രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
പ്രകാശ് വളരെ വൈകിയാണ് സെക്കന്തരാബാദിലുള്ള വീട്ടിലെത്തിയത്. ചേതന പ്രകാശിനെ ബസ് സ്റ്റോപ്പില്‍ ഇറക്കുന്നതിനു പകരം ,ഡ്രൈവറോട് നേരെ സെക്കന്തരാബാദിലേക്ക് വണ്ടിവിടാന്‍ നിറ്ദ്ദേശം നല്‍കിയിരുന്നു.
പോകുന്ന വഴിക്കു ഹുസൈന് സാഗറിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി, അല്‍പ്പനേരം കാറ്റുകൊണ്ടു.
അവിടെ നിന്നു ചേതന പുഴുങ്ങിയ ചോളവും, മുളകു ബജ്ജിയും ചനാമസാലയും- രണ്ടു കൊക്കകോളയും വാങ്ങി പ്രകാശിനോടൊത്ത് ബഞ്ചില്‍ വന്നിരുന്നു.
ചേതന തുരുതുരെ സംസാരിച്ച് കൊണ്ടിരുന്നു. സന്ധ്യയാകും വരെ അവര്‍ അവിടെ ഇരുന്നു.വീട്ടിലെത്താന്‍ വൈകുമെന്ന ഭയത്താല്‍ പ്രകാശ് നന്നേ പരവശനായിരുന്നു.തന്നെയുമല്ല ബാഹ്യക്രീടകളിലൊന്നും പ്രകാശിനു രസിക്കാനായില്ല.
പ്രകാശ് - തും ഏക് ലട്കാ ഹൈ നാ, ഇതനാ പരേശാന്‍ ക്യൊം?
(നീ ഒരാണ്‍കുട്ടിയല്ലേ? എന്താ ഇത്ര ബുദ്ധിമുട്ട് നിനക്ക്)
വരൂ- നമുക്കല്പ്പം നടക്കാം.എത്ര സുഗന്ധമുള്ള മന്ദമാരുതന് . ഈ സാഗറിന്റെ മറുകരയിലാണ് നീ സന്ദറ്ശിച്ച എന്റെ വസതി.
നീ എന്റെ പിതാജിയെ കണ്ടിട്ടില്ലല്ലൊ?
"ഇല്ല.അവിടെ ഉണ്ടായിരുന്നില്ലല്ലോ നിന്റെ പിതാജി."
അതു ശരി, നീ ആളു കൊള്ളാമല്ലേ?
"ഇല്ലാത്ത ആളെ ഞാനെങ്ങിനെ കാണും."
നീ എന്നോട് ചോദിക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു.
"ഞാന്‍ എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാനിരിക്കയായിരുന്നു. ഇനി പിതാജിയെ ചോദിച്ച്, അദ്ദേഹം വരുന്നത് വരെ അവിടെ ഇരിക്കേണ്ടി വന്നാല്‍ എന്റെ ഗതി എന്തായിരുന്നിരിക്കണം. എനിക്കാലോചിക്കാന്‍ വയ്യാ."
"ചേതനാ മുജേ ജാനാ ഹൈ. അന്തേരാ ഹോത്താ ഹൈ. മേര ബാബി അക്കേലാ ഘര്‍ മേ."
മാലൂം ഹൈ ദോസ്ത്. ഫിക്കര് മത്ത് കരോ. മേ തുംകോ ഘര്‍ ചോടേഗാ ജല്ദീ സേ.
ചേതന പ്രകാശിനേയും കൊണ്ട് പിന്നേയും ബെഞ്ചില്‍ വന്നിരുന്നു. ഹുസൈന് സാഗറിലെ സന്ധ്യനേരത്തെ കാറ്റ് അവരെ തണുപ്പിച്ചു. ചേതന പ്രകാശിനോട് ചേര്‍ന്നിരുന്ന്, തോളില്‍ കൈ വെച്ച്, പിന്നീട് കെട്ടിപ്പിടിച്ചും കൊണ്ടിരുന്നു.
ഇതൊന്നും പരിചയമില്ലാത്ത പ്രകാശിന് ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നി. പ്രകാശ് കുതറി മാറാന്‍ ശ്രമിച്ചിട്ടും അവള് ഒഴിഞ്ഞില്ല.
"എന്തൊക്കെയാ ചേതനാ നീ കാണിക്കുന്നത്. അതും ഈ പബ്ലിക്ക് ഏരിയായില്‍.?
ഇതൊന്നും പാടില്ലാത്തതൊന്നും അല്ല എന്റെ പ്രകാശ്, നീ നോക്കിയേ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്നവര്‍ എന്താ കാണിക്കുന്നതെന്ന്. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ. ഞാന്‍ നിന്നെ എങ്ങോട്ടും വിടില്ല. എന്റെ വീട്ടിലേക്ക് തിരിച്ച് വന്നുകൂടെ നിനക്ക്. എന്റെ മാതാജിയെ പോലെ സ്നേഹമുള്ള ഒരാളെ നീ കണ്ടിട്ടുണ്ടോ.
ഞാന്‍ വീട്ടില്‍ അവരോട് പറഞ്ഞ വിവരമനുസരിച്ച്, നിന്നെ കാണാതെ പോലും അവര്‍ ഇഷ്ടപ്പെട്ടു. എന്റെ പിതാജി നിന്നെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അത്രക്ക് ഇഷ്ടമായിരിക്കുണൂ നിന്നെ പ്രകാശ്.
പ്രകാശ് കുതറി ഓടാന്‍ നോക്കി. ചേതന വിട്ടില്ല അവനെ. ഇരിക്കൂ കുറച്ച് സമയം കൂടി പ്രകാശ്. ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞില്ലേ. നീയിപ്പോള്‍ പോയാല്‍, അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന്, ബസ്സ് പിടിച്ച്, ബൈബിള്‍ ഹൌസിന്റെ മുന്നിലോ, കല്പന തിയേറ്ററിന്റെ അടുത്തോ ബസ്സിറങ്ങി, കാല് നാഴികയോളം നടന്ന് വീട്ടിലെത്തുമ്പോളെക്കും നേരം കുറേയാകും.
അതിനേക്കാളും എത്രയോ വേഗത്തില്‍ നമുക്ക് കാറില്‍ പോകാമല്ലോ? എനിക്കാണെങ്കില്‍ നിന്റെ ബ്രദറിനെ കാണുകയും ചെയ്യാം.
"നഹി യാര്, മേ അക്കേലാ ജായേഗാ. മേരാ ബായീ കോ അബീ മത് മിലോ"
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനേ. ചേച്ചിയെ സഹിക്കാം. ഏട്ടനങ്ങാനും ഈ പെണ്ണിന്റെ കയ്യിലിരിപ്പ് അറിഞ്ഞാലെന്നെ ഉടനെ നാട്ടിലേക്ക് കെട്ടിയെടുപ്പിക്കും.
പ്രകാശ് ചേതനയുടെ കണ്ണുവെട്ടിച്ച് ഓടി ബസ്സില്‍ കയറി. ബൈബില്‍ ഹൌസില്‍ വണ്ടിയിറങ്ങി, ഒരു റിക്ഷ പിടിച്ച് വേഗം തന്നെ വീട്ടിലെത്തി.
ഏട്ടനെ കണ്ടതും ചങ്കിടിച്ചു.
"എന്താ നീ ഇത്ര നേരം വൈകിയത്, എവിടാരുന്നു ഇത്രയും നേരം...?"
പെട്ടെന്ന് ഏട്ടത്തി മുറിയില്‍ പ്രവേശിച്ചതിനാല്‍ രക്ഷപ്പെട്ടു.
"വൈകുമെന്ന് ഉണ്ണി എന്നോട് പറഞ്ഞിരുന്നു.."
നീയാ ആ ചെക്കനെ ചീത്തയാക്കുന്നത് അല്ലേ.."
അവനൊരു ആണ് കുട്ടിയല്ലേ, ഇടക്കും തലക്കുമൊക്കെ നേരം വൈകിയെന്നു വരും. നിങ്ങളും ഇങ്ങിനെ ഒക്കെ ആയിരുന്നല്ലോ കോളേജില്‍, അല്ലെങ്കില്‍ നമ്മള്.
ചേച്ചിയുടെ വായിലിരിക്കുന്നത് കേട്ട് ഏട്ടന് മന്ദഹസിച്ചു.
"നീ അകത്തേക്ക് പൊയ്കോ മോനേ"
ഉണ്ണി അകത്ത് പ്രവേശിച്ചപ്പോള്‍ ഏട്ടത്തി ചെറിയ രൂപത്തില്‍ കാര്യങ്ങളൊക്കെ ഏട്ടനെ ബോധിപ്പിച്ചു.
അപ്പോ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ സുന്ദരീ. നീ അവന്റെ പഠിപ്പിന്റെ കാര്യാത്തിലൊക്കെ ശ്രദ്ധിക്കണം. നാട്ടിലെ കോളേജിലൊന്നും സീറ്റ് കിട്ടാണ്ടല്ല അവനെ ഇവിടെ ഹൈദരാബാദിലെ കോളേജില്‍ ചേര്‍ത്തിയത്.നാട്ടിലാണെങ്കില്‍ അവന്റെ തന്ത വിദേശത്തും പിന്നെ അമ്മ അദ്ധ്യാപികയും. അവര്‍ക്കൊന്നും ഇവന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അതിനാലാണ് ഇവിടെ നിര്‍ത്തി പഠിപ്പിക്കാമെന്ന് അവര്‍ കരുതിയത്. അവന് കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന് ലഭിക്കാതെയും അല്ല.
അവന്റെ പിതാവിന് അവനില്‍ വലിയ വലിയ സ്വപ്നങ്ങളാണ്. ലണ്ടനില്‍ പ്രശസ്ത വിദ്യാലയത്തില്‍ ബിസിനസ്സ് മേനേജ്മെന്റിന് വിടണമെന്നൊക്കെ. എന്നിലാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങളൊക്കെ നിക്ഷേപിച്ചിരിക്കുന്നത്. കേമ്പസ് പ്രണയമൊക്കെ ഒരു പരിധി വരെ കൊള്ളാം. അതിരു കടന്നാല്‍ എല്ലാം ആപല്‍ക്കരമാണ്. ഇപ്പോള്‍ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. നിനക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍, ഞാന്‍ ഇടപെടാം.
"എല്ലാം നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങള്‍ക്കെപ്പോഴും ടൂര്‍ ആണ്. ഇന്നാള് റഷ്യയില്‍ പോയി വന്നത് ഒരു മാസം കഴിഞ്ഞാണ്. എനിക്ക് ഒരു അന്തിത്തുണക്കുള്ളതാ ആ കുട്ടി. എന്നെ അവനില്‍ നിന്നകറ്റല്ലേ. അങ്ങിനെയാണെങ്കില്‍ ഞാന്‍ നാട്ടിലേക്ക് പോകും."
"ഉണ്ണിയാണെങ്കില്‍ എന്നെ നല്ലോണം നോക്കിക്കൊള്ളും. എന്റെ ഇഷ്ടാനുഷ്ടാനങ്ങളൊക്കെ അവന് നല്ല വണ്ണം അറിയാം. മാര്‍ക്കറ്റില്‍ പോകാനും, പഴം പച്ചക്കറിയെല്ലാം നോക്കി വാങ്ങാനും, എന്നെ അടുക്കളപ്പണിയില്‍ സഹായിക്കാനും എല്ലാം അവനറിയാം.
നിങ്ങള്‍ക്കറിയാമല്ലോ പണ്ട് എനിക്ക് വയ്യാണ്ടായിട്ട്, നിങ്ങള്‍ക്ക് ലീവ് എടുക്കേണ്ടി വന്നു. എത്ര വീടുകള്‍ തെണ്ടി ഒരു നേരത്തെ ശാപ്പാട് കിട്ടാന്‍. പണമുണ്ടായിട്ട് മാത്രം കാര്യമായില്ലല്ലോ. ബന്ധുക്കളോ സുഹൃത്തുക്കളോ വേണ്ടേ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സഹായിക്കാന്‍"
"നിങ്ങള്‍ക്കോര്‍മ്മയില്ലേ പണ്ട് എനിക്ക് വസൂരി പിടിച്ചിട്ട്, അതും നിങ്ങള്‍ അന്ന് സിങ്കപ്പൂരിലും. അവനെന്നെ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരുന്നു നോക്കിയത്. അവന് അതില്‍ ഒട്ടും തൃപ്തികേട് തോന്നിയിരുന്നില്ല. എന്റെ വസ്ത്രങ്ങള്‍ പോലും അവനാണ് കഴുകിയിരുന്നത്.എന്നിട്ടും അവന് ഫസ്റ്റ് സെമിസ്റ്ററില്‍ ക്ലാസ്സില്‍ ഒന്നാമനായിരുന്നു"
ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
ചന്ദ്രന് എല്ലാം കേട്ടിട്ട് ആകെ കണ്ഫ്യൂഷന് ആയി.ഒരു ഭാഗത്ത് അനുജന്റെ വിദ്യാഭ്യാസം, മറുഭാഗത്ത് ഭാര്യയുടെ വേവലാതി. ചന്ദ്രന് ഉണ്ണിയെ ഗുണദോഷിക്കാന്‍ ഭാര്യയെ തന്നെ ചുമതലപ്പെടുത്തി.
ചെറിയ തോതില്‍ സുന്ദരി സഹോദരനെ ഉപദേശിച്ചു.
പിറ്റേ ദിവസം ആളെ കണ്ട് കാണാതെ നടിച്ചിരുന്ന പ്രകാശിനെ കണ്ട് ചേതന വിമ്മിട്ടപ്പെട്ടു.
"കാശ് - ക്യാ യാര് കുച് ബോല്‍ത്താ നഹി..?"
പ്രകാശ് ഒന്നും ഉരിയാടിയില്ല.
"നാരാസ് ഹൈ ക്യാ തും?"
നഹി ചേതനാ, മുജേ ടീക് നഹി
"ചേതന പ്രകാശിന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി..."
പനിയൊന്നും ഇല്ല.
വാ നമുക്ക് കേന്റീനില്‍ പോയി കാപ്പി കുടിച്ച് ഫ്രഷ് ആയി വരാം.
"നോ ചേതന, ഐ ആം നോട്ട് ഡൂയിങ്ങ് വെല്‍, യു മേ ഗോ ഏന്‍ഡ് കം."
പ്രകാശ് അതും പറഞ്ഞൊഴിഞ്ഞു.
പക്ഷെ ചേതന വിട്ടില്ല. നമുക്ക് ഇന്ന് അല്പം നേരത്തെ എന്റെ വീട്ടിലേക്ക് പോകാം.ഇന്നെത്തെ ലാസ്റ്റ് ലക്ചര്‍ നമുക്ക് വിടാം. തന്നെയുമല്ല, നാളെയും മറ്റന്നാളും അവധിയല്ലേ.
ഇടക്കൊക്കെ നിനക്ക് എന്റെ വീട്ടില്‍ താമസിച്ചുകൂടെ. എന്റെ പിതാജി നിന്നെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.
"നിന്റെ വീട്ടില്‍ താമസിക്കുകയോ? എന്ത് അസംബന്ധമാണ് നീ പറയുന്നത്.എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനാണോ നിന്റെ ഭാവം ..?"
യേയ് ഒരിക്കലുമല്ല. ഈ ജീവിതം മുഴുവനും പ്രകാശ് എന്നോടൊപ്പം ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അതിന് എന്ത് ത്യാഗവും ഞാന്‍ സഹിക്കും.
"ഞാന്‍ അതിന് താലപര്യപ്പെടുന്നില്ലെങ്കിലോ ചേതനാ.."
എന്നാല്‍ ഞാന്‍ ഈ ജീവിതം വേണ്ടെന്ന് വെക്കും...
"ചേതനാ - ഐസാ മത് കഹോ, മേരീ പ്യാര്.."
നീ സുന്ദരിയാണ്. രന്തവ്യാപാരിയായ കോടീശ്വരന്റെ ഏക മകളാണ്.നിന്റെ മാതാപിതാക്കള്‍ക്കനുസരിച്ച ബന്ധം വേണ്ടെ നിനക്ക്. ഞാന്‍ ഒരു ദരിദ്രനാണ്.
"പ്രകാശ് - നിനക്കെന്താ സൌന്ദര്യമില്ലേ, വിദ്യാഭ്യാസമില്ലേ? ക്ലാസ്സില്‍ ഒന്നാമന്. നല്ല ഏട്ടത്തിയും ഏട്ടനും, സംസ്കാരമുള്ളവര്‍..."
"പിന്നെ പണം - അത് ഇന്നുണ്ടാകും, നാളെ ഉണ്ടാകണമെന്നില്ല.
എന്നെ നിരാശയാക്കല്ലേ പ്രകാശ്...
"ചേതനാ പ്ലീസ് ലുക്ക് വീ ആര് ജസ്റ്റ് ടീന്‍സ്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ സംസാരിക്കാനുള്ള പ്രായമായിട്ടില്ല. അതൊക്കെ കുടുംബക്കാര്‍ക്ക് വിടൂ. നമുക്ക് നല്ല കൂട്ടുകാരായി തുടരാം. എന്നെ വീട്ടില്‍ വരാന്‍ നിര്‍ബന്ധിക്കാനോ, മറ്റൊന്നിന്നും ശ്രമിക്കുകയും അരുത് "
ചേതന ഇതെല്ലാം കേട്ട് കരയാന്‍ തുടങ്ങി.
"ചേതനാ -കം ലെറ്റ് അസ് ഗോ ടു ക്ലാസ്സ്.."
രണ്ട് പേരും കൂടി ക്ലാസ്സില്‍ പ്രവേശിച്ചു. കരഞ്ഞ കണ്ണുകളായി ഇരിക്കുന്ന ചേതനയെ കണ്ട് ലക്ചറര്‍.
"വാട്ട് ഹേപ്പന്ഡ് ടു യു ചേതന..?"
നത്തിങ്ങ് സാര്‍. ഐ ആം അണ് വെല്‍ ടുഡേ.
"ഇഫ് യു വാന്‍ഡ് യു മേ ക്വിറ്റ് ദി ക്ലാസ്സ്"
പ്രകാശ് ആശങ്കാകുലനായി. ഇനി ലക്ചററ് അവളെ വീട്ടില്‍ കൊണ്ട് വിടാന്‍ പറയുമോ"
വിചാരിച്ച പോലെ തന്നെ, വാധ്യാരുടെ ആജ്ഞ പ്രകാരം ചേതനേയും കൊണ്ട് ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.
ചേതന കരഞ്ഞ് കരഞ്ഞ്, അവള്‍ക്ക് സങ്കടം അടക്കാനായില്ല. അവള് അവളുടെ മുഖം പ്രകാശിന്റെ തോളില്‍ അമര്‍ത്തി.
"പ്രകാശ് ആകെ ധര്‍മ്മസങ്കടത്തിലായി.ഈ പെണ്‍കുട്ടി എന്നെ നാട് കടത്തിക്കും. ഏട്ടന് ചോദിക്കും നീ പ്രണയിക്കാനോ പഠിക്കാനാണോ ഇവിടെ നില്‍ക്കുന്നതെന്ന്..."
ചേതനാ - അഗര്‍ ഘര്‍ ജാനേ കാ ഹൈ തോ തും അകേലാ ജാവോ, മേ തുമാരാ സാത് നഹി ആയേഗാ.
പ്രകാശ് പോയി അവളുടെ അമ്മക്ക് ഫോണ്‍ ചെയ്തു, വിവരങ്ങളൊക്കെ പറഞ്ഞു.
അമ്മയുടെ പ്രേരണമൂലം ചേതന ക്ലാസ്സില്‍ തന്നെ ഇരുന്നു. പ്രകാശും ചേതനയും കൂടി ഉച്ചഭക്ഷണം കഴിക്കാന്‍ മരത്തണലില്‍ വന്നിരുന്നു. അവര്‍ തമ്മില്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. ചേതന ഒന്നും കഴിച്ചതേ ഇല്ല. അവള് കൈ കഴുകി വന്നിരുന്നു.
"പ്രകാശിന് എന്റെ വീട്ടിലേക്ക് വരാമോ നാളെ രാവിലെ. ഉച്ചക്ക് ഊണ് കഴിച്ച് തിരിച്ച് പോകാം.."
ഞാന്‍ ശ്രമിക്കാം ചേതനാ, ഏട്ടന്റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടക്കാന്‍ പ്രയാസമാ.
‘ഞാന്‍ കാത്തിരിക്കും പ്രകാശ് ‘
പിറ്റേ ദിവസം ബഞ്ചാര ഹിത്സിലെത്തിയ പ്രകാശിനെ കണ്ട് ചേതന സന്തോഷത്താല്‍ തുള്ളിച്ചാടി. പ്രകാശിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു.
പ്രകാശിന്റെ ഉള്ളിലെ പുരുഷനെ ഉണര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞു.........
[തുടരും]
Tuesday, February 16, 2010
Tuesday, February 9, 2010
ചേതനാ മൈ ഡാര്‍ളിങ്ങ് - പാര്‍ട്ട് 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
ചേച്ചി പറഞ്ഞിട്ടാണെങ്കിലും ഉണ്ണിക്ക് ചേതനയെ വീട്ടിലേക്ക് കൊണ്ടു ചെല്ലാന്‍ പേടിയായിരുന്നു.
ഞങ്ങള്താമസിച്ചിരുന്നത് ഒരു ചെറിയ വാടക വീട്ടിലായിരുന്നു.ഒരു തെലുങ്കന് താമസിച്ചിരുന്ന സെക്കന്തരാബാദിലുള്ള വീട്ടില്‍.അയാളുടെ വീടിന്റെ പകുതി ഭാഗമാണ് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തന്നിരുന്നത്.നെടുനീളത്തില്‍ 3 മുറി.
സ്വീകരണ മുറിയില ഏട്ടനും ഏട്ടത്തിയും കിടക്കും അതില്‍ നിന്നുള്ള അടുത്ത മുറിയില്‍ ഞാന്കിടക്കും.അതിന്റെ തൊട്ടമുറി അട്ക്കള,കക്കൂസും,കുളിമുറിയും കോമണാണ്.
തെലുങ്കത്തിക്ക് ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.അവള് തെലുങ്കു മാത്രം സംസാരിക്കും,അവളുടെ അമ്മയും അച്ചനും ഹിന്ദിയും തെലുങ്കും.എനിക്ക് ഭാഷ അറിയാത്ത കാരണം ഞാന്‍ അവരോട് മലയാളത്തിലും,അവരെന്നോട് തെലുങ്കിലും സംസാരിച്ചു പോന്നു.
സെക്കന്തരാബാദിലെ കാലാവസ്ഥ പൊതുവെ നല്ലതായിരുന്നു.എന്തായാലും ചൂടു കാലങ്ങളില്‍ ഒറ്റനില കെട്ടിടമായതിനാല്ചൂട് കൂടുതലായിരുന്നു.അതിനാല്‍ ഞാന്‍ ടറസ്സിന്റെ മുകളില്‍ ഉറങ്ങാന്‍ പോകും.ഏട്ടത്തിയും ഏട്ടനും മുകളിലേക്ക് വരാറില്ല.എന്നാല്‍ തെലുങ്കത്തിയും ഓളുടെ അമ്മയും അച്ചനും മുകളില്‍ കിടക്കാന്‍ വരാറുണ്ട്.
തെലുങ്കത്തിയുടെ മകളെ കാണുമ്പോള്‍ എനിക്ക് ലഹരി പിടിച്ചിരുന്നെങ്കിലും ഞാന്‍ അവളെ തൊടാറില്ല.അവള് വൃത്തിയില്ലാത്തവളും,കുളിക്കാത്തവളും ആയിരുന്നു.
പാവാടയും ബ്ലൌസുമായിരുന്നു എപ്പോഴും അവളുടെ വേഷം.അവള് മദാലസയെ പോലെ മലറ്ന്ന് കിടക്കും.അവള് നേരം പുലര്‍ന്നാലും എഴുന്നേല്‍ക്കില്ല.അവളുടെ അമ്മ നേരത്തെ എഴുന്നേറ്റു പോകും.അവള്ആറു മണിവരെ അവിടെ കിടക്കും.അവള് സൂര്യനുദിച്ച് അവളുടെ ദേഹത്തില്‍ ചൂട് പിടിച്ചാലെ പോരുകയുള്ളു.
ഞാന്‍ നേരത്തെ എഴുന്നേല്ക്കും.ഇതൊക്കെയായിരുന്നു ഞങ്ങളുടെ വാടക വീട്ടിലെ അന്തരീക്ഷം.
ഞാന്‍ ചേതനയേയും കൊണ്ട് വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ തെലുങ്കത്തി പെണ്‍കുട്ടി എന്നോടു ചോദിച്ചു.
“ആരാ ഈ പെണ്‍കുട്ടി?”
ഞാനവളോടൊന്നും പറയാതെ ഞങ്ങളുടെ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്തുറന്ന ഏട്ടത്തി വിസ്മയത്തോടെ.
"ഇതാണോ നീ പറഞ്ഞ പെണ്‍കുട്ടി ചേതന?
അതേ ഏട്ടത്തീ.
ഏട്ടത്തി സന്തോഷത്തോടെ അവളെ വീട്ടിനകത്തേക്കു കയറ്റി.
അവള് വീട്ടിനുള്ളില്‍ ആകെ കണ്ണോടിച്ചു.ചേച്ചിയോട് കുശലം ചോദിച്ചു.ചേച്ചി നല്ലവണ്ണം ആംഗലേയം സംസാരിക്കുമായിരുന്നു.സുന്ദരിയുമായിരുന്നു.
ചേച്ചി അവള്‍ക്ക് കുടിക്കാന്‍ ഓറഞ്ചു ജ്യൂസും,കഴിക്കാന്‍ മധുര പലഹാരങ്ങളും നല്കി.അവളുടെ നീണ്ട മുടിയില്തലോടി,നെറുകയില്‍ ചുംബിച്ചു.
അവള് ഓറഞ്ചു ജ്യൂസ് എനിക്കു നീട്ടി.അവള് പിന്നെ കുടിച്ചോളുമെന്നു ചേച്ചി പറഞ്ഞെങ്കിലും ,അവള് പകുതി എനിക്കു കുടിക്കാന്‍ തന്നു.
ഞാനവളെ ഇത്രയും പെട്ടന്ന് കൂട്ടികൊണ്ടു വരുമെന്ന് ചേച്ചി വിചാരിച്ചില്ല അല്പസമയത്തിനു ശേഷം അവിടെയുള്ള ഭക്ഷണം ഞങ്ങള്‍ മൂന്ന് പേരും കൂടി കഴിച്ചു.
ഏട്ടന് വരുമ്പോഴേക്കും ഞാന്‍ അവളേയും കൊണ്ട് ഹൈദ്രാബാദിലേക്കു തിരിച്ചു.അവള് ഏട്ടനെ കാണണമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടാക്കാമെന്നു പറഞ്ഞ് ഞാന്‍ അവളേയും കൊണ്ടോടി.
ഞാനവളെ രാഷ്ട്രപതി റോഡിലെ ബൈബിള്‍ ഹൌസിന്നടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിച്ചു അവളെ യാത്രയാക്കാന്‍.പക്ഷെ അവള് ഒറ്റക്ക് പോകാന്‍ വിസമ്മതിച്ചു.
ആകെ കുഴപ്പമായല്ലൊ ഭഗവാനേ---
ഞാന്‍ ആശങ്കാകുലനായി
ക്യാ ഹോഗയാ തും കൂ പ്രകാശ്?
കുച്ച് നഹീ യാറ്
ഫിര്ക്യോം തും ബാത്ത് നഹി കര്‍ത്താ ഹൈ
പരേശാന്ഹൈ ക്യാ തും?
അതു പറഞ്ഞു നില്ക്കുന്നതിനിടയില് ബഞ്ചാര ഹിത്സിലേക്കുള്ള വണ്ടി വന്നതും അവള് എന്നെ ബലമായി പിടിച്ച് ആ വണ്ടിയില്‍ കയറ്റി.
ഞാന്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു.ഞാന്‍ അവളെ വണ്ടി കയറ്റിയിട്ടു വരാമെന്നു ഏട്ടത്തിയോടു പറഞ്ഞ് ഇറങ്ങിയതാ വീട്ടില്‍ നിന്ന്.ഞാന്‍ എന്റെ വീട്ടില്തിരിച്ചെത്തിയതൂം ഇല്ല.ഒരു ലക്ഷ്യങ്ങളുമില്ലാതെ ചേതനയുടെ കൂടെ എങ്ങോട്ടോ പോകുന്നു.
സെക്കന്തരാബാദില്‍ നിന്ന് വണ്ടി ഓടി ഓടി ഹുസൈന്സാഗറിന്റെ മധ്യഭാഗത്ത് ഞാന്‍ സാധാരണ ഇറങ്ങാറുള്ള കോഫീ ഷോപ്പിന്റെ അടുത്തെത്തിയപ്പോള്‍ എനിക്കവിടെ ഇറങ്ങണമെന്നു ഞാന്‍ അവളെ അറിയിച്ചു.
"തും മുജേ കിദര്‍ ലേക്കെ ജാത്താ ഹൈ ചേതന, മുജേ ഘര്ജാനാ ഹൈ"
അവളെന്നെ അവിടെ ഇറങ്ങാന്‍ സമ്മതിച്ചില്ല, പകരം ലാല്‍ ബഹദൂറ് സ്റ്റേഡിയത്തിന്റെ അവിടെ ഇറങ്ങി ഞങ്ങള്രണ്ടു പേരും.
ഞാന്‍ പറഞ്ഞു എനിക്കു തിരിച്ചു പോകണം.എന്റെ ഏട്ടത്തി എന്നെ കാത്തിരിക്കുകയാകും അവിടെ.ഞാന്‍ അരമണിക്കൂറില്‍ തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലൊ അവിടെ നിന്നു ഇറങ്ങിയത്.
അവള്‍ക്ക് ഒരേ നിര്‍ബന്ധം എന്നേയും കൂട്ടി അവളുടെ വീടുവരെ ഒന്നു പോകണമെന്ന്.എനിക്കാകെ പരിഭ്രമമായി ആകെ കുടുക്കില്‍ പെട്ടപോലെയായി.
അവളുടെ രക്ഷിതാക്കള്‍ രത്നവ്യാപാരികളായിരുന്നു.അവളുടെ വേഷത്തിലും മട്ടിലും വലിയ കുടുംബത്തിലെ പെണ്‍കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിലറിയാം. അവളെപ്പോഴും പഞ്ചാബി ഡ്ര്സാണ് ധരിച്ചിരുന്നത്.പലപ്പോഴും വെള്ളയില്‍ വെള്ളപൂക്കളുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.എനിക്കവളെ വെള്ളവസ്ത്രത്തില് കാണാനായിരുന്നു ഏറെ പ്രിയ്യം.
എനിക്കുള്ള മൂന്ന് ട്രൌസറുകളില് ഒന്ന് ബ്രൌണും, ഒലിവ് ഗ്രീനും, പിന്നെ ഒരു വെള്ളയും ആയിരുന്നു. അവളെപൊലെ വെള്ളയും വെള്ളയും ഇടണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ വെള്ള ഷര്‍ട്ട് ഉണ്ടായിരുന്നില്ല, പിന്നെ കറുത്ത ബെല്‍ട്ടും.
ഞാന്‍ പലതും ആലോചിച്ചു കൊണ്ടിരുന്നു,അവളോട് ഒന്നും മിണ്ടിയില്ല, ബസ്സില്‍നിന്ന് ഇറങ്ങിയ അതേ നില്‍പ്പ് തന്നെ.
ചേതന എന്നെ സ്റ്റേഡിയത്തിന്റെ താഴെയുള്ള റെസ്റ്റോറന്റിന്റെ അടുത്തേക്കു കൊണ്ടു പോയി.
"തും ആവൊ, ചായ് പിലായേഗാ"
എനിക്കു ചായ വേണ്ട.എനിക്കു തിരിച്ചു പോകണം.ഞാന്പിന്മാറാന് തുടങ്ങി.
"അഗര്തും കൂ ജാത്ത ഹൈ തോ ജാവോ പ്രകാശ്, ലേക്കി ചായ് പീക്കോ ജാവോ"
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ചായ കുടിക്കാന്‍ റസ്റ്റോറന്ഡിന്റെ അകത്ത് കയറി.
അവല് രണ്ട് ചായക്ക് ഓറ്ഡറ് കൊടുത്തു.അവളെന്നോട് ഒട്ടിയിരുന്നു.
പ്രകാശ് നമുക്ക് എന്റെ വീട് വരെ ഒന്നു പോയിട്ടു വരാം ഒരു മണിക്കൂറ് കൊണ്ട്. വേണമെങ്കില്‍ നിന്റെ ഏട്ടത്തിയോട് ഫോണ്‍ ചെയ്ത് പറയുകയും ചെയ്യാമല്ലൊ.
അവളെന്നെ വിടുകയില്ല എന്ന് ഉറപ്പായപ്പോള്‍,ഞാന്‍ മനസില്ലാ മനസോടെ അവളുടെ കൂടെ പോയി.ഞങ്ങള്‍ ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവളുടെ വീടിന്റെ അടുത്തെത്തി.
കിദറ് ഹൈ തേരീ ഘറ്?
യേയീ ഹൈ--
യേതോ പാലസ് ജൈസാ ദിക്താഹൈ
കൊട്ടാരം പോലെയുള്ള വീട്ടിലേക്കു കയറാന്‍ ഞാന്മടിച്ചു.
മേരാ ഗറ് ബി ഇത്തനാ ബഡാ ഹൈ
ലേക്കിന് വോ മേരാ മുളൂക്ക് മേ ഹൈ
(എനിക്കവളെ പോലെ വലിയ വീടൊക്കെ ഉണ്ടു.പക്ഷെ അത് എന്റെ ജ്ന്മനാട്ടില് ആണെന്നു മാത്രം)
“അന്തറ് ആയിയെ ദോസ്ത്“
എന്നെ അവല് വീട്ടിനുള്ളിലേക്ക് നയിച്ചു.
മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യത്തില്കൂടിയുള്ള നടപ്പാതയില്കൂടി വീടിന്റെ ഉമ്മറത്തെത്തി.ഉമ്മറത്ത് തൂങ്ങിക്കിടന്നിരുന്ന മണി അടിച്ചു അവള്.
മധ്യവയസ്ക്കയായ ഒരു സ്ത്രീ വാതില്‍ തുറന്നു
..എന്നെ അകത്തേക്കാനയച്ചു ചേതന.
അവളുടെ അമ്മക്ക് എന്നെ കണ്ടിട്ട് വളരെ സന്തോഷമായി.
"കെം ചോ?സാരു ചേ ?
കൈസാഹെ ബേട്ടാ ?"
മേം അച്ചാ ഹൂം മാംജി
"ചേതന – ജല്ദീ സേ ജല്പാന്കരോ ബേട്ടാ കൂ"
അവളുടെ അമ്മ അവളൊട് കുടിക്കാന്‍ വെള്ളം കൊടുക്കാന്പറഞ്ഞു എനിക്ക്
അവള്എനിക്ക് കുടിക്കാന്‍ വെള്ളം തന്നു.ഞാന്‍ വിചാരിച്ചു എന്താ പച്ചവെള്ളം മാത്രം തരുന്നത്.എന്തായാലും ആദ്യം തരുന്നതല്ലേ എന്നു വിചാരിച്ചു.പകുതി ഗ്ലാസ് വെള്ളം കുടിച്ചു.
അവളുടെ അമ്മയും അവളും ഞാനും അഭിമുഖമായിരുന്നു.
അഭി ബോലോ ബേട്ടാ-----
കൈസാ ഹെ തുമാരാ
ഭായി ഓറ് ബഹന്‍?
"അച്ചീ ഹൂം മാം ജീ"
എനിക്കു പോകാന്തിടുക്കമായിരുന്നു. ഞാന്‍ എഴുന്നേല്ക്കാന് ശ്രമിച്ചിട്ട് അവളുടെ അമ്മയോട്
‘മുജേ ജാനാ ഹെ മാജീ"
യെ കൈസാ ഹൈ ബേട്ടാ. അബീ നഹി ജാ സക്താ.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.ഇപ്പോള്‍ സമയമെത്രയായി എന്നറിയാമോ?സമയം രണ്ടു കഴിഞ്ഞ് പത്തു മിനിട്ട്.
മാജീ സന്തോഷപൂറ്വ്വം എന്നെ വേറൊരു മുറിയിലേക്കാനയച്ചു.ഭക്ഷണം കഴിഞ്ഞ് അല്‍പ്പം വിശ്രമിച്ചിട്ടു പോകാം.
എനിക്കാകെ ആധിയായി,എല്ലാം കഴിഞ്ഞ് വീട്ടിലെത്തുംമ്പോള് മണി നാലഞ്ച് കഴിയും.ഏതായാലും ഏട്ടത്തിയുടെ അടുത്ത് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.ഏട്ടത്തി പറഞ്ഞു പേടിക്കാനൊന്നും ഇല്ല.ഞാന്‍ ഏട്ടനോട് പറഞ്ഞോളാം.നീ സൌകര്യം പോലെ വന്നാല്‍മതി.ഏട്ടത്തി എനിക്ക് ധൈര്യം പകര്‍ന്നു.എനിക്കു സമാധാനമായി.
എന്റെ പരിഭ്രമം കണ്ടിട്ട് ചേതന.
തും ക്യോം ഇതനാ പരേശാന്ഹൈ പ്രകാശ്
മേം തും കൊ ഗറ് ചോടേഗാ
(നിനക്കെന്താ ഇത്ര പ്രശ്നം ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിടാം.)
വേണ്ട സുഹ്രുത്തേ, ഞാന്‍ തനിയേ പൊക്കോളാം.പറ്റുമെങ്കില്‍ ആ കവല വരെ വിട്ട് തന്നാല്‍മതി,ബസ് സ്റ്റോപ്പിനടുത്താ.
മാം ജി ഭക്ഷണം കഴിക്കാനെന്നെ വേറൊരു മുറിയിലേക്കാനയച്ചു.
ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വലിയ തളികയില്‍ ഭക്ഷണം വിളമ്പി.കൂടെ രണ്ട് ചപ്പാത്തിയും.ചപ്പാത്തി കഴിക്കുന്നതിനനുസരിച്ച് ചൂട് ചപ്പാത്തി വിളമ്പിക്കൊണ്ടിരുന്നു.
അവസാനം ഒരു കൊച്ചു ബൌളിലല്പ്പം പച്ചരി ചോറും,തൈരും.എല്ലം കൂടി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു.
വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് മധുരപലഹാരം തരാന്‍ മറന്നില്ല .എനിക്കു മാത്രമല്ല ഏട്ടത്തിക്കും,ഏട്ടനും കുറച്ചു ഭംഗിയുള്ള പെട്ടികളിലാക്കി തന്നു.
മാം ജി എന്നോട് ഇടക്കിടക്ക് വീട്ടില്‍ വരണമെന്നു പറഞ്ഞു.
എന്തൊരു സ്നേഹമായിരുന്നെന്നോ മാം ജിക്ക്.പറഞ്ഞറിയിക്കാന്‍ പ്രയാസം.
ഞാന്‍ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്ആ വീട്ടിലെ ഡ്രൈവറ് അവിടെ ഓച്ചാനിച്ചു നില്ക്കുന്നതു കണ്ടു.അയാളോട് എന്നെ വീട്ടില്‍ കൊണ്ടു വിടാന്‍ ആജ്ഞാപിച്ചു മാം ജി.
ചേതനയും എന്റെ കൂടെ വണ്ടിയില്‍ കയറി.മുന്‍സീറ്റില്‍ കയറാനൊരുംമ്പെട്ട എന്നെ പിടിച്ച് അവളോടൊപ്പം പിന് സീറ്റിലിരുത്തി.
"കൃഷ്ണാഗുരുവായൂരപ്പാ ഈ പെണ്‍കുട്ടി എന്നെ വിടുന്നില്ലല്ലോ? "

ചേതനാ മൈ ഡാര്‍ളിങ്ങ്
ഒരു മിനി നോവല്‍ ഇവിടെ ആരംഭിക്കുന്നു.
പാര്‍ട്ട് - 1
അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്പതിന്.
ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.
കഥ ചുരുക്കിപ്പറയാം.ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന് റേഡിയോ കോര്പ്പറേഷന് ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.
അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ് ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില്‍ ആയിരുന്നു.സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.
ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്‍ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.
ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന് സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന് സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.
ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന് സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല് മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.
ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന് എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.
എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ് ഭാഷ. അധികവും ഉറുദു.ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ.
ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന് മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.
കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു "മിലന്, ബഹൂ ബീഗം, ഹമ്രാസ്" മുതലായവ.
മിക്ക പുതിയ തിയേറ്ററുകളിലും ആര് സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന് ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന് കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും.
ഏട്ടന് പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന് സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന് മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന് വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.
++കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന് ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം..
എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര് തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര് പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.
ടീച്ചറെന്നോട് ചോദിച്ചു…"നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?"ഇല്ല ടീച്ചറ്"
എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള് പറയുന്നത് എനിക്കും മനസ്സിലാവില്ല.അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി.
എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.ഒരു ദിവസം എന്നോട് ഓതി.
"തും ക്യാ ആദ്മീ ഹൈ…?കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല് ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]എനിക്ക് വിഷമമായി.
ഞാന്‍ അവള് പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള് ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.
"തും റോട്ടി ഖാത്താ ഹൈ ക്യാ"[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള് പറഞ്ഞു ഇന്ന് നമ്മള് രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.പിറ്റേ ദിവസം അവല് കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള് കുരങ്ങന്മാര്ക്ക് കൊടുത്തു.
അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള് പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള് കൊണ്ട് വരാന്‍ തുടങ്ങി.എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള് എന്നെ പ്രണയിച്ചു.ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.
"ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…
ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.
"മണ്ടന്‍…………."ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ.
നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ………."
എനിക്ക് പേടിയാ ഏട്ടത്തീ…………"‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?"
എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന് ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?
കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.
"തും കൂ ക്യാ ഹോഗയാ ചേതനാ""തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…"
ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.