ഈ ഹൌസ് വൈഫ് പെണ്ണുങ്ങള്‍ക്ക് എന്തുസുഖമാ. ആണുങ്ങള്‍ പണിക്ക് പോകുമ്പോള്‍ ഇവര്‍ക്ക് പണിയെടുക്കാതെ ചായയും കുടിച്ച് ടിവിയും കണ്ടോട്ട് അല്ലെങ്കില്‍ സ്വപ്നവും കണ്ടോട്ട് ഇരിക്കാം. ഈ പെണ്ണുങ്ങളുടെ ഒരു ഭാഗ്യമേ?
പണ്ട് നാട്ടിന് പുറത്തെ പെണ്ണുങ്ങള്ക്ക് കറിക്കൂട്ട് അമ്മിയിലരക്കാനും നെല്ല് കുത്തുവാനും, ദോശക്ക് അരക്കുവാനും, വെള്ളം കോരാനും, അലക്കാനും ഒക്കെ കുറേ നേരാം വേണമായിരുന്നു. എല്ലാം കഴിഞ്ഞ് ഒരു കുളി കഴിഞ്ഞാല് പിന്നെ ഉച്ചക്ക് ശരിക്കൊന്നു ഉണ്ണാന് കൂടി പറ്റില്ല.
ഇന്നെത്തെ കാലത്ത് പണിക്ക് പോകാത്ത വീട്ടമ്മമാര്‍ക്ക് ഒരു പണിയും ഇല്ല. എന്റെ ബീനാമ്മ ഞാന്‍ ഓഫീസില്‍ പോയാല്‍ കുളി കഴിഞ്ഞ് നീണ്ട ഒരു ഉറക്കമാണ്. ഭാഗ്യം ചെയ്തവര്‍ വീട്ടമ്മമാര്‍.
സര്‍ക്കാര്‍ ജോലിയുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചാല്‍ മതിയായിരുന്നു. അപ്പോള്‍ അവര്‍ കൊണ്ട് വരുന്ന ശമ്പളവും ഉപയോഗിക്കാമായിരുന്നു. എന്റെ ചേച്ചി എന്നോട് കുറേ പറഞ്ഞിരുന്നു ഒരു സ്കൂള്‍ ടീച്ചറെയെങ്കിലും കല്യാണം കഴിക്കാന്‍. ചേച്ചി ടീച്ചറായിരുന്നു.
അപ്പോള്‍ ഞാന്‍ പറഞ്ഞു “സ്കൂള്‍ ടീച്ചര്‍മാര്‍ക്കൊന്നും നീണ്ട അവധി കിട്ടില്ല” അതല്ലേ ചേച്ചി ഞങ്ങളെയും കൊണ്ട് അച്ചന്റെ അടുത്തേക്ക് കൊളംബോയിലേക്ക്പോകാതിരുന്നത്. വല്ലപ്പോഴും സ്കൂള്‍ പൂട്ടുമ്പോള്‍ കൊളംബോയിലേക്ക് കൊണ്ട് പോയിരുന്നു ഞങ്ങള്‍ വലുതായപ്പോള്‍. ചെറുപ്പത്തില്ല് എപ്പോഴും കൊണ്ട് പോയിരുന്നു.
ഞാന്‍ എന്തോ പറഞ്ഞു, എങ്ങോട്ടൊ പോയി. എന്റെ ബീനാമ്മ പറയുകയാ ഇപ്പോള്‍.. “ചേട്ടന് വട്ടാണെന്ന്, കുടുംബത്തില്‍ പ്രായമായവര്‍ ചിലര്‍ക്ക് വട്ടുണ്ടാകാറുണ്ടെന്ന്..”
ഒരു പക്ഷെ ശരിയായിരിക്കാം. ഒരു കണക്കില്‍ ഇന്നെത്തെ അവസ്ഥയില്‍ വട്ടുണ്ടാകുന്നതാ നല്ലത്.
ഉച്ചക്കുള്ള ഹോട്ടല്‍ ഫുഡ് മടുത്ത് ഞാനിന്നെലെ ചൂടുള്ള ചോറും സാമ്പാറും മീന്‍ പൊരിച്ചതും കൂടി ശാപ്പിടാം എന്നും വിചാരിച്ച് വീട്ടിലെത്തിയപ്പോള്‍ ജനലിന്റെ ഉള്ളില്‍ കൂടി ബീനാമ്മ കിടന്നുറങ്ങുന്നതാണ് കണ്ടത്.
അവള്‍ ഉറങ്ങിക്കോട്ടേ എന്നും വിചാരിച്ച ഞാന്‍ തിരികെ തൃശ്ശൂര്‍ ടൌണിലെത്തിയപ്പോള്‍ ഒരു ഹോട്ടലിലും ഊണില്ല. അവസാനം ഉണക്കച്ചപ്പാത്തിയും ഒരു കാപ്പിയും കുടിച്ച് സ്വയം ശപിച്ച് ഓഫീസിലെത്തെ തീര്‍പ്പാക്കാത്ത ഫയലുകളിലേക്ക് കണ്ണും നട്ടിരുന്നു.






7 comments:
പണ്ട് നാട്ടിന് പുറത്തെ പെണ്ണുങ്ങള്ക്ക് കറിക്കൂട്ട് അമ്മിയിലരക്കാനും നെല്ല് കുത്തുവാനും, ദോശക്ക് അരക്കുവാനും, വെള്ളം കോരാനും, അലക്കാനും ഒക്കെ കുറേ നേരാം വേണമായിരുന്നു. എല്ലാം കഴിഞ്ഞ് ഒരു കുളി കഴിഞ്ഞാല് പിന്നെ ഉച്ചക്ക് ശരിക്കൊന്നു ഉണ്ണാന് കൂടി പറ്റില്ല.
അതെ,പെണ്ണുങ്ങളോടു പൌശിന്യം കുത്താതെ ബീനാമ്മക്ക് മെനു കൊടുക്ക്.പുള്ളിക്കാരി ഉണ്ടാക്കി വെക്കും.
ഞങ്ങള്‍ ഇനി മിക്സി,വാഷിംഗ് മെഷിന്‍ ഇവയൊക്കെ കൊണ്ടു കളയണോ..?ഞങ്ങള്‍ക്ക് എക്സര്‍സൈസിനു ജിം ഉണ്ട് ജിം.അത് കൊണ്ടു ഞങ്ങള്‍ അട്ജസ്റ്റ് ചെയ്തോളാം
ബീനാമ്മ പറഞ്ഞതിനു ഒരൊപ്പ്
അങ്കിള്‍, അങ്ങനെ പറയല്ലേ. സഹായിക്കാന്‍ യന്ത്രങ്ങള്‍ ഉണ്ടെങ്കിലും വീട്ടിലെ ജോലികള്‍ അത്ര എളുപ്പം അല്ല.
ഒരു ദിവസം ബീനാമ്മയെ ഉറക്കിക്കിടത്തി, വീട്ടുജോലികള്‍ മുഴുവന്‍ ഏറ്റെടുത്തു നോക്ക്. അപ്പോള്‍ അറിയാം ഭാര്യയുടെ വില/വിലക്കുറവ്.
ഇങ്ങിനെ പറയല്ലേ സാറേ..
ഭക്ഷണം ഉണ്ടാക്കല്‍ മാത്രമല്ല ഒരു വീട്ടിലെ ജോലി.
നാല് ചുവരുള്ള ഒരു കെട്ടിടം വീടാകുന്നത് പെണ്ണിന്റെ കയ്യും കരളും പ്രവര്‍ത്തിക്കുമ്പോഴാണ്.
കണക്കായിപ്പോയ് .ബീനാമ്മ കീ ജയ്.
ഈ എഴുതുന്നതൊക്കെ ബീനാമ്മയറിഞ്ഞാൾ അത്താഴവും ഹോട്ടലിലാവുമേ...!
Post a Comment