Sunday, January 18, 2009

എന്റെ പാറുകുട്ടീ.......... [ഭാഗം 14]

പതിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>>

നേരം വെളുത്തിട്ടും പാര്‍വ്വതി എഴുന്നേറ്റില്ല. ഉണ്ണി വിളിച്ചതും ഇല്ല. ഉണ്ണിക്കറിയാം ആ പിഞ്ചുമനസ്സിന്റെ വേദന. നല്ലോണം കിടന്നുറങ്ങട്ടെ. ഉണ്ണി ടോയലറ്റില്‍ പോയി പല്ലുതേപ്പും കുളിയുമെല്ലാം കഴിഞ്ഞിട്ടും പാര്‍വ്വതി എഴുന്നേല്‍ക്കുന്ന മട്ട് കണ്ടില്ല. കുളി കഴിഞ്ഞാല്‍ സാധാരണ പാര്‍വ്വതിയാണ് ചായയുമായെത്തുക. ഇന്ന് ഉണ്ണിക്ക് ചായ കൊടുക്കാന്‍ ആരും ഇല്ല. സമയം ഇത്രയായിട്ടും പാര്‍വ്വതി എഴുന്നേല്‍ക്കാഞ്ഞതിനാല്‍ ഉണ്ണി പെട്ടെന്ന് ഒരു ഷര്‍ട്ടെടുത്ത് പാടത്തേക്ക് നടക്കാന്‍ പോയി. പോകുന്ന വഴിയില്‍ തുപ്രമ്മാന്റെ വീട്ടില്‍ കയറി’
ഇതാരാ വരുന്നേന്ന് നോക്ക്യേ ങ്ങ് ള് ... ചക്കിക്കുട്ട്യേടത്തി തുപ്രമ്മാനോടോതി........
“ആ ഉണ്ണിയോ? എന്താ മോനെ ഇന്ന് ആപ്പീസില്ലേ.?”
“ഉണ്ട് തുപ്രമ്മാനെ..പുഞ്ചപ്പാടത്ത് പോയിട്ട് കുറെ നാളായി, അവിടെ കള പറിക്കലും മറ്റും എന്തായി എന്ന് നോക്കാന്‍ പറ്റിയില്ല ഇത് വരെ.”
“അപ്പോ നിന്റെ വാലോ?”
“അതാരാ ?”
“നിന്റെ പാറുകുട്ടീ.”
“അവളെഴുന്നേറ്റിട്ടില്ല ഇത് വരെ..”
“അവളെഴുന്നേറ്റില്ലെങ്കില് അണക്ക് വിളിപ്പിച്ചെണീപ്പിച്ചു കൂടെ ഉണ്ണ്യേ..”
“ഹൂം...... ശരിയാ! അവള് ഇന്നെലെ ശരിക്കും ഉറങ്ങിയിട്ടില്ലാ.
അപ്പോ ഞാന്‍ അവളെ വിളിച്ചില്ല.”
“അതാണ് കാര്യം അല്ലേ.?അപ്പൊ മോനിന്ന് കാപ്പിയൊന്നും കിട്ടീട്ടുണ്ടാവില്ലാ അല്ലെ?”
“ശരിയാ.”
“ഇബ് ട്ന്ന് കുറച്ച് കാപ്പി കുടിക്കണാ അണക്ക് ഉണ്ണ്യേ?”
“അതിനെന്താ . കുടിക്കാലോ..”
“പിന്നേയ് ഇവിടെ ശര്‍ക്കര കാപ്പിയാ.”
“അതൊന്നും സാരമില്ല. ന്റെ ചെറുപ്പത്തില് ഞാന്‍ എന്തോരം ശര്‍ക്കര കാപ്പി ഇവിടുന്ന് കുടിച്ചിട്ടിട്ടുണ്ട്... ഞാന്‍ അതൊന്നും മറന്നിട്ടില്ല..”
“എന്നാ മോന്‍ കേറിയിരിക്ക്.”
“ഞാന്‍ ഈ തിണ്ണേമെല്‍ ഇരുന്നോളാം.”
“ഇയ്യ് ഈ കസേരെമ്മല് ഇരിക്ക് ഉണ്ണ്യേ.”
“വേണ്ട തുപ്രമ്മാനെ. കസേരേല് അമ്മാന്‍ തന്നെ ഇരുന്നോളൂ.
എനിക്ക് ഈ തിണ്ണേമ്മല് ഇരിക്കണൊണ്ട് കൊഴപ്പോന്നൂല.”
“എടി പെണ്ണേ....... മ്മ്ടെ ഉണ്ണിക്ക് കൊറച്ച് കാപ്പിണ്ടാക്ക്.”
“ഞങ്ങടെ കാപ്പി കുടിയെല്ലാം കഴിഞ്ഞു..അവള് പാടത്ത് പണിക്ക് പോകാറായി, ഞാന്‍ ഇന്ന് അങ്ങാടീല് പോണില്ലാ.
ഈ കാറ്റ് കാലായതിനാല്‍ ശരീര സുഖം ഇല്ലാത്ത പോലെ തോന്ന്ണ്.”
“ദാ മോനെ.. കാപ്പി കുടിച്ചോ.ഉണ്ണ്യേ.... അണക്ക് കൊള്ളിക്കെഴങ്ങ് വേണോ..?”
“ഇപ്പോ വേണ്ട ചക്കിക്കുട്ട്യേട്ടത്തീ..”
“ഞാന്‍ വേറെ ഒരു ദിവസം വൈകിട്ട് വരാം.”
ഉണ്ണിക്ക് ശര്‍ക്കര കാപ്പീം കൊള്ളിക്കിഴങ്ങും ഇഷ്ടമാണെന്ന് അവര്‍ക്കറിയാം. ഉണ്ണിയുടെ വീട്ടിലിതൊന്നും ഉണ്ടാ‍ക്കാറില്ല സാധാരണ. പാറുകുട്ടി എണീക്കുമ്പോ എട്ട് മണിയായിക്കാണും. അവളുടെ അമ്മ അവളെ അന്വേഷിച്ചതെ ഇല്ല.സാധാരണ അവര്‍ ഉണ്ണിയുടെ മുറിയുടെ ഭാഗത്തെക്ക് വരാറെ ഇല്ല. പാര്‍വ്വതി ഉണ്ണിയെ കാണാതെ വിഷമിച്ചു. ഗേരെജില്‍ പോയി നോക്കിയപ്പോള്‍ കാറുണ്ടവിടെ. പാറുകുട്ടിക്ക് സമാധാനമായി. എന്നാലും അവളെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ലല്ലോ എന്ന ഒരു വിഷമം അവള്‍ക്കുണ്ടാ‍യി’
“ഉണ്ണ്യേട്ടനെ കണ്ടൊ അമ്മേ.?”
“കണ്ടില്ലല്ലോ മോളെ.നീ പറമ്പില് നോക്കിയോ.?”
“അടുത്തൊക്കെ നോക്കീ.”
“ന്ന്ന്നാ പാടത്ത് പോയിട്ടുണ്ടാകും.”
“നീയെന്തെ അവന് കാപ്പി കൊടുക്കാഞ്ഞേ?”
“ഞാന്‍ എണീക്കാന്‍ വൈകി അമ്മേ.”
“അപ്പോ അവന്‍ നിന്നെ വിളിച്ചില്ലേ?”
“എന്നെ വിളിച്ചമാതിരി എനിക്ക് തോന്നിയില്ല.”
പാറുകുട്ടിക്ക് വിഷമമായി. എഴുന്നേല്‍ക്കാന്‍ നേരം വൈകി. കാപ്പി കൊടുത്തില്ല. ഇനി അതും പറഞ്ഞു കലഹിക്കാന്‍ വരുമോ ആവോ. പാറുകുട്ടി ആകെ ആശയകുഴപ്പിത്തിലായി. ഉണ്ണിയുടെ കൈയില്‍ നിന്ന് തല്ല് കൊള്ളാനുള്ള മാനസികാരോഗ്യവും അവള്‍ക്കില്ല.
ഉണ്ണി പാടം മുഴുവനും നടന്ന്, തിരുത്തിന്റെ മറുകരെ എത്തി. കൈത്തോട്ടില്‍ നില്‍ക്കുന്ന താമരപ്പൂ പോലെയുള്ള ആമ്പല്‍ പൂവ് രണ്ട് നാലെണ്ണം പൊട്ടിച്ച് ഒരു പാളയില്‍ കെട്ടി പാര്‍വ്വതിക്ക് കൊടുക്കാന്‍ കൊണ്ട് പോന്നു. സമയം ഏറെയായതിനാല്‍ വേഗം നടന്നു. വീട്ട് പടിക്കെലെത്തിയപ്പോള്‍ അവിടെ ആളനക്കമൊന്നും കേട്ടില്ല. ഉണ്ണി കാല്‍ കഴുകി നേരെ മുറിയില്‍ പ്രവേശിച്ചിട്ട് പാര്‍വ്വതിയെ വിളിച്ചു.
“പാര്‍വ്വതീ..”
പാര്‍വ്വതി ഓടിക്കിതച്ച് വന്നു...........
“ന്തേ.......ണീക്കാന്‍ വൈക്യേ?”
“ന്നെ ഉണ്ണ്യേട്ടന്‍ വിളിച്ചില്ലാ അല്ലേ.?”
“ക്ഷീണിച്ചുറങ്ങുന്ന ആളെ എങ്ങിനെയാ വിളിക്കുന്നതെന്നറിയാതെ ഞാന്‍ നിന്നെ വിളിച്ചില്ല. തലേന്നാല്‍ ശരിക്കുറങ്ങിയില്ലാ നീ എന്നെനിക്കറിയാം.”
“ഉണ്ണ്യേട്ടന് കാപ്പി കിട്ടാതെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടാകും. പിന്നെ അമ്മേം ഉണ്ണ്യേട്ടന്റെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല”
“എനിക്ക് നിന്നോട് യാതൊരു വെറുപ്പും ഇല്ല. ഞാന്‍ നിനക്ക് പാടത്ത് നിന്നൊരു സാധനം കൊട്ന്ന്ട്ടുണ്ട്.”
“എന്താ ഉണ്ണ്യേട്ടാ പാടത്തൂന്ന്........ കണ്ണന്‍ മീനാണൊ?”
ഉണ്ണ്യേട്ടന് കണ്ണന്‍ മീന് പച്ചമാങ്ങയിട്ട് വെച്ച കറി വലിയ ഇഷ്ടമാ.. ഇക്കൊല്ലം ഇതു വരെ എനിക്ക് വെച്ചുകൊടുക്കാനായില്ല. നാളെ ത്തന്നെ അമ്മെനെ പറഞ്ഞയച്ച് മീന്‍ വാങ്ങി, വെച്ചു കൊടുക്കണം.
ഈ ഉണ്ണ്യേട്ടന്‍ ഒന്നും ചോദിക്കില്ല. ഉണ്ണ്യേട്ടന്റെ വീടല്ലേ.. ഞാന്‍ എന്താ കൊട്ക്ക്ണേച്ചാല്‍ അത് കഴിക്കും. ഇവിടുത്തെ എല്ലാം ചെലവുകളും നോക്കണ് ഉണ്ണ്യേട്ടന്‍ തന്നെയല്ലേ?
“ഉണ്ണ്യേട്ടാ എന്താ കൊണ്ട് വന്നെ.... തന്നോളൂ …”
“ആ‍......... ആമ്പല്‍ പൂ.”
“എനിക്ക് സന്തോഷാ‍യി ഉണ്ണ്യേട്ടാ.!”
പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു. കണ്ണില്‍ നിന്ന്‍ സന്തോഷാശ്രുക്കള്‍ വീണു.
“ഞാന്‍ പോയി കാപ്പി എടുത്തോണ്ട് വരാം.”
“നീ പലഹാരം കൊണ്ട്ന്ന് വെക്ക്.”
“ഞാന്‍ കാപ്പി പോണ വഴീന്ന് കുടിച്ചു..”
“എവിടുന്നാ കുടിച്ചേ?”
“തുപ്രമ്മാന്റെ വീട്ടീന്ന്..”
“അവിടുന്ന് കുടിക്കാറില്ലല്ലോ.”
“ലത്ത് വയറ് കാളിയിരുന്നു.. അതിനാലാണ് അവിടെ നിന്ന് കുടിച്ചത്. പിന്നെ അവര്‍ കണ്ടറിഞ്ഞു തന്നതാ... അതിനാല്‍ നിരസിച്ചില്ല.. പിന്നെ പണ്ട് ഞാന്‍ അവിടെ നിന്ന് നല്ലോണം കാപ്പിയും മുറ്റും കഴിക്കാറുണ്ട്.”
“എന്നെ ഒരു തട്ട് തരാമായിരുന്നില്ലേ..ഞാന്‍ അപ്പോ എണീക്കുമായിരുന്നല്ലോ!”
“ഏയ് അതൊന്നും എനിക്ക് തോന്നിയില്ല...
സുഖമായി കിടക്കുന്നവരെ വേദനിപ്പിക്കുന്നത് ശരിയല്ലല്ലോ..”
പാര്‍വ്വതി ചായയും പലഹാരവുമായെത്തി. ഇടിമിന്നിയും തേങ്ങാപാലും. ഉണ്ണിക്ക് ഇടിമിന്നിയും തേങ്ങാപാലില്‍ ചെറിയ ഉള്ളി ചതച്ചിട്ടതും ഇഷ്ട വിഭവമാണ്..”
“ഇന്നെന്താ പാര്‍വ്വതി സ്പെഷലുണ്ടല്ലോ.ആരാ ഇടിമിന്നി ഉണ്ടാക്കിയേ.?”
“ഞാന്‍ തന്നെ..ന്നോട് പറഞ്ഞിട്ടില്ലേ... ഈ കൈ കൊണ്ട് കുഴച്ചുണ്ടാ‍ക്കുന്ന പലഹാരങ്ങള്‍ ഞാന്‍ ഉണ്ടാക്കിയത് മാത്രമെ കഴിക്കുകയുള്ളൂന്ന്. അമ്മക്കും ജാനൂനുമുള്ളത് ജാനു ഉണ്ടാക്കി.”
“അത് കൊണ്ട് തന്നെയാ ഞാന്‍ ചോദിച്ചേ.ഇന്നാ ഇരിക്ക് നമുക്ക് കഴിക്കാം.”
പാര്‍വ്വതിയും ഉണ്ണിയും പ്രാതല്‍ കഴിക്കാന്‍ തുടങ്ങി. കാക്കകളുടെ ഒരേ കരച്ചില്‍.
“പാര്‍വ്വതീ...നീ കുറച്ച് പലഹാരം കാക്കകള്‍ക്ക് കൊടുത്തിട്ട് വന്നേ.”
“ശരി ഉണ്ണ്യേട്ടാ…”
തിരിച്ച് വന്ന പാര്‍വ്വതി ഭക്ഷണം കഴിച്ച് മേശ വൃത്തിയാക്കുന്നതിന്നിടയില്‍ ചോദിച്ചു. എന്തിനാ കാക്കകള്‍ക്ക് പലഹാരം കൊടുത്തതെന്നു
“ആ കാക്കകളില്‍ ഒരു കാക്ക എന്റെ ചേച്ചിയായിരുന്നു. ചേച്ചിയുടെ ചാത്തം അടുക്കാറായി. ഓര്‍മ്മിക്കാന്‍ വന്നതായിരിക്കും.”
ചേച്ചിയെ പറ്റി പറയുമ്പോഴെല്ലാം ഉണ്ണിയേട്ടന്‍ കരയുന്നത് പാര്‍വ്വതി ശ്രദ്ധിക്കാറുണ്ട്. പാര്‍വ്വതി അത് ശ്രദ്ധിക്കാത്ത മട്ടില്‍ പാത്രങ്ങളുമായി അടുക്കളയിലേക്ക് നീങ്ങി. ഉണ്ണി ഓഫീസിലിലേക്കുള്ള യാത്രക്കൊരുങ്ങി. ഇന്നെന്താ പേന്റ്സിന് പകരം മുണ്ട്. ഉണ്ണി ചിന്തിച്ചു..”
“പാര്‍വ്വതീ…”
“എന്തോ.. ദാ എത്തീ...എന്താ ഉണ്ണ്യേട്ടാ.”
“ഇതെന്താ മുണ്ടെടുത്ത് വെച്ചിരിക്കണ്.?”
“ഇന്ന് അംമ്പലത്തീ കേറീട്ട് പോയാല്‍ മതി.”
“എന്താ വിശേഷം.?”
“നാളെ എന്റെ പരീക്ഷയല്ലേ.... ഉണ്ണ്യേട്ടന്‍ എനിക്ക് വേണ്ടി പ്രത്യക വഴിപാടും മറ്റും ചെയ്ത് പ്രാര്‍ഥിക്കാമെന്ന് പറഞ്ഞിരുന്നല്ലോ…”
“ഞാനത് മറന്നു പാര്‍വ്വതി..എന്നാ നീയും കൂടെ പോന്നോ..”
“അപ്പോ ക്ലാസ്സില് ലേറ്റാകില്ലേ.?”
“അതും ശരിയാ....എന്നാ ഞാന്‍ പോയെക്കാം..”
ഉണ്ണ്യേട്ടന്റെ കൂടെയുള്ള ഒരു യാത്ര ഞാനായിട്ട് കളഞ്ഞു. എന്നെ കാറീ കേറ്റീട്ട് കൊണ്ടോയീനെ.. നിക്ക് അതിന്നുള്ള യോഗം ഉണ്ടാവില്ലാ എന്നാ തോന്നണേ.
മുണ്ടുടുത്ത് ചന്ദനക്കുറിയിട്ട് വന്ന മുതലാളിയെ കണ്ടപ്പോ ഓഫീസിലെ ജോലിക്കരെല്ലാം അത്ഭുതപ്പെട്ടു. ആര്‍ക്കും ഒന്നും ചോദിക്കാനുള്ള ധൈര്യം അവിടെ ഇല്ലല്ലോ.
കേബിന്നുള്ളില്‍ കയറും മുന്‍പ് ഉണ്ണി നേരെ ശങ്കരേട്ടന്റെ മുറിയിലേക്ക് പോയി. ശങ്കരേട്ടനോട് പാര്‍വ്വതിയുടെ പരീക്ഷാ കാര്യമെല്ലം പറഞ്ഞു. ഉണ്ണിയെ ഈ വേഷത്തില്‍ ഓഫീസിലാരും കണ്ടിട്ടില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് എല്ലാവരോടും കോണ്‍ഫറന്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞേല്‍പ്പിച്ചു. എന്താ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ സ്റ്റാഫെല്ലാം കുഴങ്ങി.
ഉണ്ണി നിര്‍മ്മലയെ ഫോണില്‍ വിളിച്ചൂ.........
“സര്‍.... മെ ഐ കം ഇന്‍.”
“യെസ്.......നിര്‍മ്മല..നീ ശങ്കരേട്ടന്റെ കൂടെ പോയി 2 നല്ല് സെറ്റു മുണ്ട് വാങ്ങണം...അതില്‍ ഒന്ന് കസവുള്ളതായിരിക്കണം. മുന്തിയ തരം വേണം. പിന്നെ ഇന്നാള് ബ്ലൌസ് തൈപ്പിച്ച കടയില്‍ നിന്ന് അതിന്നുള്ള മേച്ചിങ്ങ് ബ്ലൌസും കൊണ്ട് വരണം.”
“സര്‍.. ഒരു ദിവസം കൊണ്ട് ബ്ലൌസ് കിട്ടാന്‍ ബുദ്ധിമുട്ടാ..”
“അതൊന്നും എന്നോട് പറയേണ്ട.. യു ഹാവ് ടു മേനേജ് ഇറ്റ്...
ആന്റ് ബീ ഹിയര്‍ റെഡി ഫോര്‍ ദി മീറ്റിങ്ങ്..”
മീറ്റിങ്ങിനെത്തിയില്ലെങ്കില്‍ ശകാരം ഉറപ്പ്, പറഞ്ഞ സാധനം കിട്ടിയില്ലെങ്കില്‍ എന്താ സംഭവിക്കുകയാ എന്ന് അറിയില്ല. സമയം അടുത്തു തുടങ്ങി. നിര്‍മ്മലക്ക് വെപ്രാളം. ശങ്കരേട്ടനോട് ചോദിച്ചു. ഒന്നുമറിയാത്ത മട്ടില്‍ ശങ്കരേട്ടന്‍. ബ്ലൌസ് കിട്ടുന്ന ലക്ഷണമില്ല. നിര്‍മ്മല വെറും കയ്യോടേ കോണ്‍ഫറന്‍സ് റൂമിലെത്തി.ഉണ്ണിയെ കണ്ട് എല്ലാവരും എഴുന്നേറ്റ് നിന്നു. ഉണ്ണി എല്ലാവരോടും ഇരുന്നോളാന്‍ പറഞ്ഞു.
“പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ.......
നമ്മുടെ സ്ഥാപനം തുടങ്ങിയിട്ട് 12 വര്‍ഷം തികയുകയാണ്, അടുത്ത മാസം നാലാം തീയതി. നമുക്ക് പതിവിലും ഭംഗിയായി ആ സുദിനം കൊണ്ടാടണം. നമ്മുടെ സ്റ്റാഫ് മാത്രം പങ്കെടുക്കുന്ന കലാപരിപാടികളും വേണം. അതിന്റെ കോ ഓര്‍ഡിനേറ്ററായി ഞാന്‍ ഹേമ മാലിനിയെ ഏല്‍പ്പിക്കുന്നു. അന്ന് പെണ്ണുങ്ങളെല്ലാവരും പ്രത്യേകം ഓര്‍ഡര്‍ ചെയ്തിട്ടുള്ള സെറ്റ് മുണ്ട് ധരിക്കേണ്ടതാണ്. ആണുങ്ങള്‍ക്കും പ്രത്യേക വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും. എല്ലാവരും സിറ്റി കാസിലിലെ റൂം നമ്പര്‍ 14ല്‍ പോയി അളവ് കൊടുക്കേണ്ടതാണ്.
പിന്നെ ഈ വാര്‍ഷികത്തിന്ന് മുന്നോടിയായി എല്ലാ സ്റ്റാഫുകള്‍ക്കും ശമ്പളത്തിന്റെ 24% ഇങ്ക്രിമെന്റ് ലഭിക്കുന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ് നമ്മുടെ നാട്ടില്‍ ഇത്ര വലിയ ശമ്പളം എവിടെയുമില്ലെന്ന്. നിങ്ങളെല്ലാവരും കൂടുതല്‍ നിങ്ങളുടെ സേവനത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പിന്നെ ഈ സ്ഥാപനത്തിലെ എന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മലയെ ഞാന്‍ അഡിമിനിസ്ട്രേഷന്‍ മേനേജരായി ഉദ്യോഗ കയറ്റം കൊടുക്കുന്നു. അത് പോലെ എന്റെ നിഴലായി എന്നോടൊപ്പമുള്ള ശങ്കരേട്ടനെ ഈ സ്ഥാപനത്തിലെ ജനറല്‍ മേനേജരായി പ്രമോഷന്‍ കൊടുക്കുന്നു.
എന്റെ പ്രശംസ കൂടുതല്‍ പിടിച്ച് പറ്റിയിട്ടുള്ള എല്ലാ സഹപ്രവര്‍ത്ത്കര്‍ക്കും തക്കതായ സ്ഥാന കയറ്റം കിട്ടുന്നതായിരിക്കും. ആ സന്തോഷ വാര്‍ത്ത നമ്മുടെ വാര്‍ഷിക ചടങ്ങില്‍ വെളിപ്പെടുത്തുന്നതായിരിക്കും.
പിന്നെ നിര്‍മ്മലയുടെ പ്രത്യേക റിക്വസ്റ്റിനെ മാനിച്ച് പിരിച്ച് വിട്ട ശകുന്തളയെ ശമ്പളത്തിന്റെ 15% കുറവോടെ തിരിച്ചെടുക്കുന്നു.
പിന്നെ എന്റെ ഒരു ബന്ധു ഈ പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നു. നിങ്ങളെല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
എല്ലാവര്‍ക്കും നന്ദി. നമസ്കാരം.
“ദിസ് മീറ്റിങ്ങ് ഈസ് അഡ്ജേര്‍ണ് ഡ് ഫോര്‍ ഫെല്ലോഷിപ്പ് ആന്‍ഡ് റെഫ്രഷ്മെന്റ്സ്.
“സര്‍‌......”
“എന്താ നിര്‍മ്മല...സന്തോഷമായല്ലോ.?”
“വളരെ സന്തോഷം…”
നിര്‍മ്മല ഉണ്ണിയുടെ കാല് തൊട്ട് വന്ദിച്ചു.. ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് ഈ പദവി.
ഒരഛന്റെ സ്ഥാ‍നം കല്പിക്കുന്ന ശങ്കരേട്ടനെ അങ്ങോട്ട് ചെന്നഭിനന്ദിച്ചു.. നിര്‍മ്മല ഉണ്ണിയെ കണ്ട് ഷോപ്പിങ്ങിന്റെ കാര്യം സൂചിപ്പിച്ചു... ഒരു നല്ല ദിവസമായതിനാല്‍ ഉണ്ണി ഒന്നും പറഞ്ഞില്ല. പിന്നീടാകാം എന്ന് പറഞ്ഞു..
റെഫ്രഷ്മെന്റ്സിന് ശേഷം എല്ലാം സ്റ്റാഫും പിരിഞ്ഞു..
നിര്‍മ്മല കുറച്ച് കഴിഞ്ഞു ഉണ്ണിയുടെ ഓഫീസിലെത്തി...
“എന്താ നിര്‍മ്മല.?”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ.സാറിന് അലോഗ്യം തോന്നരുത്...സ്റ്റാഫെല്ലാം ചോദിക്കുന്നു..ഏതാ ആ കുട്ടീ എന്ന്...........
“ഇപ്പോത്തന്നെ പറയണോ...പിന്നീട് മതീല്ലേ?”
“സര്‍ പ്രാര്‍ത്ഥിക്കേണ്ട കാര്യമല്ലേ?”
“ദാ എന്റെ മേശപ്പുറത്തിരിക്കുന്ന ഈ പെണ്‍കുട്ടിക്ക് വേണ്ടി..”
“ഈ കുട്ടിക്കല്ലേ പണ്ട് ഞങ്ങള്‍ ഡ്രസ്സ് വാങ്ങിയത്,വളയും മറ്റും.”
“ആ‍....... അവള്‍ തന്നെ.!”
“ഇന്നൊരു സുദിനമല്ലേ സര്‍... ഒന്നും കൂടി ചോദിച്ചോട്ടെ സര്‍....ഈ കുട്ടിക്ക് പ്രായം വളരെ കുറവാണല്ലേ... കണ്ടാല്‍ പത്തിരുപത് വയസ്സ് തോന്നിക്കും. അല്പം നിറക്കുറവുണ്ടെങ്കിലും എന്തൊരു തേജസ്സാ ആ മുഖത്ത്.സുന്ദരിയും.എന്താ ഈ കുട്ടിയുടെ പേര്....”
“പാര്‍വ്വതി....”
“സര്‍....... ആരാണീ കുട്ടീ..?”
“താമസിയാതെ പറയാം....പോയി ജോലി ചെയ്തോളൂ…”
നിര്‍മ്മല വര്‍ഷങ്ങളായി ചോദിക്കാനിരുന്നതാണ് ഈ ഫോട്ടൊയിലെ കുട്ടിയെപ്പറ്റി.. എല്ലാ വാര്‍ഷികത്തിനും ഈ കുട്ടിയുടെ പുതിയ ഫോട്ടോ ഓഫീസില്‍ മാറ്റി വെക്കാറുണ്ട്.
നിര്‍മ്മലയെ ഉണ്ണി ഫോണില്‍ വിളിച്ചു......
“യെസ് സാര്‍....”
“ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും ആരോടും പറയരുത്.. ശങ്കരേട്ടനോഴികെ..പിന്നെ ഒരു കാര്യം വാര്‍ഷികത്തിന് മുന്‍പ് നമ്മുടെ മെയിന്‍ റിസപ്ഷന്‍ ലോഞ്ചില്‍ ഈ കുട്ടിയുടെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്ത് വെക്കണം.. ഒരു 70 x 100 cm ല്‍ ആയിക്കോട്ടെ. കിഴക്കേ ഭാഗത്ത് വെച്ചിട്ടുള്ള ഒരു പൂവിന്റെ ഫോട്ടൊയുണ്ടല്ലോ, അതിന്റെ സ്ഥാനത്ത് ഇതിനെ പ്രതിഷ്ടിക്കുക..”
“യെസ് സാര്‍.....”
“ ഹേമാ മാലിനിയോടും പറയുക.”
ഉണ്ണി വീട്ടിലേക്ക് അല്പം നേരത്തെ യാത്രയായി.
പോകുന്ന വഴിക്ക് പാര്‍വ്വതിയുടെ സ്കൂളില്‍ കയറി...
ഹെഡ് മിസ്ടസ്സിനെ വണങ്ങിയ ശേഷം പാര്‍വ്വതിയുടെ ക്ലാസ്സ് ടീച്ചറെ കാണാന്‍ പോയി... ഉണ്ണിയെ കണ്ട പാര്‍വ്വതി അന്തം വിട്ടു.. അവള്‍ക്ക് സന്തോഷവുമായി. എങ്ങിനെയുണ്ട് പാര്‍വ്വതിയുടെ പഠിപ്പൊക്കെ..
സാര്‍ അന്ന് വന്നതില്‍ പിന്നെ വളരെ മിടുക്കിയാ...
ഇപ്പോള്‍ ഈ സ്കൂളില്‍ തന്നെ ഫസ്റ്റ് ആണ് പാര്‍വ്വതി....
ഒട്ടും മടിയില്ല... വളരെ കാര്യപ്രാപ്തി ഉണ്ടവള്‍ക്ക്...
ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണെന്നാണ് പാര്‍വ്വതിയെപറ്റി ക്ലാസ്സ് ടീച്ചര്‍ പറഞ്ഞതെ ഉണ്ണിയോട്...
ഉണ്ണിയുടെ കണ്ണ് നിറഞ്ഞു...
ടീച്ചര്‍..... ഞാനിവളെ അല്പം നേരത്തെ കൊണ്ട് പൊയ്കോട്ടെ..
ഹെഡ് മിസ്ട്രസ്സിനൊട് ചോദിച്ച് കൊണ്ട് പോയ്കോളൂ....
“പാര്‍വ്വതി..മോള് പൊയ്കോളൂ....”
പാര്‍വ്വതിക്കുള്ള സന്തോഷം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത വിധമായിരുന്നു.
“ഞാന്‍ നടന്ന് വന്നോളാം ഉണ്ണ്യേട്ടാ....”
പാര്‍വ്വതിയുടെ നിഷ്കളങ്കത കണ്ടിട്ട് ഉണ്ണിക്ക് ചിരി വന്നു. ഉണ്ണിയോട് നൂറു വട്ടമെങ്കിലും കാറില്‍ കയറ്റുമോ എന്ന് ചോദിച്ചിട്ടിട്ടുണ്ട്. എപ്പോ ചോദിച്ചാലും സമയമായിട്ടില്ലെന്നെ ഉണ്ണി പറയാറുള്ളൂ..പാര്‍വ്വതിയെ ഉണ്ണി കാറിന്റെ മുന്‍സീറ്റില്‍ തന്നെ ഇരുത്തി..വേഗം വീട്ടിലെത്തി. പാര്‍വ്വതി ഏതോ അത്ഭുത ലോകത്തിലെന്ന പോലെയായി.. കാറിലിരുന്ന് ഒന്നും ചോദിക്കാനായില്ല...
“ഹലോ...... നമ്മള്‍ വീട്ടിലെത്തി..
നീ വേഗം പോയി മേല്‍ കഴുകി ഈ യൂണിഫോമെല്ലാം മാറ്റി മുണ്ടടുത്തോണ്ട് വാ.. നമുക്ക് കപ്ലേങ്ങാട്ട് അംബലത്തില് പോകാം.”
“ശരി ഉണ്ണ്യേട്ടാ... ഞാന്‍ ഒരു പത്ത് മിനിട്ടിന്നകം വരാം..”
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് അംമ്പലത്തിലെത്തി.
പാര്‍വ്വതി സന്തോഷം കൊണ്ട് തുള്ളിച്ചാടി. പരിസരബോധം നഷ്ടപ്പെട്ട പോലെ അവള്‍ കൊച്ചുകുട്ടിയെപ്പോലെ ഉണ്ണിയുടെ കയ്യില്‍ തൂങ്ങി നടന്നു.
ഉണ്ണ്യേട്ടാ അതെന്താ ........ഇതെന്താ എന്നെല്ലാം ചോദിച്ചും കൊണ്ട്...
പാര്‍വ്വതിയെ കൊണ്ട് അമ്മയേ നല്ലവണ്ണം തൊഴീപ്പിച്ചു...
ഭണ്ഡാരത്തിലിടാന്‍ കാശ് കൊടുത്തു... ഉണ്ണി അവളെ ദേവിയുടെ നടയില്‍ നിന്ന് മഞ്ഞളും കുങ്കുമവും അണിയിച്ചു. അമ്മയോട് പാര്‍വ്വതിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു..
വീട്ടിലേക്ക് വരും വഴി പാര്‍വ്വതിക്ക് വടുതല സ്കൂളിന്റെ അടുത്തുള്ള കടയില്‍ നിന്ന് പരിപ്പുവടയും പഴവും വാങ്ങിക്കൊടുത്തു..
വീട്ടില്‍ പ്രവേശിച്ചതിന് ശേഷം ബേഗ് അലമാരയില്‍ വെക്കുന്ന സമയം പാര്‍വ്വതി അകത്ത് കടന്ന് ഉണ്ണിയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. പാര്‍വ്വതിയുടെ കണ്ണ് നിറഞ്ഞു.
“എന്റെ ഉണ്ണ്യേട്ടാ..... ഇന്നാണെനിക്ക് മനസ്സിലായത് ഉണ്ണ്യേട്ടനെന്നെ എത്രമാത്രം സ്നേഹിക്കുന്നെന്ന്... ഇനി എന്നെ എത്ര വേണമെങ്കിലും തല്ലിക്കോ...... ഞാനൊന്നും പറയില്ല... കരയില്ലാ.........
അയ്യോ ഉണ്ണ്യേട്ടന്റെ ഷര്‍ട്ടില്‍ മഞ്ഞളും കുങ്കുമവും ആയി... എന്നെ തല്ലിക്കോളൂ…”
അവള്‍ നിന്നു കൊടുത്തു…
ഉണ്ണി പാറുകുട്ടിയെ വാരിക്കോരിയെടുത്ത് കട്ടിലില്‍ കിടത്തി.. താടിയെല്ലില്‍ നല്ല ഒരു കടി കൊടുത്തു......
[തുടരും]


Copyright 2009. All Rights Reserved

12 comments:

  1. രസകരമായി തുടരട്ടേ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
  2. print this as a novel
    this ll be a hot seller

    ReplyDelete
  3. കഥ രസമാവുന്നുണ്ട് അങ്കിൾ.
    അല്ല്ല, എന്താണീ ഇടിമിന്നി? ഇടിയപ്പം ആണോ?

    ReplyDelete
  4. ബിന്ദു
    ഇടിമിന്നി എന്ന് വെച്ചാല്‍ ഇടിയപ്പം തന്നെ. കഥയുടെ പശ്ചാത്തലം ഞാന്‍ ജനിച്ച ഗ്രാമമാണ്. കഴിയുന്നതും അതെ സ്ലേങ്ങിലാണ് ഡയലോഗ്...
    ഞനിന്നെലെ വിചാരിച്ചു, എന്നെ എന്റെ മക്കള് ആശുപതീല് അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് ഈ പാറുകുട്ടീനെ ഒന്ന് എഴുതിക്കഴിക്കാമെന്ന്. പക്ഷെ ശരിക്കും എഴുതണമെങ്കില് 6 മാസമെങ്കിലും വേണം കഴിയാന്‍.
    ഞാന്‍ ജീവനോടെ ആശുപത്രീന്ന് തിരികെ വന്നിട്ടില്ലെങ്കില് ബാക്കി ഭാഗം എന്റെ പ്രിയപ്പെട്ടവര്‍ക്ക് വായിക്കാനാകില്ലല്ലോ.
    അച്ചന്‍ തേവര്‍ എനിക്ക് എഴുതാനുള്ള കരുത്ത് പകരട്ടെ. മോള് അങ്കിളിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഈ നോവലെഴുതിക്കഴിയും വരെ എനിക്ക് ആയുസ്സുണ്ടാകാന്‍.

    സ്നേഹത്തോടെ
    ജെ പി അങ്കിള്‍

    ReplyDelete
  5. naveen
    many thanks for your comments. kindly read my comment [reply] to bindu.
    wish u best of luck

    jp uncle
    trichur

    ReplyDelete
  6. hello baiju
    താങ്കളുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി.
    അടുത്ത ഭാഗം വേഗം എഴുതാന്‍ ശ്രമിക്കാം.

    സ്നേഹത്തോടെ

    ജെ പി അങ്കിള്‍

    ReplyDelete
  7. J.P sir,
    kathayude oro bhaagavum munnerikondirikkunnu..nalla katha..ithile baasha shyliyaanu eekathayude pradhana gadakam..
    pinne thaankalkku enthenkilum asugamundo?Bindhuvinulla marupadiyil aashupathri kaaryangalokke paranju kaanunnu..saarinu aayuraaroghyam nernnukondu..
    vijaya.

    ReplyDelete
  8. ഹലോ വിജയ ചേച്ചീ

    കമന്റിന് നന്ദി.
    ബിന്ദുവിനോട് പറഞ്ഞ ആരോഗ്യക്കാര്യം ശരിയാ. ആശുപത്രിയിലേക്ക് എനിക്ക് പോകാന്‍ പേടിയാ. എനിക്ക് തീരെ വയ്യാതാകുമ്പോള്‍ ആരെങ്കിലും കൊണ്ടോയിക്കോട്ടേന്നാ ഞാന്‍ ഇപ്പോ വിചാരിക്ക്ണ്.
    കഴിഞ്ഞ ആഴ്ച ബീനാമ്മ പറഞ്ഞു സോക്കേടധികമാകുന്നതിന് മുന്‍പ് ആശുപതീല് പോകാന്‍. എന്നെ ഇവിടെ നോക്കാനും ആരുമില്ല.
    വരുന്ന വെള്ളിയാഴ്ച മോളൂടെ അടുത്ത് പോയി നാലു ദിവസം നില്‍ക്കണം. അവളെന്നെ നോക്കിക്കോളൂം. അവിടുത്തെ ആശുപതീല് എന്നെ കൊണ്ടോക്കോളാന്‍ പറയണം.
    മിനിഞ്ഞാന്ന് തറവാട്ടില്‍ പോയി ചേച്സിയുടെ അസ്ഥിത്തറയില്‍ പ്രാര്‍ത്ഥിച്ചു. അനുജനോടൊന്നിച്ച് ഒരു ദിവസം താമസിച്ചു. ഇനി അതിനുള്ള യോഗമുണ്ടായില്ലെങ്കിലോ. ന്റെ പാറുകുട്ടീനെപ്പറ്റി എഴുതീട്ടും എഴുതീട്ടും തീരുന്നുമില്ലാ.
    ചേച്ചി പറയാറുണ്ട്, നമ്മളേക്കാളും എത്രയോ വലിയ സോക്കേടുള്ളവരുണ്ടീ ഭൂമിയില്‍. അതൊക്കെ നോക്കുമ്പോള്‍ നമുക്കൊന്നുമില്ലെന്ന്.
    തല്‍ക്കാലം അങ്ങിനെ സമാധാനിക്കാം.

    ReplyDelete
  9. പാറുക്കുട്ടി എല്ലാം കൂടി ചേര്‍ത്തു വായിച്ചു.
    ഏട്ടനെന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത്? അതിനു വേണ്ടിയുള്ള അസുഖമൊന്നുമുള്ളതായി തോന്നുന്നില്ല.
    പാറുക്കുട്ടി എഴുതിതീര്‍ത്തിട്ടേ വിടൂ.
    അല്ല എഴുതിതീര്‍ത്താലും വിടൂല്ലാ..
    ഇനിയും എത്രയോ കഥകള്‍ എഴുതാനുണ്ട് എന്നല്ലേ പറഞ്ഞത്?

    ReplyDelete
  10. ഹലോ ഗീത
    അങ്ങിനെ വിളിക്കണമെന്നല്ലേ ഓര്‍ഡര്‍
    അനുസരിക്കുന്നു. എന്തേ അങ്ങിനെ വിളിക്കാനിഷ്ടമില്ലാ എന്നുള്ള കാര്യം നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടാകുമ്പോള്‍ പറയാം..
    എന്റെ നെഗറ്റീവ് തിങ്കിങ്ങിന് ഒരു പശ്ചാത്തലം ഉണ്ട്. അത് എന്റെ ചില കഥകളില്‍ കൂടി വെളിപ്പെടുത്തീട്ടുണ്ട്..
    കാളയും കയറും.....
    ഫെബ്രുവരി രണ്ടാം തീയതി എന്റെ അറുപത്തൊന്നാം പിറന്നാളാ... അറുപതാം പിറന്നാള്‍ വളരെ വലുതായി ആഘോഷിച്ചിരുന്നു..
    വരുന്ന പിറന്നാളിന്റെ പിറ്റേദിവസം എന്നെ എന്റെ കുട്ട്യോള് ആശുപതീലാക്കുമെന്നാ പറഞ്ഞിരിക്കുന്നത്..
    അതിന് മുന്‍പ് “പാറുകുട്ടീ“ എഴുതിക്കഴിയില്ല..
    ഞാന്‍ ആശുപതീല് പോകുന്നതിന്ന് മുന്‍പ് പാറുകുട്ടിടെ കഥയുടെ ഏകദേശരൂപവും എന്റെ പാസ്സ് വേര്‍ഡും അബുദാബിയിലുള്ള ബിന്ദുവിന് പറഞ്ഞ് കൊടുക്കുന്നുണ്ട്..
    ഞാന്‍ തിരിച്ച് വന്നില്ലെങ്കില്‍ ആ മോള് അത് പൂര്‍ത്തീകരിച്ച്, എന്റെ വിവരം പുറം ലോകത്തെ അറിയിച്ചോളും...
    എനിക്ക് ആശുപതീല് പോകാന്‍ പേടിയാ ഗീതേ.. പോകാതിരിക്കാനും പറ്റില്ലല്ലോ...
    എന്റെ പിറന്നാളാഘോഷം ഫെബ്രുവരി രണ്ടാംതീയതി വൈകിട്ട് 7 മണിക്കാണ്. ഗീതയെയും കുടുംബത്തിനെയും ക്ഷണിക്കുന്നു..
    എല്ലാം അച്ചന്‍ തേവരുടെ കടാക്ഷം പോലെയെ നടക്കൂ...
    ഞങ്ങളുടെ അച്ചര്‍ തേവര്‍ ശിവ ക്ഷേത്രത്തിന് ഗുരുവായൂരപ്പന്‍ നാളെ ഒരു വലിയ തുക നിര്‍മ്മാണ പ്രവര്‍ത്ത്നത്തിന് തരുന്നുണ്ട്.. ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ഇത് എനിക്ക് നാളെ നിറഞ്ഞ സദസ്സില് ‍കൈമാറുമെന്ന ശുഭപ്രതീക്ഷയിലാണ്.
    നാളെ അത് വാങ്ങാന്‍ പോകണം. വൈകിട്ട് തറവാട്ടില്‍ പോയി, അവിടെ നിന്ന് നാളെ ഗുരുവായൂരില്‍ പോകണം.
    ബീനാമ്മയോടൊന്നിച്ച് ഇന്ന് ഗുരുവായൂര്‍ പോയി താമസിച്ച്, കുളിച്ച് തൊഴുത്, നാളെ കാര്യവും സാധിച്ച് വരാനായിരുന്ന് ആഗ്രഹം. പക്ഷെ ബീനാമ്മ വരിണില്ലാ എന്ന് പറഞ്ഞു.
    മോന്‍ കോയമ്പത്തൂരില്‍ നിന്ന് എല്ലാ ശനിയാഴ്ചയും വരും. അവന് എന്തെങ്കിലും വെച്ച് വിളമ്പി കൊടുക്കണം.
    വയസ്സായ പുരുഷനെ പരിചരിക്കുന്നതിനേക്കാളും, ബീനാമ്മക്ക് വലുത് മക്കളാ ഇപ്പോള്‍....
    പല അമ്മമാരും ഇപ്പോ അങ്ങിനെയാ...അവരെ കുറ്റപ്പെടുത്തിന്നില്ല...
    എന്റെ കൂടെ ഇനി ആശുപതീല് ആരാ കൂട്ടിനു നിക്കാ...
    എന്റെ പാറുകുട്ടി ഉണ്ടായിരുന്നെങ്കില്‍?!!!!!!!

    ReplyDelete
  11. Prakashetta... Theerchayyaum maranathekkurichu chinthikkanam... !!! Enkile jeevikkan pattu... Pakshe Prakashettan Ividunnupokan iniyum orupadu samayamundu... Njangal Prarthikkunnu. Ella ashamsakalum...!!

    ഉണ്ണിയുടെ കണ്ണ് നിറഞ്ഞു... Enteyum...!!!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.