Monday, June 13, 2011

about my mini novel "PAYING GUEST"

പേയിങ്ങ് ഗസ്റ്റ്

http://jp-dreamz.blogspot.com/2009/12/blog-post.html

മുഴുമിപ്പിക്കാതെ കിടക്കുന്ന എന്റെ ഒരു പോസ്റ്റ്. എനിക്ക് വട്ടാണെന്നാണ് എന്റെ പ്രിയ കൂട്ടുകാരന്‍ പറയുന്നത്. ഒരു കണക്കില്‍ വാസ്തവം. ഒന്ന് കഴിക്കാതെ മറ്റൊന്നിലേക്ക് ചാടുന്നു. ഇത് വായനക്കാരോട് കാണിക്കുന്ന ഒരു അനീതിയാണ്.

എനിക്ക് ഇപ്പോള്‍ വാതത്തിന്റെ അസുഖമുള്ള കാരണം കൈ കാലുകള്‍ വിചാരിച്ചമാതിരി ചലിക്കുന്നില്ല. അതിനാല്‍ ഏതെങ്കിലും ഒന്ന് രചിച്ച് മുഴുമിപ്പിക്കാതെ ഇങ്ങിനെ ഇടും.

ഈ വേളയില്‍ മറ്റൊരു കഥ മനസ്സില്‍ പൊട്ടി വിടരും. അത് തുടങ്ങിവെച്ചില്ലെങ്കില്‍ എന്റെ മനസ്സില്‍നിന്ന് അത് മാഞ്ഞ് പോകും. അപ്പോള്‍ ഞാനത് അടിച്ച് നിരത്തും കുറച്ച്. പിന്നീടതിന് പൂര്‍ണ്ണത വരുത്താതെ ഇട്ടിട്ട് പോകും.

“എന്റെ പാറുകുട്ടീ” എന്ന നോവല്‍ ഞാന്‍ ഒരുവിധം എഴുതിമുഴുമിച്ചു. അത് മൊത്തം വായിച്ച ചിലര്‍ അതിന്റെ അവസാനം ശരിയാം വിധം പര്യവസാനിച്ചില്ല എന്ന അഭിപ്രായം പറഞ്ഞു ഫോണില്‍ കൂടി.

എനിക്ക്കും തോന്നാതിരുന്നില്ല. അത് മനസ്സില്‍ ഊറി ഊറി വരുന്ന ഉറവക്കനുസരിച്ച് ഇപ്പോള്‍ എഴുതിയതിന്റെ അത്ര തന്നെ എഴുതിയാലേ ഒരു പ്രോപ്പര്‍ എന്‍ഡിങ്ങ് വരൂ. എന്നെക്കൊണ്‍ടതിന് തല്‍ക്കാലം ആവില്ല. കൈകൊണ്ട് എഴുതി എവിടെയെങ്കിലും വെച്ചാല്‍ അത് അപ് ലോഡ് ചെയ്യുന്നത് വരെ ഞാന്‍ റെസ്റ്റ് ലെസ്സ് ആകും. അതിനാല്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല.

എന്റെ മറ്റൊരു കഥയിലെ കമന്റായി അബുദാബിയിലെ ജാസ്മിക്കുട്ടി എഴുതി. എന്റെ ഒട്ടുമിക്ക കഥയിലെ കഥാപാത്രങ്ങളും “ഉണ്ണ്യേട്ടനും പാറുകുട്ടിയും” ആണെന്ന്. ജാസ്മിക്കുട്ടി എന്റെ ഒട്ടുമിക്ക കഥകളും നോവലുകളും വായിച്ച ആളാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

എന്റെ ജീവിതത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പേരാണ് ഈ പാറുകുട്ടി. അവളെ ഞാന്‍ ഓര്‍ക്കാത്ത നാളുകളില്ല. എനിക്ക് അവളെ മറക്കാനാവില്ല. കഥകളും നോവലുകളും യഥാര്‍ഥജീവിതമല്ല, മറിച്ച് ജീവിതവുമായി ചെറിയ ബന്ധമുള്ളതും, പിന്നെ ഭാവനകളും ചായക്കൂട്ടുകളും ചേര്‍ന്നാണ് കഥക്ക് രൂപം നല്‍കുന്നത്.

യഥര്‍ഥജീവിതം കേന്‍ വസ്സില്‍ പകര്‍ത്തിയാല്‍ അതിന് കഥയെന്ന് പറയാനാവില്ലല്ലോ. എന്റെ ആത്മ കഥ എഴുതാന്‍ എന്റെ പ്രിയ സുഹ്ര്ത്ത് വത്സലാന്റി പറഞ്ഞിരുന്നു. പക്ഷെ അതിനൊന്നും എന്നെക്കൊണ്ടാവില്ല, അണ്‍ലെസ്സ് ഐ ഹേവ് എ ഫുള്‍ ടൈം സെക്രട്ടറി. ഈ ബ്ലൊഗെഴുത്തുകളില് നിന്നൊന്നും വരുമാനം ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാവില്ല.

ഞാന്‍ രണ്‍ട് ദിവസം മുന്‍പ് എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ “സ്നേഹം വാരിക്കോരിത്തരുന്നവള്‍” എന്ന ഒരു പുതിയ കഥ തുടങ്ങി. പലതും മുഴുമിപ്പിക്കാതെ വീണ്ടും ഈ വട്ടുകാരന്‍ ചെയ്യുന്ന ഒരു കൊള്ളരുതായ്മ എന്നൊക്കെ എന്നെ പറയാം.

എന്താണ് എന്റെ സോക്കേട് എന്നെനിക്കും പിടി കിട്ടുന്നില്ല. ആരെങ്കിലും സഹായിക്കാന്‍ വരുമ്മ്പോള്‍ എല്ലാം എഴുതിക്കഴിക്കാം. എഴുതാന്‍ വളരെ എളുപ്പം പക്ഷെ അത് അച്ചുകളില്‍ നിരത്താനാണ് പണി.

ആയിരത്തിലേറെ പോസ്റ്റുകള്‍ ഞാന്‍ രണ്ട് മൂന്ന് കൊല്ലം കൊണ്‍ടെഴുതി. ഇനിയും എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ ഈ ARTHRITIS & RHUMATISM അസുഖം പെട്ടെന്ന് ഭേദമാകില്ല എന്നാണ് എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. ആദ്യമൊക്കെ ഞാന്‍ അസ്വസ്ഥനായിരുന്നു അത് കേട്ടപ്പോള്‍. പിന്നെ വിചാരിച്ചു 64 വയസ്സായ ഞാന്‍ ഇത് വരെ ജീവിച്ചുവല്ലോ സുഖമായിട്ട്. ഇനി ശിഷ്ടജീവിതം നരകയാതന അനുഭവിക്കാനാണ് യോഗമെങ്കില്‍ വിധിയെ നേരിടുക തന്നെ.

പാദരക്ഷയില്ലാതെ നടക്കാന്‍ പാടില്ല എന്ന ഡോക്ടറുടെ കര്‍ശന നിയന്ത്രണമാണ് എന്നെ കാര്യമായി വലക്കുന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാനാനുന്നില്ല. കാല്‍ നിലത്ത് വെച്ചുകൂടാ. വേദനകൊണ്‍ട് പുളയും.

രണ്‍ട് മാസം മുന്‍പ് മകന്റെ കുട്ടിക്ക് ചോറൂണിന് ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഈ അസുഖമൊക്കെ മറന്ന് ഞാന്‍ പ്രവേശിച്ചു. കൃഷ്ണാ ഗുരുവായൂരപ്പാ………. എനിക്ക് വലിയ പ്രശ്നമൊന്നുമില്ലാതെ അതില്‍ സംബന്ധിക്കാന്‍ സാധിച്ചു. വേദനകള്‍ കടിച്ചമര്‍ത്തി ഞാന്‍ ചടങ്ങിന്‍ നേത്ര്ത്വം നല്‍കി.

എന്തൊക്കെ എഴുതാന്‍ തുടങ്ങി എവിടേക്കൊക്കെ സഞ്ചരിച്ചു. തല്‍ക്കാലം ഇവിടെ നിര്‍ത്താം. എല്ലാ വായനക്കാര്‍ക്കും ശുഭരാത്രി ആശംസിക്കുന്നു.

3 comments:

  1. please use Ctrl + to increase the font size. this is applicable for Mozila & Chrome.

    +++++++++++++++++++++++++++
    മുഴുമിപ്പിക്കാതെ കിടക്കുന്ന എന്റെ ഒരു പോസ്റ്റ്. എനിക്ക് വട്ടാണെന്നാണ് എന്റെ പ്രിയ കൂട്ടുകാരന് പറയുന്നത്. ഒരു കണക്കില് വാസ്തവം. ഒന്ന് കഴിക്കാതെ മറ്റൊന്നിലേക്ക് ചാടുന്നു. ഇത് വായനക്കാരോട് കാണിക്കുന്ന ഒരു അനീതിയാണ്.

    എനിക്ക് ഇപ്പോള് വാതത്തിന്റെ അസുഖമുള്ള കാരണം കൈ കാലുകള് വിചാരിച്ചമാതിരി ചലിക്കുന്നില്ല. അതിനാല് ഏതെങ്കിലും ഒന്ന് രചിച്ച് മുഴുമിപ്പിക്കാതെ ഇങ്ങിനെ ഇടും.

    ReplyDelete
  2. ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete
  3. മുഴുപ്പിപ്പിച്ചില്ലല്ലോ...

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.