Wednesday, July 27, 2011

അല്‍ ഐന്‍ - മനസ്സിലെ നൊമ്പരങ്ങള്‍





അല്‍ ഐന്‍ (al ain) എന്ന് കേള്‍ക്കുമ്പോള്‍ എപ്പോഴും ഒരു നടുക്കത്തോടെ ആയിരുന്നു കുറേ കാലം എനിക്ക്. പിന്നെ പിന്നെ അത് ആ നാമം കേള്‍ക്കാതെയായി. പ്രത്യേകിച്ച് ഞാന്‍ ഗള്‍ഫില്‍ നിന്ന് വിടുകയും ചെയ്തിരുന്നു.

ഞാന്‍ സാധാരണ വൈകിട്ട് 8 മണി കഴിഞ്ഞാല്‍ 12 മണി വരെ നെറ്റില്‍ സജീവമാണ്‍. പലരോ‍ടും പ്രത്യേകിച്ച് ഗള്‍ഫ്, യൂറോ‍പ്പ്, കാനഡാ, യുഎസ് എന്നിവിടങ്ങളിലുള്ളവരുമായി.

ഞാന്‍ ചാറ്റുന്നതില്‍ 99 ശതമാനം സുഹൃ

ത്തുക്കളും ഞാന്‍ ഓണ്‍ലൈനില്‍ വെച്ച് പരിചയപ്പെട്ടവരാണ്‍, അതില്‍ നല്ലൊരു ശതമാനം പേര്‍ എന്നെ എന്റെ തൃശ്ശൂരിലെ വീട്ടില്‍ വന്ന് കാണാറുണ്ട്. ചിലര്‍ നേരെ ഓഫീസില്‍ കയറി വരും.

എന്റെ തൃശ്ശൂരിലെ ഓഫീസ് ടൈമിങ്ങ്സ് ഗള്‍ഫ് പോലെ. ഉച്ചക്ക്

ഒരു ദീര്‍ഘമായ ലഞ്ച് ബ്രേക്ക്. അതിന്‍ ശേഷം ജസ്റ്റ് വണ്‍ ഹവര്‍ ഈവനിങ്ങ് സെഷന്‍. കാലത്ത് 8 മണിക്ക് തൃശ്ശൂരില്‍ എന്റെ ഓഫീസ് മാത്രം തുറക്കപ്പെടുന്നു. ശനിയും ഞായറും അവധി.

ദീര്‍ഘമായ ലഞ്ച് ബ്രേക്ക് വേണ്ടാ എന്നുള്ളവരില്‍ ചിലര്‍ ഓവര്‍ ടൈം ചെയ്യും, ചിലര്‍ ഷോപ്പിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കും പോകും. അങ്ങിനെയൊക്കെ ജീവിച്ച് പോകുന്നു എന്റെ റിട്ടയര്‍മെന്റ് കാലം.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി അധികം ലീവൊന്നും എടുക്കാതെ നല്ല സ

ര്‍വ്വീസ് റെക്കോഡ് സ്ഥാപിക്കുന്ന വ്യക്തിക്ക് സൌജന്യമായി ഗള്‍ഫിലെ എന്റെ ഓഫീസിലോ മറ്റു സ്ഥാപനങ്ങളിലോ പ്ലേസ്മെന്റ് കൊടുക്കാറുണ്ട്.

ഞാന്‍ വൈകിട്ട് 6 മണി കഴിഞ്ഞാല്‍ സജീവമാണ്‍. തൃശ്ശൂരില്‍ വൈകിട്ട് ചെ

ന്നിരിക്കുവാന്‍ നല്ല പാര്‍ക്കുകളോ, പബ്ബുകളോ ഇല്ല. ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചില ക്ലബ്ബുകളില്‍ അംഗത്വം ഉണ്ട്. അത്തരം ക്ലബ്ബു

കളില്‍ മാസത്തില്‍ കൂടിയാല്‍ രണ്ട് മീറ്റിങ്ങ് മാത്രം.,

കഴിഞ്ഞ ഒരു കൊല്ലം വരെ ട്രക്കിങ്ങിനും, നീന്തല്‍, ടെന്നീസ്, യോഗ, ഏരൊബിക്സ് എന്നിവയിലും സജീവമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു രോഗിയാണ്‍. എന്റെ കാലപാദത്തിന്നടിയില്‍ ഒരു പ്രത്യേകതരം സെന്‍സേഷന്‍. കാല്പാദം പഞ്ഞിയില്‍ ചവിട്ടുന്നപോലെയുള്ള ഫീലിങ്ങ്. ചെരിപ്പിടാതെ വീട്ടിന്നുള്ളില്‍ പോലും നടക്കാനാവില്ല. ഒറ്റ സ്റ്റ്രെച്ചില്‍ ഒരു കിലോമീറ്റര്‍ നിക്കാതെ നടക്കാനാവില്ല. അമ്പലങ്ങളിലും

മറ്റു ദേവാലയങ്ങളിലും പോകാന്‍ പറ്റില്ല, അങ്ങിനെ എന്റെ പല ഏക്റ്റിവിറ്റീസിനും വിരാമമിടേണ്ടി വന്നു.

ഹോമിയോ, ആയുര്‍വ്വേദം, അലോപ്പതിയിലെ ന്യൂറോ, ഓര്‍ത്തോ എന്നീ പല വിഭാഗങ്ങളും മാറി മാറി ചികിത്സിക്കപ്പെടുന്നു. രോഗം വിട്ടുമാറില്ലായെന്നാണ്‍ എന്റെ ഡോക്ടറുടെ കണ്ടെത്തല്‍. കൂടുതലാകാതിരിക്കാനുള്ള മരുന്നുകളാണ്‍ എനിക്ക് നല്‍കുന്നത്. പെയിന്‍ കില്ലറ് എനിക്ക് നല്‍കരുതെന്ന് ഞാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒരു ഉടഞ്ഞ പാത്രം പോലെ വീട്ടിലിരിക്കു

കയാണിപ്പോള്‍. അപ്പോള്‍ സുഹൃത്ത് സല്ലാപത്തിന്നൊരു ഏക മാര്‍ഗ്ഗം നെറ്റിലെ ചാറ്റിങ്ങ് ആണ്‍. ഓരോ ദിവസവും പുതു പുതു സുഹൃത്തുകളെ ഏഡ് ചെയ്യുന്നു.

അങ്ങിനെ കഴിഞ്ഞ ഒരു ആഴ്ചയായി അല്‍ ഐനിലെ ബിന്ദു വൈകിട്ട് ചാറ്റിങ്ങിന്‍ വരുന്നുണ്ട്. ബിന്ദുവിന്‍ അവിടെ തരക്കേടില്ലാത്ത ജോലിയുണ്ട്. നല്ല ജീവിതം. പ

ണ്ടത്തെ അല്‍ ഐനും ഇപ്പോളത്തെ അല്‍ ഐനും തമ്മില്‍ ഒരു കമ്പാരിസണ്‍ ഞാന്‍ മനസ്സില്‍ കണ്ടും കൊണ്ടിരിക്കുന്നു.

ബിന്ദുവിനെ പരിചയപ്പെട്ടതിന്‍ ശേഷം ആണ്‍ ഞാന്‍ കുറേ വര്‍ഷത്തിന്‍ ശേഷം അല്‍ ഐന്‍ എന്ന നാടിന്റെ പേരുപോലും ഓര്മ്മിക്കുന്നത്.

എനിക്ക് അല്‍ ഐന്‍ എന്ന സ്ഥലത്തിനെ പേടിപ്പെടുത്തുന്ന തരത്തിലുളള വികാരം എങ്ങിനെ ഉടലെടുത്തുവെന്ന് ഞാന്‍ ചുരുക്കി പറയാം.

എന്റെ മക്കള്‍ക്ക് 12 വയസ്സായിട്ടുണ്ടെന്ന് തോന്നുന്നു അപ്പോള്‍.

ഞാന്‍ വളരെ അധികം നാള്‍ മസ്കത്തില് ആയിരുന്നു. ഓഫീസ് എക്യുപ്പ്മെന്റ്സ് വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ മേനേജര്‍ ആയിരുന്നു ഞാന്‍. തുടക്കത്തിലെ ആദ്യ പതിനഞ്ചുവര്‍ഷം എന്റെ ഇമ്മീഡിയറ്റ് ബോസ്സ് ഒരു ലെബനാനി ആയിരുന്നു. ഇദ്ദേഹത്തിന്റെ വീട് ബൈറൂട്ടിലായിരുന്നു.

ലെബനാനികളുടെ കൂട്ടത്തില്‍ ഞാന്‍ ഏക മലയാളിയും ഇന്ത്യക്കാരനും ആയിരുന്നു. അതിനാല്‍ എനിക്ക് ലെബനീസ് ഫുഡും മറ്റും കഴിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടതായി വന്നു. കാലത്ത് ഇഡ്ഡലിയും ദോശയും കഴിച്ചുവളര്‍ന്ന എനിക്ക് പെട്ടെന്ന് ബോയല്ഡ് പൊട്ടറ്റൊയും, ഓറഞ്ച് ജ്യൂ‍സും ചീസും മറ്റും ആയിരുന്നു പ്രാതല്‍. ഉച്ചകാ‍ണെങ്കില്‍ കുറേ വേവിക്കാത്ത വെജിറ്റബിള്‍സും പിന്നെ റെഡ് മീറ്റും, ലെബനീസ് ബ്രെഡും. ധാരാളം ഗാര്‍ളിക്ക് പേസ്റ്റും ഒലിവ് ഓയിലും ലൈം ജ്യൂസും കൂട്ടത്തില്‍ ഭക്ഷണത്തില്‍ ഉണ്ടായിരുന്നു.

ആദ്യത്തെ ആറ് മാസം ഒരു നുള്ള് മുളക് പൊടിപോലും കിട്ടിയില്ല. ഒട്ടും

എരുവ് ചേര്‍ക്കാത്തതായിരുന്നു എല്ലാ കറികളും. നമുക്ക് വേണമെങ്കില്‍ പെപ്പറും ടബാസ്കോ സോസും ഭക്ഷണത്തില്‍ മിക്സ് ചെയ്ത് കഴിക്കാം. ഞാനൊരു വിധം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചുപോന്നു.

ഭക്ഷണ കാര്യത്തില്‍ മാത്രമേ അവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൂ. പിന്നെ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അവര്‍ പല്ല് തേക്കില്ല, കുളിക്കില്ല എന്നതൊക്കെയാണ്‍.

ഇതൊന്നും ദിനചര്യയുടെ ഭാഗമായിട്ട് അവര്‍ക്കില്ലായിരുന്നു ആ കാലത്ത്.

അതിനാല്‍ ഞാന്‍ അവരുടെ മുറിയില്‍ കിടക്കാറില്ല.

ലെബനീസിന്റെ ജീവിത രീതി ഫ്രഞ്ച സ്റ്റൈലിലാണ്‍. അവിടെ അവര്‍ക്ക് പഠിക്കേണ്ടത് അറബിയും ഫ്രഞ്ചുമാണ്‍. ചുരുക്കം ചിലര്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കും. അവരുമായുള്ള സംസര്‍ഗ്ഗത്താല്‍ എനിക്ക് അറബിയും ഫ്രഞ്ചും പഠിക്കാനായി.

ഞാന്‍ പറഞ്ഞ് വരുന്ന ആ കാലത്ത് തന്നെ അവരുടെ ലൈഫ് വളരെ മോഡേണ്‍ ആയിരുന്നു. ഞാനായിരുന്നെങ്കില്‍ ഒരു തനി നാടന്‍ മലയളിയും. അവര്‍ എണ്ണ തേക്കാറില്ല, കുളി വല്ലപ്പോഴും. എന്നാല്‍ അവരുടെ വസ്ത്രധാരണവും ലിവിങ്ങ് സ്റ്റാന്‍ഡേഡും എല്ലാം വെരി സൂപ്പര്‍. എനിക്ക് പാരീസില്‍ നിന്ന് പേന്റും ഷര്‍ട്ടും ബ്ലെയിസറും എല്ലാം വരുത്തിത്തന്നു അവര്‍.

അവര്‍ക്ക് ഇംഗ്ലീഷ് സാധനങ്ങളൊട് പുഛവും ആയിരുന്നു. ഞാന്‍ ഉപയോഗിച്ചിരുന്ന ഒരു ജാഗ്വാര്‍ കാര്‍ അവര്‍ വാങ്ങി വെച്ച് എനിക്ക് പകരം ഒരു റീനൊ (Renault)

കാറ് തന്നു. അങ്ങിനെ ചുരുങ്ങിയ കാ‍ലം കൊണ്‍ട് ഞാനും ഒരു ലെബനീസ് മേനെ പോലെയായി. എന്റെ കാലത്തെ തല നിറയെ എണ്ണ തേച്ചുള്ള കുളിയും നീട്ടി വളര്‍ത്തിയ തലമുടിയും എല്ലാം അവര്‍ക്കായി എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു.

ഞങ്ങളുടെ സ്ഥാപനത്തില്‍ ഇരുനൂറില്‍ കൂടുതല്‍ സ്റ്റാഫ് ഉണ്ടായിരുന്നു. അതില്‍ 20 ശതമാനം പെണ്ണുങ്ങളായിരുന്നു. ആരും വിവാഹിതരായിരുന്നില്ല. എല്ലാര്‍ക്കും കൂടി ഒരു കെട്ടിടത്തിലെ പതിനാറ് ത്രീ ബെഡ് റൂം ഫ്ലാറ്റുകള്‍. ആണുങ്ങളും പെണ്ണുങ്ങളും കൂടി താമസിക്കുന്നു.

കുറച്ച് നാള്‍ കഴിഞ്ഞപ്പോളെക്കും എനിക്ക് അവരുമായുള്ള ജീവിതം മടുത്തു. എന്റെ ഓഫീസ് സെക്രട്ടറിപ്പെണ്ണും ലബനീസ് ആയിരുന്നു. നജാത്ത്. അവള്‍ ആഴ്ചയിലൊരിക്ക

ലേ കുളിക്കുകയുള്ളൂ.. പക്ഷെ എന്നും നനച്ച് തുടക്കും. പല്ല് തേക്കില്ല, തന്നെയുമല്ല വായ് നാറ്റം കൂടുതലായിരുന്നു. കെട്ടിപ്പിടിച്ച് വര്‍ത്തമാനം പറയാനും ബീറുകുടിക്കാനും മറ്റും എപ്പോഴും കമ്പനി കൂടിയിരുന്നു.

ലെബനീസ് പെണ്ണുങ്ങളായ എന്റെ സഹപ്രവര്‍ത്തകരുടെ വേഷം ജീന്‍സും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടും ആയിരുന്നു. ലെബനീസുകള്‍ വെളുത്ത് സുന്ദര്‍മാരും സുന്ദരികളുമാണ്‍ മിക്കവരും. എല്ലാവരും നല്ല ആരോഗ്യമുള്ളവര്‍. ആണുങ്ങളുടെ കൈത്തണ്ട നമ്മുടെ കാലിന്റെ തുടകളുടെ അത്ര തടിയുണ്ടാകും.

അവര്‍ക്ക് എന്ത് പണിയെടുക്കാനും ഒരു ചമ്മലില്ല. ചിലപ്പോള്‍ ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ ഓഫ് ലോഡ് ചെയ്യുന്ന സമയത്ത് കൂലിക്കാര്‍ കുറവാണെങ്കില്‍ അവര്‍ സ്വമേധയാ ചെന്ന് അതൊക്കെ ഇറക്കും. അവര്‍ക്ക് മേനേജരെന്നോ കീഴ്ജീവനക്കാരനെന്നോ ഉള്ള നോട്ടമില്ല. ഒരിക്കലെന്നോട് അവരുടെ കൂടെ കൂടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാക്കിയില്ല.

എന്റെ കൂട്ടുകാ‍ര്‍ എന്നെ കള്ള് കുടിക്കാനും ഡാന്‍സ് ചെയ്യാനും, വീക്ക് എന്ഡുകളില്‍ ബീച്ചില്‍ പോകാനും, യോട്ട് ക്ലബ്ബില്‍ ചേരാനും, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും ഒക്കെ പഠിപ്പിച്ചു.

ആരോഗ്യ ദൃഢഗാത്രരായ അവര്‍ കുടിക്കുന്ന ഒരു സ്മോള്‍ എനിക്ക് കഴിക്കാന്‍ ഏറെ സമയം വേണം. ഞാന്‍ അന്ന് റോത്ത് മേന്‍ സിഗരറ്റായിരുന്നു വലിച്ചിരുന്നത്. അവരോ ഏറ്റവും കടുപ്പമുള്ള മാള്‍ബൊറോ, വിന്‍സ്റ്റണ്‍ മുതലായ ബ്രാന്‍ഡുകളായിരുന്നു.

ചിലപ്പോള്‍ മുന്തിയതരം സ്കോച്ച് ഉപേക്ഷിച്ച് അവര്‍ അവരുടെ ലെബനീസ് അരാക്ക് കുടിക്കും. നമ്മുടെ നാട്ടിലെ നാടന്‍ ചാരായം പോലെയുള്ളത്. അവരുടെ ലബനീസ് ചാരായം വെള്ളത്തില്‍ ഒഴിച്ചാല്‍ പാല്‍ പോലെ ആകും. അവര്‍ അത് ഡ്രൈ ഓണ്‍ ദ് റോക്ക് ആയി കുടിക്കും.

ഗാര്‍ളിക്ക് പേസ്റ്റ് തേച്ച മീനും ഇറച്ചിയും ഗ്രില്‍ ചെയ്ത് കഴിക്കും. ഇതൊക്കെ എനിക്ക് പൊരുത്തപ്പെടാന്‍ കുറച്ചധികം സമയം എടുത്തു. എന്നെ എല്ലാതരം ഡാന്‍സുകളും അവര്‍ പഠിപ്പിച്ചു, ഓരോ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധരിക്കേണ്ട ഡ്രസ്സ് കോടുകളും എന്നെ മനസ്സിലാക്കി. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒരു മോഡേണ്‍ മേനാകാന്‍ അധിക സമയം എടുത്തില്ല.

ഒരിക്കല്‍ ഞാന്‍ അവരെ കൂട്ടാതെ ഒറ്റക്ക് ഡിസ്കോ ഡാന്‍സിന്‍ പോയി. പക്ഷെ എന്നെ മെയിന്‍ ഗേറ്റില്‍ തടഞ്ഞ് നിര്‍ത്തി. അന്നാണ്‍ എനിക്ക് മനസ്സിലായത് ഡിസ്കോ ഹോളില്‍ പെയറിന്‍ മാത്രമേ പ്രവേശനം ഉള്ളൂവെന്ന്.

കൂടെ ആടിത്തിമിര്‍ക്കാന്‍ വാടകപ്പെണ്ണുങ്ങള്‍ അവിടെ ഹാജരായിരുന്നു. ഞാന്‍ ചെറിയൊരു ചമ്മലോടെ തിരിച്ച് പോകാനായി സ്ഥലം വിട്ടു. പക്ഷെ ഹോട്ടല്‍ ലോബിയില്‍ എന്റെ ബോസ്സിന്റെ ഒരു ഗേള്‍ ഫ്രണ്ടിനെ കണ്ടുമുട്ടി. വളരെ നിര്‍ബ്ബന്ധിച്ചപ്പോള്‍ എനിക്കവളോട് സത്യം തുറന്ന് പറയേണ്ടി വന്നു.

അവള്‍ എന്നോടൊപ്പം ഡിസ്കോ ഹോളിലേക്ക് അനുഗമിച്ചു. എന്നെ അവള്‍ സ്റ്റെപ്പുകളൊക്കെ പഠിപ്പിച്ചു. എന്തിനു പറയണം എന്നെ അവള്‍ മിക്ക ദിവസവും ഡിസ്ക്കോക്ക് ക്ഷണിച്ചു. എന്റെ സ്വഭാവത്തില്‍ വൃത്തികേടുകള്‍ കടന്നുകൂടിയെന്ന് എനിക്ക് തോന്നി. അമിതമായ മദ്യപാനവും മറ്റും.

കാലങ്ങള്‍ ചെല്ലും തോ‍റും എനിക്കവരുമായുള്ള് ജീവിതം ദു:സ്സഹമായി തോന്നി. ഞാന്‍ ജോലി രാജി വെക്കാന്‍ തീരുമാനിച്ചു. ഇമ്മീഡിയറ്റ് ബോസ്സിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളെന്നെ പോകാന്‍ വിസമ്മതിച്ചു. തന്നെയുമല്ല എന്നെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി.

(ചുരുക്കിയെഴുതാന്‍ ശ്രമിച്ച ഈ പോസ്റ്റ് വളരെ വലുതായി. അതിനാല്‍ അടുത്ത അദ്ധ്യായത്തോട് കൂടി മുഴുമിക്കാം. കാത്തിരിക്കുക)

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

3 comments:

  1. കൂടെ ആടിത്തിമിര്‍ക്കാന് വാടകപ്പെണ്ണുങ്ങള് അവിടെ ഹാജരായിരുന്നു. ഞാന് ചെറിയൊരു ചമ്മലോടെ തിരിച്ച് പോകാനായി സ്ഥലം വിട്ടു. പക്ഷെ ഹോട്ടല് ലോബിയില് എന്റെ ബോസ്സിന്റെ ഒരു ഗേള് ഫ്രണ്ടിനെ കണ്ടുമുട്ടി. വളരെ നിര്‍ബ്ബന്ധിച്ചപ്പോള് എനിക്കവളോട് സത്യം തുറന്ന് പറയേണ്ടി വന്നു.

    അവള് എന്നോടൊപ്പം ഡിസ്കോ ഹോളിലേക്ക് അനുഗമിച്ചു. എന്നെ അവള് സ്റ്റെപ്പുകളൊക്കെ പഠിപ്പിച്ചു. എന്തിനു പറയണം എന്നെ അവള് മിക്ക ദിവസവും ഡിസ്ക്കോക്ക് ക്ഷണിച്ചു. എന്റെ സ്വഭാവത്തില് വൃത്തികേടുകള് കടന്നുകൂടിയെന്ന് എനിക്ക് തോന്നി. അമിതമായ മദ്യപാനവും മറ്റും.

    ++++
    അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം.

    ReplyDelete
  2. കൊള്ളാം
    പ്രവാസ ജീവിതം , എന്തൊകെ മാറ്റം വരും എന്നും പലതും സഹിക്കാനും മാറ്റാനും നാം തെയ്യാറാകും,
    ശെരിക്കും ഒരു ബോറന്‍ ലൈഫാണ് ഈ ഒടുകത്തെ പ്രവാസം

    നല്ല എഴുത്
    ആശംസകള്‍

    ReplyDelete
  3. ചുരുക്കത്തിനുപകരം പരത്തി എഴുതിയപ്പോഴെല്ലെ ഞൺഗൾക്ക് സംഗതികളുടെ കിടപ്പുവശം പിടികിട്ടിയത്..!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.