പണ്ടൊരിക്കല്‍ ബിന്ദു പാരിജാതത്തെപ്പറ്റി എഴുതിയിരുന്നു. അന്ന് മുതല്‍ ഞാന്‍ വിചാരിക്കയായിരുന്നു ഒരു പാരിജാതം എന്റെ വീട്ടുമുറ്റത്തും നടണമെന്ന്. പക്ഷെ നടന്നില്ല.
+
ഉള്ളം കൈയില്‍ ഒരു പിടി പാരിജാതപ്പൂ കിട്ടണമെങ്കില്‍ മരത്തിന്റെ ചുവട്ടില്‍ ഒരു മണിക്കൂറെങ്കിലും ഇരിക്കണം. സാധാരണ പൂക്കളെപ്പോലെ ഈ പൂവ് കയറി പറിക്കാന്‍ പറ്റില്ല. കാരണം ഒന്നാമത്തെത് പാരിജാതം വലിയ മരമാണ്, പിന്നെ പൂക്കള്‍ വളരെ ചെറുതും. കാതില്‍ ഇടുന്ന സ്റ്റഡിന്റെ വലുപ്പമെ ഉള്ളൂ.
+
എന്റെ അടുത്ത അംബികാമേനോന്റെ വീട്ടില്‍ പണ്ട് ഞാന്‍ പാരിജാതപ്പൂ പെറുക്കിയെടുക്കാന്‍ പോകുമായിരുന്നു. ഇപ്പോള് അവര്‍ ആ വീട് വിറ്റ് ഫ്ലാറ്റിലേക്ക് ചേക്കേറി. എന്നാലും റോഡരികില്‍ നിന്ന് പൂക്കള്‍ ലഭിക്കാറുണ്ട്. ഞാന്‍ ഒരു ദിവസം അത് മണത്തും കൊണ്ടിരിക്കും. വല്ലാത്ത ഒരു അനുഭവമാണ് പാരിജാതപ്പൂവിന്റെ ഗന്ധം.
+
എന്റെ തറവാട്ട് മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു. ഒരു കൂവളവും. കൂവളത്തിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ തൃശ്ശൂരില്‍ താമസമാക്കിയതിന് ശേഷമാണ്. അച്ചന്‍ തേവര്‍ക്ക് [ശിവ ഭഗവാന്‍] ഏറ്റവും ഇഷ്ടവിഭവമാണ് കൂവളത്തിന്റെ ഇല. ഞങ്ങളുടെ വീട്ടില്‍ കൂവളം തഴച്ച് വളര്‍ന്നിരുന്നു. ഒരു പക്ഷെ അത് നട്ട് പിടിപ്പിച്ച എന്റെ പിതാമഹന്മാര്‍ക്ക് അറിഞ്ഞിരുന്നിരിക്കാം അതിന്റെ പ്രാധാന്യം.
+
അത് പോലെ കൂവളത്തിന് ധാരാളം കായ ഉണ്ടായിരുന്നു. അതും വെറുതെ പാഴാക്കി കളയുമായിരുന്നു. കുറേ കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത് കൂവളത്തിന്റെ കായ ഭക്ഷിക്കാന്‍ പറ്റുമെന്ന്.
+
എന്റെ ബാല്യം സിലോണിലെ കൊളംബോയിലായിരുന്നു. ഇപ്പോഴത്തെ ശ്രീലങ്കയുടെ തലസ്ഥാനം. എനിക്ക് അവിടുത്തെ ഒരു പാട് കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. 4 വയസ്സിലെ കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വരുന്നു.
+
ഞങ്ങള്‍ താമസിച്ചിരുന്നത് കൊളംബോ നഗരത്തിന്നടുത്തുള്ള മൌണ്ട് പ്ലസന്റില്‍ ആയിരുന്നു. എന്റെ പിതാവ് വലിയ ഒരു ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജര്‍ ആയിരുന്നു. അച്ചന്റെ ബംഗ്ലാവ് പ്രധാന ബ്രാഞ്ചായിരുന്ന ബുഹാരി ഹോട്ടലിന്റെ മറദാന ബ്രാഞ്ചിന്റെ പുറകിലായിരുന്നു. അവിടുത്തെ ഈ ചെറിയ കുട്ടിയുമായുള്ള എന്റെ അമ്മയുടെ താമസം വളരെ ലോണ്‍ലി ആയിരുന്നതിനാല്‍ ഞങ്ങള്‍ മൌണ്ട് പ്ലസന്റിലേക്ക് മാറ്റുകയായിരുന്നു.
+
മൌണ്ട് പ്ലസന്റ് എന്ന റസിഡന്‍ഷ്യല്‍ ഏരിയ വളരെ പോഷ് ആയിരുന്നു അന്ന്. അവിടെ ഞങ്ങള്‍ എന്റെ പിതാവിന്റെ തലശ്ശേരിയിലുള്ള ഒരു കൂട്ടുകാരന്റെ കൂടെയായിരുന്നു. ആ കൂട്ടുകാരന്‍ അപ്പൂപ്പന്റെ പേര്‍ എനിക്കോര്‍മ്മ വരുന്നില്ല. ആ അപ്പൂപ്പന് താരമ്മ എന്ന ഒരു മകളും വേറെ ഒരു മകളും ഉണ്ടായിരുന്നു. അവിടെ എന്നെപ്പോലെ കൊച്ചുകുട്ടികള്‍ ഉണ്ടായിരുന്നില്ല.
+
അതിനാല്‍ എനിക്ക് വളരെ കൂടുതല്‍ സ്നേഹം ആ വീട്ടില്‍ കിട്ടിയിരുന്നു. എന്റെ പിതാവ് കാലത്ത് ഓഫീസില്‍ പോയാല്‍ പിന്നെ ഉച്ചക്ക് വരും. ഊണ്‍ കഴിഞ്ഞ് വിശ്രമിച്ച് പോയാല്‍ പിന്നെ രാത്രി ഏറെ വൈകിട്ടേ വരൂ. കാലത്ത് തൊട്ട് വൈകുന്നേരം വരെ ഞാന്‍ താരമ്മ ചേച്ചിയുടെ കൂടെയായിരിക്കും. ഓരോരുത്തരായി കാത്തിരിക്കും എന്നെ ലാളിക്കാന്‍. ഞാന്‍ ഒരു കുറുമ്പനായിരുന്നത്രെ ചെറുപ്പത്തില്‍.
+
എനിക്ക് ചവിട്ടി നടക്കാന്‍ അച്ചന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു മൂന്ന് ചക്രം സൈക്കിള്‍ വാങ്ങിക്കൊണ്ട് വന്നിരുന്നു. ഞാന്‍ എപ്പോഴും അതിന്റെ മുകളിലായിരിക്കും. പിന്നെ ചിലപ്പോള്‍ റോട്ടിലിറക്കിയാല്‍ താരമ്മ ചേച്ചി വണ്ടി തള്ളിത്തരും.

അവിടുത്തെ അപ്പൂപ്പന്റെ ഓഫീസ് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിന്റെ മറ്റൊരു അറ്റത്തായിരുന്നു. അപ്പൂപ്പന്‍ കാലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് പോയാല്‍ പിന്നെ പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കഴിക്കും. പലപ്പോഴും ജ്യൂസ് ഓഫീസില്‍ കൊണ്ട് പോയിക്കൊടുക്കും.
+
ഒരിക്കല്‍ എനിക്ക് ഒരു പിടിവാശി. ജ്യൂസ് എന്റെ സൈക്കിളിന്റെ പിന്നില്‍ വെച്ച് ഓഫീസിലെത്തിക്കണമെന്ന്. ഞാന്‍ വാശിപിടിച്ചാല് പിന്നെ ജയിക്കുന്നത് വരെ യുദ്ധമായിരിക്കും. വീട്ടിലെ അമ്മാമ്മയും ചേച്ചിമാരും ഗതി കെട്ട് വലിയ ജ്യൂസ് ബൌള്‍ എന്റെ സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ച് ഞാന്‍ മെല്ലെ സൈക്കിള്‍ ചവിട്ടി ജ്യൂസ് ഓഫീസിലെത്തിച്ചു. സൈക്കിളിന്റെ പുറകെ താരമ്മ ചേച്ചിയും ഉണ്ടായിരുന്നു.
+
സൈക്കിളില്‍ എന്റെ വരവ് കണ്ട അപ്പൂപ്പന്‍ എന്നെ വാരിപ്പുണര്‍ന്നു. അവിടെയുള്ള ഇംഗ്ലീഷുകാരടക്കമുള്ള എല്ലാ വിദേശീയരേയും എന്നെ കൊണ്ട് കാണിച്ചു. വീട്ടില്‍ വന്നാല്‍ അപ്പൂപ്പനുണ്ടെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയായിരിക്കും. കുറുമ്പ് കാണിച്ചാല്‍ എന്റെ അമ്മ എന്നെ തല്ലാന്‍ ഓടിക്കുമ്പോള്‍ അഭയം അപ്പൂപ്പനായിരുന്നു.
+
പവിഴമല്ലി, പാരിജാതം എന്നീ പൂക്കള്‍ കണ്ടാല്‍ ഇപ്പോഴും ഞാന്‍ കൊളംബോയിലെ എന്റെ ബാല്യത്തെപ്പറ്റി ഓര്‍ക്കും. ആ വീട്ടിന്റെ മുറ്റത്ത് പവിഴമല്ലി, പാരിജാതം, കനകാംബരം എന്നീ പൂക്കള്‍ സുലഭമായിരുന്നു. ഞാന്‍ കാലത്ത് എണീറ്റയുടന്‍ താഴത്ത് വീണ് കിടക്കുന്ന പവിഴമല്ലിയും, പാരിജാതവും ശേഖരിക്കും. പാരിജാതവും പവിഴമല്ലിയും മാല പോലെ കോര്‍ത്ത് എന്റെ അമ്മ മുടിയില്‍ ചൂടുമായിരുന്നു.
+
എന്റെ ചെറുപ്പത്തില്‍ എന്റെ അമ്മ വളരെ സുന്ദരിയായിരുന്നു. അഛനായിരുന്നു അമ്മയെക്കാളും സുന്ദരന്‍. അഛന്‍ കോട്ടും ടൈയും കെട്ടി പോകുന്നത് കണ്ടാല്‍ ആരും നോക്കിപ്പോകും. എന്റെ അഛന് ഒരു ഓസ്റ്റിന് കേബ്രിഡ്ജ് വേനും, ഒരു മ്യൂസിക് ഹോണുള്ള പ്ലിമത്ത് കാറും ഉണ്ടായിരുന്നു.
+
അച്ചന്‍ ചിലപ്പോള്‍ 6 മണിക്ക് വന്ന് ഞങ്ങളെ പ്ലിമത്ത് കാറില്‍ കയറ്റി നഗരം ചുറ്റാന്‍ കൊണ്ട് പോകും. ഞാന്‍ അഛന്റെയും അമ്മയുടെയും നടുവില്‍ ഇരിക്കും, എന്നിട്ട് അഛനോട് എപ്പോഴും മ്യൂസിക്ക് ഹോണ്‍ അടിക്കാന്‍ പറയും. ചിലപ്പോള്‍ എന്റെ ശല്യം കൂട്ടുമ്പോള്‍ എന്നെ പിന്‍ സീറ്റില്‍ കെട്ടിയിടും.
+
ബുദ്ധ ക്ഷേത്രങ്ങളിലും, കൃസ്ത്യന്‍ പള്ളികളിലും അഛന്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു. അഛന്‍ സാധാരണ പോയിരുന്ന കൃസ്ത്യന്‍ പള്ളി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ വികൃതി കാരണം എന്നെയും കൊണ്ട് അമ്മയോട് പള്ളിയുടെ പ്രധാന കവാടത്തില്‍ നില്‍ക്കാന്‍ പറയും. എനിക്ക് പള്ളിയുടെ കവാടത്തിലുള്ള കടയിലെ സാധനങ്ങള്‍ വളരെ പ്രിയമായിരുന്നു. എന്നെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവിടുന്ന് വാങ്ങുന്ന കീ ചെയിനുകളായിരുന്നു.
+
ഇനിയും ഒരു പാട് എഴുതാനുണ്ട്. കാന്‍ഡിയിലെ ശ്രീരാമകൃഷ്ണക്ഷേത്രം, അതിന്നടുത്ത ഹൈ റേഞ്ചിലെ ഗസ്റ്റ് ഹൌസിലെ താമസം, തേയില എസ്റ്റേറ്റിലെ ചുറ്റിക്കറങ്ങല്‍ മുതലായവ. എഴുതിയാലും എഴുതിയാലും കഴിയാത്ത അത്ര ഓര്‍മ്മകളുണ്ട്.
+
ഞാന്‍ താരമ്മ ചേച്ചിയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നില്ല. താരമ്മ ചേച്ചി ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് ഞാന്‍ താരമ്മ ചേച്ചിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. 80 വയസ്സെങ്കിലും കഴിഞ്ഞിരിക്കും.
++
fotos courtsey: google search engine
എന്റെ ചെറുപ്പത്തില്‍ എന്റെ അമ്മ വളരെ സുന്ദരിയായിരുന്നു. അഛനായിരുന്നു അമ്മയെക്കാളും സുന്ദരന്‍. അഛന്‍ കോട്ടും ടൈയും കെട്ടി പോകുന്നത് കണ്ടാല്‍ ആരും നോക്കിപ്പോകും. എന്റെ അഛന് ഒരു ഓസ്റ്റിന് കേബ്രിഡ്ജ് വേനും, ഒരു മ്യൂസിക് ഹോണുള്ള പ്ലിമത്ത് കാറും ഉണ്ടായിരുന്നു.
ReplyDeleteപവിഴമല്ലിയും പാരിജാതവും, ഇതിൽ പാരിജാതത്തിന്റെ ഓർമ്മ പ്രൈമറി സ്ക്കൂളിൽ നിന്നും കിട്ടുന്ന പാരിജാതക്കമ്പ് കൊണ്ടുള്ള അടിയാണ്. ഓർമ്മകൾ അതിമനോഹരം. ഭാഗ്യം ചെയ്ത ഒരു കുട്ടിക്കാലം.
ReplyDeleteപിന്നെ ഈ ബ്ലോഗിന്റെ സൂത്രം എന്താണ്? സാധാരണ ചെയ്യാറുള്ളതു പോലെ ഡൌൺലോഡ് ചെയ്ത് പിന്നെ വായിക്കാൻ കഴിയുന്നില്ലല്ലൊ???
ഡിയര്‍ മിനി
ReplyDeleteമിനി പറഞ്ഞത് മനസ്സിലായില്ല. ഡൌണ്‍ ലോഡ് ചെയ്താല്‍ പിന്നെ വായിക്കാന്‍ കഴിയില്ല എന്നത്.
ഞാന്‍ ഇപ്പോള്‍ ഡൌണ്‍ ലോഡ് ചെയ്തതാണല്ല്ലോ> യാതൊരു പ്രശ്നവും കാണുന്നില്ല.
എന്തെങ്കിലും ഹാര്‍ഡ് വെയറ് പ്രശ്നങ്ങളാകാമ്.
കമന്റ്സിന് നന്ദി.
എന്റെ മറ്റു ബ്ലോഗുകളും നോക്കുക.
അതിനുള്ള ലിങ്കുകള്‍ എന്റെ മെയിന്‍ ബ്ലൊഗില്‍ നിന്ന് ലഭിക്കും.
jp-smriti.blogspot.com
സ്നേഹത്തോടെ
ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 24-2010. പ്രത്യേകം ക്ഷണിക്കുന്നു.
അങ്കിള്‍, എന്‍റെ ബ്ലോഗിന്റെ പേര് പവിഴമല്ലി എന്ന് മാറ്റി.
ReplyDeleteവനിതയില്‍ ശ്രീരാമേട്ടന്‍ "എന്‍റെ അമ്മ" എന്നാ പംക്തിയില്‍ എഴുതിയിരുന്നല്ലോ. അതിലെ ഫോട്ടോ ഒക്കെ ഞാന്‍ നേരത്തെ അങ്കിളിന്റെ
ബ്ലോഗില്‍ കൂടെ കണ്ടതാണല്ലോ.
uncle, enthokke vishesham? ithenikku vallathe ishtamulla poovanu.. :)
ReplyDeleteഓര്‍മ്മയില്‍ വിരിഞ്ഞ പവിഴമല്ലിയും പാരിജാതവും കൊള്ളാം ചേട്ടാ .
ReplyDeleteഎത്ര മനോഹരമായ എഴുത്ത്! ചിലര്‍ക്ക് വിഷയ ദാരിദ്രം ആണെന്ന് പറയുന്നു,ജെ പി സാറിനു അങ്ങിനത്തെ കുറവില്ല ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.സിലോണില്‍ ഞങ്ങള്‍ക്കൊരു ചങ്ങാതിയുണ്ട്.അവിടെ എയര്‍പോര്‍ട്ട് വരെ പോയതല്ലാതെ ശ്രീലങ്ക കാണാന്‍ പറ്റിയിട്ടില്ല.
ReplyDelete