Tuesday, August 9, 2011

അതിരില്ലാത്ത സന്തോഷം

ഈയിടെ എന്റെ മനസ്സിനേറ്റ ആഘാതവും മുറിവുകളും മാഞ്ഞുകൊണ്ടിരുന്നു. അതിന് നിമിത്തമായ ഒരാളെ ഞാന്‍ ഇന്ന് മനസ്സില്‍ കണ്ടു. അമ്പല നടയില്‍ നിന്ന് അവള്‍ക്കായി ഞാന്‍ പ്രാര്‍ഥിച്ചു. ഭഗവാനെ ഭക്തവത്സലാ എന്റെ മുളംകാട്ടിലെ പുതിയ കൂട്ടുകാരിക്ക് സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യൂ…

അവളുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിപ്പിക്കാനാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വാതരോഗിയായ എനിക്ക് നഗ്നപാദത്തോട് കൂടി അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു. അവളുടെ ജന്മ നഷത്രം അറിഞ്ഞിരുന്നെങ്കില്‍ ഏതെങ്കിലും ഭക്തജനങ്ങളോട് പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കാമായിരുന്നു.

ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ ഒരു SMS. തുറന്ന് നോക്കിയപ്പോള്‍ ആ നിമിഷം അവള്‍ എന്നെയും എന്റെ പ്രിയതമയേയും ഓര്‍ത്തിരിക്കുന്നു. ഞങ്ങളുടെ ആയൊരാരോഗ്യ സുകൃതത്തിനായി ഒരു പ്രാര്‍ഥനയോടെ.. ഒരു ധന്യമായ ദിനം നേര്‍ന്നിരിക്കുന്നു.

തീര്‍ച്ചയായും വളരെ ധന്യമായ ദിവസം തന്നെ ഇന്ന്. എന്റെ ബ്ലോഗ് & മലയാളനാട് സുഹൃത്തുക്കള്‍ക്കെല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യേണമേ ഭഗവാനേ.

എഴുതാന്‍ കഴിയുക എന്നുള്ളത് സര്‍വ്വശക്തനായ ദൈവം തമ്പുരാന്റെ ഒരു അനുഗ്രഹം ആണ്. എന്റെ വേദനകള്‍ ഞാന്‍ എഴുത്തില്‍ കൂടി മറക്കുന്നു.

അകത്തേക്ക് കടക്കാനായില്ലെങ്കിലും ഒരു ഭക്തന്‍ എനിക്ക് ഒരു നാക്കിലയില്‍ പൂവം പ്രസാദവും നല്‍കി. ഞാന്‍ ഇത് എന്റെ “മുളം കാട്ടിലെ സുന്ദരിക്കും“ എന്റെ “എഴുത്ത് ലോകത്തിലെ“ എല്ലാ കൂട്ടുകാര്‍ക്കും സമര്‍പ്പിക്കുന്നു.

സ്നേഹത്തോടെ

നിങ്ങളുടെ സുഹൃത്ത്.

9 comments:

  1. ഈയിടെ എന്റെ മനസ്സിനേറ്റ ആഘാതവും മുറിവുകളും മാഞ്ഞുകൊണ്ടിരുന്നു. അതിന് നിമിത്തമായ ഒരാളെ ഞാന് ഇന്ന് മനസ്സില് കണ്ടു.

    അമ്പല നടയില് നിന്ന് അവള്ക്കായി ഞാന് പ്രാര്ഥിച്ചു. ഭഗവാനെ ഭക്തവത്സലാ എന്റെ മുളംകാട്ടിലെ പുതിയ കൂട്ടുകാരിക്ക് സര്വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യൂ…

    ReplyDelete
  2. ആരോഗ്യവും, സന്തോഷവും സമാധാനവും നേരുന്നു..സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  3. sukanya

    “അവള്‍” അതൊരു രഹസ്യം ആണിപ്പോള്‍? ഇത് അവള്‍ വായിച്ചാല്‍ അവളും ഞാനും മാത്രം അറിയും.

    താമസിയാതെ അവളെ നമുക്ക് പുറത്ത് കൊണ്ട് വരാം.

    ReplyDelete
  4. ആരായിരുനാലും അവളോടൊപ്പം നമ്മളും സുഖയിരിക്കണേ.. ആ "അവള്‍" വീണ്ടും വരും അല്ലെ ഈ വരികളിലൂടെ.. കാത്തിരിക്കുന്നു..

    ReplyDelete
  5. unniyettanaayi praarthikkunnu... ineem pidikittanilla... aa manassine.. pakshe,,,aadyam kettappozhulla vallaatha pedi onnu kuranjirikkunnu...athra maathram,,,

    ReplyDelete
  6. unniyettanaayi praarthiykkunnu..........ennum.... nanma nerunnu...nanma maathram..

    ReplyDelete
  7. സജിത

    മെനി താങ്ക്സ് ഫോര്‍ യുവര്‍ കമന്റ്സ്

    ReplyDelete
  8. മുളം കാട്ടിലെ സുന്ദരിയോ..?

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.