Tuesday, March 27, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/03/2.html



പണ്ട് കുമ്പളങ്ങിയിലേക്ക് ബോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ തോപ്പുമ്പടിയില്‍ നിന്ന് ഒരു പാലം കടന്ന് പോകാമെന്ന് തോന്നുന്നു.

പക്ഷെ അപ്പുവിനിഷ്ടം ബോട്ട് സവാരിയായിരുന്നു. സവാരിക്കിടയില്‍ എഞ്ചിന്‍ ഡ്രൈവറോട് കുശലം പറയാന്‍ അയാള്‍ക്കിഷ്ടമായിരുന്നു. മറൈന്‍ എഞ്ചിനുകളെക്കുറിച്ചും അതിന്റെ മാര്‍ക്കറ്റിങ്ങും അപ്പുവിന് ഹരമായിരുന്നു. യമാഹ ഹോണ്ട മുതലായ എഞ്ചിനുകളെപ്പറ്റിയും അത് ഉപയോഗിക്കുന്ന ബോട്ടുകളെപറ്റിയും അറിയാന്‍ അയാള്‍ക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും അയാല്‍ എഞ്ചിന്‍ റൂമില്‍ കയറിപ്പറ്റും. എറണാംകുളത്തെ മിക്ക ബോട്ട് തൊഴിലാളികളേയും ഒരു കാ‍ലത്ത് അപ്പുവിന്നറിയാമായിരുന്നു.

ചിലപ്പോള്‍ അയാല്‍ മീന്‍പിടുത്ത ബോട്ടിലും സഹായി പോകാറുണ്ട് ഒരു രസത്തിന്. അപ്പുവിന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും യോട്ട് സര്‍ഫിങ്ങും എല്ലാം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്.

“റൂഡി.....ലെറ്റസ് ഗോ ടു യുവര്‍ കുമ്പളങ്ങി ഇന്‍ ദി ബോട്ട്.

“അപ്പുവും റൂഡിയും ബോട്ടില്‍ കയറി. കുമ്പളങ്ങിയിലേക്ക് യാത്രയായി. പണ്ടൊക്കെ അപ്പു മേനക ബോട്ട് ജട്ടിയിലേക്ക് കാലത്ത് അനന്തതയിലേക്ക് കണ്ണും നട്ട് നില്‍ക്കുമായിരുന്നു - ജോജുവിന്റെ പെണ്ണ് വരുന്നതും നോക്കി. പെണ്ണെന്ന് പറഞ്ഞാല്‍ കെട്ട്യോളല്ല. അവന്റെ കാമുകി. അപ്പുവും ജോജുവും എറണാംകുളം പത്മ തിയേറ്ററിന്നടുത്ത ഒരു ലോഡ്ജിലായിരുന്നു താമസം.”

"അപ്പുവിന് സഞ്ചരിക്കാന്‍ അന്ന് ഒരു ഇമ്പോര്‍ട്ടഡ് വെസ്പ സ്കൂട്ടറ് ഉണ്ടായിരുന്നു. ഒരിക്കലും കാലത്തെ ഓഫീസിലേക്കുള്ള ലിഫ്റ്റ് ജോജു സ്വീകരിക്കാറില്ല. എന്നാലോ വൈകിട്ട് അപ്പു താവളത്തിലെത്തിയാല്‍ അയാളെ വെറുതെ ഇരിക്കാന്‍ വിടില്ല. പച്ചാളത്ത് പോകാനും കാരിക്കാമുറി ഷോപ്പില്‍ പോയി കള്ള് കുടിക്കാനും മറ്റും.”

“ഒരു ദിവസം അപ്പു പ്ലാന്‍ ഇട്ടു.. ഇയാള്‍ കാലത്തെ എങ്ങോട്ടാണ് പോകുന്നതെന്ന്..അപ്പു ജോജു അറിയാതെ അയാളെ പിന്തുടര്‍ന്നു. അയാള്‍ മാര്‍ക്കറ്റ് റോഡില്‍ കൂടി നടന്ന് പെണ്‍പിള്ളേരുടെ കോളേജിന്റെ അരികത്തുകൂടിയുള്ള കനാലിന്റെ വക്കത്ത് കൂടി ഷണ്മുഖം റോഡിലെത്തി നേരെ ബോട്ട് ജെട്ടിയിലെത്തി. പിന്നെ ഒരു നില്‍പ്പാണ് തെക്കോട്ടും നോക്കി.”

“അപ്പു കേടായി കിടക്കുന്ന ഒരു ആനവണ്ടിയില്‍ ഇരിപ്പുറപ്പിച്ചു.. കണ്ണിലെണ്ണയൊഴിച്ചെന്ന് പറയുന്ന പോലെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ ഒരു ബോട്ട് വന്നു ഫോര്‍ട്ട് കൊച്ചി ഭാഗത്ത് നിന്ന്. അതില്‍ നിന്ന് പലരും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ധൃതിയില്‍ ഓഫീസിലെത്താനും ബസ്സുപിടിക്കാനും ഒക്കെ തിരക്കുകൂട്ടുമ്പോള്‍ ഒരുത്തി മന്ദമന്ദം ബോട്ടില്‍ നിന്നിറങ്ങി.”

“അന്നവള്‍ ഇളം പിങ്ക് നിറത്തിലുള്ള ജോര്‍ജറ്റ് സാരിയാണുടുത്തിരുന്നത്. സുന്ദരിയായിരുന്നു ജോജുവിന്റെ കാമുകി. ഒരു കേമറയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി അപ്പു. പിന്നീട് കൂടെ കൂടെ അപ്പു അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “

"ചുരുക്കിപ്പറഞ്ഞാല്‍ ഈ ബോട്ടും അതിലെ യാത്രക്കാരും കൊച്ചിക്കായലും എല്ലാം അപ്പുവിന് ഒരു ഹരമായിരുന്നു.. അങ്ങിനെയാണ് അപ്പു കൊച്ചിയെ പ്രണയിച്ചത്..”

"ജോജുവിന്റ്റെ പെണ്ണ് സൈര ഹിന്ദുവായിരുന്നു. എനിക്കവളെ കണ്ട് കണ്ട് അവനില്‍ നിന്നും തട്ടിപ്പറിക്കണമെന്നുണ്ടായിരുന്നു. അപ്പു അന്ന് അത്തരം ഒരാ‍ളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, കൂടെക്കൂടെയുള്ള ട്രാന്‍സ്ഫര്‍ കാരണം..”

“പണ്ട് ബോള്‍ഗട്ടി പാലസ്സില്‍ സ്പെഷല്‍ വള്ളത്തില്‍ കയറി പോയതും കുസൃതിത്തരങ്ങള്‍ ചെയ്തതും എല്ലാം ഓര്‍ത്തു അപ്പു.”

"അങ്ങിനെ ഓരോന്നോര്‍ത്ത് റൂഡി എന്ന റൂഡി നിക്കോളാസിനോടൊത്ത് കുമ്പളങ്ങിയില്‍ വന്നിറങ്ങി. അപ്പു കുമ്പളങ്ങിയുടെ സൌന്ദര്യം കണ്ട് തുള്ളിച്ചാടി...”

"hai rudy this z really a wonderful place" അവര്‍ രണ്ട് പേരും കൂടി ആദ്യം റൂഡിയുടെ ഓഫീസിലെത്തി. യൂറോപ്യ്ന്‍ സ്റ്റൈലില്‍ ഉള്ള റൂഡിയുടെ ഓഫീസ് കായല്‍ക്കരയില്‍ ആയിരുന്നു. അവിടെ 2 ജീപ്പുകളും, ഒരു നാടന്‍ വള്ളവും, ഒരു നാടന്‍ പാസ്സഞ്ചര്‍ ബോട്ടും പിന്നെ ഒരു ലക്ഷ്വറി സ്പീഡ് ബോട്ടും ഉണ്ടായിരുന്നു.”

“പണ്ട് ഗള്‍ഫില്‍ നിന്ന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും വിന്‍ഡ് സര്‍ഫിങ്ങും അഭ്യസിച്ച അപ്പുവിന് ഈ സ്പീഡ് ബോട്ട് കണ്ടപ്പോള്‍ ചില ആശയങ്ങള്‍ മനസ്സിലുദിച്ചെങ്കിലും റൂഡിയോട് പറഞ്ഞില്ല..”

“റൂഡി അപ്പുവിനോടുള്ള വര്‍ത്തമാനത്തിലും ഓഫീസ് പണി ചെയ്തുകൊണ്ടിരുന്നു. അവന് ഒരു ഗോവക്കാരി സെക്രട്ടറി ഉണ്ട്. ഇസബെല്ല. ഗുഡ് ലുക്കിങ്ങ് ഗേള്‍. കറുത്തിട്ടാണെങ്കിലും മാദകക്കൊഴുപ്പുണ്ട്.. “

“റൂഡിയുടെ പണിത്തിരക്കിന്നിടയില്‍ അപ്പു അവളുമായി ശൃംഗരിക്കാന്‍ പോയി..”

"ഹലോ ഇസബെല്ലാ.... ഐ ആം അപ്പു.. ഫ്രണ്ട് ഓഫ് റൂഡി..”

"ഹൈ നൈസ് ടു മീറ്റ് യു..”
"അവള്‍ ഹസ്തദാനം ചെയ്തു...”

“വാട്ട് കേന്‍ ഐ ഡു ഫോര്‍ യു മിസ്റ്റര്‍ അപ്പു..?”
"മെനി തേങ്ക്സ് ഫോര്‍ യുവര്‍ കര്‍ട്ടസി... കേന്‍ ഐ ഹാവ് അ കപ്പ് ഓഫ് കോഫീ....?”

"യാ ഷുവര്‍, വൈ നോട്ട്............ ഐ ഷാല്‍ബി ബേക്ക് ഇന്‍ ടു മിനിട്ട്സ്...”

"അവള്‍ പാന്‍ ട്രിയിലേക്ക് നടന്നകന്നു. മുട്ടുവരെയുള്ള അവളുടെ ജീന്‍സും മുറിക്കയ്യന്‍ ബ്ലൌസും ഒക്കെ കൂടി നോക്കുമ്പോള്‍ ആകെ ആളൊരു കിടിലന്‍ ടൂണ ഫിഷ് പോലെയുണ്ട്...”

“അപ്പുവിന് കാലത്തെ ബ്രേക്ക് ഫാസ്റ്റായി ഓര്‍ഡര്‍ കൊടുത്ത ചപ്പാത്തി കഴിക്കാനാവാഞ്ഞതില്‍ വയര്‍ എരിയുന്നുണ്ടായിരുന്നു.. ആ പെണ്ണ് കഴിക്കാനൊന്നും വേണമോ എന്ന് ചോദിച്ചതും ഇല്ല. ഇനി അവളോട് അതൊക്കെ ചോദിച്ച് മെനക്കെടുത്തുന്നത് ശരിയല്ലല്ലോ..?”

"അപ്പുവിന് അവിടെ ഇരുന്ന് ബോറഡിച്ചു. അയാള്‍ ആരോടും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു. റോഡ് നിറയെ ടൂറിസ്റ്റുകള്‍ തന്നെ. എന്തെങ്കിലും തിന്നാനെന്നുവെച്ചാല്‍ തട്ടുകടകളോ, കാപ്പിക്കടകളോ ഒന്നും കണ്ടില്ല. വയറ് കാളിയാല്‍ ഗ്യാസ് വരും, വയറ് വേദനിക്കും... എന്താ ഇതിനൊക്കെ ഒരു പരിഹാരം...?”

“അപ്പു നടന്ന് നടന്ന് ഒരു ചെറിയ തോട്ട് വക്കത്തിലെത്തി. അപ്പോള്‍ ഒരു ഓള്‍ഡ് മേന്‍ കാവിന്മേല്‍ രണ്ട് കുടം കെട്ടി ശ്രദ്ധയില്‍ പെട്ടു.”

“ഒന്നുനിക്കണേ അപ്പൂപ്പാ....”
“ഇവിടെ അടുത്തെങ്ങാനും ചായക്കടകളുണ്ടോ..? എന്തെങ്കിലും കഴിക്കാന്‍”
“ചായക്കടകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. പക്ഷെ അതെല്ലാം അല്പം ദൂരത്തിലാണ്...”

"കാലിച്ചായ കിട്ടിയാലും മതി അപ്പൂപ്പാ... വയറ് കാളുന്നു..”
“എന്റെ കൂടെ വന്നാല്‍ നല്ല മധുരക്കള്ള് തരാം...”

“ശരി കള്ളെങ്കില്‍ കള്ള്....”
“അപ്പു അപ്പൂപ്പന്റെ കൂടെ നടന്നു...”

“അപ്പൂപ്പന്‍ ഒരു ഷോപ്പില്‍ കള്ള് അളന്ന് കൊടുത്തു. പിന്നീട് അതേ കള്ള് നാലു കുപ്പി വാങ്ങി കുടത്തില്‍ ഒഴിച്ച് വീണ്ടും യാത്രയായി...”

“അപ്പു വീണ്ടും അപ്പൂപ്പനെ അനുഗമിച്ചു...”

“അപ്പൂപ്പോ ഞാന്‍ കുറെ നടന്നല്ലോ, എനിക്ക് വയ്യാണ്ടായി.”
"ഇതാ വീടെത്താറായി മോനേ, നാലടി കൂടി നടന്നാല്‍ മതി..”

തോടും ഇടവഴികളും മുട്ടിപ്പാലങ്ങളും കടന്ന് അവര്‍ ഒരു ഓലപ്പുരയില്‍ ചെന്ന് കയറി.

“ഇങ്ങോട്ട് കയറി ഇരിക്കൂ സാറേ. അയാള്‍ക്കിരിക്കാന്‍ ഒരു പുല്‍പ്പായ ഇട്ട് കൊടുത്ത് അപ്പൂപ്പന്‍ പുരക്കകത്തേക്ക് കയറി..”

“അപ്പു അവിടെമാകെ ഒന്ന് കണ്ണൊടിച്ചു.. ചാണകം മെഴുകിയ ഉമ്മറവും അകത്തളങ്ങളും... കോലായിന്നരികിലെ ചുമര്‍ മാത്രം മാവിന്‍ പലകകള്‍ കൊണ്ട്, മറ്റെല്ലാം ഓലച്ചുമരുകള്‍.. മുറ്റം നിറയെ വാഴകളും പച്ചക്കറികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മഞ്ഞളും ഇഞ്ചിയും. വളരെ ഗൃഹാതുരത്വം തുളുമ്പുന്ന അന്ത:രീഷം..”

"ഉമ്മറത്തിന്റെ ഒരു മൂലയില്‍ ഞാന്ന് കിടക്കുന്ന വലയും രണ്ട് കൊട്ടയും ഒരു തൊപ്പിക്കുടയും.”

"അപ്പൂപ്പനെ കാണാതെ അപ്പു ചെറുതായി ഒന്നുചുമച്ചും കൊണ്ട് അകത്തേക്ക് കടന്ന് പടിഞ്ഞാറെ കോലായിലേക്കെത്തി. അവിടെ കോലായുടെ വടക്കേ അറ്റത്ത് കൊച്ചു സൈഡ് മറക്കുള്ളില്‍ പാവാടയും ബ്ലൌസും ഇട്ട ഒരു പെണ്ണ് ഇരുന്ന് അടുപ്പൂതുന്നു. പെട്ടെന്ന് തീജ്വാലകള്‍ കലത്തിന്റെ മുകളിലേക്ക് പടര്‍ന്നു. അവള്‍ എണീറ്റു."

“അപ്പൂപ്പനെ കാണാതെ അപ്പു തിരികെ കിഴക്കേ കോലായിലെത്തി. പുല്പായയില്‍ ഇരുന്നു. ഷൂ അഴിച്ച് എറയത്ത് വെച്ചു..”

“അപ്പുവിന് ചെറിയ തോതില്‍ ദ്വേഷ്യവും സങ്കടവും ഒക്കെ വന്നു. കള്ളുമില്ല കപ്പയുമില്ല. അപ്പൂപ്പനേയും കാണാനില്ല..”

“അപ്പോളിതാ അവിടെ കണ്ട ആ പെണ്‍കുട്ടി രണ്ട് മണ്‍കുടുക്ക കള്ള് കോലായില്‍ കൊണ്ട് വന്ന് വെച്ച് മാറി നിന്നു. ഉടനെ തന്നെ ചെറുതായൊന്ന് മുങ്ങിക്കുളിച്ച അപ്പൂപ്പനും കോലായിലെത്തി...”

“എന്താ നോക്ക് നിക്കണ് പെണ്ണേ സാറിന് ആ കള്ള് ഒഴിച്ചുകൊടുക്കടീ....”

"ചുവപ്പില്‍ കറുത്ത പൂക്കളുള്ള പാവാടയും വട്ടക്കഴുത്തുള്ള ബ്ലൌസുമിട്ട പെണ്‍കുട്ട് കുമ്പിട്ട് അപ്പുവിന്റെ ഗ്ലാസ്സ്ലിലേക്ക് കള്ളി പകരുമ്പോള്‍ അവളുടെ മുഴുത്ത മാറിടങ്ങളിലായിരുന്നു അപ്പുവിന്റ്റെ കണ്ണുകള്‍..”

"എങ്ങിനെയുണ്ട് കുമ്പളങ്ങിയിലെ കള്ള് സാറെ..?”
"കൊള്ളാം അപ്പൂപ്പാ.... അല്പം പോലും വെള്ളം ചേര്‍ക്കാത്ത നല്ല കട്ടിയുള്ള ഇത്തരം കള്ള് അടുത്ത കാ‍ലത്തൊന്നും കുടിച്ചിട്ടില്ല.. ഞങ്ങള്‍ കൂട്ടുകാരൊത്ത് ചിലപ്പോള്‍ പണ്ട് പോഞ്ഞിക്കരയില്‍ പോയി അന്തിക്കള്ള് കുടിക്കാറുണ്ട്...”

“സാറ് വെള്ളക്കാരെപ്പോലെ നാട് കാണാന്‍ വന്നതാണോ.. ഭാഷ കൊണ്ട് ഇന്നാട്ടുകാരനല്ലാ എന്ന് മനസ്സിലായി...”

"എന്റെ നാട് വടക്കാ. കാലങ്ങളിലായി ഹൈദരാബാദിലും മദിരാശിയിലും ഒക്കെയാ താമസം..”

“ഒരു കുടത്തിന്റെ പകുതി അകത്താക്കിയ അപ്പു...”
"വയറ് കാളുന്നു അപ്പൂപ്പാ.. നക്കാനൊന്നുമില്ലേ...?”

“ഓ ഞാന്‍ അത് മറന്നു. എടീ മൈലാഞ്ചീ സാറിന് എന്തെങ്കിലും നക്കാനുണ്ടെങ്കില്‍ കൊടുക്കെടീ.. ഇന്നെലെത്തെ മീങ്കറിയുണ്ടെങ്കില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ ഇങ്ങോട്ടെടുക്ക്...”

“മൈലാഞ്ചി ഒരു പിഞ്ഞാണത്തില്‍ തലേദിവസത്തെ മീഞ്ചാറും മാങ്ങാപ്പുളിയും കോലായിലേക്ക് കൊണ്ട് വന്ന് വെച്ചു...”

“വേറെ ഒന്നുമില്ലേ പെണ്ണേ... സാറ് ഇന്ന് കാലത്ത് ഒന്നും കഴിച്ചിട്ടില്ലത്രേ...?”

“ഇവിടെ മറ്റൊന്നുമില്ല അപ്പാ... ചോറ് കാലായിട്ടില്ലാ, അടുപ്പത്ത് മത്തി കിടന്ന് തിളക്കുന്നു. അരമണിക്കൂര്‍ ഇരുന്നാല്‍ ഞാന്‍ അല്പം കപ്പയും മീനും തരാം...”

"എന്നാല്ല് നീയ് വേഗം അടുക്കളയിലോട്ട് ചെല്ല്. ഞാന്‍ വലവീശി നാല് മീന്‍ പിടിച്ചിട്ട് വരാം...”

"സാറെ ഞാന്‍ ഇതാ എത്തി. സാറിന് ഇരുന്ന് മുഷിയുന്നുണ്ടെങ്കില്‍ അവിടെ പടിഞ്ഞാറെ കോലായിലേക്കിരുന്നോളൂ.. അവിടെ മൈലാഞ്ചിയുണ്ടാകും.”

“പടിഞ്ഞാറെ കോലായിലെത്തിയ അപ്പുവിന് മൈലാഞ്ചി ഇരിക്കാന്‍ ഒരു മുട്ടിപ്പലക കൊടുത്തു. അവള്‍ വന്ന് അയാള്‍ക്കഭിമുഖമായി ഇരുന്നു.”

"അപ്പുവിന് സന്തോഷമായി... കപ്പയും മീനും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. മൈലാഞ്ചിയെ കണ്ണ് നിറയെ കണ്ടാസ്വദിക്കാന്‍ കിട്ടിയല്ലോ..?!”

"മൈലാഞ്ചി കുടത്തിലെ ശേഷിച്ച കള്ള് അപ്പുവിന് പകര്‍ന്നുകൊടുത്തു. അയാള്‍ സന്തോഷം കൊണ്ട് മതി മറന്നു.”

thudarum thaamasiyaathe


Thursday, March 22, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 2

continuation of part 1


മട്ടാഞ്ചേരിയില്‍ ബോട്ടിറങ്ങിയ അപ്പൂ ആകെയൊന്ന് വീക്ഷിച്ചൂ. എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് വിലയിരുത്തി. കാലങ്ങളുടെ കരങ്ങളാല്‍ പലതും മാഞ്ഞുപോയിരിക്കുന്നു. അതിനാല്‍ പണ്ടത്തെപ്പോലെ ഉള്ള ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടില്ല.

പണ്ട് സ്ഥിരം പോയിരുന്ന ഗുജറാത്തി റസ്റ്റോറണ്ട് ഇപ്പോള്‍ മോടിപിടിപ്പിച്ചിരിക്കുന്നു. പഴയ നടത്തിപ്പുകാരന് ഇപ്പോള്‍ വയസ്സേറെയായി. അദ്ദേഹം കേഷ് കൌണ്ടറില്‍ കേഷ്യറോടൊപ്പം ചുമ്മാ ഇരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നു.

"കെം ചോ ഭായി സാബ്..?”
“ഒരു മന്ദസ്മിതം മാത്രമായിരുന്നു മറുപടി...”

അപ്പു പഴയ കാലങ്ങളിലേക്ക് മനസ്സോടിച്ചു. ഹൈദരാബാദിലെ കലാലയ ജീവിതത്തിലെ ഒരു ഗുജറാത്തി പെണ്‍കുട്ടിയുമായുള്ള സൌഹൃദം, പിന്നീടുണ്ടായ അഗാധപ്രേമവും ചുറ്റിക്കളിയും, പ്രശ്നവും, പ്രശ്നപരിഹാരങ്ങളും..

സിലാനയുടെ വീട്ടിലേക്കുള്ള പോക്കും ഭക്ഷണം കഴിക്കലും എല്ലാം കൂടി ഒരു ഗുജറാത്തി ഭക്ഷണപ്രിയനായി മാറിയിരുന്നു.

പ്രേമം മൂത്ത് അപ്പുവിന്റെ ജീവിതം അവള്‍ക്ക് അടിയറ വെക്കേണ്ടി എന്ന് ഭയന്ന് അപ്പുവിനെ സഹോദരങ്ങള്‍ അയാളെ ഉടന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു.

മദിരാശിയിലെത്തിയെങ്കിലും സിലാനയുടെ മുത്തിക്കുടിക്കുന്ന ചുണ്ടുകളും തുള്ളിച്ചാടുന്ന മേനിയഴകും അപ്പുവിന്റെ മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

കോടീശ്വരനായ വ്യാപാരിക്ക് മലയാളിയും അപരിഷ്കൃതനും ഈശ്വരവിശ്വാസിയും ആയ അപ്പുവെന്ന തന്റെ മകളുടെ സഹപാഠിയെ നന്നേ ബോധിക്കുകയും ചെയ്തു. അതിനാലാണ് അപ്പുവിന്റെ പ്രണയം പൂത്തുപന്തലിക്കുവാന്‍ പ്രധാന കാരണം.

“പെട്ടൊന്നൊരു ശബ്ദം കേട്ടാണ് അപ്പു തിരിഞ്ഞുനോക്കുന്നത്..”

"കൈസാ ഹൈ ദോസ്ത്...?
അപ്പുവിന് ആളെ മനസ്സിലായില്ല....
" ആപ് കോന്‍ ഹൈ.. നഹി സംജാ...”

"മേം ആപ്കാ ഹൈദരാബാദി ദോസ്ത്.........റൂടി..”

ഹൈദരാബാദിലെ ജീവിതം അയവിറക്കിക്കൊണ്ടിരുന്ന അപ്പുവിന് ആശ്ചര്യമെന്നോണമായിരുന്നു കലാലയ ജീവിതത്തിലെ റൂഡിയെ കാണാനായത്.

“അപ്പു റൂഡിയെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പഴയ കാലങ്ങള്‍, ഹൈദരാബാദ് സെക്കന്തരാബാദിലെ തെരുവുകളിലെ കറക്കങ്ങള്‍, ഇറാനി കഫേയിലെ ജൂക്ക് ബോക്സില്‍ നാണയത്തുട്ടുകളിട്ട് പാട്ട് കേള്‍ക്കാറുള്ളതും സമൂസയും ഇറാനി ചായയും കുടിച്ചതും, കൊറോണ ചുരുട്ട് വലിച്ചതും എല്ലാം എല്ലാം ഓര്‍ത്തോര്‍ത്തു ചിരിച്ചു.”


“ഹൌമെനി കിഡ്സ് യു ഹേവ് മേന്‍...........” ഹൌ ഈസ് സിലാന...?”

"സിലാനയുടെ കാര്യം റൂഡിയുടെ വായില്‍ നിന്ന് വന്നപ്പോള്‍ അപ്പുവിന് സങ്കടം സഹിക്കാനായില്ല. നീണ്ട ഇരുപതുവര്‍ഷം കടന്ന് പോയെങ്കിലും അയാള്‍ക്ക് സഹിക്കാനായില്ല. അയാള്‍ പൊട്ടിക്കരഞ്ഞു.”

“റെസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം ഇവരെ ശ്രദ്ധിച്ചു.”

"ക്യാ ഹോഗയാ അപ്പൂ..........രോ മത്ത്...”
"എന്റെ ജീവിത്തില്‍ സിലാന ഇല്ല റൂഡീ...”

"വോ ജിന്താ തോ ഹൈ നാ..?”
“അതേ എന്ന മട്ടില്‍ അപ്പു തലയാട്ടി... ചലോ ഹം ലോഗ് ബാഹര്‍ ജായേഗാ............”

"അപ്പൂ ആപ് കുച്ച് ഖായാ നഹീ.... യേ ദേഖോ ആപ്കാ ഫേവറൈറ്റ് ചപ്പാത്തി ഔര്‍ കൊര്‍മാ സാംനേ ഹൈ...”

"ഖാനേകാ മൂഡ് ഗയാ മേരാ ദോസ്ത് റൂഡീ.... ഹം ലോഗ് യഹാം സേ നിക്കലേഗാ....”

അപ്പു റൂഡിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി.

"സോറീ റൂഡി.. ഐ ഡിഡ് നോട്ട് ആസ്ക് എനിതിങ്ങ് എബൌട്ട് യു... വാട്ട് യു ഡു ഹിയര്‍. ഹൌ ഈസ് യുവര്‍ ലൈഫ് & പേരന്റ്സ്....?”

“ഐ വര്‍ക്ക് ഹിയര്‍ ഇന്‍ കുമ്പളങ്ങി....”
"itz really strange rudy... some one.. yes a eropean lady asked me while in d boat about this place kumbalangi...."

“അയാം ഡൂയിങ്ങ് മറൈന്‍ റിസര്‍ച്ച് ഹിയര്‍ ഇന്‍ കുമ്പളങ്ങി. എ ലോട്ട് ടു ടെല്ല് യു എബൌട്ട് മൈ പ്രൊഫഷന്‍ & ഓക്ക്യുപ്പേഷന്‍... കം .. ലെറ്റസ് ഗോ ടു മൈ വര്‍ക്ക് പ്ലേസ്.. യു കേന്‍ സ്റ്റേ വിത്ത് മി ദിസ് ഈവങ്ങ്. വിഷാല്‍ എഞ്ചോയ് ടുഡേ...”

അപ്പു റൂഡിയുടെ കൂടെ കുമ്പളങ്ങിയിലേക്ക് യാത്രയായി....

[thudaraam soukaryam pole]

Thursday, March 8, 2012

കുമ്പളങ്ങി എക്സ്പ്രസ്സ്

കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്‍ന്ന അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.

സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. പണ്ട് പോകാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയി ചായയും പലഹാരവും കഴിച്ചു. തിരികെ ഹോട്ടലില്‍ വന്ന് കേമറയും മറ്റു സാധനങ്ങളുമായി നേരെ സുബാഷ് പാര്‍ക്ക് ലക്ഷ്യമാക്കി നടന്നു.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുബാഷ് പാര്‍ക്കിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. പണ്ട് അപ്പു ഇരിക്കാറുള്ള മരത്തണലില്‍ പോയിരിക്കാന്‍ ഭാവിച്ചപ്പോള്‍ അവിടെക്ക് കാലത്ത് പ്രവേശനം ഇല്ലെന്ന് പറഞ്ഞു. എന്നാലും പത്ത് മിനിട്ട് അവിടെ ഇരിക്കാന്‍ ഉള്ള അനുവാദം കിട്ടി.

ആ മരത്തണലില്‍ ഇരുന്ന് പണ്ട് ഒരുപാട് സിഗരറ്റുകള്‍ പുകച്ച് തള്ളിയിട്ടുണ്ട്. ഓര്‍മ്മിച്ചു പഴയ കൂട്ടുകാരായ ആന്റ്ണിയേയും തോമസ്സിനേയും. പിന്നെ എറണാംകുളം മാര്‍ക്കറ്റ് റോഡിനടുത്ത ലോഡ്ജിലെ താമസവും.

ഗാര്‍ഡനേഴ്സിന് പോക്കറ്റ് മണി കൊടുത്ത് അവിടെ നിന്നിറങ്ങി. സീലോര്‍ഡ് ഹോട്ടലിലേക്ക് പോകാനൊരുങ്ങി. പണ്ട് സര്‍ദാര്‍ ബോസ്സ് വരുമ്പോള്‍ അവിടെ കൂടുമായിരുന്നു. സീലോര്‍ഡ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ആകെ ഒരു എന്തോന്ന്. സ്ഥലം ആകെ മാറിപ്പോയിരിക്കുന്നു.

കടല്‍ കൂടുതല്‍ നികത്തിയിരിക്കുന്നു. സീലോര്‍ഡിന്റെ മുന്നില്‍ നിരനിരയായി കെട്ടിടങ്ങള്‍. അത് കണ്ടപ്പോള്‍ സീലോര്‍ഡില്‍ കയറാതെ അതിലൊരു കെട്ടിടത്തിന്റെ ഉള്ളില്‍ കൂടി കായലോരത്തെ ഫൂട്ട് പാത്തില്‍ കൂടി നടക്കാനൊരുങ്ങി.

അപ്പോഴാണ് ദര്‍ശിച്ചത് പണ്ടൊക്കെ മട്ടാഞ്ചേരിക്ക് പോയിരുന്നു ബോട്ടുകള്‍... നീണ്ട നാല്പത് കൊല്ലം കഴിഞ്ഞിട്ടും അതേ പോലെ. അപ്പു നേരെ ഹൈക്കോര്‍ട്ട് ജട്ടി ലക്ഷ്യമാക്കി നടന്നു. അവിടെ നിന്ന് മട്ടാഞ്ചേരിക്ക് ബോട്ട് കയറി.

ബോട്ട് ഇളകിത്തുടങ്ങിയപ്പോള്‍ അപ്പുവിന്റെ ചിന്തകള്‍ നാല്പത് വര്‍ഷം പിന്നിലോട്ട് പോയി. പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിച്ചതും ശീദരന്റെ കൂടി നോര്‍ത്തിലെ തീവണ്ടിപ്പാതയിലൂടെ നടന്നതും അവിടെത്തെ ലീലാമണി ടീചറുടെ വീട്ടില്‍ പോയതുമെല്ലാം.

അങ്ങിനെ ഓരോന്നോര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒരു കിളിയുടെ ശബ്ദം....
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു സായ്പ് കിളിയാണ്...

ഹെലോ...........
“ഹായ്............. അയാം അപ്പു... കേന്‍ ഐ ഡു എനിതിങ്ങ് ഫോര്‍ യു...?”

കിളി എന്തോ പരുങ്ങത് പോലെ തോന്നി.

അപ്പു പിന്നേയും ചിന്തയില്‍ മുഴുകി..............

“വീണ്ടും കിളി ചിലച്ചു...”

“യെസ് ഡിയര്‍... ടെല്‍ മി വാട്ട് ഡു യു വാണ്ട്...”
“കേന്‍ യു ടെല്‍ മി മിസ്റ്റര്‍ അപ്പു ഹൌ ടു റീച്ച് കുമ്പളങ്ങി..?”

“ഐ ആം റിയലി സോറി... ഐ റിയലി ഡോണ്ട് നൊ. കം വിത്ത് മി. ലെറ്റ് അസ് ആസ്ക് ടു ദി സ്രാങ്ക്..”

“നോ നോ ഇറ്റ്സ് ഓക്കെ. ഐ ഷാല്‍ ഫൈന്‍ഡ് ഔട്ട് ലേറ്റര്‍. തേങ്ക്യു സോമച്ച് അപ്പൂ....”

അപ്പു ചിന്തിച്ചു എന്താണ് ഈ കുമ്പളങ്ങിയില്‍ ഇത്ര പ്രത്യേകിച്ച്. അയാളും കുമ്പളങ്ങിയിലേക്ക് പോകാമെന്ന് വെച്ചു.

[thudarnnezhuthaam]