Thursday, June 30, 2011

നിളാതീരത്തെ ഊത്തപ്പം


ഞാന്‍ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ എന്റെ പാറൂട്ടിയെ കുറേ ഓര്‍ത്തു. അവള്‍ക്ക് സാധാരണ പെണ്ണുങ്ങള്‍ക്ക് വരാറുള്ള ഒരസുഖം പിടിച്ച് കിടപ്പാണെന്നറിഞ്ഞു. ഓളെ പോയി കാണാനോ ആശ്വസിപ്പിക്കാനോ അവളാല്‍ എനിക്ക് തല്‍ക്കാലത്തേക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. അവള്‍ക്കെന്നെ കാണാനും സംസാരിക്കാനും ഒക്കെ ആഗ്രഹം ഉണ്ടെന്നറിയാം. പക്ഷെ അന്ത:രീക്ഷം അനുയോജ്യമല്ല.

അവളുടെ ആയുരാരോഗ്യ സൊഖ്യത്തിന്നായി അച്ചന്‍ തേവരോട് പ്രാര്‍ഥിച്ചു. അതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനായില്ല. ഞാനിങ്ങനെ ആലോചനാമഗ്നനായി ഇരിക്കുകയായിരുന്നു. ഒരു ഉഷാറിന് വേണ്ടി ഓഫീസിനുമുന്നിലെ വെജിറ്റേറിയന്‍ റെസ്റ്റോറണ്ടില്‍ പോയി ഒരു ചായ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു.

ഈ റെസ്റ്റോറണ്ടില്‍ ഞാന്‍ പലപ്പോഴും പോകാറുണ്ട്. എന്റെ പെണ്ണ് അടുക്കളയില്‍ സമരം പിടിക്കുമ്പോള്‍ ഞാന്‍ ഇവിടുന്നാ ഭക്ഷണം കഴിക്കാറ്. അവള്‍ ഓക്കെ ആണെങ്കിലും ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്ന് എന്തെങ്കിലും കഴിക്കാറുണ്ട്.

ഈ റെസ്റ്റോറണ്ടിന്റെ നടത്തിപ്പുകാര്‍ ഒരു തുളു ബ്രാഫ്മണനും അദ്ദേഹത്തിന്റെ പത്നിയും ആണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അഛന്‍ വരുമായിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ആണ് ഈ സ്ഥാപനത്തിന്റെ ജീവനാടി. രണ്ടുപേരുമായി ഞാന്‍ ചങ്ങാത്തത്തിലാണ്.

ഈ ദമ്പതികളും അവിടെ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കുന്നു. അതിനാല്‍ നമുക്ക് വിശ്വസിച്ച് കഴിക്കാം അവിടുത്തെ ഭക്ഷണം.

ഞാനിന്ന് അവിടെ ചായ കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡൈനിങ്ങ് ഹോളില്‍. അപ്പോള്‍ എന്റെ മനസ്സ് ഒരു ഇടവേളയായി എന്റെ ഭൂതകാലത്തേക്ക് സഞ്ചരിച്ചു.

ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലാണെന്ന് തോന്നുന്നു. എന്റെ മാതാവിന് ഞാനൊരു ആയുര്‍വ്വേദ ഡോക്ടറായി കാണണമെന്ന ആഗ്രഹം ഉടലെടുത്തത്. അന്ന് ഇപ്പോഴത്തെ പഞ്ചകര്‍മ്മ സ്പെഷല്‍ ആയുര്‍വ്വേദ ആശുപത്രിയുടെ ചീഫ് ഫിസിഷ്യന്‍ എന്റെ മാതാവിന്റെ ആങ്ങിളയായിരുന്നു. അദ്ദേഹത്തോട് അമ്മ കാര്യം പറഞ്ഞപ്പോള്‍ എന്നെ അങ്ങോട്ടയക്കാനും വേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്ത് തരാമെന്നും പറഞ്ഞു.

ഞാന്‍ പണ്ടും അദ്ദേഹത്തിന്റെ വസതിയില്‍ പോയി താമസിക്കാറുണ്ടായിരുന്നു. അന്നത്തെ നിളാതീരത്തിന്റെ ഭംഗി ഇപ്പോള്‍ ഇല്ല. അന്ന് പഴയ പാലത്തിന്റെ ചുവട്ടിലെ പടവുകളിലായിരുന്നു ഞങ്ങള്‍ കുളിക്കാന്‍ പോകാറ്. എനിക്കവിടുത്തെ കുളി ആനന്ദം പകര്‍ന്നിരുന്നു. മേല്‍ മുണ്ടില്ലാതെ മാറ് മറക്കാതെ കുളിക്കുന്ന പെണ്ണുങ്ങളെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അവിടെയും പാലക്കാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഒക്കെയാണ് ഞാന്‍ ഇങ്ങിനെ കണ്ടിട്ടുള്ളൂ..

പുഴയുടെ പാലത്തിന്റെ തൂണുകള്‍ക്കിടയിലും കുളിക്കുന്ന പടവുകളില്‍ക്കിടയിലും വരാലിന്റെ പിടിക്കുന്ന ബാലന്മാരേയും കാണാറുണ്ട്. ഒരിക്കല്‍ വരാലിനെ വാങ്ങി നിളാതീരത്ത് തന്നെ ചുട്ടുതിന്നു. എന്റെ ഒപ്പം ഉള്ള സഹചാരിയായ എന്റെ ഏട്ടന്റെ മകന്‍ ഇന്ന് ജീവിച്ചിരുപ്പില്ല. അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ക്കൊക്കെ പാരമ്പര്യമായി ഹൃദ്രോഗം ആണ്‍. അവരൊക്കെ അകാലത്തില്‍ ചരമമടയുന്നു.

പുഴയില്‍ വെള്ളം കുറവാകുമ്പോള്‍ ഉള്ള നീര്‍ച്ചാലുകള്‍ തന്നെ സാമാന്യം ഒഴുക്കുള്ള കൊച്ചു പുഴകളായി രൂപം കൊള്ളും. ചിലപ്പോള്‍ അമ്മക്ക് അവിടെയുള്ള ആശുപത്രിയില്‍ ഉഴിച്ചിലിനും മറ്റുമുള്ള ചികിത്സക്കായി വരാറുണ്ട്. അപ്പോള്‍ ഞാന്‍ കൂടെ പോകും ബൈ സ്റ്റാന്‍ഡറായി.

അന്നവിടെ ഉള്ള പേവാര്‍ഡുകളില്‍ അടുക്കളയും ഉണ്ടായിര്‍ന്നു. ഭക്ഷണം വേണമെങ്കില്‍ പാലം കടന്ന് ഷൊര്‍ണൂരിലേക്ക് പോകണം. അതിനാല്‍ മിക്കവരും ആശുപത്രിയില്‍ തന്നെ പാചകം ചെയ്യാറാണ് പതിവ്. ഞങ്ങള്‍ക്ക് ഏട്ടന്റെ വീട്ടീന്ന് ഭക്ഷണം ലഭിക്കും.

ഞാന്‍ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ക്കപ്പെട്ടു. എനിക്ക് ഹോസ്റ്റലിലെ അന്തരീക്ഷം ഒട്ടും പിടിച്ചില്ല. രാജകീയമായിരുന്ന ഗൃഹാന്തരീക്ഷം എനിക്കവിടെ ലഭിച്ചില്ല. അതിനാല്‍ ഞാന്‍ ഏട്ടന്റെ കൂടെയും ലോഡ്ജിലുമായി കുറച്ച് നാള്‍ കഴിഞ്ഞു. ഞാന്‍ സംസ്കൃതം ഐഛിക വിഷയമായി പഠിച്ചിരുന്നതിനാല്‍ എനിക്ക് മറ്റു കുട്ടികളേക്കാള്‍ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഞാന്‍ പല ക്ലാസ്സുകളില്‍ നിന്നും ഉഴപ്പിയിരുന്നു.

ഏട്ടന്റെ വീട്ടില്‍ ഏട്ടനും ഏട്ടത്തിയും എല്ലാം രാത്രി മരുന്നുകഞ്ഞിയാണ് കഴിച്ചിരുന്നത്. എനിക്ക് അത് ദീര്‍ഘകാലം ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ ഞാനും ഏട്ടന്റെ മകനും കൂടി പാലത്തിന്നപ്പുറത്ത് പോയി അവിടുത്തെ ഒരു സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കും.

ആ സ്വാമിയുടെ കടയിലെ ഊത്തപ്പത്തിന്റെ രുചി ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്. ഞാന്‍ ഭാരതം മുഴുവ്ന്‍ സഞ്ചരിച്ചിട്ടും ഇത്ര രുചിയോട് കൂടിയ ഊത്തപ്പം ഞാന്‍ കഴിച്ചിട്ടില്ല.

അന്നൊന്നും ഗ്യാസും ഇലക്ട്രിക്ക് ഓവനും മൈക്രൊ വേവും ഒന്നും ഇല്ലാത്ത കാലമാണല്ലോ? സ്വാമിയുടെ അടുക്കളയില്‍ വിറകടുപ്പില്‍ ശുദ്ധമായ എള്ളെണ്ണ ഒഴിച്ചുണ്ടാക്കുന്ന ഊത്തപ്പം വയറുനിറയെ കഴിക്കും. എന്നിട്ട് പാലം കടന്ന് തിരികേ നടന്ന് വരും.

മിക്കവാറും ഈവനിങ്ങ് കുളി കഴിഞ്ഞായിരിക്കും ഞങ്ങള്‍ ഷൊര്‍ണ്ണൂരേക്ക് തെണ്ടാന്‍ പോകുക. മടങ്ങി വന്നാല്‍ ആശുപത്രിയുടെ അടുത്ത് പുഴക്കരികിലുള്ള പെട്ടിക്കടയില്‍ നിന്ന് സിസ്സേര്‍സ് സിഗരറ്റ് വാങ്ങി ആശുപത്രി മതിലിന്മേല്‍ ഇരുന്ന് വലിക്കും.

ഈ കാലത്താണ് മുറപ്പെണ്ണ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് നിളാതീരത്ത് നടന്നിരുന്നത്. അഭിയനയിക്കുന്നവര്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൊസിലായിരുന്നു താമസം. ഞങ്ങള് അവിടെ പോയി ചിലരെ കണ്ടിരുന്നതായി ഓര്‍ക്കുന്നു.

അങ്ങിനെ നിരന്തരമുള്ള ഭാരതപ്പുഴയിലെ കുളിയും, ഊത്തപ്പം സാപ്പിടലും, ബീഡി വലിയുമൊക്കെ ആയി കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ പഠിപ്പ് ഇടക്ക് വെച്ച് നിര്‍ത്തി.

എന്റെ പിതാവിന് എന്നെ എഞ്ചിനീയറാക്കാനും അമ്മക്ക് ഡോക്ടറാക്കാനുമുള്ള പിടിവലിയില്‍ ഈ പാവം ഞാന്‍ ശ്വാസം മുട്ടി. മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ഒക്കെയായി എന്റെ ബാല്യം അവസാനിച്ചു.

എവിടെ പഠിച്ചാലും ഞാന്‍ നിളാതീരം മറന്നില്ല. സമയം കിട്ടുമ്പോളൊക്കെ ഷൊര്‍ണ്ണൂരില്‍ പോയി സ്വാമിയുടെ കടയില്‍ നിന്ന് ഊത്തപ്പം വാങ്ങിക്കഴിക്കുമായിരുന്നു. നമ്മള്‍ കഴിക്കുന്നതിന്നനുസരിച്ച് ചുടു ഊത്തപ്പം സ്വാമി ഇലയില്‍ ഇങ്ങനെ ഇട്ടുകൊണ്ടിരിക്കും.

ഹാ! സ്വാദുള്ള ഊത്തപ്പത്തിനെ ഒരിക്കലും മറക്കില്ല.

Monday, June 27, 2011

ആനക്കാര്യംഎന്നോട് ആനകളെപ്പറ്റി എന്തെങ്കിലും എഴുതണമെന്ന് എന്റെ സുഹൃത്തായ
ഒരു ബ്ലോഗര്‍ എസ് കുമാര്‍ പറഞ്ഞിരുന്നു. ഞാനത് ഒരിക്കല്‍
മറന്നു. വാസ്തവത്തില്‍ ആനകളെപ്പറ്റി ആധികാരിക
മായി പറയാന്‍ എനിക്കറിയില്ല. ആനകളെ സ്നേഹമില്ലാത്തവര്‍ ചുരുക്കം, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാരായ മലയാളികള്‍..

ആറാം തമ്പുരാനെന്ന വിശേഷനാമ
ത്താല്‍ അറിയപ്പെട്ടിരുന്ന അറിവിന്റെ തമ്പുരാനായ മണ്മറഞ്ഞ ശ്രീ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ കാണാനും ചങ്ങാത്തം കൂടാനും ഈ എളിയവന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

അദ്ദേഹം പ്രശസ്തനായ ഒരു ആന ചികിത്സകനും, ആയുര്‍വ്വേദാചാര്യനും, കേരളീയ കളരി അഭ്യാസിയും എന്തിന് പറേ
ണു അദ്ദേഹത്തിന് അറിയാത്തതൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എനിക്ക് ഒരിക്കല്‍ ഒരു മാറാവ്യാധി വന്നിട്ട് എന്നെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഷൊര്‍ണൂരിലെ ആയുര്‍വ്വേദ സമാജം ആശുപത്രിയില്‍ അദ്ദേഹ

ത്തിന്റെ സാമീപ്യം ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ചാലിശ്ശേരിക്കടുത്ത പെരിങ്ങോ
ടുള്ള അദ്ദേഹത്തിന്റെ മനയിലാണ് ചികിത്സക്ക് പോകാറ്.

പൂമുള്ളി മനയുടെ ചില ഭാഗങ്ങള്‍ പൊ
ളിച്ചപ്പോള്‍ എന്റെ സഹോദരനായ വി. കെ. ശ്രീരാ‍മന്‍ [സിനിമാ നടനും
ടിവി
അവതാരകനും] ഒരു ഔട്ട് ഹൌസ് പണിയാനുള്ള മരങ്ങളും, കല്ലും ഇഷ്ടികയും മറ്റു സാമഗ്രികളും കൊടുത്തിരുന്നു. ഞാന് തറവാട്ടില്‍ പോയാല്‍ ആ

ഔട്ട് ഹൌസിലാണ് താമസം.

ഞാന്‍ ആനകളെ എവിടെ കണ്ടാലും ഫോട്ടോ എടുക്കും. അവരുടെ കൈ കാലുകളും മസ്തകങ്ങളും, കണയും, പാദങ്ങളും, നഖവും, കൊമ്പും ചെവിയും എല്ലാം കണ്ട് ആസ്വദിക്കും.
പോരായ്മകള്‍ എന്തൊക്കെ ഉണ്ടെന്നും മറ്റും മനസ്സില്‍ സൂക്ഷിക്കും. അപൂര്‍വ്വം ചില പാപ്പാന്മാരോട് അവരുടെ പ്രായത്തെക്കുറിച്ചും ഉടമസ്ഥരെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കും.
ഞാന് പണ്ട് പൂരത്തിന് ആനപ്പു
റത്ത് കയറുമായിരുന്നു. അന്നെനിക്ക് ഒരു ആനപ്പാപ്പാനാകണമെന്ന കലശലായ മോഹമുണ്ടായിരുന്നു. 

ആനകളെപ്പറ്റി ചില തമാശകളും അന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അത് ഇവിടെ വിളമ്പാന്‍ പറ്റില്ല.!!!

പണ്ട് കുട്ടന്‍ നായരോട്  പറഞ്ഞപ്പോള്‍ പൂരപ്പറമ്പീന്ന് ആ‍നയെ തല്ലണ കാരവടി കൊണ്ട് എനിക്ക് രണ്ട് പെട തന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.


ഞാന്‍ പ്രസിഡണ്ടും ഇപ്പോള്‍ രക്ഷാധികാരിയും ആയ തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലും കര്‍ക്കിടക മാസത്തില്‍ ആനയൂട്ട് നടത്താന്നാഥക്ഷേത്രത്തിലെ ആനയൂട്ട് മുടങ്ങാതെ കാണാറുണ്ട്. പിന്നെ പൂരവും. എന്റെ കയ്യിലുള്ള ഫോ‍ട്ടോകള്‍ ചിലത് ഇവിടെ പ്രദര്‍ശിപ്പിക്കാം. എന്റെ ഒരു ബ്ലോഗ് ഹെഡ്ഡറ് ആയും ഞാന്‍ ഒരു ആനയെ ഉപയോഗിച്ചു 

അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്താം.

ആനയുടെ തുമ്പിക്കൈ നിലത്ത് ഇഴഞ്ഞ് നീങ്ങണം തുടങ്ങിയ മറ്റു സവിശേഷതകള്‍ ഞാന്‍ ഓര്‍ത്ത് തമ്പുരാന്‍ പറഞ്ഞതനുസരിച്ച് രണ്ടാം ഭാഗത്തില്‍ എഴുതാം.


ആറാം തമ്പുരാന്റെ ഛായാചിത്രം ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കുന്നംകുളം ചെറുവത്താനിയില്‍ ഇപ്പോള്‍ എന്റെ തറവാട്ടിലുള്ള സഹോദരന്‍ ശ്രീരാമന്റെ മകന്‍ കിട്ടനോട് എടുത്ത് വെക്കാന്‍ പറഞ്ഞിട്ടുണ്ട്. താമസിയാതെ ചേര്‍ക്കാം.
ഇത്രയും പറഞ്ഞ് ആനവിശേഷം തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കാം.
++

Thursday, June 23, 2011

ഞാന്‍ ഒരു പരീക്ഷണ വസ്തു

എന്റെ ദു:ഖം ആരോട് പങ്കിടാന്

paresthesia എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍. പണ്ടത്തെപ്പോലെ ഓടാനും ചാടാനും നടക്കാനും വയ്യ. എന്നാലും ഞാന്ഊര്ജ്ജസ്വലനായി ഇരിക്കുന്നു. എന്നാണ് ഞാന്ഒന്നും വയ്യാത്ത ഒരു അവസ്ഥയില്ആകുമെന്ന് അറിയില്ല. ഇപ്പോള്വയസ്സ് 64.

ശേഷം ഭാഗങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ വായിക്കാം

http://jp-smriti.blogspot.com/2011/06/blog-post_07.html

എന്റെ ദു:ഖം ആരോട് പങ്കിടാന്

എന്താണ്‍ പരസ്തീസിയ എന്നതിന്റെ ഏകദേശരൂപം നെറ്റില്‍ കാണാവുന്നതാണ്‍. ശരിയായ രോഗ നിര്‍ണ്ണയം കണ്‍ടതിന്‍ ശേഷമേ ചികിത്സ ഫലപ്രദമാകൂ. എനിക്ക് ഈ രോഗം തന്നെയാണോ എന്നതിനും എനിക്കുറപ്പില്ല. കാരണം ഇത് വരെ രോഗം മാറിയിട്ടുമില്ല, മാറുന്നതിന്റെ ലക്ഷണവും ഇല്ല.


എന്നെ ഇപ്പോള്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഒരു പരീക്ഷണ വസ്തു ആക്കിയിരിക്കയാണ്‍. ആവശ്യത്തിന്നനുസരിച്ചുള്ള ചെരിപ്പ് കിട്ടാത്തതിനാല്‍ അദ്ദേഹം “Silicare (silicone foot care product) ഷൂസിന്റെ ഉള്ളില്‍ വെക്കാനുള്ള insole (removable) – a biomechanically designed insole – ഒരു തരം ഷീറ്റ് വാങ്ങി ധരിക്കാന്‍ പറഞ്ഞു.

അത് ധരിച്ചുതുടങ്ങിയപ്പോള്‍ എന്റെ അസുഖം കൂടി. കാല്‍ പാദത്തിന്റെ അടിയില്‍ ഒരേ സ്ഥലത്ത് പാദം ഡാമേജ് ആയി വേദന കൂടി. ഇപ്പോള്‍ ഷൂസിടാനും ചെരിപ്പിടാനും അധിക ദൂരം നടക്കാനും വയ്യാത്ത അവസ്ഥയായി.

ഇത് എനിക്ക് ഓര്‍ഡര്‍ ചെയ്തു വരുത്തിത്തന്ന ആളെ വിളിച്ചപ്പോള്‍ തിരിച്ച് വിളിക്കാമെന്നും ഇത് എനിക്ക് ഉപദേശിച്ച ഡോക്ടറെ ഫോണില്‍ വിളിക്കാമെന്നും പറഞ്ഞിരുന്നെങ്കിലും പറഞ്ഞ വാക്ക് പാലിച്ചില്ല.

ഞാന്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് എന്റെ സങ്കടം ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു വേദന വരുത്തിയെന്ന് തോന്നിക്കുന്ന ഭാഗം മുറിച്ച് കളഞ്ഞ് വീണ്ടും ധരിക്കാന്‍.

പക്ഷെ ഞാന്‍ അതിന്‍ തുനിഞ്ഞില്ല. കാരണം ഇനി എന്റെ ഇഷ്ടത്തിന് ചെയ്താല്‍ ഇത് സപ്ലൈ ചെയ്തവര്‍ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.

“വെളുക്കന്‍ തേച്ചത് പാണ്ടായി” എന്ന് പറഞ്ഞ പോലെയായി എന്ന് പറഞ്ഞാല്‍ പോരെ” … എല്ലാം യോഗം തന്നെ, അനുഭവിക്കുക അന്നെ.

ഞാന്‍ ഈ പൊസ്റ്റ് എഴുതുന്നതിന്റെ പിന്നില്‍ ഒരു ആവശ്യം ഉണ്ട്. ആരെങ്കിലും എന്നെപ്പോലെ പരസ്തീസിയ എന്ന ഞരമ്പുസമ്പന്ധമായ കാല്‍ പാദത്തിന്നടിയിലുള്ള വാതരോഗം ഉണ്ടെങ്കില്‍ ഞാനുമായി ആശയവിനിമയം ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്.

ഇത്തരത്തിലുള്ള ഒത്തുചേരല്‍ മറ്റുള്ള രോ‍ഗികള്‍ക്ക് ഉപകാരമായേക്കും. എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്റെ ഭാര്യയുടെ രോഗം ചികിത്സിച്ച് ഭേദമാക്കിയതിനാല്‍ എനിക്കദ്ദേഹത്തെ വിശ്വാസവും സ്നേഹവും ആണ്‍.

പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇത് വരെ രോഗ ശമനം കിട്ടിയിട്ടില്ല. പഞ്ഞിയുടെ മുകളില്‍ ചവിട്ടിയാല്‍ എങ്ങിനെ തോന്നും, അത് പോലെയുള്ള സെന്‍സേഷന് ആണ്‍ കാല്‍ പാദത്തിന്‍.

What is paresthesia?

Paresthesia is an abnormal condition in which you feel a sensation of burning, numbness, tingling, itching or prickling. Paresthesia can also be described as a pins-and-needles or skin-crawling sensation. Paresthesia most often occurs in the extremities, such as the hands, feet, fingers, and toes, but it can occur in other parts of the body.“

കടപ്പാട്: google search

http://www.bettermedicine.com/article/paresthesia

ചെരിപ്പില്ലാതെ വീട്ടിനുള്ളില്‍ പോലും നടക്കാനാവില്ല. അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചിട്ട് കുറേ ആഴ്ചകളായി. എന്നും ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ആളാണ്‍ ഞാന്‍. ഇപ്പോള്‍ ദീപാരാധന സമയത്ത് കുടയും ചൂടി ആലിന്‍ ചുവട്ടിലാണ്‍ എന്റെ സ്ഥാനം.

കഴിഞ്ഞ കുറച്ച് ദിവസം ഈ ആലിന്റെ വലിയൊരു കൊമ്പ് ഏതാണ്ട് ഇരുപത് ടണ്‍ ഭാരമുള്ളത് നിലം പതിച്ചു. ഞാന്‍ അന്ന് ആലിന്‍ ചുവട്ടിലുണ്‍ടായിരുന്നെങ്കില്‍ ഞാന്‍ അതോടെ പരലോകം പ്രാപിച്ചേനേ. എന്നെ ഇങ്ങിനെ നരകിച്ച് കൊല്ലാനായിരിക്കും ധൈവ വിധി.

സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ നരകിച്ചേ മരിക്കൂ എന്നാണ്‍ എന്റെ കണക്കുകൂട്ടല്‍. ദയാശീലനും സല്‍ക്കര്‍മ്മിയുമായ എന്റെ പിതാവ് നരകിച്ചാണ്‍ മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരനോ ഈ വിഭാഗത്തില്‍ പെടുന്ന ആളായിരുന്നില്ല. സുഖമായി മരിച്ച്. കാലത്ത് വിളിച്ചെണീപ്പിക്കാന്‍ നോക്കിയപ്പോള്‍ സുഖമായി മരിച്ച് കിടക്കുന്നു.

എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം പാരമ്പര്യമായി 60 നു അപ്പുറം കടക്കാറില്ല. എല്ലാരും എന്നെ തനിച്ചാക്കിപ്പോയി എന്നതാണ്‍ എന്റെ സങ്കടം. എനിക്ക് 64 കഴിഞ്ഞു.

നടക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ കണ്ണുകാണാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ്‍ ദൈവം തമ്പുരാന്‍ എനിക്ക് വിധിച്ചിരിക്കുന്നതെങ്കില്‍ രണ്ട് കൈയും നീട്ടി വിധിയ സ്വീകരിക്കുക എന്നല്ലാതെ മറിച്ച് നമുക്കൊന്നും ചെയ്യാനാവില്ല. സല്‍ക്കര്‍മ്മങ്ങളിലൂടെ വേദനകളുടെ വീര്യം കുറച്ച് കിട്ടുമായിരിക്കും.

ഇവിടെ തൃശ്ശൂരില്‍ “pain & palliative clinic” എന്ന ആശയം കൊണ്ട് നടക്കുന്ന രണ്ട് സംഘടനകളുണ്ട്. ഒന്നില്‍ ഞാന്‍ പണ്ട് വളണ്‍ടിയര്‍ ആയി സേവനം അനുഷ്ടിച്ചിരുന്നു.

ഇനി വീണ്ടും അതിലൊന്നില്‍ എന്റെ ജീവിതത്തിന്റെ അല്പസമയം ചിലവിടാന്‍ പോകുന്നു. അവിടുത്തെ കേന്‍സര്‍ രോഗികളേയും മാറാവ്യാധി പിടിച്ച് കിടക്കുന്നവരേയും ഒരു നോക്കു കണ്ടാല്‍ എന്റെ രോഗം ഒന്നുമല്ല. മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കുകൊള്ളുകയും അവര്‍ക്ക് ഒരു സഹായ ഹസ്തം നീട്ടിക്കൊടുക്കുകയും ചെയ്താല്‍ ഇതില്‍ പരം പുണ്ണ്യം മറ്റൊന്നുമില്ല ജീവിതത്തില്‍.

ഈ സംഘടനകളില്‍ ഒന്നിനെ കുറിച്ച് ഞാന്‍ രണ്ട് വാക്ക് മറ്റൊരു പോസ്റ്റില്‍ എഴുതാം.

Tuesday, June 14, 2011

ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍ - ഭാഗം 2

ഡോക്ടര്‍ രാഹുലന്റെ മൃതശരീരം ഇന്ന് [ജൂണ്‍ 14-2011] തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമയില് പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. ഞാന്‍ അവിടെ ചെന്ന് പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ ട്രഫിക്ക് ജാം മൂലം അകത്ത് കടക്കാനായില്ല.


ആദരാഞ്ജലികള്‍ - ഡോ. കെ. കെ. രാഹുലന്

എന്റെ പ്രിയ സുഹൃത്തും ഞങ്ങളുടെ ശ്രീനാരായണ ക്ലബ്ബ്
മെംബറുമായിരുന്നു പരേതനായ ഡോ. കെ. കെ. രാഹുലന്‍.


ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍.
++++

ഡോക്ടര്‍ രാഹുലന്റെ മൃതശരീരം ഇന്ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമയില് പൊതു ദര്‍ശനത്തിന്‍ വെച്ചിരുന്നു. ഞാന്‍ അവിടെ ചെന്ന് പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ ട്രഫിക്ക് ജാം മൂലം അകത്ത് കടക്കാനായില്ല.

ഇന്നാണ്‍ തൃശ്ശൂരില്‍ കാലവര്‍ഷം ശരിക്കും പെയ്തത്. പുതിയതായി മക്കാഡം ടാറിങ്ങ് ചെയ്ത റോഡുകളില് വെള്ളം കെട്ടിക്കിടന്നു. കാനകളിലേക്ക് വെള്ളം ഒഴുകാനുള്ള സംവിധാനം തകരാറിലായിരുന്നു. കൊക്കാലയില്‍ നിന്ന്‍ ചെട്ടിയങ്ങാടി വഴി പാലസ് റോഡിലുള്ള സാഹിത്യ അക്കാദമിയിലേക്ക് 3 കിലോമീറ്റര്‍ വണ്ടി ഓടിക്കുവാന്‍ ഒരു മണിക്കൂറിലേറെ പാട് പെടേണ്ടി വന്നു.

തിരക്കില്‍ സുഖപ്രദമായി വാഹനം ഓടിക്കാന്‍ ഒരു ഓട്ടോമേറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനം സ്വപ്നം കണ്ടിട്ട് ശ്ശി നാളായി. ഇന്ന് എന്റെ മറ്റൊര്‍ സുഹൃത്തായ ഷാജി പോന്നോറിന്റെ പിതാവും ചരമം പ്രാപിച്ചിരുന്നു. അങ്ങോട്ടെത്താന്‍ സാധിച്ചില്ല.

ഈ ഇടവപ്പാതിക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടക്കുന്ന പലരേയും ദൈവം തമ്പുരാന്‍ വിളിക്കുന്ന സമയമായിട്ടാണ്‍ കാലാ കാലങ്ങളില്‍ എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ വെളുത്ത അഛമ്മയും കറുത്ത അഛമ്മയും, അഛനു, വലിയഛനും, അമ്മയും എല്ലാം പോയത് ഈ മഴക്കാലത്ത് തന്നെ. എല്ലാവര്‍ക്കും ഞാന്‍ തന്നെയാണ്‍ മഴകൊണ്ട് ബലി തര്‍പ്പണം നടത്തിയിരുന്നത്.

ആരൊക്കെയാണോ ഇടവപ്പാതിയില്‍ പോണത്. ഇടവത്തിലില്ലെങ്കില്‍ മിഥുനം കര്‍ക്കിടകത്തില്‍ തീര്‍ച്ച. ഞാനും പോകാന്‍ തയ്യാറായിരിക്കയാണ്‍. എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം അറുപതില്‍ പോയി. എന്നെ മാത്രം തനിച്ചാക്കിയിട്ട്.

അഛന്‍ മരണകാലത്ത് ലിവര്‍ സിറോസിസ് ആയിരുന്നു. അതിന്റെ കൂടെ മഞ്ഞപ്പിത്തം കൂടി വന്നപ്പോള്‍ അങ്ങോര്‍ക്ക് വേഗം പോകേണ്ടി വന്നു. ഇരുപതില്‍ കൂടുതല്‍ ഹോട്ടലുകളിലായി കൊളമ്പോയിലും മദ്രാസിലുമായി ചുമതലയേറ്റ് കഴിഞ്ഞിരുന്ന അദ്ദേഹം മദ്യപാനി ആയിരുന്നില്ല.

എന്നിട്ട് വന്ന അസുഖമോ മദ്യപന്മാര്‍ക്ക് സാധാരണ വരുന്ന അസുഖം. അന്ന് തൃശ്ശൂരില്‍ നല്ല ആശുപത്രികള് ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ ഡോ. രാമചന്ദ്രനാണ്‍ ചികിത്സിച്ചിരുന്നത്. അദ്ദേഹം എന്റെ പിതാവിനോട് ചോദിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. “കൃഷ്ണന്‍ എത്ര പെഗ്ഗടിക്കും ഒരു ദിവസം”. അത് കേട്ട മൃതപ്രാണനായ എന്റെ അഛന്‍ തരിച്ചിരുന്നുപോയി.

ഡോക്ടറുടെ ചികിത്സയില്‍ അഛന്റെ രോഗം ഏതാണ്ട് ഭേദമായതായിരുന്നു. പക്ഷെ പെട്ടെന്നുണ്ടായ മഞ്ഞപ്പിത്തം അറിയാതെ പോയി. അധികം നാള്‍ കഴിയാതെ അതായത് അറുപത് വയസ്സ് തികയും മുന്‍പേ എന്റെ അഛന്‍ മരിച്ചു.

ഞാന്‍ ഇന്നെലെയും കൂടി എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. മരണശയ്യയില്‍ കിടക്കുമ്പോള്‍ കഫം തുപ്പിക്കളയാനാകാതെ ശ്വാസതടസ്സം നേരിട്ടിരുന്നു. എന്റെ മകളുടെ മകന്‍ ഈ കഫത്തിന്റെ പ്രശ്നം ഉള്ളതിനാല്‍ നെബുലൈസര്‍ ട്ര്രീറ്റ്മെന്റിലൂടെ സുഖം പ്രാപിച്ചു.

അന്നൊന്നും കുന്നംകുളത്ത് അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ വളരെ കഷ്ടതയോടെ ആയിരുന്നു എന്റെ പിതാവിന്റെ അവസാന നാളുകള്‍. സുഖമായി മരിക്കുന്നവര്‍ ദുഷ്ടന്മാരാണെന്നാണ്‍ എനിക്ക് തോന്നാറ്. കിടന്ന് നരകിച്ച് മരിക്കുന്നവര്‍ നല്ലവരും… “എന്താണ്‍ നല്ലവര്‍ക്ക് ഇങ്ങിനെ ഒരു ദുര്‍വിധി..?”

ഡോക്ടര്‍ രാഹുലന്റെ ആത്മാവിന്‍ നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.


Monday, June 13, 2011

about my mini novel "PAYING GUEST"

പേയിങ്ങ് ഗസ്റ്റ്

http://jp-dreamz.blogspot.com/2009/12/blog-post.html

മുഴുമിപ്പിക്കാതെ കിടക്കുന്ന എന്റെ ഒരു പോസ്റ്റ്. എനിക്ക് വട്ടാണെന്നാണ് എന്റെ പ്രിയ കൂട്ടുകാരന്‍ പറയുന്നത്. ഒരു കണക്കില്‍ വാസ്തവം. ഒന്ന് കഴിക്കാതെ മറ്റൊന്നിലേക്ക് ചാടുന്നു. ഇത് വായനക്കാരോട് കാണിക്കുന്ന ഒരു അനീതിയാണ്.

എനിക്ക് ഇപ്പോള്‍ വാതത്തിന്റെ അസുഖമുള്ള കാരണം കൈ കാലുകള്‍ വിചാരിച്ചമാതിരി ചലിക്കുന്നില്ല. അതിനാല്‍ ഏതെങ്കിലും ഒന്ന് രചിച്ച് മുഴുമിപ്പിക്കാതെ ഇങ്ങിനെ ഇടും.

ഈ വേളയില്‍ മറ്റൊരു കഥ മനസ്സില്‍ പൊട്ടി വിടരും. അത് തുടങ്ങിവെച്ചില്ലെങ്കില്‍ എന്റെ മനസ്സില്‍നിന്ന് അത് മാഞ്ഞ് പോകും. അപ്പോള്‍ ഞാനത് അടിച്ച് നിരത്തും കുറച്ച്. പിന്നീടതിന് പൂര്‍ണ്ണത വരുത്താതെ ഇട്ടിട്ട് പോകും.

“എന്റെ പാറുകുട്ടീ” എന്ന നോവല്‍ ഞാന്‍ ഒരുവിധം എഴുതിമുഴുമിച്ചു. അത് മൊത്തം വായിച്ച ചിലര്‍ അതിന്റെ അവസാനം ശരിയാം വിധം പര്യവസാനിച്ചില്ല എന്ന അഭിപ്രായം പറഞ്ഞു ഫോണില്‍ കൂടി.

എനിക്ക്കും തോന്നാതിരുന്നില്ല. അത് മനസ്സില്‍ ഊറി ഊറി വരുന്ന ഉറവക്കനുസരിച്ച് ഇപ്പോള്‍ എഴുതിയതിന്റെ അത്ര തന്നെ എഴുതിയാലേ ഒരു പ്രോപ്പര്‍ എന്‍ഡിങ്ങ് വരൂ. എന്നെക്കൊണ്‍ടതിന് തല്‍ക്കാലം ആവില്ല. കൈകൊണ്ട് എഴുതി എവിടെയെങ്കിലും വെച്ചാല്‍ അത് അപ് ലോഡ് ചെയ്യുന്നത് വരെ ഞാന്‍ റെസ്റ്റ് ലെസ്സ് ആകും. അതിനാല്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല.

എന്റെ മറ്റൊരു കഥയിലെ കമന്റായി അബുദാബിയിലെ ജാസ്മിക്കുട്ടി എഴുതി. എന്റെ ഒട്ടുമിക്ക കഥയിലെ കഥാപാത്രങ്ങളും “ഉണ്ണ്യേട്ടനും പാറുകുട്ടിയും” ആണെന്ന്. ജാസ്മിക്കുട്ടി എന്റെ ഒട്ടുമിക്ക കഥകളും നോവലുകളും വായിച്ച ആളാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

എന്റെ ജീവിതത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പേരാണ് ഈ പാറുകുട്ടി. അവളെ ഞാന്‍ ഓര്‍ക്കാത്ത നാളുകളില്ല. എനിക്ക് അവളെ മറക്കാനാവില്ല. കഥകളും നോവലുകളും യഥാര്‍ഥജീവിതമല്ല, മറിച്ച് ജീവിതവുമായി ചെറിയ ബന്ധമുള്ളതും, പിന്നെ ഭാവനകളും ചായക്കൂട്ടുകളും ചേര്‍ന്നാണ് കഥക്ക് രൂപം നല്‍കുന്നത്.

യഥര്‍ഥജീവിതം കേന്‍ വസ്സില്‍ പകര്‍ത്തിയാല്‍ അതിന് കഥയെന്ന് പറയാനാവില്ലല്ലോ. എന്റെ ആത്മ കഥ എഴുതാന്‍ എന്റെ പ്രിയ സുഹ്ര്ത്ത് വത്സലാന്റി പറഞ്ഞിരുന്നു. പക്ഷെ അതിനൊന്നും എന്നെക്കൊണ്ടാവില്ല, അണ്‍ലെസ്സ് ഐ ഹേവ് എ ഫുള്‍ ടൈം സെക്രട്ടറി. ഈ ബ്ലൊഗെഴുത്തുകളില് നിന്നൊന്നും വരുമാനം ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാവില്ല.

ഞാന്‍ രണ്‍ട് ദിവസം മുന്‍പ് എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ “സ്നേഹം വാരിക്കോരിത്തരുന്നവള്‍” എന്ന ഒരു പുതിയ കഥ തുടങ്ങി. പലതും മുഴുമിപ്പിക്കാതെ വീണ്ടും ഈ വട്ടുകാരന്‍ ചെയ്യുന്ന ഒരു കൊള്ളരുതായ്മ എന്നൊക്കെ എന്നെ പറയാം.

എന്താണ് എന്റെ സോക്കേട് എന്നെനിക്കും പിടി കിട്ടുന്നില്ല. ആരെങ്കിലും സഹായിക്കാന്‍ വരുമ്മ്പോള്‍ എല്ലാം എഴുതിക്കഴിക്കാം. എഴുതാന്‍ വളരെ എളുപ്പം പക്ഷെ അത് അച്ചുകളില്‍ നിരത്താനാണ് പണി.

ആയിരത്തിലേറെ പോസ്റ്റുകള്‍ ഞാന്‍ രണ്ട് മൂന്ന് കൊല്ലം കൊണ്‍ടെഴുതി. ഇനിയും എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ ഈ ARTHRITIS & RHUMATISM അസുഖം പെട്ടെന്ന് ഭേദമാകില്ല എന്നാണ് എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. ആദ്യമൊക്കെ ഞാന്‍ അസ്വസ്ഥനായിരുന്നു അത് കേട്ടപ്പോള്‍. പിന്നെ വിചാരിച്ചു 64 വയസ്സായ ഞാന്‍ ഇത് വരെ ജീവിച്ചുവല്ലോ സുഖമായിട്ട്. ഇനി ശിഷ്ടജീവിതം നരകയാതന അനുഭവിക്കാനാണ് യോഗമെങ്കില്‍ വിധിയെ നേരിടുക തന്നെ.

പാദരക്ഷയില്ലാതെ നടക്കാന്‍ പാടില്ല എന്ന ഡോക്ടറുടെ കര്‍ശന നിയന്ത്രണമാണ് എന്നെ കാര്യമായി വലക്കുന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാനാനുന്നില്ല. കാല്‍ നിലത്ത് വെച്ചുകൂടാ. വേദനകൊണ്‍ട് പുളയും.

രണ്‍ട് മാസം മുന്‍പ് മകന്റെ കുട്ടിക്ക് ചോറൂണിന് ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഈ അസുഖമൊക്കെ മറന്ന് ഞാന്‍ പ്രവേശിച്ചു. കൃഷ്ണാ ഗുരുവായൂരപ്പാ………. എനിക്ക് വലിയ പ്രശ്നമൊന്നുമില്ലാതെ അതില്‍ സംബന്ധിക്കാന്‍ സാധിച്ചു. വേദനകള്‍ കടിച്ചമര്‍ത്തി ഞാന്‍ ചടങ്ങിന്‍ നേത്ര്ത്വം നല്‍കി.

എന്തൊക്കെ എഴുതാന്‍ തുടങ്ങി എവിടേക്കൊക്കെ സഞ്ചരിച്ചു. തല്‍ക്കാലം ഇവിടെ നിര്‍ത്താം. എല്ലാ വായനക്കാര്‍ക്കും ശുഭരാത്രി ആശംസിക്കുന്നു.

Tuesday, June 7, 2011

എന്റെ ദു:ഖം ആരോട് പങ്കിടാന്‍

parasthesia എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍. പണ്ടത്തെപ്പോലെ ഓടാനും ചാടാനും നടക്കാനും വയ്യ. എന്നാലും ഞാന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കുന്നു. എന്നാണ് ഞാന്‍ ഒന്നും വയ്യാത്ത ഒരു അവസ്ഥയില്‍ ആകുമെന്ന് അറിയില്ല. ഇപ്പോള്‍ വയസ്സ് 64.

ഇത് വരെയുള്ള അസുഖം മാറില്ലാ എന്നാണ് ഇന്നെലെ ഡോക്ടര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ തികച്ചും അസ്വസ്ഥനായി. എന്താ ചെയ്യുക, വിധിയല്ലേ, നേരിടുക തന്നെ.

ഒരു മിനിട്ടുപോലും വെറുതെ ഇരിക്കുന്ന ആളല്ല ഞാന്‍. 3 ക്ലബ്ബുകളില്‍ വളരെ ഏക്റ്റീവ് ആണ്. ഇനിയും കൂടുതല്‍ ബിസി ആയിക്കാണാന് ആഗ്രഹിക്കുന്നു. പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കില്‍ വളണ്ടിയര്‍ ആയി അടുത്ത് തന്നെ പോകും. എന്നെക്കാളും എത്രയോ ദുരിതമനുഭവിക്കുന്നവരുണ്ട് എന്റെ തട്ടകത്തില്‍ തന്നെ. അവരെ പരിചരിക്കാം.

++


ബാല്യം എത്ര സുന്ദരമായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കുമായിരുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പറന്ന് സുഖിച്ച് നടന്നിരുന്ന കാലം ഇടക്ക് ഞാന്‍ അയവിറക്കാറുണ്ടായിരുന്നു. ആശുപത്രി പടി ഞാന്‍ കണ്ടത് തന്നെ മദ്ധ്യവയസ്കനായ ശേഷം. അത് വരെ മൈ ലൈഫ് വാസ് വണ്ടര്‍ഫുള്‍..!

ജീവിതകാലം മുഴുവനും ആരോഗ്യവാനായിരിക്കണമെന്നും, അസുഖമൊന്നും വരാന്‍ പാടില്ല്ലാ എന്നൊന്നും ഞാന്‍ ആശിക്കുന്നില്ല. രോഗിയായാല്‍ മരുന്നുകളെ കൊണ്ട് സുഖം പ്രാപിക്കാന്‍ കഴിയാവുന്ന അസുഖം വന്നാലും ഒരു പരിധി വരെ നമുക്ക് സഹിക്കാം.

പരസ്തീസിയ പോലെ മറ്റൊരു അസുഖത്തിന്റെ പിടിയിലായി ഞാനെന്റെ നാല്പത് വയസ്സുകളില്‍. എന്റെ കണ്ണില്‍ GLAUCOMA അസുഖം ബാധിച്ചിട്ട് എത്രയോ നാള്‍ക്ക് ശേഷമാണ് ഞാനറിഞ്ഞത്. കഥ വളരെ വലുതാണ്. പിന്നീട് അതിന്റെ ചികിത്സകളും സര്‍ജ്ജറിയും ഒക്കെയായി നാലഞ്ച് കൊല്ലം അങ്ങിനെ പോയി.

എന്താ‍യിരുന്നു അനന്തരഫലം. ഒരു കണ്ണിന്റെ വിഷന്‍ സര്‍ക്കിള്‍ തൊണ്ണൂറു ശതമാനവും നശിച്ചു. നശിച്ച് സെല്ലുകള്‍ പുനര്‍ജ്ജിവിപ്പിക്കുവന്‍ ഇത് വരെ ഒരു വൈദ്യ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. സര്‍ജ്ജറിക്ക് ശേഷം മറ്റേ കണ്ണില്‍ അസുഖം പകരാതിരിക്കുവാനുള്ള മരുന്നുകളാല്‍ ജീവിച്ചുപോരുന്നു.

അങ്ങിനെ എന്നെ കാര്‍ന്ന് തിന്നുന്ന അസുഖങ്ങള്‍ക്കൊന്നും ഇത് വരെ മരുന്നുകള്‍ ഇല്ലായെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ദു:ഖം വളരെ അധികം. എല്ലാത്തിനുമുള്ള സഹന ശക്തിയാണ് നമുക്കാവശ്യം.

+

വെറുതെ ഇരിക്കാനുള്ള ഒരു അവസ്ഥ വരുമ്പോളാണ് ഞാന് എന്റെ രോഗത്തെപ്പരി വ്യാകുലനാകുക. കാലത്ത് പ്രഭാത കര്മ്മങ്ങള് കഴിഞ്ഞാല് വൈകിട്ട് കിടക്കുന്നത് വരെ ഞാന് പരമാവധി ബിസിയാക്കും ഞാന്.

22 കൊല്ലത്തെ പ്രവാസി ജീവിതത്തിന് ശേഷം ഞാന്‍ നാട്ടിലും കര്‍മ്മനിര്‍തനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വരെ പല ജോലികളിലും ഏര്‍പ്പെട്ടു. അതില്‍ നിന്ന് വരുമാനവും ഉണ്ടായിരുന്നു. ഇപ്പോള്‍ ജോലി ചെയ്യാന്‍ തക്ക ഊര്‍ജ്ജസ്വലത എന്നില്‍ ഉണ്ടോ എന്ന സംശയത്തിലാണ് ഞാന്‍.

എനിക്ക് ഒരു ചീത്ത സ്വഭാവം ഭാരതത്തില്‍ ഉള്ളതെന്തെന്ന് വെച്ചാല്‍ ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ രണ്ട് മണിക്കൂറെങ്കിലും കിടന്നുറങ്ങണം. ഗള്‍ഫില്‍ നിന്ന് ശീലിച്ചതാണ് ഇത്. സ്വഭാവം ഇത് വരെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫില്‍ എന്റെ പ്രവൃത്തി സമയം 8 മുതല്‍ 1 വരെയും 4 മുതല്‍ 7 വരെയും ആയിരുന്നു.

അന്നൊക്കെ ഞാന്‍ വളരെ ആരോഗ്യവാനും ആയിരുന്നു. കൂടെ കൂടെയുള്ള യൂറോപ്യന്‍, മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ള ബിസിനസ്സ് ടൂറുകള്‍, അവയിലൊന്നും ഞാന്‍ തളര്‍ന്നില്ല. മസ്കത്തിലും ദുബായിലും കൂടിയായിരുന്നു എന്റെ പ്രവര്‍ത്തന മേഖല.
+

ദിവസവും ശരാശരി 500 കൊലോമീറ്റര് കാര് ഡ്രൈവിങ്ങ് ഉണ്ടാകും. ഓഫീസില് പോയി വരാനും മറ്റൂ ജോലികളെല്ലാം കൂടി. ആഴ്ചയില് രണ്ട് തവണയെങ്കിലും ദുബായ് ഓഫീസ് വര്ക്കുണ്ടാകും. ഞാന് മസ്കത്തില് താമസിച്ചിരുന്ന വീട്ടില് നിന്ന് ദുബായ് സിറ്റിയിലേക്ക് [ബര് ദുബായ്] 420 കിലോമീറ്റര് ഉണ്ട്.

ചിലപ്പോള്‍ ഞാന്‍ കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ച് പകുതി ഭാഗം ഓടിച്ചാല്‍ കാണുന്ന വാഡി ഹത്ത ചെക്ക് പോസ്റ്റില്‍ നിന്ന് മറ്റൊരു സുലൈമാനി കുടിച്ച് രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ദുബായിലെത്തും.

ബര്‍ ദുബായിലും ഷാര്‍ജ്ജായിലും ഒക്കെയായി ഉച്ചവരെ പണിയുണ്ടാകും. ഉച്ച ഭക്ഷണം കഴിഞ്ഞ് അസ്റ്റോറിയ ഹോട്ടലില്‍ ഒരു ഉച്ച മയക്കം. നാല് മണിക്കെഴുന്നേറ്റ് തിരിച്ച് മസ്കത്തിലേക്ക് ചിലപ്പോള്‍ അല്ലെങ്കില്‍ പിറ്റേ ദിവസം കാലത്ത്.

അങ്ങിനെ എത്രയെത്ര യാത്രകള്‍. ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് സൂറിക്കിലേക്കും, ജര്‍മ്മനി മുഴുവനും ബൈ റോഡ് യാത്ര ചെയ്യാനും എനിക്കായി. എല്ലാം എന്റെ നല്ല കാലത്ത്. എല്ലാം ഞാന്‍ അയവിറക്കുന്നു.

ഇന്നെനിക്ക് എന്റെ തൃശ്ശൂരിലെ വീട്ടില്‍ നിന്ന് കുന്നംകുളത്തെ തറവാട്ടിലേക്ക് വണ്ടി ഓടിക്കുന്നതിന്നിടയില്‍ കൈപ്പറമ്പിലും, ചൂണ്ടല്‍ പാടത്തും വണ്ടി നിര്‍ത്തി കാലുകള്‍ക്ക് അല്പം വ്യായാമം കൊടുക്കുന്ന രീതിയില്‍ എന്തെങ്കിലും കസര്‍ത്ത് കാണിച്ചാലേ ശേഷിച്ച ദൂരം ഓടിക്കാനാകൂ.

എന്റെ ശാരീരികാവസ്ഥ ഇങ്ങിനെയൊക്കെ ആണെങ്കിലും ഞാന്‍ വിധിയെ നേരിടുക തന്നെ ചെയ്യുന്നു. എവിടെ കിടന്ന് മരിച്ചാലും വേണ്ടില്ല. ജീവിതത്തില്‍ ഒരു കടപ്പാടു ബാക്കി വെച്ചിട്ടില്ല.

രണ്ട് മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കി, അവര്‍ക്ക് കുടുംബ ജീവിതം പ്രദാനം ചെയ്തു. അവര്‍ക്ക് മക്കളും ആയി. എനിക്ക് ഒരു മകനും മകളും. അവരുടെ സ്കൂള്‍ വിദ്യാഭ്യാസം ഗള്‍ഫിലായിരുന്നു. കേരള ഗവണ്മേണ്ടിന്റെയും പോണ്ടിച്ചേരി ഗവണ്മേണ്ടിന്റേയും മെറിറ്റ് ലെവലില്‍ അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചു.

+

ശിഷ്ടകാലം എനിക്ക് സഞ്ചരിച്ചുംകൊണ്ടിരിക്കണം. ഇടത്തെ കാലിന്നാണ് ഇപ്പോള് അസുഖം കൂടുതല്. ഒരു പ്രത്യേക തരം ചെരിപ്പിട്ട് നടക്കണം. 3 മാസമായി കാത്തിരിക്കുന്നു ചെരിപ്പിന്. എന്റെ കാല് വളരെ വലുതായ കാരണം പണ്ടും എനിക്ക് ഇഷ്ടപ്പെട്ട മോഡലുകളില് ചെരിപ്പ് കിട്ടാറില്ല.

ആലുവായിലുള്ള ഒരു സ്ഥാപനത്തിലാണ് ഇത്തരം പാദരക്ഷകള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്നത്. അവരുടെ കൂടിയ സൈസ് 10 ആണ്. എനിക്ക് വേണ്ട് 11 ഉണ്ടാക്കി ഒരു മാസം മുന്‍പ്, അത് ശരിയായില്ല. ഇനി 11 ഉണ്ടാക്കിക്കൊണ്ട് തരാം എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഒരു മാസം ആയി. ചെരിപ്പ് കിട്ടാത്തതിനാല്‍ അധികം നടക്കാനാവുന്നില്ല.

ഒരു ഓട്ടോമേറ്റിക് ഗീയറുള്ള കാര്‍ വാങ്ങണം എന്നാണ് ഇപ്പോളൊരു മോഹം. ഇപ്പോല്‍ ഉള്ളതിന്റെ ബാങ്കിലെ അടവ് കഴിയാന്‍ ഇനിയും കുറേ കാത്തിരിക്കണം. ഓട്ടോമേറ്റിക്ക് ഗീയറാണെങ്കില്‍ ട്രാഫിക്ക് ജാമില്‍ ബേജാറാകേണ്ടതില്ലല്ലോ.

എന്റെ സഹധര്‍മ്മിണി ഞാന്‍ ഓമനപ്പേരില്‍ ബീനാമ്മയെന്ന് വിളിക്കുന്ന ബീനയും ഒരു രോഗിയാണ്. കഴിഞ്ഞ 12 മാസത്തില്‍ അവള്‍ക്ക് 5 സര്‍ജ്ജറികള്‍ ചെയ്തു. അവളെയും ഞാന്‍ അല്ലാതെ ആരാണ് നോക്കാനുള്ളത്.

കാലഘട്ടത്തില്‍ മക്കള്‍ക്ക് പണ്ട് അഛനമ്മമാരോട് ഉള്ള അത്ര അടുപ്പം കാണുന്നില്ല. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല. അത് ഒരു ജനറേഷന്‍ ഗേപ്പ് ആണ്. എന്റെ മാതാപിതാക്കന്മാരെ ഞാന്‍ നോക്കിയ പോലെ എനിക്ക് പ്രിവിലേജ് ലഭിക്കാത്തതില്‍ ആദ്യമൊക്കെ ഞാന്‍ ക്ഷുഭിതനായിരുന്നു. പിന്നെ അത് മാറി.

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഞാനും എന്റെ സഹോദരനും കുന്നംകുളം ചെറുവത്താനിയിലുള്ള തറവാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന വേളയില്‍ എന്തോ ഒരു സംസാരത്തില്‍ അവന്‍ പറഞ്ഞു. നമ്മള്‍ ഒരു കാര്യത്തിനും മക്കളോട് കൈ നീട്ടുന്നില്ല. നമുക്ക് വയസ്സായാല്‍, പണിയെടുക്കാന്‍ പറ്റാത്ത ഒരു അവസ്ഥ വന്നാല്‍ അല്ലെങ്കില്‍ നിത്യവൃത്തിക്ക് ഉള്ളത് കിട്ടാതെ വന്നാല്‍ നമുക്ക് ജീവിതം വേണ്ടായെന്ന് വെക്കാമല്ലോ? അവന് എന്താണ് അങ്ങിനെ തോന്നാനുള്ള കാ‍രണം അവനും എനിക്കും അവന്റെ സന്തതി പരമ്പരകള്‍ക്കും അറിയാമായിരുന്നു.

എന്റെ മനസ്സിനെ വല്ലാതെ മഥിച്ചു അവന്റെ വാക്ക് കേട്ടിട്ട്. ഏതൊരു പിതാവിനും തോന്നുന്ന വികാരങ്ങളാണ് അവനും തോന്നിയത്. അവന് അങ്ങിനെ ഒരു അവസ്ഥ വന്നാല്‍ അവനെ ഞാന്‍ നോക്കും. അത് മറ്റൊരു കാര്യം. രക്തബന്ധം എന്നുള്ളത് ഒരു പ്രത്യേകത തന്നെ.

+

ഞാനെന്റെ ചെറുവത്താനിയിലുള്ള തറവാട്ടില് മാസത്തിലൊരിക്കല് നാല് ദിവസം പോയി താമസിക്കാറുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പോയിട്ടില്ല. അവിടെത്തെ വീട്ടുകാരിയുടെ ദേഹാസ്വാസ്ഥ്യം മൂലം, പിന്നെ ശുദ്ധജല ക്ഷാമവും. ഇപ്പോള് മഴക്കാലമായി. അടുത്ത് തന്നെ പോകണം.

എന്റെ മനസ്സിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും ലഭിക്കുന്നത് അവിടെ നിന്നാണ്. എന്റെ അഛനമ്മമാര്‍ മരിച്ച് കിടന്ന സ്ഥലമാണത്. എനിക്കും അവിടെ കിടന്ന അവസാന ശ്വാസം വലിക്കണമെന്നാണ് ആഗ്രഹം.

എനിക്ക് ഓണ്‍ലൈനില്‍ കൂടി അനവധി നല്ല കൂട്ടുകാരേയും കൂട്ടുകാരികളേയും കിട്ടി കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനുള്ളില്‍. അതിലൊരാള്‍ക്ക് ഞാനിന്ന് കാലത്ത് എഴുതിയ ഒരു സ്ക്രാപ്പ് ആണ് ഇത്രയും വലുതായത്. എഴുതുമ്പോള്‍ ചിലപ്പോള്‍ നാം വികാരഭരിതരാകുന്നു.

ഒരുപാടെഴുതാനുണ്ട്. ഇത്രയും ഡാറ്റാപ്രോസസ്സ് ചെയ്തപ്പോല്‍ എന്റെ കൈകാലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡാറ്റാപ്രോസസ്സിങ്ങിന് പ്രതിഫലേഛയില്ലാതെ ആരെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എന്റെ മനോമണ്ഡലത്തില്‍ ആയിരക്കണക്കിന് പേജുകളെഴുതാനുള്ള അനുഭവക്കുറിപ്പുകളും എഴുതിത്തീരാത്ത ചെറുക്ഥകളും നോവലുകളും ഉണ്ട്.

നോവലുകള്‍ക്കും ചെറുകഥകളുക്കുമുള്ള വിഷയങ്ങള്‍ എന്റെ തലച്ചോറില്‍ കെട്ടിക്കിടക്കുന്നു. പരസഹായമില്ലാതെ ഒന്നും പുറം ലോകത്തിന് നല്‍കാനാവില്ല എന്ന ദു:ഖം ആരോട് പങ്കിടാന്‍.

+++++++++++++


--