"ശബരിമലക്കു നോമ്പ് തുടങ്ങിയിട്ട് കുറച്ചു നാളായല്ലോ….
പ്രത്യേക വിഭവങ്ങളൊന്നും ഇല്ല."
പണ്ടൊക്കെ… ഇഞ്ചിമ്പുളിയും, വടൊപ്പുളി നാരങ്ങാ അച്ചാറും,
മാങ്ങാ അച്ചാറും, പപ്പടവും, അവിയലും ഒക്കെ ഉണ്ടാക്കിയിരുന്ന വീടാ.
ഇപ്പൊ ഒന്നുമില്ല…
മീനും, ഇറച്ചിയുമില്ലെങ്കില്‍ ഇതൊക്കെ മതിയെന്ന മട്ടാ അല്ലേ ബീനാമ്മേ?
"പണ്ടൊക്കെ ഇവിടെ മക്കള്‍ രണ്ടാളും ഉണ്ടായിരുന്നു.
ഇപ്പോള്‍ അവരില്ല. അതിനാല്‍ വീട്ടുകാരിക്ക് എന്തെങ്കിലും ഒരു കറിയും,
ഒരു മെഴുക്കുപുരട്ടിയോ, തോരനോ മതിയെന്ന നിലപാടാ."
"എന്താ ബീനാമ്മേ….ഇങ്ങിനെയൊക്കെ മതിയോ?"…
"എന്നോട് ഡോക്ടറ് പറഞ്ഞിട്ടുണ്ട്… പുളിയുള്ളതൊന്നും കഴിക്കേണ്ടാ.
അങ്ങിനെ പലതും ഉപേക്ഷിക്കാന്‍ പറഞ്ഞു.
അപ്പോ വീട്ടിലുള്ള രണ്ടാള്‍ക്കു രണ്ട് തരം ഉണ്ടാക്കാന്‍ പറ്റുമോ.?
അപ്പോ എനിക്ക് പറ്റുന്നതേ ഞാന്‍ ഉണ്ടാക്കൂ".
ഞാന്‍ അത് തന്നെ കഴിച്ചാല്‍ മതിയെന്ന നിലപാടാ അവളുടെ.
“അതെങ്ങിനാ ശരിയാകുക?…“
"മീങ്കറി വെക്കുമ്പോള്‍ ഇപ്പോള്‍ മാങ്ങാ ഇടില്ല…പകരം വേറെ എന്തൊക്കെ ചേര്‍ക്കും.."
"ഞാന്‍ പൊതുവെ സസ്യഭുക്കാ….ബീനാമ്മയാകട്ടെ…… മാംസഭുക്കും.."
“പുഴക്കരയില്‍ ജനിച്ച് വളര്‍ന്ന ബീനാമ്മക്ക് 4 മണിക്ക് കാപ്പി കുടിക്കുമ്പോഴും….
ഉച്ചക്ക് ബാക്കി വെച്ചിട്ടുള്ള മീന്‍ പൊരിച്ചതിന്റെ നീക്കിയിരിപ്പ് വേണം.“
“ഞാന്‍ മീന്‍ വെച്ചാ അന്ന് മാത്രമേ കഴിക്കൂ. നമ്മടെ കെട്ടിയോളാണെങ്കിലോ?……….
ഒരു വലിയ ചട്ടി നിറയെ മീന്‍ വെക്കും, ആദ്യ ദിവസം ഉച്ചക്ക് കൂട്ടി കഴിഞ്ഞാല്‍, അത് ചൂടാക്കി വെക്കും,“
"രാത്രി കഴിച്ചു കഴിഞ്ഞാല്‍ പിന്നെയും ചൂടാക്കി വെക്കും.പിന്നീട് പിറ്റേ ദിവസം രണ്ട് നേരം…
അങ്ങിനെ ദിവസം കൂടും തോറും അതിന്റെ രസം കൂടി കൂടി വരും…"
“അവസാനമാകുമ്പോഴേക്ക് ചട്ടിയുടെ അടിയില്‍ നിന്ന് വടിച്ചെടുക്കേണ്ട പോലെ വരും.
അന്ന് പുതിയ മീന്‍ വേറെ ചട്ടിയില്‍ സ്ഥാനം പിടിക്കും…“
“മീനുണ്ടെങ്കില്‍ എന്റെ കാര്യം തഴയും, എന്തെങ്കിലും ഒരു കൂട്ടുകറിയോ,
സാമ്പോറൊ മാത്രം. പിന്നെ മോരു കാച്ചും….“
"ബീനാമ്മക്ക് മീന്‍ കറിയും...മീന്‍ പൊരിച്ചതും,….. ചിക്കന്‍ കറിയും. എല്ലാം എനിക്ക് യഥേഷ്ടം കഴിക്കാമെങ്കിലും എനിക്ക് വേണ്ട..”
“ബീനാമ്മക്ക് ചിക്കന്‍ അധികം ചാറില്ലാതെ വെക്കുന്നതാ ഇഷ്ടം.
എനിക്കാണെങ്കിലോ ചപ്പാത്തിക്ക്
നല്ല വണ്ണം ചാറുള്ള കറി വേണം.
പിള്ളേര്‍ ചിലപ്പോള്‍ വീക്കെന്റില്‍ വരും,അവര്‍ക്കും തള്ളയുടെ രുചിയാ.”
“പിള്ളേരെ കണ്ടാല്‍ പിന്നെ തന്തയെ മൈന്റ് ചെയ്യില്ല.
പണ്ടൊക്കെ വൈകുന്നേരം ചപ്പാത്തി ഉണ്ടാക്കുമായിരുന്നു…
എനിക്കാണെങ്കില്‍ രണ്ട് നേരവും ചപ്പാത്തിയായാലും വിരോധമില്ല…“
"എന്താ ബീനാമ്മെ…. ഇപ്പോ ചപ്പാത്തിയുണ്ടാക്കാത്തെ?"
"ഞാന്‍ എത്ര തവണ പറഞ്ഞതാ മനുഷ്യാ
എനിക്ക് കൈ തരിപ്പാ…കുഴക്കാനും, പരത്താനും ഒന്നും വയ്യെന്ന് "…
“കുറേ നാള്‍ അതും പറഞ്ഞ് എനിക്ക് രാത്രി വെറുങ്ങലിച്ച ചോറ് തന്നു.
പിന്നീട് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ പറഞ്ഞു.
എനിക്ക് വൈകുന്നേരം ചോറ് കഴിക്കാന്‍ പറ്റില്ലെന്ന്.
അങ്ങിനെ തല്ല് കൂട്ടമായി..”
"ഞാന്‍ അടുക്കളയില്‍ പാത്രങ്ങളൊക്കെ എറിഞ്ഞുടച്ചു.
വലിയ ഒരു യുദ്ധത്തിന്‍ ശേഷം ഇപ്പോള്‍ രാത്രി 4 ദോശ ചുട്ട് തരും.
ദോശക്കൊരു രസവും ഇല്ല.
പീടികയില്‍ നിന്ന് വാങ്ങിയ മാവുകൊണ്ടുണ്ടാക്കിയ മൊരിയാത്ത ദോശ."
"നീയെന്തിനാ ബീനാമ്മേ, പുറത്ത് നിന്ന് മാവ് വാങ്ങണെ?
വീട്ടില്‍ അരച്ചു കൂടെ?"….
"അരക്കുന്നതിനൊന്നും പ്രശ്നമില്ല. അരച്ചു കഴിഞ്ഞാല്‍ ഈ ഗ്രൈണ്ടര്‍
കഴുകി വെക്കാന്‍ എന്നെ കൊണ്ട് വയ്യാ"….
“എന്തിന് പറേണ്…… മനുഷ്യന് ആവശ്യമുള്ളതൊന്നും ഇപ്പൊ കിട്ടണ് ല്ല്യാ.
ഇഞ്ചിമ്പുളിയില്ലാ….. വടോപ്പുളി നാരങ്ങാ ഇല്ല.
കാളനും അവിയലും ഒന്നും ഇല്ല. ആരും ഉണ്ടാക്കി തരാനും ഇല്ല..”
“പണ്ടൊക്കെ പെണ്ണിനോട് തല്ലുകൂടുമ്പോള്‍ തറവാട്ടില്‍ പോയാല്‍
ചേച്ചി ആവശ്യമുള്ളതൊക്കെ ഉണ്ടാക്കി തരുമായിരുന്നു.
ഇപ്പോ ചേച്ചിയുടെ കാലം കഴിഞ്ഞില്ലേ….“
“എനിക്കാരും ഇല്ലാതെയായി….“
"രണ്ട് മക്കളുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം…."
"മോളാണെങ്കില്‍ ഇത് വരെ തറവാട്ടില്‍ നിന്ന് മാറിയിട്ടില്ല….
അവളുടെ അമ്മയിയപ്പനു മൂന്ന് മക്കളും, മരുമക്കളും, പേരക്കുട്ടികളും
എല്ലാരും കൂടി ഒരെ വീട്ടില്‍ കഴിയാനാ ഇഷ്ടം…."
മോള്‍ ഭാഗ്യമുള്ളോളാ….നല്ല അമ്മായിയമ്മയും , "അമ്മായിയപ്പനും.
അവര്‍ക്ക് രണ്ടാള്‍ക്കും മരുമക്കളെ സ്വന്തം മക്കളെക്കാളും ഇഷ്ടമാ.
"അത് കാരണം ഇപ്പോ എന്തായി.?"
"എനിക്ക് എന്റെ മോളുടെ അടുത്ത് പോയി നാലു ദിവസം താമസിക്കാന്‍ പറ്റാതെയായി.."
“അവളുടെ അമ്മായിയപ്പന് എന്നെ വലിയ കാര്യമാ….
പക്ഷെ ഇത്ര ദൂരം പോയി ഇത്രയും അംഗസംഖ്യയുള്ള വീട്ടില്‍ കഴിയാന്‍ എനിക്കോരു ബുദ്ധിമുട്ട്,
സ്വന്തം വീട്ടില്‍ സ്വസ്ഥതയില്ലാതെ വരുമ്പോള്‍ മാറിത്താമസിക്കാനൊരിടം ഇല്ലാ എന്ന് സാരം.”
“മോനാണെങ്കിലോ പെണ്ണ് കെട്ടാതെ നടക്കുന്നു.
അല്ലെങ്കില്‍ അവന്റെ കൂടെ കുറച്ചു ദിവസം പോയി നില്‍ക്കാറുന്നു.
അവന്റെ കൂടെ പോയി താമസിക്കുന്നതിന്ന്‍ അവന് കുഴപ്പമൊന്നുമില്ലാ.
"അവിടെ ഭക്ഷണമൊന്നുമില്ല….അവന്റെ ഭക്ഷണം ഹോട്ടലില്‍ നിന്നാ.
എനിക്കാണെങ്കില്‍ ഈ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം പിടിക്കില്ലാ…
ഞാനിപ്പോ ഈ വയസ്സ് കാലത്ത് എന്താ ചെയ്യാ…..എന്നെ നോക്കാനിപ്പം ആരുമില്ലാ.."
"കയ്യില്‍ കാശുണ്ടയിട്ടെന്താ കാര്യം.
മുഴുവന്‍ നേരത്തിനു ഒരു നല്ല പണിക്കാരിയെയാണെങ്കില്‍ കിട്ടാനില്ല."
"ഇവിടെ ഏത് പണിക്കാരി വന്നാലും,അടുക്കള പണി ചെയ്യിപ്പിക്കാന്‍ നമ്മുടെ കെട്ട്യോള്‍ക്ക് ഇഷ്ടമില്ല…
എന്നാലോ സ്വന്തം ചെയ്യാനുള്ള കെല്പും ഇല്ലാ.."
"ഞാന്‍ ഒരു പെണ്ണിനെയും കൂടി കെട്ടട്ടെ എന്ന് ബീനാമ്മയോട് ചോദിച്ചതാ..."
"അപ്പോള്‍ ഓള്‍ ഒന്നും മിണ്ടൂല്ലാ….വീട്ടില്‍ ഒരാളും കൂടി വന്നാല്‍ രണ്ടാള്‍ക്കും നല്ലതല്ലേ..?"
"മക്കള്‍ക്കാണെങ്കില്‍ തന്തയെയും തള്ളയെയും നോക്കാന്‍ ഇവിടെ വന്നു നില്‍ക്കാന്‍ പറ്റില്ല.
ഞങ്ങള്‍ക്കോ അങ്ങ്ട്ട് പോകാനും പറ്റില്ല….അവര്‍ക്കിവിടെ വന്നു നില്‍ക്കാനും പറ്റില്ല..?
[this will be continued]
+++++
nalla story.
ReplyDeletevaayikkan nalla sukham. njangal kaalath ammayude IDyil kayariyathaa.
malayalam typing soothram ammayodu chodichu manassilaakkiyathinu sesham kooduthal ezhuthaam.
innu njaayaraazchayayathinaal amma adukkalayil thirakka...
pinne veetil kurachu virunnukarum undu.
parvathy
d/o ananda
ഇഞ്ചിമ്പുളി കഥ മനോഹരം
ReplyDeleteകഥ എന്തിനാ ബാക്കി വെച്ചേ
ഇന്ന് ഞായറാഴ്ചയല്ലേ... മുഴുമിച്ചുകൂടെ.
ഇങ്ങോട്ട് വന്നോളൂ.... ഇഞ്ചിമ്പുളിയും, നാരങ്ങാക്കറിയുമെല്ലാം എന്റെ അമ്മ ഉണ്ടാക്കിത്തരാമെന്ന് പറയുന്നു.
കുട്ട്യോള് അമ്മക്ക് കഥ വായിച്ച് കൊടുത്തിരിക്ക്ണ്... വന്ന് പോകുമ്പോള്‍ ബീനാമ്മക്ക് രണ്ട് കുപ്പി പാര്‍സലും കൊടുത്ത് വിടാം.
സ്നേഹത്തോടെ
ജാനകിയും മക്കളും, അമ്മയും
എന്താ ചെയ്യാ. കലികാലം തന്നെ ഗലികാലം...... :)
ReplyDeleteഈ ബീനാമ്മേടെ കാര്യം കുറെ കട്ടിയാ ട്ടോ!
ReplyDeleteഇടക്കൊക്കെ സ്വയം അടുകളേല്‍ കേറണം ; അല്ലെങ്കി....
അനുഭവിച്ചോ!
:-0)
ജെപി ഇതിങ്ങനെ പോയാല്‍ പറ്റില്ല.
ReplyDeleteബീനാമ്മ എന്തു പറയുന്നു എന്നും കൂടി അറിയണം.
ജെ പിക്ക് എന്താ ഇങ്ങനെ പരാതി? രണ്ടു പേരും വയസായി എന്ന ഒരു സ്റ്റാന്‍ഡ് പിടിക്കുന്നിണ്ടോ എന്ന് ഒരു സംശയം . അത് വേണ്ടാ .. .
ആ മീങ്കറി വച്ച് രുചിച്ച് ആസ്വദിച്ചു കൂട്ടാന്‍ ബീനമ്മക്ക് അറിയാം .....
"ഞാന്‍ ഒരു പെണ്ണിനെയും കൂടി കെട്ടട്ടെ എന്ന് ബീനാമ്മയോട് ചോദിച്ചതാ...."
ReplyDeleteJP Maashey..athu veno ?
Beenamma chechikku aarenkilum ee blog kaanichu kotukkooooo :):)
ഇഞ്ചിമ്പുളി എനിക്കും ഇഷ്ടാണേ ജെ.പി..
ReplyDeleteനാട്ടില്‍ വരുമ്പോള്‍ ജെ.പി യുടെ അടുത്ത് വരാം. ഈ വീടൊന്നു കാണണം പിന്നെ ജെ.പിയെയും ബിനാമ്മയെയും.
വയസുകാലത്ത് ഇത്തിരി ഭക്ഷണം കിട്ടണേങ്കി മതം മറേണ്ടിവരോ ഭഗവാനേ.
ReplyDeleteടൈറ്റിൽ കണ്ടപ്പോൾ ഞാൻ കരുതി ഏങ്ങണ്ടിയൂർ ചരിതങ്ങൾഎഴുതുന്ന ജെ.പി ആണെന്ന്...
ReplyDeleteദൈവമേ, ബ്ലോഗ് മുഴുവന്‍ ബീനാമ്മേ കുറിച്ചുള്ള പരാതികളാണല്ലോ. ബീനാമ്മ ഇതൊന്നും കാണണില്ലേ ആവോ?
ReplyDeleteഅതേയ്, ആണുങ്ങളും ഇത്തിരി പാചകോക്കെ പഠിക്കണത് നല്ലതാട്ടോ.
ഏതായാലും വായിച്ചു ചിരിക്കാന്‍ ഒരു നല്ല ബ്ലോഗ് കിട്ടി.
ഇന്‍ചിപ്പുളി നല്ലരസം.. ഞാന്‍ സമയം കിട്ടുമ്പോള്‍ ചില പാചകക്കസര്‍ത്തുകള്‍ തരാം.ഇപ്പോള്‍ ആയിരമായിരം ആശംസകള്‍ പിടിച്ചോളൂ....
ReplyDeleteജേപി മാഷെ,
ReplyDeleteഹഹ..ഒരു അറപതുവയസ്സു കഴിഞ്ഞവരുടെ ഓരൊ കാര്യമേ..കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഞാനും ആ അവസ്ഥയിലെത്തുമല്ലൊ ദൈവമേ..!
ഒത്തിരി സഹിക്കുന്നുണ്ടല്ലെ..? പാവം...എന്നൊന്നും ഞാന്‍ പറയില്ല. ബീനാമ്മച്ചേച്ചി എന്തു പറയുന്നുവെന്ന് നോക്കട്ടെ. ചേച്ചിക്കുമുണ്ടാകുമല്ലൊ ന്യായീകരണങ്ങള്‍..!
ആ മോനെ എന്ത്രയും വേഗം പിടിച്ച് കെട്ടിക്കുക, ബീനാമ്മചേച്ചിക്കൊരു ആശ്വാസമാകട്ടെ വരുന്ന മരുമകള്‍.
injipuli, vadukapuli samaram nannaayittundu. Pakshe prakashettaaa, beenachechikku vayyathe alle ithonnum undaakki tharaathathu? randaalum koode oru understandingil pokukayaanenkil injikariyum,vaduopuleem, meen kariyum koottaam. ravile dosayum vaikunneram chappaatheem kazhikkaam. Evidekkum olichodeettu karyallya, life is like that.
ReplyDeleteപാവം ബീനാമ്മയ്ക്ക് എപ്പോഴും കുറ്റങ്ങളേയുള്ളൂ അല്ലേ? ഇത്രയ്ക്ക് വേണ്ട അങ്കിൾ...
ReplyDeleteവയസ്സായാല്‍ പലപല പ്രശ്‌നങ്ങള്‍. പിന്നെ കുട്ടിന് പല രോഗങ്ങളും. അതുകൊണ്ട് തന്നെ പലപ്പോഴും ആഹാരം നോക്കി വെള്‍ലമിറക്കാമെന്നല്ലാതെ അതു കഴിക്കണമെങ്കില്‍ ഡോക്ടറോട് ചോദിക്കണം. പിന്നെ ഒരേ വീട്ടില്‍ രണ്ടു പേര്‍ക്ക് രണ്ട് തരം ആഹാരം വെക്കുന്നതും പാടല്ലേ? അപ്പോള്‍ പിന്നെ ബീനമ്മയോട് സഹകരിക്കുക തന്നെ മാര്‍ഗ്ഗം. എന്നാലും രാത്രിയിലേക്കെങ്കിലും രണ്ട് റൊട്ടി ഉണ്ടാക്കാം അല്ലേ മാഷേ?
ReplyDeleteനന്നായിട്ടുണ്ട്....
ജേപീ മാഷേ, ബീനാമ്മ മിക്കവാറും എനിക്കിട്ട് തരും കേട്ടോ; അനങ്ങാണ്ട് ഒരിടത്ത് കുത്തിയിരുന്ന മനുഷ്യനേക്കൊണ്ട് ഓരോന്നൊക്കെ കുത്തിക്കുറിപ്പിച്ചതിന്....! എഴുതിയെഴുതി ഓടെ കുറ്റം തന്യാണല്ലോ ഇപ്പോ. ന്നാലും വായിക്കാന്‍ ബഹു ജോറ്....! നല്ല എഴുത്തുള്ള ഒഴുക്ക്....!!! നിറുത്തണ്ടാ, പോരട്ടേ..
ReplyDeleteഇഞ്ചിമ്പുളീന്ന് കേട്ടപ്പോ വായില്‍ കപ്പലോടുന്നു :)
nalla kadha.enikkaduthariyavunna oralude jeevithavumaayi saadrisyam thoni pala sthalathum.:)
ReplyDeleteAs expected again a nice post from you .. very well shaped up story
ReplyDeleteAbsolutely incredible short stories you share... I enjoyed reading few of them... it did touch the heart!.
Take care- God bless you!
Gopi
As expected again a nice post from you .. very well shaped up story
ReplyDeleteAbsolutely incredible short stories you share... I enjoyed reading few of them... it did touch the heart!.
Take care- God bless you!
Gopi
വയസ്സുകാലത്തേ ഒരോരോ ആഗ്രഹങ്ങളേ!! ഒന്നു കൂടി പെണ്ണു കെട്ടണമത്രേ. അടുക്കളയിലെ പാത്രങ്ങൾ എരിഞ്ഞുടച്ച നേരത്തിന് ബീനാമ്മക്ക് ചപ്പാത്തിക്കു കുഴച്ചു കൊടൂത്താൽ നല്ല ചപ്പാത്തി തിന്നാരുന്നല്ലോ. പാവം ബീനാമ്മ. കക്ഷിക്കും ഒരു ബ്ലോഗ് തുടങ്ങിക്കൊടുക്ക്.ബീനാമ്മയുടെ സങ്കടങ്ങൾ വിളിച്ചു പറയാനും വേണ്ടേ ഒരിടം
ReplyDeletePrakashetta.. Manoharam. Best wishes.
ReplyDeleteayyo ennalum ente beenammee...nammude pavam jp allee ichiri inchipuli vechu kodukkoonnee
ReplyDeleteജെ പി സാർ.. പ്രായമായവരുടെ ഇന്നത്തെ നാട്ടിലെ അവസ്ഥ വളരെ ഭംഗിയായി കാണിച്ചിരിയ്ക്കുന്നു...
ReplyDeleteതുടർന്നും ഈ എഴുത്ത് തുടരാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.. ആശംസകൾ..
ഇഞ്ചിമ്പുളി രസികനായിട്ടുണ്ട്.
ReplyDeleteഇരിമ്പന്‍ പുളിയ്ക്കു നല്ല പുളിയും എരിവും മധുരവും...ജെ പീ..ഇനി എന്നാണാവോ ബീനാമ്മയുടെ കഥ മുഴുവിപ്പിക്കുന്നതു്? കാത്തിരിക്കുന്നു...ജെ പീ യുടെ തൂലിക ബീനാമ്മയ്ക്ക് വേണ്ടി ഉടന്‍ തന്നെ ചലിക്കും എന്ന് വിശ്വസിച്ചു കൊണ്ടും എല്ലാ ആശംസകളോടും കൂടി തല്‍ക്കാലം നിറുത്തട്ടെ..ശുഭ രാത്രി സുഖരാത്രി ...പ്രിയ സുഹൃത്ത് ..രാജമണി ആനേടത്ത്
ReplyDeleteഞാൻ മുൻപ് വായിച്ചതാ ഈ പോസ്റ്റ്, കമെന്റ് ഇട്ടൂന്നാ ഓർമ്മ.. ഇപ്പോ കാണാനില്ല.. ഇതെങ്കിലുമൊക്കെ ഉണ്ടാക്കിത്തരുന്നുണ്ടല്ലോ ചേച്ചി എന്നു സമാധാനിക്കുകയേ നിവൃത്തിയുള്ളു. ഇതു പോലും കിട്ടാത്തവർ എത്ര പേരുണ്ട് ഭൂമിമലയാളത്തിൽ നിന്ന് വിദേശത്ത് പോയി കഷ്ടപ്പെടുന്ന പ്രവാസികൾ. ഭാര്യയെ ഇടയ്ക്ക് ഒരു കൈ സഹായിക്കുന്നത് കുടുംബസമാധാനത്തിനു അത്യന്താപേക്ഷിതമാണ്..
ReplyDelete