Friday, August 19, 2011

Peanut masaala



പണ്ടൊക്കെ സായാഹ്ന സവാരി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍, കുളി കഴിഞ്ഞ് ഒന്നോ രണ്‍ടോ ഡ്രിങ്ക് എടുക്കുമായിരുന്നു. അല്ലെങ്കില്‍ ചില്‍ഡ് ഫോസ്റ്റര്‍ ബീയര്‍. അതൊക്കെ ഒഴിവാക്കി കുറച്ച് നാളായി.

വാതരോഗത്തിന്റെ ചികിത്സയുടെ ഭാഗമായി മരുന്ന് കഴിക്കലും കൂട്ടുകാരോട് സംവദിക്കലും ഒക്കെ ഉണ്ടായിരുന്നു. ഒരിക്കല്‍ അച്ചന്‍ തേവരുടെ അമ്പല നടയില്‍ വെച്ച് മെഡിസിന്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ച് നില്‍ക്കുന്ന പാരവ്വതി ഞാന്‍ അമ്പലത്തില്‍ കയറാതെ നില്‍ക്കുന്നത് കണ്ട് കുശലാന്വേഷണത്തില്‍ അവളെന്നോട് ചോദിച്ചു. “അങ്കിള്‍ കഴിക്കുമോ..?” . തീര്‍ച്ചയായും പാര്‍വ്വതി. ഞാന്‍ കുടിക്കുമോ എന്ന് ചോദിച്ചാല്‍, ഒരു കുടിയന്‍ അല്ല, എന്നാലോ കുടിക്കും താനും.

“എന്നാല്‍ ഒരു കാര്യം ചെയ്യ്… ഇന്ന് മുതല്‍ കുടിക്കേണ്ട. അവള്‍ കൈ നീട്ടി. ഞാന്‍ അവളോട് പ്രോമീസ് ചെയ്തു” കുറേ നാള്‍ കഴിഞ്ഞിട്ടും വല്ലപ്പോഴും ഉള്ള ഒരു കള്ള് കുടി നിര്‍ത്തിയിട്ട് പ്രയോജനം ഒന്നും ഇല്ല.

കള്ളും കുടിച്ച്, പീനട്ട് മസാലയും കൊറിച്ച് ചിലപ്പോള്‍ ആനന്ദവല്ലി ഒരു മസാല ഓമ്ലെറ്റും ഉണ്ടാക്കിത്തരും. അതും തിന്നും സിപ്പ് ചെയ്ത് ബ്രൌസ് ചെയ്യുമ്പോള് എല്ലാ ദു:ഖവും മറക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ആനന്ദവല്ലി കുറച്ച് ഓട്ട്സ് കലക്കിക്കുറുക്കി തരും.

അങ്ങിനെ ഒരു സായാഹ്നം അവസാനിക്കും.

“ഇനി കുടിക്കാഞ്ഞിരുന്നിട്ടെന്ത് കാര്യം.“ ഇന്ന് തൊട്ട് കുടി തുടങ്ങി. കര്‍ക്കിടക മാസവും രാമായണമാസവും എല്ലാം കഴിഞ്ഞു. ഇനി ഞാന്‍ കുടി നിര്‍ത്തിയിട്ട്, അത് വിറ്റുജീവിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട് ഈ നാട്ടില്‍. അവര്‍ വഴിയാധാരമാകേണ്ട.

ആനന്ദവല്ലിയെ കാണാനില്ല, ബീനാമ്മയോട് പീനട്ട് മസാലയും, മസാല ഓമ്ലെറ്റും ഒക്കെ ഉണ്ടാക്കാന്‍ പറയാം. ബീനാമ്മയാണെങ്കില്‍ ഒരു സ്മോളിന് എന്റെ ഓരം പിടിച്ച് നില്‍ക്കും. ഞാന്‍ ഒരു പെഗ്ഗ് അര മണിക്കൂര്‍ കൊണ്ട് മുത്തി മുത്തി കുടിക്കുമ്പോള്‍ ബീനാമ്മ സര്‍ബത്ത് കുടിക്കുമ്പോലെ സെവന്‍ അപ്പില്‍ ചേര്‍ത്ത് ഒറ്റ വലി. അവള്‍ക്ക് ഒരു കൊമ്പന്‍ മീശയുണ്‍ടായിരുന്നെങ്കില്‍ കുടിയും കഴിഞ്ഞ് മീശയും തടവി അവിടെ നിന്നേനേ.

“അപ്പോ ചിയേര്‍സ്…!!!!!

4 comments:

  1. ഒരിക്കല് അച്ചന് തേവരുടെ അമ്പല നടയില് വെച്ച് മെഡിസിന് ഗ്രാജുവേഷന് പൂര്‍ത്തീകരിച്ച് നില്‍ക്കുന്ന പാരവ്വതി ഞാന് അമ്പലത്തില് കയറാതെ നില്‍ക്കുന്നത് കണ്ട് കുശലാന്വേഷണത്തിള് അവളെന്നോട് ചോദിച്ചു.

    “അങ്കില് കഴിക്കുമോ..?” .

    തീര്‍ച്ചയായും പാര്‍വ്വതി.

    ReplyDelete
  2. ഹും...
    രണ്ടുപേരും കൂടി കമ്പനികൂടി ഉന്മാദിക്കുകയാണല്ലേ..
    കൊള്ളാം..

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.