Sunday, January 4, 2009

എന്റെ പാറുകുട്ടീ....... [ഭാഗം 8]

ഏഴാം ഭാഗത്തിന്റെ തുടര്‍ച്ച.......

ഉണ്ണി ഓഫീസിലെത്താന്‍ താമസിച്ചതിനാല്‍ സ്റ്റാഫിനെല്ലാം സന്തോഷമായിരുന്നു. ചിലരെല്ലാം ഇന്ന് താമസിച്ചായിരുന്നു എത്തിയത്. അവര്‍ക്കൊക്കെ ഇന്ന് നല്ല ദിവസമായിരുന്നു. ഒരാള്‍ വൈകി വരുന്നത് ഉണ്ണി ഓഫീസിലേക്ക് വരും വഴി ശ്രദ്ധിച്ചു. സാധാരണ പ്രസന്ന വദനനായി എല്ലാവരും കാണുന്ന ഉണ്ണി സാറായിരുന്നില്ല ഇന്ന്. അത് ചിലര്‍ക്ക് ടെന്‍ഷനുണ്ടാക്കി.

ഉണ്ണി ഇന്റര്‍ കോമില്‍ നിര്‍മ്മലയെ വിളിച്ചു.........
“ഹലോ നിര്‍മ്മല....”
“യെസ് സര്‍ .... ഗുഡ് മോര്‍ണിങ്ങ്...”
“ക്യാന്‍ യു കം ടും മൈ കേബിന്‍?”
“യെസ് സര്‍....... ഐ വില്‍ ബി ദേര്‍ ഇന്‍ ടു മിനിട്ട്സ്...”

നിര്‍മ്മലയും ഇന്ന് വൈകിയിരുന്നു. സര്‍ അതറിഞ്ഞിരിക്കുമോ എന്ന അങ്കലാപ്പിലായിരുന്നു നിര്‍മ്മല. ആദ്യം തന്നെ കുറ്റസമ്മതം നടത്തി ക്ഷമാപണം നടത്തണമോ, അതോ ആ വിഷയത്തിലേക്ക് വന്നാല്‍ പറഞ്ഞാല്‍ മതിയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു നിര്‍മ്മല...
നിര്‍മ്മല ഉണ്ണിയുടെ ഓഫീസ് കവാടത്തിലെത്തി. അവളുടെ ചങ്കിടിപ്പ് കൂടി

“സര്‍............. ക്യാന്‍‌‍ ഐ കം ഇന്‍?”

“യെസ് പ്ലീസ്,ഞാനെന്താ വൈകിയെത്തിയെന്ന് ചോദിച്ചില്ലല്ലോ നിര്‍മ്മല...”

എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിര്‍മ്മല. എന്റെ കാര്യം അറിഞ്ഞുകാണുമോ ഭഗവാനെ?.. നിര്‍മ്മലയുടെ വായ് വരണ്ടു.

കണക്ക് പുസ്തകത്തില്‍ മാത്രം നോക്കിയിരുന്ന ഉണ്ണി തലയുയര്‍ത്താതെ നിര്‍മ്മലയോട് .

“എന്താ നീ ഒന്നും മിണ്ടാതെ നില്‍ക്കന്നെ?”
“സര്‍..........”
“ക്യാന്‍ യു ഗോ ആന്‍ഡ് ഗെറ്റ് മി ദി മസ്റ്റര്‍ റോള്‍?”
“യെസ് സാര്‍..”

നിര്‍മ്മല പുറത്തേക്ക് ഓടിപ്പോയി..ശങ്കരേട്ടനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു.. ശങ്കരേട്ടന്‍ പറഞ്ഞു... നിര്‍മ്മലക്ക് കാര്യങ്ങള്‍ ഒളിക്കാതെ പറയാമായിരുന്നു. നമ്മുടെ സാറിനെ ഇവിടെ ഏറ്റവും മനസ്സിലാക്കിയിരിക്കുന്ന രണ്ട് വ്യക്തികളാണ് നമ്മള്‍ രണ്ട് പേര്‍..
ആ നമ്മള്‍ എന്തെങ്കിലും ഒളിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെയുണ്ടകുന്ന പ്രത്യാഘാതം അറിയാമല്ല്ലോ?

“ശങ്കരേട്ടന്‍ ദയവ് ചെയ്ത് എന്റെ കൂടെ ഒന്ന് സാറിന്റെ ക്യാബിനിലേക്കൊന്ന് വരണം. ശങ്കരേട്ടാ മറുത്തൊന്നും പറയാതെ എന്നെ രക്ഷിക്കണം.”

“ശരി, അപ്പോ നിനക്ക് കിട്ടേണ്ടത് എനിക്ക് കിട്ടിയാലോ.
നിഷ്കളങ്കനായ ഞാനെന്തിന് ഈ എടാകൂടത്തില്‍ വന്ന് തലയിടണം. പറ്റില്ല മൊളെ നീ വേഗം പോയിട്ട വാ..”

നിര്‍മ്മല ഹാജര്‍ പുസ്തകവുമായി ഉണ്ണിയുടെ ക്യാബിനില്‍ എത്തി’

“സര്‍..ഇതാ ഹാജര്‍ പുസ്തകം...”
“ഹൂം....ആരൊക്കെ ഇന്ന് എത്ര മിനിട്ട് ലേറ്റ് ആയി?
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍ നീ എന്താ എന്നോട് അതൊന്നും പറയാതിരുന്നത്?..”

“അത് ..... സര്‍‌‍.......”

ഉണ്ണി ദ്വേഷ്യസ്വരത്തില്‍
“എന്താ നിന്റെ വായില്‍ നിന്നൊന്നും വരാത്തെ?.”
രണ്ട് മൂന്നു പേര്‍ വൈകിയാണെത്തിയത്.......
ആരൊക്കെ എത്ര മിനിട്ട് വൈകിയെത്തിയെന്ന് നോക്കി പറയൂ....

സാര്‍..........

‘ഭഗവാനെ ആരും പുസ്തകത്തില്‍ ലേറ്റ് മാര്‍ക്ക് ചെയ്തിട്ടില്ലല്ലോ. കള്ളം പറഞ്ഞാലേക്കാളും ശിക്ഷയാണ് ഈ കമ്പനിയില്‍, കള്ളത്തരത്തിന്ന് കൂട്ടുനിന്നാല്‍‘.

“സാര്‍........എന്നോട് പൊറുക്കണം........ ആരും ലേറ്റ് മാര്‍ക്ക് ചെയ്തിട്ടില്ലാ.. പലരും ഞാനുള്‍പ്പെടെ ഇന്ന് ലേറ്റായാണെത്തിയത്.
എനിക്ക് നേരത്തെ എത്താന്‍ കഴിയാഞ്ഞതിനാല്‍ ഇന്ന് എനിക്ക് ഹാജര്‍ പുസ്തകം ശരിക്ക് നോക്കാന്‍ കഴിഞ്ഞില്ല.”

“ഹൂം........അപ്പോ ശങ്കരേട്ടനുണ്ടാ‍യിരുന്നില്ലേ ഇവിടെ...
ഉവ്വ്........ ഉണ്ടായിരുന്നു...അപ്പോള്‍ ഒരാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായില്ലെങ്കില്‍ മറ്റേ ആള്‍ ഇതൊക്കെ ശ്രദ്ധിക്കണമെന്നല്ലേ നമ്മുടെ ഓഫീസ് ചട്ടങ്ങള്‍...”

ഉണ്ണി ഗര്‍ജ്ജിച്ചു..

“അറിയാം സാര്‍........ ഇത്തവണത്തേക്ക് മാപ്പാക്കണം..”
“നീ വൈകി വന്ന കാര്യം എന്നോട് പറയാമായിരുന്നില്ലേ?

പറയാമായിരുന്നു സാര്‍.....”
“എന്നിട്ട്.......”
“ഞാന്‍ പറഞ്ഞില്ല..... എനിക്ക് പേടിയായി....”

“ഹൂം......”
“നീ പോയി ശകുന്തളയെ വിളിച്ചോണ്ട് വാ.....”

“യെസ് സാര്‍.......”
“ശകുന്തളേ.......”

ശകുന്തള കേള്‍ക്കാത്ത മട്ടില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. എടീ ശകുന്തളെ, നിന്നെ സാറ് വിളിക്കുന്നു. ശകുന്തളക്ക് കാര്യം പിടി കിട്ടിയില്ല. ശകുന്തള ഷോര്‍ട്ട് ഹേന്‍ഡ് പേഡുമായി ഉണ്ണിയുടെ കേബിനിലെത്തി

“സാര്‍ ക്യാന്‍ ഐ കം ഇന്‍‌...”
“യെസ് പ്ലീസ്...”
“ശകുന്തള.....”
“യെസ് സാര്‍....”
“വെന്‍ ഡിഡ് യു റീച്ച് ഓഫീസ് ടുഡേ?”

ഭയന്നു വിറച്ചുംകൊണ്ട് ശകുന്തള

“സര്‍... സര്‍.. ഐയാം സോറി സര്‍..”

ഉണ്ണിയുടെ സ്വരം ഉയര്‍ന്നു

“കം ടു ദി പോയന്റ് .... ആന്‍ഡ് ആന്‍സര്‍ ടു മി...”
“സര്‍ ഐ വാസ് ലേറ്റ് ടെന്‍ മിനിട്ട്സ്....”

ഉണ്ണിയുടെ ഗര്‍ജ്ജനം ആ കെട്ടിടമാകെ കുലുക്കി.........

“വാട്ട് ഡു യു മീന്‍ ടെന്‍ മിനിട്ട്സ്....
"ആര്‍ യു ലയിങ്ങ് ടു മി..?വൈ യു ഡിഡ് നോട്ട് റെക്കോഡ് ഇന്‍ ദി റെജിസ്റ്റര്‍ ?"

"സര്‍....... സര്‍........"

"യു ആര്‍ സസ്പെന്‍ഡഡ് ഫ്രം സര്‍വ്വീസ്......"

"സര്‍...... സര്‍.....പ്ലീസ്........പ്ലീസ് ഡോന്‍ഡ് ഡു ദാറ്റ്.....
ഐ ഏം ദി ഓണ്‍ലി ബ്രഡ് വിന്നര്‍ അറ്റ് മൈ ഹോം...
പാര്‍ഡന്‍ മി സര്‍........”

ഉണ്ണി ഗര്‍ജ്ജിച്ചും കൊണ്ട്.......
“ഗെറ്റ് ഔട്ട് ഓഫ് ദിസ് പ്ലേസ്....”

ശകുന്തള ജീവനും കൊണ്ടൊടി ഉണ്ണിയുടെ ക്യാബിനില്‍ നിന്ന് നേരെ ശങ്കരേട്ടന്റെ അടുത്തെത്തിയ ശങ്കുന്തള

“ശങ്കരേട്ടാ എന്നെ സഹായിക്കണം...ആരാ ഞാന്‍ ലേറ്റായതൊക്കെ സറിനോട് പറഞ്ഞേ. എന്നെ സര്‍വ്വിസില്‍ നിന്ന് സന്‍സ്പെന്‍ഡ് ചെയ്തു.......ഞാന്‍ നുണ പറഞ്ഞതിനും, ഹാജര്‍ പുസ്തകത്തില്‍ കൃത്രിമം ചെയ്തതിന്നും.”

“അത് മാതൃകാപരമായ ശിക്ഷയല്ലെ? നിനക്ക് വേറെ ജോലി കിട്ടുമല്ലോ?
നീയല്ലേ ഇന്നാളും കൂടി പറഞ്ഞെ, നിനക്ക് ഷിപ്പ് യാര്‍ഡിലും മറ്റും പണി കിട്ടാനെളുപ്പമാണെന്ന്...”

“അതൊക്കെ ശരിയാ....”
“പിന്നെന്താ പ്രശ്നം.....”

“എന്നെ കൈയൊഴിയരുത് ശങ്കരേട്ടാ. സറിനൊടൊന്ന് പറഞ്ഞ് എന്റെ സസ്പെന്‍ഷന്‍ പിന്‍ വലിപ്പിക്കണം..”

“എന്തിനാ ശകുന്തളേ ഈ വയ്യാ വേലിക്കൊക്കെ പോകണം. ഇനി എന്നെയും കൂടി കൂട്ടിലാക്കാനാണൊ നിന്റെ പരിപാടി?”

“അതെല്ലാ ശങ്കരേട്ടാ, ശങ്കരേട്ടന്‍ വിചാരിച്ചാലെ അത് നടക്കൂ..”

“എനിക്ക് ബുദ്ധിമുട്ടാണ് ഈ കാര്യത്തിലിടപെടാന്‍, നീ ഷിപ്പ് യാര്‍ഡിലെ പണിക്ക് ചേര്..പിന്നീട് നമുക്കാലോചിക്കം ഇവിടുത്തെ കാര്യം!”

“അതിന് ഷിപ്പ് യാര്‍ഡിലെ പണികൊണ്ട് കാര്യമില്ല ശങ്കരേട്ടാ..”
“അവിടെ എന്താ പ്രശ്നം?.”
“അവിടെ ശമ്പള സ്കെയില്‍ വളരെ കുറവാ, ഇവിടുത്തെ ശമ്പളത്തിന്റെ പകുതി പോലും കിട്ടില്ല..”

“അപ്പോ ഈ കള്ളത്തരം കാട്ടുമ്പോള്‍ നിനക്ക് ഇതൊന്നും തോന്നിയില്ലേ?

ദേ മോളെ......... ഈ കള്ളത്തരത്തിന് കൂട്ടു നില്‍ക്കാനോ, അതിന് വക്കാലത്ത് പറയാനോ എനിക്കാവില്ല. നീ ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലെ? നീ വിചാരിച്ചാല്‍ സാറിനെ സോപ്പിടാന്‍ പറ്റുമില്ലേ?”

“നല്ല കാര്യമായി.........അങ്ങിനെ അര്‍ഥം വെച്ചങ്ങിനെ നോക്ക്യാല്‍ മാത്രം മതി, എന്റെ കരണക്കുറ്റി അടിച്ച് തെറിപ്പിക്കും. പണ്ട് നിര്‍മ്മലക്ക് അടി കിട്ടിയ കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാമല്ലോ എന്റെ ശങ്കരേട്ടാ..

പാവം നിര്‍മ്മല.... ചെക്ക് ഒപ്പിടീക്കാന്‍ ചെന്നപ്പോ അറിയാതെ സാ‍രി മുന്താണി സാറിന്റെ മേശപ്പുറത്തെക്ക് ഒന്ന് വീണതാ കാര്യം. അന്ന് അവളുടെ ബ്ലൌസിന്റെ നെക്ക് മോഡേണ്‍ സൈസിലും ആയിരുന്നു.

കിട്ടിയില്ലേ ചെകിട്ടത്ത് അടി.... ശബ്ദം കേട്ട കേബിനിലേക്ക് കുതിച്ചെത്തിയ നമ്മുടെ പണ്ടത്തെ ഓഡിറ്റര്‍ പരമേശ്വരേട്ടനും കിട്ടിയില്ലേ അടി.

ശങ്കരേട്ടാ പ്ലീസ്...... ഒന്നുമില്ലെങ്കിലും ശങ്കരേട്ടന്റെ മോളുടെ പ്രായമുള്ള ഒരാളെന്ന് വിചാരിച്ചെങ്കിലും എന്തെങ്കിലും ചെയ്യൂ..”

“ശകുന്തളെ...... നീ പോയി തല്‍ക്കാലം നമ്മുടെ സ്റ്റാഫ് റൂമില്‍ ഇരിക്ക്...
ഞാനങ്ങോട്ട് വരാം...”

ഉണ്ണി നിര്‍മ്മലയെ ഫോണില്‍ വിളിച്ചു...നിര്‍മ്മല ഓടിയെത്തി..

“നിര്‍മ്മലേ...”
“യെസ് സര്‍...”
“ഐ ഹേവ് സസ്പെന്‍ഡഡ് ശകുന്തള ഫ്രം ദി സര്‍വ്വീസ് ഫൊര്‍ സം ടൈം.. പ്ലീസ് ഇഷ്യൂ എ മെമ്മൊ റൈറ്റ് നൌ...ഗെറ്റ് ഇറ്റ് സൈന്‍ഡ് ഏന്‍ഡ് ഗിവ് ഇറ്റ് ടു ഹേര്‍ ത്രു ശങ്കരേട്ടന്‍...ആന്ഡ് കം ഹിയര്‍ ഫാസ്റ്റ്..”

നിര്‍മ്മല ഞൊടിയിടയില്‍ എല്ലാം ചെയ്ത് ഉണ്ണിയുടെ ക്യാബിനില്‍ തിരിച്ചെത്തി..

“സര്‍ ഐ ഏം ഹിയര്‍....”
“ഓകെ.. നിര്‍മ്മല ടൌണില്‍ പോയി കുറച്ച് കുപ്പി വള വാങ്ങണം.”
“ആര്‍ക്കാ സാര്‍ കുപ്പി വള..?”

“നിന്റെ അമ്മായിയമ്മക്ക്...പറഞ്ഞത് കേട്ടാല്‍ മതി..”
ഉണ്ണി കനത്ത സ്വരത്തില്‍

“സോറി സര്‍..”
“പിന്നെ വരും വഴി സിംകാ ആര്‍ക്കേഡില്‍ കയറി 3 സെറ്റ് മുണ്ടും അതിന് ചേരുന്ന ബ്ലൌസ് പീസും വാങ്ങണം. ഇളം പച്ച, നീല, ബ്രൌണ്‍ എന്നീ നിറത്തിലുള്ള കരയുള്ള മുണ്ടാകണം. പിന്നെ 3 സെറ്റ് അടി വസ്ത്രങ്ങളും വാങ്ങിക്കോളൂ... തുണികളെല്ലാം നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.

ഐ മീന്‍ ദി ബെസ്റ്റ് ഇന്‍ ദി മാര്‍ക്കറ്റ്..”
“ശരി സര്‍...സര്‍ ഒന്ന് ചോദിച്ചൊട്ടെ?..”

“യെസ് കമോണ്‍...”
“വളയുടെ സൈസ് ഏതാണ്ട് ഒരു ഐഡിയ ഉണ്ടോ.. തടിയുള്ള ആളാണോ, അതോ...?”

“ഹൂം...! നമ്മുടെ രജനിയുണ്ടല്ലോ... ഏതാണ്ട് അവളുടെ സൈസിലുള്ള കുട്ടിക്കാണ്.. ഈ പറഞ്ഞതെല്ലാം... പിന്നെ കുറച്ച് ചാന്തും, കണ്‍ മഷിയും വേണം... പിന്നെ ഓഫീസിലെത്തുന്നതിന് മുന്‍പ് നമ്മുടെ കൈമളുടെ ഷോപ്പില്‍ നിന്ന് കുറച്ച് ഹല്‍വയും, കായ വറുത്തതും വാങ്ങിച്ചോളൂ...

രണ്ട് മണിക്കുള്ളില്‍ എല്ലാം വാങ്ങി ഇവിടെ എത്തണം.
നേരം വൈകിയാല്‍ എന്നെ ഫോണ്‍ ചെയ്തറിയിക്കണം.
നമ്മുടെ ജീപ്പില്‍ പൊയ്കോളൂ... തുണക്ക് ശങ്കരേട്ടനെ കൂട്ടിക്കോളൂ..”

“ശരി സര്‍.....”
“പിന്നെ പൊകുന്നതിന് മുന്‍പ് രാധാകൃഷ്ണനെ ഇങ്ങോട്ടയക്കൂ..”
“ശരി സര്‍....”

ഇന്ന് എല്ലാര്‍ക്കും ഡോസ് കിട്ടിയ ദിവസമാണെന്ന് രാധാകൃഷ്ണനറിയാം. എന്തിനാണോ എന്റെ ഗുരുവായൂരപ്പാ എന്നെ വിളിച്ചിരിക്കുന്നത്. രാധാകൃഷ്ണന്‍ അല്പസമയം ചിന്തയിലാണ്ടു. ഞാന്‍ അടുത്തൊന്നും വൈകി വന്നിട്ടില്ലല്ലോ. ആപ്പീസ് വളപ്പിലോ, വീട്ടീന്ന് വരുന്ന വഴിയില്‍ നിന്ന് പോലും ബീഡി വലിച്ചില്ലല്ലോ. ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.. പിന്നെ എന്തിനാ എന്നെ വിളിപ്പിക്കുന്നതെന്റീശ്വരാ... ആ ശങ്കരേട്ടനും പോയല്ലോ. ഇനി ഇപ്പോ ആലോചിക്കാനൊന്നും ഇല്ല. പോകുക തന്നെ..
ക്യാബിന്‍ ഡോറില്‍ തട്ടി രാധാകൃഷ്ണന്‍ ഉണ്ണിയുടെ മുന്നിലെത്തി.......

“രാധാകൃഷ്ണന്‍...”
“എന്താ സാര്‍...”
“എന്തൊക്കെയാ വിശേഷം.?”
“സാര്‍ ഞാന്‍ ഇപ്പോ തെറ്റുകളൊന്നും ആവര്‍ത്തിക്കാറില്ല..”
“ബീടി വലിയുണ്ടോ നിനക്ക്.?”
“വല്ലപ്പോഴും മാത്രമെ ഉള്ളൂ സാര്‍.അതു എന്റെ വീട്ടില്‍ വെച്ച് മാത്രം..”

“ഹൂം ശരി....നീ നമ്മുടെ കമ്പി തപാല്‍ ആപ്പീസറിയുമല്ലോ..”
“അറിയാം സാര്‍...”
“അവിടെ പോകണം...”
“പോകാം സാര്‍..”
“ചോറുണ്ടതിന് ശേഷം പോകാം സാര്‍..”
“അത് പറ്റില്ല , ഇപ്പോള്‍ തന്നെ പോകണം.”
“ശരി സാര്‍...”

“അവിടെ പോയി സബ് എഞ്ചിനീയറെ കാണണം.എന്നിട്ട് എന്റെ വീട്ടിലേക്ക് ടെലഫൊണ്‍ ലയിന്‍ വലിക്കാനെത്ര ചിലവ് വരുമെന്ന് അറിഞ്ഞിട്ട് വരണം.. പറ്റുമെങ്കില്‍ എഞ്ചിനീയറോട് എന്നെ ഒന്ന്
വിളിക്കാന്‍ പറയണം...”

“ശരി സാര്‍....”
“ചിലവിനുള്ള പണം ക്യാഷ്യറുടെ അടുത്ത് നിന്ന് വാങ്ങി ഉടന്‍ വരണം.”
“ശരി സാര്‍..”

“നീ വരുമ്പോള്‍ എന്നെ ഇവിടെ കണ്ടില്ലെങ്കില്‍ നാളെ നിര്‍മ്മലയോട് എന്റെ വീട്ടില്‍ വന്ന് പറയാന്‍ പറഞ്ഞേല്‍പ്പിക്കണം.പോയി വരൂ...”

‘ശങ്കരേട്ടനും, നിര്‍മ്മലയും പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി ഒന്നര മണിക്കെത്തി’

“സാര്‍..”
ക്യാബിന്‍ ഡോര്‍ മുട്ടി - നിര്‍മ്മല...
“ഞങ്ങള്‍ അകത്തെക്ക് വന്നോട്ടേ?”
“യെസ് കമിന്‍..”

“പറഞ്ഞെതെല്ലാം കിട്ടീ സര്‍‌..”
“ശരി അതെല്ലാം അങ്ങിനെ തന്നെ എന്റെ കാറില്‍ കൊണ്ട് വെക്ക്..
പിന്നെ എന്റെ കാറിന്മേലുള്ള പൊടി തട്ടണം. ചില്ലിന്മേല്‍ കുറച്ച് വെള്ളം തളിച്ച് തുടക്കണം.നിനക്ക് കാറ് തുടച്ച് ശീലമുണ്ടോ നിര്‍മ്മലേ?”

“പ്രശ്നമില്ലാ സര്‍.... ഞാന്‍ ചെയ്തോളാം...”
“അത് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വരൂ..”
“ശരി സാര്‍........

നിര്‍മ്മല പറഞ്ഞ പണികളെല്ലാം ചെയ്ത് തിരികെ ഉണ്ണിയുടെ ക്യാബിനില്‍ എത്തി....

“നിര്‍മ്മലേ ... ഇന്നെനിക്ക് നേരത്തെ പോകണം.”
“എനിക്കുള്ള ലഞ്ച് എത്തിയിട്ടുണ്ടല്ലോ? വേഗം എടുത്ത് വെക്ക്..”
ഉണ്ണി വീട്ടില്‍ നിന്ന് ഉച്ചക്കുള്ള ഭക്ഷണം കൊണ്ട് വരാറില്ല... പട്ടണത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ചൂടുള്ള പാര്‍സല്‍ ലഞ്ച് എത്തും. അത് എന്നും നിര്‍മ്മലയാണ് വിളമ്പി കൊടുക്കാറ്’.ഉണ്ണി മിക്കവാറും സസ്യബുക്കാണ്. നോണ്‍ ഒട്ടും നിര്‍ബന്ധമില്ല.. ഉണ്ടെങ്കില്‍ ആവാം എന്ന് മാത്രം..വീട്ടിലെ ഉണ്ണിയുടെ ചിട്ട വട്ടങ്ങള്‍ പാര്‍വ്വതിക്കും, ഓഫീസിലെ നിര്‍മ്മലക്കും മാത്രമെ അറിയൂ..

“സര്‍......”
“യെസ് ഡിയര്‍.”
“ഭക്ഷണം ശരിയായിട്ടുണ്ട്...”

“ഇതാ ഞാന്‍ എത്തി....ഇന്നെന്താ പായസം ഉണ്ടല്ലോ......
എനിക്ക് സാധാരണ പായസം കൊണ്ട് വരാറില്ലല്ലോ..”

“ഞാ‍നും അത് ശ്രദ്ധിച്ചു...”
“ഏതായാലും പായസം ഞാന്‍ കഴിക്കുന്നില്ല.ഇന്ന് പ്രത്യേകിച്ച്,
വണ്ടിയോടിക്കുമ്പോള്‍ എനിക്ക് ഉറക്കം വരും.. നിര്‍മ്മല കഴിച്ചോളൂ പായസം..”

ഉണ്ണിയാണ് ഓഫീസില്‍ ഏറ്റവും അവസാ‍നം ലഞ്ച് കഴിക്കുന്നത്’. ശരിക്കുള്ള സമയം ഒന്നരക്കും രണ്ടിനും ഇടക്കാണ്’. നിര്‍മ്മല മിക്കതും അത് കഴിഞ്ഞിട്ടേ കഴിക്കൂ. ഉണ്ണിക്ക് വേണ്ടി നിര്‍മ്മല വൈകി കഴിക്കുന്നത് ഉണ്ണിക്കിഷ്ടമില്ല.

“ഞാന്‍ പായസം കുറച്ച് ശങ്കരേട്ടനും കൂടി കൊടുക്കാം..”
“അത് വേണ്ട.... അങ്ങിനെയാണെങ്കില്‍ എല്ലാര്‍ക്കും കൊടുക്കേണ്ടെ?...

അതിന്നുള്ള വകയില്ലല്ലോ. ഇവിടെ ഇരുന്ന് കഴിച്ചാല്‍ മതി നിര്‍മ്മല..”

ഓഫീസ് മുറിയുടെ അടുത്ത് ഉണ്ണിക്ക് ഭക്ഷണം കഴിക്കാനും, വേണമെങ്കില്‍ വിശ്രമിക്കാനും ഒരു മുറിയുണ്ട്. അവിടെ ശങ്കരേട്ടനും, നിര്‍മ്മലക്കും മാത്രമെ പ്രവേശനമുള്ളൂ...

“നിര്‍മ്മലേ!”
“എന്താ സര്‍.....”
“ഇന്നെത്തെ ഭക്ഷണത്തിന്ന് പ്രത്യേക സ്വാദുണ്ടല്ലോ?”
“ഇനി ആ ഹോട്ടലിലെ കുശിനിക്കാരന്‍ മാറിയിട്ടുണ്ടോ?.”

“ഒരു പക്ഷെ അതാവാം, എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ?”

ഉണ്ണി നേരെ വീട്ടിലേക്ക് വിട്ടു...കാറ് പ്രധാന റോടില്‍ നിന്ന് പറമ്പിലേക്ക് തിരിച്ചപ്പോള്‍ തീരെ ശബ്ദമുണ്ടാക്കാതെ, ഹോണുപോലും അടിക്കാതെ നേരെ ഷെഡ്ഡില്‍ ഇട്ട്, വാതില്‍ മെല്ലെ അടച്ച്, പാര്‍സലുകളെല്ലാം എടുത്ത് വീട്ടിന്നുള്ളിലേക്ക് പ്രവേശിച്ചു...
തല്‍ സമയം പാര്‍വ്വതി ഉണ്ണിയുടെ കട്ടിലിന്നരികില്‍ തലയും വെച്ച് ചെറിയ മയക്കത്തിലായിരുന്നു. ഉണ്ണി ശബ്ദമുണ്ടാക്കാതെ ഡ്രസ്സൊക്കെ മാറ്റി, കള്ളി മുണ്ടുമുടുത്ത് കോലായില്‍ വന്നിരുന്നു..
ഉണ്ണിയെ കണ്ട അമ്മായി പാര്‍വ്വതിയെ വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.. ഉണ്ണി ആംഗ്യത്തില്‍ അമ്മായിയോട് പറഞ്ഞു അവളെ വിളിക്കേണ്ടെന്ന്....

പൂച്ചയുറക്കത്തില്‍ നിന്ന് പാര്‍വ്വതി എണീറ്റ് കോലായിലെത്തിയപ്പോള്‍ ഉണ്ണ്യേട്ടനെ കണ്ട് വിസ്മയം പൂണ്ടു.
‘ഉണ്ണ്യേട്ടാ ’ എന്ന് പറഞ്ഞ് തിണ്ണയിലിരിക്കുന്ന ഉണ്ണ്യേട്ടന്റെ അടുത്തിരുന്നു.

ഉണ്ണ്യേട്ടനിന്ന് നേരത്തെ വന്നത് നന്നായി...
അതെന്തേ പാര്‍വ്വതീ.........
ഞാന്‍ ഉണ്ണ്യേട്ടനെ ഇങ്ങനെ ആലോചിച്ചിരിക്ക്യായിരുന്നു...

ഉണ്ണ്യേട്ടനെന്നോട് പിണക്കമാണോ?
ഏയ്....... നിന്നോടെനിക്ക് പിണങ്ങാന്‍ പറ്റുമോ?
പിണങ്ങിയാല്‍ തന്നെ എത്ര നേരം.......
ഒരു ദിവസത്തില്‍ കൂടുതലുണ്ടോ ആ പിണക്കം........

എന്താ നിന്റെ മുഖത്തൊക്കെ കരിവാളിച്ചിരിക്കുന്നത്......
അത് ചോദിച്ചതും പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് ഒരു കടി കൊടുത്തു. എന്നിട്ട് ഒരു ചിരിയും..

“നിനക്ക് സന്തോഷമായോ എന്റെ പാറുകുട്ടീ..നീ കടിച്ചിട്ട് എനിക്ക് മേല് വേദനയാകുന്നു..”

“അപ്പോ എന്നെ കാലത്ത് പത്തായപ്പുരയില്‍ വെച്ച് എന്തൊക്കെയാ ചെയ്തത് ?”

“എന്റെ കൂടെ കിടക്കുന്ന നിന്നെ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് പത്തായപ്പുരയില് വരണോ?.”

“അതെല്ലാ ഉണ്ണ്യേട്ടാ‍...”
“പിന്നെന്താ ഉണ്ണ്യേട്ടന്റെ പാറുകുട്ടീ...”
“എന്തൊക്കെയാ ചെയ്തതെന്നോര്‍മ്മയില്ലേ..”

“ഇല്ലാ...........”
“ഒട്ടും?.”
“ഒട്ടുമില്ലാ. ഞാന്‍ പത്തായപ്പുരയില് വരാറില്ലല്ലോ.........

അവിടെ ആകെ ഇരുട്ടും, പിന്നെ നിറയെ പ്രേതങ്ങളുമാ..........
അഛമ്മേടേം, അഛാച്ചന്റെയും, പിന്നെ വലിയഛന്റെയും,
പിന്നെ പാപ്പന്റെയും ഒക്കെ പ്രേതങ്ങളാ ആ ഇരുട്ടു മുറിയില്‍..”

“അപ്പോ എന്നെ തല്ലിയതും, മാന്തിയതും ഒക്കെ പ്രേതങ്ങളാണോ ?
അപ്പോ ഉണ്ണ്യേട്ടനെ ചേച്ചീടെ പ്രേതൊം അവിടില്ലേ?”

“ചേച്ചീടെ പ്രേതത്തിനെ ഉണ്ണ്യേട്ടന്‍ ഇത് വരെ കണ്ടിട്ടില്ല..എന്നൊട് ഈ വീട്ടില്‍ ആരെങ്കിലും വേണ്ടാത്തത് ചെയ്താല്‍ അവരെ ഒന്നും ഈ പ്രേതങ്ങള്‍ വെറുതെ വിടില്ലാ....

പിന്നെ ചേച്ചീടെ തറയില്‍ മാത്രമല്ലെ നീ വിളക്ക് വെക്കാറുള്ളൂ.....
അപ്പുറത്തല്ലെ ഇവരൊക്കെ കിടക്ക്ണ്......
അവരെയൊന്നും നീ ഗൌനിക്കാറില്ലല്ലോ...”

“ശരിയാണോ ഉണ്ണ്യേട്ടാ.?”
“ഈ ഉണ്ണ്യേട്ടന്‍ എപ്പോഴെങ്കിലും കള്ളം പറയാറുണ്ടോ?”
“ഇല്ലാ.....”
“പിന്നെന്താ..?”

“എന്നാ ഇനി ഞാന്‍ ഉണ്ണ്യേട്ടനൊട് കുറുമ്പു കാണിക്കുമ്പോള്‍ പത്തായപ്പുരേല് കേറി ഒളിക്കില്ലാ..”
“നീ ഒളിച്ചോ....ഞാനങ്ങോട്ടില്ലാ..”

“ഉണ്ണ്യേട്ടാ.. ശരിക്കും പറാ.. എന്നെ ഉപദ്രവിച്ചത് ആ പ്രേതങ്ങളാണോ....?
“ആ...... അവര്‍ തന്നെ.! പക്ഷെ അവര്‍ വേറെ എങ്ങോട്ടും വരില്ല.
അവര്‍ വെളിച്ചമുള്ള സ്ഥലത്തേക്ക് വരില്ല..”

പാര്‍വ്വതിക്ക് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനോ, വിശ്വസിക്കാതിരിക്കാനോ കഴിഞ്ഞില്ല.ആകെ ആശയകുഴപ്പത്തിലായി ആ പാവം പെണ്‍കുട്ടീ..........

“ഉണ്ണ്യേട്ടന് ഞാന്‍ കടിച്ചിട്ട് നൊന്തോ?.”
“ഹൂം........ ഉണ്ണി ഒരു കള്ളക്കരച്ചില്‍ അഭിനയിച്ചു.. എനിക്കാരും ഇല്ലല്ലോ... എന്റെ ചേച്ചിയും ഇല്ലാ, അഛനും ഇല്ലാ....... പിന്നെ ആകെയുണ്ടായിരുന്നത് ഞാന്‍ വല്ലപ്പോഴും വിളിച്ചിരുന്ന എന്റെ അമ്മൂമ്മയെന്ന അമ്മയായിരുന്നു.. എനിക്കാരും ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങളെല്ലാരും എന്നെ ശുണ്ടി പിടിപ്പിക്കുന്നതും, പ്രകോപിപ്പിക്കുന്നതും.”

ഉണ്ണി അസ്വസ്ഥനായത് പോലെ പാര്‍വ്വതിക്ക് തോന്നി’

‘പാര്‍വ്വതിക്കാകെ വിഷമമായി.. പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ചു.
“ഉണ്ണ്യേട്ടന് ആരുമില്ലെന്നാരു പറഞ്ഞു....ഉണ്ണ്യേട്ടനീ പാറുകുട്ടി ഇല്ലേ?
ഉണ്ണ്യേട്ടനെന്നെ എന്തു ചെയ്താലും ഞാന്‍ ഉണ്ണ്യേട്ടനെ വെറുത്തിട്ടുണ്ടോ?

നേരു പറാ ഉണ്ണ്യേട്ടാ ...... ഞാന്‍ കടിച്ചത് ശരിക്കും വേദനിച്ചോ.....
ഉണ്ണ്യേട്ടന്‍ അമ്മയൊട് പറയോ?.”
“ഏയ്...... ന്റെ പാറുകുട്ടിക്ക് തല്ല് കൊള്ളുന്ന എന്തെങ്കിലും കാര്യം ഈ ഉണ്ണ്യേട്ടന്‍ ചെയ്യോ?”

പാറുകുട്ടിക്ക് സമാധാനമായി..........
“ഉണ്ണ്യേട്ടന്‍ ചോറുണ്ടോ?.”
“ഉണ്ടിട്ടാ വന്നത്...”
“ഞാന്‍ ഉണ്ടില്ലാ ഇത് വരെ , എനിക്ക് വേണ്ടാ ഇനി..ഇപ്പൊ മണി 3 കഴിഞ്ഞില്ലേ.?”

“എന്നാ നിനക്ക് ഞാന്‍ ഹല്‍ വാ തരാം...”
“അടി ആണോ?”
ഉണ്ണി ചിരിച്ചും കൊണ്ട് പാര്‍വ്വതിയെ കെട്ടിപ്പുണര്‍ന്നു.......
“അടി തരാമെന്ന് പറഞ്ഞിട്ടാ‍ണോ സാധാരണ ആരെങ്കിലും കൊടുക്കാറ്.. എന്റെ മണ്ടിപ്പെണ്ണേ !”

“നമ്മടെ മുറീല് വലിയൊരു ബേഗ് വെച്ചിട്ടിട്ടുണ്ട് ഞാന്‍.. അതെടുത്തോണ്ട് വാ......”
പാര്‍വ്വതി ബേഗുമായി വന്നു.. ഉണ്ണി ബേഗ് തുറന്ന് വലിയ കഷ്ണം ഹല്‍ വായും, കായ വറുത്തതുമെല്ലാം പാറുകുട്ടിക്ക് കൊടുത്തു.

പാറുകുട്ടിയുടെ കണ്ണ് നിറഞ്ഞു. പാര്‍വ്വതിക്കറിയാം ഉണ്ണിക്കവളെ ജീവനാണെന്ന്.. പക്ഷെ അവളെ ഇടക്കിടക്ക് തല്ലുന്നതിന്റെ പൊരുള്‍ മാത്രം അവള്‍ക്കിതുവരെയും മനസ്സിലായിട്ടില്ല.

“കഴിച്ചോ പാറുകുട്ടീ...”
“ഹൂം........ നല്ല മധുരമുണ്ട്...”
“കായ വറുത്തതും തിന്നോളൂ...”
“ശരി ഉണ്ണ്യേട്ടാ...”

“തിന്നാന്‍ നേരത്ത് ഉണ്ണ്യേട്ടനെ മറന്നു അല്ലേ.?”

“അയ്യോ ! ഞാന്‍ അറിഞ്ഞും കൊണ്ടല്ലാട്ടൊ..........
ഞാന്‍ ഉണ്ണ്യേട്ടന് തരാതെ എന്തെങ്കിലും വീട്ടില് കഴിക്കാറുണ്ടോ.?
ഇങ്ങനെ ചങ്കീകൊള്ളണ വര്‍ത്താനം പറേല്ലേ എന്റെ ഉണ്ണ്യേട്ടാ‍...”

“ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ എന്റെ പാറൂട്ടീ. ഉണ്ണ്യേട്ടന്റെ പാറുകുട്ടി ഇവിടെ ഇരുന്നേ..അതിന്നുള്ളിലുള്ള ആ നീല ബേഗെടുത്തേ..”

“അതിലെന്താ ഉണ്ണ്യേട്ടാ‍.?”
“എല്ലാം നിനക്കുള്ളതാ.. ഇതാ നിനക്ക് പുതിയ സെറ്റ് മുണ്ടും, ബ്ലൌസിന് തുണിയും എല്ലാം.....

“ഇതെത്ര മുണ്ടാ.?”
പാര്‍വ്വതി സന്തോഷം കൊണ്ട് തുള്ളിച്ചാടി.....
ഉണ്ണിയെ വീണ്ടും കെട്ടിപ്പിടിച്ച്, വരിഞ്ഞു മുറുക്കി, ഒരു കടിയും വെച്ചുകൊടുത്തു സന്തോഷം കൊണ്ട്.. എന്നിട്ട് രണ്ടും കൂടി തിണ്ണയില്‍ നിന്ന് മുറ്റത്തേക്ക് വീണു...
ഉണ്ണിയുടെ കൈത്തണ്ട ഉരഞ്ഞ് ചോരയൊലിച്ചു....
“അയ്യോ......... ചോരാ..!”

“ഏയ് നീ മിണ്ടാതിരിക്ക്... ആരും കേക്കണ്ടാ. നീ അടുക്കളെപ്പോയി കുറച്ച് ഇല്ലത്തുംകരി എടുത്തോണ്ട് വാ....”
കരിയുമായി വന്ന പാര്‍വ്വതിക്ക് ചോര കണ്ടപ്പോള്‍ പേടിയായി..

നല്ല കാലത്തിന്ന് ഉണ്ണ്യേട്ടന് ദ്വേഷ്യമൊന്നും വന്നില്ല.. ഞാനാണല്ലോ കാരണക്കാരീ.. എന്താ എന്റീശ്വരാ എനിക്ക് ഇങ്ങനെയെല്ലാം തോന്നണേ?.....

“പാര്‍വ്വതി.. നീ ആ കരിയെടുത്ത് ആ പൊട്ടിയ ഭാഗത്ത് വെക്ക്...”
“ശരി ...ഞാന്‍ വേദനിക്കാതെ വെക്കാം..ഉണ്ണ്യേട്ടന് വേദനിക്കുന്നുണ്ടോ?”

“ഏയ് ഇതൊക്കെ എന്ത് മുറിവ്.. ഇതിലും വലിയ എത്ര മുറിവുണ്ടായിരിക്കുന്നു എനിക്ക്..ഇതൊക്കെ വെറും നിസ്സാരം..”
“ഞാനാകെ പേടിച്ചൂ.... ന്റെ ഉണ്ണ്യേട്ടന്റെ കൈ ഒടിഞ്ഞിട്ടുണ്ടാകുമെന്ന്..”

ന്റെ ഉണ്ണ്യേന് ഒന്നും വരുത്തല്ലേ... എന്റെ തേവരേ...
എന്നെ എന്ത് വേണേലും ചെയ്തോട്ടെ.. എനിക്കൊരു സങ്കടോം ഇല്ലാ..

ന്റെ ഉണ്ണ്യേട്ടനെ ഒരു ഉറുമ്പ് കടിച്ചാല്‍ കൂടി എനിക്ക് നൊമ്പരമാ...
“വേദന ഉണ്ടോ ഉണ്ണ്യേട്ടാ.....ഉണ്ണ്യേട്ടനെ തല്ലിക്കോ...”
“എനിക്ക് തല്ലാനൊന്നും വയ്യാ എന്റെ പാറുകുട്ട്യേ..!”
“മുടിയന്‍ കോലു വേണോ എന്നെ തല്ലാന്‍.?”
പാറുകുട്ടിയുടെ നിഷ്കളങ്കമായ വര്‍ത്തമാനം കേട്ട് ഉണ്ണിക്ക് ചിരി വന്നു...

“പാറുകുട്ടീ........... ആ ബേഗില്‍‍ ഒരു ചെറിയ പൊതിയും കൂടി ഉണ്ട്....
അതിങ്ങെടുത്തേ..
നിന്റെ കൈ ഇങ്ങട്ട് നീട്ടിയേ..”

ഉണ്ണി ആ കുപ്പി വളകള്‍ പാറുകുട്ടിയുടെ കൈകളില്‍ അണിയിച്ചു..
“ആരാ ഇത്രയും കൃത്യമായി എനിക്കിണങ്ങുന്ന വളകള്‍ വാങ്ങിച്ചു വന്നത്?”

“നിര്‍മ്മല.......”

“ആരാ ഉണ്ണിയേട്ടാ‍ ഈ നിര്‍മ്മല..?”
“പറയാം സമയമാകുമ്പോള്‍...”

“വൈകുന്നേരം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറയോ?”
“ശ്രമിക്കാം.......”
പാര്‍വ്വതിയുടെ മുഖത്ത് വിഷാദത്തിന്റെ കരി നിഴലുകള്‍ പരന്നു.....

[തുടരും]

Copyright © 2009 All Rights Reserved

13 comments:

  1. പാറുക്കുട്ടി എട്ടാം ഭാഗം
    ഉണ്ണിയ്ര്ട്ടന്റെ മറ്റൊരു മുഖം വരച്ചു കാട്ടുന്നു..
    നല്ല അവതരണം എഴുത്തിന്റെ ഒഴുക്ക് വളരെ നന്നാവുന്നു... കഥാപാത്രം മനസ്സ് കൈയടക്കുന്ന പ്രതീതി....
    ആശംസകളോടെ ...

    ReplyDelete
  2. vaayikkunnundu ketto...
    netconnection shariyaayittilla...
    we just shifted the flat..that's y..lil busy too..
    keep writing..

    ReplyDelete
  3. എട്ടാം ഭാഗവും വായിച്ചു. ഓരോന്നും വളരെ നന്നാവുന്നുണ്ട്.
    കഥയുടെ ഭാഗങ്ങളിങ്ങനെ തുരുതുരാ പോരട്ടെ...

    ReplyDelete
  4. hello smitha
    very nice to c yr presence here on part 8.
    where did u shift your flat. where are u living. are you close to me.
    i am at trichur.
    wish u a happy new year 2008

    ReplyDelete
  5. hi bindu
    thanks a lot for your comments.
    i cannot come THURU THURA as my typing skills are that good.
    more over.......... ആശയത്തിന്റെ സ്പീഡിനനുസരിച്ച് വരികള്‍ ഓടുന്നില്ല.
    so i have to be more expert in typewritng.

    ReplyDelete
  6. maanikya chechi

    many thanks for the compliments.
    there is a lot to go.

    ReplyDelete
  7. Prakashetta... NIramalaye kurichu enikkum Akamkshayundu ketto...!!!

    ReplyDelete
  8. suresh

    എന്റെ കുട്ട്യോള്‍ടെ അമ്മക്ക് പാറുകുട്ടിയെകുറിച്ച് വേവലാതി ഇല്ല..
    അവള്‍ അയലത്തെ മാലതിയോട് ചോദിച്ചു ആരാണീ നിര്‍മ്മല........

    ReplyDelete
  9. ബ്ലോഗില്‍ ആദ്യായിട്ടാ.എല്ലാം വായിച്ചതിനു ശേഷം കമന്റിടാം..

    ReplyDelete
  10. itharappa puthiya oral "nirmala" manushyane veruthe tension adippikkalee...
    kadha valare nannay moove cheyyunnundu kettoo..
    valare lalithamaya saili...

    ReplyDelete
  11. ബാക്കി കൂടി പോരട്ടെ.

    ReplyDelete
  12. ഞാന് പാറുകുട്ടി കഴിഞ്ഞാഴ്ച തൊട്ടാണ് വായിക്കാന് തുടങ്ങിയത്.
    സാറിന് എഴുതാനുള്ള കഴിവുണ്ടെന്ന് ഞാന് മനസ്സിലാക്കിയിരുന്നില്ല.

    സാര് പഠിച്ചത് “ലണ്ടന് സ്കൂള് ഓഫ് എക്കണോമിക്സിലാണൊ“ എന്ന് ചോദിക്കാന് അഛന് പറഞ്ഞേല്പിച്ചിരിക്കുന്നു.

    ഇനി 40 അദ്ധ്യായം വരെ വായിക്കണമെങ്കില് ഒരു ദിവസം ലീവെടുക്കണം. എനിക്ക് അഛനെ വായിച്ച് കേള്പ്പിക്കുകയും വേണം.

    അഛന് കാഴ്ചക്ക് അല്പം തകരാറുണ്ട്. പത്രം വായിക്കും. പക്ഷെ മോണിട്ടറില് നോക്കി ഇരിക്കാന് വയ്യ.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.