Saturday, December 26, 2009

എന്നോടിന്ന് ഒരു പെണ്‍ കുട്ടി ചോദിച്ചു

എന്നോടിന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു .

“എന്റെ അമ്മ അങ്കിളിന്റെ ഗേള്‍ ഫ്രണ്ട് ആയിരുന്നോ”

പെട്ടെന്ന് എനിക്കൊന്നും പറയാനായില്ല.

“എന്റെ മന്ദ:സ്മിതത്തില്‍ അവള്‍ ശരിയുത്തരം കണ്ടെത്തി”

ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി...

ഞാന്‍ പറയുന്ന പെണ്‍കുട്ടി ഒരു അമ്മയും, മുപ്പത്തിയേഴൂകാരിയുമാണ്. അവള്‍ക്കെങ്ങിനെ തോന്നി ഇങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവള്‍ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് തിങ്കിങ്ങ് മെന്റാലിറ്റിയുള്ള ഒരുവളായിരിക്കാം. അവളുടെ ഉള്ളുതുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അവളെ കണ്ടിട്ടും കണ്ടിട്ടും എനിക്ക് മതിയായില്ല. ആരാണവള്‍ എന്ന് വായനക്കാര്‍ക്കറിയേണ്ടേ? ഞാന്‍ ഒരു കഥാരൂപത്തില്‍ പറയാം.

ഞാന്‍ ഒരുപാട് പോസ്റ്റുകള്‍ തുടരും എന്ന് എഴുതിവെച്ച് പലതും തുടരാതെ പുതിയ പോസ്റ്റ്കളിലേക്കുള്ള പ്രയാണം ശരിയല്ലാ എന്ന് പലരും പറഞ്ഞത് ഞാന്‍ ഓര്‍ക്കാതില്ല. പക്ഷെ ഞാന്‍ എന്താ ഇങ്ങിനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

“എന്റെ പാറുകുട്ടീ” എന്ന ബ്ലോഗ് നോവല്‍ തല്‍ക്കാലം ഒരു പരിസമാപ്തി കുറിച്ച്, ഞാന്‍ പാറുകുട്ടിയെ ഒരിടത്ത് തളച്ചിരിക്കയാണ്.

“പേയിങ്ങ് ഗസ്റ്റ്” എന്ന് മിനി നോവലിന് തിരി കൊളുത്തിയെങ്കിലും രണ്ടാം അദ്ധ്യായം കഴിഞ്ഞ് പിന്നെ പോസ്റ്റാന്‍ കഴിഞ്ഞില്ല. സമയക്കുറവ് കൊണ്ടല്ല. മറിച്ച് - വലിയ മടി തന്നെ.

പലതും എഴുതിത്തീര്‍ക്കാനുണ്ട്. കൈപ്പടയില്‍ പുസ്തകത്തില്‍ എഴുതുന്ന പോലെയല്ലല്ലോ ഈ ബ്ലോഗിങ്ങ്; നമ്മള്‍ തന്നെ ടൈപ്പ് ചെയ്ത് കയറ്റേണ്ടെ? അവിടെയാണീ പ്രശ്നം.

“എന്റെ മരുമകള്‍ മകനെ കെട്ടുന്നതിന് മുന്‍പ് പറഞ്ഞു കല്യാണം കഴിഞ്ഞാല്‍ ബ്ലോഗിങ്ങിന് സഹായിക്കാമെന്ന്”

എല്ലാം ഒരു വൃഥാവിലുള്ള പറച്ചിലായിരുന്നെന്ന് എന്റെ മകനെ കയ്യില്‍ കിട്ടിയപ്പോളല്ലേ മനസ്സിലാക്കുന്നത്. എന്നെ പലരും അങ്ങിനെ പറ്റിക്കുന്നു. എനിക്കാരെയും പറ്റിക്കാനറിയുന്നുമില്ല..

ഇനി നാം കഥയിലേക്ക് പിന്നെ കടക്കാം. അടുത്ത പോസ്റ്റില്‍ കൂടി.

4 comments:

  1. ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി...

    ഞാന്‍ പറയുന്ന പെണ്‍കുട്ടി ഒരു അമ്മയും, മുപ്പത്തിയേഴൂകാരിയുമാണ്. അവള്‍ക്കെങ്ങിനെ തോന്നി ഇങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവള്‍ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് തിങ്കിങ്ങ് മെന്റാലിറ്റിയുള്ള ഒരുവളായിരിക്കാം. അവളുടെ ഉള്ളുതുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    അവളെ കണ്ടിട്ടും കണ്ടിട്ടും എനിക്ക് മതിയായില്ല

    ReplyDelete
  2. hmm... ആ പറഞ്ഞതിനോടെനിക്ക് യോജിപ്പില്ല .. സേതുലക്ഷ്മിക്ക് കൈ കൊടുക്കട്ടെ ഞാന്‍ . uncle നെ പറ്റിച്ചതിനു !.

    എന്നെ uncle എത്ര നാളായി പറ്റിക്കുന്നു ഇവിടെ വരാന്നു പറഞ്ഞു ......

    ReplyDelete
  3. എന്റെ പ്യാരിക്കുട്ടീ

    ഞാന്‍ നിന്നെ പറ്റിച്ചതല്ല എന്റെ കുട്ടീ. എനിക്ക് അനാരോഗ്യമായതിനാലല്ലേ.. തീവണ്ടിയാത്രയെ എനിക്ക് പറ്റുള്ളൂ ദീര്‍ഘദൂത്തിന്. അല്ലെങ്കില്‍ ബസ്സില്‍ സീറ്റ് ഉണ്ട്.

    എങ്ങിനെയെങ്കിലും നിന്റെ അടുത്ത് വരണമെന്നുണ്ട്. പക്ഷെ നമ്മള്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്നില്ലല്ലോ?

    മരുമകള്‍ പറ്റിച്ചോട്ടെ, അവള്‍ ചെറിയ കുട്ടീസ് അല്ലേ?
    താമസിയാതെ ഞാന്‍ വരാം. നിന്റെ ലീവ് അവസാനീക്കുന്നതിന് മുന്‍പ്+++++

    ReplyDelete
  4. അങ്കിളിന്റെ കഥകള്‍ വായിക്കാന്‍ നല്ല രസമാണ്. കാത്തിരിക്കുന്നു.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.