Monday, August 29, 2011

എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്രആഗസ്ത് 27 ശനിയാഴ്ച ബ്രഹസ്പതിയുടെ മകന്റെ വിവാഹമായിരുന്നു. ബ്രഹുവിന്റെ മക്കളും മരുമകളും എന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സുഹൃത്തുക്കളായിരുന്നു.

മരുമകളെ ഞാന്‍ ഒരിക്കല്‍ ചെറുവത്താനിയിലെ വീട്ടിലും പിന്നെ തൃശ്ശൂ‍രിലെ ഓഫീസിലും വെച്ച് കണ്ടിരുന്നു. എന്നാല്‍ മക്കളെ ശനിയാഴ്ചയാണ്‍ ആദ്യമായി നേരില്‍ കാണുന്നത്.

കല്യാണച്ചെറുക്കന്‍ ബേംഗ്ലൂരില്‍ ഐടി തൊഴിലാളിയാണ്‍. അവന്‍ എന്നെ പല പ്രാവശ്യം അങ്ങോട്ട് ക്ഷണിച്ചിരുന്നെങ്കിലും ഞാന്‍ പോയില്ല. ഇപ്പോള്‍ കല്യാണപ്പന്തലില് വെച്ച് പ്രത്യേകം

ക്ഷണിച്ചു ബേങ്ക്ലൂരിലെക്ക്. “ഇനി ഞാന്‍ വന്നോളാം കണ്ണ്ന്‍സ്, വീട്ടുകാരിയുള്ളതിനാല്‍ ഭക്ഷണത്തിന്റെ കാര്യം പ്രശ്നമില്ലല്ലോ” എന്നും പറഞ്ഞ് നവദമ്പതികളെ വിഷ് ചെയ്ത് ഞാന്‍ ഭക്ഷണം കഴിക്കാന്‍ എന്റെ ബാല്യകാല സുഹൃത്ത് രവിയോടൊത്ത് ഡൈനിങ്ങ് ഹോളിലെത്തി.

ഒരു പാ‍ട് പഴയ സുഹൃത്തുക്കളെ ഈ വേളയില്‍ കാണാനായി. അറിയാത്തവരെ രവി പരിചയപ്പെടുത്തി. അതിലിടക്ക് ഒരു തമാശയുണ്ടായി. ബ്രഹുവിന്റെ

രുമകള്‍ മഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വന്നു എന്ന് പറഞ്ഞാ പോരെ. അവര്‍ ബന്ധുക്കളും ആ നാട്ടില്‍ താമസിക്കുന്നവരും ആണ്. ഞാന്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ടിരുന്നതിനാല്‍ ആളെ നേരത്തെ അറിയാമായിരുന്നു.

അങ്ങിനെ കിരണ്‍ എന്ന കണ്ണന്‍സിന്റെ കല്യാണത്തില്‍ പങ്കുകൊണ്ട് ഞാന്‍ ര

വിയേയും കൂട്ടി എന്റെ തറവാട്ടിലെത്തി. അവിടെ ഗീതയുമായി കുറച്ച് നേരം കുശലം പറഞ്ഞ് രവി യാത്രയായി. അവന്‍ അടുത്ത ദിവസം ഞായറാഴ്ച കൊപ്പത്തുള്ള കട തുറക്കേണ്ടതിനാല്‍ വേഗം സ്ഥലം വിട്ടു.

എനിക്ക് ചിലപ്പോള്‍ ചിരിയും കരച്ചിലും വരും രവിയുടെ കാര്യം ആലോചിക്കുമ്പോള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്‍ രവി. ഞങ്ങള്‍ കൊച്ചുന്നാള്‍ തൊട്ട്

കളിച്ച് വളര്‍ന്നവരാണ്‍. പഠിപ്പ് കഴിഞ്ഞ് അവന്‍ ആദ്യം ഗള്‍ഫിലേക്ക് ചേക്കേറി.

ഞാന്‍ മദിരാശിയിലെ അടയാറില്‍ കാറ്ററിങ്ങ് പഠനവും ഹോട്ടല്‍ ഇമ്പീരിയലിലെ ജോലിയുമായി സുഖിച്ചുനടന്നു കുറച്ച് കാലം. എനിക്ക് ഷേവ് ചെയ്യാനുള്ള വില്‍ക്കിന്‍സണ്‍ ബ്ലേഡ് അന്ന് അവനാണ്‍ അയച്ച് തന്നിരുന്നത്. പിന്നെ നല്ല നെക്ക് ടൈ, ട്രൌസേര്‍സ്, പെര്‍ഫ്യൂം തുടങ്ങി പലതും അവന്‍ എനിക്ക് അയച്ചുതരു

മായിരുന്നു.

അവന്‍ അബുദാബിയിലും ഞാന് മദിരാശിയിലുമായി ജീവിതം കഴിക്കുന്നതിന്നിടയില്‍ എനിക്കും ഗള്‍ഫ് പ്രേമം പിടിപ്പെട്ടു. താമസിയാതെ ഞാനും ഗള്‍ഫിലെത്തി. പിന്നെ വല്ലപ്പോഴുമാണ്‍ ഒരുമിച്ച് നാട്ടില്‍ കാണുക.

ഇപ്പോള്‍ ഞങ്ങള്‍ രണ്‍ട് പേരും ഗള്‍ഫ് ഉപേക്ഷിച്ചുവെങ്കിലും തമ്മില്‍ കാണം വിരളം. അവന്‍ കുന്നംകുളത്തടുത്തുള്ള പാറെമ്പാടത്തും ഞാന്‍ തൃശ്ശൂരിലും ആയി. അവന്റെ പെ

ണ്ണ് വീട്ടിലുള്ള കാലം മക്കളുടെ കല്യാണം കഴിയുന്നതിന്‍ മുന്‍പ് ഞാന്‍ കൂടെ കൂടെ അവന്റെ കൂടെ പോയി താമസിക്കുമായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോളെത്തെ രവിയുടെ കാര്യം കേള്‍ക്കുന്‍പോളാ എനിക്ക് സഹതാപവും സങ്കടവും അങ്ങിനെ പലതും.

ഞങ്ങള്‍ സമപ്രായക്കാര്‍. അവന്റെ പെണ്ണ് കുറ്റിപ്പുറത്തെ അവരുടെ അമ്മയുടെ കൂടെ. ഇളയ മകള്‍ മൂത്ത മകളുടെ കൂടെ ലക്കിടിയില്‍. ഇവന്‍ ഒറ്റക്ക് പാറേമ്പാടത്തെ തറവാട്ടില്‍. ഇവന്‍ കാലത്ത് ചോറുണ്ടാക്കിത്തിന്ന് ടിഫിന്‍ കാര്യയറുമായി പെരിന്തല്‍മണ്ണക്കടുത്ത “കൊപ്പം” എന്ന സ്ഥലത്തേക്ക് ഒരു മണിക്കൂ‍ര്‍ ബസ്സില്‍ യാത്ര ചെയ്ത് പോകുനത്. കാലത്ത് ഏഴുമണിക്ക് നായകള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് ഒരു ഓട്ടമാണ്‍, പിന്നെ തിരിച്ച് വരുന്നത് രാത്രി പത്ത് മണിക്ക്.

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ. ഒന്നുകില്‍ കൊപ്പത്തൊരു വീടെടുത്ത് പെണ്ണിനേയും പെരുച്ചാഴിയേയും അങ്ങോട്ട് കൊണ്ട് പോകുക. അല്ലെങ്കില്‍ അവിടുത്തെ കച്ചവടം കുന്നംകുളത്തേക്ക് പറിച്ചുനടുക. ഇതൊന്നുമില്ലെങ്കില്‍ സ്വസ്ഥം സുഖമായി

പെണ്ണിനേയും കൂട്ടി പാറേമ്പാടത്ത് തന്നെ തമ്പടിക്കുക.

“എന്റെ രവിയേ നിനക്കെന്താ പറ്റിയേ എന്റെ കൂട്ടുകാരാ..?”

അങ്ങിനെ ശനിയാഴ്ച കഴിഞ്ഞു. എന്റെ പേരക്കുട്ടി തൃശ്ശൂരില്‍ എത്തിയിട്ടുണ്ട്. അവളെ കാണാന്‍ ആദ്യം പരിപാടി ഇട്ടെങ്കിലും പിന്നീട് റദ്ദാക്കി. പ്രാതല്‍ കഴിഞ്ഞ് കുന്നത്തുള്ള മുരളിയുടെ വീട്ടില്‍ നായകളെ കാണാന്‍ പോയി. എനിക്ക് നായക്കമ്പം ഇല്ലെങ്കിലും കമ്പക്കാരനായ ഒരാള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കാനായില്ല.

മിനി എപ്പോഴും മുരളിയെ പറ്റി പറയാറുണ്ടായിരുന്നു. മുരളിയെ പറ്റിയുള്ള വര്‍ണ്ണനകളില്‍ എനിക്ക് മുരളിയെ പറ്റി ഒരു കണക്കുകൂട്ടലുണ്ടായിരുന്നു.

ബലിഷ്ഠമായ കൈകള്‍. നീണുനിവര്‍ന്നുള്ള, നീണ്ട തലമുടിയുള്ളതും, കാ

തില്‍ കടുക്കന്‍, മുന്തിയതരം ജീന്‍സും ടീഷര്‍ട്ടും. ബുള്ളറ്റ് ബൈക്കില്‍ ചെത്തി നടക്കുന്നവന്‍. കൈയില്‍ പത്ത് പവന്റെ ബ്രെസിലേറ്റ്, റാടോ വാച്ച്, സുന്ദരന്‍ സുമുഖന്‍,

പക്ഷെ ഞാന്‍ ഗുരുവായൂരില് പോയി മുരളിയെ കണ്ടപ്പോള്‍ എന്റെ കണക്കുകളൊക്കെ തെറ്റി. “അപ്പോള്‍ അവളെന്നെ പറ്റിച്ചതായിരുന്നു”. മുരളി പാവം ഒരു ബോയ്. എനിക്കവനെ ഇഷ്ടപ്പെട്ടു.

മുരളിയുടെ വീട്ടിലെത്തിയ എന്നെ നേരെ നായക്കൂട്ടിലേക്കാനയിച്ചു. നായകള്‍ക്ക് മേയാന്‍ കൂടിന്റെ മുന്നില്‍ ഇരുന്നൂറ് ചതുരശ്ര അടിയില്‍ ഒരു യാഡുണ്ടാക്കിയിരിക്കുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് ശുനകന്മാരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഴുകി.

മുരളിയുടെ അമ്മ വാതില്‍ പൂട്ടി പോയതിനാല്‍ ഞങ്ങള്‍ക്ക് വീട്ടിന്നുള്ളിലേക്ക് പ്രവേശിക്കാനായില്ല. അങ്ങിനെ നായപുരാണം കേട്ട് ഞാന്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിന്നിടയില്‍ മുരളിയുടെ അമ്മയും, അനിയനും മിണാലൂര്‍ക്കാരത്തിയായ ഭാര്യയും

എത്തി. വീട്ടിന്നുള്ളില്‍ കയറിയിരുന്ന് അമ്മായോടും അനിയത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

ഒരു കാര്യം പറയാന്‍ മറന്നു. മുരളിയുടെ സന്തത സഹചാരിയായ അപ്പൂസിനെ കുറിച്ച്. അപ്പൂസ് ഗുരുവായൂരിലെ ഒരു വസ്ത്രവ്യാപാരിയാണ്‍. അപ്പൂസുമായി ഞാന്‍ കുറച്ച് സല്ലപിച്ചതിനാല്‍ അയാള്‍ എന്റെ സുഹൃത്ത് ഗോപിയുടെ ബന്ധുവാണെന്നറിഞ്ഞു. ഗോപി ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ അദ്ദേഹത്തെ പോയി കാണാമായിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഗോപി കള്ള് വ്യവസായി ആയിരുന്നു. ഗോപി

യുടെ ഓഫീസില്‍ ചെന്നാല്‍ നല്ല തെങ്ങിന്‍ കള്ള് ലഭിക്കുമായിരുന്നു. ഗോപിയുടെ ബന്ധുവിന്‍ അന്ന് ഒരു ഇമ്പോര്ട്ടഡ് ഓപ്പല്‍ ശകടം ഉണ്‍ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ ഓപ്പല്‍ വാഹം രാജകീയ പ്രൌഡിയോടെ നില്‍ക്കുന്നത് കണ്ടാല്‍ ഒരു ഗമ തന്നെയാണ്‍.

അങ്ങിനെ മുരളിയില്‍ കൂടി അപ്പു എന്ന അവിനാശും എന്റെ കൂട്ടുകാരനായി. എന്റെ കൂട്ടുകാര്‍ മിക്കവരും എന്റെ മക്കളുട പ്രായക്കാര്‍ അല്ലെങ്കില്‍ പത്ത് വയസ്സിന്‍ താഴെയുള്ളവര്‍. ഞാന്‍ എന്റെ തറവാട്ടിലെത്തിയാല്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ വരും എന്നെ കാ‍ണാന്‍. ഷെല്‍ജി, തക്കുടു, ചിടു, അഭിരാമി, കണ്ണകി, കുട്ടാപ്പു, മാളു എന്നിവര്‍. ഞാന്‍ അവരുടെ കൂടെ മണ്ണ് കൊണ്‍ടുള്ള വീടുകളുണ്ടാക്കാനും കളങ്ങള്‍ വരച്ച് കൊച്ചം കുത്താനും മറ്റും കൂടും. കുട്ടികള്‍ എന്റെ മേല്‍ കെട്ടിമറിഞ്ഞ് എന്റെ ഉടുപ്പൊക്കെ നാശമാക്കും. എന്നാലും ഞാന്‍ അവരെ ശാസിക്കാതെ അവരോടൊന്നിച്ച് ഇരിക്കും.

ചിടുവിന്‍ കുറുമ്പ് കൂടുതലാണ്‍. അവളുടെ ഉറക്കം മിക്ക ദിവസവും എ

ന്റെ തറവാട്ടിലായിരിക്കും. അവള്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെയും അനിയത്തി ഗീതയുടേയും പെറ്റ് ആണ്‍. ഇപ്പോള്‍ അവള്‍ക്ക് 5 വയസ്സ് കഴിഞ്ഞു. ചുറ്റുപാടുള്ള വീടുകളിലെ കുട്ടികളായി പതിനഞ്ചുപേരില്‍ കൂടുതലുണ്ട്.

ഞാ‍യറാഴ്ച വൈകിട്ട് കാര്‍ത്ത്യായനി അമ്മായിയുടെ വീട്ടില്‍ പോയി. അവിടെ അമ്മായിയുടെ മക്കളായ ഉണ്ണികൃഷ്ണനും കുട്ടന്‍ നായരും അവരുടെ ഭാര്യാസും മക്കളും പേരക്കുട്ടീസും എല്ലാം ഉണ്ടായിരുന്നു. വിജിയും അവിടെ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല. വൈകിട്ട് എട്ടര മണിയോടെ അവിടെ നിന്നിറങ്ങി നേരെ തറവാട്ടിലെത്തി തണുത്ത വെള്ളത്തില്‍ കുളിച്ച് ഫ്രഷായി.

തറവാട്ടില്‍ വൈകിട്ട് ശുഭ ചപ്പാത്തിയുണ്ടാക്കും എനിക്ക് വേണ്ടി. ശുഭാസ് ചപ്പാത്തി ഈസ് റിയലി സൂപ്പര്‍ബ്. ഓണമായി ശുഭക്ക് ഒന്നും വാങ്ങിക്കൊണ്‍ട് പോയില്ല. മറന്നു. ശുഭ അവിടുത്തെ മെയ്ഡ് ആണെങ്കിലും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ. ഊണും ഉറക്കവും എല്ലാം ഞങ്ങളുടെ കൂടെ തന്നെ. അതിനാല്‍ അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കുന്നു. അങ്ങിനെത്തെ ഒരു കുട്ടിയെ കിട്ടാന്‍ വളരെ പ്രയാസം. നല്ല ഓമനത്തമുള്ള കുട്ടി. കിട്ടനും ചുക്കിയും വിളിക്കുന്നത് കേട്ട് അവള്‍ എന്നെ വലിയഛന്‍ എന്നാ വിളിക്കുക. തന്നെയുമല്ല അയലത്തെ എല്ലാ കുട്ടികളും അങ്ങിനെ തന്നെയാ വിളിക്കുക.

അങ്ങിനെ ശനിയും ഞായറും അവിടെ തന്നെ കഴിഞ്ഞു. നാളെ തിങ്കളാഴ്ച. വീട്ടില്‍ എന്റെ പെണ്ണ് ഒറ്റക്കായതിനാല്‍ നാളെ തന്നെ തിരിച്ച് പോകണം. അവള്‍ക്ക് എന്റെ കൂടെ പോരാമായിരുന്നു. എങ്കില്‍ എനിക്ക് കുറച്ച് ദിവസം കൂടി ജന്മ നാട്ടില്‍ കഴിയാമായിരുന്നു.

എന്റെ കൂടെ അവിടെ എന്റെ വാലായി വരാറുള്ള ഒരുത്തി ഉണ്ട്, അവള്‍ക്കിപ്പോള്‍ വലിയ ഗമയാ. കണ്ടാല്‍ മിണ്ടാനും കൂടി വയ്യാണ്‍ടായിരിക്കുന്നു. അതിനാല്‍ നാട്ടിലെ ന്യൂ‍സൊന്നും കിട്ടാറില്ല.

എന്റെ ഗ്രാമത്തില്‍ ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ട്. സുധ, അമ്മിണി ഏട്ടത്തി, രഘു എന്നിവര്‍ പുതിയ കിണര്‍ കുഴിപ്പിച്ചു. എല്ലാവര്‍ക്കും നല്ലോണം വെള്ളം ഉണ്ടെന്ന് അമ്മായി പറഞ്ഞു. രഘുവിന്റെ കിണറ്റിലാണത്രെ കൂടുതല് വെള്ളം.

ഇപ്പോള്‍ മഴക്കാലം വെള്ളം സമൃദ്ധം. വേനല്‍ക്കാലമാകുമ്പോള്‍ അറിയാം

എത്ര കോല്‍ വെള്ളം ഉണ്ടാകുമെന്ന്. എന്നാലും ചെറിയ വീട്ടുകാര്‍ക്ക് അത് ധാരാളം.

തിങ്കളാഴ്ച കാലത്ത് വന്നേരിയില്‍ പോയി ഒരു സുഹ്ര്ത്തിനെ കണ്‍ടു, മടക്കം സുധയുടെ വീട്ടില്‍ കയറി. അവിടെ വിജിയും മകനും ഉണ്ടായിരുന്നു. അവിടെ നിന്ന് ഉച്ചയൂണ്‍ കഴിച്ചു.

മുരിങ്ങാക്കായത്തോരനും, ചെനാമസാലയും, കേരറ്റ് ഉപ്പേരിയും തൈരും, ചമ്മന്തിയും. മുളക് കൊണ്ടാട്ടവും. എനിക്ക് എരുവ് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ എനിക്ക് കിട്ടിയ മുളകുകൊണ്‍ടാട്ടം വിജിക്ക് കൊടുത്തു.

അമ്പിളിയുടെ വീട്ടില്‍ പോകാന്‍ പറ്റിയില്ല. അവളുടെ കൂറ്റന്‍ ഗേറ്റ് ഉള്ളില് നിന്ന് അടച്ചിരുന്നതിനാല്‍ അവിടെ ഞാന്‍ ശകടം നിര്‍ത്തിയില്ല.

സുധയുടെ വീട്ടില്‍ നിന്ന് ഭക്ഷണത്തിന്‍ ശേഷം നേരെ തറവാട്ടിലെത്തി ഉച്ചമയക്കത്തിന്‍ ശേഷം നാല്‍ മണിക്ക് തൃശ്ശൂരിലെ എന്റെ വീട്ടിലേക്ക് തിരിച്ചു, അങ്ങിനെ ശനി,

ഞായര്‍, തിങ്കള്‍ എന്റെ ഗ്രാമത്തിലെ ജീവിതം തികച്ചും ധന്യമായിരുന്നു.

ഒരു കാര്യം പറയാന്‍ മറന്നു. ആമിയേയും അഞ്ജനയേയും അവരുടെ വീട്ടില്‍ പോയി കാണാന്‍ മറന്നില്ല.

കുന്നത്തെ സുകന്യയെ പോയി കാണാന്‍ കഴിഞ്ഞില്ല. അവളുടെ പിതാവിനെ

കല്യാണത്തില്‍ കണ്ടിരുന്നു.

ആറാട്ടുകടവിലെ അയ്യപ്പന്‍ കാവില് പോയില്ല. അവിടെ എപ്പോഴും ഞാന്‍ മുകളില്‍ പറഞ്ഞ എന്റെ വാലിന്റെ കൂടെയായിരുന്നു പോയിരുന്നത്, വയ്യാണ്ട് കിടക്കുന്ന പരമേശ്വരേട്ടനേയും സൂര്യഗായത്രിയേയും കാ‍ണാന്‍ പറ്റിയില്ല. പരമേശ്വരേട്ടന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് വാല്‍ തന്നില്ല.

“ഇത്ര ഗമയൊന്നും പാടില്ല എന്റെ വാലുകുട്ടിയേ..? നിന്റെ ഈ ഗമ കാ‍ണാ

ന്‍ ഞാന്‍ നിന്റെ വീട്ടിലേക്കും വന്നില്ല.

Friday, August 26, 2011

maalavika - film actor


Maalavika [film actor] member of our sree narayana club performing during sslc award celebrations 2011.


www.snclubthrissur.com


Thursday, August 25, 2011

ഓം നമോ നാരായണ


Shuklambaradharam Vishnum-(Dear Vishnu, One clad in white, the all-pervading)
Shashi Varnam Chatur Bhujam-(One whose complexion is of Moon & has 4 arms)
Prasanna Vadanam Dhyayet---(One who wears a pleasant smile on his face)
Sarva Vighnopashaantaye"-----(I pray to YOU, kindly clear all obstacles.)

Monday, August 22, 2011

അയാള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങലഅയാള്‍ഉണര്ന്നു നോക്കിയപ്പോള്കാലില്ചങ്ങല !
മുറിയില്അന്ധകാരവും, ദുര്ഗന്ധവും തളംകെട്ടി നില്ക്കുന്നു. താന്എങ്ങിനെ ഇവിടെയെത്തി ?
കരഞ്ഞു നിലവിളിച്ചെങ്കിലും ആരും വന്നില്ല. പിന്നീടെപ്പോഴോ പരിചയമുള്ള ശബ്ദം കേട്ടുണര്‍ന്നു.

"സലീമേ , ഇപ്പോള്എങ്ങിനെയുണ്ട് ?" ...ഒരു ചെറുപുഞ്ചിരിയോടെ

ഡോക്ടര്ചോദിച്ചു.കണ്ണീരോടെ, ചെറിയ വിതുമ്പലോടെ , സലിം അങ്ങോട്ട്തിരിഞ്ഞു.
"
എനിക്കെന്താണ് കുഴപ്പം ഡോക്ടര്‍‍ ?"


ഡോക്ടര്‍അയാളുടെ അരികിലിരുന്ന്,പറഞ്ഞു മനസ്സിലാക്കി കൊടുത്തു, ചികിത്സ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു മാനസിക രോഗിയാണെന്ന്.


ഇരുപതു വയസ്സുവരെ സാധാരണ നിലയില്‍ജീവിച്ചിരുന്ന സലിമിന് രോഗലക്ഷണം കണ്ടത് അക്രമാസക്തിയും, ഉദ്ദേശമില്ലാത്ത അലഞ്ഞു തിരിയലും (wandering) തുടങ്ങിയപ്പോഴാണ്. മറ്റു വീടുകളിലേക്ക് കയറിചെല്ലല്കൂടിയായപ്പോള്സലിമിന്റെ ചേട്ടന്മാര്‍ വിഷമത്തോടെയാണെങ്കിലും അയാളെ ചങ്ങലയില്ബന്ധിച്ച് മുറിയിലടച്ചു.

രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ഒരു സന്നദ്ധസംഘടനയുടെ വളണ്ടിയര്മാര്‍‍ , സൈക്കോളൊജിസ്റ്റ്, സാമൂഹ്യ പ്രവര്ത്തകര്എന്നിവരടങ്ങുന്ന സംഘം സലിമിന്റെ വീട്ടിലെത്തി. കൂടെ ഡോക്ടര്‍മനോജ്കുമാറും.

ചികിത്സയും, മരുന്നും, കൌണ്സിലിങ്ങും തുടങ്ങി. ഡോക്ടര്‍കുറിച്ച മരുന്നുകള്കൃത്യമായി കഴിക്കുന്നുണ്ടെന്ന് വളണ്ടിയര്മാര്ഉറപ്പുവരുത്തി. രോഗത്തി

ന്റെ തീവ്രത കുറഞ്ഞു വന്നു. ഒരുനാള്‍അയാള്പുതിയ ജീവിതത്തിലേക്ക് ഉണര്ന്നു. സംഘടനയുടെ സഹായത്തോടെ സലിം ചെറിയൊരു കച്ചവടവുമായി ജീവിക്കുന്നു .

ആതുരസേവനത്തില്‍ 'എം ഹാറ്റിന്റെ' (Mental Health Action Trust )

വിജയഗാഥയില്ഒരു അദ്ധ്യായം മാത്രമാണിത്. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്എത്രയോ ജീവിതങ്ങളില്ഗണ്യമായ മാറ്റങ്ങള്കൊണ്ടുവരുവാന്‍സാധിച്ചു എന്ന കൃതാര്ഥതയിലാണ് 'എം ഹാറ്റിന്റെ' സ്ഥാപകരില്ഒരാളായ ഡോ. മനോജ്കുമാര്‍‍ .

കോഴിക്കോട് മെഡിക്കല്കോളേജില്‍നിന്ന് എം.ബി.ബി.എസ്‌ , വെല്ലൂര്കൃസ്ത്യന്മെഡിക്കല്കോളേജില്നിന്ന് സൈക്ക്യാട്രിയില്ഡിപ്ലോമ, റാഞ്ചി മെഡിക്കല്

കോളേജില്നിന്ന് എം.ഡി, എന്നീ ബിരുദങ്ങള്നേടിയ ഡോ. മനോജ്കുമാര്വെല്ലൂര്സി.എം.സി യില്സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് പതിനഞ്ചുവര്ഷം ഇംഗ്ലണ്ടില്‍ ആയിരുന്നു.


റോയല്കോളേജ് ലണ്ടനില്നിന്ന് എം.ആര്‍.സി.പി.(M.R C.Psych.) ലഭിച്ചു. ലീഡ്സിലെ സെന്റ്‌.ജയിംസ് ആശുപത്രിയില്സൈക്കോ ഓങ്കോളജിസ്റ്റ് ആയി പ്രവര്ത്തിച്ചു. 2008 ല്ഡോ.മനോജ്കുമാറും സുഹൃത്തുക്കളുംകൂടി 'മെഹെക്' എന്ന സംഘടന ആരംഭിച്ചു. വര്ഷം തന്നെ വിദേശവാസം അവസാനിപ്പിച്ച് ഡോ.മനോജ്‌ 'മെഹെക്' ലെ സൈക്ക്യാട്രിസ്റ്റ് ആയി ചുമതലയേറ്റെടുത്തു.

2011
ല്അദ്ദേഹം "എം ഹാറ്റ് " രൂപീകരിച്ചു. നിലവില്അതിന്റെ ക്ലിനിക്കല്ഡയറക്ടര്ആണ്. തെരുവുകളില്അലഞ്ഞു തിരിയുകയോ, ഇരുട്ട് മുറികളില്ചങ്ങലകളില്കഴിയുകയോ ചെയ്യുന്ന പാവപ്പെട്ട മനോരോഗികള്ക്കു മാത്രമാണ് 'എം ഹാറ്റിന്റെ' സേവനം ലഭ്യമാകുന്നത്.

മലപ്പുറം,വയനാട് ജില്ലകളിലായി പതിനേഴ് ക്ലിനിക്കുകള്സന്ദര്ശിച്ച് ചികി

ത്സ നല്കുന്നുണ്ട്, ഡോ.മനോജ്‌. കേരളത്തിലുടനീളം സജീവസാനിദ്ധ്യമുള്ള പെയിന്ആന്ഡ്പാലിയേറ്റീവ് കെയര്ക്ലിനിക്കുകളുടെ കുടക്കീഴിലാണ് 'എം ഹാറ്റ്‌ ' ആദ്യം പ്രവര്ത്തനം ആരഭിച്ചത്. ഇന്നും പലയിടങ്ങളില് കൂട്ട്കെട്ട് തുടരുന്നു. . 'എം ഹാറ്റി'ന്റെ പതിനേഴ് ക്ലിനിക്കുകള്ക്കു പുറമേ ഡോ.മനോജ്അഞ്ച്ചാരിറ്റബ്ള്ആതുരായലയങ്ങളും സന്ദര്ശിക്കുന്നുണ്ട്.

ഉയര്ന്ന നിലവാരമുള്ള മനോരോഗ ചികിത്സ സൌജന്യമായി പാവപ്പെട്ടവരില്എത്തിക്കുക എന്ന ശ്ലാഘനീയമായ ഉദ്ദേശമാണ് 'എം ഹാറ്റ്‌ ' ന്റെ അടിസ്ഥാനതത്വം. സമഗ്ര ചികിത്സാരീതിയാണ് ലക്ഷ്യം. മറ്റു ചികിത്സാ സമ്പ്രദായങ്ങളില്നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. സാമൂഹ്യ പങ്കാളിത്തത്തോടുകൂടിയുള്ള ചികിത്സാ പദ്ധതിയാണ് ഡോ.മനോജിന്റെ സങ്കല്പം.


അയല്പ്പക്കത്തെ നല്ലനാട്ടുകാര്‍, വളണ്ടിയര്മാരായി ഓരോ രോഗിയുടെയും ചുമതല ഏറ്റെടുക്കുകയാണ് പതിവ്. ആഴ്ചയില്ഒരു തവണയെങ്കിലും രോഗിയെ വീട്ടില്സന്ദര്ശിച്ച് രോഗവിവരം അന്വേഷിക്കും. മരുന്നുകള്തെറ്റാതെ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും, ശാരീരികാസ്വാസ്ഥ്യങ്ങള്ഉണ്ടെങ്കില്ചികിത്സിക്കുവാന്വേണ്ട നടപടികള്എടുക്കുകയും ചെയ്യും. ഇതിനു പുറമേ, വീട്ടിലെ മറ്റു പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കും.

ഉദാഹരണത്തിന് ചോരുന്ന മേല്ക്കൂര മാറ്റുക, മൂന്നുനേരം ആഹാരം എത്തിച്ചു കൊടുക്കുക എന്നിവ. രോഗിയെ ഡേകെയര്സെന്റര്ല്എത്തിച്ച് കൈവേലകള്പരിശീലിപ്പിക്കുക എന്നതും വളണ്ടിയര്മാര്സ്വയം ഏറ്റെടുത്ത ചുമതലകളില്പെടും. എം ഹാറ്റി'ന്റെ പ്രവര്ത്തനത്തിന് വേണ്ട മൂലധനം ഉദാരമതികളില്നിന്ന് ലഭിക്കുന്ന സംഭാവനകള്മാത്രമാണ്.

സൌജന്യ ചികിത്സ നല്കുകയും 'എം ഹാറ്റി'ന്റെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നതിന് പുറമേ ഡോ.മനോജ്കുമാര്രോഗികള്ക്കും കുടുംബാങ്ങള്ക്കും ധനസഹായം നല്കാറുമുണ്ട്. മൂന്നുവര്ഷത്തിനകം ഒരു ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റര്യാത്രചെയ്ത് രോഗികള്ക്ക് ആശ്വാസം പകരുന്ന ഡോ.മനോജിന് തീരപ്രദേശങ്ങളില്ദൈവതുല്യമായ സ്ഥാനമുണ്ട്. കഴിഞ്ഞ പേമാരിയില്അരയോളം ചെളിയിലൂടെ നടന്നുവന്ന്‌, തന്നെ ആശ്വസിപ്പിച്ചുവെന്ന് മരണമടഞ്ഞ ഒരു രോഗിയുടെ ഭാര്യ വിങ്ങലോടെ ഓര്ക്കുന്നു.


തൃശ്ശൂര്തൊണ്ണങ്ങാമത്ത് പിഷാരത്ത് പരേതയായ സുഭദ്ര പിഷാരസ്യാരുടെയും , റിട്ട. ജഡ്ജി നെടുമ്പുര കിഴക്കേപിഷാരത്ത് മാധവ പിഷാരോടിയുടെയും മകനാണ് ഡോ. മനോജ്കുമാര്‍. സഹോദരി ഡോ. സുമ അഹമ്മദാബാദില്ഭര്ത്താവ് ഡോ.ദീപേഷ ഷായുമൊത്ത് താമസിക്കുന്നു. ഭാര്യ പാലക്കാട് പൊട്ടേത്ത് കുടുംബാംഗമായ ഡോ.രമണി സി.എം.സി യില്പതോളജിസ്റ്റ് ആണ്.

സഹജീവികളോടുള്ള സ്നേഹവും കരുണയും ഭൌതിക സൌകര്യങ്ങളെക്കാള്പ്രധാനമാണെന്ന് ഡോ.മനോജിന്റെ ജീവിതം നമ്മെ ഓര്മ്മിപ്പിക്കുന്നു. അന്ധകാരത്തിന്റെ അഗാധതയില്കിടക്കുന്ന ജീവിതങ്ങളെ സ്വതന്ത്രമായി വാനില്പറക്കുന്ന പട്ടങ്ങളാക്കി മാറ്റുക എന്നതാണ് 'എം ഹാറ്റ്' ന്റെ ചിഹ്നം സൂചിപ്പിക്കുന്നത്. കര്മ്മപഥത്തിലൂടെ അടിപതറാത്ത പ്രയാണം ഡോ.മനോജ്കുമാര്തുടരട്ടെ !'
എം ഹാറ്റ്‌' നെ കുറിച്ച് കൂടുതല്അറിയുവാന്www.mhatkerala.org എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക

കടപ്പാട്: ജയ നാരായണ പിഷാരോടി