മസ്കറ്റ് ഇവിടെ തുടരുന്നു.... ഭാഗം 2
ഡിസംബറിലെ ഒരു തണുത്ത രാത്രിയായിരുന്നു ഞാന്‍ മസ്കതിലെതുന്നത്..... എയര്‍പോര്‍ടില്‍ സൈനുദീനോടൊപ്പം സിരിയക്കാരനായ എബ്രഹിമ്മുമ് എന്നെ സ്വീകരിക്കാന്‍ വന്നിരുന്നു...
ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ നിന്നും നേരെ പോയത് ക്രിസ്തുമസ് രാത്രി പന്കിടാന്‍ റീനയുടെ വീട്ടിലേക്കാണ്.... ആ ഗോവന്‍ കുടുംഭം എന്നെ സ്വാഗതം ചെയ്തു...
എനിക്ക് യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്ങിലും ഞാന്‍ അതൊന്നും ആരെയും അറിയിച്ചില്ല... അവിടെ നിന്നു ഭക്ഷണത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു...
സൈനുദീനെ ഞങ്ങള്‍ നാട്ടില്‍ കുഞ്ഞിപ്പ എന്നാണ് വിളിച്ചിരുന്നത്... കുഞ്ഞിപ്പയുടെ മുറിയില്‍ എത്തിയതും ക്ഷീണം കൊണ്ടു ഞാന്‍ ഉറങ്ങിപ്പോയി...
പിറ്റേ ദിവസം കാലത്തു എണീറ്റ് പ്രഭാത കര്‍മങ്ങള്‍ ഒക്കെ കഴിഞ്ഞു ഞാന്‍ പ്രാതലിനു വേണ്ടി കാത്തിരുന്നു....
കുഞ്ഞിപ്പ കുളിയും നിസ്കാരവും എല്ലാം കഴിഞ്ഞു വന്നു എനിക്കൊരു കട്ടന്‍ ചായ [സുലൈമാനി] ഇട്ടു തന്നു....
അന്നാണ് ജീവിതത്തില്‍ ഞാന്‍ ആദ്യമായി കട്ടന്‍ ചായ കുടിക്കുന്നത്... നാട്ടില്‍ കട്ടന്‍ ചായ കുടിച്ചിരുന്നത് പാവങ്ങളാണ്.
സൈട്നുദീന്റെ കയ്യില്‍ നിന്നു കിട്ടിയ ആദ്യത്തെ കട്ടന്‍ ചായ എനിക്ക് ഉണര്‍വ് പകര്ന്നു..
ആ ഉണര്‍വാണ് എന്റെ ജീവിതത്തില്‍ ഈ നിമിഷം വരെ...
വലിയ ഒരു മഹാനാണ് എന്റെ കുഞ്ഞിപ്പ. എന്റെ മാതാ പിതാക്കളെ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും എന്റെ എല്ലാമായ സൈനുദീനെയാണ്.
ഞാന്‍ ദൈവത്തിനു തുല്യം ആരാധിക്കുന്ന ഒരു മഹാ പുരുഷനാണ് അദ്ധേഹം. ..എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സൌഭാഗ്യങ്ങളും നേടിത്തന്ന മഹാത്മാവ്. ......
സുലൈമാനി കുടിച്ചു കഴിഞ്ഞു ഞാന്‍ പ്രതളിനായി കാത്തു നിന്നു... എനിക്ക് പ്രാതല്‍ കിട്ടിയില്ല.... വിശപ്പ് തുടങ്ങിയിരുന്നു.... ആരും ഒന്നും തന്നില്ല...അദ്ധേഹം കഴിക്കുന്നതും കണ്ടില്ല... ഞാന്‍ വിചാരിച്ചു ഓഫീസില്‍ പോയി തരുമായിരിക്കും എന്ന്. എവിടെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല...
ആരോടെങ്ങിലും ചോദിക്കാമെന്ന് വിചാരിച്ചാല്‍ അവിടെ ഉണ്ടായിരുന്നത് അറബികള്‍ മാത്രം... അവര്‍ക്കനെങ്ങിലോ അറബി മാത്രമെ വശമുണ്ടയിരുന്നുള്ളൂ...വിശപ്പ് സഹിച്ചു എനിക്ക് വയര്‍ വേദനിക്കാന്‍ തുടങ്ങി....
എന്റെ മുഖത്തെ വിഷമം കുഞ്ഞിപ്പ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.. ഞാന്‍ മനസ്സില്ല മനസ്സോടെ പറഞ്ഞു എനിക്ക് വിസക്ക് വിസക്കുന്നുവെന്നു. കുഞ്ഞിപ്പ പറഞ്ഞു ഇവിടെ ആരും ബ്രിക്ക്ഫാസ്റ്റ് കഴിക്കാറില്ല എന്ന്....
[തുടരും]
++

നല്ല എഴുത്ത് മാഷെ തുടരട്ടേ
ReplyDeleteതുടരട്ടെ!
ReplyDeleteഭാവുകങ്ങള്‍... :)
35 കൊല്ലാത്തെ പ്രവാസ ജീവിതത്തില്‍ 1986 മുതല്‍ 1993 വരെ ഞാനും മസ്കറ്റില്‍ ഉണ്ടായിരുന്നു. ഗള്‍ഫു നാടുകളില്‍ വച്ചു എന്തോ എനിക്കു ഒമാനോട് എന്തെന്നില്ലാത്ത മാനസികമായ അടുപ്പം ഉണ്ട്. എനിക്കു കൈപ്പേറിയ ഒട്ടേറെ അനുഭവങ്ങള്‍ സ്പോണ്സേര്സില്‍ നിന്നും ഉണ്ടായെങ്കിലും (എന്റെ അനുഭവം ഒട്ടപ്പെട്ടതു ആവാം ) മലയാളികളുടെ പരസ്പര സഹകരണം ഏറ്റവും കൂടുതല്‍ എനിക്കു അനുഭവപ്പെട്ടതു ഒമാനിലും അതുകഴിഞ്ഞാല്‍ ബഹറിനിലും ആണു. ഒമാന്റെ ഭൂപ്രക്റുതിയും വളരെ ഇഷ്ടപ്പെട്ടു. ദുബായില്‍ പോലും പരസ്പര സഹായത്തിന്റെ കാര്യത്തില്‍ ഇത്ര ത്തോളം വരില്ല! കുറെ ബിസിനസ് മൈന്റഡ് ആണു സുഹ്റ്ത്ത്ബന്ധം പോലും . ഏറ്റവും "പോക്കു സ്ഥലം " കുവൈറ്റായിരിക്കും . 95%പേര്ക്കും തന്‍ കാര്യം . ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാണിക്കുന്നവര്‍ ആണു അധികവും . കാലാവസ്ഥയും തദൈവ!
ReplyDeleteഇതെല്ലാം ഒരേനാട്ടില്‍ നിന്നും പോയ മലായാളികളുടെ വിവിധ മുഖങ്ങളാണു കെട്ടോ! സൌദിയും ഖത്തരും അത്ര നിശ്ചയം പോരാ!
തങ്കളുടെ ലേഖനം വായിക്കുമ്പോള്‍ മാനസികമായി എനിക്കു വളരെ സുഖം തോന്നുന്നു. ശൈലിയും വര്‍ത്തമാനം പറയുന്ന പോലെ രസവും ആണു.
തുടര്‍ന്നും ദയവായി എഴുതുക!
സ്നേഹത്തോടെ
പി വിപി നായര്‍