ഇന്ന് (ഒക്ടോബര് 2, 2011) ഗാന്ധി ജയന്തി. പതിവ് പോലെ ഞങ്ങള് ലയണ്‍സ് കുടുംബങ്ങള് തൃശ്ശൂരില് നെടുപുഴയില് പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബ വൃദ്ധസദനത്തിലെത്തി കാലത്ത് 10 മണിയോടെ.
യാത്രാമധ്യേ ഞാന് പ്രേമയേയും രവിയേട്ടനേയും എന്റെ കൂടെ കൂട്ടി. ഈ വര്‍ഷം ഈ സുദിനം ഞായറാഴ്ചയായതിനാല് കൂടുതല് ലയണ്‍സ് കുടുംബങ്ങള് ഉണ്ടാകുമെന്ന് കരുതി. പക്ഷെ അംഗസംഖ്യ കുറവായിരുന്നു. എന്നിരുന്നാലും മോശമല്ലാത്ത കൂട്ടം ഉണ്ടായിരുന്നു.
കീര്‍ത്തി ഡെന്നി, പ്രേമ രവിപ്രസാദ്, ഗീത വേണുഗോപാല്‍, സുനജ വേണുഗോപാല്‍, കനക പ്രതാപ്, ലിഷ ഡെന്നി, ജെ പി വെട്ടിയാട്ടില്‍, രവിപ്രസാദ്, ഡോ.വി. കെ. ഗോപിനാഥന്‍, ഡോ. കെ. ആര്‍. പ്രതാപ്, വേണുഗോപാല്‍ മൂത്തേടത്ത്, വേണുഗോപാല്‍ പി. എം, ഡെന്നി ജി ആലപ്പാട്ട്, ഡെന്നി ജോസഫ് പോള്‍, സത്യന്‍ കോലഴിക്കാരന്‍ എന്നിവരും ഹാജരായിരുന്നു.
സദനം അംഗങ്ങളുടെ പ്രാര്‍ത്ഥനയോടെ ജയന്തി ആഘോഷം 11 മണിക്ക് ആരംഭിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജയപ്രകാശ് വെട്ടിയാട്ടില്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 324e2 വിന്റെ ഏരിയ ചെയര്‍ പേര്‍സണ്‍ ലയണസ്സ് ശ്രീമതി രജനി മോഹന്‍ ദാസ് ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് ക്ലബ്ബ് മെംബര്‍ ലയണ്‍ ഡോക്ടര്‍ വി. കെ. ഗോപിനാഥനും ആശംസകള്‍ നേര്‍ന്നു.
പണ്ട് ഇവിടെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം അയവിറക്കി. കാലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലി, മാവ് മുതലായ മരങ്ങള്‍ കായ്ച് കണ്ടത് അദ്ദേഹത്തിനും ക്ലബ്ബിലെ മറ്റു മെംബേര്‍സിനും കൌതുകമേകി.
അദ്ദേഹം നട്ടുപിടിപ്പിച്ച നെല്ലി മരത്തില്‍ ധാരാളം നെല്ലിക്ക ഉണ്ടായിരുന്നു. അത് അദ്ദേഹം തന്നെ പറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നു.
അവിടെ കശുമാവിന്‍ തൈകള്‍ വില്പനക്ക് വെച്ചിട്ടുണ്ട്. മൂന്ന് രൂപയേ ഉള്ളൂ നല്ലയിനം തൈകള്‍ക്ക്. ആവശ്യമുള്ളവര്‍ക്ക് അവിടെ ചെല്ലാവുന്നതാണ്‍.
പിന്നെ മൂന്ന് കൊല്ലം മുമ്പ് ഒരു ആട്ടിന്‍ കുട്ടിയെ കൊടുത്തിരുന്നു. അത് പ്രസവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തിരികെ ഒരു കുട്ടിയെ തരണമെന്ന കണ്ടീഷനില്‍. പക്ഷെ അത് പ്രസവിച്ചില്ല, പകരം അവിട് തുടുത്തു പാല്‍ ചുരത്തിത്തുടങ്ങി. ധാരാളം പാല്‍ ലഭിച്ചുവെങ്കിലും അവിടുത്തെ ചില അന്തേവാസികള്‍ പ്രസവിക്കാത്ത ആടിന്റെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ അവര്‍ ആടിനെ 4000 രൂപക്ക് വിറ്റുവെന്ന് പറഞ്ഞു. അവിടെ ഏതാണ്ട് 25 അന്തേവാസികള്‍ ഉണ്ട്.
എല്ലാം തീര്‍ത്തും അവശരും അശരണരും എഴുപത് വയസ്സിന്‍ മുകളിലുള്ളവര്‍. ഞങ്ങള്‍ കഴിഞ്ഞ കൊല്ലം കസേരകളും നടക്കാന്‍ വയ്യാത്തവര്‍ക്ക് കുത്തിനടക്കാനുള്ള ഉപകരണങ്ങളും നല്‍കുകയുണ്ടായി.
ഇനി അവര്‍ക്ക് ഒരു പശുക്കുട്ടിയെ കിട്ടിയാല്‍ കൊള്ളാമെന്നുണ്‍ടെന്ന് ഞങ്ങളെ അറിയിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഞാന്‍ ഈ സംഘടനയിലേക്ക് ക്ഷണിക്കുന്നു.
സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു ചെറിയ ഗ്രാന്‍ഡ് മാത്രമേ ഈ പ്രസ്ഥാനത്തിനുള്ളൂ… നമ്മളെല്ലാവരും കൊടുക്കുന്ന നിര്‍ലോഭമായ സഹായങ്ങളാണ്‍ ഈ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത്. അവര്‍ക്ക് സ്വന്തമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ട്.
സമീപത്തുള്ള കസ്തൂര്‍ബ സ്കൂളിന്റെ കീഴിലാണ്‍ ഈ സദനം പ്രവര്‍ത്തിക്കുന്നത്. ഏഴാം ക്ലാസ്സ് വരെയുള്ളതാണ്‍ ഈ വിദ്യാലയം.
ഇതെല്ലാം കസ്തൂര്‍ബാ ഗാന്ധി നേഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ കേരള ബ്രാഞ്ചിന്റെ കീഴിലും എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
ഞങ്ങള്‍ ഇന്ന് എല്ലാ അമ്മമാര്‍ക്കും ബെഡ്ഷീറ്റ് പുതപ്പ് മുതലായ സാധനങ്ങള്‍ നല്‍കി. കൂടാതെ അമ്മമാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഇന്നെത്തെ എല്ലാ ചിലവുകളും ലയണ്‍സ് ക്ലബ്ബ് ഓഫ് കൂര്‍ക്കഞ്ചേരി നല്‍കി. ഡോക്ടര്‍ വി. കെ. ഗോപിനാഥനാണ്‍ സ്പോണ്‍സര്‍.
ഞങ്ങളുടെ ക്ലബ്ബിലെ അംഗമായ ഡോക്ടര്‍ വി. കെ. ഗോപിനാഥന്‍ തൃശ്ശൂരിലെ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ സ്ഥാപകനും മേനേജിങ്ങ് ഡയറക്ടറും, തൃശ്ശൂരിലെ ആദ്യത്തെ കേബിള്‍ ടിവി ആയ – MCV യുടെ ഉടമസ്ഥനും ആണ്‍.
കഴിഞ്ഞ പത്ത് കൊല്ലമായി കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് ഇവിടെ ഗാന്ധിജയന്തി ആഘോഷിക്കുന്നു. അടുത്ത് തന്നെ ഞങ്ങള്‍ ഇവിടെ വീണ്ടും വരുന്നതായിരിക്കും. കൂടുതല്‍ സര്‍വ്വീസ് പ്രോജക്റ്റുകള്‍ ചെയ്യാന്‍.
ഞങ്ങള്‍ അമ്മമാര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു, പിന്നീട് ഞങ്ങളെല്ലാം അവരുടെ കൂടെ ഇരുന്ന് ഇന്നത്തെ ഉച്ചഭക്ഷണം കഴിച്ചു. 2 മണിയോടെ പിരിഞ്ഞു,
++ തെറ്റുകളുണ്ട് - താമസിയാതെ തിരുത്താം. കൂടുതല്‍ ഫോട്ടോസും അപ്പ് ലോഡ് ചെയ്യാം.
ഇന്ന് (ഒക്ടോബര് 2, 2011) ഗാന്ധി ജയന്തി. പതിവ് പോലെ ഞങ്ങള് ലയണ്‍സ് കുടുംബങ്ങള് തൃശ്ശൂരില് നെടുപുഴയില് പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബ വൃദ്ധസദനത്തിലെത്തി കാലത്ത് 10 മണിയോടെ.
ReplyDeleteയാത്രാമധ്യേ ഞാന് പ്രേമയേയും രവിയേട്ടനേയും എന്റെ കൂടെ കൂട്ടി. ഈ വര്‍ഷം ഈ സുദിനം ഞായറാഴ്ചയായതിനാല് കൂടുതല് ലയണ്‍സ് കുടുംബങ്ങള് ഉണ്ടാകുമെന്ന് കരുതി. പക്ഷെ അംഗസംഖ്യ കുറവായിരുന്നു. എന്നിരുന്നാലും മോശമല്ലാത്ത കൂട്ടം ഉണ്ടായിരുന്നു.
ഈ പുണ്ണ്യം, സ്നേഹം,നന്മ.....എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ..ആശംസകള്‍.
ReplyDeleteഎന്റെ അംഗനവാടി ഈ കസ്തൂർഭ യായിരുന്നൂട്ടാാ...
ReplyDeleteഞാനും പണ്ടത്തെ സ്മരണകൾ അയവിറക്കി..