വൃദ്ധനായ ഭര്‍ത്താവിന്റെ ഏക ഭാര്യ മധ്യകേരളത്തിലെ ഒരു പട്ടണത്തില്‍ കഴിയുന്നു. അവര്‍ക്ക് മുതിര്‍ന്ന മക്കളും മരുമക്കളും ചിന്ന പേരക്കുട്ടീസും.
വെളുപ്പാന്‍ കാലത്ത് തന്നെ അവര്‍…………
“ഇന്ന് കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. ഇന്ന് മോനും മരോളും വരും………….. അവര്‍ ആത്മഗതം പോലെ ഇത് പറയാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളേറെ ആയി. ഭര്‍ത്താവ് ഇതൊന്നും ഗൌനിക്കുന്നുമില്ല………”
എന്നിരുന്നാലും അവര്‍ ഇത് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പണ്ടൊക്കെയാണെങ്കില്‍ അവരെ ഭര്‍ത്താവ് കയ്യില്‍ കിട്ടിയതെടുത്ത് എറിയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്ന് ഈ സോക്കേടില്ലാത്ത കാരണം ഇവര്‍ക്ക് ഇത്തരം പറച്ചില്‍ കുറേ കൂടുതലാണ്‍.
ഇവര്‍ക്ക് രണ്ട് പേര്‍ക്കും കഷ്ടിമുഷ്ടി കഴിഞ്ഞുകൂടാനുള്ള പെന്‍ഷന്‍ വകയേ കുടുംബത്തിലുള്ളൂ…. മക്കളും മരുമക്കളും വന്ന് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിക പരാധീനത ആര്‍ക്കും വരാമല്ലോ…. അവര്‍ക്ക് ഭര്‍ത്താവിന്റെ ദയനീയതാവസ്ഥ അറിഞ്ഞിട്ടും ഇങ്ങനെ കുത്തി നോവിക്കുന്നത് അവള്‍ക്കൊരു പക്ഷെ കാര്യ സാധ്യത്തിനുള്ള ഒരു തമാശയായിരിക്കാം.
മക്കളും മരുമക്കളും ഒന്നും തന്തക്ക് കൊടുക്കില്ല. അവരെയൊക്കെ ഭരിക്കുന്നതും നയിക്കുന്നതും ഒക്കെ ഇവള്‍ തന്നെ. എന്നാ അവള്‍ക്ക് പറയാം. തന്തയുടെ സാമ്പത്തികം പ്രശ്നത്തിലാണ്‍. എന്തെങ്കിലും മാസാമാസം ചിലവിലേക്കായി കൊടുക്കാന്‍. അതവള്‍ക്കാകില്ലതാനും.
പുത്രന്‍സ് ഒന്നും തരില്ലാ എന്ന് പറയുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സും വല്ലപ്പോള്‍ കുപ്പായവും മറ്റും തരും. ഓന്റെ കൂടെ പോയി നില്‍ക്കാനും പറയും. പക്ഷെ ഈ ദമ്പതിമാര്‍ക്ക് പുത്രന്‍സിന്റെ കൂടെ അന്യനാട്ടില്‍ കഴിയാന്‍ താല്പര്യമില്ല. ഉള്ള കഞ്ഞികുടിച്ച് സ്വന്തം കുടിലില്‍ കഴിയാനാണ്‍ ഇഷ്ടം.
“ഞാന്‍ ഇന്നെലെത്തൊട്ട് പറയുന്നതാ………… മോനും മരോളും എത്തും. ഇവിടെ കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. കുറച്ച് പയറും മുതിരയും മാത്രമുണ്ട്. ഒരു പുളിശ്ശേരി വെക്കാനാണെങ്കില്‍ മോരും ഇല്ല. മോര് കറി വെച്ചാല്‍ അതൊക്ക്കെ ഒറ്റ ദിവസം കൊണ്ട് മോന്തിക്കുടിക്കും……………. എന്റെ കയ്യിലാണെങ്കില്‍ കാശും ഇല്ല.”
“നീ വലിയ പണക്കാരന്റെ മോളല്ലാരുന്നോടീ………. നെനക്ക് കിട്ടാനുള്ള വകയെല്ലാം ആങ്ങിളമാര്‍ക്കെഴുതിക്കൊടുത്തല്ലോ.. പോയി ചോയിക്കടീ അവരോട്.. അല്ലെങ്കില്‍ നെന്റെ മോനോട് ചോയിക്കാമല്ലോ നെനക്ക്.. അല്ലെങ്കില്‍ മരോളോട് ചോയിക്കടീ.. ഓള്‍ക്കും ഇല്ലേടീ വലിയ ജോലീം പത്രാസുമൊക്കെ………..”
“പിന്നെ നെന്നോട് ഒരു കാര്യം പറഞ്ഞേക്കാം. എന്റെ വരുമാനമെത്രയാണെന്ന് നെനക്കറിയാമല്ലോ. എനിക്ക് കടം വാങ്ങി പിള്ളേര്ക്ക് വെച്ചുവിളമ്പേട്ട കാര്യമൊന്നും ഇല്ല. അവര്‍ വന്നോട്ടെ, എത്ര ദെവസം വേണേങ്കിലും നമ്മുടെ കൂടെ കഴിഞ്ഞോട്ടെ. പക്ഷേങ്കില്‍ നമ്മളവര്‍ക്ക് വെച്ചുവിളമ്പാനും സല്‍ക്കരിക്കരിക്കാനൊന്നും പോകേണ്ടാ. ഇവിടെ ഉള്ളതിന്റെ ഒരു ഓഹരി അവര്‍ക്ക് കൊടുക്കാം…”
മക്കള്‍ വര്‍ണണ്ട് മരുക്കള് വരണ്ണ്ട് എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല. ഇന്നതെ പെട്രോള്‍ വിലയും സാധനങ്ങളുടെ വിലയിലുള്ള കുതിപ്പും ഒക്കെ കണ്ടില്ലേ. ബേങ്കിലെ പലിശ കൂടണ്ണ്ടോടീ മണ്ടൂകമേ…?
പണ്ടൊക്കെ രണ്ട് കുപ്പി വിസ്കിയോ ബ്രാന്ഡിയോ ഒക്കെ വാങ്ങുമായിരുന്നു പെന്‍ഷന്‍ കിട്ടുന്ന ദിവസം. അല്ലെങ്കില്‍ ഹോട്ടലില്‍ വല്ലപ്പോളും പോയി തണുത്ത ബിയറടിക്കുമായിരുന്നു. ഒരു സിനിമ കാണുമായിരുന്നു. തറവാട്ടില്‍ കാറില്‍ പോകുമായിരുന്നു.
വരുമാനത്തിലെ കുറവ് കാരണം പലതും വെട്ടിക്കുറിച്ചു. നെന്റെ മരുന്നിനും എന്റെ മരുന്നിനും ഒക്കെ കൂടിത്തന്നെ എത്രയാകും ഒരു മാസം. പിന്നെ എന്തെല്ലാം ചിലവുകള്‍. പോരാതെ വരുമ്പോള്‍ ഈ ദുനിയാവില്‍ ആരും നമുക്ക് നാലണ പോലും തരാനില്ല.
മക്കളും മരുമക്കളും പരിവാരങ്ങളും ഒക്കെയുണ്ടെങ്കിലും എനിക്കാരുടെ സഹായവും ഇല്ല. ഇനി ഞാന്‍ ആരോടും കൈ നീട്ടുന്നും ഇല്ല. ജനിച്ചു, ജീവിച്ചു, ഇനി എങ്ങിനെയെങ്കിലും മരിക്കും.. അതാണ്‍ പ്രകൃതി നിയമം.
ഇക്കൊല്ലം പെയ്ത മഴ അടുത്ത കാലത്തൊന്നും പെയ്തിട്ടില്ല. വൈകുന്നേരമാണെങ്കില്‍ എന്തൊരു തണുപ്പ്. ഒരു നല്ല കമ്പിളിപ്പുതപ്പ് വാങ്ങണം എന്ന് വിചാരിച്ചെട്ട നാളായി. മോനോട് ഒരു കമ്പിളിപ്പുതപ്പ് വാങ്ങിച്ചോണ്‍ വരാന്‍ പറയണം….
“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന് പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ. അവന് ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള് മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ… എന്ന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…”
“നെങ്ങള്‍ പോയിട്ട് എന്തേങ്കിലും മേടിച്ചോണ്ട് വാ മനുഷ്യാ… കൊറച്ച് മീനും കോയീം ഒക്കെ ആയിക്കോട്ടെ.. ഈ ചാളയും അയലയും ഒക്കെ നെങ്ങള്‍ മാത്രേ കൂട്ടൂ. അവനതൊന്നും പറ്റില്ല…”
“എടീ… കോന്തീ എന്റെ വായീന്ന് വരണതൊക്കെ നീ കേക്കണ്ട. എവിടുന്നാടീ ഇതിനൊക്കെയുള്ള വക. അടുത്ത മാസാം പെറക്കണം ഇനി എന്തെങ്കിലും ചെലവ് ചെയ്യാന്‍. കൊറച്ച് കാശ് എന്റെ കയ്യിലുണ്ട്. അത് റിസര്‍വ്വ് ഫണ്ടിലാ. നമുക്കെന്തെങ്കിലും ആശുപത്രിക്കേസ് വന്നാല്‍ ആ നേരത്ത് ആരുടെയെങ്കിലും നേരെ കൈ നീട്ടി തെണ്ടാന്‍ പോകേണ്ടേ. അത് വരാതിരിക്കാന്‍ ഉള്ള വകയാ…”
“അതൊക്കെ പിന്നെ നോക്കാം. നെങ്ങള്‍ പോയി അതീന്ന് കൊറച്ച് കാശെടുത്ത് എന്തെങ്കിലും വാങ്ങിച്ച് വാ മനുഷ്യാ……”
“വൃദ്ധ കണ്ണിനീര്‍ തുടച്ചു.. കടം വാങ്ങിയെങ്കിലും വല്ലപ്പോഴും വരുന്ന മകനും മരുമകള്‍ക്കും വെച്ചുവിളമ്പണം.. അങ്ങിനെ ഒരു വിചാരമേ ഉള്ളൂ ഈ കൊരണ്ടിത്തള്ളക്ക്..”
മനസ്സില്ലാ മനസ്സോടെയാണെങ്കിലും തന്ത ഉള്ള കാശെല്ലാം പെറുക്കി ചന്തയിലേക്കോടി…
“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന് പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ.
ReplyDeleteഅവന് ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള് മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ…
എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…”
മലയാളം അമ്മമാരെല്ലാം ഇങ്ങിനെയാണ്. വല്ലപ്പോഴും എത്തുന്ന മക്കളെ സല്‍ക്കരിക്കാനുള്ള വ്യഗ്രതയാവും അവരുടെ മനസ്സ് നിറയെ.
ReplyDeleteകാശിക്കുള്ള ട്രെയിന്‍ പ്രതിദിനമാക്കണം. .. :)
ReplyDeleteഇത് കഥയാണ്.. കഥയില്‍ ചോദ്യമില്ലെന്നറിയാം.. എങ്കിലും.. ഉണ്നിയേട്ടനുമായി..... പോയ ദിവസങ്ങളില്‍ .... സംസാരിക്കുന്നതിനിടെ...മനസ്സറിയാതെ വീണുപോയ... വേദനയുടെ..ചില നുറുങ്ങുകള്‍ ...അവയെ ഈ വരികള്‍ക്കിടയിലൂടെ..ഞാന്‍ കാണുന്നു.. ചിലപ്പോള്‍ അതെന്‍റെ കാഴ്ച്ചപ്പിശകായിരിക്കാം.. എന്തോ.. അറിയനില്ല ..
ReplyDeleteഎന്‍റെ മോനെ പറയേണ്ട മരുമോളെ പറഞ്ഞോ....ഹ ഹ കലക്കി....
ReplyDeleteഇതില് കഥയില്ല, യാഥാറ്തൃങള് മാത്രം നന്ദി
ReplyDelete"എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…"
ReplyDeleteഅമ്മമാരെല്ലാം ഇങ്ങിനെയാണല്ലേ...:):)
ഒരു നേര്‍ മുറി ,ജീവിതത്തിന്റെ ,വളരെ ഭംഗിയായി അവതരിപ്പിച്ചു ,,..
ReplyDeleteHa ha ha... Sangathi ser's aanelum haasyam joraayi... :)
ReplyDeleteമാഷെ, ഉള്ളതു പറയട്ടെ. വളരെ നല്ല കഥ; നല്ല പ്രതിപാദനം. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteജീവിതാവസ്ഥകളുടെ സത്യസന്ധമായ ആഖ്യാനം. വളരെ നന്നായി അവതരിപ്പിച്ചു.
ReplyDeleteഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ReplyDeleteആഖ്യാനം ഇഷ്ടപ്പെട്ടു
ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ReplyDeleteആഖ്യാനം ഇഷ്ടപ്പെട്ടു.
നല്ല പോസ്റ്റ്
ReplyDeleteചില കാര്യങ്ങള്‍ പറഞ്ഞു
ethil ezhuthiya karyangalellam.....valare sheriyanu...eppozhathe palaveedukalilum enganeyulla oru jeevithamanu kanan kazhiyunnathu......ethile bharyaye pole bhayankari alla yente amma yeennnalum kadhayil evideyo....yente veetile cheriya cheriya karyangal ormippikkunnu...........
ReplyDeletePlease dont post my comment here. It is just for your information.
ReplyDeleteHave read the entire thing. There is lot of repeatition as always in the post. But, this time there is a difference. It was complete and had a conclusion. If I keep away other posts from my mind and just look at this, it is a good and simple short story, which clearly highlights the present condition of the old generation (retired class) living in Kerala, most of their kids earning high in pvt sector.
Appreciating your efforts to improve your writing based on comments and criticism from others.
With lots of love to my appooppan,
Pyari
Good one.
ReplyDeletemy dear pyaari
ReplyDeletei have posted your comments here as i felt that it is a valuable suggestion, advice and crticism. let my blog readers share this.
i am not an expert in blog writing. i do scribble my day to date feeling here as i have nobody to share this.
i always used to thank GOOGLE for providing such a beautiful platform.
i have either poor or bad memory. it is perhaps due to my age. i am 64 now.
i have a bad habit, i do write streight onto the blog and dont read it after posting.
dataprocessing erros are too much while copy and paste. i do not depend online data processing as the internet connections have frequent cut off.
i am very happy to receive such a beautiful comment from pyaari who is my grand kid.
ms. pyaari is the daughter of the famous author late MR C. V. SREERAMAN's sister's daughter's daughter.
പഴുക്ക പ്ലാവിലയുടെ ദുരിതങ്ങൾ കണ്ട് പച്ചപ്ലാവില ചിരിക്കുന്നില്ല..കേട്ടൊ ജയേട്ടാ
ReplyDeletea good story about average pensioners....visit once in a year or two.....unaware of living of father and mother....but their overflowing love to their children and grand children etc are attractive.....rajeev nair
ReplyDeleteഇങ്ങനെയും അച്ഛനമ്മമാർ...മക്കളും.
ReplyDeleteവരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വേദന മനസ്സിലാവുന്നു പ്രകാശേട്ടാ.......
ReplyDeleteകൊള്ളാല്ലോ മാഷെ !ഒരു ഗ്രാമീണ ഭാഷ്യം .....ഇങ്ങനെ തന്നെയല്ലേ എല്ലാ അമ്മമാരും
ReplyDelete