Tuesday, February 1, 2011

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം


കുന്നംകുളം ടൌണിന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി ചിറളയം ഗ്രാമത്തിലാണ് ഈ ശ്രീരാമസ്വാമി ക്ഷേത്രം. പട്ടാഭിഷേകം കഴിഞ്ഞ് ഇരിക്കുന്ന സ്ഥിതിയിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നത് മറ്റു ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ നിന്നൊരു പ്രത്യേകതയാണ്.

ഞാനൊരു കുന്നംകുളം കാരനുമാണെങ്കിലും എനിക്ക് കഴിഞ്ഞാഴ്ചയാണ് അവിടെ പോകാന്‍ കഴിഞ്ഞത്. ഒരു സന്ധ്യയില്‍. ചിറളയം രാജകുടുംബത്തിന്റെ ക്ഷേത്രമായിരുന്നു ഇത്. അടുത്താണത്രെ ഇത് നാട്ടുകാരുടെ നടത്തിപ്പിന്‍ കീഴില്‍ വന്നത്.

മാര്‍ച്ച് മാസം അവസാനത്തോട് കൂടിയാണത്രെ ഇവിടുത്തെ പ്രതിഷ്ഠാദിനം. ഇവിടുത്തെ കുളത്തില്‍ മീനുട്ടിനുള്ള സൌകര്യവും ഉണ്ട്. ഗണപതി തുടങ്ങിയ ഉപദേവന്മാരും ഉണ്ട്.

2 comments:

  1. ഞാനൊരു കുന്നംകുളംകാരനുമാണെങ്കിലും കഴിഞ്ഞ ആഴ്ചയാണ് എനിക്കവിടെ പോകാന്‍ സാധിച്ചത്.

    ReplyDelete
  2. കുന്നങ്ങുളമായത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ് ശ്രീരാമസ്വാമിയൊന്നുമാവില്ലല്ലോ..അല്ലേ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.