ഒരു കാലത്ത് ആരായിരുന്നു ഞാന്‍.......
എനിക്ക് തന്നെ ഓര്‍മ്മയില്ലാ...
അന്ന് എന്നെ ചുമലിലേറ്റി കൊണ്ടോകാനും, പാടത്ത് കൊണ്ടുപോയി, മുളം കാലുകള്‍ക്കിടയിലെന്നെ കെട്ടിയിട്ട് എന്നെ എല്ലാരും തലോടും....
എന്നെ ചവിട്ടൂംതോറും എന്റെ വീര്യം കൂടും...
ഞാന്‍ വെള്ളം വേണ്ടവര്‍ക്ക് സുലഭമായി കൊടുക്കും...
എന്നെ ഓമനിക്കാന്‍ നല്ല ശേഷിയുള്ള ചെറുപ്പക്കാരാ വരിക...
ചിലപ്പോള്‍ രാത്രി മുഴുവന്‍ പാട്ടും പാടി എന്നെ സുഖിപ്പിക്കും....
കൂടുതല്‍ ശക്തിയായി എന്നെ ചവിട്ടുന്നവരേയാണെനിക്കിഷ്ടം...
പെണ്ണുങ്ങള്‍ എന്നെ ഇഷ്ടപ്പെടാറില്ല...
എന്നാലും അവര്‍ ഞാറ് നടുമ്പോള്‍ ഞാന്‍ അവരെ ഒളി കണ്ണിട്ട് നോക്കും...
പാടത്ത് വെള്ളം കുറയുമ്പോള്‍ അവരെന്നെ നോക്കും...
പാടത്ത് പണി കഴിഞ്ഞാലെന്നെ അങ്ങോട്ട് കൊണ്ടുപോയ പോലെ തന്നെ, ചുമലിലേറ്റി തിരികെ കൊണ്ടു വരും..
പിന്നെ എണ്ണയൂം തൈലവും പുരട്ടി എന്നെ ഉറക്കും...
ഞാന്‍ പിന്നീട് കണ്ണു തുറക്കുന്നത് അടുത്ത കൊല്ലം പാടത്ത് പണി വരുമ്പോഴാണ്.
അതു വരെ നിദ്ര തന്നെ....
++++ ഇപ്പോള്‍ ഞാന്‍ നിദ്രയില്‍ നിന്നുണര്‍ന്നിട്ട് വര്‍ഷമെത്രയായി....
ആരുടെയോ പറമ്പില്‍ അനാഥ പ്രേതം പോലെ കിടന്ന എന്നെ ഈ വീട്ടിലെ കാരണവര്‍ കൊണ്ടോന്ന് അവരുടെ സ്വികരണമുറിക്കടുത്ത് എനിക്ക് സ്ഥാനം തന്നു...
ഈ പമ്പു സെറ്റും, മോട്ടോറുമെല്ലാം കണ്ട് പിടിച്ചതോടെ എന്നെ പോലുള്ളവരുടെ മൃതദേഹം ഇത് പോലെ പലയിടത്തും കാണാം...
ചിലര്‍ ഞങ്ങളെ വാതില്‍ പണികളുടെ അലങ്കാരത്തിനും, ചിലര്‍ ഊണ് മേശയിലും, മറ്റു ചിലര്‍ കേഷ് കൌണ്ടറുകളായും ഉപയോഗിക്കാറുണ്ട്...
ചിലര്‍ ഞങ്ങളെ തല്ലിയൊടിച്ച് കത്തിക്കാറുമുണ്ട്....
ചിലപ്പോള്‍ ജരാ നര ബാധിച്ച് അനാഥ പ്രേതങ്ങളെപ്പോലെ അവിടെയും മിവിടെയും കിടത്തിയിരിക്കും....
ചിലപ്പോള്‍ ഞങ്ങളില്‍ ചിലരെ ചിതലുകള്‍ക്കാഹാരാമായി ഭവിക്കേണ്ടി വരും...
എന്നാല്‍ ഈ ഞാന്‍ സസുഖം കുന്നംകുളം > ചെറുവത്താനിയിലെ ഈ വീട്ടിലെ കാര്‍ന്നവരായ ജെ പി യുടെ വീട്ടില്‍ ശിഷ്ടകാലം കഴിച്ചുകൂടാമെന്ന് വെച്ചു...
നിങ്ങള്‍ക്കെല്ലാം ഇവിടെക്ക് സ്വാഗതം.....
ചക്രത്തിന്റെ സ്മരണ വായിച്ചു...
ReplyDeleteതികച്ചും വ്യത്യസ്ഥമായ വിഷയം........
യു ആര്‍ റിയലി എ ജീനിയസ് മൈ ഡിയര്‍ ജെ പി.
രസകരമായ അനുഭവം തന്നെ...
ഞങ്ങള്‍ കുട്ടികളൊന്നും ഇങ്ങനെ ഒരു സാധനം കൊണ്ടുള്ള വെള്ളം വിതരണം കണ്ടിട്ടേ ഇല്ല..
ആശംസകള്‍
ജാനകി
J.P.mashinu,
ReplyDeleteFor me, it is very diificult to read this. Very small letters, black and Green combination... very tough.... Again and again I tried to read...
Anyway good subject and good presentation.
Weldone......
Thanks you...
കൊള്ളാം, ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു.
ReplyDeleteചക്രംകൊണ്ടുള്ള വെള്ളം വിതരണം സിനിമയിലല്ലാതെ ഞാനും കണ്ടിട്ടില്ല. തറവാട്ടിൽ വന്നാൽ ചക്രം നേരിട്ട് കാണാമല്ലേ..?
ഈ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ...
ReplyDeleteആശംസകള്‍...
കൊള്ളാം.
ReplyDeletechakrathhinte..vivaranam kollaam...nalla post..
ReplyDeleteബിന്ദൂ
ReplyDeleteനാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും ചക്രം കാണിക്കാം...
എനിക്ക് ഒരു പാട് സ്മരണകളുണ്ട് എന്റെ നാട്ടിന്‍ പുറത്ത്.....
എഴുതാനുള്ള മൂഡ് മാത്രം വേണം..
വിജയലക്ഷ്മി
ReplyDeleteഎന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
മകള്‍ എനിക്കെഴുതാറുണ്ട്...
...ചിലര്‍ ഞങ്ങളെ വാതില്‍ പണികളുടെ അലങ്കാരത്തിനും, ചിലര്‍ ഊണ് മേശയിലും, മറ്റു ചിലര്‍ കേഷ് കൌണ്ടറുകളായും ഉപയോഗിക്കാറുണ്ട്...
ReplyDeleteവളരെ ശരി. എന്റെ ഒരു സൂഹൃത്ത് ഊണുമേശ പണിയാൻ പഴയ കാളവണ്ടിചക്രം അന്വേഷിച്ച് നടന്നത് ഓർത്ത് പോയി.
ഹലോ പോറോടത്ത്
ReplyDeleteതാങ്കളുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി...
താങ്കള്‍ പറഞ്ഞത് വാസ്തവം...........
കാളവണ്ടിച്ചക്രവും പഠനവിഷയമാക്കണം താമസിയാതെ.
ജന്മനാട്ടിലെ ഒരു പാട് സ്മരണകളിങ്ങിനെ മനസ്സില്‍ കൂടി കടന്ന് പോകുന്നു..
അവ കുത്തിക്കുറിക്കുന്നു... വായനക്കാരുടെ പരാമര്‍ശങ്ങളാണ് എഴുത്തുകാരന് പ്രചോദനം നല്‍കുന്ന ഘടകം..
എന്റെ എഴുത്ത് തുടങ്ങിയിട്ട് 6 മാസം തികയുന്നേ ഉള്ളൂ...
ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എന്റെ എഴുത്തുകള്‍ക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുമെന്ന്....
ഈ അറുപതാം വയസ്സിലാ ഇങ്ങിനെ ഒരു പ്രതിഭാസം എന്നില്‍ വളര്‍ന്നത്.....
dear hari k - മനസ്സ്
ReplyDeletei have increased the font size..
kindly read it once again.
regards
jp
പ്രീയപ്പെട്ട ചക്രം
ReplyDeleteമുന്‍ജന്മ സുകൃതം എന്ന് കരുത്
ഇന്ന് മതാപിതാക്കളെ പോലും
കൊണ്ട് കാണാമറയാത്ത് തള്ളുന്ന സംസ്ക്കാരത്തില്‍
ഇത്രയും രാജകീയമായസ്ഥാനം കിട്ടിയല്ലോ
ജേപി വളരെ നല്ല പോസ്റ്റ് മനോഹരം !!
തമിഴ് നാട്ടില്‍ കൂടി ചുറ്റി നടക്കുമ്പോള്‍ ഒരികല്‍ ഏതോ ഒരു വയല്‍ പരപ്പില്‍ ഞാന്‍ ഇവനെ കണ്ടിരുന്നു . നാട്ടില്‍ വെച്ചു ഇതു പോലെ പെയിന്റ് അടിച്ച ഒരെണം കണ്ടിരുന്നു . ഇതു പോലെ ഓരോ ചക്രത്തിനും എന്തൊക്കെ ഓര്‍മ്മകള്‍ കാണും അല്ലെ ....
ReplyDeleteചെയ്തത് നല്ല കാര്യം തന്നെ ജേപ്പീ സര്‍.പുതു തലമുറക്ക് അറിവ് പകരാന്‍ നല്ലതാണ്.മുറുക്കാന്‍ കോളാമ്പി,ഭസ്മ തട്ട്,മുറുക്കാന്‍ ചെല്ലം,കലപ്പ അങ്ങിനെ അന്യം നിന്നു പോകുന്ന വസ്തുക്കള്‍ പിന്നെയും വരി വരിയായി നില്‍ക്കുന്നു.
ReplyDeleteകൊള്ളാട്ടോ. എന്തു പ്രൌഢിയോടെയാണ് അവനവിടെ ഇരിക്കുന്നത്. ഞാനും ഈ സംഭവം സിനിമയിലേ കണ്ടിട്ടുള്ളു.
ReplyDeleteനല്ല ആശയം മാഷേ.. മനുഷ്യന് അവസാന കാലങ്ങളില്‍ സംഭവിക്കാവുന്നത് അവന്‍ അല്പം മുന്‍പേ മറ്റൊന്നിനോട് കാണിക്കുന്നു എന്നു മാത്രം... എഴുത്തിലെ ആറുമാസം വീണ്ടൂമെഴുതി ആഘോഷിക്കൂ.. ഒരുപാടുണ്ട് എഴുതാന്‍..
ReplyDeleteJP
ReplyDeleteതികച്ചും വ്യത്യസ്ഥമായ സ്മരണ .
വളരെ നല്ല പോസ്റ്റ്