Wednesday, July 6, 2011

ചാത്തന്‍ കോഴി

പാറൂട്ടിക്കഥകള്‍ 4

എനിക്ക് വയസ്സ് ഇരുപത്തി രണ്ട്. പെങ്കുട്ട്യോള്‍ക്ക് പതിനെട്ട് തികയുമ്പോളേക്കും കല്യാണത്തിന്റെ ഒരുക്കങ്ങളായി, താമസിയാതെ കല്യാണവും. എനിക്കൊരു പെണ്ണ് കെട്ടിക്കാന്‍ ഇവിടെ ആര്‍ക്കും ഒരു വിചാരമില്ല. ഇവിടെ എന്റെ തള്ളയെന്നും പറഞ്ഞ് നടക്കുന്ന ഒരു മുതുക്കിയുണ്ട്. അതിന്‍ ഒരു മരോള് ഈ വീട്ടില്‍ വന്ന് കേറുന്നത് ഇഷ്ടമില്ലായിരിക്കാം. എന്റെ ഒരു യോഗമേ..


“ഉണ്ണി വടക്കേ ഉമ്മറത്തിരുന്ന് മുറ്റത്ത് ഓടിക്കളിക്കുന്ന ചാത്തന്‍ കോഴിയെ നോക്കി ആലോചനയില്‍ മുഴുകി. ഈ കോഴീസിനൊക്കെ എന്ത് ഫ്രീഡമാ? എന്തൊരു അണ്ടര്‍ സ്റ്റാന്‍ഡിങ്ങാ. ഓരോരുത്തരിങ്ങനെ വരിവരിയായി ചാത്തന്‍ കൊഴീസുമാരുടെ ചൂടിനായി കാത്തുനില്‍ക്കുന്നു. ചില ചാത്തന്‍സുമാര്‍ പലരുടേയും മുകളില്‍ കയറിയിറ്ങുന്നു. പിന്നേയും ഓടുന്നു… ചിലര്‍ പെണ്‍കോഴിമാരുടെ ചുറ്റും നൃത്തം വെക്കുന്നു. ആലിംഗനത്തിലേര്‍പ്പെടുന്നു. ബൈ ബൈ പറഞ്ഞ് പിരിയുന്നു. എന്തൊരു അച്ചടക്കം, എന്തൊരു മേനേഴ്സ്…! “

“ഉണ്ണ്യേ….. ആ പശുവിനെ തൊഴുത്തീന്നിറക്കി കെട്ടിക്കൂടെടാ, എന്നും ഞാന്‍ ഇങ്ങനെ ഓതിക്കൊണ്ടിരിക്കണോ…”

“ഈ തള്ളക്കെന്തിന്റെ കേടാ. കാലത്ത് ഒരു ഗ്ലാസ്സ് ചായയുണ്ടാക്കിത്തന്നൂടെ എനിക്ക്. എണീറ്റ് വന്നാല്‍ ഒന്നും തരില്ല. കുടുംബത്ത് എല്ലാത്തിനും വകയുണ്ടായിട്ടെന്തുകാര്യം. നേരത്തിന് ഒന്നും കിട്ടുകയില്ല.”

“ഓണവും വിഷുവുമൊക്കെ വരുമ്പോല്‍ എല്ലാരും സദ്യയുണ്ട് പുറത്തേക്കിറങ്ങുമ്പോല്‍ ഇവിടെ തീപ്പൂട്ടിയിട്ടുപോലും ഉണ്ടാവില്ല. ഇങ്ങിനെയും മക്കളെ നോക്കാത്ത തള്ളമാരുണ്ടാകുമോ..?”

“രണ്ട് ദിവസമായി ഉണ്ണിയെ കാണാതെ പാറൂട്ടി അയാളെ അന്വേഷിച്ച് വീട്ടില്‍ വന്നു. നേരെ അടുക്കളയിലിരിക്കുന്ന നങ്ങേലിയമ്മായിയെ കാണാന്‍ ചെന്നു…”

“ആരാ ഇത് പാറൂട്ട്യോ… അന്നെ കണ്ടിട്ട് നാള്‍ കൊറെ ആയല്ലോടീ..അണക്കിന്ന് പണീല്ലെങ്കില്‍ ഇന്ന് എന്റെ കൂടെ നിക്കാന്‍ പറ്റുമോ..?

“ആ നിക്കാം.. ഉണ്ണ്യേട്ടനില്ലേ ഇവിടെ…?”
“അവന്‍ ആ ആ വടക്കേ ഉമ്മറത്തുണ്ടാകും. അവനോട് പശുവിനെ ഇറക്കിക്കെട്ടാന്‍ പറയ്, എന്നിട്ട് ചാണകം വാരി തെങ്ങിന്റെ കടയില്‍ ഇടണം…”

“പാറൂട്ടി പറഞ്ഞപോലെ ചെയ്യാമെന്ന് പറഞ്ഞ് ഉണ്ണിയെ അന്വേഷിച്ച് വീടുമുഴുവനും അരിച്ചുപെറുക്കി. ഉണ്ണിയെ കാണാതെ അടുക്കളയിലെത്തി..”

“ഉണ്ണ്യേട്ടനെ അവിടെയൊന്നും കാണാനില്ല”
“എന്നാ നീയെന്നെ പശുവിനെ ഇറക്കിക്കെട്ട്.“

“എനിക്ക് പേട്യാ അമ്മായി, ആ പശു ആളെ കുത്തണ ജാതിയാ …”
“എന്നാല്‍ ഇയ്യ് പോയി ആ പടിഞ്ഞാറെ പറമ്പില്‍ നിന്ന് കൂകി വിളിക്ക്, അവന്‍ വരും……..”

പാറൂട്ടി പറമ്പിലേക്കിറങ്ങി. ആദ്യം കൊളക്കരയില്‍ നോക്കി, പിന്നെ പാടത്തും. എങ്ങും കണ്ടില്ല.

“ഉണ്ണ്യേട്ടാ……………ട്ടാ………….ട്ടാ……………………”

“എന്താടീ അണക്കിവിടെ പണി…?”

കുട്ടിത്തെങ്ങിന്റെ മണ്‍ടയിലിരുന്നു കള്ള് മോന്തുന്ന ഉണ്ണി താഴെയിറങ്ങി.
“നീയെന്തിനാ ഇപ്പോ ഇങ്ങോട്ട് എഴുന്നള്ളിയത്… ന്റെ തള്ള കണ്ടോ നിന്നെ..?”

“കണ്‍ടു കണ്ടു… ന്നോട് ഇന്ന് ഇവിടെ പണിക്ക് നിക്കാന്‍ പറഞ്ഞു. ഞാന്‍ ഉണ്ണ്യേട്ടനെ അന്വേഷിച്ച് വന്നതാണ്. “എന്തേ രണ്ട് ദിവസമായി അങ്ങോട്ട് കണ്ടില്ലല്ലോ..?”

“ഇനി ഞാന്‍ ഉച്ചതിരിഞ്ഞേ തിരിച്ച് പോണുള്ളൂ. പശുവിനെ പുറത്തേക്ക് ഇറക്കിക്കെട്ടാന്‍ അമ്മായി പറഞ്ഞു…”
“ആ നീയ് പൊയ്ക്കോ, ഞാനിപ്പോ വരാം.”

“ഉണ്ണി തെങ്ങിന്മേല്‍ വീണ്ടും കയറി കുടത്തില്‍ ശേഷിച്ച കള്ള് മോന്തി താഴെയിറങ്ങി. നേരെ തൊഴുത്തില് ചെന്ന് പശുക്കളെ പറമ്പില്‍ കൊണ്ട് കെട്ടി…”

“അയാള്‍ പടിഞ്ഞാറെ കുളത്തില്‍ മുങ്ങിക്കുളിച്ച് നേരെ തൊഴുത്തിലെത്തി..കുമ്പിട്ട് നിന്ന് ചാണം കോരുന്ന പാറൂട്ടിയുടെ പിന്നില്‍ നിന്നവളെ കെട്ടിപ്പിടിച്ചു..”

“എന്താ ഈ കാണിക്കണ്… മാറിപ്പോ ഇവിടുന്ന്… ചാണം പുരണ്ട കൈ കൊണ്ട് അവള്‍ അവനെ തടഞ്ഞു…”

“ഉണ്ണി വീണ്ടും അവളെ കെട്ടിപ്പിടിച്ച് അവളുടെ ജാക്കറ്റിന്നുള്ളില്‍ കൈയിട്ടു. രണ്ട് പേരുടെ ദേഹവും ചാണംകൊണ്ടഭിഷേകമായി.. അയാള്‍ പിടിവിടാതെ നിന്നിട്ട് അവളെ പണിയെടുക്കാന്‍ സമ്മതിക്കാതെയായി..”

“അമ്മായിയെങ്ങാനും ഇത് വന്ന് കണ്ടാല്‍ എന്നെ ചൂലുംകെട്ട് എടുത്ത് അടിക്കും, ഉണ്ണ്യേട്ടനേയും. എന്തിനാ ഇങ്ങിനെ ഒക്കെ കാണിക്കണ്. ഞാന്‍ എല്ലാം തരുന്നുണ്‍ടല്ലോ എന്റെ ഉണ്ണ്യേട്ടന്.. പിന്നെന്തിനാ ഈ ആക്ക്രാന്തം കാണിക്കണ്…”

“എനിക്ക് നെന്നെ എപ്പോ കണ്‍ടാലും എന്തെങ്കിലും ഒക്കെ ചെയ്യാന്‍ തോന്നും. ചാണം വാരുകയായാലും മുറ്റമടിക്കുകയായാലും ഒന്നും എനിക്ക് പ്രശ്നമല്ല.”

“എന്നോട് അമ്മായി ചോദിച്ചു എന്തിനാ ഒറ്റക്ക് താമസിക്കണതെന്ന്. ഇവിടെ കിടന്നൂടേന്ന്…”

“ന്നിട്ട് നീയെന്തുപറഞ്ഞു…………?”
“ഞാന്‍ ഒന്നും മിണ്‍ടിയില്ല….”

“അത് നന്നായി……….”
“ഞാനിവിടെ അന്തിയുറങ്ങുന്നത് ഉണ്ണ്യേട്ടനിഷ്ടമില്ലേ..?”

“ഇഷ്ടക്കേടൊന്നുമില്ല… ഇപ്പോ തന്നെ ഉണ്ട് ഞാന്‍ ഇങ്ങനെ. ഇനി എപ്പോഴും കാണാന്‍ പറ്റാവുന്ന ഒരു അവസ്ഥ വന്നാലെങ്ങിനെ ഇരിക്കുമെന്നോര്‍ക്കുകയായിരുന്നു.”

“ഞാന്‍ എന്താ പറേണ്ടേ… അമ്മായി ഉച്ചക്ക് കഞ്ഞി കുടിക്കുമ്പോ ചോദിക്കും…”

“നിന്റെ ഇഷ്ടം പോലെ ചെയ്യ്…. ഞാനെന്തുപറയാനാണ്..?”

ഉണ്ണി ഉച്ച ഭക്ഷണം കഴിഞ്ഞ് തട്ടിന്‍പുറത്ത് കേറി ഉറങ്ങാന്‍ കിടന്നുള്‍. അയാള്‍ കിടന്നാല്‍ ഉടനെ ഉറങ്ങുന്ന പ്രകൃതമാണ്.

“മോളേ പാറൂട്ടീ … നീയ് കഞ്ഞി കുടിച്ച് കുറച്ച് നേരം വിശ്രമിച്ച് ആ ചെക്കന്റെ മുണ്ടും ഷര്‍ട്ടും ഒക്കെ ഒന്ന് നനക്കണം. കലവറയില്‍ സോപ്പുണ്ട്. ഒരാഴ്ചയായി എനിക്ക് തിരുമ്പാനൊന്നും പറ്റിയില്ല. തട്ടിന്‍പുറത്തെ തെക്കേ ഉമ്മറത്ത് എല്ലാം കൊണ്ടിട്ടിരിക്കുന്നുണ്ടാകും അവന്‍… തെമ്മാടി ചെക്കന്‍.“

“ഇന്നത്തെ കാലത്ത് ഒരു പണി കിട്ടാനുള്ള ബുദ്ധിമുട്ട് ആ ചെക്കനറിയില്ല. അവന്‍ പണിയുണ്ട് എറണാങ്കുളത്ത്. നാല് ദിവസം പോയാല്‍ പിന്നെ പത്ത് ദിവസം ലീവെടുക്കും.. അവനവിടെ നല്ല പണിയും താമസ സൌകര്യവും ഒക്കെ ഉണ്ട്.”

“ഇങ്ങനെ ഒരു ചെക്കന്‍. അവന് എപ്പോഴും എന്നെ കാണണമത്രേ. ഇവിടെ വന്നാലോ തെണ്ടി നടക്കാനാ നേരമുള്ളൂ……..”

ഉറങ്ങിക്കിടക്കുന്ന ഉണ്ണി തട്ടിന്‍ പുറത്തെ ആള്‍ പെരുമാറ്റം കേട്ട് ചെന്നു നോക്കിയപ്പോള്‍ അയാളുടെ തുണികള്‍ പരിശോധിക്കുന്ന പാറൂട്ടിയെയാണ് കണ്‍ടത്.

“വീണ്ടും അയാള്‍ അവളെ കേറിപ്പിടിച്ചു….”
അവള്‍ കുതറിയോടാന്‍ ശ്രമിച്ചു…

“അമ്മായിയെങ്ങാനും ഇങ്ങോട്ട് വന്നാലെന്തായിരിക്കും സ്ഥിതി.. എനിക്കാലോചിക്കാനേ വയ്യാ..”

“അമ്മയൊന്നും ഇങ്ങോട്ട് കയറില്ല. അതിന്‍ കാലിന് വേദനയാ. തട്ടിന്‍ പുറത്ത് കേറീട്ട് നാലുകൊല്ലമായിക്കാണും…’

“ഉണ്ണി പാറൂട്ടിയെ പിടിച്ച് കട്ടിലില്‍ കിടത്തി..”
“എന്നെ ഒന്നും ചെയ്യല്ലേ ഉണ്ണ്യേട്ടാ. എനിക്കിവിടെ പേടിയാ. എന്റെ പെരേല് വരുമ്പോ ഞാനെല്ലാം തരുന്നുണ്ടല്ലോ..?”

ഉണ്ണി അവളുടെ കരണത്തടിച്ചു. അവള്‍ കരഞ്ഞുംകൊണ്ട് തുണിയും എടുത്ത് താഴേക്ക് പോയി…

(തുടര്‍ന്നേക്കാം.)

ഓഫ് ലൈനില്‍ ടൈപ്പ് ചെയ്ത് കോപ്പി ചെയ്യുമ്പോള്‍ അല്ലറചില്ലറ തെറ്റുകള്‍ വരുന്നു. വായനക്കാര്‍ ദയവായി ക്ഷമിക്കുക.
ടൈപ്പിങ്ങിന് ആര്‍കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. പ്രതിഫലം പ്രതീക്ഷിക്കരുത്. പകരമായി വേണമെങ്കില്‍ multimedia packages [fotoshop, flash, dream weaver] മുതലായവ സൌജന്യമായി പഠിപ്പിക്കാം.

7 comments:

  1. എനിക്ക് വയസ്സ് ഇരുപത്തി രണ്ട്. പെങ്കുട്ട്യോള്ക്ക് പതിനെട്ട് തികയുമ്പോളേക്കും കല്യാണത്തിന്റെ ഒരുക്കങ്ങളായി, താമസിയാതെ കല്യാണവും.

    എനിക്കൊരു പെണ്ണ് കെട്ടിക്കാന് ഇവിടെ ആര്ക്കും ഒരു വിചാരമില്ല. ഇവിടെ എന്റെ തള്ളയെന്നും പറഞ്ഞ് നടക്കുന്ന ഒരു മുതുക്കിയുണ്ട്. അതിന് ഒരു മരോള് ഈ വീട്ടില് വന്ന് കേറുന്നത് ഇഷ്ടമില്ലായിരിക്കാം. എന്റെ ഒരു യോഗമേ..

    “ഉണ്ണി വടക്കേ ഉമ്മറത്തിരുന്ന് മുറ്റത്ത് ഓടിക്കളിക്കുന്ന ചാത്തന് കോഴിയെ നോക്കി ആലോചനയില് മുഴുകി. ഈ കോഴീസിനൊക്കെ എന്ത് ഫ്രീഡമാ?

    ReplyDelete
  2. സ്കാന്‍ ചെയ്ത ഫയല്‍ അയച്ചാല്‍ ഞാന്‍ ടൈപ്പ് ചെയ്ത് ടെക്സ്റ്റ് ഫയല്‍ ആയി അയചുതരാം. എനിക്ക് ഡ്രീം വീവര്‍ പഠിപ്പിച്ചുതന്നാല്‍ മതി. ഇല്ലെങ്കിലും വിരോധമില്ല.

    സ്നേഹത്തോടെ
    സജിത

    ReplyDelete
  3. njaan typinginu sahayikkam. enikku dream weaver kurachu ariyam. one month training thannal mathi. thannillengilum njan sahayikkam.

    oru professional ezhuthukaaranu vendi enthengilum cheyyan kazhinjaal enikk santhoshamulla kaaaryamaanu.

    njaan oru blog thudangi, pakshe onnum ezhuthanayilla.

    regards
    sajitha

    ReplyDelete
  4. റിയലി വണ്ടര്‍ഫുള്‍ & നൊസ്റ്റാള്‍ജിക് സ്റ്റോറി. അഞ്ചാം ഭാഗത്തിന്നായി കാത്തിരിക്കുന്നു.

    ReplyDelete
  5. kollam mashe....oru nostalgic feeling tharunna kadha...lalitham..sughakaram..

    ReplyDelete
  6. സത്യത്തിൽ ആ കാലത്ത് മിക്ക തറവാടുകളിലും ഇങ്ങനെയുള്ള ഉണ്യേട്ടനും, പാറുക്കുട്ടീം ഒക്കെ ഉണ്ടായിരുന്നു! ആ കാലഘട്ടത്തിന്റെ കഥ.ഇന്നത്തെ കുട്ടികൾ വിശ്വസിച്ചില്ലെന്നിരിക്കും. എന്നാലും!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.