Tuesday, June 24, 2008

velanjattan

വേലഞാട്ടന്‍ , സെഖരഞാട്ടന്‍, മുത്തു, ചേച്ചി എന്ന എന്റെ പെറ്റമ്മ, നാണിയമ്മായി എന്ന എന്റെ അമ്മൂമ്മ ...... മാക്കുന്നിയെട്ടന്‍ എന്ന എന്റെ മുത്തശ്സന്‍ - എന്നിവരായിരുന്നു എന്റെ ചെരുവത്ത്താനി ചരടുകള്‍ ....
വേലഞാട്ടന്‍, സെകരഞ്ഞട്ടന്‍, മുത്തു എന്നിവര്‍ എന്റെ അമ്മമാന്മാരായിരുന്നു. അതില്‍ ഇളയവന്‍ മുത്തു ............... ഞാന്‍ ഇളയ അമ്മാമനെ പേരു ചൊല്ലിയായിരുന്നു വിളിച്ചിരുന്നത്... എന്നെ വേണ്ടാത്തതെല്ലാം പഠിപ്പിച്ചിരുന്നത് മുതുവായിരുന്നു. മുത്തു എങ്ങിനെ ആരെ വിളിക്കുന്നു അതുപോലെയാ ഞാനും എന്റെ അനുജന്‍ ശ്രീരാമനും വിളിച്ചിരുന്നത്.
കള്ളുകുടി - ബീഡി വലി - മുറുക്കല്‍ - മുതലായ ശീലങ്ങള്‍ ഞങ്ങളെ ചെറുപ്പത്തില്‍ തന്നെ സീളിപ്പിച്ചു. എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും മുത്ത്തുവിനോടയിരുന്നു.
ഞാന്‍ വലുതായപ്പോള്‍ എനിക്ക് എന്ത് ചോദിച്ചാലും വാങ്ങിതരുമായിരുന്നു.
അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചു അധിക കാലം കഴിയുന്നതിനു മുന്പ് പ്രേതമായി. ഞാന്‍ അന്ന് കുറെ കരഞ്ഞു. അച്ചനും, അമ്മയും, അമ്മായിയും, കുടുംബത്തില്‍ പലരും പ്രേതമയിട്ടും ഞാന്‍ കരഞ്ഞിരുന്നില്ല.
[തുടരും]

1 comment:

  1. കള്ള് കുടി ബീഡി വലി
    ഇതൊക്കെയും ഇപ്പോഴും ഉണ്ടോ മാഷെ
    ഈ മാഷെ കൊണ്ട് തോറ്റു.. മനുഷ്യരെ കുത്തി നോവിക്കുന്ന പോലെ... ക്ലൈമാക്സില്‍ കൊണ്ടു നിര്‍ത്തും മിക്ക കഥകളും.
    എന്താനാ മാഷെ വായനക്കാരോട് ഈ ക്രൂരവിനോദം.
    എനിക്കും എന്റെ മക്കള്‍ക്കും എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ അറിയിക്കുക.
    ഞങ്ങളുടെ വിലാസം ഇമെയില്‍ ആയി അയക്കാം.

    ജാനകിയും മക്കളും

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.