോട് മാത്രം. വേറെ ഈ ഭൂമിയില്‍ ആരോടുമില്ല.

“ഉണ്ണ്യേട്ടാ എന്തിനാ എന്നെ അടിച്ചേ?. നോക്ക്യേ അവിടെയൊക്കെ തണര്‍ത്ത് കിടക്കുന്നു. പിന്നാമ്പുറമൊക്കെ പൊട്ടിയിട്ടുണ്ടാകും..”
അത് സാരമില്ല. പാവാടയുടെ അടിയിലല്ലേ. ആരും കാണില്ല.

“അല്ലാ നീയെന്തിനാ എന്നെ തല്ലിയേ..? നീയല്ലേ ആദ്യം കൊത്തിക്കടിക്കാന്‍ വന്നത്..?”
ആ അത് ശരി. ഞാനാ ആദ്യം വന്നത്. ഞാന്‍ അവിടെ ഇരുന്ന് ആര്‍ക്കും ശല്യമില്ലാതെ തൈര്‍ കടയുകയായിരുന്നില്ലേ? എന്തിനാ എന്നെ ഉപദ്രവിക്കാന്‍ വന്നത്..?

ഇപ്പോ അങ്ങിനെയായോ..?
“നീയല്ലേ എന്നോട് പുറം ചൊറിഞ്ഞ് തരാന്‍ പറഞ്ഞത്? “

പാര്‍വ്വതിക്ക് കലി കയറി….
“നുണ – നുണ “

ശരി ഇനി അഥവാ അങ്ങിനെ പറഞ്ഞുവെന്നിരിക്കട്ടെ..?
അതാണോ ചെയ്തത്. പെണ്‍കുട്ട്യോളുടെ ബ്ലൌസില്‍……. എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.

“ഞാന്‍ വെറുതെ ആ ബെഞ്ചില്‍ ഇരിക്കയായിരുന്നു. ഇത് വരെ കാണാത്ത ആളിനെ പോലെ ഒരു നോട്ടവും ചിരിയുമെല്ലാം കണ്ടപ്പോ ഞാന്‍ വിചാരിച്ചു നീ അതൊക്കെയായിരുന്നു വിചാരിച്ചിരുന്നതെന്ന്. എന്നിട്ടിപ്പോ പറേണ്‍ എന്തിനാ കയ്യിട്ടതെന്ന്? “

നീ തന്നെയാ എല്ലാത്തിനും കാരണക്കാരി. ഓരോന്ന് ഉണ്ടാക്കിവെച്ചിട്ട് ഇപ്പോ ഇരുന്ന് മോങ്ങുന്നു.

“ആണുങ്ങളെ ചൂലെടുത്ത് തല്ലുകയോ..?, നിന്നെ ഇതൊന്നുമല്ല വേണ്ടത്. തുണിയുരിഞ്ഞ് ചന്തീമേ ചട്ടുകം കൊണ്ട് ചൂട് വെക്കുകയാ വേണ്ടത്..”

കണ്ടില്ലേ ചൂലും കെട്ടെടുത്ത് എന്നെ അടിച്ചിട്ട് മേലാകെ വേദനിക്കുന്നു. എനിക്ക് നാളെ കോഴിക്കോട്ടെക്ക് കാറോടിക്കേണ്ടതാണ്‍. ഞാന്‍ അമ്മായിയോട് പറയും എന്നെ തല്ലിയ വിവരം.

ഉണ്ണി പിറുപിറുത്ത് വീട്ടിനകത്തേക്ക് പോയി. കട്ടിലില്‍ കമിഴ്ന്ന് കിടന്നു.

“അല്പം കഴിഞ്ഞ് പാര്‍വ്വതി ഒരു നുള്ള് കടഞ്ഞ വെണ്ണയും ഒരു ലോട്ട മോരുമായി ഉണ്ണി കിടക്കുന്നിടത്തേക്ക് വന്നു.“

“ഉണ്ണ്യേട്ടാ ഇതാ വെണ്ണയും മോരും. കഴിച്ചോളൂ. എന്തൊരു വികൃതിയാ ഇത്ര വലിയ ആളായിട്ടും ഉണ്ണ്യേട്ടന്‍. എന്റെ കാര്യം പോട്ടേ. ഞാന്‍ ഒരു കുട്ടിയല്ലേ..?”

ഉണ്ണി ഒന്നും മിണ്ടാതെ മുഖം തിരിച്ച് കിടന്നു.

“പാര്‍വ്വതി കതക് ചാരി”

“എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. പാര്‍വ്വതി ഉണ്ണിയുടെ അരികില്‍ കിടന്നു. ഉണ്ണിയെ ഇക്കിളിയാക്കി. ദ്വേഷ്യം മാറ്റാന്‍ ശ്രമിച്ചു. ഉണ്ണിയുടെ മുകളില്‍ കയറി ഇരുന്നു കൊച്ചുകുട്ടികളെപ്പോലെ. “

ഉണ്ണി അവിടെ നിന്നെണീറ്റ് അടുക്കളയുടെ പിന്നിലുള്ള ചായ്പ്പില്‍ ചെന്നിരുന്നു.

പാര്‍വ്വതി ഉണ്ണിയെ വിടാതെ അവിടെ പോയും ശല്യം ചെയ്ത് കൊണ്ടിരിന്നു.

“ഉണ്ണ്യേട്ടന്‍ തമാശ പറയുകയാണോ? ശരിക്കും വേദനിച്ചോ ഞാന്‍ തല്ലിയപ്പോള്‍. വേദനിക്കണമെന്ന് വിചാരിച്ച് തല്ലിയതല്ലല്ലോ ? എന്നെ തല്ലിയ ഇടം ചുട്ട് നീറുന്നു…”

ഉണ്ണി പാര്‍വ്വതിയുടെ മുഖത്ത് നോക്കാതെ ഇരുന്നു. അവള്‍ ഉണ്ണിയുടെ കയ്യെടുത്ത് ബ്ലൌസിന്നുള്ളിലേക്കിട്ടെങ്കിലും ഉണ്ണി സമ്മതിച്ചില്ല. പിണങ്ങിയ ഉണ്ണിയെ എങ്ങിനെയെങ്കിലും മനസ്സ് മാറ്റിയില്ലെങ്കില്‍ ആപത്താണ്‍.

ഉണ്ണിയേട്ടന്‍ എന്ന് ചൂട് വെക്കണോ..? ഞാന്‍ ചട്ടുകം പഴുപ്പിച്ച് കൊണ്ടത്തരാം. തുണിയഴിച്ച് മുന്നില്‍ നില്‍ക്കാം.

പാര്‍വ്വതിക്ക് ഉണ്ണിയുടെ സാമീപ്യം നഷ്ടമാകുമോ എന്നവള്‍ ഭയന്നു. എത്രയോ നാള്‍ക്ക് ശേഷം കണ്ടതാണ്‍. അമ്മയെങ്ങാനും അറിഞ്ഞാല്‍ ഇന്നെ അരിഞ്ഞ് നുറുക്കും.

അവളെ കൊണ്ടാകാണ്ട് തറവാട്ടിലേക്ക് ഒറ്റക്ക് മടങ്ങിപ്പോകുമോ എന്ന് ഭീതിയും അവളിലുണ്ടായി.

പാര്‍വ്വതി അടുക്കളയില്‍ പോയി ചുട്ടുപഴുപ്പിച്ച ചട്ടുകവുമായി.

“ഉണ്ണിയേട്ടാ‍ ഇനി എന്താച്ചാ ചെയ്തോളൂ എന്നെ. പാര്‍വ്വതി പാവാട അഴിച്ച് മാറ്റാന്‍ തുടങ്ങി..”

പെട്ടെന്ന് ഉണ്ണി ചട്ടുകം എടുത്ത് പറമ്പിലേക്ക് എറിഞ്ഞു.

“എന്റെ പാറുകുട്ടീ.. എന്റെ കരളേ. ഞാന്‍ തമാശ പറഞ്ഞതല്ലേ..? നിനക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടോ…”

പാര്‍വ്വതി ഉണ്ണിയുടെ തോളില്‍ മുഖമമര്‍ത്തി തേങ്ങി.

“ഉണ്ണിയേട്ടന്‍ എന്നെക്കൊണ്ടാകാണ്ട് തറവാട്ടിലേക്ക് പോകുമെന്ന് ഞാന്‍ പേടിച്ചു.. ഞാന്‍ ഇനി ഉണ്ണ്യേട്ടനെ ഒന്നും ചെയ്യില്ലാ. എന്നോട് ദ്വേഷ്യമില്ലാ എന്ന് പറാ ഉണ്ണ്യേട്ടാ. എനിക്കൊരു മുത്തം തായോ..”

മാധവി മേശപ്പുറത്ത് ഭക്ഷണമെല്ലാം എടുത്ത് വെച്ച് കുട്ട്യോളെ കാത്തിരുന്നു.

“എവിടെ പോയി കെടക്കാ ഈ പിള്ളേര്‍..?”

മോളെ പാര്‍വ്വതീ……….

“ഇതാ അമ്മ വിളിക്കണ്‍. നമുക്ക് കിഴക്കോറത്തേക്ക് പോകാം.“

ഉണ്ണിയും പാര്‍വ്വതിയും ഉണ്ണാനിരുന്നു.

“ഇനി മക്കള്‍ അല്പം വിശ്രമിച്ചിട്ട് 5 മണിയാകുമ്പോളെക്കും മക്കള്‍ പുറപ്പെട്ടോളൂ….”

ഞങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ..

“മാധവിയമ്മക്ക് സന്തോഷമായെങ്കിലും ..?..”

അതിന്‍ മോനെ നിനക്ക് ഈ കൂരയില്‍ കിടന്നാലുറക്കം വരുമോ കുട്ടാ. ഉഷ്ണം കൊണ്ട് ഞാനും അമ്മാനും ഉമ്മറത്താ കിടക്കുക. അണക്ക് അങ്ങിനെയൊക്കെ ശീലമുണ്ടോ..?

“എല്ലാ ചുറ്റുപാടിലും ജീവിക്കാന്‍ പഠിക്കേണ്ടേ അമ്മായീ. എന്റെ ചേച്ചി മരിക്കുന്നതിന്‍ മുന്‍പ് ഇത് പോലെത്തെ ഒരു അന്ത:രീക്ഷമായിരുന്നില്ലേ അവിടെയും”

മോന്‍ രണ്ട് ദിവസം കഴിഞ്ഞിട്ടെ പോകുന്നുവെങ്കില്‍ അമ്മായിക്ക് ഇത്രമാത്രം വേറെ സന്തോഷം ഇനി ഉണ്ടാവാനില്ല…

“പാര്‍വ്വതി കുറച്ച് നാളായി അമ്മയുടേയും അഛന്റെയും കൂടെ താമസിച്ചിട്ട് അവരെ പിരിയാന്‍ വേദനയുണ്ടായിരുന്നു. ഏതായാലും രണ്ടെങ്കില്‍ രണ്ട് ദിവസം കൂടി അതും അവളുടെ ഇഷ്ട തോഴന്റെ കൂടെ അവളുടെ ഗൃഹത്തില്‍ കഴിയുവാന്‍ സാധിക്കുമെന്ന സന്തോഷത്താല്‍ അവള്‍ എല്ലാം മതി മറന്നു…”

ഉണ്ണിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ വെച്ച് ചുണ്ടില്‍ ഒരു കടിയും കൊടുത്തു.

ദ്വേഷ്യം വന്ന ഉണ്ണി അവളെ ഓടിച്ചിട്ട് പിടിച്ച് വയ്കോലുണ്ടയുടെ അടിയില്‍ വെച്ച് അവളുടെ മേലെല്ലാം മാന്തിപ്പറിച്ച്, നല്ല ഒരു കടി അവള്‍ക്കും കൊടുത്തു. രണ്ട് പേരും കൂടി നായക്കളെപ്പോലെ അവിടെ കിടന്ന് കെട്ടിമറിഞ്ഞു..

[തുടരും]


Copyright 2010 reserved

അടിക്കുറിപ്പ് ::
കഴിഞ്ഞ ചില ലക്കങ്ങളിലും ഈ ലക്കത്തിലും അക്ഷരപ്പിശാചുക്കളുടെ അക്രമങ്ങള്‍ ഉണ്ട്. താമസിയാതെ ശരിയാക്കാം. വേഡ് പേഡ് ഫോര്‍മാറ്റില്‍ ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന പ്രശ്നങ്ങളാണ്. ദയവായി പൊറുക്കുക.




Tuesday, May 25, 2010

SOOTHER OR PACIFIER


IS SOOTHER OR PACIFIER IS SAFE FOR CHILDREN ESPECIALLY
INFANTS OF 2 TO 6 MONTHS OLD?

house wives or doctors welcome to have an answer.

foto: courtsey to google


Sunday, May 23, 2010

എന്റെ പാറുകുട്ടീ….. നോവല്‍….ഭാഗം 39


മുപ്പെത്തിയെട്ടാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/05/38.html

എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വഴി ഉണ്ണി പാര്‍വ്വതിയുടെ വീട്ടില്‍ കയറിയതായിരുന്നു. കടി കിട്ടിയതോടെ രക്തം വന്നതിനാല്‍ അവിടെ നിന്നും ഉടന്‍ രക്ഷപ്പെട്ടു.

വീട്ടിലെത്തി കുളികഴിഞ്ഞ്, രക്തം നില്‍ക്കാതെ വന്നപ്പോള്‍ കുട്ടിവൈദ്യരുടെ വീറ്റ്ടില്‍ പോയി മരുന്ന് വെച്ച് കെട്ടി.

പാര്‍വ്വതി ഓഫീസില്‍ പോയിത്തുടങ്ങിയ വിവരം ഉണ്ണി അറിഞ്ഞിരുന്നില്ലാ. എത്രനാളുണ്ടാകുമോ എന്നറിയാത്തതിനാല്‍ ശങ്കരേട്ടന്‍ പറഞ്ഞതുമില്ലാ.

പാര്‍വ്വതി ഓഫീസില്‍ എത്തുന്നതിന്‍ മുന്‍പ് ശങ്കരേട്ടനെ വീട്ടിലേക്ക് വിളിക്കപ്പെട്ടു. ശങ്കരേട്ടന്‍ വീട്ടിലെത്തിയപ്പോള്‍ കൈവിരലില്‍ ഒരു കെട്ടുമായിരിക്കുന്ന ഉണ്ണി സാറിനേയാണ്‍.

“എന്താ സാറെ വിരലില്‍ ഒരു കെട്ട്..?”
അത് ഒരു പെണ്‍കുട്ടി കടിച്ചതാ…

“ആരാ സാറെ പാര്‍വ്വതിയാണോ..?
അതേ ശങ്കരേട്ടാ, അവളല്ലാതെ ആരാ ധൈര്യപ്പെടുക എന്നെ കടിക്കാന്‍ ഈ ഭൂമിയില്‍..

“അമ്പടീ കള്ളീ – നീ കൊള്ളാമല്ലോടീ. ശങ്കരേട്ടന്‍ ഉണ്ണിയെ ഫയലുകള്‍ ഏല്പിച്ചിട്ട് യാത്രയായി..”

ഓഫീസിലെത്തിയ ശങ്കരേട്ടന്‍ നേരെ പാര്‍വ്വതിയുടെ കേബിനിലെത്തി കുശലം ചോദിച്ചു.

“എന്താ പാര്‍വ്വതീ വിശേഷങ്ങള്‍..?
എനിക്കെന്ത് വിശേഷങ്ങള്‍ ശങ്കരേട്ടാ…

“മഴയെ കാത്ത് കിടക്കുന്ന വേഴാമ്പലിനെ പോലെയല്ലേ ഞാന്‍… എന്റെ ഉണ്ണ്യേട്ടന്‍ വരാം വരാം പറഞ്ഞിട്ട് എത്ര കാലമായി. അത് തന്നെ എന്റെ വിശേഷങ്ങള്‍…”

“അമ്പടീ സൂത്രക്കാരീ… ശങ്കരന്‍ ഉള്ളില്‍ പറഞ്ഞു.. നീ കൊള്ളാമല്ലോ ? ഒരാളുടെ വിരല്‍ കടിച്ച് മുറിച്ചിട്ട് ഒന്നും അറിയാത്തയാളെപ്പോലിരിക്കുന്നു. ഇത്ര സാമര്‍ഥ്യമോ. എന്നെ ശരിക്കും അറിയില്ലാ അവള്‍ക്ക്. ശങ്കരന്‍ കോപം കൊണ്ട് ജ്വലിച്ചു…….”

ഓഫീസിലെത്തിയ ശങ്കരന്‍ രണ്ട് കൈകളും താടിയില്‍ കൊടുത്ത് ആലോചനാമഗ്നയായി ഇരുന്നു. ആ ഇരുപ്പില്‍ അദ്ദേഹത്തെ ഇത് വരെ ഒരു ജീവനക്കാരും കണ്ടിട്ടില്ല. അത്രയും ദയനീയമായിരുന്നു ആ ഇരിപ്പ്.

കാപ്പിയുമായി പ്യൂണ്‍ അകത്ത് വന്നതും കാപ്പി മേശപ്പുറത്ത് വെച്ച് പോയതൊന്നും ആ പാവം അറിഞ്ഞിരുന്നില്ല.
പത്ത് മിനിട്ട് കഴിഞ്ഞ് കപ്പെടുക്കാന്‍ വന്ന പ്യൂണ്‍ അതേ ഇരുപ്പില്‍ ഇരുന്നിരുന്ന സാറിനെ കണ്ട് വിഷമിച്ചു.

“സാറെ കാപ്പി കുടിച്ചില്ലേ…?
അപ്പോഴാണ്‍ പരിസരബോധം വന്നത് ശങ്കരന്‍.

“നാരായണാ നീ പോയി പാര്‍വ്വതിയെ ഇങ്ങോട്ട് വിളിച്ചോണ്ട് വരൂ…”
ശരി സാര്‍

“പാര്‍വ്വതി മേഡത്തിനെ ശങ്കരന്‍ സാറ് വിളിക്കുന്നു…”
ശരി നീ പൊയ്കോ, ഞാന്‍ പിന്നീട് പൊയ്കോളാം…

“മേ ഐ കം സാറ് ?..”
പാര്‍വ്വതി ഉപചാരപൂര്‍വ്വം കതക് തുറന്ന് ചോദിച്ചു.

“വരൂ പാര്‍വ്വതീ……”

പാര്‍വ്വതി എന്നോട് ചെയ്തത് ഒട്ടും ശരിയായില്ല.
“എന്തുണ്ടായി ശങ്കരേട്ടാ…”

ഞാന്‍ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലല്ലോ പാര്‍വ്വതീ……

“പാര്‍വ്വതി എന്നോട് കള്ളം പറഞ്ഞു. തന്തയുടെ പ്രായമുള്ള എന്നോട് വേണമായിരുന്നോ ഇതൊക്കെ..”

പാര്‍വ്വതിക്ക് ഒന്നും മനസ്സിലായില്ല.
“സാറ് എന്താണ്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല…”

“എന്നെ ഉണ്ണിസാറ് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഞാന്‍ ഫയലുകള്‍ കൊണ്ട് കൊടുത്തു.”
അത് കള്ളം… എനിക്കത് വിശ്വസിക്കാന്‍ പറ്റില്ല. ഉണ്ണ്യേട്ടന്‍ വന്നാല്‍ എന്നെ കാണാണ്ട് ആരേയും കാണില്ല.

“പാര്‍വ്വതീ….. ശങ്കരന്റെ ശബ്ദം അല്പം ഉയര്‍ന്നോ എന്ന് സംശയിച്ചു അദ്ദേഹം തന്നെ…”

പാര്‍വ്വതി ഉണ്ണിസാറിന്റെ വിരല്‍ കടിച്ചുമുറിച്ചു അല്ലേ? എന്നിട്ട് ഒരു വിശേഷവുമില്ലാ എന്നെന്നോട് പറഞ്ഞു. ഇത് എന്നോട് വേണ്ടായിരുന്നു..

“ശങ്കരേട്ടാ - ഒരു അലര്‍ച്ചയോടെ പാര്‍വ്വതി ബോധരഹിതയായി നിലത്ത് വീണു. ഭാഗ്യം കൊണ്ട് നിലത്ത് തലയടിക്കാതെ കേടുപാടുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.”

ശങ്കരന്‍ ഹസാര്‍ഡ് സൈറണ്‍ മുഴക്കി. ഓഫീസിലുള്ളവരെല്ലാം ശങ്കരന്റെ ഓഫീസില്‍ ബോധരഹിതയായി കിടക്കുന്ന പാര്‍വ്വതിയേയാണ്‍ കണ്ടത്.

“മേഡത്തിനെ ആശുപത്രിയില്‍ കൊണ്ട് പോകണോ സാര്‍ ?..”

പെണ്‍ ജീവനക്കാര്‍ വന്‍ന് പാര്‍വ്വതിയെ പൊക്കിയെടുത്ത് ഗസ്റ്റ് ലോഞ്ചിലെ സോഫയില്‍ കൊണ്ട് കിടത്തി. മുഖത്ത് വെള്ളം തെളിച്ചു.

“കണ്ണ് തുറന്ന പാര്‍വ്വതി നടന്ന സംഭവങ്ങളൊക്കെ ശങ്കരേട്ടനെ പറഞ്ഞ് മനസ്സിലാക്കി. പാവം അവര്‍ രണ്ടും നിഷ്കളങ്കര്‍.“

“ ശങ്കരേട്ടന്‍ മുള്‍മുനയില്‍. ഉണ്ണി ഇതെല്ലാം അറിഞ്ഞാല്‍ പിന്നെയുണ്ടാകുന്ന അങ്കം ചില്ലറയൊന്നുമല്ല. അത് ശങ്കരേട്ടനറിയാം. കളിക്കുന്നത് ഉണ്ണിസാറിന്റെ എല്ലാമെല്ലാമായ പെണ്‍കുട്ടിയോടാണെന്ന കാര്യം ശങ്കരേട്ടന്‍ ഓര്‍മ്മയുണ്ടായിരുന്നില്ലാ…”

ശങ്കരേട്ടന്‍ ആകെ ആശയക്കുഴപ്പത്തിലായി. ഇനിയെന്ത് ചെയ്യും. പാര്‍വ്വതിയോട് മാപ്പപേക്ഷിക്കുക തന്നെ. അദ്ദേഹം പാര്‍വ്വതിയുടെ കാല് പിടിച്ച് അപേക്ഷിച്ചു..

“എന്നോട് പൊറുത്ത് ദയവുണ്ടാകണേ..?”

അതിന്‍ ശങ്കരേട്ടന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ..?
“ഞാന്‍ അനാവശ്യമായി നിങ്ങളുടെ കുടുംബകാര്യങ്ങളില് ഇടപെട്ടു. ഉണ്ണിസാറിനോട് ഒന്നും ഇതേപ്പറ്റി പറയരുത്. അദ്ദേഹം എന്നെ വെച്ചിരിക്കില്ല. ഞാന്‍ എന്ത് പ്രായഛിത്തം വേണമെങ്കിലും ചെയ്യാം. ഞാന്‍ എന്ത് സഹായം വേണമെങ്കിലും പാര്‍വ്വതിക്ക് ചെയ്യാം..”

ശരി ശങ്കരേട്ടാ… എനിക്കൊരു സഹായം ചെയ്യേണ്ടി വരും. ഞാന്‍ ആവശ്യപ്പെടും താമസിയാതെ. പാര്‍വ്വതി നെടുവീറ്പ്പിട്ടു.

“നിര്‍മ്മലക്കെതിരെ ഒരു തുരുപ്പുചീട്ടായി ഈ വൃദ്ധനെ ഉപയോഗിക്കാം. പാര്‍വ്വതിയുടെ ഉള്ളില്‍ പ്രതികാരത്തിന്റെ തീച്ചൂള ആളിക്കത്തി.. സംഗതി നിര്‍മ്മലചേച്ചി ഞാന്‍ അറിഞ്ഞിടത്തോളം എനിക്കെതിരെ ഒന്നും പ്രയോഗിച്ചിട്ടില്ലെങ്കിലും അവരെ ഉണ്ണിയേട്ടനില്‍ നിന്ന് അകറ്റുക എന്റെ ഒരു വാശിയാണ്‍. അല്ലെങ്കില്‍ അത് എന്റെ നിലനില്പിനെ സാരമായി ബാധിച്ചേക്കാം……”

“ശങ്കരേട്ടനെക്കൊണ്ട് മുതലെടുപ്പിക്കാം…“

പാര്‍വ്വതിക്ക് ഉണ്ണിയെ കാണാന്‍ തിരക്കായി. കൂട്ടിക്കൊണ്ട് പോകാതെ എങ്ങിനെ തറവാട്ടിലേക്ക് കയറിച്ചെല്ലും. പാര്‍വ്വതി അമ്മയെ കാര്യം ധരിപ്പിച്ചു. വിരലില്‍ കടിച്ച കാര്യം അമ്മയില്‍ നിന്നും മറച്ചുവെച്ചു.

“യാത്രാക്ഷീണം കാണും മോളേ. നാളെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോകും. നീ സമാധാനമായിരിക്കും…”

അമ്മക്കങ്ങിനെ പറയാം. കാലത്ത് വന്നിട്ട് ഇത്ര നേരമായിട്ടും എന്നെ കാണാനെത്തിയില്ലല്ലോ. എന്റെ വീടല്ലേ അമ്മേ. ആരോടും മിണ്ടാതെ അങ്ങോട്ട് കയറിചെന്നാലോ. ഏതായാലും ഈ തൃസന്ധ്യാനേരത്ത് നടക്കുന്ന കാര്യമല്ല..

“എനിക്കെന്ത് തന്നെയായാലും ഇന്ന് ഉറക്കം വരില്ല. ഉറങ്ങാതിരുന്നാല്‍ നളെ എണീറ്റ് ഓഫീസില്‍ പോകാനും പറ്റില്ല. കപ്ലിയങ്ങാട് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച് കിടക്കാം…”

പാര്‍വ്വതിയെ ഓഫീസിലേക്ക് കൊണ്ട് പോകാന്‍ വാഹനം കൃത്യസമയത്ത് എത്തിയിരുന്നെങ്കിലും, അവള്‍ തയ്യാറായിരുന്നില്ല. ഓഫീസി പോകണോ പോകേണ്ടയോ എന്ന സന്ദേഹവും. അതോ ഈ വാഹനത്തില്‍ തറവാട്ടിലേക്ക് പോയാലോ എന്നൊക്കെയുള്ള ഒരു തോന്നല്‍.

തല്‍ക്കാലം ശങ്കരേട്ടനെ ബുദ്ധിമുട്ടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍വ്വതി ഉറങ്ങിക്കിടന്ന അതേ വേഷത്തില്‍ തന്നെ വാഹനത്തിന്റെ അടുത്തെത്തി.

“എനിക്ക് തീരെ സുഖമില്ല. ശരീരമാകെ പ്രത്യേകിച്ച് തലയിലാകെ വേദന. ഞാനിന്ന് ഓഫീസില്‍ വരുന്നില്ല.”


ഡ്രൈവര്‍ തിരിച്ച് പോയി. ശങ്കരേട്ടനെ വിവരം ധരിപ്പിച്ചു.

“ശങ്കരന്‍ ആധിയായി. സംഭവം ഉണ്ണിസാറ് അറിഞ്ഞാലുണ്ടാകുന്ന സംഭവ വികാസങ്ങള്.
ജോലി പോകുന്നതില്‍ എനിക്ക് പ്രശ്നമില്ല. സ്റ്റാഫിന്റെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച് ഒരു പക്ഷെ എറ്റ്നെ കരണക്കുറ്റിക്കടിച്ചാല്‍..?! “

എന്റെ ഭഗവതീ……. സാറിന്‍ അപ്രിയമായി ഒന്നും സംഭവിക്കല്ലേ. ഞാനൊന്നും കരുതിക്കൂട്ടി ചെയ്തതല്ലല്ലോ. എല്ലാം അങ്ങിനെ വന്ന് പോയതല്ലേ..

ഞാന്‍ അവിടെ ഒരു ചുറ്റ് വിളക്ക് കഴിച്ചോളാം. എല്ലാ ദു:ഖങ്ങളും വിഷമങ്ങളും അമ്മയുടെ തിരുനടയില്‍ സമര്‍പ്പിച്ചു.

കൃത്യം 7 മണിക്ക് ഉണ്ണി ഔര്‍ ടാക്സി കാറില്‍ ഓഫീസിലെത്തി. ജീവനക്കാരൊക്കെ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നൈറ്റ് ഡ്യൂട്ടി വാച്ച് മേന്‍ വാതില്‍ തുറന്ന് കൊടുത്തു.

പരിസരമൊക്കെ വൃത്തിയാക്കി വെച്ചിരിക്കുന്നത് കണ്ട് ഉണ്ണിക്ക് സന്തോഷമായി. തോട്ടത്തില്‍ നിറയെ ഡാലിയാപൂക്കളും, വീണ്‍ കിടക്കുന്ന പവിഴമല്ലിപ്പൂക്കളും പാരിജാതവും. ഉണ്ണിയുടെ ഈ പച്ചപ്പ് കണ്ട് ഹൃദയം നിറഞ്ഞു.

ഒരു കൈക്കുമ്പിള്‍ പവിഴമല്ലിപ്പൂക്കളുമായി ഓഫീസിലെത്തി. ഈശ്വരന്മാര്‍ക്ക് വിളക്ക് വെച്ച്, തൊഴുത് പ്രാര്‍ഥിച്ചു.

8 മണിയോട് കൂടി ജീവനക്കാരെത്തി. ഉണ്ണി ആദ്യം പോയത് ഡെസ്പാച്ച് സെക്ഷനിലായിരുന്നു. പിന്നെ സ്റ്റോര്‍, ഗോഡൌണ്‍, എക്കൌണ്ട്സ്, റിസപ്ഷന്‍. അവസാനം ശങ്കരേട്ടന്റെ ഓഫീസിലെത്തി.

“ടേണ്‍ ഓവറില്‍ കുറവുണ്ടല്ലേ. അതൊക്കെ എങ്ങിനെ സംഭവിച്ചു. എന്റെ അഭാവത്തില്‍ അങ്ങിനെ സംഭവിക്കാന്‍ പാടില്ലായിരുന്നു!..”

നമുക്ക് ഇന്ന് 4 മണിക്ക് ഒരു ബിസിനസ്സ് മിറ്റിങ്ങ് കൂടണം. സ്റ്റാഫിനെ അറിയിച്ചോളൂ. ഞാന്‍ എത്തിക്കോളാം. രാധാകൃഷ്ണന്‍ എന്റെ പുതിയ വാഹനം സര്‍വ്വീസ് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ എന്നെ വന്ന് കാണാന്‍ പറയൂ..

ശങ്കരേട്ടന്‍ ആകെ കണ്‍ഫ്യൂഷനിലായി. തൃശങ്കുസ്വര്‍ഗ്ഗത്തിലും.ഡ്രൈവര്‍ രാധാകൃഷ്ണനെ നേരെ ഉണ്ണിയുടെ കേബിനിലേക്ക് അയച്ചു.

“രാധാകൃഷ്ണന്‍ ഞാന്‍ ഇല്ലാത്ത സമയത്ത് എന്റെ ബെന്‍സ് വണ്ടി തുടക്കുകയും സര്‍വ്വീസ് മുതലായ കാര്യങ്ങളൊക്കെ ചെയ്യാറുണ്ടോ.?”
ഉണ്ട് സാര്‍.

“വണ്ടി പുറത്തേക്ക് എടുക്കാറുണ്ടോ..?
ഇല്ലാ സാര്‍, ഉണ്ട് സാര്‍. രാധാകൃഷ്ണന്‍ പരുങ്ങി.

ഉണ്ണിക്കെന്തോ പന്തികേട് മനസ്സിലായി.
“എടോ താന്‍ പോയി വണ്ടിയുടെ മീറ്റര്‍ റീഡിങ്ങ് എടുത്ത് വരൂ….”
റീഡിങ്ങ് കണ്ടിട്ട് ഉണ്ണിക്ക് ആശ്ചര്യമായി. വണ്ടി ഉപയോഗിച്ചിരിക്കുന്നു. താന്‍ പൊയ്കോളൂ…

എനിക്ക് ചായ വേണം. പെണ്‍കുട്ടികള്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഇങ്ങോട്ടയക്ക്.

“രാധാകൃഷ്ണന്‍ ജീവനും കൊണ്ടോടി. അയാള്‍ ഭയന്ന് വിറച്ച് റെസ്റ്റ് റൂമില്‍ പോയിരുന്നു..”
ജോലി പോയത് തന്നെ. സാറിന്‍ നുണ പറയുന്നവരേയും മോഷ്ടിക്കുന്നവരേയും വെറുപ്പാണ്‍. എന്നിട്ടെന്തിനാ ഞാന്‍ നുണ പറഞ്ഞത്. മിണ്ടാണ്ട് പോയാലോ? ജോലി പൊയ്ക്ടോട്ടെ”

പക്ഷെ എനിക്കെങ്ങിനെ കുടുംബം പുലര്‍ത്താനാകും. വയ്യാണ്ട് കിടക്കുന്ന രക്ഷിതാക്കള്‍. കല്യാണപ്രായമായ പെങ്ങള്‍. സാറിനോട് കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞാലോ. ജോലി വേറെ കിട്ടാന്‍ പ്രയാസമൊന്നുമില്ലാ. പക്ഷെ ഇതിന്റെ നാലിലൊന്ന് ശമ്പളം പോലും പുറത്തെവിടെയും കിട്ടില്ല. രാധാകൃഷ്ണന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല..

ശങ്കരേട്ടനെ തന്നെ ശരണം പ്രാപിക്കാം. ശങ്കരേട്ടന്റെ കേബിനിലേക്ക് പോകുമ്പോള്‍ ഇടനാഴികയില്‍ രാധികയും കൈമളേട്ടനും കൂടി ഉണ്ണിസാറുമായി എന്തോ സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. ഉണ്ണിസാറിനെ കാണാത്തമാതിരി ഞാന്‍ നടന്ന് നീങ്ങി.

“രാധാകൃഷ്ണാ.. പിന്നില്‍ ഉണ്ണിയുടെ വിളികേട്ട രാധാകൃഷ്ണന്‍ ബോധം കെട്ട് വീണുപോകും എന്ന് കൂടി കരുതി…”
“സാറെ എന്നെ ഒന്നും ചെയ്യല്ലേ. എന്നെ തല്ലല്ലേ. എന്ന് അലറിക്കൊണ്ട് രാധാകൃഷ്ണന്‍ ഊന്നിയുടെ കാല്‍ക്കല്‍ വീണു.
ഞാന്‍ എല്ലാം പറയാം സാറെ. എന്നെ പണിയില്‍ നിന്ന് പിരിച്ച് വിടല്ലേ. ഉണ്ണിയുടെ കാല് പിടിച്ച് കേണപേക്ഷിച്ചു അയാള്‍…”

“എന്താ കൈമളേ ഇയാള്‍ക്ക്. കാലത്ത് മദ്യപിച്ചിട്ടുണ്ടോ?
ഇല്ലാ സാര്‍, നമ്മുടെ സ്ഥാപനത്തില്‍ ആരും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ലാ.“

“ശരി ഇയാളെയും കൂട്ടി ശങ്കരേട്ടന്റെ കേബിനിലേക്ക് വരിക. ഞാന്‍ അങ്ങോട്ടെത്താം“

രാധാകൃഷ്ണന്‍ അപ്പോഴാണ്‍ ശരിക്കും സമാധാനമായത്. കാര്യങ്ങളറിഞ്ഞ ശങ്കരേട്ടന്‍ ആകെ ടെന്‍ഷനിലായി.
പത്ത് മിനിട്ടിനുള്ളില്‍ ഉണ്ണിയെത്തി. രാധാകൃഷ്ണന്‍ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞ് കുമ്പസാരം നടത്തി.

“വസ്തുതകള്‍ എന്നില്‍ നിന്ന് മറച്ചുവെച്ചുവെച്ച ശങ്കരേട്ടനെ പിന്നെ കണ്ടോളാം എന്ന ഭാവത്തില്‍ ഉണ്ണി കേബിന്റെ വാതില്‍ ശക്തിയോടെ അടച്ച് പുറത്ത് കടന്നു.”

രാധിക ഉണ്ണിക്ക് കുടിക്കാനുള്ള ചായ മേശപ്പുറത്ത് വെച്ച് അവിടെ തന്നെ നിലയുറപ്പിച്ചു.
“മധുരമൊക്കെ പാകമാണോ സാറ്? ‘
ഉണ്ണി ഒന്നും മിണ്ടിയില്ല.

ഉണ്ണിയുമായി അടുക്കാന്‍ പറ്റുമോ എന്ന് രാധിക ശ്രമിച്ചു. മുഴുപ്പുള്ള ശരീരഭാഗങ്ങള്‍ പരമാ‍വധി പുറത്ത് കാണുംവിധം ഉണ്ണിയുടെ മേശപ്പുറം തുടച്ചുകൊണ്ടിരുന്നു അവള്‍.

“രാധികയുടെ മുഖത്തേക്കോ, മേനിയിലോ നോക്കാതെ പൊയ്കോളാന്‍ പറഞ്ഞു ഉണ്ണി.”

കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന ഖേദവുമായി രാധിക നടന്നകന്നു. എങ്ങിനെ സാറിനെ കയ്യിലെടുക്കാം എന്ന തോന്നല് മനസ്സില്‍ തേട്ടിത്തേട്ടി വന്നു.

“വിഷാദത്തോടെ സ്റ്റാഫ് റൂമില്‍ ഇരുന്നിരുന്ന രാധികയേ കണ്ട കൈമള്‍ കാര്യം തിരക്കി..”
കൈമളുമായി ചില്ലറ കളികളുള്ള രാധിക കാര്യങ്ങള്‍ വിവരിച്ചു.

“രാധികേ, നിനക്കബ്ബന്ധം പറ്റി. ഉണ്ണിസാറ് അങ്ങിനെയുള്ള പെണ്ണുങ്ങളുടെ മുന്നില്‍ വീഴുന്ന ആളല്ല.“

പണ്ട് ഇതേ പോലെ മേനി കാണിച്ച നിര്‍മ്മലയുടെ കരണക്കുറ്റിക്കടിച്ച സംഭവം വിവരിച്ചു. അടികൊള്ളാതെ രക്ഷെപ്പെട്ടുവല്ലോ മോളേ നീ. നിന്റെ ജന്മാന്തരപുണ്യം. സാറിന്‍ കലികയറിയിരിക്കുന്ന ദിവസമാണിന്ന്. പാത്തും പതുങ്ങിയും നടന്നോണം. ആര്‍ക്കെങ്കിലും അടി ഉറപ്പാണ്‍. ഏതായാലും നീ രക്ഷപ്പെട്ടല്ലോ?

[തുടരും]

അകു:
അക്ഷരപ്പിശാചുക്കള്‍ എന്നെ പിന്തുടരുന്നു. താമസിയാതെ ശരിപ്പെടുത്താം അവരെ. സദയം ക്ഷമിക്കുക.



COPY RIGHT – 2010 - RESERVED






Wednesday, May 19, 2010

എന്റെ പാറുകുട്ടീ….. നോവല്‍ - ഭാഗം 38


മുപ്പത്തി ഏഴാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/05/37.html

ഉണ്ണിയുടേയും നിര്‍മ്മലയുടേയും ഓഫീസിനിടയില്‍ അടഞ്ഞ് കിടന്നിരുന്ന ഒരു മുറി വൃത്തിയാക്കി അവിടെയായിരുന്നു പാര്‍വ്വതിയുടെ താല്‍ക്കാലിക ഓഫീസ് തയ്യാറാക്കിയിരുന്നത്. അത് ആദ്യം ഓഫീസേര്‍സ് മീറ്റിങ്ങ് റൂമായിരുന്നതിനാല്‍ ശീതീകരിച്ചതായിരുന്നു.

“പാര്‍വ്വതിക്ക് ഇരിപ്പിടം നന്നേ ബോധിച്ചു. ഉണ്ണ്യേട്ടന്റെ മുറിയിലുള്ള ദേവതകളെ തൊഴുത് ജോലിയില്‍ പ്രവേശിച്ചു. തട്ടില്‍ നിന്ന് ഒരു നുള്ള ഭസ്മമെടുത്ത് നെറ്റിയില്‍ ചാര്‍ത്തി.”

പാര്‍വ്വതി ഉണ്ണിയെപ്പോലെ വളരെ സ്ട്രിക്റ്റ് ഓഫീസറാകാന്‍ തീരുമാനിച്ചു. ശങ്കരേട്ടനോടൊഴികെ ആരോടും അടുപ്പം കാണിച്ചില്ല.

ആദ്യ ദിവസം കാര്യമായി ഒന്നും ചെയ്തില്ല. ഉച്ചയൂണിന്റെ സമയം അടുത്തതിനാല്‍ സ്വാമിയുടെ ഹോട്ടലില്‍നിന്ന് ഭക്ഷണമെത്തിക്കാമെന്ന് ശങ്കരേട്ടന്‍ അറിയിച്ചു.

“വേണ്ട ശങ്കരേട്ടാ, എനിക്ക് വിശപ്പില്ല. ഞാന്‍ നേരത്തെ വീട്ടില്‍ പൊയ്കോളാം. നാളെത്തൊട്ട് ഞാന്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നോളാം..”

“നല്ല കാര്യമായി…. അത് പറ്റില്ല മോളെ…… സാറെങ്ങാനും മോളെ ഉച്ചക്ക് പട്ടിണിക്കിട്ടുവെന്നറിഞ്ഞാല്‍ എന്നെ കൈവെക്കാനും മടിക്കില്ല.
ഇന്നേവരെ ആ കൈകള്‍ എന്റെ മേല്‍ പതിഞ്ഞിട്ടില്ല..”

“ഉണ്ണ്യേട്ടന്‍ സ്റ്റാഫിനെ തല്ലുമോ?”
തല്ലുമോ എന്നോ
സാറിന്‍ ദ്വേഷ്യം വന്നാല്‍ എല്ലാത്തിനേയും ചുട്ട് പൊരിക്കും. സാറിന്റെ കൈയ്യില്‍ നിന്ന് തല്ല് വാങ്ങിക്കാത്തവര്‍ ഇവിടെ ആരുമില്ല…

“പെണ്ണുങ്ങളെയും അടിക്കുമോ..”
എല്ലാത്തിനും കിട്ടും…….
“പണ്ട് നിര്‍മ്മലക്ക് കിട്ടിയ അടി………….”
എനിക്കാലോചിക്കാനെ വയ്യ. അന്ന് ഞാന്‍ അരികത്തില്ലായിരുന്നെങ്കില്‍ ഇന്ന്‍ അവള്‍ ഈ ഭൂമിയില്‍ ഇല്ലാ….


“എന്തായിരുന്നു കാരണം ശങ്കരേട്ടാ………?”
അതൊന്നും മോള്‍ അറിയേണ്ട….

“അറിഞ്ഞ് വെക്കുന്നത് നല്ലതല്ലേ എന്നാലോചിച്ചാ. എനിക്കും അതനുസരിച്ച് പെരുമാറാമല്ലോ..”

അവള്‍ മേശപ്പുറത്ത് ചായ വെക്കുമ്പോള്‍ വലിയ കഴുത്തുള്ള ബ്ലൌസ് പുറത്തേക്ക് കാണുംവിധം സാറിന്റെ ശ്രദ്ധതിരിച്ച്, സാരിത്തലപ്പ് മേശപ്പുറത്തേക്ക് വീഴ്ത്തിയതോ മറ്റോ ആയിരുന്നു കാരണം…
എനിക്കതാലോചിക്കാനേ വയ്യ. ബാക്കി അവളോട് തന്നെ ചോദിച്ചോളൂ…

“എനിക്ക് ഭക്ഷണം ഏതായാലും വേണ്ട. ശങ്കരേട്ടന്‍ പോയി കഴിച്ചോളൂ….”

അത് ശരിയാവില്ലാ കുട്ടീ………

“ഞാന്‍ എന്തെങ്കിലും കഴിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ശങ്കരേട്ടന്റെ പാത്രത്തില്‍ നിന്ന് ഒരു ഓഹരി തന്നോളൂ…“

ശങ്കരേട്ടന്റെ കണ്ണ് നിറഞ്ഞ് പോയി പാര്‍വ്വതിയുടെ വാക്ക് കേട്ടിട്ട്.

“എന്നാ വരൂ മോളേ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാം..”

ശങ്കരേട്ടന്റെ പാത്രത്തില്‍ നിന്ന് ഒരു ഓഹരി പാര്‍വ്വതിക്ക് കൊടുത്തു. ഒരഛന്‍ മകളെ ഊട്ടുന്നത് പോലെ തോന്നി പാര്‍വ്വതിക്ക്….

ഇനി മോള്‍ പോയി അല്പം വിശ്രമിച്ചോളൂ…..

“ആ പാത്രം ഇങ്ങോട്ട് തന്നോളൂ…….ഞാന്‍ കഴുകിവെച്ചോളാം ശങ്കരേട്ടാ..”

വേണ്ട മോളെ. അതൊന്നും ഉണ്ണിസാറിന്‍ ഇഷ്ടമുള്ള കാര്യങ്ങളല്ല..
ഇത് തന്നെ സാറ് അറിഞ്ഞാല്‍ എന്തൊക്കെയാ ഉണ്ടാകുക എന്നറിയില്ല.

കുറച്ച് കാലം കൂടി ഇവിടെ പണിയെടുക്കണമെന്നുണ്ട്. പിള്ളേര്‍ ഒരു വഴിക്കാകും വരെ. അത് വരെ സല്പേര്‍ നിലനിര്‍ത്തി പിരിയണം..

“പിരിയുകയോ..? അതിനൊന്നും ഈ പാര്‍വ്വതി സമ്മതിക്കില്ല.. ആരൊക്ക് പിരിഞ്ഞാലും ശങ്കരേട്ടനെ വയസ്സാകും വരെയോ അതോ പണിയെടുക്കാന്‍ വയ്യാത്ത ഒരു അവസ്ഥ വരും വരെയോ ഇവിടെ നിന്ന് പിരിയാന്‍ സമ്മതിക്കില്ല…”

ശങ്കരേട്ടനോട് ഉണ്ണ്യേട്ടനുള്ള സ്നേഹവും ബഹുമാനവും ഞാനും കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.

“ഈ സ്ഥാപനത്തില്‍ എനിക്ക് ഏറ്റവും വലിയ തുണ ശങ്കരേട്ടനായിരിക്കും. എനിക്ക് ഉണ്ണ്യേട്ടനെ പേടിയാ. സംഗതി ആള്‍ എന്റെ എല്ലാമാണെങ്കിലും ആളുടെ തനിസ്വഭാവം എനിക്ക് മാത്രമല്ലേ അറിയൂ…….”

എല്ലാര്‍ക്കുമറിയാം മോളേ നിന്റെ ഉണ്ണ്യേട്ടന്റെ സ്വഭാവം. അന്ന് നിര്‍മ്മലയെ തല്ലിച്ചതക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്‍. ഒരഛനും കണ്ട് നില്‍ക്കാനാവില്ലായിരുന്നു ആ സംഭവം……

“എന്നിട്ടെന്താ നിര്‍മ്മലച്ചേച്ചി ഇവിടെ നിന്ന് ജോലി രാജിവെച്ച് പോകാഞ്ഞേ ശങ്കരേട്ടാ ..?”

അതാണ്‍ ഉണ്ണിസാറിന്റെ ബിസിനസ്സ് തന്ത്രവും വിജയരഹസ്യവും. നമ്മുടെ സ്ഥാപനത്തിന്റെ അത്ര വിറ്റുവരവ് സമാനമായി ബിസിനസ്സ് ചെയ്യുന്ന മറ്റാര്‍ക്കുമില്ലല്ലോ..?
പിന്നെ ഇത്രമാത്രം ശമ്പളം കൊടുക്കുന്ന ഏതെങ്കിലും സ്ഥാപനം നമ്മുടെ മലയാളനാട്ടിലുണ്ടോ..? ഓരോ തൊഴിലാളിക്കും മുതലാളിയോടുള്ള കൂറ് അത്രമാത്രമാണ്‍. എനിക്കതൊന്നും മോള്‍ക്ക് വിവരിച്ച് തരാന്‍ പ്രയാസമാണ്‍. മോള്‍ക്ക് എല്ലാം വഴിയെ ബോധ്യമാകും..

അങ്ങിനെയുള്ള ഈ സ്ഥാപനത്തില്‍ നിന്ന് ആര് പിരിഞ്ഞ് പോകും സ്വമേധയാ. ഇവിടുത്തെ ഓഫീസ് ഡിസിപ്ലിന്‍ അത്ര മാത്രം സ്ട്രിക് ആണെങ്കിലും എല്ലാ സ്റ്റാഫും അതൊക്കെ പൊരുത്തപ്പെട്ടിരിക്കുന്നു.
മാസത്തില്‍ ലീവെടുക്കാതെ എല്ലാ ദിവസവും വരുന്ന സ്റ്റാഫിന്‍ രണ്ട് ദിവസത്തെ അഡീഷണല്‍ സാലറി കൊടുക്കും. പിന്നെ ബോണസ് കൊടുക്കുന്ന സമയത്ത് പ്രത്യേക പരിഗണനയും. അവിവാഹിതര്‍ക്ക് വിവാഹ വേളയില്‍ പ്രത്യേക ഗിഫ്റ്റുകള്‍ എല്ലാം സാറ് ചെയ്യുന്നു.

മാതാപിതാക്കള്‍ക്ക് അസുഖം വരുമ്പോള്‍ സാറിന്റെ കൂട്ടുകാരന്റെ ആശുപത്രിയില്‍ നിന്ന് പ്രത്യേക ശുശ്രൂഷ ലഭിക്കുന്നു. അങ്ങിനെ പലതും. എല്ലാ കമ്പനി ഉടമകളെപ്പോലെ ലാഭം മൊത്തം എടുക്കുന്നില്ലല്ലോ..?

സാറിന്റെ ഇംഗ്ലണ്ടിലെ പഠിപ്പ് കഴിഞ്ഞതിന്‍ ശേഷമായിരുന്നു നമ്മുടെ ബിസിനസ്സിന്‍ നേട്ടം കൈവരിച്ചതും തൊഴിലാളികള്‍ കൂടുതല്‍ വേതനം നല്‍കി വന്നതും. ഞാഞന്നെ പലവട്ടം ഇവിടെ നിന്ന് പിരിയാന്‍ തുനിഞ്ഞതാണ്‍.
അത്രമാത്രം ബുദ്ധിമുട്ടായിരുന്നു ഇവിടെത്തെ ഓഫീസ് ഡിസിപ്ലിന്‍..

നിര്‍മ്മലച്ചേച്ചിയല്ല ഒരു ചേച്ചിമാരും തല്ലിക്കളഞ്ഞാലും ഇവിടെനിന്ന് പോകില്ലാ.

പിന്നെ വേറൊരു കാര്യം സാറിന്‍ ആരേയും ദ്വേഷ്യമില്ലാ എന്നതാണ്‍ മറ്റൊരു പ്രധാന കാര്യം. എല്ലാവരേയും സ്നേഹമാണ്‍. ആ തോട്ടക്കാ‍രനോട് ചോദിക്കൂ സാറിന്റെ വിശേഷങ്ങള്‍…
തോട്ടക്കാരന്‍ ഒരു പൂവുപോലും അനുവാദമില്ലാതെ വീട്ടില്‍ കൊണ്ട് പോകാനോ മറ്റുള്ളവര്‍ക്ക് നല്‍കുവാനോ പാടില്ല എന്നത് മറ്റൊരു രഹസ്യം.

താഴെക്കിടയിലുള്ള ജീവനക്കാരോടുപോലും എത്ര മാന്യമായാണോ സാറ് പെരുമാറുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ പാര്‍വ്വതി. ഇല്ലെങ്കില്‍ കണ്ട് പഠിക്കൂ. സാറിന്റെ കൈയ്യില്‍ നിന്ന് പഠിക്കേണ്ട കുറേ പാഠങ്ങളുണ്ട്.

അഛനമ്മമാര്‍ നേരത്തെ പരലോകം പ്രാപിച്ചിട്ടും സ്വന്തം പ്രയത്നത്താല്‍ ഇങ്ങിനെയൊക്കെ ആയിത്തീര്‍ന്നത് തികച്ചും കഠിനപ്രയത്നം കൊണ്ട് തന്നെ. അതിനൊക്കെ ആര് വിലങ്ങ് തടിയായി വന്നാലും അവരെയൊന്നും വെച്ചിരിക്കില്ല.

“മോള്‍ പോയി സാറിന്റെ കേബിനില്‍ പോയി വിശ്രമിച്ചോളൂ……..”

“വേണ്ട ശങ്കരേട്ടാ – എനിക്ക് പേടിയാ. അവിടെങ്ങാനും വൃത്തികേടായാലോ..?”

ഞങ്ങളുടെ വീട്ടില്‍ ബെഡ് ഷീറ്റും തലയിണയുമെല്ലാം ഭംഗിയായി വെക്കുക എന്ന് അവസാനം എഴുന്നേല്‍ക്കുന്ന ആളുടെ ഡ്യൂട്ടിയാണ്‍.
ഒരിക്കല്‍ ഞാനത് ചെയ്യാതിരുന്നതിന്‍ എനിക്ക് കിട്ടിയ അടി ചില്ലറയായിരുന്നില്ല. പിടിക്കാന്‍ വന്ന അമ്മയേയും, പണിക്കാരിത്തിയേയും എല്ലാം തല്ലി. ദ്വേഷ്യം സഹിക്ക വയ്യാഞ്ഞിട്ട് കിടക്കയും തലയിണയും തീയിട്ട് നശിപ്പിച്ചു.

പിന്നീട് ഒരു മാസം എന്നോട് മിണ്ടിയില്ലാ. എല്ലാം ഞാന്‍ സഹിക്കും, പക്ഷെ മിണ്ടാതിരുന്നാല്‍ എന്നെക്കൊണ്ട് സഹിക്കാനാവില്ല ശങ്കരേട്ടാ. പാര്‍വ്വതി കരയാന്‍ തുടങ്ങി….

“അതാ ഞാന്‍ അവിടെ പോയി വിശ്രമിക്കാത്തെ.“

എന്നാ മോള്‍ മോളുടെ ഓഫീസില്‍ പോയി ഇരുന്നോ. ശങ്കരേട്ടന്‍ ഒന്ന് വിശ്രമിക്കട്ടെ.

“പാര്‍വ്വതി 5 മണിയോട് കൂടി വീട്ടിലെത്തി. മാധവിയമ്മക്കും ഭര്‍ത്തവിനും മകളുടെ മാറ്റത്തില്‍ സന്തോഷമായി. പാര്‍വ്വതിയുടെ ഓഫീസിലേക്കുള്ള യാത്രയും മടക്കവും കാണാന്‍ പാര്‍വ്വതിയുടെ കൂട്ടുകാരികള്‍ വീട്ടില്‍ തമ്പടിച്ചിരുന്നു…….”

പാര്‍വ്വതി ഇത്രയും നാള്‍ വീട്ടിലിരുന്നതിനെ കൂട്ടുകാര്‍ ശപിച്ചു. പലരും ഒരു ജോലിക്ക് വേണ്ടി പാര്‍വ്വതിയെ സമീപിച്ചു. കൂടെ പഠിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

പാര്‍വ്വതി ആര്ക്കും ഉറപ്പ് കൊടുത്തില്ലാ. ഓഫീസിലെ എച്ച് ആര്‍ ഡിപ്പാര്‍ട്ട് മെന്റിലേക്ക് അപേക്ഷ അയക്കുവാന്‍ പറഞ്ഞൊഴിഞ്ഞു.

മാധവിയമ്മയെ സോപ്പിടാനും ചിലര്‍ മറന്നില്ല. പാര്‍വ്വതി ജോലിക്ക് പോയിത്തുടങ്ങിയത് തന്നെ നാട്ടില്‍ ഒരു സംസാരവിഷയമായി. അതും കാറില്‍ പോയി വരിക. കുശുമ്പ് പറയാനും ആളുകളേറെ…..\

“പാര്‍വ്വതി കുളി കഴിഞ്ഞ് അയലത്തെ കുട്ടിയെ ലാളിക്കാന്‍ പോയി.. പാര്‍വ്വതി പൂര്‍വ്വാധികം സന്തോഷവതിയായി കണ്ട കുട്ടിയുടെ അമ്മ കാര്യം തിരക്കി. പാര്‍വ്വതിയുടെ കുലുങ്ങിക്കുലുങ്ങിയുള്ള ചിരി കേട്ട് അയല്‍ക്കാരിക്ക് കാര്യം പിടി കിട്ടിയില്ല…”

“ പാ ര്‍ വ് തീ……..>>>>>>>>>>>“
“അതോ എന്റ്റെ അമ്മ വിളിക്കുന്നൂ… ഞാന്‍ പോകുന്നു. നാളെ വരാം“

നീ എവിടാരുന്നു മോളേ….. ഞാന്‍ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. നേരത്തെ ആഹാരം കഴിച്ചിട്ട് കിടന്നോളണം. നാളെ ആപ്പീസില്‍ പോകാനുള്ളതല്ലേ..?

“പാര്‍വ്വതിയുടെ അഛന്‍ ഇന്ന് പതിവിലും നേരത്തെ വന്ന് കയറി. ആപ്പീസിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു അദ്ദേഹത്തിന്‍ സന്തോഷമായി…”

“മോളുടെ തലയില്‍ തലോടിക്കൊണ്ട്..”

വെറുതെ കുറേ നാള്‍ വീട്ടിലിരുന്നു. ഉണ്ണിയുമായി എന്തെങ്കിലും കലഹം ഉണ്ടായിരുന്നെന്നായിരുന്നു ഞങ്ങള്‍ നിരീച്ചിരുന്നത്.
എന്റെ തേവരെ നീ ഞങ്ങളെ കാത്തു. തേവര്‍ക്ക് പായസം കഴിപ്പിക്കണം. പുഞ്ചപ്പാടത്ത് തിരുത്തിന്മേല്‍ അയ്യപ്പന്‍ കാവില്‍ തിരി തെളിയിക്കണം. നാളികേരമുടക്കണം.

“മോള്‍ ചോറുണ്ട് കിടന്നോളൂ. അഛന്‍ കാലികള്‍ക്ക് വെള്ളം കൊടുക്കട്ടെ. പിന്നെ ലക്ഷ്മിക്കുട്ടി പ്രസവിക്കാറായി. ഞാന്‍ തൊഴുത്തില്‍ പുല്ലൂട്ടിയുടെ തിണ്ടത്ത് കിടന്നോളാം.”

“പാതിരയായാലും പ്രസവിച്ചാലെന്നെ വിളിക്കണം കേട്ടോ ?”

ശരി മോളേ. നിങ്ങള്‍ വാതിലടച്ച് കിടന്നോളൂ….

“പാര്‍വ്വതിക്ക് കിടന്നിട്ട് ഉറക്കം വന്നില്ലാ. ഉണ്ണിയേട്ടന്‍ തിരിച്ച് വന്നാല്‍ നിര്‍മ്മലയും വരുമോ നാട്ടിലെ ഓഫീസിലേക്ക് എന്ന ഭയമായിരുന്നു…….”

“ഞങ്ങളുടെ കഴിവില്ലായ്മ കൊണ്ടല്ലേ ഞാന്‍ ഉണ്ണ്യേട്ടന്റെ വീട്ടില്‍ വന്ന് കയറിയത്. വലിയ പെണ്ണായിരുന്നിരുന്നെങ്കില്‍ ഒരിക്കലും പോകുമായിരുന്നില്ല.. പത്ത് പതിനഞ്ച് കൊല്ലം കൊണ്ട് എന്തൊക്കെ സംഭവിച്ച്. എല്ലാം ഒരു സ്വപ്നം പോലെ…”

“എന്നെപ്പോലെ നിര്‍മ്മലയേയും ശങ്കരേട്ടന്‍ മോളെപ്പോലെ ഇഷ്ടമുണ്ടോ എന്നറിയണം. ഉണ്ടെങ്കില്‍ ശങ്കരേട്ടനില്‍ കൂടി മുതലെടുക്കണം“

“എന്റെ ഈ കുത്തിത്തിരുപ്പ് ഉണ്ണ്യേട്ടനെങ്ങാനും അറിഞ്ഞാല്‍ !!!!”

പിന്നെ എല്ലാം തീര്‍ന്നു.!! പിന്നെ ഞാനില്ലാ..പാര്‍വ്വതിയുമില്ല… പാര്‍വ്വതി ഇന്ററ് നാഷനുമില്ലാ… എല്ലാം കത്തിച്ചുതരിപ്പണമാക്കും..

“അമ്മേ !!! ----- പാര്‍വ്വതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഒരു അട്ടഹാസത്തോടെ.. എന്നെ കൊല്ലല്ലേ ഉണ്ണ്യേട്ടാ…………. എന്നെ കൊല്ലല്ലേ….”

“ശബ്ദം കേട്ട് പാതി മയക്കത്തിലായിരുന്ന അഛന്‍ വന്ന് കതകില്‍ മുട്ടി. അമ്മ ഒന്നുമറിയാതെ ഗാഡനിദ്രയിലായിരുന്നു…”

“മാധവീ കതക് തുറക്ക്…”

മാധവി ഞെട്ടലോടെ വന്ന് കതക് തുറന്നു….

“എന്താ ലക്ഷ്മിക്കുട്ടി പെറ്റോ……….?”

നമ്മുടെ മോള്‍ക്ക് എന്തോ പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് ആ പിതാവ് വീട്ടിന്നുള്ളിലേക്ക് ഓടിക്കയറി. പരിഭ്രമിച്ച മാധവി പിന്നാലെയും……

“പേടിച്ച് വിറക്കുന്ന മകളെ കണ്ടിട്ട് വേലും സ്തംബ്ദനായി. ഒന്നും മനസ്സിലായില്ലാ. മോള്‍ക്ക് കൂജയില്‍ നിന്ന് വെള്ളം കുടിക്കാന്‍ കൊടുത്തു.”

“എന്താ ഉണ്ടായീ എന്റ്റെ പൊന്നുമോളെ. എന്തിനാ നീ നിലവിളിച്ചേ..?

പാര്‍വ്വതിക്ക് ഒന്നും മിണ്ടാനായില്ല.

“വേലു പാര്‍വ്വതിയെ കുലുക്കി വിളിച്ചു……? മോളേ പാര്‍വ്വതീ……..”

പരിസരം ബോധം കൈവന്ന പാര്‍വ്വതി……

“ഞാന്‍ ഒരു പേടി സ്വപ്നം കണ്ടതാ അഛാ……. അഛന്‍ ലക്ഷ്മിക്കുട്ടിയുടെ അടുത്തേക്ക് പൊയ്കോ.. എനിക്കൊന്നുമില്ലാ.. “

മാധവിയമ്മ മകളുടെ കൂടെ അവളെ ചേര്‍ത്ത് കിടത്തി. പാടത്തും പറമ്പിലും പണിയെടുത്ത് തളര്‍ന്ന് കിടന്നിരുന്ന പാവം അമ്മ ഒന്നും അറിഞ്ഞില്ല…

“വേലുവിന്‍ ഉറക്കം വന്നില്ല. ഒരു ബീഡിയും കത്തിച്ച് തൊഴുത്തിന്റെ മുറ്റത്ത് ലാത്തിക്കൊണ്‍ടിരുന്നു ആ മനുഷ്യന്‍..’

എന്തിനായിരിക്കാം എന്റെ മകള്‍ അട്ടഹസിച്ചത്. കണ്ട സ്വപ്നം സത്യമായി ഭവിക്കല്ലേ എന്റെ തേവരെ. ആ പിതൃഹൃദയം തേങ്ങി…

ലക്ഷ്മിക്കുട്ടി പ്രസവിച്ചതും പശുക്കിടാവ് കരഞ്ഞതൊന്നും ആ വൃദ്ധന്‍ അറിഞ്ഞില്ല..

“പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വാതില്‍ തുറന്ന് നന്ന മകളെ കണ്ടാണ്‍ വേലുവിന്‍ പരിസരബോധമുണ്ടായത്.’

“എന്തേ അഛാ എന്നെ വിളിക്കാഞ്ഞേ. പാറുകുട്ടി പരിഭവം പറഞ്ഞു. ലക്ഷ്മിക്കുട്ടിയെ മോളെ കണ്ടപ്പോ എന്നെ ഇത്ര വേഗം വേണ്ടാതായോ…?

പാറുകുട്ടി പറഞ്ഞതും ചോദിച്ചതൊന്നും വേലുവിന്റെ ചെവിയില്‍ പതിഞ്ഞിരുന്നില്ലാ. അയാള്‍ മകളുടെ സ്വപ്നത്തെപ്പറ്റി ആലോചിക്കയായിരുന്നു. ഒരു പിതാവിനല്ലേ അറിയൂ ആ നൊമ്പരം….

നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ….. കോഴികള്‍ കൂകിത്തുടങ്ങി… കൊക്കരക്കോ കോ…….
മാനത്ത് കഷ്ടിച്ച് വെള്ള കീറിത്തുടങ്ങി…

“പാര്‍വ്വതി പതിവിലും നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് - ഉമ്മറത്തെ ഉണ്ണിക്കണ്ണനെ തൊഴുകുകയായിരുന്നു…..”

പെട്ടെന്നാണ്‍ ഒരു ബലിഷ്ടമായ കരങ്ങള്‍ പാര്‍വ്വതിയുടെ രണ്ട് കണ്ണുകളും പൊത്തിയത്. പാര്‍വ്വതി ഞെട്ടിയില്ല.
പാര്‍വ്വതിക്കറിയാമായിരുന്നു അത് പാല്‍ വാങ്ങാന്‍ വരുന്ന വല്ല്യഛന്റെ മകന്‍ മണി ഏട്ടനായിരിക്കുമെന്ന്. അല്ലാണ്ടാരും ഇത്ര ധൈര്യത്തില്‍ കണ്ണ് പൊത്താന്‍ വരില്ലെന്ന്..

“തിരിഞ്ഞ് നോക്കിയപ്പോള്‍ ആരേയും കണ്ടില്ലാ….”

വീണ്ടും കണ്ണ് പൊത്തിയപ്പോള്‍ ആ കൈവിരലുകള്‍ പിടിച്ച് നല്ല ഒരു കടി കൊടുത്തു.
തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നേയും ആരേയും കണ്ടില്ല…

“ആരായിരിക്കും ഈ വെളുക്കാന്‍ നേരത്ത് തമാശ കളിക്കാന്‍ വന്നത്..? പാര്‍വ്വതിക്ക് ആശങ്കയായി…”

“ആ ഇത് മണിയേട്ടന്‍ തന്നെ. പാലെടുക്കാന്‍ തൊഴുത്തിലേക്ക് വരുമല്ലോ. കാണിച്ച് കൊടുക്കാം“

എന്നാല്‍ പാര്‍വ്വതിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയിരുന്നു. അത് മണിയും കിണിയും ആരുമായിരുന്നില്ലാ....

[തുടരും]

അകു: അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ റിപ്പയര്‍ ചെയ്യുന്നതാണ്. സദയം പൊറുക്കുക



COPYRIGHT - 2010 - RESERVED

















Tuesday, May 18, 2010

വെള്ളം കോരാനാളുണ്ടോ ?

പണ്ടൊക്കെ ഈ കിണറ്റിന്‍ കര സജീവമായിരുന്നു. ഇപ്പോള്‍ വെള്ളം കോരാനാളില്ല. അതിനാല്‍ കിണറിന്റെ തുടി കരയാറില്ല.
എനിക്ക് പണ്ട് പാറുകുട്ടി വെള്ളം കോരിത്തരാറുണ്ടായിരുന്നു. ഓടി നടന്ന് വരുമ്പോള്‍ കിണര്‍ വെള്ളം ഒരു പ്രത്യേക ആശ്വാസം തന്നെ.

Thursday, May 13, 2010

എന്റെ പാറുകുട്ടീ……… നോവല്‍ - ഭാഗം 37


മുപ്പത്തിആറാം ഭാഗത്തിന്റെ തുടര്‍ച്ച…
http://jp-smriti.blogspot.com/2010/05/36.html

പാര്‍വ്വതി ശരിക്കും ഉറങ്ങിയില്ല. പതിവില്ലാത്ത വിധം 51/2 മണിക്കെഴുന്നേറ്റുകുളിച്ചു. കാപ്പി കുടിച്ച് ഏഴുമണിയോടെ തന്നെ തറവാട്ടിലെത്തി.

വീടിന്റെ കിടപ്പ് കണ്ട് അത്ഭുതപ്പെട്ടു പാര്‍വ്വതി. ഞാനുണ്ടായിരുന്ന കാലത്തേക്കാളും വൃത്തിയും വെടിപ്പും. ആള്‍ താമസമില്ലാത്ത വീടാണെന്ന് തോന്നില്ല. മുറ്റത്തൊരു പുല്ല് പോലുമില്ല. ഉമ്മറമടിച്ച് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. മാറാല എന്നൊരു സാധനം പോലും ഒരിടത്തും കാണാനില്ല. ചവിട്ട് പടിയില്‍ ഉണ്ണിയേട്ടനെ പ്രതീക്ഷിച്ച് ഒരു കിണ്ടി വെള്ളം തയ്യാര്‍.മുറ്റമടിച്ച് ജാനു പോയിക്കാണും.

പാര്‍വ്വതി പറമ്പില്‍ ചുറ്റി നടന്നു. പറമ്പ് മൊത്തം കിളച്ച്, തെങ്ങിനെല്ലാം തടം എടുത്തിരിക്കുന്നു. മാട്ടം മാടിയിട്ടുണ്ട്. ഞാണ്ട് കിടക്കുന്ന മിക്ക കുലകള്‍ക്കും മുട്ട് കൊടുത്തിരിക്കുന്നു. ചകിരിയെല്ലാം പലയിടത്തായി തെങ്ങിന്റെ കടയില്‍ കത്തിച്ചിരിക്കുന്നു. വിറക് കൂടുതല്‍ ഉള്ളതിനാല്‍ ഒരു താല്‍ക്കാലിക ഷെഡ് കെട്ടി അതില്‍ സൂക്ഷിച്ചിരിക്കുന്നു.


“താല്‍ക്കാലിക ഷെഡ് ????!!!!!!!!!!!!!!!!!!!!!!“

“ പാര്‍വ്വതി അല്പനേരത്തേക്ക് പണ്ടത്തെ ഒരു സംഭവം അയവിറക്കി”


"ഉണ്ണിയേട്ടന്‍ എന്നെ വിറകും നെല്ലും എല്ലാം കൂട്ടിയിരുന്ന പത്തായപ്പുരയില്‍ വെച്ച് ആദ്യമായി എന്നെ കീഴടക്കിയ ദിവസം. ഞാന്‍ പരമാവധി എതിര്‍ത്തെങ്കിലും ആ ഉരുക്കുമുഷ്ടിക്കുള്ളില്‍ ഞാന്‍ ഞാനല്ലാതെയായി. എന്നിലെ സ്ത്രീ ഉണര്‍ന്നു. അവസാനം എനിക്ക് സ്വര്‍ഗ്ഗീയാനുഭൂതി അനുഭവപ്പെട്ടു. കടിച്ചും മാന്തിയും പിച്ചിയും ഉമ്മവെച്ചും, ഉണ്ണിയേട്ടന്റെ നഖ:ക്ഷതം ഏല്‍ക്കാത്ത ഒരു ഇടവും എന്റെ ശരീരത്തിലുണ്ടായിരുന്നില്ല അന്ന്. മേലാകെ ചുട്ടുനീറിയതും കുളിക്കാന്‍ നേരത്ത് തണുത്ത വെള്ളം ശരീരത്ത് കോരിയൊഴിച്ചപ്പോള്‍ ഞാന്‍ സഹിച്ച വേദനയും മറ്റൊരുതരത്തിലുള്ള ആനന്ദവും.!!!! എല്ലാം ഇന്നെലെയായിരുന്നു എന്ന ഒരു തോന്നല്‍ !!!!"


ഉണ്ണിയേട്ടന്‍ ഒരു പക്ഷെ ഇതൊക്കെ കാണിച്ച് തന്നിട്ട് എന്നോട് പറയും.

“നോക്കൂ പാര്‍വ്വതി നീ ഇവിടെയില്ലാത്തപ്പോള്‍ കണ്ടോ എത്രമാത്രം വൃത്തിയാണ് ചുറ്റുപാടുകള്‍. നീയൊരു പണിയുമെടുക്കാതെ വെറുതെ എന്നോട് എപ്പോഴും തല്ല് കൂടി നടക്കാനെ നിനക്ക് നേരമുണ്ടാകൂ………”

ഇത് മിക്കാവാറും എന്നെക്കൊണ്ട് കേപ്പിക്കുന്ന പോലെത്തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്. എന്തൊക്കെ കേക്കണം ഇനി ഉണ്ണ്യേട്ടന്‍ വന്നാല്‍.

“ഞാന്‍ ഇനി അമ്മയുടെ അസ്ഥിത്തറയുടെ ഭാഗത്ത് ഒന്ന് എത്തി നൊക്കട്ടെ………..”
ആഹാ ഒരു ഇല പോലും ഇല്ലാ. പണ്ട് ഞാനുള്ളപ്പോള്‍ വിളക്ക് വെക്കാന്‍ പോകുമ്പോള്‍ ചവറ് കൂന കാണുമ്പോള്‍ എനിക്ക് പേടിയാകാറുണ്ട്.
ഇപ്പോള്‍ എല്ലാ അടിച്ച് വൃത്തിയായിരിക്കുന്നു. ജാനു സ്വന്തമായി ഇങ്ങിനെയൊന്നും ചെയ്ത് കാണില്ലാ. അവളുണ്ടായിരുന്നല്ലോ പണ്ടും എന്റെ കൂടെ.
ഇത് ആരോ അവളോട് പറഞ്ഞ് ചെയ്യിപ്പിച്ച പോലെ തോന്നുന്നു. ഇന്നെലെ വിളക്ക് കത്തിച്ച തിരിയുടെ അവശിഷ്ടം ബാക്കി. മറ്റെല്ലാം ക്ലീന്‍ ക്ലീന്‍…

“പാര്‍വ്വതി ഇത്ര നേരം ചുറ്റിനടന്നിട്ടും ആരെയും കാണാനായില്ല. തിരിച്ച് പോകാന്‍ തുനിഞ്ഞപ്പോള്‍ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് എന്തോ അനക്കം കേട്ടു………..”

ചെന്ന് നോക്കിയപ്പോള്‍ ജാനു അവിടെ ഇരുന്ന് കഞ്ഞികുടിക്കുന്നു.

“ജാനുവിന് പാറുകുട്ടിയെ കണ്ടപ്പോള്‍ സന്തോക്ഷമായി”

“എവിടാരുന്നു ഇത്രയും നാളെന്റെ പാറൂട്ടീ.എന്നാലും ന്നെ കാണാന്‍ ഇപ്പൊളെങ്കിലും വരാന്‍ തോന്നീലോ. ഇനി പോണ്ട എങ്ങോട്ടും. ഉണ്ണ്യമ്പ്രാനില്ലെങ്കിലും മ്മ്ക്ക് ഇവിടെ താമസിക്കാം. “

അതൊന്നും പറ്റില്ല ജാനു. ഉണ്ണ്യേട്ടന്‍ വന്ന് എന്നെ കൂട്ടികൊണ്ടരാണ്ട് ഞാനെങ്ങിനെയാ വരാ.

“എന്തിനാ അങ്ങനെ കൂട്ടിക്കൊണ്ടരേണ്ടത്. ഇത് പാറൂട്ടിയൂടെയും കൂടിയുള്ള വീടല്ലേ…?”

സംഗതി ഒക്കെ ശരിയാ എന്റെ പാറൂ.. ഉണ്ണ്യേട്ടന്‍ വരട്ടെ. അല്ലാതെ ഒന്നും ശരിയാകില്ല.

“അപ്പോ എപ്പളാ തമ്പ്രാന്‍ വരുന്നത് പാറൂ…………..”
അടുത്ത് തന്നെ വരും………

“പണി കഴിഞ്ഞാല്‍ നീ നിന്റെ വീട്ടിലേക്ക് പോവില്ലേ…?
നല്ല ചേലായി. എനിക്ക് ഇവിടെ നിന്ന് സന്ധ്യക്ക് വിളക്ക് വെച്ചതിന് ശേഷമേ പോകാന്‍ പാടുള്ളൂ. ഇവിടെ വൈകുന്നേരം കിടക്കാന്‍ കമ്പനീന്ന് ഒരു ശിപ്പായി വരും.
കാലത്ത് ഞാന്‍ മുറ്റമടിക്കാന്‍ വന്നാലേ അയാള്‍ തിരിച്ച് പോകൂ…..

“വീടും പറമ്പും എല്ലാം വൃത്തീല്‍ വെച്ചിട്ടുണ്ടല്ലോ? നീ പണ്ടൊന്നും ഇങ്ങനെ വെക്കാറില്ലല്ലോ? ഇപ്പോ എന്തുപറ്റി നിനക്ക്. പണ്ട് ആരെ പേടിക്കാന്‍ അല്ലേ. ഞാനും എന്റെ അമ്മയും മാത്രമല്ലോ നിന്നോട് ഇത്തരം കാര്യങ്ങള്‍ പറയുവനുണ്ടായിരുന്നുള്ളൂ അല്ലേ…”

ജാനും ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നതേ ഉള്ളൂ……..

“പറയൂ ജാനൂ ആരാ നിന്നെ ഇങ്ങനെയെല്ലാം ചെയ്യാന്‍ പറഞ്ഞത്….”

എല്ലാ ആഴ്ചയിലും ആപ്പീസീന്ന് ശങ്കരന്‍ സാറ് വരും. ആഴ്ചയില് ആഴ്ചയിലാണ് എനിക്ക് കൂലി തരാറ്. എല്ലായിടവും ചുറ്റി നടന്ന് അടുത്ത ആഴ്ചക്കുള്ളില്‍ ചെയ്യേണ്ട പണിയെല്ലാം എന്നോട് പറയും.
ആള്‍ കാണണ പോലെയല്ല. ഒരു പുലിയാണ്. കളിതമാശയൊന്നും ശങ്കരന്‍ സാറിനോട് പറ്റില്ല.

ഒരു ദിവസം നിര്‍മ്മലക്കൊച്ച് വന്നിരുന്നു.

“ആ പേര്‍ കേട്ടതും പാറുകുട്ടിയുടെ ഉള്ളം ഇടി വെട്ടേറ്റത് പോലെയായി.”

എന്തിനാ അവള്‍ ഇങ്ങോട്ട് വന്നേ. എന്നാ വന്നേ………… അവള്‍ ബേങ്കളൂരല്ലേ………… ജാനൂ………..

“നിര്‍മ്മലക്കൊച്ചിന്റെ അഛന്‍ വയ്യാണ്ട് വന്നതാണത്രേ. അന്ന് ആപ്പീസില്‍ ശങ്കരേട്ടനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കൂലി തരാന്‍ വന്നതാണ് നിര്‍മ്മലക്കൊച്ച്……..”

പാവം നിര്‍മ്മലക്കൊച്ച്…ഇവിടുത്തെ ആപ്പീസില്‍ പണിയെടുത്തിരുന്ന കാലത്ത് പൂവന്‍ പഴം പോലെ ഇരുന്നിരുന്ന കൊച്ചാണ്. ഇപ്പോട് മൊകക്കെ വാടിക്കരിഞ്ഞപോലെയായി. എന്തോ സോക്കേട് വന്നപോലെ.

എന്നോട് ചകിരി ചുടാനും ഷെഡ്ഡ് കെട്ടി വിറകുകല്‍ അടക്കിവെക്കാനും, മാറാല തട്ടാനുമെല്ലാം ആ കൊച്ചാ പറഞ്ഞത്..

ശങ്കരന്‍ സാറ് പറഞ്ഞു എന്നോട് പുറം പണിക്ക് പോകാന്‍ പാടില്ലാ എന്ന്. ആള്‍ ഒരു മുന്നറിയിപ്പുമില്ലാ‍തെ ചിലപ്പോള്‍ വന്നിട്ട് കാര്യങ്ങളെല്ലാം അന്വേഷിക്കും. ഇക്കൊല്ലം വട്ടന്‍ പണിതില്ല. എന്റെ വല്യച്ചന്‍ പണിതോളാം എന്ന് പറഞ്ഞു. പിന്നെ ഞങ്ങളെല്ലാം കൂടി കളപറിക്കലും കൊയ്തും എല്ലാം ഏല്‍ക്കാമെന്ന് പറഞ്ഞിട്ടും ശങ്കരന്‍ സാറ് കൂട്ടാക്കീല.

നടാടെയാണ് വട്ടന്‍ പണിയാതെ ഇരിക്കുന്നത്. പാറുകുട്ടി ഇവിടെ ജീവനോടെയിരുന്നിട്ടും ഇത്രനാളും ഇങ്ങോട്ടൊന്ന് വരാതിരുന്നതും കാര്യങ്ങളൊന്നും അന്വേഷിക്കാതിരുന്നതും ശരിയായില്ല കേട്ടോ. പാടം പണിയാതെ കിടന്നാല്‍ മരിച്ച് പോയ കാരണവന്മാര്‍ ശപിക്കും. അത് പിന്നെ ഇപ്പോള്‍ ഉള്ളോര്‍ക്ക് കൊഴപ്പമാകും – ഞാനും അതിനൊരു ഭാഗവാക്കായല്ലോ എന്റെ മുത്തപ്പാ…………. ജാനു തേങ്ങി……….

“ഞാന്‍ പോയി വരാം ജാനു.. ഇനി ഇടക്കിടക്ക് വരാം………”

പാര്‍വ്വതിക്ക് ജാനുവിന്റെ രോദനം കേട്ട് വളരെ വിഷമം തോന്നി. പക്ഷെ എനിക്കൊന്നും ചെയ്യാനാവില്ലല്ലോ. അങ്ങിനെയല്ലേ ഉണ്ണ്യേട്ടനെന്നോട് ചെയ്തത്.

എന്നിരുന്നാലും എനിക്ക് വന്ന് ഇവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. അത് എന്റെ കുറ്റം.

“പാര്‍വ്വതി പിന്നീട് മിക്ക ദിവസവും തറവാട്ടില്‍ പോയിക്കൊണ്ടിരുന്നു. പക്ഷെ ഉണ്ണിയുടെ വരവ് അങ്ങിനെ നീണ്ട് നീണ്ട് പോയി.”

ഒരു ദിവസം യാതൊരു മുന്നറിയിപ്പില്ലാതെ പാര്‍വ്വതി ഓഫീസില്‍ ചെന്ന് കയറി.

“പാര്‍വ്വതിയുടെ വരവ് ശങ്കരേട്ടന്‍ പ്രതീ‍ക്ഷിച്ചിരിക്കുകയായിരുന്നു.”

“ശങ്കരേട്ടാ എനിക്ക് അത്യാവശ്യമായി ഉണ്ണിയേട്ടനോട് സംസാരിക്കണം. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ…“

“ഞാന്‍ ഇവിടെത്തന്നെ ഇരിക്കാം.“

ഉണ്ണിയെ വിളിക്കണം എന്ന് പറഞ്ഞപ്പോള്‍ ശങ്കരന്‍ അല്പം പരുങ്ങാതിരുന്നില്ല.

എപ്പോഴും ലണ്ടനിലേക്ക് വിളിക്കരുതെന്ന് ഇന്നാള്‍ സാറ് പറഞ്ഞത് ശങ്കരന്‍ ഓര്‍ത്തു. ഇത് സ്വന്തം ഭാര്യപോലെയൊരുത്തി പറഞ്ഞാല്‍ അതുമിതും പറഞ്ഞൊഴിയാന്‍ പറ്റുമോ? അതും വിദ്യാഭ്യാസ സമ്പന്നയായ ഒരു കൊച്ച്..
ഭാവിയില്‍ ഒരു പക്ഷെ ഇവളുടെ ഒക്കെ കീഴിലായിരുക്കുമല്ലോ ഈ പാവത്തിന്റെ ജോലി. അക്ഷരാര്‍ത്ഥത്തില്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ഈ വ്യക്തി.. എനിക്ക് മാത്രമറിയാവുന്ന ഒരു രഹസ്യം.

“പാ‍ര്‍വ്വതി പോയി നിര്‍മ്മലയുടെ ഓഫീസ് തുറന്ന് അവിടെ ഇരുന്നു. ചീഫ് എക്കൌണ്ടനിനെ ഓഫീസില്‍ വിളിച്ച് വരുത്തി കുശലങ്ങളെല്ലാം ചോദിച്ചു.”

“എക്കൌണ്ടന്റ് ആകെ പകച്ചു………..”

കണക്കുകള് ഒക്കെ എങ്ങിനെ…? എല്ലാം അപ്ടുഡേറ്റ് ആണല്ലോ? ഈ വര്‍ഷത്തെ ഇന്റേണല്‍ ഓഡിറ്റ് കഴിഞ്ഞോ? ശങ്കരേട്ടന്‍ ബാലന്‍സ് ഷീറ്റില്‍ ഒപ്പിട്ടുണ്ടോ..?

ബാലന്‍സ് ഷീറ്റിന്റെ ഒരു കോപ്പി തയ്യാറാക്കി ശങ്കരേട്ടനോട് ഇനിഷ്യല്‍ ചെയ്യാന്‍ പറഞ്ഞ് എനിക്ക് കൊടുത്തയക്കണം.

“ഇടക്ക് ശങ്കരേട്ടന്‍ വന്ന് കയറി”

പാര്‍വ്വതി ഉണ്ണിയെ ഫോണില്‍ കിട്ടി. ഒരു മീറ്റിങ്ങിലാണ്. അടുത്ത മാസം ഇവിടെയെത്തുമെന്ന് അറിയിക്കാന്‍ പറഞ്ഞു.

“പാര്‍വ്വതിക്ക് സന്തോഷമായി….”

“ശങ്കരേട്ടാന് എനിക്ക് നാളെ മുതല്‍ ഓഫീസില്‍ വരണമെന്നുണ്ട്……….”

വന്നോളൂ മോളെ.. അതിനൊക്കെ എന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ…?

“അതൊക്കെ ഓഫീസ് ഡിസിപ്ലിനല്ലേ ഏട്ടാ……….”

“ഞാന്‍ നാളെ വീട്ടിലേക്ക് വണ്ടി അയക്കാം………. ഡ്രൈവര്‍ രാധാകൃഷ്ണന്‍ റൂട്ട് പറഞ്ഞ് കൊടുത്തോളൂ…………”
അല്ലെങ്കില്‍ വേണ്ട രാധാകൃഷ്ണന്‍ പാര്‍വ്വതിയെ ഇപ്പോള്‍ തന്നെ വീട്ടില്‍ വിടും. അപ്പോള്‍ പറഞ്ഞ് കൊടുത്താല്‍ മതി………

നാല് മാസത്തിന്‍ ശേഷം ഉണ്ണിയുടെ മെര്‍സീഡിസ് ബെന്‍സ് വീണ്ടും നിരത്തിലിറങ്ങി…… പാര്‍വ്വതി ബെന്‍സ് വണ്ടിയില്‍ വന്നിറങ്ങിയ വിവരം നാട്ടിലെങ്ങും പാട്ടായി. നാട്ടിലെ പിള്ളേര്‍ വണ്ടിയുടെ ചുറ്റും തടിച്ച് കൂടി………….

“പാര്‍വ്വതിക്ക് എവിടെ നിന്നോ ധൈര്യവും ആത്മവിശ്വാസവും സംഭരിക്കാന്‍ സാധിച്ചു. ഓഫീസില്‍ നടന്ന വിശേഷങ്ങളൊന്നും രക്ഷിതാക്കളെ അറിയിച്ചില്ല. “

“എന്റെ ജീവിതത്തിലെ പോരാളിയാണ് നിര്‍മ്മല. പേടിച്ച് പിന്മാറിയാല്‍ അപകടമാണ്. പാര്‍വ്വതി പൊരുതാന്‍ പ്രതിജ്ഞയെടുത്തു………..”

“മനസ്സുകൊണ്ട് അങ്കം കുറിച്ചു………..”

പാര്‍വ്വതിക്ക് ഉണ്ണിയുടെ സ്നേഹവും വേണം. നിര്‍മ്മലയെ അകറ്റുകയും വേണം. രണ്ടും കൂടി എങ്ങിനെ സാധിക്കും. ???

“എന്നെപ്പോലെത്തന്നെയല്ലേ ഉണ്ണിയേട്ടന് നിര്‍മ്മല. എന്നോടെ ഉള്ള അത്രേം സ്നേഹം നിര്‍മ്മലയോടുണ്ടോ എന്ന് ചോദിച്ചാല്‍, എനിക്ക് തന്നെ അറിയില്ല. എന്നെ ഉണ്ണ്യെട്ടന്‍ കിടപ്പറയില്‍ കയറ്റുന്നു. സ്വന്തം ഭാര്യയെപ്പോലെ എന്നെ കാണുന്നു. നിര്‍മ്മലയേയോ??? പാര്‍വ്വതിക്ക് ഉത്തരം കിട്ടാനായില്ല....എന്നിരുന്നാലും ഉള്ളം പിടഞ്ഞു...“

“ഇനി എന്നെക്കാളും ആഴത്തിലാകുമെങ്കിലോ ഉണ്ണ്യേട്ടന് നിര്‍മ്മലയോടുള്ള സ്നേഹം..?

അതാലോചിക്കുമ്പോള്‍ പാര്‍വ്വതി പരിസരബോധം മറക്കുന്നു. ഉത്തരം കിട്ടാത്ത ചോദ്യം പോലെ.

“ഏതായാലും ഈ ഉണ്ണ്യേട്ടന്‍ ചില്ലറക്കാരനല്ല. ഇനി നിര്‍മ്മലക്ക് ഉണ്ണ്യേട്ടന്റെ ധനത്തിനെയാകുമോ പ്രേമം.

യേയ് അങ്ങിനെ തോന്നുന്നില്ല. നിര്‍മ്മല പണത്തിന്റെ പിന്നാലെ പോകുന്ന ആളായി ഇത് വരെ തോന്നിയിട്ടില്ല.

“ഉണ്ണി ലണ്ടനില്‍ നിന്ന് ബേങ്കളൂരിലെ ഓഫീസിലെത്തിയതായി പാര്‍വ്വതിക്ക് വിവരം കിട്ടി……..”

പാര്‍വ്വതിയുടെ കണക്കുകൂട്ടല്‍ തെറ്റി. ഉണ്ണി നേരെ ഇവിടെ വരുന്നതിന് പകരം ബേങ്കളൂരിലെ ഓഫീസിലെത്തി.

നിര്‍മ്മല ബേങ്കളൂരിലുണ്ട്……….

“നോക്കാം എന്നാണ് ഉണ്ണ്യേട്ടന്റെ ഇങ്ങോട്ടെഴുന്നള്ളുന്നത്……….?

പാര്‍വ്വതി കാലത്ത് 8 മണിക്ക് തന്നെ ഓഫീസിലെത്താന്‍ തയ്യാറായി. പാര്‍വ്വതിയുടെ അടിവസ്ത്രങ്ങളുടെ എല്ലാം ഉണ്ണി വാങ്ങിക്കൊടുത്തിട്ടുള്ളതാണ്. അതിനാല്‍ ഏത് വസ്ത്രംധരിച്ചാലും അത് ഉണ്ണിക്ക് ഇഷ്ടപ്പെടുന്നതായിരിക്കും.

“ഓഫീസിലേക്കുള്ള ദിവസത്തിന്റെ ഹരിശ്രീ കുറിക്കുന്ന ദിവസമാണല്ലോ?
കരിംചുവപ്പുകരയുള്ള സെറ്റ് മുണ്ടും, മേച്ചിങ്ങ് ബ്ലൌസും ധരിച്ചു. മുറ്റത്തെ മുല്ലയില്‍ നിന്ന് രണ്ട് പൂക്കളും ഒരു തുളസിക്കതിരും മുടിയില്‍ തിരുകി. ചന്ദ്നക്കുറി തൊട്ടു. ഇടത് കൈയില്‍ 4 പവന്റെ തടവളയും വലത് കൈയില്‍ 4 ചെറിയ വളകളും ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള മാലയും ഇട്ടു.

“കണ്ണാടിയില്‍ പോയി നോക്കുമ്പോളെക്കും കാറിനെ ഹോണടി കേട്ടു. പോകുന്ന വഴി റീഗലിനെ അരികിലെ കടയില്‍ നിന്ന് സാരിക്ക് മേച്ച് ചെയ്യുന്ന ഒരു ചെരിപ്പ് വാങ്ങിയണിഞ്ഞു.”

പാര്‍വ്വതി ചെരിപ്പുകടയിലെ വലിയ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി……… ഞാന്‍ ഇത്ര സുന്ദരിയാണോ? ഏതായാലും നിര്‍മ്മലച്ചേച്ചിയുടെ അത്ര ഇല്ല...

“പാര്‍വ്വതിയുടെ വാഹനം കൃത്യസമയത്ത് ഓഫീസ് അങ്കണത്തില്‍ എത്തി. ശങ്കരേട്ടനും ജീവനക്കാരും ആരതിയുഴിഞ്ഞ് പാര്‍വ്വതിയെ വരവേറ്റു…”

പാര്‍വ്വതി ഓഫീസില്‍ വരാന്‍ തുടങ്ങിയതിനാല്‍ ജീവനക്കാര്‍ക്ക് അല്പം പേടി തോന്നാതിരുന്നില്ല. പാറ്വ്വതി ആരാണെന്നും ഉണ്ണിയുമായുള്ള ശരിക്കുമുള്ള ബന്ധമെന്നാണെന്നും ശങ്കരേട്ടനുള്‍പ്പെടെ ആര്‍ക്കും അറിയുകയില്ലാ എന്നത് മറ്റൊരു സത്യം. പക്ഷെ എന്തോ അജ്ഞാതമായ അടുപ്പം പാര്‍വ്വതിയോട് ഉണ്ട് എന്നുള്ളത് പലര്‍ക്കുമറിയാം. അതിനാല്‍ ഇനി എന്താണ് ഓഫീസില്‍ നടക്കുവാന്‍ പോകുന്നതെന്നറിയാന്‍ ജീവനക്കാര്‍ക്ക് ആശങ്കയായി………….

അകു: അക്ഷരത്തെറ്റുകളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ തിരുത്താം.


COPYRIGHT 2010 RESERVED






Saturday, May 8, 2010

എന്റെ പാറുകുട്ടീ....... ഭാഗം 36


2009 ഒക്ടോബര്‍ മാസം 12 നു മുപ്പത്തിഅഞ്ച് ഭാഗങ്ങളോട് കൂടി തല്ക്കാലം അവസാനിപ്പിച്ച ഈ പ്രണയ നോവല്‍ ഇന്ന് പുനരാരംഭിക്കുന്നു.

മുപ്പത്തിഅഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/10/35.html

“മോളേ പാറുകുട്ടീ……”
“എന്താ അഛാ..”
എന്തിരുപ്പാ മോളേ ഇത്. നേരത്തിന്‍ കുളിയും തേവാരവുമൊന്നുമില്ലാ. എത്രനാളായി നീ കണ്ണെഴുതി പൊട്ട് തൊട്ടിട്ട്. തോന്നുമ്പോ എണീക്കും തോന്നുമ്പോ ഉറങ്ങും. എന്താ നിന്റെ പുറപ്പാട്. എന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചുംകോണ്ടിരിക്കുന്നത്.

“പാര്‍വ്വതിയുടെ അമ്മ പെട്ടെന്ന് അവിടേക്ക് കടന്നുവന്നു”

എന്താ മനുഷ്യാ നിങ്ങള്‍ എന്റെ കുട്ട്യോട് ചോദിക്കണ്. ഓളുടെ വെഷമം നിങ്ങക്ക് മനസ്സിലാവിണില്ലേ. ഉണ്ണി അവളെ ഇവിടെ കൊണ്ടെന്നാക്കിയിട്ട് നാളെത്രയായെന്ന് നിങ്ങക്ക് അറിയുമോ? എത്ര പ്രസരിപ്പോടെ നടന്നിരുന്ന കുട്ടിയാ അത്. അതിന്റെ ഒരു കോലം കണ്ടില്ലേ ഇപ്പോ.
നിങ്ങള്‍ നിങ്ങടെ മരോനെ അന്വേഷിച്ചെന്താ പോകാത്തത്.


“ ഞാന്‍ പലവട്ടം പാറുകുട്ടിയോട് പറഞ്ഞതാ അവിടെക്ക് പോകാന്‍, പക്ഷെ അവളിതുവരെ തലയാട്ടിയില്ല. എനിക്കങ്ങട്ട് ഒറ്റക്ക് പോകാന്‍ പറ്റുമോ മാധവീ. അവള്‍ക്കല്ലെ അവനെ കാണേണ്ടത്. എനിക്കല്ലല്ലോ.

അവള്‍ക്കാവശ്യമുള്ള പൊന്നും പൊടവയും പണവും എല്ലാം കൊടുത്തിട്ടല്ലേ അവന്‍ പോയത്.
നീയെന്താ അവനെ കുറ്റപ്പെടത്തണത്. അവന്‍ ജോലിത്തിരക്കുണ്ടാകും. നമ്മുടെ മോള്‍ക്ക് ഒരു കുറ്റവും അവന്‍ വരുത്തിയിട്ടില്ലല്ലോ?

പണത്തിന്‍ പണം, പൊന്നിന്ന് പൊന്ന്, തുണിത്തരങ്ങള്‍ ഒരു കൂമ്പാരം. ഒന്നിനും ഒരു കുറവ് അവനായി വരുത്തിയിട്ടില്ലല്ലോ.

“അതൊന്നും ഇല്ലാ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അവന്‍ നമ്മടെ മോളെ ഇവിടെ വിട്ടിട്ട് മാസം 4 കഴിഞ്ഞു. അവന്‍ പിന്നെ ഈ വഴിക്ക് തിരിഞ്ഞ് നോക്കിയിട്ടുണ്ടോ..”

അവന്‍ വരും എന്റെ പെണ്ണേ. അടുത്ത പുഞ്ചപ്പണിയാകുമ്പോളെക്കും എനിക്ക് കാശുമായി. എനിക്കറിയാം എന്റ് മരോനെ. എല്ലാരും നോക്കിക്കോ
.

പിന്നേയ് ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. ന്റെ മോനെ നോവിക്കണ ഒരു കാര്യവും പറഞ്ഞാല്‍ എനിക്ക് പിടിക്കേല.

പാര്‍വ്വതിയുടെ അഛന്‍ രോഷാകുലനായി…

“എന്റെ സങ്കടം ഞാന്‍ നിങ്ങളോടല്ലാതെ മറ്റൊരാളോട് പറയാന്‍ പറ്റുമോ”

പാര്‍വ്വതിയുടെ അമ്മ വിതുമ്മി……

പാര്‍വ്വതിയുടെ അമ്മയുടെ വിഷമം കണ്ടിട്ട് അഛന്‍ വേദന സഹിക്കാനായില്ല. പക്ഷെ പുറത്ത് കാട്ടിയില്ല.

“മോളേ പാര്‍വ്വതീ. അഛന്റെ മോള്‍ ഇങ്ങട്ട് വന്നേ. മോള്‍ പോയി കുളിച്ച് സുന്ദരിയായി വന്നേ. നമുക്ക് ഉണ്ണീടെ ആപ്പീസുവരെ പോയി വരാം.“

“വേണ്ടഛാ…. അഛന്‍ തന്നെ പോയി വരൂ… വേണമെങ്കില്‍ അമ്മയെയും കൂട്ടിക്കോളൂ……..”


കേട്ടോ എന്റെ മോള്‍ പറഞ്ഞത്. അവക്കവനെ കാണണമെന്നുണ്ട്. ഉണ്ണി അവളെ തല്ലിയാലും ഇടിച്ചാലും അവള്‍ക്കവനെ ജീവനാ…….

ഞാനിതാ തയ്യാറായി. നമുക്ക് പതിനൊന്നരയുടെ വണ്ടിക്ക് പോകാം. മാധവി ഉണ്ണി കഴിഞ്ഞ വിഷുവിന്‍ വാങ്ങിക്കൊടുത്ത മുണ്ടും നേര്യേതും ഉടുത്തൊരുങ്ങി.

അവര്‍ ഉച്ചയൂണിന്‍ മുന്‍പേ പട്ടണത്തിലെത്തി. ഉണ്ണിയുടെ ആപ്പീസിലേക്ക് നടന്നു. അവിടെ എത്തുമ്പോളെക്കും രണ്ട് പേരും നന്നേ ക്ഷീണിച്ചിരുന്നു.

പാര്‍വ്വതിയുടെ അഛന്റെ മുറിക്കയ്യന്‍ ഷറ്ട്ടും രണ്ടാം മുണ്ടും മട്ടുമൊക്കെ കണ്ടപ്പോള്‍ വാച്ചമേന്‍ പിടിച്ചില്ല. ഉള്ളിലേക്ക് കടത്തിവിട്ടില്ല..

മാധവി അമ്മ ഇടപെട്ടിട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ അവരെ അവിടെ ഇരുത്തി, അയാള്‍ അകത്ത് പോയി ശങ്കരേട്ടനെ കാര്യങ്ങള്‍ ധരിപ്പിച്ചു.

ശങ്കരേട്ടന്‍ അത് കേട്ടതും ചാടിയെണീറ്റ് നേരെ പ്രധാന കവാടത്തിലെത്തി. പാര്‍വ്വതിയുടെ അഛനേയും അമ്മയേയും കാല്‍ തൊട്ട് വന്ദിച്ചു.


“എന്താ ശങ്കരാ ഈ കാണിക്കണ്…”

ഞങ്ങളുടെ യജമാന്റെ ജീവിച്ചിരുപ്പുള്ള ഏക ബന്ധുക്കളാ നിങ്ങള്‍. ഉണ്ണിസാറിനെ പോലെ നിങ്ങളും ഞങ്ങള്‍ക്ക് ദൈവതുല്യര്‍.

പാര്‍വ്വതിയെ കണ്ടില്ലല്ലോ?
“അവള്‍ വന്നില്ലാ വീ‍ട്ടില്‍ ഉണ്ട്….”

ഇവിടെക്ക് വിവരം അറിയിച്ചാല്‍ ഞാന്‍ അവിടെ വന്ന് കാണുമായിരുന്നല്ലോ.

വരൂ അകത്തേക്ക്. പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് കുടിക്കാന്‍ നാരങ്ങാ ജ്യൂസ് കൊടുത്തു.

ഇപ്പോള്‍ ഊണിന്റെ സമയമാണ്. പത്തുമിനിട്ട് കൊണ്ട് രണ്ട് പേര്‍ക്കും ഭക്ഷണം എത്തിക്കാം.

“പിന്നേയ് ഞങ്ങള്‍ വന്ന കാര്യം പറഞ്ഞില്ല.
അതൊക്കെ സൌകര്യം പോലെയാകാം. ഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമിച്ചിട്ടാകാം”

പാര്‍വ്വതിയുടെ അഛന്‍ അവര്‍ ഇരുന്നിടം ആകെ കണ്ണൊടിച്ചു. പാര്‍വ്വതിയുടെ വലിയ ഛായാചിത്രം ചുമരില്‍ പതിവിലധികം ഭംഗിയില്‍ വെച്ചിരുന്നത് മാധവിയെ കാണിച്ചു.

ഇമ്മടെ കുട്ട്യോട് അവന്‍ ഇത്രമാത്രം ഇഷ്ടമുള്ളതിന്റെ തെളിവല്ലേ മാധവീ ആ ഞാത്തിയിട്ടിട്ടുള്ള ഫോട്ടൊ.

“ശങ്കരന്‍ അവരുടെ അടുത്തെത്തിയിട്ടുണ്ടായിരുന്നു.”

എന്താണ് രണ്ട് പേരും കൂടി പറയണ്. നമുക്ക് ഭക്ഷണം കഴിക്കാം. അവര്‍ക്ക് അദ്ദേഹം തന്നെ ഭക്ഷണം വിളമ്പിക്കൊടുത്തു. അവര്‍ കഴിച്ച് എണീക്കുന്നത് വരെ അവിടെ തന്നെ നിന്നു.

ഭക്ഷണം തൃപ്തിയായോ. മധുരം എന്തെങ്കിലും വേണോ….?

“ഒന്നും വേണ്ട ശങ്കരാ….“

“മാധവി കെട്ട്യോന്റെ കാതില്‍ മന്ത്രിച്ചു… വന്ന കാര്യം പറയൂ മനുഷ്യാ……..”

ഉണ്ണി എന്നാ ആപ്പീസിലേക്ക് വരിക. ഞങ്ങക്കവനെ ഒന്ന് കാണണം. ഞങ്ങള്‍ക്ക് വൈകുന്നേരമാകുമ്പോളെക്കും വീടെത്തണം. മോളവിടെ തനിച്ചാണ്.

“അതിന്‍ ഉണ്ണിസാറ് ഇവിടില്ലല്ലോ. ബാങ്കളൂറിലെ ആപ്പീസിലാണ്. നിങ്ങളിവിടെ ഇരിക്കൂ. ഞാന്‍ ഫോണ്‍ ചെയ്തിട്ട് വരാം.
+

അല്പനേരം കഴിഞ്ഞ് ശങ്കരന്‍ തിരിച്ചെത്തി.

“ഉണ്ണിയെ കിട്ടിയോ ശങ്കരാ….?”
ഇല്ലാ ഞാന്‍ ട്രങ്ക് ബുക്ക് ചെയ്തിട്ടുണ്ട്. പത്ത് മിനിട്ടിനുള്ളില്‍ ലൈന്‍ കിട്ടും.


അതിന്നിടക്ക് ഒരു ജീവനക്കാരന്‍ ഓടി വന്നിട്ട് ശങ്കരനെ വിളിച്ചോണ്ട് പോയി.

“ശങ്കരന്‍ ഉണ്ണിയെ കിട്ടാനായില്ല. ഉണ്ണി രണ്ടാഴ്ചയായി ലണ്ടനിലാണെന്ന വിവരം മാത്രം അറിഞ്ഞു.”

പ്രതീക്ഷ നശിച്ച ശങ്കരന്‍ തിരികെയെത്തി.

“എന്തായി പാര്‍വ്വതിയുടെ അഛന്‍ വീണ്ടും തിരക്കി…”
ഇല്ല ചേട്ടാ – ഉണ്ണി സാറ് രണ്ടാഴ്ചയായി ലണ്ടനിലാണത്രെ. അടുത്ത ആഴ്ച അവസാനമേ മടങ്ങൂ..

എന്നാല്‍ ഞങ്ങളിറങ്ങട്ടെ. വന്നാല്‍ അവിടം വരെ ഒന്ന് പറഞ്ഞയക്കണം.

“അങ്ങിനെയാകാം….”

“നില്‍ക്കൂ ചേട്ടാ നിങ്ങളെ രണ്ട് പേരേയും ഞാന്‍ വീട്ടില്‍ വിടാം.. പാര്‍വ്വതി അന്വേഷിക്കുകയാണെങ്കില്‍ ഞങ്ങളോട് ചില കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതൊക്കെ പോകുന്ന വഴിക്ക് ചെയ്യുകയും വേണ്ടതുണ്ട്.”

ശങ്കരന്‍ അല്പനേരത്തിനുള്ളില്‍ ഡ്രൈവറേയും കൂട്ടിയെത്തി. പാര്‍വ്വതിയുടെ രക്ഷിതാക്കളെയും കൂട്ടി യാത്രയായി.

വണ്ടി പോകുന്ന വഴി റീഗല്‍ ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തി. അവിടെ ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് അവിടുത്തെ വാല്യക്കാരന്‍ ഒരു വലിയ പാര്‍സല്‍ വണ്ടിയില്‍ കൊണ്ട് വന്ന് വെച്ചു.

“എന്താ ഇതൊക്കെ ശങ്കരാ………..”
അതൊക്കെ സാറ് എന്നെ പാര്‍വ്വതിക്ക് വേണ്ടി പറഞ്ഞ് ഏല്‍പ്പിച്ചിട്ടുള്ളതാ…

വണ്ടി കുറച്ചും കൂടി ഓടിയതിന്‍ ശേഷം വലിയൊരു തുണിക്കടയുടെ മുന്നില്‍ നിര്‍ത്തി. അവിടെനിന്നും ഒരു പാര്‍സല്‍ ഒരാള്‍ വണ്ടിയില്‍ കൊണ്ട് വന്ന് വെച്ചു.

വാഹനം അവിടെ നിന്ന് അരമണിക്കൂറിന്നകം മാധവിയുടെ വീട്ട്മുറ്റത്ത് വന്ന് നിന്നു.


ഡ്രൈവര്‍ സാധനങ്ങളെല്ലാം ഉമ്മറത്തെത്തിച്ചു. റീഗല്‍ നിന്നുള്ള വലിയ പാര്‍സലില്‍ നിന്നൊരു ചെറിയ പൊതി എടുത്ത് പാര്‍വ്വതിയെ ഏല്‍പ്പിച്ചു.

“ഇത് ഇപ്പോള്‍ തന്നെ കഴിക്കാനുള്ളതാണ്…”

“ശങ്കരന്‍ ഒരു വെള്ള കവര്‍ പാര്‍വ്വതിയുടെ കൈയില്‍ കൊടുത്തു.“


ഉടന്‍ തന്നെ വാഹനം മിന്നിമറഞ്ഞു……….

ക്ഷണ നേരം കൊണ്ട് മാധവി അവിടെ നടന്ന വിശേഷങ്ങളെല്ലാം പാര്‍വ്വതിയെ പറഞ്ഞ് മനസ്സിലാക്കി.

വിവരങ്ങളെല്ലാം കേട്ട് പാര്‍വ്വതിക്ക് സന്തോഷമായി. റീഗലിലെ കൊച്ചുപൊതി അഴിച്ചുനോക്കിയപ്പോളെ അതിന്റെ മണം പാര്‍വ്വതിക്ക് കിട്ടി.

ഇലയില്‍ പൊതിഞ്ഞ റൊട്ടിയും മട്ടണ്‍ ചോപ്സും.

“പാര്‍വ്വതിയുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ അടര്‍ന്നുവീണു.”
എന്താ മോളെ നീ വിതുമ്മുന്നത്.
എന്റെ ഉണ്ണ്യേട്ടനെ നിങ്ങളെല്ലാം എന്തൊക്കെയാ പറഞ്ഞിരുന്നത്. ഇപ്പോ നിങ്ങളെക്കെല്ലാം മനസ്സിലായല്ലോ ഉണ്ണ്യേട്ടന്‍ എന്നോടുള്ള സ്നേഹത്തിന്റെ ആഴം.

പാര്‍വ്വതി റീഗലിലെ ഭക്ഷണം അഛനും അമ്മക്കും നല്‍കി.

മറ്റുപൊതികളൊക്കെ അഴിച്ചുനോക്കിയപ്പോള്‍ പാര്‍വ്വതിക്ക് അതിശയമായി…
ജിലേബിയും, ഐനാസ്സും, കേക്കും ഹല്‍ വാ മുതലായ പലഹാരങ്ങള്‍…
പിന്നെ തുണിക്കടയിലെ പൊതിയില്‍ പാര്‍വ്വതിക്ക് ഒരു സെറ്റുമുണ്‍ടും ബ്ലൌസ് തുണിയും. പിന്നെ മാധവി അമ്മക്കും തുണിത്തരങ്ങള്‍, അവളുടെ അഛന്‍ വരാന്‍ പോകുന്ന തണുപ്പ് കാലത്തേക്കുള്ള കമ്പിളിത്തൊപ്പിയും, മഫ്ലറും, മുറിക്കയ്യന്‍ ബനിയനും മുണ്ട് ഷറ്ട്ട് മുതലായവയും….

എല്ലാര്‍ക്കും വളരെ സന്തോഷമായി. അതിന്നിടയില്‍ ശങ്കരന്‍ കൊടുത്ത വെള്ള കവര്‍ അലക്ഷ്യമായി തറയില്‍ കിടന്നിരുന്നത് മാധവി മോളുടെ കയ്യില്‍ കൊടുത്തു.
തുറന്ന് നോക്കിയപ്പോള്‍ അത് നിറയെ രൂപ. ഒപ്പം ഒരു തുണ്ട് കടലാസ്സും അതില്‍ നാല്‍ വരിയും…
“ഉണ്ണി സാറ് ലണ്ടനില്‍ നിന്ന് വിളിച്ച് പറഞ്ഞപ്രകാരം കുറച്ച് പണം കൊടുത്തയക്കുന്നു. എത്രയാണ് അവിടെ കിട്ടിയെന്നുള്ള വിവരം എന്നെ അറിയിക്കണം.
എന്ന് വിദ്യാധരന്‍ – കാഷ്യര്‍……..

“അമ്മേ ഇത് നോക്ക്യേ… ഈ കവര്‍ നിറയെ പണം.”

എന്നാലും എന്റെ ഉണ്ണ്യേട്ടന്‍ ഇത്രയും നാളായി എനിക്ക് ഒരു കത്ത് പോലും അയച്ചില്ലല്ലോ?
പാര്‍വ്വതിയുടെ സന്തോഷം അല്പനേരത്തേക്ക് മങ്ങി.. അവള്‍ കരയാന്‍ തുടങ്ങി……

“പാര്‍വ്വതി മുഖം തുടച്ച് ഉമ്മറത്ത് വന്നിരുന്നു.”
എന്നാ ഉണ്ണ്യേട്ടന്‍ വരിക. ഇനി ഞാന്‍ ഉണ്ണ്യേട്ടനെ വിട്ട് ഒറ്റക്ക് എവിടേയും നില്‍ക്കില്ല..”


നാളെ ശങ്കരേട്ടന്റെ അടുത്ത് പോയി ചോദിക്കണം ഉണ്ണിയേട്ടന്റെ വരവിനെക്കുറിച്ച്. പാര്‍വ്വതിക്ക് എന്നുമില്ലാത്ത ഒരു സന്തോഷം തോന്നി പെട്ടെന്ന്..

അമ്മേ ഞാന്‍ നാളെ ഉണ്ണിയേട്ടന്റെ തറവാട് വരെ ഒന്ന് പോകണണ്ട്. അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിക്കണമല്ലോ?.........

“ശരി മോളേ, ഞനും കൂടി വരാം. പാര്‍വ്വതി നാളെ പെട്ടെന്ന് നേരം വെളുക്കാന്‍ പ്രാര്‍ത്ഥിച്ച് കിടന്നു.

അകു: അക്ഷരപ്പിശാചുക്കളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ തിരുത്താം.

++++++++++++++++++++++++++++++++

Friday, May 7, 2010

എന്റെ പാറുകുട്ടീ...... ബ്ലോഗ് നോവല്‍

എന്റെ പാറുകുട്ടീ........ എന്ന മലയാളം ബ്ലോഗ് നോവല്‍ മുപ്പത്തഞ്ചാം [chapter 35] അദ്ധ്യായത്തിന് ശേഷം
http://jp-smriti.blogspot.com/2009/10/35.html
കുറച്ച് നാളായി എഴുതാറില്ല.
അടുത്ത് തന്നെ തുടര്‍ന്നെഴുത്ത് ആരംഭിക്കുന്നു. [അദ്ധ്യായം 36 താമസിയാതെ പോസ്റ്റ് ചെയ്യപ്പെടുന്നു.]
കാത്തിരിക്കുക.

Thursday, May 6, 2010

കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ

അടുത്ത കാലത്ത് കുഞ്ഞൂസ് എന്ന ബ്ലോഗര്‍ രസകരമായ ചില അടുക്കള അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. അതിന്റെ കമെന്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയി വന്നപ്പോള്‍ രസകരമായ മറ്റൊരു പോസ്റ്റ്‌ എന്റെ മനസ്സില്‍ രൂപം കൊണ്ടു.http://entepareekshnashala.blogspot.com/
മേല്‍ പറഞ്ഞ ലിങ്കില്‍ ക്ലിക്കിയാല്‍ കുഞ്ഞൂസിന്റെ “പരീക്ഷണശാലയിലേക്ക്" പ്രവേശിക്കാം….


അവിടെ “ഉപ്പുമാങ്ങയുണ്ടാക്കുന്ന” റസീപ്പി കാണാം.
അത് വായിച്ച് ഞാന്‍ ഇങ്ങനെ പ്രതികരിച്ചു…


ഉപ്പുമാങ്ങയുണ്ടാക്കുന്ന സൂത്രം ഇതാണല്ലേ? പണ്ടൊക്കെ എന്റെ തറവാട്ടില്‍ അച്ചമ്മ [father's mother] മാങ്ങാ ഒരു ഭരണിയിലാക്കി കളിമണ്ണ് കൊണ്ട് സീല്‍ ചെയ്ത് വെളിച്ചം കയറാത്ത മുറിയില്‍ വെക്കുന്നത് കാണാം. എന്നിട്ട് ആ കുപ്പി മഴക്കാലത്ത് തുറക്കും. പലപ്പോഴും പനിപിടിക്കുമ്പോള്‍ കഞ്ഞിക്ക് കൂട്ടാനായി ഉപ്പുമാങ്ങയും അതിന്റെ വെള്ളത്തില്‍ മുളക് അരിഞ്ഞതും ഇട്ട് തരുമായിരുന്നു. കുഞ്ഞൂസിന്റെ ടെക്നിക്ക് പഴമക്കാര്‍ക്ക് അറിയില്ലായിരിക്കാം.ഞാന്‍ അടുത്ത കാലത്തൊന്നും ഉപ്പുമാങ്ങ കഴിച്ചിട്ടില്ല.ഈ പ്രോസസ് ബീനാമ്മക്ക് പറഞ്ഞു കൊടുക്കണം നാളെത്തന്നെ.

അതിനു മറുപടിയായി കുഞ്ഞൂസ് എനിക്കൊരു നീണ്ട മെയില്‍ ആണയച്ചത്.അതിങ്ങിനെയായിരുന്നു....

പ്രകാശേട്ടാ,
എന്റെ അമ്മയും അമ്മുമ്മയും ഒക്കെ അങ്ങിനെ വലിയ ചീനഭരണികളിലും മറ്റുമാണ് ഉപ്പുമാങ്ങ ഉണ്ടാക്കിയിരുന്നത്. അമ്മ ഇപ്പോഴും അങ്ങിനെ തന്നെ....മഴക്കാലമായാല്‍,അടുത്തുള്ള സാധുക്കള്‍ വരും, കറിയൊന്നുമില്ല, ഒരു ഉപ്പുമാങ്ങ കിട്ടിയെങ്കില്‍ എന്നൊക്കെപ്പറഞ്ഞു..... അവര്‍ക്ക് ഉപ്പുമാങ്ങ മാത്രമല്ല കറികളും കൊടുത്തയക്കും എന്റെ അമ്മ.....


വിവാഹം കഴിഞ്ഞു നഗരങ്ങളില്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍, ഉപ്പുമാങ്ങ കൂട്ടി ചോറുണ്ണാന്‍ കൊതിയായപ്പോള്‍, ഞാന്‍ തന്നെ കണ്ടു പിടിച്ച സൂത്രമാണ് അത്. ആദ്യം മൂന്നു നാല് മാങ്ങാ ഉപയോഗിച്ചു പരീക്ഷിച്ചു.ഫലം "നല്ല ഉപ്പുമാങ്ങ"കൂട്ടി കഴിക്കാന്‍ പറ്റിയപ്പോള്‍ തുള്ളിച്ചാടി. പിന്നെ, മാങ്ങാ വാങ്ങി ഇടയ്ക്കിടെ ഉണ്ടാക്കുന്നു..... അതിനാല്‍ എപ്പോഴും ഉപ്പുമാങ്ങ വീട്ടിലുണ്ടാവും.

കുഞ്ഞൂസിന്റെ മെയില്‍ കിട്ടിയപ്പോള്‍, എനിക്കാകെ ത്രില്‍ ആയി, ഒപ്പം നിരാശയും.കുഞ്ഞൂസിനെക്കൊണ്ട് ഉപ്പുമാങ്ങ ഉണ്ടാക്കിക്കണമെങ്കില്‍ ഞാന്‍ എന്താ ചെയ്യുക?കുഞ്ഞൂസ് അങ്ങു കാനഡയില്‍ അല്ലേ....അങ്ങിനെ ഞാന്‍ ഓരോ വഴികള്‍ ഭാവനയില്‍ കണ്ടത് കുഞ്ഞൂസിനു അയച്ചു...

കുഞ്ഞൂസ്

ഉപ്പുമാങ്ങ വിഷയത്തിനയച്ച മെയില്‍ കിട്ടി. വളരെ സന്തോഷം.
എനിക്ക് ബീനാമ്മ ഇപ്പോള്‍ ഒന്നും ഉണ്ടാക്കിത്തരുന്നില്ല. അവള്‍ എപ്പോഴും പേരക്കിടാവിന്റെ അടുത്താണ്.

നന്നായി അടുക്കള വിശേഷങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കുട്ടികളെല്ലാം ഇന്ത്യക്ക് പുറത്തും. അല്ലെങ്കില്‍ ഉപ്പുമാങ്ങ പോലെത്തെ റെയര്‍ സാധനങ്ങള്‍ കിട്ടുവാന്‍ അവരുടെ അടുത്തെങ്കിലും ചെല്ലാമായിരുന്നു.....

അടുക്കളത്തളം എന്ന ബ്ലോഗ് നോക്കൂ. അതിലെ ചില ഐറ്റങ്ങള്‍ ചെന്ന് വാങ്ങിക്കാമെന്ന് വെച്ചാല്‍ ആ കുട്ടി അങ്ങ് അബുദാബിയിലാണ്. ബീനാമ്മയെപോലെയുള്ള പെണ്ണുങ്ങളുള്ള വീട്ടിലെ ഇത്തരം പ്രശ്നമുള്ളൂ… അല്ലെങ്കില്‍ ഈ വയസ്സന് ഇങ്ങനെയുള്ള റെസീപ്പിയെല്ലാം വായിച്ച് ഓരോ ദിവസം ഓരോ സ്പെഷല്‍ സംഗതികള് ഉണ്ടാക്കിത്തന്നുകൂടെ??????

അത് പോലെ
salkkaaram.com ല്‍ ഒരു കുട്ടി എഴുതുന്ന simple & delicious എന്ന ‌ബ്ലോഗിലെ റെസീപ്പീസ് വായിക്കേണ്ടതു തന്നെയാണ് . ആ കുട്ടി എന്റെ തട്ടകത്തില്‍ ആണ്, പക്ഷെ വിലാസം അറിയാത്തതിനാല്‍ വല്ലപ്പോഴും ആ കുട്ടിയുണ്ടാക്കുന്ന വിഭവം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ പോയി വാങ്ങിക്കാനും പറ്റുന്നില്ല.

സിമ്പിള്‍ & ഡെലീഷ്യസ് എന്ന പംക്തി ഇംഗ്ലീഷിലായ കാരണം ആരേയും കാണിക്കാം എന്ന ഒരു സുഖം ഉണ്ട്. ഞാന്‍ ഒരിക്കല്‍ ബാങ്ക്ലൂര്‍ പോയപ്പോള്‍, എന്റെ കുടുംബസുഹൃത്തിന്റെ അയല്‍വാസിയായ മാംഗളൂരി പെണ്ണിനോട് ചിലത് ചെയ്ത് തരാന്‍ പറഞ്ഞപ്പോള്‍ ഉണ്ടാക്കിത്തന്നു. ഇറ്റ് വാസ് റിയലി സുപ്പര്‍ബ്!!

കുഞ്ഞൂസിന്റെ ചില വിഭവങ്ങള്‍ ഞാന്‍ രാക്കമ്മയോട് ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോളവള്‍ പറയുകയാ…

"പെറ്റ് കിടക്കുന്ന പെണ്ണുങ്ങള്‍ക്ക് അധികം അടുക്കളപ്പണി ചെയ്യാന്‍ പാടില്ലാ"

"ഇനി എന്റെ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വന്ന് അടുക്കളയില്‍ കയറ്റണം.
പാറുക്കുട്ടിയെ ബീനാമ്മക്ക് ഇഷ്ടമല്ലതാനും. ഞാനാകെ ധര്‍മ്മസങ്കടത്തിലായല്ലോ എന്റെ കുഞ്ഞൂസേ......."

ഈ മോഡേണ്‍ യുഗത്തില്‍ ആളുകളെ ഒരു ഗ്രഹത്തില്‍ നിന്നോ ഒരു രാജ്യത്തുനിന്നോ, ഇലക്ട്രോണിക് വേവ്സ് ആയി വായുവില്‍ കൂടി ഡെസ്പാച്ച് ചെയ്യാവുന്ന സൂത്രങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

അങ്ങിനെയാണെങ്കില്‍ കുഞ്ഞൂസിനെ പോലുള്ളവര്‍ക്ക് നിമിഷം നേരം കൊണ്ട് എന്റെ അടുക്കളയില്‍ വന്നിട്ട് ഉപ്പുമാങ്ങ ഇട്ട് തന്നിട്ട് പോകാമല്ലോ?

എനിക്ക് 100 കോടി ഉറുപ്പിക കിട്ടുകയാണെങ്കില്‍, ഈ വിഷയത്തിലുള്ള റിസേര്‍ച്ചിനു അനുയോജ്യമായവരെ കണ്ടെത്താം എന്ന് ആശിക്കുകയാണ് ഞാന്‍ ‍. ഈ സമ്പന്നമായ ഇലക്ട്രോണിക് യുഗത്തില്‍ നമ്മള്‍ മനസ്സില്‍ വിചാരിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുന്ന കാലമല്ലേ?

അങ്ങിനെ സമീപഭാവിയില്‍ തന്നെ കുഞ്ഞൂസ് എന്റെ അടുക്കളയില്‍ വന്ന് ഉപ്പുമാങ്ങ ഉണ്ടാക്കിത്തരുമെന്ന് പ്രത്യാശിക്കട്ടെ.!!!!!!!!!

Monday, May 3, 2010

പ്രിയപ്പെട്ട പ്യാരിക്ക്

പ്യാരിക്കുട്ടീ........

ജൂണ്‍ പകുതിയാകുമ്പോളെക്കും രാക്കമ്മയും മകനും എറണാംകുളത്തേക്ക് പോകും.
അതിന് ശേഷം എന്ത് ത്യാഗം സഹിച്ചും നിന്റെ കൂടെ ഒരു ആഴ്ച വന്ന് നില്‍ക്കണം.
വളരെ മോഹിച്ചതാണ് ഇത്.
ഞാന്‍ നിന്നെ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഒപ്പം നിന്റെ അമ്മയുടെ മുഖവും എന്റെ മന്‍സ്സില്‍ പതിയും.
ഞാന്‍ ഇന്നെലെ ചെറുവത്താനിയില്‍ പോയിരുന്നു.
വല്ലപ്പോഴും നാട്ടിന്‍പുറത്ത് പോകുമ്പോളുണ്ടാകുന്ന ഒരു സുഖം പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
+
തോട്ടിലും കുളത്തിലും ഒന്നും കുളിക്കാന്‍ പറ്റിയില്ല. അതിന് മുന്‍പ് രാക്കമ്മയുടെ വിളി വന്നു. ഉടനെ തൃശ്ശൂര്‍ക്ക് തിരിച്ചു.
കൊങ്ങണൂര്‍ക്ക് പോകണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ നടന്നില്ല. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ സണ്ണിയുടെയും ബൈജുവിന്റേയും മക്കളുടേയും ഫോട്ടോ എടുത്തിരുന്നു. അത് ചെറുവത്താനിയില്‍ ഗീതയെ ഏല്‍പ്പിച്ചു. ആതിര, താര എന്നിവരെ പാമ്പിനാളത്തിന് കാണുമെന്ന പ്രതീഷയുണ്ടായിരുന്നു. പക്ഷെ ആ പോക്ക് നടന്നില്ലല്ലോ?
+
പിന്നെ പാറേമ്പാടത്ത് എന്റെ സുഹൃത്ത് ശോഭയെ കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.
പിന്നെ ഒരു സുഹൃത്തും ബന്ധുവുമായ പെണ്‍കുട്ടിയെ കാടാമ്പുഴ കൊണ്ട് പോകാമെന്ന് ഞാന്‍ എപ്പോളും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു. ഇന്നെലെ ഞാന്‍ അവളെ കൊണ്ട് പോകണമെന്ന് പരിപാടിയിട്ടതായിരുന്നു. പക്ഷെ അതും നടന്നില്ല.
+
അങ്ങിനെ പല പരിപാടികളും രാത്രിക്ക് തിരികെ എത്തേണ്ടിയിരുന്നതിനാല്‍ നടന്നില്ല.
രാക്കമ്മ എന്നോട് പറയുന്നു അവള്‍ പോകുന്നത് വരെ രാത്രി ഞാന്‍ വീട്ടില് വേണമെന്ന്. മകള്‍ക്ക് എല്ലാരേക്കാളും മുന്‍ഗണന കൊടുക്കണമല്ലോ>
അതും ശരി.
അവള്‍ക്ക് വേണ്ടി ഞാന്‍ കഴിഞ്ഞ 4 മാസമായി ഔട്ടിങ്ങിന് പോകാറില്ല.

++ നിന്നെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അപ്പോളൊക്കെ നിന്റെ അമ്മയുടെ മുഖം എന്റെ മനസ്സില്‍ വിരിയാറുണ്ട്.
നിനക്ക് പണ്ടത്തെ പോലെത്തെ സ്നേഹം എന്നോടില്ലാ എന്നെനിക്ക് തോന്നുന്നു.
നിന്റെ ഇപ്പോളെത്തെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു/

+ ഓരൊരുത്തര്ക്കും ഓരോ പ്രശ്നം അല്ലേ.
എന്നും എനിക്ക് എന്തെങ്കിലും കുത്തി വരച്ച് അയക്കൂ. അത് തന്നെയാണ് ഞാന്‍ അബുദാബിയിലുള്ള സുജയോടും പറയാറ്.
+
സുജയെ അറിയുമോ? എന്റെ ബ്ലോഗില്‍ കൂടെ എന്റെ ഒരു ബന്ധു എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അവളെ അല്ലെങ്കില്‍ ഒരിക്കലും കണ്ടു മുട്ടുമായിരുന്നില്ല.

ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നുമില്ല.
അവള്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.

+നിന്നെ ഞാന്‍ കണ്ടുമുട്ടിയതും ഏറെക്കുറെ അങ്ങിനെയായിരുന്നു./ ഇപ്പോള്‍ നീയും സുജയും എന്റെ ബന്ധുവെന്നതിനുപരി കൂട്ടുകാര്‍.
ഇങ്ങനെ എഴുതുകയാണെങ്കില്‍ ഞാന്‍ ഒരു പരിധിയില്ലാതെ എഴുതും. അതിനാല്‍ തല്‍ക്കാലം എഴുത്ത് ചുരുക്കുന്നു ഇവിടെ.
+
നീ കഴിഞ്ഞ മാസം ഇവിടെ വരാമെന്നും എന്ന് വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും എല്ലാം പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നോടൊത്ത് താമസിക്കാന്‍ പറ്റിയില്ലെങ്കിലും വയനാട്ടിലെ നിന്റെ അമ്മയെ കാണാനും അവിടെയൊക്കെ ചുറ്റിയടിക്കാമെന്നും ഞാന്‍ സ്വപ്നം കണ്ടു. ഒന്നും നടന്നില്ല.
+
ഞാന്‍ പണ്ടൊക്കെ എന്താ മനസ്സില്‍ വിചാരിക്കുന്നത്, അത് നടപ്പാക്കുക എന്നതായിരുന്നു എന്റെ അവസ്ഥ. പക്ഷെ ഇപ്പോള്‍ വയസ്സനായപ്പോള്‍ പല പരിമിതികളും വന്നു.
കാലിലെ വാതം ഒരു വലിയ വിനയായി.
നീ പറഞ്ഞുവല്ലോ തൃശ്ശൂരില്‍ നിന്ന് ഒരു ഡ്രൈവറില്ലാത്ത കാറ് വാടക്ക് കിട്ടിയാല്‍ നീയെന്നെ വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞ് എന്റെ സ്വിഫ്റ്റ് കാറില്‍ പോകാമെന്നും,പക്ഷെ ഒന്നും നടന്നില്ല.
+
എനിക്ക് ആരോഗ്യമുണ്ടെങ്കില്ല് എത്ര ദൂരവും സ്വയം വണ്ടി ഓടിക്കാം. ഞാന്‍ പണ്ട് എന്റെ ബോസ്സിനോടൊപ്പം ജര്‍മ്മനിയില്‍ നിന്ന് ദുബായിലേക്ക് ഒരു കാര്‍ ഓടിച്ച് വന്ന കഥ ബീനാമ്മയോട് ചോദിച്ചാല്‍ പറഞ്ഞ് തരും.
10 വര്‍ഷം മുന്‍പ് ഞാന്‍ തൃശ്ശൂരില്‍ നിന്ന് ഔറങ്കബാദിലേക്ക് സ്വയം ഡ്രൈവ് ചെയ്തിരുന്നു. നിന്റെ ബാംഗ്ലൂരും വയനാടുമെല്ലാം എനിക്ക് ഇത്തരത്തില്‍ ആലോചിക്കുകയാണെങ്കില്‍ ഒന്നുമില്ല.\
+
ഒരു പക്ഷെ എന്റെ ചികിത്സ കഴിഞ്ഞാല്‍ “ഐ ഷുഡ് ബി ഏബിള്‍ ടു കം ബേക്ക് ടു മൈ റിയല്‍ ഹെല്‍ത്ത്.“
അപ്പോള്‍ ഒരു ദിവസം ഞാന്‍ നിന്റെ ബേങ്ക്ലൂരിലെ ഫ്ലാറ്റിന്റെ കതകില്‍ മുട്ടുന്നത് കേള്‍ക്കാം.
ഭാരതം മുഴുവനും ബൈ റോഡ് ഞാന്‍ സഞ്ചരിക്കുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ പോകുകയാണ് ഞാന്‍.
+
നിനക്ക് പണിയൊന്നുമില്ലെങ്കില്‍ എന്റെ കൂടെ പോന്നോളൂ.
ഞാന്‍ നാട്ടില്‍ എന്റെ പാറുകുട്ടിയോട് വരുന്നോ എന്ന് ചോദിച്ചു. അവള്ക്ക് ഡ്രൈവിങ്ങ് അറിയില്ല. അതിനാല്‍ എനിക്ക് സഹായകമാവില്ല എന്നാണ് അവളുടെ നിലപാട്.
യു ആറ് മൈ റൈറ്റ് കമ്പാനിയന്‍. ആലോചിച്ച് മറുപടി പറയൂ….
ഞാന്‍ കാത്തിരിക്കാം..

+++++++++++++