Wednesday, July 22, 2009

മാന്യ ബ്ലോഗ് വായനക്കാരേ കേള്‍ക്കുക

പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ, വായനക്കാരേ

എന്റെ ബാല്യത്തിലെ മഴക്കാലം” എന്ന ബ്ലോഗ് രചന
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ [മഴക്കാലത്തിന്റെ ഓര്‍മ്മകള്‍] എന്ന പേരില്‍ വന്നത് ഒരു കന്നിക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം തന്നെയാണ്.

വായിക്കാത്തവര്‍ ഈ ലക്കം [ജൂലായ് 26] വായിക്കുക. പേജ് 84.

എന്റെ പാറുകുട്ടീ” എന്ന എന്റെ ബ്ലോഗ് നോവല്‍ താമസിയാതെ പുസ്തക രൂപത്തില്‍ പബ്ലീഷ് ചെയ്യപ്പെടുന്നു. ഇത് വരെ 29 അദ്ധ്യായം [ഉദ്ദേശം 150 A4 ഷീറ്റ്] എഴുതിക്കഴിഞ്ഞു.

സ്നേഹാശംസകളോടെ
ജെ പി വെട്ടിയാട്ടില്‍

19 comments:

  1. പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ, വായനക്കാരേ

    മാതൃഭൂമിയില്‍ എന്റെ ഒരു ബ്ലോഗ് പോസ്റ്റ് [മഴക്കാലത്തിന്റെ ഓര്‍മ്മകള്‍] വന്നത് ഒരു കന്നിക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം തന്നെയാണ്.വായിക്കാത്തവര്‍ ഈ ലക്കം [ജനുവരി 26] വായിക്കുക. പേജ് 84.

    ReplyDelete
  2. ബ്ലോഗിലും പിന്നെ, വീക്കിലിയിലും വായിച്ചു ജെ.പി.സർ.. ഫോട്ടോയൊക്കെ വെച്ച് നന്നയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  3. ബ്ലോഗനയില്‍ പ്രകാശേട്ടന്റെ “മഴക്കാലത്തിന്റെ ഓര്‍മ്മകള്‍” വായിച്ചിരുന്നു..ആഴ്ചപ്പതിപ്പില്‍ പ്രകാശേട്ടന്റെ ഫോട്ടോ കൂടി പ്രസിദ്ധപ്പെടുത്തിയത് ഗംഭീരമായി..

    ആശംസകളോടെ,

    ReplyDelete
  4. അഭിനന്ദനങ്ങള്‍ മാഷേ

    ReplyDelete
  5. ആശംസകള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. അങ്ങനെ ബ്ലോഗര്‍ ഇ ലോകത്തുനിന്ന് പുസ്തകത്താളുകളിലുമെത്തി...!! നന്നായിരിക്കുന്നു മഴക്കാലം. പേപ്പറില്‍ വായിച്ചപ്പോ ഒരു മഴ നനഞ്ഞ അനുഭവം.. വളരെ സന്തോഷം മാഷേ. വീണ്ടുമെഴുതൂ, അക്ഷര ലാളിത്യത്തോടെ, വായനയുടെ ഒഴുക്കോടെ.....

    ReplyDelete
  7. ജെ പി അങ്കിള്‍, വളരെ വളരെ സന്തോഷം. ഈ അംഗീകാരം, ഞങ്ങളുടെ ജെ പി അങ്കിളിനാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഞങ്ങളും അംഗീകരിക്കപ്പെട്ട പോലെ......,
    (പിന്നെ, ജനുവരി 26 എന്ന് തെറ്റി എഴുതി)

    ReplyDelete
  8. വാരികയില്‍ നിന്ന് ' മഴക്കാലത്തിന്‍റെ ഓര്‍മ്മകള്‍ വായിച്ചു. നോവലിന്‍റെ ഒരു അദ്ധ്യായവും. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍. ഞാനും പ്രായം ചെന്ന ഒരാളാണ്. ഒരു കൊല്ലത്തോളമായി ബ്ലോഗില്‍ ഓരോന്ന് പോസ്റ്റ് ചെയ്യുന്നു. ഒരു നോവല്‍ എഴുതണമെന്നുണ്ട്. ( തുടങ്ങി കഴിഞ്ഞു ). എങ്ങിനെ പബ്ലിഷ് ചെയ്യണമെന്ന് അറിയില്ല.

    ReplyDelete
  9. keraladasanunny

    പ്രിയ സുഹൃത്തേ
    പബ്ലിഷിങ്ങിന്റെ കാര്യം ചോദിച്ചത് മനസ്സിലായില്ല. പുസ്തകരൂപമാണോ ഉദ്ദേശിക്കുന്നത്?
    വിശദമായെഴുതുക.

    സ്നേഹത്ത്തോടെ
    ജെ പി

    nb: please visit
    http://trichurblogclub.blogspot.com/

    ReplyDelete
  10. ഞാന്‍ ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബ് ബ്ലോഗ് സ്പോട്ടില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. അതാണ്' കമന്‍റില്‍ ഇടുന്നത്. ദയവായി ക്ഷമിക്കുക. നോവല്‍ ബ്ലോഗില്‍ ഇടാനാണ്' ആഗ്രഹിക്കുന്നത്. ആഴ്ചയില്‍ ഒന്ന് വീതം എന്ന നിബന്ധന ഉണ്ടോ. അതോ സൌകര്യം പോലെ ചെയ്യാമോ. അതിന്ന് പ്രത്യേക ബ്ലോഗ് വേണോ. എനിക്ക് ഇതൊന്നും അറിയില്ല. വിവരം നല്‍കി സഹായിക്കുമല്ലൊ
    സ്നേഹത്തോടെ
    കേരളദാസനുണ്ണി.

    ReplyDelete
  11. കേരളദാസനുണ്ണീ

    താങ്കളുടെ ബ്ലോഗുകള്‍ നോവലായാലും എന്തായാലും താങ്കളുടെ ബ്ലോഗില്‍ തന്നെ പബ്ലീഷ് ചെയ്യുക.
    പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കാനാണെങ്കില്‍ കുട്ടന്‍ മേനോനും മായി ബന്ധപ്പെടുക. ഞങ്ങളുടെ രണ്ട് പേരുടേയും ഫോണ്‍ നമ്പറുകളും മറ്റും ട്രിച്ചൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ പേജിലുണ്ട്.
    താങ്കള്‍ക്ക് ഞങ്ങളെ ഫോണിലും ബന്ധപ്പെടാവുന്നതാണ്.
    മംഗളങ്ങള്‍ നേരുന്നു

    ReplyDelete
  12. ജെ പി മഷേ

    ഒക്കെ ഉഷാറാകട്ടെ. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. ജെ.പി മാഷേ

    ഒക്കെ ഉഷാറായി നടക്കട്ടെ, നോവലെഴുത്തും പ്രസിദ്ധീകരണങ്ങളും.

    അഭിനന്ദനങ്ങള്‍

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.