Wednesday, April 14, 2010

വിഷു 2010 - with less ചടങ്ങുകള്‍ !!


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും നന്മ നിറഞ്ഞ വിഷു ആശംസകള്‍.

എന്റെ വസതിയില്‍ ഇക്കൊല്ലം വലിയ ചടങ്ങുകള്‍ ഇല്ല. കാരണം ബീനാമ്മക്ക് പേരക്കുട്ടിയെ പരിചരിക്കേണ്ട കാരണം അടുക്കളയില്‍ കയറാന്‍ നേരമില്ല. ഹൌസ് മെയ്ഡ് വിഷുവിന് അവധിയെടുത്ത് സ്ഥലം വിട്ടു. എല്ലാ കൊല്ലവും ഒരു വിഷുക്കണി വെക്കാറുണ്ട്. ഇക്കൊല്ലം അതുണ്ടാവില്ല എന്നാ തോന്നണേ.

ലക്ഷക്കണക്കിന് രൂപ തന്തയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ട് പോയിട്ടുള്ള ഒരു മകനുണ്ടിവിടെ. എന്റെ ചെറിയ പെന്‍ഷന്‍ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നന്നേ ബുദ്ധിമുട്ടുന്ന കാലമാണ്. സാധനങ്ങളുടെ വില കയറ്റവും, വരുമാനത്തിലെ വര്‍ദ്ധനമില്ലായ്മയും കാരണം പിടിച്ച് നില്‍ക്കാനാകുന്നില്ല ചിലപ്പോള്‍.

മാസാമാസം എന്തെങ്കിലും തന്ന് സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മകന് സൌകര്യപ്പെടില്ലാ എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ ശരിക്കും ദു:ഖിതനായി ഞാന്‍.

ഗ്രാമത്തിലെ അടുത്ത വീട്ടിലെ നിഷ്കളങ്കമായ കുട്ടികളുടെ മുഖം കാണുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.

നാളെ വിഷുവാണല്ലോ..?
കുട്ടികളുടെ ഒരു പാട്ട് ആസ്വദിക്കൂ....



5 comments:

  1. തികച്ചും വ്യത്യസ്തം. ഇഷ്ടമായി കുട്ടികളുടെ പാട്ട്.

    ReplyDelete
  2. വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....

    ReplyDelete
  3. എന്റെ വിഷു ദിന ആശംസകള്‍ .....

    ReplyDelete
  4. ഈ ബൂലോകത്തുള്ളവരെല്ലാം അങ്ങയുടെ മക്കളല്ലേ...എന്തിനു വിഷമിക്കണം...വിഷു ആശം സകൾ

    ReplyDelete
  5. പാട്ട് കൊള്ളാം,പക്ഷേ ഈ കുറ്റം ചാരിയുള്ള എഴുത്ത് ഇഷ്ട്ടപ്പെട്ടില്ല ...കേട്ടൊ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.