2009 ഒക്ടോബര്‍ മാസം 12 നു മുപ്പത്തിഅഞ്ച് ഭാഗങ്ങളോട് കൂടി തല്ക്കാലം അവസാനിപ്പിച്ച ഈ പ്രണയ നോവല്‍ ഇന്ന് പുനരാരംഭിക്കുന്നു.
മുപ്പത്തിഅഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/10/35.html
“മോളേ പാറുകുട്ടീ……”
“എന്താ അഛാ..”
എന്തിരുപ്പാ മോളേ ഇത്. നേരത്തിന് കുളിയും തേവാരവുമൊന്നുമില്ലാ. എത്രനാളായി നീ കണ്ണെഴുതി പൊട്ട് തൊട്ടിട്ട്. തോന്നുമ്പോ എണീക്കും തോന്നുമ്പോ ഉറങ്ങും. എന്താ നിന്റെ പുറപ്പാട്. എന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചുംകോണ്ടിരിക്കുന്നത്.
“പാര്‍വ്വതിയുടെ അമ്മ പെട്ടെന്ന് അവിടേക്ക് കടന്നുവന്നു”
എന്താ മനുഷ്യാ നിങ്ങള്‍ എന്റെ കുട്ട്യോട് ചോദിക്കണ്. ഓളുടെ വെഷമം നിങ്ങക്ക് മനസ്സിലാവിണില്ലേ. ഉണ്ണി അവളെ ഇവിടെ കൊണ്ടെന്നാക്കിയിട്ട് നാളെത്രയായെന്ന് നിങ്ങക്ക് അറിയുമോ? എത്ര പ്രസരിപ്പോടെ നടന്നിരുന്ന കുട്ടിയാ അത്. അതിന്റെ ഒരു കോലം കണ്ടില്ലേ ഇപ്പോ.
നിങ്ങള്‍ നിങ്ങടെ മരോനെ അന്വേഷിച്ചെന്താ പോകാത്തത്.
“ ഞാന്‍ പലവട്ടം പാറുകുട്ടിയോട് പറഞ്ഞതാ അവിടെക്ക് പോകാന്‍, പക്ഷെ അവളിതുവരെ തലയാട്ടിയില്ല. എനിക്കങ്ങട്ട് ഒറ്റക്ക് പോകാന്‍ പറ്റുമോ മാധവീ. അവള്‍ക്കല്ലെ അവനെ കാണേണ്ടത്. എനിക്കല്ലല്ലോ.
അവള്‍ക്കാവശ്യമുള്ള പൊന്നും പൊടവയും പണവും എല്ലാം കൊടുത്തിട്ടല്ലേ അവന്‍ പോയത്.
നീയെന്താ അവനെ കുറ്റപ്പെടത്തണത്. അവന്‍ ജോലിത്തിരക്കുണ്ടാകും. നമ്മുടെ മോള്‍ക്ക് ഒരു കുറ്റവും അവന്‍ വരുത്തിയിട്ടില്ലല്ലോ?
പണത്തിന്‍ പണം, പൊന്നിന്ന് പൊന്ന്, തുണിത്തരങ്ങള്‍ ഒരു കൂമ്പാരം. ഒന്നിനും ഒരു കുറവ് അവനായി വരുത്തിയിട്ടില്ലല്ലോ.
“അതൊന്നും ഇല്ലാ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അവന്‍ നമ്മടെ മോളെ ഇവിടെ വിട്ടിട്ട് മാസം 4 കഴിഞ്ഞു. അവന്‍ പിന്നെ ഈ വഴിക്ക് തിരിഞ്ഞ് നോക്കിയിട്ടുണ്ടോ..”
അവന്‍ വരും എന്റെ പെണ്ണേ. അടുത്ത പുഞ്ചപ്പണിയാകുമ്പോളെക്കും എനിക്ക് കാശുമായി. എനിക്കറിയാം എന്റ് മരോനെ. എല്ലാരും നോക്കിക്കോ
.
പിന്നേയ് ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. ന്റെ മോനെ നോവിക്കണ ഒരു കാര്യവും പറഞ്ഞാല്‍ എനിക്ക് പിടിക്കേല.
പാര്‍വ്വതിയുടെ അഛന്‍ രോഷാകുലനായി…
“എന്റെ സങ്കടം ഞാന്‍ നിങ്ങളോടല്ലാതെ മറ്റൊരാളോട് പറയാന്‍ പറ്റുമോ”
പാര്‍വ്വതിയുടെ അമ്മ വിതുമ്മി……
പാര്‍വ്വതിയുടെ അമ്മയുടെ വിഷമം കണ്ടിട്ട് അഛന്‍ വേദന സഹിക്കാനായില്ല. പക്ഷെ പുറത്ത് കാട്ടിയില്ല.
“മോളേ പാര്‍വ്വതീ. അഛന്റെ മോള്‍ ഇങ്ങട്ട് വന്നേ. മോള്‍ പോയി കുളിച്ച് സുന്ദരിയായി വന്നേ. നമുക്ക് ഉണ്ണീടെ ആപ്പീസുവരെ പോയി വരാം.“
“വേണ്ടഛാ…. അഛന്‍ തന്നെ പോയി വരൂ… വേണമെങ്കില്‍ അമ്മയെയും കൂട്ടിക്കോളൂ……..”
കേട്ടോ എന്റെ മോള്‍ പറഞ്ഞത്. അവക്കവനെ കാണണമെന്നുണ്ട്. ഉണ്ണി അവളെ തല്ലിയാലും ഇടിച്ചാലും അവള്‍ക്കവനെ ജീവനാ…….
ഞാനിതാ തയ്യാറായി. നമുക്ക് പതിനൊന്നരയുടെ വണ്ടിക്ക് പോകാം. മാധവി ഉണ്ണി കഴിഞ്ഞ വിഷുവിന്‍ വാങ്ങിക്കൊടുത്ത മുണ്ടും നേര്യേതും ഉടുത്തൊരുങ്ങി.
അവര്‍ ഉച്ചയൂണിന്‍ മുന്‍പേ പട്ടണത്തിലെത്തി. ഉണ്ണിയുടെ ആപ്പീസിലേക്ക് നടന്നു. അവിടെ എത്തുമ്പോളെക്കും രണ്ട് പേരും നന്നേ ക്ഷീണിച്ചിരുന്നു.
പാര്‍വ്വതിയുടെ അഛന്റെ മുറിക്കയ്യന്‍ ഷറ്ട്ടും രണ്ടാം മുണ്ടും മട്ടുമൊക്കെ കണ്ടപ്പോള്‍ വാച്ചമേന്‍ പിടിച്ചില്ല. ഉള്ളിലേക്ക് കടത്തിവിട്ടില്ല..
മാധവി അമ്മ ഇടപെട്ടിട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ അവരെ അവിടെ ഇരുത്തി, അയാള്‍ അകത്ത് പോയി ശങ്കരേട്ടനെ കാര്യങ്ങള്‍ ധരിപ്പിച്ചു.
ശങ്കരേട്ടന്‍ അത് കേട്ടതും ചാടിയെണീറ്റ് നേരെ പ്രധാന കവാടത്തിലെത്തി. പാര്‍വ്വതിയുടെ അഛനേയും അമ്മയേയും കാല്‍ തൊട്ട് വന്ദിച്ചു.
“എന്താ ശങ്കരാ ഈ കാണിക്കണ്…”
ഞങ്ങളുടെ യജമാന്റെ ജീവിച്ചിരുപ്പുള്ള ഏക ബന്ധുക്കളാ നിങ്ങള്‍. ഉണ്ണിസാറിനെ പോലെ നിങ്ങളും ഞങ്ങള്‍ക്ക് ദൈവതുല്യര്‍.
പാര്‍വ്വതിയെ കണ്ടില്ലല്ലോ?
“അവള്‍ വന്നില്ലാ വീട്ടില്‍ ഉണ്ട്….”
ഇവിടെക്ക് വിവരം അറിയിച്ചാല്‍ ഞാന്‍ അവിടെ വന്ന് കാണുമായിരുന്നല്ലോ.
വരൂ അകത്തേക്ക്. പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് കുടിക്കാന്‍ നാരങ്ങാ ജ്യൂസ് കൊടുത്തു.
ഇപ്പോള്‍ ഊണിന്റെ സമയമാണ്. പത്തുമിനിട്ട് കൊണ്ട് രണ്ട് പേര്‍ക്കും ഭക്ഷണം എത്തിക്കാം.
“പിന്നേയ് ഞങ്ങള്‍ വന്ന കാര്യം പറഞ്ഞില്ല.
അതൊക്കെ സൌകര്യം പോലെയാകാം. ഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമിച്ചിട്ടാകാം”
പാര്‍വ്വതിയുടെ അഛന്‍ അവര്‍ ഇരുന്നിടം ആകെ കണ്ണൊടിച്ചു. പാര്‍വ്വതിയുടെ വലിയ ഛായാചിത്രം ചുമരില്‍ പതിവിലധികം ഭംഗിയില്‍ വെച്ചിരുന്നത് മാധവിയെ കാണിച്ചു.
ഇമ്മടെ കുട്ട്യോട് അവന്‍ ഇത്രമാത്രം ഇഷ്ടമുള്ളതിന്റെ തെളിവല്ലേ മാധവീ ആ ഞാത്തിയിട്ടിട്ടുള്ള ഫോട്ടൊ.
“ശങ്കരന്‍ അവരുടെ അടുത്തെത്തിയിട്ടുണ്ടായിരുന്നു.”
എന്താണ് രണ്ട് പേരും കൂടി പറയണ്. നമുക്ക് ഭക്ഷണം കഴിക്കാം. അവര്‍ക്ക് അദ്ദേഹം തന്നെ ഭക്ഷണം വിളമ്പിക്കൊടുത്തു. അവര്‍ കഴിച്ച് എണീക്കുന്നത് വരെ അവിടെ തന്നെ നിന്നു.
ഭക്ഷണം തൃപ്തിയായോ. മധുരം എന്തെങ്കിലും വേണോ….?
“ഒന്നും വേണ്ട ശങ്കരാ….“
“മാധവി കെട്ട്യോന്റെ കാതില്‍ മന്ത്രിച്ചു… വന്ന കാര്യം പറയൂ മനുഷ്യാ……..”
ഉണ്ണി എന്നാ ആപ്പീസിലേക്ക് വരിക. ഞങ്ങക്കവനെ ഒന്ന് കാണണം. ഞങ്ങള്‍ക്ക് വൈകുന്നേരമാകുമ്പോളെക്കും വീടെത്തണം. മോളവിടെ തനിച്ചാണ്.
“അതിന്‍ ഉണ്ണിസാറ് ഇവിടില്ലല്ലോ. ബാങ്കളൂറിലെ ആപ്പീസിലാണ്. നിങ്ങളിവിടെ ഇരിക്കൂ. ഞാന്‍ ഫോണ്‍ ചെയ്തിട്ട് വരാം.
+
അല്പനേരം കഴിഞ്ഞ് ശങ്കരന്‍ തിരിച്ചെത്തി.
“ഉണ്ണിയെ കിട്ടിയോ ശങ്കരാ….?”
ഇല്ലാ ഞാന്‍ ട്രങ്ക് ബുക്ക് ചെയ്തിട്ടുണ്ട്. പത്ത് മിനിട്ടിനുള്ളില്‍ ലൈന്‍ കിട്ടും.
അതിന്നിടക്ക് ഒരു ജീവനക്കാരന്‍ ഓടി വന്നിട്ട് ശങ്കരനെ വിളിച്ചോണ്ട് പോയി.
“ശങ്കരന്‍ ഉണ്ണിയെ കിട്ടാനായില്ല. ഉണ്ണി രണ്ടാഴ്ചയായി ലണ്ടനിലാണെന്ന വിവരം മാത്രം അറിഞ്ഞു.”
പ്രതീക്ഷ നശിച്ച ശങ്കരന്‍ തിരികെയെത്തി.
“എന്തായി പാര്‍വ്വതിയുടെ അഛന്‍ വീണ്ടും തിരക്കി…”
ഇല്ല ചേട്ടാ – ഉണ്ണി സാറ് രണ്ടാഴ്ചയായി ലണ്ടനിലാണത്രെ. അടുത്ത ആഴ്ച അവസാനമേ മടങ്ങൂ..
എന്നാല്‍ ഞങ്ങളിറങ്ങട്ടെ. വന്നാല്‍ അവിടം വരെ ഒന്ന് പറഞ്ഞയക്കണം.
“അങ്ങിനെയാകാം….”
“നില്‍ക്കൂ ചേട്ടാ നിങ്ങളെ രണ്ട് പേരേയും ഞാന്‍ വീട്ടില്‍ വിടാം.. പാര്‍വ്വതി അന്വേഷിക്കുകയാണെങ്കില്‍ ഞങ്ങളോട് ചില കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതൊക്കെ പോകുന്ന വഴിക്ക് ചെയ്യുകയും വേണ്ടതുണ്ട്.”
ശങ്കരന്‍ അല്പനേരത്തിനുള്ളില്‍ ഡ്രൈവറേയും കൂട്ടിയെത്തി. പാര്‍വ്വതിയുടെ രക്ഷിതാക്കളെയും കൂട്ടി യാത്രയായി.
വണ്ടി പോകുന്ന വഴി റീഗല്‍ ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തി. അവിടെ ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് അവിടുത്തെ വാല്യക്കാരന്‍ ഒരു വലിയ പാര്‍സല്‍ വണ്ടിയില്‍ കൊണ്ട് വന്ന് വെച്ചു.
“എന്താ ഇതൊക്കെ ശങ്കരാ………..”
അതൊക്കെ സാറ് എന്നെ പാര്‍വ്വതിക്ക് വേണ്ടി പറഞ്ഞ് ഏല്‍പ്പിച്ചിട്ടുള്ളതാ…
വണ്ടി കുറച്ചും കൂടി ഓടിയതിന്‍ ശേഷം വലിയൊരു തുണിക്കടയുടെ മുന്നില്‍ നിര്‍ത്തി. അവിടെനിന്നും ഒരു പാര്‍സല്‍ ഒരാള്‍ വണ്ടിയില്‍ കൊണ്ട് വന്ന് വെച്ചു.
വാഹനം അവിടെ നിന്ന് അരമണിക്കൂറിന്നകം മാധവിയുടെ വീട്ട്മുറ്റത്ത് വന്ന് നിന്നു.
ഡ്രൈവര്‍ സാധനങ്ങളെല്ലാം ഉമ്മറത്തെത്തിച്ചു. റീഗല്‍ നിന്നുള്ള വലിയ പാര്‍സലില്‍ നിന്നൊരു ചെറിയ പൊതി എടുത്ത് പാര്‍വ്വതിയെ ഏല്‍പ്പിച്ചു.
“ഇത് ഇപ്പോള്‍ തന്നെ കഴിക്കാനുള്ളതാണ്…”
“ശങ്കരന്‍ ഒരു വെള്ള കവര്‍ പാര്‍വ്വതിയുടെ കൈയില്‍ കൊടുത്തു.“
ഉടന്‍ തന്നെ വാഹനം മിന്നിമറഞ്ഞു……….
ക്ഷണ നേരം കൊണ്ട് മാധവി അവിടെ നടന്ന വിശേഷങ്ങളെല്ലാം പാര്‍വ്വതിയെ പറഞ്ഞ് മനസ്സിലാക്കി.
വിവരങ്ങളെല്ലാം കേട്ട് പാര്‍വ്വതിക്ക് സന്തോഷമായി. റീഗലിലെ കൊച്ചുപൊതി അഴിച്ചുനോക്കിയപ്പോളെ അതിന്റെ മണം പാര്‍വ്വതിക്ക് കിട്ടി.
ഇലയില്‍ പൊതിഞ്ഞ റൊട്ടിയും മട്ടണ്‍ ചോപ്സും.
“പാര്‍വ്വതിയുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ അടര്‍ന്നുവീണു.”
എന്താ മോളെ നീ വിതുമ്മുന്നത്.
എന്റെ ഉണ്ണ്യേട്ടനെ നിങ്ങളെല്ലാം എന്തൊക്കെയാ പറഞ്ഞിരുന്നത്. ഇപ്പോ നിങ്ങളെക്കെല്ലാം മനസ്സിലായല്ലോ ഉണ്ണ്യേട്ടന്‍ എന്നോടുള്ള സ്നേഹത്തിന്റെ ആഴം.
പാര്‍വ്വതി റീഗലിലെ ഭക്ഷണം അഛനും അമ്മക്കും നല്‍കി.
മറ്റുപൊതികളൊക്കെ അഴിച്ചുനോക്കിയപ്പോള്‍ പാര്‍വ്വതിക്ക് അതിശയമായി…
ജിലേബിയും, ഐനാസ്സും, കേക്കും ഹല്‍ വാ മുതലായ പലഹാരങ്ങള്‍…
പിന്നെ തുണിക്കടയിലെ പൊതിയില്‍ പാര്‍വ്വതിക്ക് ഒരു സെറ്റുമുണ്‍ടും ബ്ലൌസ് തുണിയും. പിന്നെ മാധവി അമ്മക്കും തുണിത്തരങ്ങള്‍, അവളുടെ അഛന്‍ വരാന്‍ പോകുന്ന തണുപ്പ് കാലത്തേക്കുള്ള കമ്പിളിത്തൊപ്പിയും, മഫ്ലറും, മുറിക്കയ്യന്‍ ബനിയനും മുണ്ട് ഷറ്ട്ട് മുതലായവയും….
എല്ലാര്‍ക്കും വളരെ സന്തോഷമായി. അതിന്നിടയില്‍ ശങ്കരന്‍ കൊടുത്ത വെള്ള കവര്‍ അലക്ഷ്യമായി തറയില്‍ കിടന്നിരുന്നത് മാധവി മോളുടെ കയ്യില്‍ കൊടുത്തു.
തുറന്ന് നോക്കിയപ്പോള്‍ അത് നിറയെ രൂപ. ഒപ്പം ഒരു തുണ്ട് കടലാസ്സും അതില്‍ നാല്‍ വരിയും…
“ഉണ്ണി സാറ് ലണ്ടനില്‍ നിന്ന് വിളിച്ച് പറഞ്ഞപ്രകാരം കുറച്ച് പണം കൊടുത്തയക്കുന്നു. എത്രയാണ് അവിടെ കിട്ടിയെന്നുള്ള വിവരം എന്നെ അറിയിക്കണം.
എന്ന് വിദ്യാധരന്‍ – കാഷ്യര്‍……..
“അമ്മേ ഇത് നോക്ക്യേ… ഈ കവര്‍ നിറയെ പണം.”
എന്നാലും എന്റെ ഉണ്ണ്യേട്ടന്‍ ഇത്രയും നാളായി എനിക്ക് ഒരു കത്ത് പോലും അയച്ചില്ലല്ലോ?
പാര്‍വ്വതിയുടെ സന്തോഷം അല്പനേരത്തേക്ക് മങ്ങി.. അവള്‍ കരയാന്‍ തുടങ്ങി……
“പാര്‍വ്വതി മുഖം തുടച്ച് ഉമ്മറത്ത് വന്നിരുന്നു.”
എന്നാ ഉണ്ണ്യേട്ടന്‍ വരിക. ഇനി ഞാന്‍ ഉണ്ണ്യേട്ടനെ വിട്ട് ഒറ്റക്ക് എവിടേയും നില്‍ക്കില്ല..”
നാളെ ശങ്കരേട്ടന്റെ അടുത്ത് പോയി ചോദിക്കണം ഉണ്ണിയേട്ടന്റെ വരവിനെക്കുറിച്ച്. പാര്‍വ്വതിക്ക് എന്നുമില്ലാത്ത ഒരു സന്തോഷം തോന്നി പെട്ടെന്ന്..
അമ്മേ ഞാന്‍ നാളെ ഉണ്ണിയേട്ടന്റെ തറവാട് വരെ ഒന്ന് പോകണണ്ട്. അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിക്കണമല്ലോ?.........
“ശരി മോളേ, ഞനും കൂടി വരാം. പാര്‍വ്വതി നാളെ പെട്ടെന്ന് നേരം വെളുക്കാന്‍ പ്രാര്‍ത്ഥിച്ച് കിടന്നു.
അകു: അക്ഷരപ്പിശാചുക്കളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ തിരുത്താം.
++++++++++++++++++++++++++++++++
എന്റെ പാറുകുട്ടീ >>> ഭാഗം 36
ReplyDeleteമുപ്പത്തിഅഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/10/35.html
“മോളേ പാറുകുട്ടീ……”
“എന്താ അഛാ..”
എന്തിരുപ്പാ മോളേ ഇത്. നേരത്തിന് കുളിയും തേവാരവുമൊന്നുമില്ലാ. എത്രനാളായി നീ കണ്ണെഴുതി പൊട്ട് തൊട്ടിട്ട്. തോന്നുമ്പോ എണീക്കും തോന്നുമ്പോ ഉറങ്ങും. എന്താ നിന്റെ പുറപ്പാട്. എന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചുംകോണ്ടിരിക്കുന്നത്.
തുടരുക, ആശംസകൾ
ReplyDeleteഇതു നോവലാണോ ആത്മകഥനമാണോയെന്ന് ഇനിയും വ്യക്തമാക്കണം.
ReplyDeleteഅങ്കിള്‍, നോവല്‍ പബ്ലിഷ് ചെയ്യുന്ന കാര്യം എന്തായി? ഇതിവിടെ തുടര്‍ന്നതില്‍ സന്തോഷം. ഉണ്ണി ശരിക്കും ഒരു mysterious character തന്നെ.
ReplyDeleteഅപ്പോൾ ആത്മകഥാശംസങ്ങൾ തുടരാൻ എല്ലാഭാവുകങ്ങളും നേരുന്നു ജയേട്ട
ReplyDeleteഈ നോവലിന്റെ പകുതി ഇന്നലെ വായിച്ചു...ബാക്കി ഇന്നും...രസായി..ഇനി ഞന്നൂണ്ട് കൂടെ
ReplyDeleteഎന്റെ പാറുകുട്ടി വളരെ നന്നായിരിക്കുന്നു....ജെ പീ....തുടര്‍ന്നും വായിക്കാന്‍ ആകാംഷയോടെ ഇരിക്കുന്നു....നന്ദി....
ReplyDelete