Wednesday, February 25, 2009

എന്റെ പാറുകുട്ടീ... [നോവല്‍] ഭാഗം 21

ഇരുപതാം ഭാഗത്തിന്റെ തുടര്‍ച്ച...>>
“പതിവ് പോലെ ഉണ്ണി നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഉണ്ണിക്ക് ഞായറും തിങ്കളുമെല്ലാം ഒരുപോലെയാ ദിനചര്യകളില്. വലിയമ്മയുടെ അടുത്ത് നിന്ന് കാപ്പി കിട്ടാനുള്ള സാഹചര്യങ്ങള്‍ കുറവായതിനാല് അടുക്കളപ്പടിയില്‍ കാത്ത് നിന്നില്ല. സ്വഗൃഹത്തിലാണെങ്കില്‍ പരസഹായം കൂടാതെ എന്താച്ചാ പോയി ഉണ്ടാക്കി കഴിക്കാം.“
“പാര്‍വ്വതിക്കെങ്കിലും എന്റെ കാര്യത്തില്‍ ഒരു ശ്രദ്ധ കണ്ടില്ലാ. അവള്‍ക്ക് നേരത്തെ എണീറ്റ് വലിയമ്മയെ സഹായിച്ചുകൂടെ. വലിയമ്മക്ക് പ്രായം 70 കഴിഞ്ഞിരിക്കുന്നു. എഴുപത് ഇന്നെത്തെ കാലത്ത് വലിയ ഒരു പ്രായമല്ലെങ്കിലും, വലിയമ്മക്ക് ആരോഗ്യം കുറവാ. ഈ പെണ്‍കുട്ടി എഴുന്നേറ്റിട്ടുണ്ടാവില്ല”
“അവളെ ശരിയാം വണ്ണം പഠിപ്പിക്കേണ്ടത് അവളുടെ തള്ളയായിരുന്നു. അതുണ്ടായില്ല. പാര്‍വ്വതിയെ എന്റെ കൈയിലേല്പിച്ചിരിക്കയാണല്ലോ. ഇന്നെലെ 8 മണിയാകുമ്പോഴെക്ക്കും അവള്‍ ഉറങ്ങി”
“പിന്നെന്താ കാലത്ത് എണീക്കാന്‍ ഇത്ര താമസം.........”

“അവള്‍ക്കടി കൊണ്ടിട്ട് കുറച്ച് നാളായി. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണത്രെ. നാല് കൊടുത്തിട്ടെന്നെ കാര്യം. ഇവിടെ തട്ടിന്‍ പുറത്തേക്ക് കയറാന്‍ തന്നെ വലിയ പണിയാ. ആകെ ഇരുട്ടും..........”
“അവളുടെ ഒരു കിടപ്പ് കണ്ടില്ലേ. ഞായറാഴ്ചയാണെന്ന് വെച്ച് 9 മണിയായിട്ടും എണീക്കാതെ കിടക്കുന്നു. നാളെ ഇവള്‍ ഒരു വീട്ടമ്മയാകേണ്ടവള്‍.. അതാത് സമയത്ത് കൊടുക്കാനുള്ളത് കൊടുത്താല്‍ അവളെ ശരിയാക്കിയെടുക്കാം. അല്ലെങ്കില്‍ പില്‍ക്കാലത്ത് അവളെ കെട്ടുന്നോന് പണിയാകും.......”
“പെട്ടെന്നുള്ള ദ്വേഷ്യത്തിനെ കയറി അവളെ തല്ലണ്ട.... മനുഷ്യന്മാരല്ലേ.. വല്ല വയ്യായയും ഉണ്ടെങ്കിലോ?.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ശിക്ഷയാകാം.....”
‘പാര്‍വ്വതീ... അല്പം ഉച്ചത്തില്‍ ഉണ്ണി വിളിച്ചു..........’
‘ഒരു അനക്കവും ഇല്ലാതെ അവള്‍ കിടക്കുന്നു......’
‘ഉണ്ണി കാലു കൊണ്ട് അവളുടെ ചന്തിയില്‍ ഒരു തട്ട് കൊടുത്തു...’
‘പെട്ടെന്നവള്‍ എണീറ്റു....... അയ്യോ നേരം പുലര്‍ന്നോ.........’
‘എടീ നിനക്ക് എന്തെങ്കിലു അസുഖമുണ്ടോടീ........’
‘ഇല്ലാ ഉണ്ണ്യേട്ടാ................’
‘അപ്പോ നിനക്ക് അടിയുടെ കുറവാ എന്ന് പറയും മുന്‍പ് കിട്ടി പാര്‍വ്വതിക്ക് അടി. എന്താടീ അന്യ വീട്ടില്‍ വന്ന് ഇങ്ങനെ ഒരു കിടത്തം. അടുക്കളയില്‍ അവിടെ സഹായിക്കാന്‍ കാലത്ത് ആരും ഇല്ലാ എന്ന് നിനക്കറിയില്ലേ?.........”
‘പാര്‍വ്വതിയുടെ മുടി കുത്തിപ്പിടിച്ച് ഉണ്ണിയുടെ കൈയില്‍ നിന്ന് തുരുതുരാ അടി കിട്ടിയവള്‍ക്ക്. ഉണ്ണിക്ക് ദേഷ്യം കൂടിയാല്‍ പിന്നെ എവിടെയാ അടിക്കാ എന്നും, എന്തൊക്കെയാ ചെയ്യാ എന്നും ഒന്നും അയാള്‍ക്കറിയില്ലാ......’
‘അടിക്കുന്നതിനോടൊപ്പം കടിക്കുന്ന പ്രകൃതിയും ഉണ്ണിക്കുണ്ട്. പാര്‍വ്വതിയെ കട്ടില്‍ മലര്‍ത്തിക്കിടത്തി മുഖത്തും മേലിലുമെല്ലാം കടിച്ചു. ടീപോയിന്മേലുള്ള വാട്ടര്‍ ജഗ്ഗെടുത്ത് പാര്‍വ്വറ്റിയുടെ തലയില്‍ ഇടിക്കാന്‍ ഓങ്ങിയപ്പോള്‍ അതു വരെ മിണ്ടാതിരുന്ന പാര്‍വ്വതി.............’
‘ഉണ്ണ്യേട്ടാ അതുകൊണ്ട് എന്നെ അടിക്കല്ലേ....... കുറച്ച് നാള്‍ കൂടി എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ കഴിയണം. അത് കോണ്ട് എന്നെ ഇടിച്ചാല്‍ എന്റെ തല പൊളിയും....’
“ജഗ്ഗ് വലിച്ചെറിഞ്ഞ ഉണ്ണി കലിയടങ്ങുംവരെ പാര്‍വ്വതിയെ തല്ലിച്ചതച്ചു.....”
“വേദന സഹിക്ക വയ്യാതെ പാര്‍വ്വതി.................. അമ്മേ എന്ന് അലറി വിളിച്ച് പോയി...........”
“വീട്ടിന്നടിയിലേക്ക് കരച്ചില്‍ കേട്ട വലിയമ്മ...........”
“മോനേ ബാലാ എന്താ ആ ചെക്കന്‍ ആ പെണ്‍കുട്ടിയെ കാട്ടണ് അവിടെ. എനിക്ക് തട്ടിന്‍പുറത്തേക്ക് കേറാന്‍ പറ്റുകയില്ലല്ലോ... നീ ഒന്ന് കേറി നോക്കടാ മോനെ.......”
“അതൊന്നും സാരമില്ലാ എന്റെ അമ്മേ...... ആ പാര്‍വ്വതിക്ക് കുറച്ച് അഹമ്മതി കൂടുതലാ..... ഉണ്ണി അവിവേകമായി ഒന്നും ചെയ്യില്ല..അവള്‍ക്ക് നാല് കൊടുത്തെന്നിരിക്കും.. അത് അത്യാവശ്യമാ.. നാളെ അവന്റെ തലേല് തന്നെ കെട്ടിവെക്കാനുള്ള സാധമല്ലേ അത്. അതിനെ അവന്‍ തന്നെ മെരുക്കി എടുക്കട്ടെ.......”
“അമ്മ അവര്‍ക്ക് എന്തെങ്കിലും കാലത്ത് ഉണ്ടാക്കി കൊടുക്ക്.. ഞാന്‍ വേണമെങ്കില്‍ ശങ്കരേട്ടന്റെ വീട്ടീന്ന് മാളുമ്മായിയെ കൂട്ടികൊണ്ട് വരാം.. കുറച്ച് ദിവസം അവര്‍ ഇവിടെ നില്‍ക്കട്ടെ... അവര്‍ അവിടെ ഒറ്റക്കല്ലേ....”

“കരഞ്ഞ് കലങ്ങിയ കണ്ണും, വീര്‍ത്ത മുഖവുമായി കുളിമുറിയിലേക്ക് നീങ്ങുന്ന പാര്‍വ്വതിയെ കണ്ട് വലിയമ്മയുടെ മാതൃഹൃദയം വിതുമ്മി....”
“എന്താ പാര്‍വ്വതീ ഇതൊക്കെ... നീയെന്തിന്നാ അവനെ ഇങ്ങനെ പ്രകോപിക്കുന്നത്.. ഞാന്‍ കഴിഞ്ഞയാഴ്ച നിന്നോട് പറഞ്ഞതല്ലേ. തന്തയും തള്ളയും ഇല്ലാത്ത ചെക്കനാ... നീയാണവന്റെ കാര്യങ്ങളെല്ലാം നോക്കേണ്ടതെന്ന്.. നോക്ക്യേ ഇപ്പോ സമയം ഒന്‍പതര ആയി.. പെണ്‍കുട്ടികളാകുമ്പോള്‍ ആണുങ്ങള്‍ എഴുന്നേല്‍ക്കുന്നതിനും മുന്‍പ് എണീക്കേണ്ടെ. എന്നിട്ട് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടെ. അവന് കുളി കഴിഞ്ഞാലുടന്‍ ഒരു കാപ്പി കിട്ടണം. പിന്നെ ഉച്ചക്ക് ഊണ് വരെ ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.....”
“നീ‍യിങ്ങനെ ആയാലുണ്ടായാലുള്ള പ്രത്യാഘാതം എന്താണ് എന്ന് ആലോചിക്കാനുള്ള വിവേകം നിനക്കില്ലാണ്ടായല്ലോ എന്റെ പാറുകുട്ടീ....”
“അവന്റെ മനസ്സിളിക്കാന്‍ നടക്കുന്ന എത്രയോ രാജകുമാരികളുണ്ടന്നെറിയാമോ നിനക്ക്. അവരെയെങ്കിലും അവന്‍ കെട്ടിയാലോ?.. അപ്പോ അതിന്നുള്ള അവസരമോ അത്തരത്തിലുള്ള ചിന്തയോ അവന്റെ മനസ്സില്‍ നീ മൂലം വന്നുകൂടാ...............”
“കഴിഞ്ഞ ഓണത്തിന് അവനെപ്പറ്റിയുള്ള സംസാരം ഈ വീട്ടില്‍ തന്നെ യുണ്ടായി.. സുശീലയുടെ പരിചയക്കാരിയുടെ മകള്‍ സിങ്കപ്പൂരില്‍ വലിയ ബിസിനസ്സുകാരി.. കല്യാണം കഴിക്കുകയാണെങ്കില്‍ നാട്ടില്‍ സല്‍പ്പേരുള്ള തറവാട്ടില്‍ നിന്ന് യോഗ്യനായ ഒരാണിനെ വേണമെന്ന് അവളുടെ സഹോദരനോട് പറയുകയുണ്ടായത്രെ..”
“സുശി ആ വിവരം ബാലനോട് പറയുകയും ചെയ്തു.. പിന്നീടാലോചിക്കാമെന്ന് പറഞ്ഞ് തല്‍ക്കാലം ആ വിഷയത്തിലുള്ള ചര്‍ച്ച നിര്‍ത്തി. നിന്റെ ഉണ്ണിയെ കണ്ടാല്‍ കൊതിക്കാത്തതും ഇളക്കം വരാത്തതുമായ ഏതെങ്കിലും പെണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍?..........”
‘അപ്പോ എന്റെ മോള് വലിയമ്മ പറയണ് കേക്ക് ണ്ണ്ടല്ലോ?... ‘
‘ങ്ങ്ട്ട് വന്നേ എന്റെ മോള്....... വലിയമ്മ മുഖത്ത് അല്പ്ം ക്ഷീരഫലം പുരട്ടിത്തരാം....... വേഗം കുളിച്ചിട്ട് വായോ...’
“ഉണ്ണീടമ്മയെ ദ്വേഷ്യം വന്നാല്‍ ഇത്പോലെ കടിച്ചുമുറിക്കുമത്രെ.......”
“പാവം എന്റെ മാളുകുട്ടി......വേഗം പോയി.........”
“അവള്‍ പറയും.... ന്റെ ഉണ്ണി കഴിഞ്ഞ ജന്മത്തില് ഒരു ശുനകനായിരുന്നെന്ന്.............”
“ഉണ്ണീനെ കാണാന്‍ ചെറുപ്പത്തിലും എന്തൊരു ചന്തമായിരുന്നെന്നറിയുമോ നിനക്ക്... ചുരുണ്ട മുടിയുള്ള ഒരു സുന്ദരന്‍.... ആരും കണ്ടാലും അവനെ ഒന്ന് എടുത്ത് മുത്തം കൊടുക്കും..........”
‘ഉണ്ണീനെ പെറ്റത് അവന്റെ അച്ചന്റെ വീട്ടിലാണ്.. അമ്മയുടെ വീട്ടില്ലാ സാധാരണ പ്രസവമെല്ലാം നമ്മുടെ ദിക്കില്‍.. ഉണ്ണീടച്ചന് അങ്ങിനെ തോന്നിപ്പിക്കനുണ്ടായ കാര്യമെല്ലാം നിന്റെ അമ്മക്കും അറിയും...........”
“ആ പഴംകഥകളെല്ലാം പറഞ്ഞു അടുപ്പത്ത് വെച്ചിട്ടുള്ളതെല്ലാം കരിഞ്ഞു കാണും... മോള് പോയി കുളിച്ചിട്ട് വാ..........”

“ബാലനെ അന്വേഷിച്ച് കഷികളെല്ലാം പൂമുഖത്ത് ഹാജരായിരുന്നു. അതിനാല്‍ ഉണ്ണി അവിടെ നിന്നെണീറ്റ്, കാറില്‍ നിന്ന് കുറച്ച് പൈസയെടുത്ത്, പറമ്പില്‍ കൂടി നടന്ന്... പടിപ്പുര കടന്ന് പാടവരമ്പിലൂടെ മെയിന്‍ റോട്ടിലെത്തി... ബസ്സില്‍ കയറി അക്കിക്കാവില്‍ ചെന്നിറങ്ങി.......”
“ഒരു ചായക്കടയില്‍ നിന്ന് ഒരു പുട്ടും കടലയും, ചായയും കുടിച്ചു... അവിടെ നിന്ന് ഒരു ടാക്സിയില്‍ കയറി സ്വന്തം ഗൃഹത്തിലെത്തി.......”
‘ജാനുവിനെ വിളിപ്പിച്ച് വീടും പരിസരവും കൂടുതല്‍ വൃത്തി വരുത്തി. തുപ്രമ്മാനെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് 4 മണി വരെ കിടന്നുറങ്ങി.......”
“ആരറിയുന്നീ കഥയെല്ലാം...............”
“ഉണ്ണിയെ അന്വേഷിച്ച് ബാലനും, ബാലന്റെ അമ്മയും, പാര്‍വ്വതിയും വീടും പറമ്പുമെല്ലാം അരിച്ച് പെറുക്കിയെങ്കിലും ഉണ്ണിയെ കണ്ടെത്താനായില്ല...........”
“ഉണ്ണിക്കിങ്ങനെ മിണ്ടാതെ പോകുന്ന സ്വഭാവമുണ്ടെന്ന് പാര്‍വ്വതിക്കും, വലിയമ്മക്കും അറിയാം. അതിന്നാല്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല. അവര്‍ അവരുടെ പണിയില്‍ വ്യാപൃതരായി... പക്ഷേ പാവം ബാലനെ ഇത് ചിന്താക്കുഴപ്പത്തിലാക്കി............”
‘വൈകുന്നേരമായിട്ടും ഉണ്ണിയെ കാണാഞ്ഞതിനാല്‍ പാര്‍വ്വതി ദു:ഖിച്ചു. ഞാന്‍ കാരണമാണല്ലോ ഇതെല്ലാം എന്നോര്‍ത്ത് സഹതപിച്ചു..’
‘കാറ് ഇവിടെ ഇട്ട് എങ്ങോട്ടായിരിക്കും പോയത്. ഒരു കള്ളിമുണ്ടും, ടീ ഷര്‍ട്ടുമായാണ് ഞാന്‍ അവസാനം കണ്ടത്.. ആ വേഷത്തില്‍ പുറത്ത് പോകാന്‍ സാദ്ധ്യതയില്ലാ... ഈ നാട്ടില്‍ ഉണ്ണ്യേട്ടന് കൂട്ടുകാര്‍ ആരെങ്കിലും ഉണ്ടോ... പിന്നെ ഇതെവിടെപ്പോയി എന്റെ തേവരേ... എന്റെ ഉണ്ണ്യേട്ടന്റെ കാത്തൊളണമെ കപ്ലേങ്ങാട്ടമ്മേ........ പാര്‍വ്വതി വിതുമ്മി........’
“മോളെ പാര്‍വ്വതി...... കാലും കൈയുമെല്ലാം കഴുകി നാമം ചൊല്ലിക്കോളൂ........ അവനെത്തിക്കോളൂം..............”
“പാര്‍വ്വതിക്ക് നാമത്തില്‍ ശ്രദ്ധിക്കാനായില്ല............”
“ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....... കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
“കൂടെ നാമം ചൊല്ലിക്കൊണ്ടിരുന്ന വലിയമ്മ.........”
‘മോളെ നാമം ചൊല്ലുമ്പോള്‍ കരയേണ്ട്... നാമത്തില്‍ ശ്രധിക്കൂ................”
““ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....... കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

“ന്റെ ഉണ്ണ്യേട്ടനെ വേഗം ങ്ങ്ട്ട് എത്തിക്കണേ എന്റെ ഗുരുവായൂരപ്പാ”
“പാര്‍വ്വതിയുടെ വിളി കേള്‍ക്കാനാരുമുണ്ടായില്ല..........”
“ഉണ്ണി അന്ന് കൂടണഞ്ഞില്ല..........”
“പാര്‍വ്വതിക്ക് നേരത്തെ ചോറ് കൊടുത്ത്, വലിയമ്മ കൂടെ കിടത്തിയുറക്കി.........”
“മോള് നാളെ ബാലന്‍ കോടതിയില്‍ പോകുമ്പോള്‍ കോളേജിലേക്ക് പൊയ്കോ.... ഉണ്ണി വരുമ്പോള്‍ ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞോളാം....”

“പാര്‍വ്വതിക്ക് അന്ന് ഉറങ്ങാനായില്ല........”
“കാലത്ത് കോളേജിലേക്കുള്ള യാത്രയില്‍ ബാലേട്ടന്‍ പലതും ചോദിച്ചെങ്കിലും കാര്യമായ മറുപടിയൊന്നും പാര്‍വ്വതിക്ക് കൊടുക്കാനായില്ല... പാര്‍വ്വതിയുടെ മനസ്സ് കളങ്കപ്പെട്ടിരുന്നു.......”
“പാര്‍വ്വതീ‍........... കോളേജെത്തി........... ഇറങ്ങുന്നില്ലേ>>>>>>>
‘ഉള്ളിലേക്ക് കാറ് കയറ്റിയിടാം...........’
‘നീല വരയുള്ള വെള്ള ഹെറാള്‍ഡ് കാറില്‍ നിന്നിറങ്ങുന്ന പാര്‍വ്വതിയെ സഹപാഠികള്‍ വരവേറ്റു........’
“എവിടെ പോയെടീ നിന്റെ മെര്‍സീഡസുകാരന്‍ പയ്യന്‍സ്?...........”
‘ഒന്നും ഉരിയാടാതെ പാര്‍വ്വതി ക്ലാസ്സിലേക്ക് കയറിപ്പോയി..........’
[തുടരും]

Thursday, February 19, 2009

എന്റെ പാറുകുട്ടീ...[നോവല്‍] ഭാഗം 20

പത്തൊന്‍പതാം ഭാഗത്തിന്റെ തുടര്‍ച്ച ...>>>

ബാലേട്ടന്റെ വീട്ടിലെ താമസം ഉണ്ണിക്കും പാര്‍വ്വതിക്കും ഒരു പുതിയ അനുഭവമായിരുന്നു. ഭക്ഷണത്തിന് ശേഷം വലിയമ്മ ഒന്നുമറിയാത്ത മട്ടില്‍ ഉണ്ണിക്കും പാര്‍വ്വതിക്കും തട്ടിന്‍ മുകളില്‍ കിടക്കാന്‍ മുറിയൊരുക്കി……….
സ്ഥലം മാറി കിടന്നതിനാലും, ടോയ് ലറ്റ് സൌകര്യം കുറവായതിനാലും ഉണ്ണി കൂടെ കൂടെ എഴുന്നേറ്റു. ഒന്നുമറിയാത്ത പോലെ സുഖമായുറങ്ങുന്ന പാര്‍വ്വതിയെ ഉണ്ണി ഇടക്കിടക്ക് ശ്രദ്ധിച്ചിരുന്നു. ഒരു അല്ലലും ടെന്‍ഷനുമില്ലാതെ കൊച്ചുകുട്ടിയെ പൊലെ കിടക്കുന്നു പാര്‍വതി. അവള്‍ എല്ലാം കൊണ്ടും സുരക്ഷിതമായെന്ന തോന്നലോടെ.
പഴയ പുരയായതിനാല്‍ തട്ടിന്‍ പുറത്ത് ഒരു ഓവ് മാത്രമാണുള്ളത് മൂത്രമൊഴിക്കാന്‍.. കക്കൂസും കുളിമുറിയുമെല്ലാം വീട്ടിന്‍ പുറത്താണ്. വെള്ളം കോരി കുളിക്കാം ആണുങ്ങള്‍ക്ക്. പെണ്ണുങ്ങള്‍ക്ക് കുളിക്കാന്‍ അടുക്കളക്കിണറിന്നടുത്ത് ഒരു കുളിമുറി ഉണ്ട്.. അടുക്കളക്കിണറായതിനാല്‍ അങ്ങിനെയുള്ള സൌകര്യവും ഉണ്ട്…..
ഉണ്ണി കാലത്തെ തന്നെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ചാണ് പാര്‍വതിയെ വിളിച്ചത്.. കാലത്ത് എണീറ്റ്യുടനെ കാപ്പി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും, വലിയമ്മ ഉണ്ണിക്ക് ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കിക്കൊടുക്കാന്‍ മറന്നില്ല…
കറവ്ക്കാരന്‍ വരുമ്പോള്‍ 7 മണി കഴിയുമത്രെ.. ഇവിടെ സാധാരണ ആളുകളൊക്കെ എണീക്കുന്നത് അതിന് ശേഷമാണത്രെ. പുറത്തെക്ക് നോക്കിയാല്‍ വിജനത. 12 ഏക്കറില്‍ ഈ ഒറ്റ് വീട് മാത്രം.. പാടത്തെക്കുള്ള പടിപ്പുരയിലേക്ക് 5 മിനിട്ടെങ്കിലും നടക്കണം.. റോട്ടിലേക്കുള്ള വഴിയിലേക്കും അത്ര തന്നെ.. വീടിന്നടുത്ത് ചായപ്പിടിക, പലചരക്ക് കട അങ്ങിനെ ഒന്നും ഇല്ല.. എന്തെങ്കിലും വേണമെങ്കില്‍ പാറേമ്പാടത്തേക്ക് പോകണം

ബാലേട്ടനെഴുന്നെറ്റ് വരുന്നതും കാത്ത് ഉണ്ണി ഉമ്മറപ്പടിയിന്മേല്‍ ഇരുന്നു. വലിയ കയ്യാലയും തൊഴുത്തുമാണ്‍ പൂമുഖത്തിന്‍ മുന്നില്‍.. വലത്തെ ഭാഗത്ത് അംബലപ്പുരയും, അതിന്ന് തെക്ക് ഭാഗത്ത് അല്പം മാറി പാമ്പിന് കാവും മറ്റും… മൊത്തത്തില് ഒരു വിജനതയും ഭീതിയും ഉളവാക്കുന്ന അന്തരീക്ഷം…………
പാര്‍വ്വതിക്ക് നേരത്തെ എഴുന്നേല്‍ക്കണമെന്നോ, കോളേജില്‍ പോകണമെന്നൊ ഒരു വിചാരവും ഇല്ലാതെ അടുക്കളയില്‍ വലിയമ്മയുമായി വര്‍ത്തമാനം തുടങ്ങിയിരിക്കുന്നു…..
"എങ്ങിനെയുണ്ടായിരുന്നു മോളെ ഇന്നെലെത്തെ ഉറക്കം?....."
"ഞാന്‍ സുഖമായി ഉറങ്ങി വല്യമ്മേ……നിക്ക് ന്റെ ഉണ്ണ്യേട്ടനടുത്തുണ്ടെങ്കില്‍ പിന്നെ ഒരു പ്രശനവും ഇല്ല.. ഞാന്‍ നല്ലോണം ഉറങ്ങീട്ട് കുറച്ച് നാളുകളായിരുന്നു.. ഇപ്പോള്‍ ക്ഷീണമെല്ലാം പോയി."
"പണിക്കാരിത്തി പെണ്ണ് ഇപ്പോ വരും…മോള്‍ക്ക് കുളിക്കാന്‍ വെള്ളം കോരി വെച്ച് തരും."
"ഉണ്ണി നേരത്തെ എഴുന്നേറ്റ് കുളിയും തെവാരമെല്ലാം കഴിഞ്ഞതിന്‍ ശേഷമാണ് ഞാന്‍ എഴുന്നേറ്റത്……"
"ഉണ്ണിക്ക് ശ്രീരാമകൃഷ്ണാശ്രമത്തിലെ ചിട്ടയാ കാര്യങ്ങളൊക്കെ.. എല്ലാം സ്വന്തമായി ചെയ്യാനറിയാം അവന്.."
"പണ്ടൊക്കെ ഞാന്‍ അവന്റെ വീട്ടില്‍ താമസിക്കാന്‍ പോകുമ്പോള്‍ അവന്‍ മുറ്റമടിക്കുന്നതും, പശുവിനെ കുളിപ്പിക്കുന്നതുമെല്ലാം ഞാന്‍ കാണാറുണ്ട്."

"ധാരാളം പണിക്കാരുള്ള കുടുംബമായിട്ടും, അവനൊതൊന്നും ചെയ്യാന്‍ ഒരു മടി ഇല്ല… 500 പറക്ക് പുഞ്ചകൃഷിയും, ഏക്കറ് കണക്കിന് തെങ്ങിന്‍ പറമ്പും ഉണ്ടായിരുന്നു ഉണ്ണീടച്ചന്.. അവനും എന്ത് പണി ചെയ്യാനും ഒരു മടിയും ഉണ്ടായിരുന്നില്ല…."
"പാവം കുട്ടാപ്പുട്ടി……..ഓനെ നേരത്തെ ദൈവം കോണ്ടോയില്ലേ.. ഉണ്ണീടെ തറവാട്ടില്‍ ആണുങ്ങള്‍ അറുപതിന്നപ്പുറം വാഴില്ലത്രെ…. ഇന്നെത്തെ തലമുറയില്‍ അങ്ങിനെ കണ്ടിട്ടില്ലാ."
"വലിയ കര്‍ശനക്കാരനായിരുന്നു ഉണ്ണീടച്ചന്‍… പിന്നെ വൃത്തിയും വെടിപ്പും കുറേ കൂടുതലായിരുന്നു. മുറ്റത്തൊരു പുല്‍കൊടി പോലും കാണാന്‍ പാടില്ല… പെരേല്‍ പ്രത്യേകിച്ച് പൂമുഖം, കിടപ്പുമുറി, മുന്‍ വശം മുതലായ സ്ഥലത്ത് മാറാല കണ്ടാല്‍ അവന്‍ തന്നെ അടിക്കുന്നത് കാണാം.. ആണ്‍ കുട്ടികള്‍ മുടി അല്പം പോലും നീട്ടി വളര്‍ത്താന്‍ പാടില്ല… അങ്ങിനെ പല ചിട്ടകള്‍……."
"പിന്നെ പെണ്ണുങ്ങള്‍ കുളിക്കാതെ കാലത്ത് അടുക്കളയില്‍ കയറാന്‍ പാടില്ല..തീണ്ടാരിയായവര്‍ക്ക് ചുരുങ്ങിയത് 4 ദിവസം പുറത്ത് തന്നെ.. അവര്‍ക്ക് തീറ്റയും, വിശ്രമവും മാത്രം……. എല്ലാവര്‍ക്ക്ം സുഖവും സമൃദ്ധിയുമായിരുന്നു അവന്റെ കാലത്ത്………."
"ആറടി നാലിഞ്ച് ഉയരവും, തങ്കത്തിന്റെ നിറവുമായിരുന്നു, ഉണ്ണീടച്ചന്… കൊളമ്പില്‍ വലിയ ഉദ്യോഗവും…. 6 മാസം കൂടുമ്പോള്‍ നാട്ടില്‍ വരും.. സ്കൂള്‍ പൂട്ടുമ്പോ ഉണ്ണീനെം, അവന്റെ അനുജനേയും, ഉണ്ണീടമ്മേനും കൊളമ്പിലേക്ക് കൊണ്ടോകും… പിന്നെ സ്കൂള്‍ തുറക്കുമ്പോളെ മടക്കം ഉള്ളൂ…"
"ഉണ്ണിയെ പോലെ ഭാഗ്യം ഉള്ള ഒരു കുട്ടി നിങ്ങളുടെ ആ പ്രദേശത്തില്ലാ….. നീ ഭാഗ്യവതിയാ മോളെ പാറുകുട്ടീ……"
"ആ വെള്ളം വെച്ചിരിക്കുന്നു കുളിമുറിയില്‍……..എണ്ണയും താളിയുമെല്ലാം അവിടെത്തന്നെ ഉണ്ട്……. വേഗം കുളിച്ച് വാ…… വല്യമ്മ കാപ്പി പലഹാരവും തരാം……"
പണിക്കാര്‍ക്കും മറ്റും പാര്‍വ്വതിയെ മനസ്സിലായില്ല… ഉണ്ണിയെ അവര്‍ക്കറിയാം….
"ഏതാ ഈ പെണ്‍കുട്ടീ…… അമ്മായിയേ…………. എന്തൊരു ഐശ്വര്യമാ ആ മുഖത്ത്… എപ്പളാ ആ കുട്ടി വന്നത്
……… പണിക്കാര്‍ക്ക് ഇതൊക്കെ അറിയാണ്ട് ധൃതിയായിത്തുടങ്ങി……."
"അത് നമ്മുടെ മാധവീടെ മോളാ……. ഇന്നെലെ ഉണ്ണിയും അവളും വിരുന്ന് വന്നതാ………. ഇന്നോ നാളെയോ മടങ്ങും….."
പാര്‍വ്വതി ഗുരുവായൂരില്‍ കോളേജില്‍ പഠിക്കുകയാ……….
പാര്‍വ്വതി കുളി കഴിഞ്ഞെത്തി.. വലിയമ്മ തല നല്ലവണ്ണം തോര്‍ത്തി കൊടുത്തു… രാസ്നാദി പൊടി തിരുമ്മിക്കൊടുത്തും… "വെള്ളം മാറി കുളിച്ചതല്ലെ… ഇനി ജലദോഷമൊന്നും വരണ്ടാ എന്റെ മോള്‍ക്ക്….."
"കാപ്പിയും പലഹാരമൊക്കെ മേശമേല്‍ വെച്ചിട്ടിട്ടുണ്ട്… ഉണ്ണിയേയും വിളിച്ചോ……ബാലന്‍ കുറച്ച് കഴിഞ്ഞേ കഴിക്കുകയുള്ളൂ…."
പാര്‍വ്വതി ഉണ്ണിയെ അന്വേഷിച്ച് വിടെല്ലാം അരിച്ച് പെറുക്കി.. ഉണ്ണിയെ കണ്ടില്ല… പരിഭ്രമിച്ച് വലിയമ്മയുടെ അടുത്തെത്തി….
"അവനാ തൊഴുത്തിന്റെ ഉമ്മറത്തുണ്ടാകും.. അല്ലെങ്കില്‍ പടിപ്പുരയിലുണ്ടാകും……."
പറഞ്ഞപോലെ തന്നെ പാര്‍വ്വതി പോയി നോക്കിയപ്പോള്‍ പശുക്കളുമായി സല്ലപിക്കുന്ന ഉണ്ണിയേട്ടനെ അവള്‍ കണ്ടു….
പാര്‍വ്വതിയെ കണ്ട് ഉണ്ണി അവളുടെ മുഖത്തേക്ക് കാടി വെള്ളം എടുത്തെറിഞ്ഞു……..
"എന്താ ഉണ്ണ്യേട്ടാ ഇതൊക്കെ……. എന്റെ മേലെല്ലം വൃത്തികേടായില്ലേ……"
ഉണ്ണി വീണ്ടും വെള്ളം പാര്‍വ്വതിയുടെ മേലിക്കൊഴിച്ചു…. പാര്‍വ്വതിക്കൊട്ടും ദ്വേഷ്യം വന്നില്ലാ…. ഉണ്ണി അവള്‍ക്ക് ദ്വേഷ്യം വരുമോ എന്നറിയാന്‍ കുറച്ച് ചാണകം എടുത്ത് അവളുടെ കൈകളില്‍ പുരട്ടി.. വൈക്കോല്‍ തുറുമ്പെടുത്ത് അവളുടെ ഉടുപ്പിന്നടിയില്‍ ഇട്ട് കൊടുത്തു….
രണ്ടാളും ഉന്തും തള്ളുമായി… …
ചെറുതായി കലി കയറിയ പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു ചാണകവും,മൂത്രവും,കാടി വെള്ളമെല്ലാം ഉണ്ണിയുടെ മേലുമാക്കി…..
ഇതെല്ലാം കണ്ടു നിന്ന ബാലേട്ടന്‍ ചിരിച്ച് മണ്ണ് കപ്പി

"പാര്‍വ്വതി…….. നമുക്ക് പാടത്തെ കൊളത്തില്‍ പോയി കുളിക്കാം…,"
"എന്താ ഉണ്ണ്യേട്ടാ‍ ഇത്… എത്ര ബുദ്ധിമുട്ടിയാ കുളിച്ച് വന്നത്… തലയില്‍ വലിയമ്മ രാസ്നാദി പൊടിയെല്ലാം തിരുമ്മിത്തന്നു…."
"എന്നാ നമുക്ക് കിണറ്റിന്‍ കരയില്‍ പോയിട്ട് മുഖവും കാലുമെല്ലാം കഴുകി വൃത്തിയാക്കാം……… ഞാന്‍ വെള്ളം കോരിത്തരാം…."
രണ്ടാളും കൂടി കിണറ്റിന്‍ കരയിലെത്തി. ഉണ്ണി വെള്ളം കോരുന്നത് കണ്ട് വലിയമ്മ പാര്‍വ്വതിയോട് മാറി നിന്നോളാന്‍ ആംഗ്യം കാട്ടി… ഉണ്ണിയുടെ വികൃതിത്തരം വലിയമ്മക്കറിയാം.. അവ്ന്‍ ചിലപ്പോള്‍ ആ പാട്ട വെള്ളം അവളുടെ തലയിലൊഴിച്ചെന്ന് വരാം……..
പാര്‍വ്വതി അതറിഞ്ഞ് പെരുമാറിയതിനാല്‍ വലിയ കുഴപ്പമില്ലാതെ കാലും മുഖവും കഴുകി പെരക്കകത്തേക്ക് കയറി…….
"രണ്ട് പേരും വന്നിരുന്നേ.. വലിയമ്മ വിളമ്പിത്തരാം…"
ഉണ്ണിക്കിഷ്ടമുള്ള പുട്ടും കടലയും ആണ്‍ വലിയമ്മ ഉണ്ടാക്കിയത്.. പിന്നെ പപ്പടവും……

ഉണ്ണിക്ക് പുട്ടിന്റെ കൂടെ തൊട്ടു നക്കാന്‍ അച്ചാറും ഇഷ്ടമാ…….. അതിനാല്‍ അതും മേശപ്പുറത്ത് വെച്ചിരുന്നു……
ഉണ്ണിയുടെ പ്രത്യേക ഇഷ്ടാനിഷ്ടങ്ങ ളൊക്കെ പലതും പാര്‍വ്വതി ഇപ്പോളാ അറിയുന്നത്……….
"പാറുകുട്ടീ…… എന്താ മോളെ നീ കഴിക്കാതെ ഇങ്ങനെ ഇരിക്കുന്നത്?..........."
പെട്ടെന്ന് ആലോചനയില്‍ നിന്നുണറ്ന്ന പാര്‍വ്വതി……..
"ഈ ഉണ്ണ്യേട്ടനിഷ്ടമുള്ളതൊന്നും പറ്യില്ല വീട്ടില്‍…….. ഞാന്‍ എന്താ കൊടുക്കാച്ചാ കഴിക്കും… അത്ര തന്നെ………"
"അവന്റെ ഇഷ്ടങ്ങളൊക്കെ നീ മനസ്സിലാക്കി പ്രവര്‍ത്തിക്കണം.. അവിടെയാ നിന്റെ മിടുക്ക്…….. നീ നാല് ദിവസം എന്റെ കൂടെ നിക്ക്… എല്ലാം ഞാന്‍ പഠിപ്പിച്ച് തരാം……"
ഉണ്ണിയുടെ മുഖത്തേക്ക് നോക്കി പാര്‍വ്വതി…………
ഭക്ഷണം കഴിച്ച് വേഗത്തില്‍ പുറത്ത് കടന്നു ഉണ്ണി
……..
പാര്‍വ്വതിക്ക് നാല് ദിവസം തുടര്‍ച്ചയായി വലിയമ്മയുടെ കൂടെ കഴിയണമെന്ന മോഹം കലശലായി.. വലിയമ്മയോട് അത് അവതരിപ്പിക്കയും ചെയ്തു. വലിയമ്മ ഉണ്ണിയെ വിവരം ധരിപ്പിച്ചു.. പക്ഷെ ഉണ്ണി സമ്മതിച്ചില്ല…. പാര്‍വ്വതിയെ കോളെജിലേക്ക് എത്തിച്ചു………
ഉണ്ണിയോടൊന്നിച്ച് കോളേജിലെത്തിയ പാര്‍വ്വതിയെ സഹപാഠികള്‍ സ്വീകരിച്ചു… പതിവിലും ഉത്സാഹവതിയായി കണ്ട് പാര്‍വ്വതിയെ നോക്കി കൂട്ടുകാരികളെല്ലാം അന്തം വിട്ടു……
ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചോക്കലേറ്റ് കരുതിയിരുന്നു ഉണ്ണി.. പാര്‍വ്വതി അതെല്ലാം കുട്ടികള്‍ക്ക് കൊടുത്തു…
തിരിച്ച് പോകാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ഉണ്ണിയെ പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചു…….
പാര്‍വ്വതിയുടെ മാനസാന്തരം എല്ലാവര്‍ക്കും സമാധാനം കൊടുത്തു…
ആഴ്ചയില്‍ ഒരു ക്ലാസ്സ് എടുത്ത് കൊടുക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.
ഇതെല്ലാം അറിഞ്ഞ പാര്‍വ്വതി ഒറ്റ ദിവസം കൊണ്ട് കോളേജിലെ ഹീറൊ ആയി………
പാര്‍വ്വതി എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു…. മെഴ്സീഡസ്സ് കാറില്‍ വന്നിറങ്ങുന്ന ഒരേ ഒരു കുട്ടി…
പ്രിന്‍സിപ്പലിന്റെ പ്രത്യേക പരിചരണം….. ചിലര്‍ക്ക് പാര്‍വ്വതിയോട് കുശുമ്പും……….
ദിവസങ്ങള്‍ കടന്ന് പോയി… മഴയെയും കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പാര്‍വ്വതി വെള്ളിയാഴ്ച 5 മണിയെ കാത്തിരുന്നു.. ഉണ്ണിയുടെ വരവും കാത്ത്……..അങ്ങിനെ വെള്ളിയാഴ്ച വന്നെത്തിയെങ്കിലും ഉണ്ണിക്ക് പാര്‍വ്വതിയെ കൊണ്ട് പോകാന്‍ വരാനായില്ല…. കോളേജിലേക്ക് ഫോണ്‍ വന്നു… ഉണ്ണി ബേംഗളൂരിലാണെന്നും, ശനിയാഴ്ചയെ എത്തുകയുള്ളുവെന്നും…
പാര്‍വ്വതി പഴയ സ്ഥിതിയിലേക്ക് മടങ്ങുമോ എന്ന ആശങ്ക ഉണ്ണിക്കുണ്ടായിരുന്നു.. വൈകിട്ട് രണ്ട് തവണ ഉണ്ണി പാര്‍വ്വതിയെ ഫോണില്‍ വിളിക്കാന്‍ മറന്നില്ലാ…….
പാര്‍വ്വതിക്ക് രാത്രി ഭക്ഷണം കഴിക്കാനായില്ല…. ഉപവാസം അനുഷ്ടിച്ചു…… നേരം വെളുത്ത് കാപ്പി കുടിയും കഴിഞ്ഞു ഉണ്ണിയെ കാത്തിരുന്നു…….
ഉണ്ണി ഒരു മണിയോടെ ഓടി കിതച്ചെത്തി… ഓഫീസിലെ തിരക്കും മറ്റുമായി ഒരു വിശ്രമവും ഇല്ലാ….ഈ പെണ്കുട്ടിക്ക് മാസത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ വന്നാല്‍ മറ്റുള്ളവര്‍ക്ക് സ്വസ്ഥതയുണ്ടാകുമെന്ന് അറിയാനുള്ള തിരിച്ചറിവ് ഈ പെണ്‍കുട്ടിക്കുണ്ടായില്ല
….
തന്റെ പ്രിയ തോഴനെ കണ്ട് പാര്‍വ്വതിയുടെ മനം കുളിര്‍ത്തു… മറ്റു പെണ്‍കുട്ടികളോട് സല്ലപിക്കാന്‍ തുനിഞ്ഞ ഉണ്ണിയെ പാര്‍വ്വതി തന്ത്രപൂര്‍വ്വം ഒഴിവാക്കി…. ഉണ്ണി അത് ശ്രദ്ധിച്ചില്ല…
"ഉണ്ണ്യേട്ടാ നമുക്ക് വേഗം പോകാം…. വലിയമ്മ കാത്തിരിക്കില്ലേ?.... അവരോടൊക്കെ തിങ്കളാഴ്ച സംസാരിക്കാം……."
പെണ്‍കുട്ടികള്‍ ഉണ്ണി കാറില്‍ കയറുന്നത് വരെ നോക്കിക്കൊണ്ടിരുന്നു…
കൈ വീശി ഉണ്ണിയോട് ബൈ ബൈ പറഞ്ഞു..ഇതെല്ലാം കണ്ട് പാര്‍വ്വതിക്ക് സഹിച്ചില്ല….
"ഉണ്ണ്യേട്ടാ‍ നമ്മള്‍ നാളെ വലിയമ്മയുടെ വീട്ടീന്ന് നമ്മുടെ വീട്ടിലേക്ക് പോണുണ്ടോ?.... അവിടെ മുറിയെല്ലാം ഒന്ന് വൃത്തിയാക്കേണ്ടെ… പിന്നെ എനിക്ക് കുറച്ച് ഉടുപ്പുകളൊക്കെ എടുക്കണം."
'പാര്‍വ്വതി പറയുന്നതൊന്നും ഉണ്ണിക്ക് ശ്രദ്ധിക്കാനായില്ല.. ചിന്തയിലാണ്ട ഉണ്ണിയെ പാര്‍വ്വതി പലതവണ ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും പറ്റിയില്ലാ…..'
"പാര്‍വ്വതീ….. നമുക്ക് കുന്നംകുളത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം
… ചിലപ്പോള്‍ അവിടെ ഭക്ഷണം ഇല്ലെങ്കില്‍ പിന്നെ ഇത്രയും വരാന്‍ ബുദ്ധിമുട്ടാ……. ആ സ്ഥലത്ത് ഒന്നും കിട്ടുകയില്ലാ..………."
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് സീഗള്‍ ഹോട്ടലില്‍ കയറി….
ഭക്ഷണം ഓര്‍ഡര്‍ കൊടുത്ത ഉണ്ണിയെ അവിടെ സൂപ്പ് കുടിച്ചുംകൊണ്ടിരുന്ന ഒരു യുവതി ശ്രദ്ധിച്ചുകൊണ്ടിരുന്നു….
"ഉണ്ണ്യേട്ടാ ഏതാ ആ പെണ്ണ് ………. ഇങ്ങോട്ടെന്നെ നോക്കിക്കൊണ്ടിരിക്കുന്നത്.. നമുക്ക് ഭക്ഷണം വേഗത്തില്‍ കിട്ടുന്ന അടുത്തുള്ള ബ്രാഹ്മിന്‍സ് കഫേയില്‍ പോയി കഴിക്കാം…"
"നാശം അവളുടെ ഒരു നോട്ടം കണ്ടില്ലേ.. എന്തെങ്കിലും കഴിച്ച് വേഗം പോകാതെ വല്ലോരേം നോക്കിയിരിക്കുന്നു കഴുത……. പാര്‍വ്വതിക്കരിശം വന്നു…."
"ഉണ്ണ്യേട്ടാ ഇവിടെ ഫേമിലി റൂമൊന്നും ഇല്ലേ?............"
"ഇവിടെ എന്താ കുഴപ്പം പാര്‍വ്വതീ‍……….."
"കുഴപ്പം ഒന്നും ഇല്ലാ…………"
"ഇവിടെ കാറ്റ് കുറവാ…………"
"ഫാനിന്റെ സ്പീഡ് കൂട്ടി ഇടാന്‍ പറയാം…."
"ഹൂം……."
ഉണ്ണിക്ക് പെണ്ണിന്റെ മനശ്ശാസ്ത്രം പിടി കിട്ടിയില്ലാ……
ഓറ്ഡര്‍ ചെയ്ത് ഭക്ഷണം എത്തിയെങ്കിലും, പാര്‍വ്വതിക്ക് രുചിയോടെ ഭക്ഷിക്കാനായില്ല്ലാ….
സൂപ്പ് കുടിച്ച് കഴിഞ്ഞ പെണ്ണ് അതിന്നിടയില്‍ ഉണ്ണിയുടെ ടേബിളിന്നരികിലെത്തിയിട്ട്………
"പാര്‍വ്വതി ഇന്റെറ്നാഷനിന്റെ എം ഡിയല്ലേ?" എന്ന് ചോദിച്ചു……
അതെ എന്ന് തലയാട്ടി ഉണ്ണി ഭക്ഷണത്തില്‍ ശ്രദ്ധിച്ചു……..
അവിടെ തന്നെ നിന്നിരുന്ന പെണ്ണ്………. ഞാന്‍ സീലാണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവാണെന്ന് പരിചയപ്പെടുത്തി.
ഭക്ഷണം കഴിഞ്ഞിട്ട് സംസാരിക്കാമെന്ന് പറഞ്ഞുവെങ്കിലും അവള്‍ ഉണ്ണിയുടെ അടുത്ത് ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നു…… ഇതെല്ലാം കണ്ട് ഒട്ടും രസിക്കാത്ത പാര്‍വ്വതി പരിസരബോധം ന്‍ഷ്ടപ്പെടുത്താതെ ഒരു വിധം ഭക്ഷണം കഴിച്ച് തീര്‍ത്തു…….
"ഉണ്ണിയേട്ടാ‍ നമുക്ക് പോകാം വേഗം എന്നും പറഞ്ഞ പാര്‍വ്വതി തീടുക്കത്തില്‍ ഉണ്ണിയെയും കൊണ്ട് കാറിന്നടുത്തെത്തി…"
കാറ് വരെ അനുഗമിച്ച ആ പെണ്ണ്………
"ആരാ സാറെ കൂടെയുള്ളത്?"
"ഇത് പാറ്വതി………. പാര്‍വതി ഇന്ററ്നാഷണലിന്റെ പാര്‍ട്ടണര്‍ എന്ന് പരിചയപ്പെടുത്തി…."
ഉണ്ണിയെ വേഗം കാറിന്നുള്ളിലേക്ക് കയറ്റിയ പാര്‍വ്വതിക്കാകെ വെപ്രാളമായി…….
"നമുക്ക് വേഗം പോകാം ഉണ്ണ്യേട്ടാ…………."
പാര്‍വ്വതിയുടെ ഭാവപ്പകര്‍ച്ച ഉണ്ണി ഇപ്പോഴാ ശ്രദ്ധിച്ചത്……
അവളുടെ ഉള്ളിലെ തീ ആളിക്കത്താന്‍ തുടങ്ങി……
പാര്‍വ്വതിയെ മോഡേണ്‍ സൊസൈറ്റിയിലേക്ക് കൊണ്ട് വന്നില്ലെങ്കില്‍ കാര്യം അങ്കലാപ്പിലാകുമെന്ന് ഉണ്ണി ഭയപ്പെട്ടു…….
വീട്ടിലെത്തിയ പാര്‍വ്വതി ഉണ്ണിയോടോ, വലിയമ്മയോടോ ഒന്നും ഉരിയാടാതെ വീട്ടിന്നുള്ളിലേക്ക് കയറിപ്പോയി…
[തുടരും]

Copyright © 2009. All rights reserved

Friday, February 13, 2009

എന്റെ പാറുകുട്ടീ..... [നോവല്‍] ഭാഗം 19

പതിനെട്ടാം ഭാഗത്തിന്റെ തുടര്‍ച്ച...>>>


“ഈ പാറുകുട്ടിക്കെന്ത് പറ്റി. പഠിത്തത്തില്‍ താല്പര്യം ഇല്ല. എന്നും എന്നെ കണ്ട് കൊണ്ടിരിക്കണമെന്നോ. എന്താ ഒരു മാര്‍ഗ്ഗം. വീട്ടില്‍ നിന്നാല്‍ അവളുടെ പഠിപ്പ് ശരിയാകില്ല. നാളെ അവളുടെ കോളേജിലെത്തി പ്രിന്‍സിപ്പലിനെ കാണണം. അവരുടെ അഭിപ്രായങ്ങള്‍ ആരായണം... ഉണ്ണി ചിന്താമഗ്നനായി”

‘ഞാന്‍ അവളെ ഇത്രമാത്രം സ്നേഹിക്കാന്‍ പാടില്ലാത്തതായിരുന്നു. അവളുടെ മനോഗതം എനിക്കറിയാം. പിഞ്ചുകുഞ്ഞിന്റെ മനസ്സാ അവള്‍ക്ക്. അവള്‍ വിഷമിക്കുന്നത് എനിക്കിഷ്ടമില്ലാ.. ഒരു മൂന്ന് കൊല്ലം അവളോട് ത്യാഗം സഹിക്കാന്‍ പറഞ്ഞു മനസ്സിലാക്കണം’

“ഉണ്ണി പിറ്റേ ദിവസം കോളേജിലെത്തി. മെര്‍സീഡസ് കാറില്‍ വന്നെത്തിയ ഉണ്ണിയെ കോളേജിലെ മൊത്തം കുട്ടികള്‍ കൌതുകത്തോടെ നോക്കി. കാറിനെ പോലെ തന്നെ സുന്ദരനായ ഉണ്ണിയെ പെണ്‍കുട്ടികള്‍ ഇമവെട്ടാതെ നോക്കി നിന്നു. പാര്‍വ്വതിയെ ചേര്‍ക്കാന്‍ കൊണ്ട് വന്നതിന് ശേഷമാണ് പ്രിന്‍സിപ്പല്‍ മനസ്സിലാക്കിയത് ഉണ്ണിയെ. പ്രമുഖ ബിസിനസ്സ് കാരനും, ഗ്രേറ്റ് ബ്രിട്ടനിലെ പ്രശസ്തമായ കോളേജില്‍ നിന്നുള്ള എം ബി എ ക്കാരനും ആണെന്ന്. ഈ പ്രദേശത്തെ ആദ്യത്തെ യൂറോപ്പില്‍ പോയി പഠിച്ച ആള്‍..“
“പ്രിന്‍സിപ്പാള്‍ അങ്ങോട്ടിറങ്ങിച്ചെന്ന് ഉണ്ണിയെ അകത്തേക്കാനയിച്ചു. രാജകീയമായി സ്വീകരിച്ചു. കോമേഴ്സ് വിഭാഗത്തിലെ എല്ലാ ടീച്ചേര്‍സിനെയും ഒരു എമര്‍ജന്‍സി മീറ്റിങ്ങിനായി പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി.. എല്ലാവര്‍ക്കും ഉണ്ണിയെ പരിചയപ്പെടുത്തി. ഉണ്ണിക്ക് അല്പം പരിഭ്രമം ഇല്ലാതിരുന്നില്ല. ഉണ്ണി വന്ന വിഷയം ചോദിക്കാന്‍ മറന്ന് പോയ പ്രിന്‍സിപ്പാള്‍, ഉണ്ണിയുടെ ലണ്ടനില പഠനത്തെപ്പറ്റിയും മറ്റും ചോദിച്ചറിഞ്ഞു. ഈ കോളേജില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഗസ്റ്റ് ലക്ചററായി വരാന്‍ പറ്റുമോ എന്ന് വളരെ താഴ്മയായി അപേക്ഷിച്ചു.”

“പിന്നീട് ആലോചിച്ച് പറയാം എന്ന് പറഞ്ഞ ഉണ്ണി, വന്ന കാര്യം പറഞ്ഞു. എല്ലാ ടീച്ചേര്‍സിന്റെയും സാന്നിദ്ധ്യത്തില്‍ തന്നെ പാര്‍വ്വതിയെ വിളിച്ച് വരുത്തി”

“ഓഫീസ് റൂമിലെത്തിയ പാര്‍വ്വതിയെ പറ്റി സിസ്റ്റര്‍ നിര്‍മ്മല പറഞ്ഞു ഈ കുട്ടി എന്നും വളരെ ദു:ഖിതയായാണ് കാണപ്പെടുന്നത്. രക്ഷിതാക്കളെ വിളിപ്പിക്കണമെന്ന് കരുതിയിരിക്കയായിരുന്നു.”

“സാറിന്റെ ആരാ ഈ കുട്ടി.....

“എന്റെ ഫസ്റ്റ് കസിനാണ്..........

“ജനിച്ച് വളര്‍ന്നത് എന്റെ കൂടെയാണ്. പുതിയ അന്ത:രീക്ഷം പിടിച്ച് വരുന്നതല്ലേ ഉള്ളൂ.. ഹോം സിക്നസ്സ് കാണും..”

“അതൊക്കെ മാറാനുള്ള ദിവസങ്ങളായല്ലോ. എത്രയോ കുട്ടികളെ പോറ്റി വളര്‍ത്തിയ ആളാ ഞാന്‍... എനിക്ക് ഈ കുട്ടിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.. മിക്ക ദിവസവും പട്ടിണിയാ ഇവള്‍.. ഇന്നെലെ അര്‍ദ്ധരാത്രി ഇവളുടെ റൂം മേറ്റ് ഇവളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എന്റെ അടുത്ത് വന്നിരുന്നു.. മെസ്സ് അടച്ചതിന്നാല്‍ ഞാ‍ന്‍ ഉണ്ടാക്കിക്കൊടുത്ത കട്ടന്‍ കാപ്പി മാത്രമാണവളുടെ വയറ്റിലുള്ളത്..”

“തല കുമ്പിട്ട് നിന്ന പാര്‍വ്വതിയെ പ്രിന്‍സിപ്പാള്‍ അടുത്ത് വിളിച്ച് സ്വന്തം കുഞ്ഞിനോടെന്ന പോലെ കാര്യം തിരക്കി”

‘ ഗദ്ഗദത്തോടെ പാര്‍വതി........ ‘

“എനിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാനാവില്ല എന്ന് പറഞ്ഞതും പൊട്ടിക്കരഞ്ഞ് മോഹാലസ്യപ്പെട്ട് വീഴാന്‍ പോയി’


'ഉണ്ണിയാകെ ധര്‍മ്മ സങ്കടത്തിലായി. എന്ത് ചെയ്യേണ്ടെന്നറിയാതെ പതറി. ശങ്കരേട്ടനെ വിളിച്ച് വരുത്തിയാലോ എന്നാലോചിച്ചു’

‘പ്രിന്‍സിപ്പാള്‍ ഉണ്ണിയോട്...........‘

“ഇന്ന് തല്‍ക്കാലം പാര്‍വ്വതിയെ വീട്ടിലേക്ക് കൊണ്ട് പൊയ്കോളൂ.. നമുക്കൊരു പരിഹാരം ഉണ്ടാക്കാം.ഞാന്‍ നാളെ സിസ്റ്റര്‍ നിര്‍മ്മലയെ ഉണ്ണിയുടെ വീട്ടിലേക്കയക്കാം”

“ശരി സിസ്റ്റര്‍...........“

“എന്നാല്‍ ഞങ്ങളിറങ്ങിക്കോട്ടെ?...........”

‘പോയി വരൂ മക്കളെ... പ്രിന്‍സിപ്പാള്‍ ആശിവര്‍ദിച്ചു’

‘ഇനി പാര്‍വ്വതിയെ എന്ത് ചെയ്യണമെന്നറിയാതെ ഉണ്ണി അവളെ കാറില്‍ കയറ്റി എങ്ങോട്ടോ ഓടിച്ച് പോയി ഒന്നും ഉരിയാടാതെ. ഇവളെ എന്ത് ചെയ്യും.. അവളുടെ തള്ള പിണങ്ങിപ്പോയി.. ജാനുവിനെ പറഞ്ഞ് വിട്ടു’

“ടൌണില്‍ പലവട്ടം കറങ്ങിത്തിരിഞ്ഞ് ഉണ്ണി, വലിയമ്മയുടെ മകന്റെ വീട്ടിലെത്തി. ബാലേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞു... അല്പം ചിന്തിച്ചതിന് ശേഷം വക്കീലായ അദ്ദേഹം പോംവഴി കണ്ട് പിടിച്ചു..”

“ഉണ്ണീ......... നീ പേടിക്കേണ്ട... വഴിയുണ്ട്... ഞാന്‍ കോടതിയില്‍ നിന്ന് വരുന്ന വരെ നിങ്ങള്‍ ഇവിടെ ഇരിക്ക്... അല്ലെങ്കില്‍ അവളിവിടെ ഇരുന്നോട്ടെ.. ഇവിടെ അമ്മയും മറ്റുമൊക്കെ ഉണ്ട്.. നീ ഓഫീസില്‍ പോയി ഒരു അഞ്ചുമണിയോടെ ഇവിടെ എത്തിയാല്‍ മതി”

“അപ്പോഴെക്കും ഉണ്ണിയുടെ വലിയമ്മ പൂമുഖത്തെത്തി... കാര്യങ്ങളൊക്കെ തിരക്കി”

“ഇതാ ഇത്ര ആനക്കാര്യം.......... മോള് ഇവിടെ നിന്നോ......... കോളേജിലൊക്കെ ഇവിടെ നിന്ന് പോകാം.. ബാലനിപ്പോള്‍ ചാവക്കാട് കോടതിയിലാ അധികവും.. അവന്റെ കൂടെ കാറില്‍ പോയി വരാം”

“വലിയമ്മ പാര്‍വ്വതിയെ അകത്തെക്ക് വിളിച്ചോണ്ട് പോയി. പാര്‍വ്വതിയെ കാര്യങ്ങളെല്ലാം പറഞ്ഞു ബോധിപ്പിച്ചു. പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിച്ചു. നിന്നെ എത്ര വരെ പഠിപ്പിക്കാനും ഉണ്ണി തയ്യാറാ.. മോള് അവന്‍ പറയുന്നതെല്ലാം കേള്‍ക്കണം.. അവന്റെ തന്തയും തള്ളയും ഇല്ലാ ഇപ്പോള്‍... നീയാണ് അവന് തുണ.. നിന്നെ തന്നെയേ അവന്‍ കെട്ടുകയുള്ളൂ.. അവനെ മനസ്സ് നിറയെ നീയാണ്.. അത് പല തവണ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടിട്ടുണ്ട്.”

‘നിന്നെ പഠിപ്പിച്ച് വലിയവളാക്കെണമെന്നും, ഉണ്ണിയുടെ കമ്പനിയില്‍ ഡയറക്ടറായി വെക്കണമെന്നുമുള്ള മോഹങ്ങളൊക്കെ അവന്‍ പലതവണ ഇവിടെ വന്ന് പറഞ്ഞിട്ടിട്ടുണ്ട്. മോള് ധൈര്യമായി ഇരുന്നോളൂ....വലിയമ്മയുണ്ട് എന്റെ മോള്‍ക്ക്... കരയുകയൊന്നും വേണ്ട....”

“ഉണ്ണിക്ക് സൌകര്യം പോലെ നിന്നെ വന്ന് ഇവിടെ കണ്ട് കൊള്ളും.. നിങ്ങള്‍ രണ്ടാ‍ളും ഒരു മുറിയിലാ കിടക്കുന്നതെന്നും, രണ്ടാള്‍ക്കും പിരിഞ്ഞിരിക്കാന്‍ പറ്റില്ലാ എന്നും എല്ലാം ഈ വലിയമ്മ അറിഞ്ഞിട്ടിട്ടുണ്ട്. ഉണ്ണി വളരെ നല്ലവനും, ഈശ്വര വിശ്വാസിയും ആണ്.. നിനക്കവനെ വേണമെങ്കില്‍ അവന്‍ പറഞ്ഞത് അനുസരിക്കണം.. ജീവിതമായാല്‍ ത്യാഗങ്ങള്‍ സഹിക്കണം...”

“നീ ബാലേട്ടനെ കണ്ടില്ലെ... പഠിച്ച കാരണം.... ജോലിയെടുത്ത് ജീവിക്കുന്നത് കണ്ടില്ലേ..കുടുംബത്തിലെ വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും അവനെടുക്കില്ലാ....”

‘മോള് പോയി മുഖമെല്ലാം കഴുകി വാ..... വലിയമ്മ ചോറ് വിളമ്പിത്തരാം.....’

“പാര്‍വ്വതി ഊണ് മുറിയിലെത്തി”

“ഞാനെടുത്ത് കഴിച്ചോളാം.... വലിയമ്മ ഇരുന്നോ......... ഞാന്‍ വിളമ്പിത്തരാം.....”

“പാര്‍വ്വതിയെ നന്നേ ബോധിച്ചു വലിയമ്മക്ക് .... വളപ്പെല്ലാം കൊണ്ട് കാണിച്ച് കൊടുത്തു.. പാര്‍വ്വതിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു വലിയമ്മ”

‘വെറും നാലഞ്ച് മണിക്കൂറ് കൊണ്ട് പാര്‍വ്വതി മാനസാന്തരപ്പെട്ടു. ഉണ്ണിയെ കാത്തും കൊണ്ടിരുന്നു..’

‘ഉണ്ണിയുടെ കാറിന്റെ ശബ്ദം കേട്ടതും.. പാര്‍വ്വതി ഓടി കയ്യാലയുടെ ഉമ്മറത്തേക്ക് എത്തി’

“ചിരിച്ച മുഖവുമായി ഉണ്ണിയെ വരവേറ്റ പാര്‍വ്വതിയെ കണ്ട് ഉണ്ണി അന്തം വിട്ടു”.....

“ഉണ്ണ്യേട്ടാ......... ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ചോളാം... എന്നെ ഉണ്ണ്യേട്ടന്‍ എല്ലാ ശനിയും കോളേജില്‍ നിന്ന് നമ്മളുടെ വീട്ടിലേക്കോ, ഇവിടെക്കോ കൊണ്ട് വന്നാല്‍ മതി”

"എന്താ നിനക്കിങ്ങനെ ഒരു മനം മാറ്റം.... ആരാ നിന്നെ ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ വഴിയൊരുക്കിയത്.....”
“വലിയമ്മ എന്നോട് ഇവിടെ താമസിച്ചോളാനും, ബാലേട്ടന്‍ കോടതിയില്‍ പോകുമ്പോള്‍ കോളേജില് വിട്ടോളുമെന്നെല്ലാം പറഞ്ഞു.. പിന്നീട് വലിയമ്മയുടെ പല ഉപദേശങ്ങളെന്നെ പലതും ചിന്തിപ്പിച്ചു. അങ്ങിനെ എനിക്കൊരു ആത്മധൈര്യം വന്നു. ഉണ്ണിയേട്ടന് എന്നെ ഇങ്ങോട്ട് കൊണ്ട് വരുവാന്‍ തോന്നിപ്പിച്ചത്, ഉണ്ണിയേട്ടന്റെ മണ്മറഞ്ഞ ചേച്ചി തന്നെ. സംശയമില്ല”

“ഉണ്ണിയേട്ടന് ഞാന്‍ എന്തായിക്കാണണമെന്നും മറ്റും വലിയമ്മയില്‍ നിന്നാ ഞാന്‍ അറിഞ്ഞത്... പിന്നെ വലിയമ്മ വേറെ ചിലതൊക്കെ പറഞ്ഞു.. എനിക്ക് സന്തോഷമായി ഉണ്ണ്യേട്ടാ... ഇനി ഞാനൊരിക്കലും ഉണ്ണ്യേട്ടനെ അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കില്ല”

“നമുക്കിന്ന് ഈ വീട്ടില്‍ താമസിക്കാം... എന്ത് വലിയ വീടാണല്ലേ ഇത്. കറണ്ടും പൈപ്പ് വെള്ളമൊന്നും ഇല്ല... എന്നാലും വലിയമ്മയുടെ സ്നേഹം കുറച്ചും കൂടി ആസ്വദിക്കണം എനിക്ക്. നാളെ കാലത്ത് എന്നെ കുന്നംകുളത്ത് വിട്ടാല്‍ മതി.. ഞാന്‍ കോളേജിലെത്തിയാല്‍ ഉണ്ണ്യേട്ടന്റെ ഓഫീസിലേക്ക് വിളിച്ച് പറയാം..”

‘ന്താ ഉണ്ണ്യേട്ടനൊന്നും മിണ്ടാത്തെ.... ഞാന്‍ ഉണ്ണ്യേട്ടനെ തൊട്ടിട്ടെത്ര ദിവസമായി... ഞാന്‍ എത്രമാത്രം ദു:ഖിച്ചുവെന്നറിയാമോ ന്റെ ഉണ്ണ്യേട്ടനെ കാണാഞ്ഞ്....’

“പാര്‍വ്വതി അവളുടെ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.. ഉണ്ണ്യേട്ടാ........ നിക്കെന്റെ ഉണ്ണ്യേട്ടനെ എപ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ തോന്നുണൂ........ നിക്ക് ഹോസ്റ്റലിലേക്ക് കൊണ്ടോകാന്‍ ഉണ്ണ്യേട്ടന്റെ ഒരു ഫോട്ടൊ തരണം”

‘പാര്‍വ്വതിയുടെ കൂടെ ഉണ്ണി വീട്ടിന്നകത്തേക്ക് കയറി... ബാലേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞു.. പ്രശ്നങ്ങള്‍ക്കൊക്കെ ഒരു തീരുമാനം കണ്ടതില്‍ എല്ലാവര്‍ക്കും സന്തോഷമായി’

[തുടരും]

Copyright 2009. All Rights Reserved










Thursday, February 12, 2009

എന്റെ പാറുകുട്ടീ... [നോവല്‍] ഭാഗം 18

പതിനേഴാം ഭാഗത്തിന്റെ തുടര്‍ച്ച....>
>>
കാലചക്രത്തിന്റെ പ്രയാണത്തില്‍ സംഭവവികാസങ്ങളേറെ.... പാറുകുട്ടി ഗുരുവായൂരുള്ള കോളെജില്‍ ബി കോമിന് ചേര്‍ന്നു.. ഹോസ്റ്റലില്‍ ചേര്‍ത്തിയെങ്കിലും പാര്‍വ്വതി അവിടെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ല.. എന്നും പോയി വന്നു. ആദ്യത്തെ ഒരാഴ്ച ഹോസ്റ്റലില്‍ നില്‍ക്കേണ്ടിവന്നു.. പാര്‍വ്വതി വീട്ടിലില്ലാത്തതിനാല്‍ ഉണ്ണി കൂടുതല്‍ ബേംഗ്ലൂരിലെ ഓഫീസില്‍ താമസിച്ചും കൊണ്ടിരുന്നു...
വാരാന്ത്യത്തില്‍ സ്വഗൃഹത്തിലെത്തിയ പാര്‍വ്വതിക്ക് ഉണ്ണിയെ കാണാനൊത്തില്ല.. അവള്‍ വിവരങ്ങളൊന്നും മറിയാഞ്ഞതിനാല്‍ അമ്മയുമായി ശണ്ഠ കൂടി.. വീട്ടില്‍ നിന്നേ ഇനി കോളേജിലേക്ക് പോകൂ എന്നു പറഞ്ഞു അവിടെ തന്നെ നില്പായി..
തിങ്കളാഴ്ച കാലത്ത് ഉണ്ണിയെ പ്രതീക്ഷിച്ച് പാര്‍വ്വതി കോളേജില്‍ പോകാന്‍ വൈകി. ഉണ്ണി വന്ന് കണ്ടില്ല. പാര്‍വ്വതിക്ക് ആകെ മന:ക്ലേശമായി. ലൈന്‍ ബസ്സിന് കോളേജിലേക്ക് പോയി... സന്ധ്യയാകുമ്പോഴെക്കും തിരിച്ചെത്തി.
പാര്‍വ്വതി വീട്ടിലെത്തിയതിനാല്‍ പാര്‍വ്വതിയുടെ അമ്മ വിഷമിച്ചു. ഇനി ഉണ്ണിയെ ധിക്കരിച്ച് ഹോസ്റ്റലില്‍ നില്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന പാര്‍വ്വതിയെ കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ പാര്‍വ്വതിയുടെ അമ്മയെ ചിന്താക്കുഴപ്പത്തിലാക്കി...
"ഈ ഉണ്ണ്യേട്ടനെ എങ്ങിനെയാ ഒന്ന് കണ്ട് കിട്ടുക. പാര്‍വ്വതിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റി.തുപ്രമ്മനെ ഓഫീസിലേക്ക് പറഞ്ഞയച്ചാലോ?.. അപ്പോള്‍ ആര് അന്വേഷിച്ചു ചെന്നു, എന്തിന് ചെന്നു ഒക്കെ ഉണ്ണ്യേട്ടന്‍ അറിഞ്ഞാല്‍ അതിലേറെ കുഴപ്പം. പാര്‍വ്വതിയുടെ വീട്ടില്‍ നിന്നുള്ള കോളേജിലേക്കുള്ള യാത്ര തുടര്‍ന്നു”
‘ഒരു ദിവസം പാര്‍വ്വതി കോളേജില്‍ പോയ നേരം ഉണ്ണി വീട്ടിലെത്തി. കാറ് മുറ്റത്ത് തന്നെ നിര്‍ത്തി വീട്ടിലേക്ക് കയറി’
അമ്മായീ..............
“എന്താ മോനേ...........
“നിന്നെ കണ്ടിട്ട് എത്ര നാളായി മോനെ.........
“ഞാന്‍ ഇപ്പോള്‍ ബേഗ്ലൂരിലെ ഓഫീസ് വിപുലീകരിക്കയാണ്. ഇനി അവിടെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.”
“എന്താ അമ്മായി പാര്‍വ്വതിയുടെ വിശേഷം. അവള്‍ എല്ലാ ശനിയാഴ്ചയിലും വരാറില്ലേ?... അവള്‍ക്ക് സുഖമല്ലേ............
“എന്താ അമ്മായി ഒന്നും മിണ്ടാത്തെ...”
“അതേ മൊനെ....... അവള്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നില്ല.. പകരം ഇവിടെ നിന്ന് ലൈന്‍ ബസ്സില്‍ പോകുകയാണ്“...
“ഉണ്ണി ഇത് കേട്ട് പെട്ടെന്ന് പ്രകോപിതനായില്ലെങ്കിലും, അമ്മായിയോട് പറഞ്ഞു, എനിക്ക് ഇഷ്ടമില്ലാതെ ആര് എന്തു പ്രവര്‍ത്തിച്ചാലും,അതിന്റെ അനന്തരഫലം എന്താണെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ?....
“ഞാന്‍ പാര്‍വ്വതിയുടെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം കല്പിക്കുന്നു.. വീട്ടിലെ ചുറ്റുപാടുകള്‍ അവള്‍ക്ക് പഠിച്ചുയരാന്‍ ഒരു പക്ഷെ സാധിച്ചുവെന്ന് വരില്ല. അതിനാലാണ് ഹോസ്റ്റലില്‍ നില്‍ക്കാന്‍ നിര്‍ബന്ധിച്ചതും, അങ്ങിനെയുള്ള ഏര്‍പ്പാടുകളുണ്ടാക്കിയതും”
“ഞാന്‍ ഓഫീസിലേക്ക് തിരിക്കുകയാ അമ്മായീ... പാര്‍വ്വതിയോട് വിശേഷങ്ങളൊക്കെ പറയുക. എന്റെ താല്പര്യത്തിനൊത്ത് കാര്യങ്ങളൊക്കെ നീക്കാന്‍ അവളെ പ്രാപ്തയാക്കേണ്ടത് അമ്മയിയാണ്. ഞാന്‍ ഇന്ന് അവളുടെ കോളേജ് പ്രിന്‍സിപ്പലിനെ കാണുന്നുണ്ട്.”

“പാര്‍വ്വതിയുടെ അമ്മയുടെ ഉള്ളില്‍ തീ ആളിക്കത്തി..........“
“സന്ധ്യാ നേരത്ത് വീട്ടില്‍ വന്ന് കയറിയ പാര്‍വ്വതിയെ ശകാരിച്ചു.. നീ ഒരുത്തി കാരണം ഈ വീട്ടില്‍ സ്വസ്ഥതയില്ലല്ലോ എന്റെ തേവരേ... ആ മാതാവ് പൊട്ടിക്കരഞ്ഞു... പഠിക്കാന്‍ ഒരുത്തന്‍ ഇത്രയും സഹായിച്ച് ഒരിടത്ത് കൊണ്ട് ചെന്നാക്കി അവളിപ്പോള്‍ തന്നിഷ്ടത്തിന് നടക്കുന്നു.. എവിടേക്കാ ഈ പോക്ക് എന്റെ തേവരേ.... മാധവി തേങ്ങി....”
“മോളെ പാര്‍വ്വതി..... നിനക്ക് അഹമ്മതിയാ........... ജാനുവിന്റെ വാക്കും കൂടി കേട്ട പാര്‍വ്വതി പൊട്ടിത്തെറിച്ചു...”
“ഞാന്‍ കോളേജ് ഹോസ്റ്റലില്‍ നില്‍ക്കില്ല..എനിക്ക് വീട്ടീ നിന്ന് പോയാല്‍ മതി. ഞാന്‍ ഇനി ഉണ്ണ്യേട്ടന്‍ വരുന്ന വരെ കോളെജിലേക്ക് പോണില്ലാ...”
“ആ ഇതൊക്കെ അങ്ങ്ട്ട് നേരിട്ട് പറഞ്ഞുകൂടെ ഉണ്ണിയേട്ടനോട് നിനക്ക്... അതെങ്ങിനെയാ ആ അളുടെ മുന്‍പില്‍ നിന്റെ നാവ് പൊങ്ങുകയില്ലല്ലോ?... ജാനുവിന്റെ വാക്കുകള്‍ കേട്ട് പാര്‍വ്വതി തെല്ലൊന്നടങ്ങി”
‘പാര്‍വ്വതീ‍..............
എന്താ അമ്മേ............
ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞു....
നീ ഏതായാലും വന്നല്ലോ... ഇനി സാധാരണ സന്ധ്യാ നേരത്ത് ചെയ്യാനുള്ള പണികളെല്ലാം ചെയ്തോ.. ആ ഉണ്ണിയെല്ല്ലാം പെട്ടെന്ന് കയറി വന്നാലെത്തെ സ്ഥിതി അറിയാമല്ലോ?.....
“ശരി അമ്മേ”............
“മാധവി അമ്മ പറഞ്ഞു തീരുന്നതിന് മുന്‍പ് ഉണ്ണിയുടെ കാറിന്റെ ശബ്ദം കേട്ട പാര്‍വ്വതി ഓടി മച്ചിന്റകത്ത് ഒളിച്ചു. വീട്ടിലെത്തിയ ഉണ്ണിയെ കണ്ട് മാധവി അമ്മ പരിഭ്രമിച്ചു.......“
“അമ്മായീ.......... ഉണ്ണി നീട്ടി വിളിച്ചു...........
‘എന്താ മോനെ........... എന്താ കുടിക്കാന്‍ എടുക്കേണ്ട്....
‘നിക്ക് ഇപ്പൊ ഒന്നും വേണ്ട..... നല്ല സുഖം ഇല്ല.. വൈകിട്ട് പൊടിയരിക്കഞ്ഞിയും, ചുട്ട പപ്പടവും മതി.. കാലാകുമ്പോള്‍ പറഞ്ഞാ മതി.. ഞാന്‍ അടുക്കളേല് വന്ന് കഴിച്ചോളാം’............
‘ശരി എന്നും പറഞ്ഞു മാധവി അമ്മ അടുക്കളയിലേക്ക് പോയി.. പാര്‍വ്വതി വീട്ടിലുള്ള കാര്യം പറയാനുള്ള ധൈര്യം ആ മാതാവിനുണ്ടായിരുന്നില്ല... “ഉണ്ണിയുടെ കയ്യിരുപ്പ് അറിയാവുന്ന മാധവി അമ്മ അസ്വസ്ഥതയായി...“
“ആരാണൊന്ന് സഹായിക്കാനുള്ളത് ഇടനിലക്കാരനായി. നേരം അധികം വൈകിയിട്ടില്ലല്ലോ. തുപ്രമ്മാന്റെ വീട്ടില്‍ ചെന്ന് കാല് പിടിച്ച് കേണാല്‍ ഒരു പക്ഷെ അദ്ദേഹം വന്ന് ഇടപെട്ട് കാര്യങ്ങള്‍ക്കൊക്കെ ഒരു ശമനം ഉണ്ടാക്കിത്തരും. എന്നെ പലതവണ ശകാരിച്ച് പറഞ്ഞതാണ്, മോളെയും കൂട്ടി ഈ വീട്ടില്‍ നിന്ന് പൊയ്കോളാന്‍... ആ ആളുടെ അടുത്തേക്ക് തന്നെ പോകേണ്ട ഗതി വന്നല്ലോ എന്നോര്‍ത്ത് പാവം മാധവി അമ്മ.....”

“തുപ്രേട്ടാ.........
“ആ ഇതാരാ...... മാധവിയോ....... എന്താ ഈ നേരത്ത് തുപ്രന്റെ കെട്ടിയോള് ആരാഞ്ഞു”
“അത്യാവശ്യം ഒരു കാര്യം പറയാനുണ്ട്...”
“നീയിങ്ങ്ട്ട് കേറി ഇരിക്ക്... അങ്ങോര് നാമം ചൊല്ലിക്കഴിഞ്ഞ് ഇപ്പൊ എത്തും. ദീപാരാധന തുടങ്ങി. രണ്ട് മിനിട്ട് മതി”.
“എന്താ പ്രത്യേകിച്ച് ഇപ്പോ.... ഇപ്പോ അണക്ക് സുഖമാണല്ലോ... നിന്റെ മോളും ഇല്ലാ... ആ ഉണ്ണിയാണെങ്കില്‍ വല്ലപ്പോഴുമൊക്കെയെ വരുന്നുള്ളൂ....”
“ഹൂം.... നിനക്കും നല്ല കാലം വന്നുവല്ലേ.........“
‘മാധവി അമ്മയുടെ തേങ്ങല്‍ കേട്ട് തുപ്രന്റെ കെട്ടിയോള്‍ക്ക് സഹിച്ചില്ല... എന്തുണ്ടായി മാധവീ....... എന്താ ഇപ്പൊ പ്രശ്നം....”
‘ഒന്നും പറേണ്ടാ എന്റെ ഏട്ടത്തീ........ എല്ലാം ഞാന്‍ തുപ്രേട്ടനോട് പറയാം.. എനിക്കൊന്നിനുമുള്ള ശക്തി ഇല്ലാ....”
ആ ഇതാ അവരെത്തി............
‘മാധവി അമ്മ രണ്ട് മിനിട്ടുകൊണ്ട് തുപ്രേട്ടനോട് കാര്യങ്ങളെല്ലാം ബോധിപ്പിച്ചു.. അക്ഷരാര്‍ത‍ത്ഥിത്തില്‍ കാലില്‍ വീണ് മാപ്പപേക്ഷിച്ചു....’
എന്റെ കുടുംബത്തിനെ സഹായിക്കണമേ തുപ്രേട്ടാ‍.....
‘ഞാന്‍ നാളെ ത്തന്നെ പടിയിറങ്ങിക്കൊള്ളാമേ.........

“മാധവീ....... മാപ്പര്‍ഹിക്കാത്ത തെറ്റാ നിങ്ങളീ ചെയ്തത്...”
ആ ചെക്കനങ്ങിനേം.... ഇതറിഞ്ഞലുണ്ടാകുന്ന അങ്കം അറിയാമല്ലോ... ഇത്ര നേരമായിട്ടും പാര്‍വ്വതി ആ വീട്ടിലുള്ള വിവരം അവനറിയാതെ പോയി അല്ലേ... അമ്മയും മോളും കൊള്ളാം....

“കാലത്ത് തന്നെ ആ വീട്ടുപടി ഇറങ്ങുമെങ്കില്‍ ഞാന്‍ വരാം... ഇങ്ങോട്ട് വാ... എന്റെ പരദേവതകളെ തൊട്ട് സത്യം ചെയ്യ്............”

“എനിക്ക് നിന്നെ വിശ്വാസമില്ല മാധവീ........ നീ പെഴയാ.... എന്നെക്കൊണ്ട് നീയിങ്ങിനെ പറയിപ്പിച്ചില്ലേ?.......... “

“മാധവി സത്യം ചെയ്തു പുറത്തിറങ്ങി”

വാ നമുക്ക് പോകാം.............

“തുപ്രമ്മാന്‍ വരുമ്പോള്‍ ഉണ്ണി കുളി കഴിഞ്ഞ് മുറ്റത്ത് ഉലാത്തുകയായിരുന്നു..”

“തുപ്രമ്മാനെ ഇപ്പോ മനസ്സില്‍ വിചാരിച്ചിരിക്കയായിരുന്നു... ഇവിടെ ഇരുന്ന് നേരം പോണില്ലാ... പാര്‍വ്വതിയാണെങ്കില്‍ ഹോസ്റ്റലിലാണല്ലോ... ഇവിടെ നിന്നാല്‍ അവള്‍ക്ക് പഠിപ്പില്‍ ശ്രദ്ധിക്കാന്‍ പറ്റീന്ന് വരില്ലാ... ഞാന്‍ തന്നെ അവളെ പല പണിയും ഏല്പിക്കും... പിന്നെ അത് കൂടാതെ ഞങ്ങളുടെ തല്ല് കൂടലും അങ്ങിനെ പലതും.... അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് വേണം എന്റെ കമ്പനിയില് കൊണ്ടിരുത്താന്‍.. അപ്പോ എനിക്ക് കൂടുതല്‍ വിശ്രമവും, പിന്നെ യാത്രയും ഒക്കെ ആകാമല്ലോ.......”

“വലിയ ഒരു മനസ്സിന്റെ ഉടമയാണ് മോനെ നീ............ പക്ഷെ.........

“എന്താ തുപ്രമ്മാനെ പറഞ്ഞ് നിര്‍ത്തിയത് ..............

“അത് മോനെ...... നിനക്ക് സഹിക്ക വയ്യാത്ത വിഷമവും ദ്വേഷ്യവും വരുത്തി വെക്കാവുന്ന ഒരു കാര്യം എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ഇപ്പോ നിന്റെ അമ്മായി എന്റെ വീട്ടില്‍ വന്നിരുന്നു”

“അതെന്താ അങ്ങിനെ ഒരു കാര്യം... അങ്ങിനെ ഒരു പ്രശ്നം സാധാരണ പാര്‍വ്വതിയുള്ളപ്പോളല്ലേ ഉണ്ടാകുക.. അതിന്നവളിവിടെ ഇല്ലല്ലോ?.............

“എന്റെ ഉണ്ണ്യേ....... എല്ലാം എന്റെ ഒരു നിയോഗമാണെന്നേ എനിക്ക് പറയാനുള്ളൂ.....”
“ഉള്ള കഞ്ഞീം കുടിച്ചു ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാതെ കഴിഞ്ഞുകൂടുന്ന എന്നെ ഇങ്ങിനെ വലിച്ചിഴക്കുന്നത് നിന്റെ അമ്മായിയാ മോനെ”.........

‘മോനിങ്ങട്ട് വന്നേ.......... തുപ്രമ്മാന്‍ വീട്ടില്‍ നടന്ന പാര്‍വ്വതിയുടെ വിശേഷങ്ങളും , അവള്‍ ഇപ്പോള്‍ വീട്ടിലുള്ള കാര്യങ്ങളും, സ്വകാര്യമായി ഉണ്ണിയുടെ ചെവിട്ടില്‍ മന്ത്രിച്ചു...........”

“എല്ല്ലാം കേട്ട ഉണ്ണി ആകെ കോരിത്തരിച്ചു..............”

‘പെട്ടെന്ന് ഒരു പ്രതികരണവും ഉണ്ടാക്കില്ല എന്ന തുപ്രമ്മാനോടുള്ള ഉണ്ണിയുടെ ഉറപ്പിലാണ് ഇത്രയും അവതരിപ്പിച്ചത് ................”

തുപ്രമ്മാന്‍ യാത്രയായി..........

“ഉണ്ണി കഞ്ഞി കുടിച്ച് വന്ന് മൂകനായി കുറച്ച് ദിവസം മുറിയില്‍ കഴിച്ച്കൂട്ടി”

“താമസിയാതെ വാതിലടച്ച് കിടന്നു”................

“നേരം വെളുത്തപ്പോള്‍ വീണ്ടും തുപ്രമ്മാനെത്തി... മാധവി അമ്മ ഉണ്ണിയോട് കാര്യം ബോധിപ്പിച്ചു....“

“ഞാനെന്റെ വീട്ടിലേക്ക് പോകയാണ്... ഇനി വല്ലപ്പോഴുമൊക്കെ വരാം... പാര്‍വ്വതിയെ ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു... നിന്റെ ഉചിതം പോലെ നിനക്ക് ചെയ്യാം.. അവള്‍ ഇവിടെയുള്ള വിവരം നിനക്കറിയാമല്ലോ.... നീ എന്നോട് പൊറുക്കണം.. എന്റെ മോളോടും..... വേണമെങ്കീ ഞാനവളെയും കൊണ്ടക്കോളാം.................”

“ഉണ്ണിയുടെ മറുപടി കേള്‍ക്കാതെ ആ പാവം അമ്മ പടിയിറങ്ങി....”

“തുപ്രമ്മാനെ......... ഞാന്‍ എന്താ ചെയ്യേണ്ടെ....... എനിക്ക് ഒരു പിടീ കിട്ട്ണില്ല..... ഈ പെണ്‍കുട്ടിക്കെന്താ തുപ്രമ്മാനെ..... അവള്‍ക്ക് വല്ല മാനസികാസ്വാസ്ഥ്യങ്ങളുമാകുമോ ഇനി........”

“ഇത്രയും നല്ല കോളേജിലെ പഠിപ്പും, ഹോസ്റ്റലിലെ താമസവും, ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കാനുള്ള ഒരു ആളും, എല്ലാം ഉണ്ടായിട്ടും അവളെന്താ ഹോസ്റ്റലില്‍ നിന്ന് പഠിക്കാത്തെ.”

‘പാര്‍വ്വതീ......................

‘ഉണ്ണിയുടെ വിളി കേട്ട് പാര്‍വ്വതി വന്നില്ലാ”...........

പാര്‍വ്വതീ........ ഉണ്ണി വീണ്ടും നീട്ടി വിളിച്ചു..............

ഒരനക്കവും ഇല്ലാ...........

ജാനൂ...............

ജാനു ഓടിയെത്തി............

പാര്‍വ്വതിയില്ലേ ജാനു ഇവിടെ............

ഉണ്ട്...............

ഇന്നെലെ മുതല്‍ അവള്‍ മച്ചിന്റകത്ത് കിടപ്പാ.............

“ആഹാരമൊന്നും കഴിച്ചില്ല...................”

‘നീ അവളെ ഇങ്ങോട്ട് വിളിച്ചിട്ട് വാ................”

‘പാര്‍വ്വതീ............. ഇതാ നിന്നെ ഉണ്ണ്യേട്ടന്‍ വിളിക്കണ്.......

‘എനിക്ക് പേട്യാ അങ്ങോട്ട് ചെല്ലാന്‍..........

‘ജാനു വിവരം ഉണ്ണിയെ അറിയിച്ചു........’

“തുപ്രമ്മാന്‍ തന്നെ ചെന്ന് ആ പെണ്ണിനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ‍...“

“തുപ്രമ്മാന്‍ പാര്‍വ്വതിയെയും കൊണ്ട് ഉണ്ണിയുടെ മുന്നിലെത്തി..........”

‘പാര്‍വ്വതീ........എന്താ നിന്റെ ഭാവം.......... നിന്റെ അമ്മ പോയത് കണ്ടില്ലേ.....

‘ഇനിയിപ്പോ ജാനുവിന്റെ ആവശ്യം ഇല്ലാ..........’

‘ഞാന്‍ ഓഫീസില്‍ പോകുന്നു.... നീ കോളേജിലേക്കും പൊയ്കോ...........വൈകുന്നേരം ഇങ്ങോട്ട് വരേണ്ട... ഹോസ്റ്റലില്‍ നിന്നോണം..... കേട്ടോ”

‘പാര്‍വ്വതി ആകെ കുടുക്കിലായി....... ഇനി വീടെന്ന സ്വപ്നം ഇല്ലാതാകുകയാണ്. പഠിപ്പ് കഴിയും വരെ..എല്ലാം ഞാന്‍ വരുത്തി വെച്ചതാണ് ‘
‘പാര്‍വ്വതീ..... ഞാന്‍ പറഞ്ഞതെല്ലാം കേട്ടല്ലോ... എന്നാല്‍ പുറപ്പെട്ടോളൂ...

‘വേണമെങ്കില്‍ കുന്നംകുളം വരെ എന്റെ കാറില്‍ പോന്നോളൂ...........’

“ഒരു പ്രതികരണവുമില്ലാതെ പാര്‍വ്വതി അവിടെ തന്നെ നിന്നു.......“


[തുടരും]


Copyright © 2009. All rights reserved