രോഗി
കാര്യമായി വലിയ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങിനെ ശിഷ്ടകാലം ജീവിച്ചു പോയിരുന്ന ആളായിരുന്നു ഞാന്‍. . --> തൃശ്ശൂര്‍ ചെട്ട്ടിയങ്ങാടി ജങ്ങ്ഷനില്‍ വെച്ച് ഒരു ഓട്ടോ എന്റെ സ്കൂട്ടറില്‍ ഇടിച്ച് എന്നെ റോഡില്‍ ഇട്ടു. തോലെല്ല് പൊട്ടി. അന്ന് തുടങ്ങിയതാണ് കഷ്ടകാലം. അസുഖങ്ങള്‍ ഓരോന്നായി തലപൊക്കി.
ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരുവിധം ഒകെ ആയി എങ്കിലും മൊത്തത്തില്‍ ആരോഗ്യം ശരിയല്ല. എന്നും പുതിയ ഓരോ അസുഖം തലപൊക്കും. അടുത്ത ഡിസ്കില്‍ ഇരിക്കുന്ന ബ്ലോഗര്‍ കുട്ടന് മേനോന് പറയുന്നു. അറുപത്തഞ്ചു കൊല്ലം തന്നെ താങ്ങി നിര്‍ത്തിയ ഈ ശരീരം ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ജരാനരകള്‍ ബാധിച്ചു തുടങ്ങിയ്രിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമില്ല.
എന്റെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ നിശ്ചലമായി. പട്ടണത്തില്‍ ചുറ്റിക്കറങ്ങി ഇരുന്ന ഞാന്‍ ഇപ്പോള്‍ ശേഷി കുറഞ്ഞതിനാല്‍ പണ്ടത്തെ പോലെ സജീവമല്ല. കുറെ നാളായി ശബരിമലക്ക്. ഒരാള്‍ ഇപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഭഗവാന് കാത്താല്‍ മതിയായിരുന്നു.
ഇന്ന് ഈ പോസ്റ്റ് എഴുതുമ്പോള്‍ വെറും ഒരു തൊണ്ട വേദന പോലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നെ നോവിക്കുന്നു. പണ്ടൊക്കെ ഒരു strepsils കൊണ്ട് മാറുന്ന അസുഖം ഇപ്പോള്‍ മരുന്നുകള്‍ ഏശുന്നില്ല. പഴയ കാലിലെ വാതരോഗം മാരാ വ്യാധി ആയി നിലകൊള്ളുന്നു.
വയസ്സായില്ലേ എന്നും പണ്ടത്തെ പോലെ സുഖിച്ചു ജീവിക്കാന്‍ ഒക്കുമോ..? അറുപത് വയസ്സുവരെ വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞല്ലോ ഭഗവാനെ എന്നാശ്വസിക്കാം അല്ലെ കൂട്ടുകാരെ... തലവരയനുസരിച് ജീവിച്ചു തീരെണ്ടേ.
എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍ ഒഴിച്ച്. ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ. മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?
ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന് തന്നെ തുണ. എല്ലാം ഭഗവാനില്‍ അര്‍പ്പിക്കാം.