Friday, July 4, 2008

ഇബിലീസ്

എന്റെ ജീവിതത്തിലെ ഒരേട്‌ >>

എടാ ഇബിലീസേഎന്താടാ നീയ് പത്തു മണിയായിട്ടും എണീക്കാതെ. പോത്ത് പോലെ ഉറക്കം തന്നെ... ഇയ്യ്‌ പോയി കുട്ടയാമ്മേടതീനെയും, ചക്കിക്കുട്ടി എട്ടതീനെയും പാടത്ത് പണിക്കു വരാന്‍ പോയി പറേടാ എന്റെ ഉണ്ണ്യേ .......... എന്തൊരു ഉറക്കമാന്നെട ഹമുക്കെ.....ഈഇ ചെക്കനെതാ എപ്പോ നോക്കിയാലും ഉറക്കം തന്നെ ഉറക്കം.... രണ്ടക്ഷരം പഠിക്കാന്‍ പറഞ്ഞാല്‍ അപ്പോഴും ഉറക്കം......സ്കൂളില്‍ നിന്നു വന്നാല്‍ കുട്ട്യോലോടൊപ്പം കളിയ്ക്കാന്‍ പോടാ എന്ന് പറഞ്ഞാല്‍ ആ തിണ്ണയില്‍ ഇരുന്നു ഉറക്കം തൂങ്ങും.....സന്ധ്യക്ക്‌ നാമം ചൊല്ലി കഴിയുമ്പോഴേക്കും വേണം അവന് ചോറ്.... അത് തിന്നു കഴിഞ്ഞാലോ............... പിന്നെ ഉരക്കമായീ ..........എടാ പയെപാത്തീ .......... നീ എന്റെ കിടക്കേല് കിടക്കേണ്ട..... ആ കൊനീടെ ചോട്ടില് പായ വിരിച്ചിട്ടുണ്ട് ..... അതില്‍ കിടന്നാല്‍ മതി.....................മൂത്രമൊഴിച്ചു കിടന്നാല്‍ മതി എന്ന് പറഞ്ഞാല്‍ ഓന്‍ കേക്കില്ല.......... ഭക്ഷണം കഴിച്ചവസനിക്കുന്നതിനു മുന്പ് തുടങ്ങും ഉറക്കം തൂങ്ങല്‍..............
ചേച്ച്യേ എന്നെ ഇന്ഗ്ന്ങനെ ചീത്ത പരെനെന്താ.... ഞാന്‍ അമ്മയോട് പറയും......എപ്പോ നോക്കിയാലും എന്നെ എങ്ങിനെ ചീത്ത വിളിചോണ്ടിരിക്കും... ശ്രീരാമനെ ഒന്നും പരെനില്ലല്ലോ....

അമ്മേ എന്താ ചേച്ചി എന്നെ ഇബിലീസെന്നു വിളിക്കുന്നത്.... അത് സാരമില്ല മോനേ.... നിന്നെ പ്രസവിചോലല്ലേ....വിളിച്ചോട്ടെ..... മോനതോന്നും കാര്യമാക്കേണ്ട..... മോനംമെടെ അടുത്ത് കിടന്നോ..രാമാ നാമം ജപിച്ചു കിടന്നോലു‌...ഞാന്‍ ഇടക്കെന്റെ ചേച്ചിയെ ഓര്‍ക്കാറുണ്ട്..... എനിക്കിന്ന് വരെ മനസ്സിലായിട്ടില്ല എന്താണീ ഇബിലീസ്....
ഞാന്‍ ഇന്നെലെ എന്റെ ഭാര്യയെ ഇബിലീസെന്നു വിളിച്ചു... ഒഅലുക്കൊന്നും മനസ്സിലായില്ല.... ഇബിലീസ്
....[എന്റെ ജീവിതത്തിലെ ഒരേട്‌]

2 comments:

  1. ജെപിജീ, ഇബ്‌ലീസ് എന്നത് അറബിയില്‍ സാത്താന്‍ എന്നുവിളിക്കുന്നതാണ്. ജീവിതത്തിലേട് രസിച്ചു.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.