Tuesday, January 28, 2014

ഇന്നെത്തെ നാടകം

ഞാൻ ഇന്ന് ITFok 2014 നാടകം കാണാൻ പോയി. 2 മണിക്കുള്ളതും, 5 മണിക്കുള്ളതും കാണാൻ പറ്റിയില്ല. 7 മണിക്കുള്ള ഹിന്ദി നാടകം കണ്ടു. നാടകത്തിന്റെ പേര് " hum mukktara" . 80 മിനിട്ട് നീളം ഉള്ളതായിരുന്നു. ഓപ്പണ്‍ എയർ തിയേറ്ററിൽ ആയിരുന്നു ഇത്. പാസ്‌ ഉണ്ടായിരുന്നില്ല, എന്നാലും കയറിപ്പറ്റി. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂരപ്പറമ്പിൽ വെച്ചാണ് അവസാനമായി നാടകം കണ്ടത്. തൃശ്ശൂരിൽ പല തവണ നാടകം വന്നിരുന്നുവെങ്കിലും എനിക്ക് കാണാൻ തോന്നിയിട്ടില്ല. പണ്ടൊക്കെ മീഡിയ ചാനലിൽ മേനേജർ ജോലി ഉള്ളപ്പോഴും എന്നെ തേടി വി ഐ പി പാസുകൾ വരാറുണ്ടായിരുന്നു. അന്നും ഞാൻ കണ്ടില്ല. ഇപ്പോൾ ഊരു ചുറ്റി തെണ്ടി നടക്കുമ്പോൾ ആണ് നാടകം കാണാൻ തോന്നിയത്. ഫെബ്രുവരി 3 വരെ ഉണ്ട് നാടകം. എല്ലാം കാണണം. ജാക്സണ്‍ ചാക്കോയെ മണിയടിച്ച് പാസ് തരപ്പെടുത്തണം. അല്ലെങ്കിൽ മാതൃഭൂമി സുരെന്ദ്രേട്ടനെ, അല്ലെങ്കിൽ മറ്റാരെയെങ്കിലും. ഇന്നെത്തെ നാടകത്തിന്നിടക്ക് ചായ കുടിച്ച് അവിടെയും ഇവിടെയും ഒക്കെ വായ നോക്കി നടക്കുന്നതിന്നിടയിൽ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു.."ജെ പി അല്ലെ..? " അത് എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ആയ സിന്ധു ആയിരുന്നു. പത്തിരുപത് നാഴിക ദൂരത്തും നിന്നും നാടകം കാണാൻ വന്നിരിക്കുന്നു. പലർക്കും പല തരം കമ്പം.. ഞാൻ നാടകം മുഴുവനാക്കിയില്ല. നാടക ശാലക്കരുകിലെ ലഹരി വില്ക്കുന്ന ഇടത്ത് പോയി ഒരു കുപ്പി ലഹരി അകത്താക്കാം എന്ന് കരുതിയെങ്കിലും നടന്നില്ല. വലിയ തിരക്കായിരുന്നു അവിടെ. പൂരത്തിന്റെ തിരക്കായതിനാൽ ഓട്ടോയും കിട്ടിയില്ല. മറ്റൊരിടത്ത് നിന്നും ഒരു കുപ്പി തണുത്ത ഫൊസ്റ്റെർ അടിച്ച ഞാൻ കൊക്കാല വരെ നടന്നു വീട്ടിലെത്തി.

Saturday, January 25, 2014

രഞ്ജിനി



കാലത്ത് എണീക്കാൻ വൈകി. ഇന്നെലെ  രാത്രി ആമസോൺ കാടുകളിൽ  ജീവിക്കുന്ന   ഒരു  കൂട്ടം കാടന്മാരുടെ  വിഡിയോ കണ്ട് ഉറങ്ങാൻ വൈകി. 

കാലത്ത്  കുളിയും തേവാരവും എല്ലാം കഴിഞ്ഞപ്പോൾ  മണി പത്തര.ഇവിടെ മകളും  അവളുടെ കുട്ട്യോളും കെട്ട്യോനും ഒക്കെ  ഉണ്ട്.  അതിനാൽ ഞാൻ എണീറ്റോ,  കുളിച്ചോ എന്നൊന്നും  ചോദിക്കാൻ  എന്റെ  ശ്രീമതിക്കായില്ല. ഞാൻ അതൊന്നും ഗൗനിച്ചില്ല.  ഡൈനിങ്ങ് റൂമിൽ  പോയപ്പോൾ ഇഡ്ഡലിയും  തേങ്ങാച്ചമ്മന്തിയും തയ്യാറായി വെച്ചിരുന്നു. ആഅഞ്ചാറു ഇഡ്ഡലിയും ഒരു  കപ്പ് കട്ടൻ  ചായയും കഴിച്ച  ഞാൻ നാട് തെണ്ടാൻ ഇറങ്ങി.

ഓറിയന്റൽ ബേങ്കിലെ പുതിയ മേനേജർ നല്ല ആണെന്ന് മനസ്സിലാക്കി. അദ്ദേഹം എന്റെ ചില ഇടപാടുകൾ  പെട്ടെന്ന് ശരിയാക്കിത്തന്നു. അവിടെ  നിന്ന് പാസ്സ് ബുക്ക് മരുന്നുകടയിലെ  മിനിയെ ഏൽപ്പിച്ച്, ഞാൻ മെട്രോ സ്റ്റോപ്പിൽ  നിന്ന് ബസ്സ് കയറി സ്വരാജ് റൗണ്ടിൽ ഇറങ്ങി. 
 ആ ദിക്കിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഞാൻ സജീവന്റെ കടയിലെ രുചിയുള്ള ചായ കുടിക്കാനായി വേഗത്തിൽ  നടക്കുകയായിരുന്നു.  അപ്പോഴാണു ശ്രദ്ധിച്ചത് എതിരേ വരുന്ന രഞ്ജിനിയെ. മകരം ഒന്നിനെ  ഞാൻ അവളെ വടക്കുന്നാഥൻ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിന്റെ അടിയിൽ കണ്ടിരുന്നു. പക്ഷെ ഞാൻ ലക്ഷദ്ദീപം കേമറയിൽ  പകർത്
പഴയ നടക്കാവിലുള്ള സജീവന്റെ  കാപ്പിക്ല്ബ്ബിൽ നിന്ന് ചായ കുടിക്കാനായി അങ്ങോട്ട് നടക്കാമെന്ന് വെച്ചു.  കാലെടുത്തതും കണ്ടു എന്റെ സുഹൃര്ത്ത് ജയരാജിനെ. അയാൾ  എന്നെ കണ്ടില്ല. അയാൾ തെക്കേ ഗോപുരനടയിലേക്ക്  അലക്ഷ്യമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.  ഞാ
നുംന്ന തിരക്കിൽ ആയിരുന്നു. പോട്ടം പിടിക്കലെല്ലാം കഴിഞ്ഞ് രഞ്ജിനിയുമായി സൊള്ളാൻ പോയപ്പോൾ അവളെ കണ്ടില്ല.. എന്റെ നോട്ടം അവളുടെ കയ്യിലുള്ള ഉണ്ണിയപ്പത്തിന്റെ പൊതിയായിരുന്നു. കഷ്ടം അപ്പൊളേ ഒന്ന് കണ്ണടിച്ചിരുന്നുവെങ്കിൽ രണ്ട് ഉണ്ണിയപ്പം കിട്ട്യേനെ.

ഇന്നും രഞ്ജിനിയുടെ കയ്യിൽ ഒരു   ബേഗ് ഉണ്ടായിരുന്നു. ഓ ഒരു  കാര്യം പറയാൻ  മറന്നു. ഞാൻ നേരത്തെ കണ്ട ജയരാജിന്റെ  പെണ്ണാൺ നമ്മുടെ  കഥാപാത്രം. ഞാൻ അവളെ  നോക്കിയതും അവൾ സഡ്ഡൻ ബ്രേക്ക് ഇട്ട് നിർത്തി.



ഞങ്ങൾ ഫുട്ട് പാത്തിൽ നിന്ന് കുശലം പറഞ്ഞു. പുതിയ വര്ത്തമാനം ആയ "heritage" ബിസിനസ്സ് എനിക്കിഷ്ടമായി.  അധികം താമസിച്ചില്ല രഞ്ജിനി എന്നേയും കൂട്ടി തിരിഞ്ഞ് നടന്നു. ഞങ്ങൾ രണ്ടുമിനിട്ടിൽ മാരാർ റോട്ടിലെ "ത്രയമ്പകം" എന്ന ഹെരിറ്റെജിൽ എത്തി.



50 cent സ്ഥലത്തിൽ ഉള്ള ഒരു പഴയ വീട് അതിന്റെ പഴമ നിലനിർത്തി   കേടുപാടുകൾ ഒക്കെ തീർത്ത് ചെറിയൊരു കൊട്ടാരം പോലെ പുതുക്കിപണിതു. അടുക്കള കുളിമുറി എന്നിവ മോഡേണ്‍ ആക്കി. മുറ്റം ടൈൽസ് വിരിച്ചു.



പടിപ്പുരയുടെ ജീർണിച്ച ചുമരുകൾ പഴയത് പോലെ അല്ലെങ്കിൽ അതിലും മനോഹാരിതയോടെ വീണ്ടെടുത്തു. എല്ലാം കൊണ്ടും ഒരു "nostalgia" ഇഫെക്റ്റ് കൊണ്ടുവരാൻ സാധിച്ചു.



എന്നെ രഞ്ജിനി വീട്ടിലെ എല്ലാ മുറികളും കൊണ്ട്പോയി കാണിച്ചു. കിടപ്പ് മുറികളെല്ലാം ഫർണീഷ് ചെയ്ത് വിദേശീയർക്ക്  ഇഷ്ടപ്പെടും വിധം അലങ്കരിച്ചു.



വരുന്ന തിങ്കളാഴ്ച്ച ആണ് ആദ്യത്തെ ഗസ്റ്റുകൾ വരുന്നത്. എന്നെ ക്ഷണിച്ചിട്ടി ല്ലെങ്കിലും  ഞാൻ പോകുന്നുണ്ട്.



ഞാനും രഞ്ജിനിയും സംസാരിച്ചിരിക്കുന്നതിന്നിടയിൽ ജയൻ  വന്നു. അപ്പോൾ ഞങ്ങൾ സ്വീകരണ മുറിയിൽ കുറച്ചുനേരം ഇരുന്നു.



സമയം രണ്ടുമണി യോടടുത്തു, എനിക്ക് സജീവന്റെ ചായയും കിട്ടിയില്ല, രഞ്ജിനിക്ക് ഒന്നും  തരാനും പറ്റിയില്ല. കാരണം പുതിയ വീട്ടില് പാലുകാച്ചൽ ചടങ്ങ് നടത്തിയിട്ടില്ല.



അതിനിടക്ക് ഒരു  കാര്യം  പറയാൻ മറന്നു. ഞാൻ പറഞ്ഞ സജീവൻ  ഈ രഞ്ജിനിയുടെ അനുജൻ ആണ്.. ഈ  മൂന്നുപേരേയും ചുറ്റിപ്പറ്റിയുള്ളതാണ് ഈ കഥ.



എനിക്ക് വിശക്കാൻ തുടങ്ങിയതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു, ഒരു  നല്ല സദ്യ ഉണ്ട പ്രതീതിയോടെ.



nb: please enjoy  some fotos of  the heritage here...   












Sunday, January 19, 2014

ബ്ലോഗ്‌ രചനകൾ പുസ്തകങ്ങളായി

ഇന്ന് എല്ലാം കൊണ്ടും ഒരു നല്ല്ല ദിവസമായിരുന്നു. ഏതാണ്ട് 51 ബ്ലോഗർമാരുടെ പോസ്റ്റുകൾ പ്രിന്റ്‌ മീഡിയയിൽ പുസ്തകങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടു. തളിപ്പറമ്പിലെ സീയെല്ലെസ് ബുക്ക്സ് ആണ് ഇവയെല്ലാം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. . തൃശൂരിലെ സാഹിത്യ അക്കാദമി ആയിരുന്നു വേദി. നിരക്ഷരൻ, മണിലാൽ, കുഞ്ഞൂസ്, ലീല എം ചന്ദ്രൻ എന്നിവർ പ്രാസങ്ങികർ ആയി വേദിയിൽ ഉണ്ടായിരുന്നു. എച്ച്മ്മുക്കുട്ടിയുദെ "അമ്മീമ്മക്കഥകൾ" ആണ് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടതും പ്രശംസാഹനീയമായതും. എന്റെ പ്രിയ സുഹൃത്ത് കുഞ്ഞൂസിന്റെ "നീർമിഴിപ്പൂക്കൽ" എന്ന കഥാസമാഹാരവും എടുത്ത് പറയേണ്ടത് ആണ്. പിന്നെ "ചിരുകകൾ ചിലക്കുമ്പോൾ" എന്ന ബ്ലോഗ്‌ കവിതകളും പ്രകാശനം ചെയ്യപ്പെട്ടു. "ഭാവാന്തരങ്ങൾ" എന്ന ബ്ലോഗ്‌ കഥകളിൽ ഞാനടക്കം ഏതാണ്ട് 47 പേരുടെ സൃഷ്ടികൾ ആയിരുന്നു. എന്റെ ഒരു പോസ്റ്റ്‌ പേജ് നമ്പർ 71 ൽ കാണാം. ചിരകാലമായി നേരിൽ കാണാൻ കൊതിച്ച ബ്ലോഗേർസ്‌ ആയ കുഞ്ഞൂസിനെയും, റോസിലിയെയും, എച്ച്മ്മുക്കുട്ടിയെയും കണ്ടുമുട്ടിയതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

Tuesday, January 7, 2014

പാതിയാലിന്‍ ചുവട്ടില്‍ നാഴിപ്പാതി

ഇന്ന് എനിക്ക് ഒരു പുതിയ ഓണ്‍ലൈന്‍ സുഹൃത്തിനെ കിട്ടി. പേര് അനഘ.. രണ്ട് മൂന്നുദിവസമായിട്ട് അവളിങ്ങനെ എന്നോട് വിടാതെ ചാറ്റ് ചെയ്തിരുന്നെങ്കിലും ഇന്നാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത്. അവള്‍ക്ക് കൂത്താട്ടുകുളത്തുള്ള പാറുകുട്ടിയുമായി അടുക്കണം.. ഞാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അമ്പലത്തിലേക്ക് യാത്രയായി.

ഇന്ന് കാലത്ത് എനിക്ക് ആരോടെന്നില്ലാത്ത ഒരു മുറുമുറുപ്പ് തോന്നിയതിനാല്‍ അമ്പലത്തില്‍ പോകാനുള്ള മൂഡ് പോയിരുന്നു. എന്നും കാലത്ത് കുളി കഴിഞ്ഞ് അടുക്കളയിലുള്ള കൊച്ചുഡൈനിങ്ങ് ടേബിളിനരികെ ചെന്നിരുന്നാല്‍ എന്റെ ശ്രീമതി ചുടുദോശ ഓരോന്നായി ചുട്ട് തരും. 

പക്ഷെ ഇന്ന് ദോശക്കുപകരം ഉപ്പുമാവായിരുന്നു. വല്ലപ്പോഴും ഉപ്പുമാവ് പ്രശ്നമില്ല. കഴിക്കും മുന്‍പ് പറഞ്ഞു ഉപ്പ് അല്പം കൂടുതലാണ്. എങ്ങിനെയെങ്കിലും അത് കഴിക്കാമെന്നുവെച്ചപ്പോള്‍ എരിവും കൂടുതല്‍. എനിക്ക് എരിവ് ഒട്ടും പറ്റില്ലായെന്ന് അവള്‍ക്കറിയാമെങ്കിലും എന്താണ് ഈയിടെയായി അവള്‍ക്കൊരു ശ്രദ്ധയും ഇല്ല. കഴിഞ്ഞ ആഴ്ച തൊട്ട് എന്നും ചോറ് ഓരോ തരത്തില്‍, ഒന്നുകില്‍ ഓവര്‍ കുക്ക്ഡ്,അല്ലെങ്കില്‍ പാതി വെന്തത്. 

പണ്ടൊക്കെ കാരണവന്മാ‍ര്‍ ഇങ്ങിനെ കണ്ടാല്‍ പെണ്ണുങ്ങളുടെ ചെകിട്ടത്തടിക്കും. ഞാനങ്ങിനെയൊന്നും എന്റെ പെണ്ണിനെ ചെയ്യില്ല. കാരണം ഐ ലൈക്ക് ഹേര്‍ ടൂ മച്ച്.. എനിക്ക് വയ്യാണ്ടായാല്‍ നോക്കാന്‍ അവള്‍ മാത്രം. മക്കളും മരുമക്കളും ഉണ്ട് എന്ന് പറഞ്ഞിട്ട് നോ കാര്യം. 

എനിക്ക് ദ്വേഷ്യം അതിരുകടന്നാല്‍ ഞാന്‍ ഡൈനിങ്ങ് ടേബിളോട് കൂടി എല്ലാം എറിഞ്ഞുടക്കും. പക്ഷെ ഞാന്‍ എന്റെ മുഷ്ടി ചുരുട്ടി മേശമേല്‍ ഇടിച്ച് ആങ്കറിനെ നശിപ്പിച്ചു. അമ്പലത്തില്‍ നിന്ന് വരുമ്പോള്‍ ശ്രീനിവാസ് ഹോട്ടലില്‍ നിന്ന്  4 ദോശ കഴിക്കാമെന്ന് എനീക്കാനൊരുമ്പട്ടപ്പോള്‍ അവള്‍ എനിക്ക് ദോശ ചുടാനൊരുങ്ങി.. 

ഞാന്‍ പ്രാതല്‍ കഴിച്ചെണീറ്റെങ്കിലും അച്ചന്‍ തേവരെ കാണാന്‍ അമ്പലത്തില്‍ പോയില്ല.. പേരക്കുട്ടി കുട്ടാപ്പുവിന്റെ പേരില്‍ കുറച്ച് കാലത്തേക്ക് കറുക ഹോമം ചെയ്യിപ്പിക്കാനുണ്ട്. അശ്വതി നാളില്‍.. 9-1-14 ന് വ്യാഴാഴ്ചയാണ് അശ്വതി നാള്‍. അപ്പോള്‍ അഡ്വാന്‍സായി അമ്പലത്തില്‍ പണമടച്ചാലേ ഫ്രഷ് കറുക പറിച്ചുവെക്കാന്‍ പറ്റൂ.. 

കാലത്ത്  അമ്പലത്തില്‍ പോകാന്‍ ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുക. വസ്ത്രം മാറാനായി പോയപ്പോളാണ് മനസ്സിലായത്  അലക്കിയ കോണകം ഒന്നും കാണാനില്ല. ഇത് കഴിഞ്ഞ കുറച്ച് നാളായിട്ടുള്ള അങ്കമാണ്. എനിക്ക്  നാലുപുത്തന്‍ കോണകവും ആറ് പഴയതും ആണുള്ളത്. പഴയത് പല കാരണങ്ങളാല്‍ പുറത്ത് പോകുമ്പോള്‍ ധരിക്കാറില്ല. 

ഇന്ന് നോക്കിയപ്പോള്‍ ഒന്നും ഇല്ല. തലേ ദിവസത്തെ ഇട്ട് അമ്പലത്തിലേക്ക് പോകാനൊക്കുമോ..? അപ്പോള്‍ എങ്ങും പോയില്ല. തൃശൂര്‍ ടൌണില്‍ പോയി മേനോന്റെ “പ്രൈഡ്” ഷോപ്പില്‍ നിന്ന് ഒരു ഡസന്‍ പുത്തന്‍ കോണകം വാങ്ങി ബീനക്ക് കൊടുത്തു. എന്റെ കയ്യില്‍ നിന്നും അടി കിട്ടുമെന്ന് പേടിച്ച് അവള്‍ അത് വാങ്ങിക്കൊണ്ട് ഓടി. 

ഞാന്‍ സാധാരണ വൈകിട്ടാണ് നടത്തം യോഗ സ്വിമ്മിങ്ങ് മുതലായ എക്സര്‍സൈസ്. ഇന്ന് അതൊക്കെ തെറ്റിച്ച് നേരെ അമ്പലത്തിലേക്ക് പോയി. അച്ചന്‍ തേവര്‍ അമ്പലത്തില്‍ വൈകിട്ട് ദീപാരാധനക്ക് സാധാരണ വരുന്നവര്‍ എന്റെ സമപ്രായക്കാരായ മോളി,പ്രേമ, മീര, വത്സല, സരസ്വതി തുടങ്ങിയവരാണ്. പണ്ടൊക്കെ വൈകിട്ട് അവരോട് വര്‍ത്തമാനം പറയാറുണ്ട്.. ഇപ്പോളവര്‍ക്ക് എന്നെ കാണാനാവാറില്ല. കാരണം ഞാന്‍ വൈകിട്ട് ഈ അമ്പലത്തില്‍ പോക്ക് നിര്‍ത്തി.

പകരം നടത്തത്തിന്നിടയില്‍ കാണുന്ന അമ്പലത്തിലൊക്കെ പോകും.. വെളിയന്നൂര്‍ ദേവീ ക്ഷേത്രം. കുളശ്ശേരി നരസിംഹ ക്ഷേത്രം, ചെട്ടിയങ്ങാടി മാരിയമ്മന്‍, വടക്കുന്നാഥന്‍, ശ്രീ ഭുവനേശ്വരി, പാറമേക്കാവ്, പട്ടാളം റോടിലെ മാരിയമ്മന്‍, ഈസ്റ്റ് പോലീസ് സ്റ്റേഷനടുത്ത ഭദ്രകാളി, ഇരട്ടച്ചിറ ശിവക്ഷേത്രം എന്നിവടങ്ങളിലൊക്കെ പോകും. 

ഇന്ന് അനഘയുമായി സല്ലാപം നടത്തിയതിന് ശേഷം നേരെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോയി തൊഴുത്. പേരക്കുട്ടി കുട്ടാപ്പു എന്നുവിളിക്കുന്ന ആദിത്യന്  കറുക ഹോമം ശീട്ടാക്കി. തൃപ്പുക കഴിയുന്നത് വരെ അവിടെ കൂടി. നല്ല കാലം ഞാന്‍ അവിടെ ഇരുന്നത്.. തൃപ്പുക സമയം നടയടച്ചാല്‍ “ശംഭോ മഹാദേവ” ചൊല്ലാന്‍ ഞാന്‍ മാത്രം.. ദീപാരാധനക്ക് നടയടച്ചാല്‍ “ ഓം നമ:ശ്ശിവായ” ആണ് ചൊല്ലുക.. അതിനാണ് പെണ്‍ പട വരിക.

അങ്ങിനെ തൃപ്പുക കഴിഞ്ഞ് ഞാന്‍ ആലില പൊട്ടിച്ച് അതില്‍ നാല് കരണ്ടി പായസം സേവിച്ചു.. നാലുപാടും നോക്കിയപ്പോള്‍ അധികം ആളുകളില്ല. ഒരു നാല് കരണ്ടിയും കൂടി അകത്താക്കി. നല്ല രുചിയുള്ള പായസം ചൂട്ടോടെ കഴിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി.. കഴകക്കാരന്‍ പോയിരുന്നില്ല. അതിനാല്‍ അയാള്‍ പൂജാപാത്രം കഴുകാന്‍ പോയി. ഞാന്‍ അയാളുടെ അടുത്ത് പോയി കൈ കഴുകി അയാളോട് കുശലം പറഞ്ഞ്  നേരെ വീട്ടിലേക്ക് നടന്നു. തിരിച്ച് പോകുന്നതിന്നിടയില്‍ മേല്‍ ശാന്തി സുധേട്ടനോട് കുശലം പറയാന്‍ മറന്നില്ല.. 

ഞാന്‍ കഴിഞ്ഞ തിങ്കളാഴ്ച കടും പായസം ശിവന് ശീട്ടാക്കിയിരുന്നു. പായസം അടിപൊളിയായിരുന്നുവെന്ന് പറയാന്‍ വയ്യ.. സുധേട്ടന് അത്  കേട്ട് ശരിക്കും സംതൃപ്തിയായി. ഞാന്‍ പായസവും കൊണ്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ പായസത്തിന്റെ മുക്കാല്‍ പങ്കും പെട്രോള്‍ പമ്പിലും ആ കോമ്പ്ലെക്സില്‍ ഉള്ള കടയിലെ പണ്‍കുട്ടികളായ ലെജീനക്കും,ബിന്ദുവിനും, പിന്നെ കാലത്തെ  പമ്പിലെ ഡ്യൂട്ടി പെണ്‍കുട്ടികള്‍സായ സുജ, ഷീല, സുമ മുതല്‍ പേര്‍ക്കും കൊടുത്തു. കൂടാതെ പമ്പ് ഉടമസ്ഥനായ ബാലേട്ടനും നല്‍കി. എനിക്കും തൃപ്തിയായി..

കുറച്ച്  നാളുകളായി ഞാന്‍ കാലത്ത്  ഈ തേവരുടെ അമ്പലത്തില്‍ തന്നെ പോകും. തൊഴുത് കഴിഞ്ഞ് ആല്‍ത്തറയില്‍ ഇരിക്കും സുമാര്‍ ഒന്നര മണിക്കൂര്‍. അതിന്നിടയില്‍ അത് വഴി പോകുന്നവരോടൊക്കെ കുശലം പറയും. 

അങ്ങിനെ ഇന്നെലെ ജ്യോത്സനയെ കണ്ടു. അവളെ ഞാന്‍ കുട്ടിക്കാലം തൊട്ട് കാണുന്നതാണ്. ഇപ്പോളവള്‍ MBBS കഴിഞ്ഞ് ഗവണ്മേണ്ട് സ്കോളര്‍ഷിപ്പോടെ MD  ക്ക് പഠിക്കുന്നു. ഈ പ്രത്യേക സ്കോളര്‍ഷിപ്പ് എങ്ങിനെയാണെന്നുവെച്ചാല്‍ ജോലി ചെയ്ത് പഠിക്കാവുന്ന ഒരു സ്കീം ആണ്. ഇവളെ പറ്റി കേരളത്തിലെ എല്ലാ പത്രങ്ങളിലും ചാനലുകളിലും കഴിഞ്ഞ മൂന്നുനാലു മാസത്തിനുമുന്‍പ് വന്നിരുന്നു. ഇതെല്ലാം അച്ചന്‍ തേവരുടെ അനുഗ്രഹം തന്നെ ആണ്. ജ്യോത്സ്ന എലലാ ദിവസവും മുടങ്ങാതെ കാലത്തും വൈകിട്ടും തേവരെ തൊഴാന്‍ വരും. 

എന്റെ ഈ ആല്‍മരച്ചുവട്ടിലെ ഇരുപ്പ് മേല്‍ ശാന്തി സുധാകരന്‍ നമ്പൂതിരി എന്ന സുധേട്ടന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം എന്റെ അടുത്ത് വന്നു നിന്നു. അല്പനേരം എന്നെ വീക്ഷിച്ചതിന് ശേഷം... 

“പാതിയാലിന്‍ ചുവട്ടില്‍ നാഴിപ്പാതി ആ‍ടാതിരിക്കുന്നതെന്താണ്...?” 
എനിക്കൊന്നും മനസ്സിലായില്ല... 

“ഒന്നും മനസ്സിലായില്ലല്ലോ...” 

 “സാരല്ല്യാ...നാളെ നാം കാണുമ്പോള്‍ മറുപടി തന്നാല്‍ മതി..” 

ഞാനിത് പിറുപിറുത്തുംകൊണ്ട് രാജീവിനെ കാണാന്‍ അയാളുടെ വീട്ടിലെത്തി. അയാളോടും അയാളുടെ ഭാര്യ പ്രമീളയോടും ഞാനിത്  വിളമ്പി. അവര്‍ക്കാര്‍ക്കും ഒരു മറുപടി തരാനായില്ല.. ഞാന്‍ എന്റെ പെണ്ണിനോടും ചോദിച്ചു, അവള്‍ക്കും കാര്യം പിടി കിട്ടിയില്ല.. 

ഞാന്‍ പിറ്റേ ദിവസം അമ്പലത്തിലെ ആലിന്‍ ചുവട്ടിലിരിക്കുമ്പോള്‍ അവിടെ മേല്‍ ശാന്തി സുധേട്ടന്‍ പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു.. 

"ഞാന്‍ ചോദിച്ചതിന്റെ അര്‍ഥം ഇതാണ്".  

പാതിയാലിന്‍ എന്നുവെച്ചാല്‍ പാതി = അര. അപ്പോള്‍ അരയാലിന്‍ ചുവട്ടില്‍.  

നാഴിപ്പാതി = ഉരി.. അപ്പോള്‍ ഉരിയാടാതിരിക്കുന്നതെന്താണ്. 

ചോദ്യം ഇങ്ങിനെ...> “അരയാലിന്‍ ചുവട്ടിലിരുന്ന് ഉരിയാടാതിരിക്കുന്നതെന്താണ്.“ 

ഇനി ഞാന്‍ ഇതിന്നുള്ള ഉത്തരം ഇതേ ഭാഷാവിന്യാസത്തില്‍ പറഞ്ഞുകൊടുക്കണം.. എനിക്ക് ഇന്നേ വരെ ഉത്തരം പറയാന്‍ പറ്റിയില്ല.. 

“അറിയാവുന്നവര്‍ക്ക് പങ്കുവെക്കാം.“ വൈകിട്ട് അമ്പലത്തില്‍ നിന്ന് തിരിച്ച അലു സ്റ്റോര്‍സില്‍  നിന്നും ഒരു കിലോ നേന്ത്രപ്പഴം വാങ്ങി. എനിക്ക് വൈകിട്ട് അവനെ അകത്താക്കിയില്ലെങ്കില്‍ കാലത്ത്  സുഖശോധന ഉണ്ടാവില്ല. തന്നെയുമല്ല നാളെ എന്റെ തറവാട്ടില്‍ മകരവിളക്കിന് പോകുന്ന 56 സ്വാമിമാര്‍ വരും. അവര്‍ക്ക് വൈകിട്ടെത്തെ ഭിക്ഷ അവിടെയാണ്. എനിക്ക് കാലത്ത് തന്നെ എന്റെ പെണ്ണിനേയും കൊണ്ട് തറവാട്ടിലെത്തണം...

നേന്ത്രപ്പഴം വാങ്ങി അവിടുത്തെ ഉടമസ്ഥരായ ചെക്ക്കനോടും പെണ്ണിനോടും പണിക്കാരനായ അണ്ണാച്ചിയോടും കുശലം പറഞ്ഞ് ഞാന്‍ വീണ്ടും യാത്രയായി. യാത്രാമദ്ധ്യേ മാക്സിക്കടയിലെ ചോതി നാളില്‍ പിറന്ന സനിലയോട് ഹെലോ പറഞ്ഞ് കുറച്ചുംകൂടി നടന്ന് അവളുടെ കെട്ട്യോന്റെ കടയിലും കയറി വീണ്ടും നടത്തം തുടങ്ങി.. തങ്കമണി ഇറക്കം കഴിഞ്ഞ്  ആലും കുളവും കഴിഞ്ഞ് ഞാന്‍ സാധാരണ പോകാറുള്ള ആയുര്‍വ്വേദ മരുന്നുകടയില്‍  വിസായം പറയാന്‍ കയറി.

അവിടെ മൊട്ടത്തലയാനായ ഒരു ഓള്‍ഡ് മേനും, പിന്നെ ഒരു മാത്തടിയന്‍ ചെക്കനും,  പിന്നെ ഉണക്കമുന്തിരി പോലുള്ള ഒരു പെണ്‍കുട്ടീസും ആണുള്ളത്. ഉണക്കമുന്തിരി ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ പച്ച മുന്തിരിയാകും. പിന്നേയും തഥൈവ..

പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് സ്ഥലം കാലിയാക്കി വീട്ടിലെത്തിയപ്പോള്‍ മണി എട്ടര. വീട്ടിലേക്ക് എത്തുന്നതിന് മുന്‍പ് അയലത്തെ ഒരു ചിന്ന ബേബിയുടെ കരച്ചില്‍ കേട്ട് അവനെ താലോലിക്കാന്‍ അങ്ങോട്ട് ചെന്നു. അവന്റെ അമ്മൂമ എനിക്ക് കുടിക്കാന്‍ വീഞ്ഞ് തന്നു. 

എനിക്കും ഉണ്ട് 3 പേരക്കുട്ടികള്‍സ്. അതിന്റെ ഒന്നിന്റെ തള്ളമാരില്‍ ഒന്നായ എന്റെ മരുമകള്‍ കേള്‍ക്കെ അവളുടെ കുഞ്ഞിനോടൊരു നാള്‍...

”കുട്ടിമാളു അച്ചാച്ചന്റെ കൂടെ ഒരു ആഴ്ച നിന്നിട്ട് പോയാല്‍ മതി” 

അത് കേട്ടതും അവളുടെ തള്ള വെട്ടാന്‍ വരുന്ന പോത്തിനെ പോലെ ഗര്‍ജ്ജിച്ചു...”ഇല്ലാ അവള്‍ എന്റെ കൂടെ തിരികെ പോരുന്നു..” 

അവളും കുടുംബവും കുറച്ച് നാളായി തമിഴ് നാട്ടിലാണ് വാസം.. അവനവന്റെ കൊച്ചുമക്കളെ താലോലിക്കാന്‍ കിട്ടുന്നില്ല, പകരം അയല്‍ വീട്ടിലെ ആതനേയും അപ്പുക്കുട്ടനേയും ഒക്കെ എടുത്ത്  ഞാന്‍ സന്തോഷിച്ചു.