Sunday, August 25, 2013

പ്രിയപ്പെട്ട ഇന്ദു.


പേര് മറ്റൊന്നാണ് എങ്കിലും ഇന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ കൊച്ചു കൂട്ടുകാരീ..

 ആഘോഷങ്ങളുടെ കാലം വരുന്നു.. വിനായക ചതുർഥി, ശ്രീ കൃഷ്ണ ജയന്തി, ഓണം മുതലായവ എല്ലാം വരുന്നു.


എനിക്ക് മോര് കറിയും കാളനും തീയലും ഒന്നും തന്നില്ല. സാരമില്ല ധാരാളം സ്നേഹം തന്നല്ലോ. പാട്ടുപാടി തന്നല്ലോ..

 എന്റെ ഇന്ദുവിനെ കണ്ടാൽ എങ്ങിനെ ഇരിക്കും എന്നറിയേണ്ടേ എന്റെ കൂട്ടുകാർക്ക്..

 ഉണങ്ങി ഒരു പെൻസിൽ പോലെ ആണ് എന്റെ ഇന്ദു..

 സ്നേഹം കൊണ്ട് മൂടും. ഒന്നോ രണ്ടോ പ്രാവശ്യമേ നേരിൽ കണ്ടിട്ടുള്ളൂ....

 കാളൻ ഉണ്ടാക്കി കൊണ്ടുത്തരാം എന്നൊക്കെ പറഞ്ഞു ഒരിക്കൽ. പക്ഷെ കിട്ടിയില്ല എന്നുമാത്രം. പക്ഷെ എനിക്ക് പരിഭവമില്ല എന്റെ ഇന്ദൂ ... ഇനിയും പാട്ട് പാടി തന്നാൽ മതി.. 

 സുജാതക്ക് വേണ്ടി ജോർജ് പാടുന്ന ആ പാട്ട് പാടി തരാമോ....

" എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടിൽ...." എന്നുള്ള ഗാനം... പണ്ട് കൊച്ചിക്കായലിലെ ബോട്ട് ജെട്ടിയിലിരുന്നു ജോർജ്ജ് പാടുമായിരുന്നു ഈ ഗാനം നാല്പത്തി അഞ്ച് കൊല്ലം മുന്പ്...

 എന്റെ ഇന്ദുവിനെ കാണണം എങ്കിൽ വരൂ തൃശൂരിലേക്ക് ..

Saturday, August 24, 2013

Mission - unsuccessful


 memoir

Itz my  dream to work  in a 3 star hotel later to build one in the coastal areas of trichur district, preferably  in the banks  of kanoli  kanal back waters.

Although there  are hotels in this region,  but none  of them facing to such environments. I have  piece of land, little money and  financiers from  the gulf and Europe. What is need is the expertise. Once the hotel is built I should be  General Manager and MD.

My  father  late Mr.  V. C .  Krishnan the general manager of buhari group  of hotels had this dream. He could not do this. While he was on the chair,  I had been given  little  training in one of the leading 3 star hotels in Madras while I was a boy of  22  years. Those  days  I  did not stick  there  as my  plan was to mobilize some funds. Then I reached in the gulf countries.

Now my ambition  is to materialize the dream of my  late father. Some  people call my father as “buhari  Krishnan”.  He was mainly stationed at Colombo. There he was the General Manager  of  “Hotel de Buhari”. I have  spent my childhood there and I  have some memories of Colombo. I  shall  share it here.

While I  was about 5  years we  had  moved our  living place from Maradana to Mount  Pleasant. We were living in a villa just  behind Hotel de Buhari, but  that  area  was not  very  comfortable I suppose. The  place ‘Mount Pleasant” was a  posche  area.

There  we were living with one  uncle and  his 3  daughters. I remember  the face of only  “Tharamma chichi” now. I  had a tri-cyle and these  chechees used to push  it  for me. My uncle [her  father] had an office at the end of this housing colony. 

By 10 in the morning he will  have an orange juice  or  apple juice. The servant will  take it  there.  One day I  quarreled with  one of the  chichi and said  I  should carry the juice  to uncle.  They  were lauphing at me. How a small boy  can carry  this. But I  said  that I shall put in the back of my  cycle. Finally it had happened. They placed the juice in the back of my  cycle  and tharama chichi  pushed it upto the office  of her  father.

My father  used  to travel  to  England  and other European  countries and when ever  he comes  back he  will  get me good quality  of  toys, jeans like clothes etc.

My father  had an “Austin Cambride” car for daily  use which shuttles between Mount  Pleasant and Maradana.  In the evenings he  takes me and my chechi for outing  in his “Plymouth” car. He  was crazy buying such expensive luxury vehicles.i still remember  that  car has a music  horn  and I often play  that.

Once in a month he  takes us  to  Candy temple and his friend’s bungalow in the  green fields Tea estate. I  still remember like yesterday the life of  that bungalow I had in my little ages.

Comparing  to the city life this area is  very cold as it  is  a mountain like  area. Those  days this bungalow has a huge water heater powered with fire woods. The entire complex was given  hot  water with this huge plant.

The food served in this place was excellent. While my father serves Indian and continental food in  his place, the tea estate manager uncle make us  very  special food there. If it is fish and chicken in Colombo hotel  here in Candy the main food will be rabbit, deer etc.
In the evening all of us will sit in  lawn and have barbeq dinner. My  father  will  start the drink. Mostly he will have “stout” [dark beer]

[contd]

Tuesday, August 20, 2013

ഇന്ന് സംസ്കൃത ദിനം

 " സംസ്കൃത  ശബ്ദങ്ങളുടെ നാദം തന്നെ നമുക്ക്
അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു."
[സ്വാമി വിവേകാനന്ദൻ ]

ഇന്ന് സംസ്കൃത ദിനം.

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി അങ്കണത്തിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം കൊണ്ടാടി. ഈ സ്ഥാപനത്തിന്റെ മേനെജിംഗ് ഡയരക്ടർ പദ്മശ്രീ ഡോ: കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഈ സ്ഥാപനത്തിന്റെ നവക്കരയിലുള്ള ഗുരുകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ  താമസിയാതെ പ്രതീക്ഷിക്കാം

Tuesday, August 13, 2013

മസ്കറ്റിലെ തണുപ്പുള്ള രാത്രി

മസ്കറ്റിലെ തണുപ്പുള്ള രാത്രി എനിക്കോർമ്മ വന്നു ഇന്ന്. ഡിസംബർ മാസം ഗൾഫിലെല്ലാം തന്നെ തണുപ്പാണ്, പ്രത്യേകിച്ച് മസ്കത്തിൽ കുറച്ച് കൂടുതലും. മാസത്തിൽ ഒരിക്കൽ ഞാൻ പിള്ളേരുമായി ക്വറത്തുള്ള മുംതസ്മഹലിൽ പോകും. എനിക്കും എന്റെ പെണ്ണിനും അവിടുത്തെ മട്ടൻ കറി വളരെ ഇഷ്ടമാണ്.

ഞാൻ 1993 ലിലാണ് മസ്കറ്റ് വിടുന്നത് - അന്ന് വരെ ഈ സീസണിലെ തണുപ്പുള്ള രാത്രി ശരിക്കും ആസ്വദിക്കും. ആ ആസ്വാദനത്തിൽ ഒന്നാണ് ഈ  മുംതാസ് മഹൽ. ഭക്ഷണം മിക്കപ്പോഴും ഓർഡർ ചെയ്യുക കുട്ടികളുടെ അമ്മ ബീനയാണ് - എനിക്ക് സ്റ്റാർട്ടർ ആയി ഹെനിക്കൻ ചിൽഡ് ബീയരും മക്കൾക്കും അമ്മക്കും സൂപ്പും ഓർഡർ നൽകും.

അവിടെ അതോടൊന്നിച്ച് പെപ്പർ മസാല പപ്പടവും അത് മുക്കി തിന്നാൻ ഗാർലിക്ക് പേസ്റ്റും ലഭിക്കും. ഞാൻ ഒന്നോ രണ്ടോ കേൻ  ബീയർ അകത്താക്കി ഇരിക്കുന്ന സമയം ഫുഡ് തയ്യാറായി മേശമേൽ എത്തും. ഭക്ഷണം കഴിഞ്ഞ് കുട്ടികളോടൊപ്പം റോഡ്‌ സൈഡിലുള്ള ലോണിൽ അൽപനേരം ഇരുന്നു തണുപ്പ് ആസ്വദിച്ചേ അല്കൊയറിലുള്ള വീട്ടിലേക്ക് മടങ്ങൂ..

ഗൾഫ്  പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മക്കളാരും അങ്ങോട്ട്‌ പോയില്ല. എല്ലാ ഗൾഫുകാർക്കും ചിയേർസ് !!!!

Sunday, August 11, 2013

അടുത്ത ഓണമുണ്ണാന്‍ യോഗമുണ്ടാകുമോ കൂട്ടുകാരെ.

ഓരോ ഓണം കഴിയുമ്പോളും ഞാന്‍ വിചാരിക്കും,അടുത്ത ഓണത്തിന് ഉണ്ടാകുമോ ഈ ഭൂമിയില്‍ എന്ന്.... വയസ്സ് അധികമൊന്നും ആയില്ലെങ്കിലും കുറച്ചധികമായെന്ന് ഒരു തോന്നല്‍.. ജരാനര ബാധിച്ചു, വാര്‍ദ്ധക്യം എന്നെ വാരിപ്പുണര്‍ന്ന മാതിരി.............

ഓണം അടുത്തമാസം........ ഞാന്‍ ഓണത്തിനെ വരവേറ്റ് ഇരിക്കുന്നു. ഇക്കുറി ഓണമുണ്ണാന്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്ക് പോകണം.

അവിടെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [film star, TV presenter/anchor, author, orator etc.] ഉണ്ട്.. അവിടെ നാലുദിവസം താമസിച്ചിട്ട് കുറേ കാലമായി..

അവിടെ രസമാണ് ജീവിതം, അയലത്തെ വീട്ടിലെ കുട്ടികളായ ഷെല്‍ജി, ചിടു, കുട്ടാപ്പു,കണ്ണകി മുതലയാവരെ കാണാം........... പിന്നെ പാടത്ത് കൂടി മുണ്ട് വളച്ച് കെട്ടി വെള്ളം തെറിപ്പിച്ച് നടക്കാം.. പുഞ്ചപ്പാടത്ത് പോകാം.......... കൊക്കിനെ കാണാം.

പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്‍’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടുവക്കിലെ ഷാപ്പില്‍ നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല്‍ പൂ പറിക്കാം..

പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന്‍ കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില്‍ 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.

അങ്ങിനെ കുറച്ചധികം ഓര്‍മ്മകളുണ്ട് പുതുക്കാന്‍...

എന്റെ പണ്ടത്തെ ഒരു ഓണവിശേഷം താഴെ കാണുന്ന ലിങ്കില്‍ പങ്കിടാം..




Monday, August 5, 2013

സിബിത ഏന്‍ഡ് അജിത

memoir

ഇന്നെലെ നല്ല ദിവസം ആയിരുന്നു എല്ലാം കൊണ്ടും. വീട്ടില്‍ മകളും പേരക്കുട്ടികളും അവരുടെ അച്ചനും ഉണ്ടായിരുന്നു. മകള്‍ രാഖി വീട്ടില്‍ വന്നാല്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കും എന്റെ പ്രിയതമ ആനന്ദവല്ലി. ചിക്കന്‍ സോസേജ് പേരക്കുട്ടി കുട്ടാപ്പുവിന് വളരെ ഇഷ്ടം. രാഖിയും ജയേഷും ഗള്‍ഫില്‍ ചെറുപ്പകാലത്ത് ഇതായിരുന്നു സ്കൂളിലേക്ക് ടിഫിന്‍ ബോക്സില്‍ നിറച്ചുവിടുക. എനിക്കും രണ്ട് സോസേജ് തന്നു. പത്തുപതിനഞ്ചെണ്ണം തിന്നാലെ എനിക്ക് മതിയാകൂ… യൂറിക്ക് ആസിഡിന്റെ അളവ് ശരിയല്ലാത്തതിനാലും വീട്ടിലെ സ്റ്റോക്ക് പരിമിതി ആയതിനാലും ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തിപ്പെട്ടു.

ഞാന്‍ എപ്പോഴും തണുത്ത ഫോസ്റ്റര്‍ ബീയര്‍ വീട്ടില്‍ കരുതും. മരുമകന്‍ പ്രവീണിന് അത് നല്‍കി. ഞാന്‍ ഇപ്പോള്‍ മദ്യപിക്കാറില്ല. പിള്ളേര്‍ക്ക് വീക്കെന്‍ ഡില്‍ അതൊരു രസമാണല്ലോ.. ചെറുപ്പം കടന്ന് പോയ എനിക്ക് ചെറുപ്പക്കാരുടെ വികാരം നല്ലവണ്ണം അറിയാം. പ്രവീണ്‍ കൊച്ചിക്കാരനാണ്.. സിറ്റി ലൈഫുള്ള പിള്ളേര്‍ക്ക് അല്പം സ്മോളൊക്കെ ആകാം വല്ലപ്പോഴും. എന്റെ തൃശ്ശൂ‍രിലെ വസതിയുടെ തൊട്ട അടുത്ത് ATM & BEVERAGE SHOP ഉണ്ട്. രാത്രി പത്ത് മണി വരെ അവിടെ ലഹരി വാങ്ങാം, പണം എപ്പോഴും. പിന്നെ എന്തിന് വാരാന്ത്യത്തില്‍ മിനുങ്ങാതിരിക്കണം, എല്ലാ സൌകര്യങ്ങളും ഉള്ള സ്ഥിതിക്ക്.

എന്റെ വീടിന്റെ പരിസരത്താണ് ലീഡിങ്ങ് ആശുപത്രിയായ എലൈറ്റ്, മെട്രോ, ഹാര്‍ട്ട് മുതലായവ. പിന്നെ തൊട്ടടുത്ത് റെയില്‍ വേ സ്റ്റേഷന്‍. അഞ്ച് 3 സ്റ്റാര്‍ ഹോട്ടലുകള്‍, പ്രൈവറ്റ് & സര്‍ക്കാര്‍ ബസ്സ് സ്റ്റാന്‍ഡുകള്‍, കൂടാതെ 800  മീറ്റര്‍ നടന്നാല്‍ വടക്കുന്നാഥന്‍ ക്ഷേത്രവും മെയിന്‍ സിറ്റി ഏരിയായും, അതിനാല്‍ ഇതിലും നല്ലൊരു സ്ഥലം തൃശ്ശൂരില്‍ ഇല്ല.  ഇരുപത് കൊല്ലം മുന്‍പ് ഞാന്‍ ഈ സ്ഥലം വാ‍ങ്ങുമ്പോള്‍ എനിക്ക് ഇതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നില്ല. എല്ലാം ശ്രീ വടക്കുന്നാഥന്റെ അനുഗ്രഹം.

ഇന്നെലെ കാലത്ത് ഞാന്‍ പതിവിലും നേരത്തെ എണീറ്റു, കാരണം അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ടായിരുനു. കൂടാതെ തിരുവാതിര നാളില്‍ അവിടെ അന്നദാനവും ഉണ്ട്. അതിലെല്ലാം പങ്കെടുക്കാന്‍ ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിയതാണ്. ഞാന്‍ കുറച്ച് നാളായി കോയമ്പത്തൂരിലെ രാമനാഥപുരത്താണ്‍ തമ്പടിച്ചിരിക്കുന്നത്.

ആനയൂട്ടിന് പോയപ്പോള്‍ മോളിച്ചേച്ചി, മീരച്ചേച്ചി, പ്രേമച്ചേച്ചി, വത്സലാണ്ടി മുതലായ എന്റെ സുഹൃത്തുക്കളേയും സുകുമാരേട്ടന്‍, ദാസേട്ടന്‍, ജി മഹാദേവന്‍, അജയേട്ടന്‍, പിന്നെ കുട്ടിപ്പട്ടാളമായിരുന്ന മഹേഷ്, വിനോദ് എന്നിവരേയും പിന്നെ മിക്ക നാട്ടുകാരേയും കണ്ടു.

ഒമ്പതരമണിയായിട്ടും ആനകള്‍ എത്താതിരുന്നതിനാല്‍ ഞാന്‍ റിലീഫ് മെഡിക്കത്സിലേക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പോയി. അവിടെ ചുരുങ്ങിയത് പതിനാറ് ശതമാനമെങ്കിലും ഡിസ്കൌണ്ട് കിട്ടും. അവിടെ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങി. പതിവുപോലെ അജിത എന്നെ വരവേറ്റു. അവിടെ ഞാന്‍ ചെന്നപ്പോള്‍ കാണാനായത് ഒരു ആണ്‍കുട്ടി ഷോപ്പ് അടിച്ചുവാരുന്നു. അത് കണ്ട് നില്‍ക്കുന്നു അജിതയും, സിബിതയും മറ്റൊരു മോളും. ഞാന്‍ അജിതയോട് ചോദിച്ചു ഇവിടെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്ളപ്പോഴാണോ ഈ ആണ്‍കുട്ടിയെക്കൊണ്ട് മുറ്റവും അകവും അടിപ്പിക്കുന്നത്.

“ചേട്ടാ ഞാന്‍ അടിച്ച് വാരിക്കോളാം….” എന്നുപറഞ്ഞ് ചൂല് വാങ്ങേണ്ടേ…?”

എന്റെ കമന്റ് കേട്ട് പെണ്‍കുട്ടികള്‍ ചിരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഞാന്‍ അവിടെ കണ്ട ആണ്‍ കുട്ടി [പേര് ഓര്‍മ്മ വരുന്നില്ല] കേഷ്യറും കൂടി ആയ സകലകലാവല്ലഭന്‍ ആണ്..

എനിക്ക് മിക്കപ്പോഴും മരുന്ന് പ്രോസസ് ചെയ്ത് തരിക സിബിത ആണ്. സിബിതക്ക് നോമ്പ് ഉണ്ട്. എപ്പോഴാ പണി കഴിയുനത് എന്ന് ചോദിച്ചപ്പോള്‍ നോമ്പായതിനാല്‍ 6 മണിക്ക് പോകാം എന്ന് പറഞ്ഞു. ഗള്‍ഫിലും മറ്റു ആരബ് നാടുകളിലും നോമ്പ് നോക്കുന്നവര്‍ക്ക് ഉച്ചവരേയേ പണി ഉള്ളൂ.. ഞാന്‍ ഈ സ്ഥാപനത്തിന്റെ ഉടമയോടെ ഈ കാര്യം പരിഗണിക്കാന്‍ പറയാമെന്ന് പറഞ്ഞു, തന്നെയുമല്ല എന്റെ ഈ ആശയം ഒരു കുറിപ്പില്‍ അവിടെ വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്തു.

സിബിതക്ക് വളരെ സന്തോഷമായി. ഞാന്‍ ഇതുവരെ സിബിതയുടെ വീട്ടുവിശേഷവും മറ്റും ചോദിച്ചിട്ടില്ല, കാരണം അവള്‍ എപ്പോഴും വെരി ബിസി ആയിരിക്കും, അജിതയുടെ വീട് വലിയാലുക്കല്‍ അമ്പലത്തിന്റെ കിഴക്കേ നടയിലാണെന്നും മറ്റും ആ കൊച്ചുമോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

ഈ റിലീഫ് മെഡിക്കത്സ് എന്ന സ്ഥാപനം എന്നെപ്പോലെ ഉള്ള പാവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു അനുഗ്രഹം ആണ്. കാരണം കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭിക്കുന്നു. തന്നെയുമല്ല ഈ സിബിത, അജിത പോലെയുള്ള നല്ല മക്കള്‍ എപ്പോഴും മനം കുളിര്‍ക്കേ ആതുരസേവനത്തില്‍ തല്പരരായി നില്‍ക്കുന്നു.

ഈ സ്ഥാപനത്തിന്റെ ഉടമയായ ഷിഹാബിന് സര്‍വ്വേശ്വരന്‍ ആരോഗ്യവും സമ്പല്‍ സമൃദ്ധിയും ആയുരാരോഗ്യ സൌഖ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടേ. അച്ചന്‍ തേവരുടെ കടാക്ഷവും ഉണ്ടാകട്ടെ എന്ന് ഈ വേളയില്‍ ആശംസിക്കുന്നു.

ഞാന്‍ കുട്ടികളോട് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ വട്ടപ്പന്നി അമ്പലത്തില്‍ നിന്ന് അവിടുത്തെ ആനയൂട്ട് കഴിഞ്ഞ് പാറമേക്കാവ് രാജേന്ദ്രന്‍ വരുന്നത് ക്ണ്ടു. അവന്റെ പിന്നാലെ ഞാന് അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് ഓടി.

രാജേന്ദ്രന്‍ വന്നതും ആനയൂട്ട് തുടങ്ങി. ഞാന്‍ പതിവുപോലെ കുറെ കാഴ്ചകള്‍ ഒപ്പിയെടുത്തു. ഒരുത്തനെക്കൊണ്ട് എന്റെ രണ്ട് ഫോട്ടോയും എടുപ്പിച്ചു. ഞാന്‍ എടുക്കുന്ന പൊലെ മിഴിവുളള പടങ്ങള്‍ എടുത്തുതരാന്‍ ആരെയും കണ്ടില്ല.

അമ്പലത്തിലെ കാരണവരും അമ്പലം ഈ നിലയില്‍ ഫണ്ട്  പിരിച്ച് പണികഴിപ്പിച്ച വ്യക്തിയാണ് ജി എന്ന് ഞങ്ങളെല്ലാവരും വിളിക്കുന്ന ജി മഹാദേവന്‍. അദ്ദേഹത്തോട് കുശലങ്ങള്‍ പറഞ്ഞ് ഞാന്‍ കുറച്ച് നേരം അമ്പലപ്പറമ്പില്‍ കഴിച്ചുകൂട്ടി. എന്റെ കാല് പാദത്തിലുള്ള വാതരോഗം കാരണം എനിക്ക് നഗ്നപാദത്തോട് കൂടി കരിങ്കല്‍ വിരിച്ച നാലമ്പലത്തിന്നുള്ളില്‍ ചുറ്റാന്‍ പറ്റില്ല,

ഇന്ന് വിശേഷ ദിവസമായതിനാല്‍ കാലന്‍ കുട ഒരു വടിയായി സങ്കല്പിച്ച് ഞാന്‍ നാലമ്പലത്തിന്നുള്ളിലുള്ള ഭഗവാന്മാരെ വണങ്ങി. അച്ചന്‍ തേവര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്നത് ഭഗവാന്‍ ശിവനെ ആണ്. ഉപദേവതകളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, ഗണ്‍പതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍ സ്വാമി, യോഗീശ്വരന്‍, നാഗങ്ങള്‍, കൂടാതെ ബ്രഫ്മരക്ഷസ്സിന്റെ സാന്നിദ്ധ്യവും ഉണ്ട് ഈ ക്ഷേത്രത്തില്‍. എല്ലാവരേയും മനസ്സില്‍ ധ്യാനിച്ച് അമ്പലം പ്രദക്ഷിണം ചെയ്തതിനു ശേഷം തിരുനടയില്‍ നിന്നപ്പോള്‍ ശാന്തി എനിക്ക് പ്രസാദവും, തീര്‍ഥവും തന്നു.

പേരക്കുട്ടികളായ കുട്ടാപ്പു, കുട്ടിമാളു, നിവേദിത എന്നവര്‍ക്ക് പുഷ്പാഞ്ജലി ശീട്ടാക്കി. മേല്‍ പറഞ്ഞ ജി യുടെ ശതാഭിഷേകത്തിന് എക്സിക്യുട്ടീവ് മെംബേര്‍സ് എല്ലാരും കൂടി ഒരു സ്വര്‍ണ്ണനാണയം കൊടുത്തിരുന്നു. എന്റെ പങ്ക് ഇന്നെല ആണ് കൊടുക്കാന്‍ സാധിച്ചത്. എനിക്ക് പണ്ടത്തെപ്പോലെ ധനശേഷി ഇല്ലാ ഇപ്പോള്‍.

ശേഷി ഉള്ള സമയത്ത് ഞാന്‍ ഈ അമ്പലത്തില്‍ ഒരു അന്നദാനമണ്ഡപം പണിതുകൊടുത്തിട്ടുണ്ട്. അതിന് ഇപ്പോഴും ചുറ്റുചുമരുകളോ ദീപങ്ങളോ, ഫേന്‍ മുതലായവയോ ഇല്ല. എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അത് ഞാന്‍ ചെയ്തുകൊടുക്കാമെന്ന് ഭഗവാനോട് പറഞ്ഞു.

ഈ അമ്പലത്തില്‍ അയ്യപ്പനെ പുറത്തേക്ക് പ്രതിഷ്ടിക്കാന്‍ ഒരു അമ്പലം പണിതെങ്കിലും ഇതുവരെ പ്രതിഷ്ട നടത്തിയില്ല, സാമ്പത്തികം തന്നെ ആണ് പ്രശ്നമെന്നറിഞ്ഞു. അതിലേക്കും എനിക്ക് ഒന്നും കൊടുക്കാനായില്ല. അച്ചന്‍ തേവര്‍ വിചാരിച്ചാല്‍ എന്നെക്കൊണ്ട് അതിലേക്കും എന്തെങ്കിലും നല്‍കാന്‍ കഴിയും. എല്ലാം ഈശ്വരേഛപോലെ നടക്കട്ടെ.


ലയണ്‍സ് ക്ലബ്ബിലെ ഗീതച്ചേച്ചി വിളിച്ചിരുന്നു. പൂരപ്പറമ്പിലായതിനാല്‍ ഞാന്‍ പിന്നെ വിളിക്കാം എന്നുപറഞ്ഞു. ഞങ്ങളുടെ ക്ലബ്ബില്‍ ഇക്കൊല്ലം പ്രസിഡണ്ട്, സെക്രട്ടറി മുതലായ ഉത്തരവാദത്തിലേക്ക് ആരും ഇല്ലാ‍ത്ത ഒരു അവസ്ഥ വന്നപ്പോള്‍ ഗീതച്ചേച്ചി പ്രസിഡണ്ട് ആയി. ഞാന്‍ എല്ലാവരേയും ഓഫീസ് വര്‍ക്കില്‍ സഹായിക്കാറുണ്ട്. എന്നെ മനസ്സില്‍ കണ്ടിട്ടാണത്രെ ചേച്ചി പ്രസിഡണ്ടായത്.

പിന്നേടല്ലേ ചേച്ചിക്ക് മനസ്സിലായത് ഞാന്‍ ഇപ്പോള്‍ കോയമ്പത്തൂരിലാണ് മിക്കതും എന്ന്. പാവം ചേച്ചി. ഞാന്‍ ചേച്ചിയെ സമാധാനിപ്പിച്ചു. ഞാന്‍ ലോകത്തിന്റെ ഏതുകോണിലിരുന്നാലും ഓണ്‍ ലൈനില്‍ കൂടി ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് വര്‍ക്ക് ചെയ്തുകൊടുക്കാമെന്ന്. ഗീതച്ചേച്ചിക്ക് സന്തോഷമായി. ഞാന്‍ സ്ഥലത്തുള്ളതിനാല്‍ ഈ ആഴ്ചയില്‍ തന്നെ ഒരു ദിവസം ഒരു ബോര്‍ഡ് മീറ്റിങ്ങ് ചേച്ചിയുടെ വീട്ടില്‍ കൂടാമെന്ന് പറഞ്ഞിട്ടുണ്ട്.

ഗീതച്ചേച്ചിയുടെ വീട് അച്ചന്‍ തേവര്‍ അമ്പലത്തിന്‍ പടിഞ്ഞാറുള്ള മറ്റൊരു ശിവക്ഷേത്രമായ “കീഴ്തൃക്കോവില്‍” ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്താണ്. ചേച്ചിയുടെ ഹസ്സ് ആണ് വേണുവേട്ടന്‍, അദ്ദേഹവും ക്ലബ്ബില്‍ മെമ്പറാണ്. അവരുടെ മക്കളായ ബാലു ആസ്ട്രേലിയായില്‍ ഐടി എഞ്ചിനീയറ് ആണ്‍. മകള്‍ ഡെന്റിസ്റ്റ് ആയി ഭാരത്തിനുപുറത്താണ്, പിന്നെ ഇളയമകന്‍ ഹോട്ടല്‍ മേനേജ്മെന്റ് ഫീല്‍ഡിലും.

ഇങ്ങിനെയൊക്കെ ഉള്ള ദേഹമാണ് ഗീതച്ചേച്ചി. ചേച്ചി എന്നെക്കണ്ടാല്‍ നോണ്‍ സ്റ്റോപ്പായി പറഞ്ഞുകൊണ്ടിരിക്കും, നമുക്ക് ഒന്ന് മിണ്ടാനുള്ള അവസരം കിട്ടില്ല, ചേച്ചിയുടെ വീട്ടില്‍ പോകാനെനിക്ക് ഇഷ്ടമാണ്. അവിടെ പോയാല്‍ ധാരാ‍ളം ഭക്ഷണം കിട്ടും, എപ്പോ ചെന്നാലും ചായയും കാപ്പിയും കടിയും കിട്ടും. പിന്നെ പോരുമ്പോള്‍ കാറ് നിറയെ തൊടിയില്‍ നിന്ന് ഫ്രഷായി കായക്കുലയും പച്ചക്കറിയും, പേരക്ക മുതലായ കായ്കനികളും തരും. ഇത്രയും സ്നേഹമുള്ള ഒരു ചേച്ചി ഈ ഭാഗത്തില്ല.
ഗീതച്ചേച്ചിയെ ഇവിടെ കാണാം

ഗീതച്ചേച്ചി പറയും ……………”ഈ ജേപ്പിക്ക് കുട്ടികളുടെ സ്വഭാവമാണെന്ന്…”

ഗീതച്ചേച്ചിയുടെ ഹസ്സ് വേണുവേട്ടന്‍ പാവമാണ്. വേണുവേട്ടനെ എനിക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്. ഞങ്ങളുടെ LIONS CLUB OF KOORKKENCHERY യിലെ മൂത്ത കാരണവരില്‍ ഒരാളാണ് വേണുവേട്ടന്‍..

ഇന്ന് ഞാന്‍ ഒഫീസില്‍ പോയി കുട്ടന്‍ മേനോനെ കണ്ടു. അവിടെയുള്ള സ്റ്റാഫായ ദിപിയുടെ കല്യാണമാണ് വരുന്ന നവമ്പറില്‍. പിന്നെ ആണ്‍കുട്ടികളായ രാഹുല്‍ മനു എന്നുവരോട് കുശലം പറഞ്ഞു. വേഗം തന്നെ അവിടെ നിന്ന് വിട്ടു., മുത്തൂറ്റ് ഫൈനാന്‍സില്‍ കയറി മേനേജര്‍ വര്‍ഗ്ഗീസേട്ടനോട് സൌഹൃദം പങ്കുവെച്ചു. ഇന്ന് ഹോട്ടല്‍ അശോകയില്‍ ഉള്ള മീറ്റിങ്ങിന് എന്നെ ക്ഷ്ണിച്ചു. വൈകിട്ട് അവിടെ പോകണം, ഡിന്നര്‍ അവിടുന്നാകാം. വേണമെങ്കില്‍ അതിന്നടുത്തുള്ള ഹോട്ടല്‍ ജോയ്സ് പാലസ് അല്ലെങ്കില്‍ ദാസ് കോണ്ടിനെന്റില്‍ നിന്ന് ഒരു ഫോസ്റ്റര്‍ ബിയറും അടിക്കാം.

എനിക്ക് എക്സിക്യുട്ടീവ് ബാറിലെ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ മൊത്തിക്കുടിക്കാന്‍ വളര ഇഷ്ടമാണ്. അവിടുന്ന് കിട്ടുന്ന ഫ്രീ സ്നേക്ക്സ് കൊറിച്ച് ബാര്‍ ടെന്റേര്‍സുമായി വര്‍ത്തമാനം പറഞ്ഞും ഒന്നോ രണ്ടോ മണിക്കൂര്‍ ഞാന്‍ ചിലപ്പോള്‍ അത്തരം ബാറുകളില്‍ ഇരിക്കാറുണ്ട്.

ദുബായിലെ ഹോട്ടല്‍ അസ്റ്റോറിയായില്‍ ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മെക്സിക്കന്‍ ക്ലബ്ബ് ഉണ്ട്. ഞാന്‍ അതില്‍ മെമ്പര്‍ ആയിരുന്നു കുറേ കാലം, അവിടെ ആര്‍ക്കും പോയി മദ്യപിക്കാം, ഡാന്‍സ് ചെയ്യാം. പക്ഷെ മെമ്പേര്‍സിന്‍ ചില പ്രിവിലേജസ് ഉണ്ടെന്ന് മാത്രം.

ആ ക്ലബ്ബിന്റെ പേരുമറന്നു.. [ i think it is pancho villa's] അവിടെ പോയാല്‍ മറ്റൊരു പ്രത്യേകത അന്തക്കാലത്ത്, നമ്മുടെ നെക്ക് ടൈ അവിടെയുള്ള ഡാന്‍സ്ഫ്ലോറിന്റെ മുകളിലുള്ള ബാറില്‍ കെട്ടിത്തൂക്കണം, പകരമായി അവിടെ നിന്ന് നമുക്ക് ഇഷ്ടമുള്ള മറ്റൊരു ടൈ എടുത്ത് ധരിക്കാം.

ഞാന്‍ ചിലപ്പോളവിടെ പോകുന്ന ദിവസം ഒരു ചീപ്പ് ടൈ കെട്ടിപ്പോയി അവിടുന്ന് സാമാന്യം തരക്കേടില്ലാത്ത മറ്റൊരു ടൈ എടുക്കാറുണ്ടായിരുന്നു. ഞാന്‍ മിക്കപ്പോഴും ദുബായ് ദൈരായിലുള്ള ഹോട്ടല്‍ അസ്റ്റോറിയായില്‍ ആയിരിക്കും താമസിക്കുക. എനിക്ക് അല്‍ഫഹീദി സ്റ്ട്രീറ്റില്‍ അറിയാവുന്ന ചില ബിസിനസ്സ് സ്ഥാപനങ്ങളുണ്ടായിരുന്നു. അപ്പോള്‍ കാറ് ഈ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ള സ്ഥലത്തേക്ക് നടന്നും, ടാക്സിയിലും പോകാം.

ആനക്കാര്യവും ചേനക്കാര്യവും എല്ലാം പറഞ്ഞ് എവിടേക്കൊക്കെ പോയി. അതിനാല്‍ തല്‍ക്കാലം വര്‍ത്തമാനം ഇവിടെ നിര്‍ത്താം. നാളെ കര്‍ക്കിടക വാവ്. കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തില്‍  ബലിയിടാന്‍ ആയിരങ്ങള്‍ എത്തും. അവിടെ പോകണം, തിക്കും തിരക്കിലും പങ്കുകൊള്ളണം, ഫോട്ടോകളെടുക്കണം.

എനിക് അവിടെ പ്രിവിലേജസ് ഉണ്ട്. പ്രസിഡണ്ടും മറ്റു ഭരണാധികാരികളും ഒക്കെ എന്റെ ഉറ്റ ചങ്ങാതിമാര്‍. ലൈനില്‍ നില്‍ക്കാതെ തന്നെ എനിക്ക് ബലിയിടാനാകും. പക്ഷെ ഞാന്‍ ആര്‍ക്കും ബലിയിടാറില്ല. പണ്ടൊക്കെ അച്ചമ്മക്കും, അച്ചാച്ചനും ഒക്കെ ബലിയിട്ടിരുന്നു.

അച്ചനും അമ്മയും മരിച്ചതിന് ശേഷം കുറച്ച് നാള്‍ ബലിയിട്ടിരുന്നു. പിന്നെ അത് അടിയന്തിരം കഴിഞ്ഞതോടെ നിര്‍ത്തി. കര്‍ക്കിടക വാവിന് മറ്റു ആളുകള്‍ ബലിയിടുന്നത് കണ്ട് ഞാന്‍ ആസ്വദിക്കും. എന്റെ പരേതാത്മാവുകള്‍ അവിടെ വന്നിരിക്കാം എന്ന സങ്കല്പത്തില്‍ ഞാന്‍ അവരെ മനസ്സില്‍ ധ്യാനിക്കും. അതാണ് എന്റെ പിതൃബലി.

എനിക്ക് ഈ “ബലി”യിലൊന്നും വിശ്വാസമില്ല, എന്നിരുന്നാലും ഞാന്‍ ഈ ചടങ്ങുകള്‍ക്കെല്ലാം സാക്ഷ്യം വഹിക്കും. എല്ലാം ദൈവീകമായ ചടങ്ങുകളാണല്ലോ..

എല്ലാ വിശ്വാസികള്‍ക്കും കര്‍ക്കിടകവാവുബലി ആശംസകള്‍..  2011 ലെ ബലിതര്‍പ്പണം ഒരു ഓര്‍മ്മ ഇവിടെ പങ്കുവെക്കാം. ഈ ലിങ്ക് നോക്കുക http://jp-smriti.blogspot.in/2011/07/2011.html

തൊഴിയൂരിലുള്ള നേനക്കുട്ടിയെ പോയി കാണണമെന്നുണ്ട്. നോമ്പ് കാലമായതിനാല്‍ വൈകിട്ട് പോകുന്നതാണ് ഉത്തമം. പക്ഷെ എനിക്ക് വൈകിട്ട് വാഹനമോടിക്കാന്‍ ഒരു തപ്പലാണ്. മരുമകന്‍ പ്രവീണ്‍ സ്ഥലത്തുണ്ട് ,അവനെ മണിയടിച്ച് തൊഴിയൂര്‍ക്ക് പോകണം ഒരു സന്ധ്യക്ക്.
+++