ഞാൻ ഗിരീഷിനെ പരിചയപ്പെട്ടത് ഏതാണ്ട് പത്ത് മുപ്പത്തഞ്ചു കൊല്ലം മുൻപ് തൂലികാസുഹൃദത്തിൽ കൂടി ആയിരുന്നു . അന്നൊന്നും ഒരു ലാൻഡ് ലൈൻ ഫോണിൽ കവിഞ്ഞൊന്നും കമ്മ്യൂണിക്കേഷന് ഉണ്ടായിരുന്നില്ലല്ലല്ലോ..? എല്ലാം കത്തിൽ കൂടി മാത്രമായിരുന്നല്ലോ ... ആ സൗഹൃദം വളർന്ന് വലുതായി ഈ മോഡേൺ യുഗത്തിലും തുടർന്ന് പോകുന്നു.
dr gireesh with spouse |
എന്റെ ശരീര ശാസ്ത്രം അറിയുന്ന ഏക ഡോക്ടർ ആണ് ഗിരീഷ് . അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ വളരെ ക്ഷമാശീലനാണ് , ഒരിക്കലും ദ്വേഷ്യം വരില്ല ... സുഹൃത്ത് എന്നതിൽ ഉപരി എന്തും ചോദിക്കാം, ചർച്ച ചെയ്യാം ..
ഈയിടെ ആയി ഞാൻ ആയുർവ്വേദ ഡോക്ടർ ആയ അദ്ദേഹത്തെ കൂടെ കൂടെ വിളിക്കാറുണ്ട് . കോവിഡ് കാലത്ത് എനിക്കുണ്ടായ ചില അസ്വസ്ഥകൾ അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാതെ ആയുർവ്വേദ ചികിത്സയിൽ കൂടി ഗീരീഷിന് എനിക്ക് പൂർണ്ണ സൗഖ്യം പ്രദാനം ചെയ്യാൻ സാധിച്ചു . എനിക്ക് അതിന് ശേഷം ഗിരീഷിനെ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും സാധിച്ചു .
ഗിരീഷിന്റെ പ്രവർത്തന മണ്ഡലം വയനാട് സിറ്റി ആണ്. എനിക്ക് ഇതുവരെ അദ്ദേഹത്തിന്റെ വയനാട് ക്ലിനിക്കും , വീടും സന്ദർശിക്കാൻ സാധിച്ചിട്ടില്ല . കാലങ്ങൾ ആയി ഞാൻ പെരിഫെറൽ ന്യൂറോപ്പതിയുടെയും അല്ലെങ്കിൽ രക്ത വാതത്തിന്റെയും പിടിയിൽ ആണ് , കൂടാതെ ഗ്ളോക്കോമയും .
അതിനാൽ തൃശൂരിൽ നിന്നും വയനാട് വരെ യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമത എനിക്കില്ല. എന്റെ ഒരു ഗൾഫ് സുഹൃത്തിന് സ്വന്തമായി ഒരു ഹെലിക്കോപ്റ്റർ ഉണ്ട്, അതിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി ഈ വേളയിൽ .
വയനാട്ടിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി എന്നറിഞ്ഞത് മുതൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഗിരീഷിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള പെൺവീട്ട് കാരുടെ ചെറുക്കന്റെ വീട് കാണൽ ചടങ്ങ് ഈ വരുന്ന ഞായറാഴ്ച ആണ് . അതിനാൽ ഗിരീഷ് ആകെ തിരക്കിൽ ആണ് . എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെകിൽ ഞാൻ വായനാട്ടേക്ക് പോകുമായിരുന്നു എന്റെ പ്രിയപ്പെട്ട ഡോക്ടറെ സഹായിക്കാൻ . ഗിരീഷിന്റെ കൂടെ ശ്രീമതി ബിന്ദു ഉണ്ട് .
വിവാഹിതൻ ആകാൻ പോകുന്ന മകൻ കർണ്ണാടകയിൽ ഒരു ബേങ്ക് ജീവനക്കാരൻ ആണ് . അവന്റെ പെങ്ങൾ പ്ലസ്സ് ടുവിന് ശേഷം കോഴിക്കോട്ട് പഠിക്കുന്നു.
[തുടരാം താമസിയാതെ ]