Friday, April 30, 2010

വാഴയിലയില്‍ പൊതിഞ്ഞ ഇലച്ചോറ്

ഇങ്ങിനെയിരിക്കുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു. അപ്പപ്പോ തുടങ്ങിവെച്ചാ മറക്കുകയില്ല. അതിനാല്‍ രണ്ട് വരി ഇവിടെ കുറിക്കുന്നു. അല്ലെങ്കില്‍ ആ പോസ്റ്റ് നഷ്ടമായേക്കാം.
+
കുറച്ച് നാളായി സജിതയേയും ശുഭയേയും കാണാറില്ല. എന്റെ സഹപ്രവര്‍ത്തകരായിരുന്നു ഒരിക്കല്‍ അവര്‍.
ഉച്ചഭക്ഷണമായാല്‍ എപ്പോഴും സജിത എന്നെ വിളിക്കും. എന്റെ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കും. സജിതയെക്കാളും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത് സന്ദീപാണ് ഹൂ വാസ് അവര്‍ ബോസ്സ്.
ഒരിക്കല്‍ ഞാന്‍ ഡൈനിങ്ങ് റൂമില്‍ എന്തിനോ പോയപ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ ചോറ് ഉണ്ണുന്നത് കണ്ടു ശുഭ.

+
“ഹായ് ഇലച്ചോറോ…….. ഹൂ‍ം നല്ല മണം. എനിക്ക് ഇലയില്‍ പൊതിഞ്ഞ ചോറ് വളരെ ഇഷ്ടമാ….”


എന്നും ഇങ്ങിനെയാണോ ഭക്ഷണം കൊണ്ട് വരാറ് ശുഭേ…..?
“ശുഭ മിണ്ടിയതും ഇല്ല. ഒരു ഉരുള കഴിച്ചോളൂ എന്നും പറഞ്ഞതും ഇല്ലാ..
+
എനിക്ക് ഒരു ഉരുള കിട്ടിയാലോ എന്നാശിച്ചു. സജിതയായിരുന്നെങ്കില്‍ ഞാന്‍ സ്വയം എടുത്ത് കഴിച്ചേനേ……
+
യാത്രാവേളയില്‍ എനിക്ക് എന്റെ ചേച്ചി ഇത് പോലെ വാഴയിലയില്‍ പൊതിഞ്ഞ ചോറ് തന്നുവിടുമയിരുന്നു. ഞാന്‍ അത് ഒരു മണിയാകുമ്പോളെക്കും തുറന്ന് ഭക്ഷിക്കും.\
+
പിന്നെ ഞങ്ങളുടെ പറമ്പില്‍ ധാരാളം വാഴയുണ്ടായിരുന്നു. ചേച്ചി പലപ്പോഴും എനിക്ക് വാഴയില മുറിച്ച് അതില്‍ ചോറ് വിളമ്പിത്തരുമായിരുന്നു.
പക്ഷെ വാട്ടിയ ഇലയില്‍ പൊതിഞ്ഞ ചോറും കൂട്ടാനും കൂടി തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്.
+
ഞങ്ങളുടെ ചെറുവത്താനിയിലെ വീട്ടില്‍ വിരുന്ന് കാര്‍ വന്നാല്‍ മിക്കതും വാഴയിലയിലാണ് ഭക്ഷണം വിളമ്പുക. ചൂടുള്ള സാമ്പാറൊഴിച്ച് ചോറും പപ്പടവും എല്ലാം കൂട്ടി കുഴച്ച് ഇലയില്‍ തിന്നുന്നത് ഒരു രസം തന്നെ. പിന്നെ പുളിഞ്ചിയും നാരങ്ങാക്കറിയുമെല്ലാം തൊട്ട് നക്കുന്നതിനും ഇലയിലെ ശാപ്പാട് തന്നെ വേണം.
+
പിന്നെ പായസം ശരിക്കും ആസ്വദിച്ച് കുടിക്കാന്‍ ഇലയില്‍ നിന്ന് കഴിക്കണം. ഇപ്പോളെല്ലാം സദ്യക്ക് പായസം ഗ്ലാസ്സിലാണ് വിളമ്പാറ്. ഞാന്‍ ഗ്ലാസ്സില്‍ നിന്ന് ഇലയിലേക്ക് ഒഴിച്ച് കഴിക്കുക പതിവാണ്.
+
അങ്ങിനെ കുറേ നാള്‍ക്ക് ശേഷം ആണ് ഇലയിലെ പൊതിച്ചോറ് കണ്ടത്. ഞാന്‍ ഇപ്പോള്‍ ശുഭയുമായി വളരെ അടുപ്പത്തിലാണ്. പക്ഷെ പിന്നീടൊരിക്കലും ശുഭ ഇലയില്‍ പൊതിഞ്ഞ ചോറ് തിന്നുന്നത് കണ്ടിട്ടില്ല.
+
ഞാന്‍ ഇടക്കിടക്ക് ചോദിക്കാറുണ്ട് ലഞ്ച് സമയത്ത്…
“ശുഭേ ഇന്നെന്താ ഭക്ഷണം… എന്നേയും വിളിക്കണേ….”


ഇന്ന് വീട്ടില് നിന്നൊന്നും കൊണ്ട് വന്നിട്ടില്ല ജെ പി സാറെ………

“അയ്യോ മോശമായി……. ഞാന്‍ ശുഭയുടെ ഭക്ഷണപ്പൊതിയില്‍ നിന്ന് ഒരു ഉരുള പ്രതീക്ഷിച്ചിരിക്കയായിരുന്നു……”

അതിനെന്താ ഞാന്‍ സസന്തോഷം ഊട്ടാലോ ജെ പി സാറിനെ. വീട്ടിലേക്ക് വന്നോളൂ……..\

“വീട്ടിലെ മേശപ്പുറത്തിരുന്ന് പ്ലെയിറ്റിലെ വിഭവങ്ങള്‍ എനിക്കിഷ്ടമില്ല……..”

“ശുഭ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ഇലയില്‍ പൊതിഞ്ഞ പൊതിച്ചോറുണ്ടല്ലോ…? അതിലെ ഒരു ഓഹരിയാണ് ഞാന്‍ ഉദ്ദേശിച്ചത്……..”

“ഓ…. പ്രശ്നമില്ല… ഇനി ഞാന്‍ കൊണ്ട് വരുമ്പോള്‍ സാറ് ഈ പ്രദേശത്തെങ്ങാനും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം………“
+
എന്ന് ശുഭ പറഞ്ഞതല്ലാതെ പിന്നെ ഒരിക്കലും ഞാന്‍ ശുഭയെ ഒരുമിച്ച് ഡൈനിങ്ങ് റൂമില്‍ കണ്ടില്ല.

[ഈ കൊച്ച് അനുഭവ കഥ ഇവിടെ അവസാനിക്കുന്നു.]

6 comments:

  1. ഒരിക്കല് ഞാന് ഡൈനിങ്ങ് റൂമില് എന്തിനോ പോയപ്പോള് വാഴയിലയില് പൊതിഞ്ഞ ചോറ് ഉണ്ണുന്നത് കണ്ടു ശുഭ.`
    +
    “ഹായ് ഇലച്ചോറോ…….. ഹൂ‍ം നല്ല മണം. എനിക്ക് ഇലയില് പൊതിഞ്ഞ ചോറ് വളരെ ഇഷ്ടമാ….”
    എന്നും ഇങ്ങിനെയാണോ ഭക്ഷണം കൊണ്ട് വരാറ് ശുഭേ…..?

    “ശുഭ ഒന്നുന്‍ മിണ്ടിയതും ഇല്ല. ഒരു ഉരുള കഴിച്ചോളൂ എന്നും പറഞ്ഞതും ഇല്ല..

    ReplyDelete
  2. ippozhum enikku veettil pokumbol ilayilaa bhakshanam! pinne, thirike varaan nerathu, ela vaatti amma bhakshanam pothinju tharum.

    By the way, uncle jee... Innenikku uncle nte priyappetta erisseriyaanu ketto.

    ReplyDelete
  3. മുൻ‌കാല അനുഭവങ്ങൾ വായിക്കാൻ നല്ല രസമുണ്ട്. ഞാനും ഇതുപോലെ എഴുതാറുണ്ട്, റിട്ടയർ ചെയ്തശേഷം ഞാൻ എഴുതുന്ന എന്റെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. സമയം കിട്ടിയാൽ വായിക്കുക.
    http://mini-minilokam.blogspot.com/

    ReplyDelete
  4. പ്യാരിക്കുട്ടീ

    എന്നെ ഒരു ദിവസം വന്ന് അവിടേക്ക് കൊണ്ടാകാം എന്നൊക്കെ പറഞ്ഞ് പറ്റിച്ച ആളല്ലേ..
    + പിന്നെ വേറൊരു പ്രാവശ്യം പാന്‍പിനാളത്തിന് വരുമ്പോള്‍ കാണാം എന്നും കൂടെ വയനാട്ടിലേക്ക് കൊണ്ടപോകാം എന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു.
    ++ എന്തിനാ ഈ അപ്പൂപ്പനെ ഇങ്ങനെ പറ്റിക്കുന്നത് എന്റെ മോളേ....
    +++ ഒരു നാള്‍ നീയും ഒരു അമ്മൂമ്മയാകുന്ന കാലം വിദൂരമല്ല. നിന്നേയും നിന്റെ പേരക്കിടാങ്ങള്‍ പറ്റിക്കും. അപ്പോള്‍ ഓര്‍ക്കുക !!!!!!

    ReplyDelete
  5. പണ്ട് ഒരിക്കല്‍ മുംബൈയിലേക്കുള്ള നേത്രാവതി ട്രെയിനില്‍ രാത്രി കഴിച്ച വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറും ചിക്കന്‍ കറിയും ഇപ്പോഴും നാവിലെ രസ മുകുളങ്ങള്‍ മറന്നിട്ടില്ല.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.