>>
കാലചക്രത്തിന്റെ പ്രയാണത്തില്‍ സംഭവവികാസങ്ങളേറെ.... പാറുകുട്ടി ഗുരുവായൂരുള്ള കോളെജില്‍ ബി കോമിന് ചേര്‍ന്നു.. ഹോസ്റ്റലില്‍ ചേര്‍ത്തിയെങ്കിലും പാര്‍വ്വതി അവിടെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ല.. എന്നും പോയി വന്നു. ആദ്യത്തെ ഒരാഴ്ച ഹോസ്റ്റലില്‍ നില്‍ക്കേണ്ടിവന്നു.. പാര്‍വ്വതി വീട്ടിലില്ലാത്തതിനാല്‍ ഉണ്ണി കൂടുതല്‍ ബേംഗ്ലൂരിലെ ഓഫീസില്‍ താമസിച്ചും കൊണ്ടിരുന്നു...
വാരാന്ത്യത്തില്‍ സ്വഗൃഹത്തിലെത്തിയ പാര്‍വ്വതിക്ക് ഉണ്ണിയെ കാണാനൊത്തില്ല.. അവള്‍ വിവരങ്ങളൊന്നും മറിയാഞ്ഞതിനാല്‍ അമ്മയുമായി ശണ്ഠ കൂടി.. വീട്ടില്‍ നിന്നേ ഇനി കോളേജിലേക്ക് പോകൂ എന്നു പറഞ്ഞു അവിടെ തന്നെ നില്പായി..
തിങ്കളാഴ്ച കാലത്ത് ഉണ്ണിയെ പ്രതീക്ഷിച്ച് പാര്‍വ്വതി കോളേജില്‍ പോകാന്‍ വൈകി. ഉണ്ണി വന്ന് കണ്ടില്ല. പാര്‍വ്വതിക്ക് ആകെ മന:ക്ലേശമായി. ലൈന്‍ ബസ്സിന് കോളേജിലേക്ക് പോയി... സന്ധ്യയാകുമ്പോഴെക്കും തിരിച്ചെത്തി.
പാര്‍വ്വതി വീട്ടിലെത്തിയതിനാല്‍ പാര്‍വ്വതിയുടെ അമ്മ വിഷമിച്ചു. ഇനി ഉണ്ണിയെ ധിക്കരിച്ച് ഹോസ്റ്റലില്‍ നില്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന പാര്‍വ്വതിയെ കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ പാര്‍വ്വതിയുടെ അമ്മയെ ചിന്താക്കുഴപ്പത്തിലാക്കി...
"ഈ ഉണ്ണ്യേട്ടനെ എങ്ങിനെയാ ഒന്ന് കണ്ട് കിട്ടുക. പാര്‍വ്വതിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റി.തുപ്രമ്മനെ ഓഫീസിലേക്ക് പറഞ്ഞയച്ചാലോ?.. അപ്പോള്‍ ആര് അന്വേഷിച്ചു ചെന്നു, എന്തിന് ചെന്നു ഒക്കെ ഉണ്ണ്യേട്ടന്‍ അറിഞ്ഞാല്‍ അതിലേറെ കുഴപ്പം. പാര്‍വ്വതിയുടെ വീട്ടില്‍ നിന്നുള്ള കോളേജിലേക്കുള്ള യാത്ര തുടര്‍ന്നു”
‘ഒരു ദിവസം പാര്‍വ്വതി കോളേജില്‍ പോയ നേരം ഉണ്ണി വീട്ടിലെത്തി. കാറ് മുറ്റത്ത് തന്നെ നിര്‍ത്തി വീട്ടിലേക്ക് കയറി’
അമ്മായീ..............
“എന്താ മോനേ...........
“നിന്നെ കണ്ടിട്ട് എത്ര നാളായി മോനെ.........
“ഞാന്‍ ഇപ്പോള്‍ ബേഗ്ലൂരിലെ ഓഫീസ് വിപുലീകരിക്കയാണ്. ഇനി അവിടെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.”
“എന്താ അമ്മായി പാര്‍വ്വതിയുടെ വിശേഷം. അവള്‍ എല്ലാ ശനിയാഴ്ചയിലും വരാറില്ലേ?... അവള്‍ക്ക് സുഖമല്ലേ............
“എന്താ അമ്മായി ഒന്നും മിണ്ടാത്തെ...”
“അതേ മൊനെ....... അവള്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നില്ല.. പകരം ഇവിടെ നിന്ന് ലൈന്‍ ബസ്സില്‍ പോകുകയാണ്“...
“ഉണ്ണി ഇത് കേട്ട് പെട്ടെന്ന് പ്രകോപിതനായില്ലെങ്കിലും, അമ്മായിയോട് പറഞ്ഞു, എനിക്ക് ഇഷ്ടമില്ലാതെ ആര് എന്തു പ്രവര്‍ത്തിച്ചാലും,അതിന്റെ അനന്തരഫലം എന്താണെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ?....
“ഞാന്‍ പാര്‍വ്വതിയുടെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം കല്പിക്കുന്നു.. വീട്ടിലെ ചുറ്റുപാടുകള്‍ അവള്‍ക്ക് പഠിച്ചുയരാന്‍ ഒരു പക്ഷെ സാധിച്ചുവെന്ന് വരില്ല. അതിനാലാണ് ഹോസ്റ്റലില്‍ നില്‍ക്കാന്‍ നിര്‍ബന്ധിച്ചതും, അങ്ങിനെയുള്ള ഏര്‍പ്പാടുകളുണ്ടാക്കിയതും”
“ഞാന്‍ ഓഫീസിലേക്ക് തിരിക്കുകയാ അമ്മായീ... പാര്‍വ്വതിയോട് വിശേഷങ്ങളൊക്കെ പറയുക. എന്റെ താല്പര്യത്തിനൊത്ത് കാര്യങ്ങളൊക്കെ നീക്കാന്‍ അവളെ പ്രാപ്തയാക്കേണ്ടത് അമ്മയിയാണ്. ഞാന്‍ ഇന്ന് അവളുടെ കോളേജ് പ്രിന്‍സിപ്പലിനെ കാണുന്നുണ്ട്.”
“പാര്‍വ്വതിയുടെ അമ്മയുടെ ഉള്ളില്‍ തീ ആളിക്കത്തി..........“
“സന്ധ്യാ നേരത്ത് വീട്ടില്‍ വന്ന് കയറിയ പാര്‍വ്വതിയെ ശകാരിച്ചു.. നീ ഒരുത്തി കാരണം ഈ വീട്ടില്‍ സ്വസ്ഥതയില്ലല്ലോ എന്റെ തേവരേ... ആ മാതാവ് പൊട്ടിക്കരഞ്ഞു... പഠിക്കാന്‍ ഒരുത്തന്‍ ഇത്രയും സഹായിച്ച് ഒരിടത്ത് കൊണ്ട് ചെന്നാക്കി അവളിപ്പോള്‍ തന്നിഷ്ടത്തിന് നടക്കുന്നു.. എവിടേക്കാ ഈ പോക്ക് എന്റെ തേവരേ.... മാധവി തേങ്ങി....”
“മോളെ പാര്‍വ്വതി..... നിനക്ക് അഹമ്മതിയാ........... ജാനുവിന്റെ വാക്കും കൂടി കേട്ട പാര്‍വ്വതി പൊട്ടിത്തെറിച്ചു...”
“ഞാന്‍ കോളേജ് ഹോസ്റ്റലില്‍ നില്‍ക്കില്ല..എനിക്ക് വീട്ടീ നിന്ന് പോയാല്‍ മതി. ഞാന്‍ ഇനി ഉണ്ണ്യേട്ടന്‍ വരുന്ന വരെ കോളെജിലേക്ക് പോണില്ലാ...”
“ആ ഇതൊക്കെ അങ്ങ്ട്ട് നേരിട്ട് പറഞ്ഞുകൂടെ ഉണ്ണിയേട്ടനോട് നിനക്ക്... അതെങ്ങിനെയാ ആ അളുടെ മുന്‍പില്‍ നിന്റെ നാവ് പൊങ്ങുകയില്ലല്ലോ?... ജാനുവിന്റെ വാക്കുകള്‍ കേട്ട് പാര്‍വ്വതി തെല്ലൊന്നടങ്ങി”
‘പാര്‍വ്വതീ..............
എന്താ അമ്മേ............
ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞു....
നീ ഏതായാലും വന്നല്ലോ... ഇനി സാധാരണ സന്ധ്യാ നേരത്ത് ചെയ്യാനുള്ള പണികളെല്ലാം ചെയ്തോ.. ആ ഉണ്ണിയെല്ല്ലാം പെട്ടെന്ന് കയറി വന്നാലെത്തെ സ്ഥിതി അറിയാമല്ലോ?.....
“ശരി അമ്മേ”............
“മാധവി അമ്മ പറഞ്ഞു തീരുന്നതിന് മുന്‍പ് ഉണ്ണിയുടെ കാറിന്റെ ശബ്ദം കേട്ട പാര്‍വ്വതി ഓടി മച്ചിന്റകത്ത് ഒളിച്ചു. വീട്ടിലെത്തിയ ഉണ്ണിയെ കണ്ട് മാധവി അമ്മ പരിഭ്രമിച്ചു.......“
“അമ്മായീ.......... ഉണ്ണി നീട്ടി വിളിച്ചു...........
‘എന്താ മോനെ........... എന്താ കുടിക്കാന്‍ എടുക്കേണ്ട്....
‘നിക്ക് ഇപ്പൊ ഒന്നും വേണ്ട..... നല്ല സുഖം ഇല്ല.. വൈകിട്ട് പൊടിയരിക്കഞ്ഞിയും, ചുട്ട പപ്പടവും മതി.. കാലാകുമ്പോള്‍ പറഞ്ഞാ മതി.. ഞാന്‍ അടുക്കളേല് വന്ന് കഴിച്ചോളാം’............
‘ശരി എന്നും പറഞ്ഞു മാധവി അമ്മ അടുക്കളയിലേക്ക് പോയി.. പാര്‍വ്വതി വീട്ടിലുള്ള കാര്യം പറയാനുള്ള ധൈര്യം ആ മാതാവിനുണ്ടായിരുന്നില്ല... “ഉണ്ണിയുടെ കയ്യിരുപ്പ് അറിയാവുന്ന മാധവി അമ്മ അസ്വസ്ഥതയായി...“
“ആരാണൊന്ന് സഹായിക്കാനുള്ളത് ഇടനിലക്കാരനായി. നേരം അധികം വൈകിയിട്ടില്ലല്ലോ. തുപ്രമ്മാന്റെ വീട്ടില്‍ ചെന്ന് കാല് പിടിച്ച് കേണാല്‍ ഒരു പക്ഷെ അദ്ദേഹം വന്ന് ഇടപെട്ട് കാര്യങ്ങള്‍ക്കൊക്കെ ഒരു ശമനം ഉണ്ടാക്കിത്തരും. എന്നെ പലതവണ ശകാരിച്ച് പറഞ്ഞതാണ്, മോളെയും കൂട്ടി ഈ വീട്ടില്‍ നിന്ന് പൊയ്കോളാന്‍... ആ ആളുടെ അടുത്തേക്ക് തന്നെ പോകേണ്ട ഗതി വന്നല്ലോ എന്നോര്‍ത്ത് പാവം മാധവി അമ്മ.....”
“തുപ്രേട്ടാ.........
“ആ ഇതാരാ...... മാധവിയോ....... എന്താ ഈ നേരത്ത് തുപ്രന്റെ കെട്ടിയോള് ആരാഞ്ഞു”
“അത്യാവശ്യം ഒരു കാര്യം പറയാനുണ്ട്...”
“നീയിങ്ങ്ട്ട് കേറി ഇരിക്ക്... അങ്ങോര് നാമം ചൊല്ലിക്കഴിഞ്ഞ് ഇപ്പൊ എത്തും. ദീപാരാധന തുടങ്ങി. രണ്ട് മിനിട്ട് മതി”.
“എന്താ പ്രത്യേകിച്ച് ഇപ്പോ.... ഇപ്പോ അണക്ക് സുഖമാണല്ലോ... നിന്റെ മോളും ഇല്ലാ... ആ ഉണ്ണിയാണെങ്കില്‍ വല്ലപ്പോഴുമൊക്കെയെ വരുന്നുള്ളൂ....”
“ഹൂം.... നിനക്കും നല്ല കാലം വന്നുവല്ലേ.........“
‘മാധവി അമ്മയുടെ തേങ്ങല്‍ കേട്ട് തുപ്രന്റെ കെട്ടിയോള്‍ക്ക് സഹിച്ചില്ല... എന്തുണ്ടായി മാധവീ....... എന്താ ഇപ്പൊ പ്രശ്നം....”
‘ഒന്നും പറേണ്ടാ എന്റെ ഏട്ടത്തീ........ എല്ലാം ഞാന്‍ തുപ്രേട്ടനോട് പറയാം.. എനിക്കൊന്നിനുമുള്ള ശക്തി ഇല്ലാ....”
ആ ഇതാ അവരെത്തി............
‘മാധവി അമ്മ രണ്ട് മിനിട്ടുകൊണ്ട് തുപ്രേട്ടനോട് കാര്യങ്ങളെല്ലാം ബോധിപ്പിച്ചു.. അക്ഷരാര്‍തത്ഥിത്തില്‍ കാലില്‍ വീണ് മാപ്പപേക്ഷിച്ചു....’
എന്റെ കുടുംബത്തിനെ സഹായിക്കണമേ തുപ്രേട്ടാ.....
‘ഞാന്‍ നാളെ ത്തന്നെ പടിയിറങ്ങിക്കൊള്ളാമേ.........
“മാധവീ....... മാപ്പര്‍ഹിക്കാത്ത തെറ്റാ നിങ്ങളീ ചെയ്തത്...”
ആ ചെക്കനങ്ങിനേം.... ഇതറിഞ്ഞലുണ്ടാകുന്ന അങ്കം അറിയാമല്ലോ... ഇത്ര നേരമായിട്ടും പാര്‍വ്വതി ആ വീട്ടിലുള്ള വിവരം അവനറിയാതെ പോയി അല്ലേ... അമ്മയും മോളും കൊള്ളാം....
“കാലത്ത് തന്നെ ആ വീട്ടുപടി ഇറങ്ങുമെങ്കില്‍ ഞാന്‍ വരാം... ഇങ്ങോട്ട് വാ... എന്റെ പരദേവതകളെ തൊട്ട് സത്യം ചെയ്യ്............”
“എനിക്ക് നിന്നെ വിശ്വാസമില്ല മാധവീ........ നീ പെഴയാ.... എന്നെക്കൊണ്ട് നീയിങ്ങിനെ പറയിപ്പിച്ചില്ലേ?.......... “
“മാധവി സത്യം ചെയ്തു പുറത്തിറങ്ങി”
വാ നമുക്ക് പോകാം.............
“തുപ്രമ്മാന്‍ വരുമ്പോള്‍ ഉണ്ണി കുളി കഴിഞ്ഞ് മുറ്റത്ത് ഉലാത്തുകയായിരുന്നു..”
“തുപ്രമ്മാനെ ഇപ്പോ മനസ്സില്‍ വിചാരിച്ചിരിക്കയായിരുന്നു... ഇവിടെ ഇരുന്ന് നേരം പോണില്ലാ... പാര്‍വ്വതിയാണെങ്കില്‍ ഹോസ്റ്റലിലാണല്ലോ... ഇവിടെ നിന്നാല്‍ അവള്‍ക്ക് പഠിപ്പില്‍ ശ്രദ്ധിക്കാന്‍ പറ്റീന്ന് വരില്ലാ... ഞാന്‍ തന്നെ അവളെ പല പണിയും ഏല്പിക്കും... പിന്നെ അത് കൂടാതെ ഞങ്ങളുടെ തല്ല് കൂടലും അങ്ങിനെ പലതും.... അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് വേണം എന്റെ കമ്പനിയില് കൊണ്ടിരുത്താന്‍.. അപ്പോ എനിക്ക് കൂടുതല്‍ വിശ്രമവും, പിന്നെ യാത്രയും ഒക്കെ ആകാമല്ലോ.......”
“വലിയ ഒരു മനസ്സിന്റെ ഉടമയാണ് മോനെ നീ............ പക്ഷെ.........
“എന്താ തുപ്രമ്മാനെ പറഞ്ഞ് നിര്‍ത്തിയത് ..............
“അത് മോനെ...... നിനക്ക് സഹിക്ക വയ്യാത്ത വിഷമവും ദ്വേഷ്യവും വരുത്തി വെക്കാവുന്ന ഒരു കാര്യം എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ഇപ്പോ നിന്റെ അമ്മായി എന്റെ വീട്ടില്‍ വന്നിരുന്നു”
“അതെന്താ അങ്ങിനെ ഒരു കാര്യം... അങ്ങിനെ ഒരു പ്രശ്നം സാധാരണ പാര്‍വ്വതിയുള്ളപ്പോളല്ലേ ഉണ്ടാകുക.. അതിന്നവളിവിടെ ഇല്ലല്ലോ?.............
“എന്റെ ഉണ്ണ്യേ....... എല്ലാം എന്റെ ഒരു നിയോഗമാണെന്നേ എനിക്ക് പറയാനുള്ളൂ.....”
“ഉള്ള കഞ്ഞീം കുടിച്ചു ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാതെ കഴിഞ്ഞുകൂടുന്ന എന്നെ ഇങ്ങിനെ വലിച്ചിഴക്കുന്നത് നിന്റെ അമ്മായിയാ മോനെ”.........
‘മോനിങ്ങട്ട് വന്നേ.......... തുപ്രമ്മാന്‍ വീട്ടില്‍ നടന്ന പാര്‍വ്വതിയുടെ വിശേഷങ്ങളും , അവള്‍ ഇപ്പോള്‍ വീട്ടിലുള്ള കാര്യങ്ങളും, സ്വകാര്യമായി ഉണ്ണിയുടെ ചെവിട്ടില്‍ മന്ത്രിച്ചു...........”
“എല്ല്ലാം കേട്ട ഉണ്ണി ആകെ കോരിത്തരിച്ചു..............”
‘പെട്ടെന്ന് ഒരു പ്രതികരണവും ഉണ്ടാക്കില്ല എന്ന തുപ്രമ്മാനോടുള്ള ഉണ്ണിയുടെ ഉറപ്പിലാണ് ഇത്രയും അവതരിപ്പിച്ചത് ................”
തുപ്രമ്മാന്‍ യാത്രയായി..........
“ഉണ്ണി കഞ്ഞി കുടിച്ച് വന്ന് മൂകനായി കുറച്ച് ദിവസം മുറിയില്‍ കഴിച്ച്കൂട്ടി”
“താമസിയാതെ വാതിലടച്ച് കിടന്നു”................
“നേരം വെളുത്തപ്പോള്‍ വീണ്ടും തുപ്രമ്മാനെത്തി... മാധവി അമ്മ ഉണ്ണിയോട് കാര്യം ബോധിപ്പിച്ചു....“
“ഞാനെന്റെ വീട്ടിലേക്ക് പോകയാണ്... ഇനി വല്ലപ്പോഴുമൊക്കെ വരാം... പാര്‍വ്വതിയെ ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു... നിന്റെ ഉചിതം പോലെ നിനക്ക് ചെയ്യാം.. അവള്‍ ഇവിടെയുള്ള വിവരം നിനക്കറിയാമല്ലോ.... നീ എന്നോട് പൊറുക്കണം.. എന്റെ മോളോടും..... വേണമെങ്കീ ഞാനവളെയും കൊണ്ടക്കോളാം.................”
“ഉണ്ണിയുടെ മറുപടി കേള്‍ക്കാതെ ആ പാവം അമ്മ പടിയിറങ്ങി....”
“തുപ്രമ്മാനെ......... ഞാന്‍ എന്താ ചെയ്യേണ്ടെ....... എനിക്ക് ഒരു പിടീ കിട്ട്ണില്ല..... ഈ പെണ്‍കുട്ടിക്കെന്താ തുപ്രമ്മാനെ..... അവള്‍ക്ക് വല്ല മാനസികാസ്വാസ്ഥ്യങ്ങളുമാകുമോ ഇനി........”
“ഇത്രയും നല്ല കോളേജിലെ പഠിപ്പും, ഹോസ്റ്റലിലെ താമസവും, ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കാനുള്ള ഒരു ആളും, എല്ലാം ഉണ്ടായിട്ടും അവളെന്താ ഹോസ്റ്റലില്‍ നിന്ന് പഠിക്കാത്തെ.”
‘പാര്‍വ്വതീ......................
‘ഉണ്ണിയുടെ വിളി കേട്ട് പാര്‍വ്വതി വന്നില്ലാ”...........
പാര്‍വ്വതീ........ ഉണ്ണി വീണ്ടും നീട്ടി വിളിച്ചു..............
ഒരനക്കവും ഇല്ലാ...........
ജാനൂ...............
ജാനു ഓടിയെത്തി............
പാര്‍വ്വതിയില്ലേ ജാനു ഇവിടെ............
ഉണ്ട്...............
ഇന്നെലെ മുതല്‍ അവള്‍ മച്ചിന്റകത്ത് കിടപ്പാ.............
“ആഹാരമൊന്നും കഴിച്ചില്ല...................”
‘നീ അവളെ ഇങ്ങോട്ട് വിളിച്ചിട്ട് വാ................”
‘പാര്‍വ്വതീ............. ഇതാ നിന്നെ ഉണ്ണ്യേട്ടന്‍ വിളിക്കണ്.......
‘എനിക്ക് പേട്യാ അങ്ങോട്ട് ചെല്ലാന്‍..........
‘ജാനു വിവരം ഉണ്ണിയെ അറിയിച്ചു........’
“തുപ്രമ്മാന്‍ തന്നെ ചെന്ന് ആ പെണ്ണിനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ...“
“തുപ്രമ്മാന്‍ പാര്‍വ്വതിയെയും കൊണ്ട് ഉണ്ണിയുടെ മുന്നിലെത്തി..........”
‘പാര്‍വ്വതീ........എന്താ നിന്റെ ഭാവം.......... നിന്റെ അമ്മ പോയത് കണ്ടില്ലേ.....
‘ഇനിയിപ്പോ ജാനുവിന്റെ ആവശ്യം ഇല്ലാ..........’
‘ഞാന്‍ ഓഫീസില്‍ പോകുന്നു.... നീ കോളേജിലേക്കും പൊയ്കോ...........വൈകുന്നേരം ഇങ്ങോട്ട് വരേണ്ട... ഹോസ്റ്റലില്‍ നിന്നോണം..... കേട്ടോ”
‘പാര്‍വ്വതി ആകെ കുടുക്കിലായി....... ഇനി വീടെന്ന സ്വപ്നം ഇല്ലാതാകുകയാണ്. പഠിപ്പ് കഴിയും വരെ..എല്ലാം ഞാന്‍ വരുത്തി വെച്ചതാണ് ‘
‘പാര്‍വ്വതീ..... ഞാന്‍ പറഞ്ഞതെല്ലാം കേട്ടല്ലോ... എന്നാല്‍ പുറപ്പെട്ടോളൂ...
‘വേണമെങ്കില്‍ കുന്നംകുളം വരെ എന്റെ കാറില്‍ പോന്നോളൂ...........’
“ഒരു പ്രതികരണവുമില്ലാതെ പാര്‍വ്വതി അവിടെ തന്നെ നിന്നു.......“
[തുടരും]
Copyright © 2009. All rights reserved
പാറുകുട്ടിയുടെ പതിനെട്ടാം ഭാഗം പബ്ലീഷ് ചെയ്യാന്‍ വളരെ വൈകി... ശാരീരികാസ്വാസ്ഥ്യവും മറ്റുമായി എനിക്കതിന് സാധിച്ചില്ലാ. ഇനി മുടങ്ങാതെ ആഴ്ചയില്‍ ഒരു ലക്കമെങ്കിലും എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് സമര്‍പ്പിച്ചേക്കാം..
ReplyDeleteസ്നേഹത്തോടെ
നിങ്ങളുടെ - ജെ പി
പാറുകുട്ടീ നന്നാവുന്നുണ്ട് അങ്കിള്‍. ഇപ്പോ അല്പം സീരിയസ്സാവുന്നുണ്ടല്ലോ.
ReplyDeleteപാവം പാറുകുട്ടീ......... പാവം അമ്മ....... അമ്മക്കിനി ആരുണ്ട്.....
വേഗം എഴുതൂ അങ്കിള്‍... ഒരാഴ്ചയില്‍ 2 ലക്കങ്ങളെങ്കിലും പോരട്ടെ
അങ്ങയുടെ നല്ല ആരോഗ്യത്തിനായ് പ്രാര്‍ഥനയോടെ എല്ലാ ആശംസകളും...
ReplyDeleteഅങ്കിള്‍ പാറുക്കുട്ടിയുടെ കഥയറിയാന്‍ കാത്തിര്യ്ക്കുകയായിരുന്നു.........ഇനി എല്ലാ ആഴ്ച്ചയിലും ഓരോ ഭാഗങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്.......
ReplyDeletekatha nannayipokunnundu..aashamsakal!
ReplyDeleteജെ.പി.സര്‍,
ReplyDeleteഎല്ലാ ആയുരാരോഗ്യവും നേരുന്നു. Keep fit always.
പാറുക്കുട്ടി ഒരു പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണല്ലേ അങ്കിൾ...?
ReplyDeletePrakashettante arogyathinu vendi prarthikkunnu. Sureshum Kudunmbavum.
ReplyDelete