Sunday, October 30, 2011

രക്തദാനം മഹാദാനം

LIONS CLUB OF KOORKKENCHERY DIST 324E2 CONDUCTED SEMINAR ON

‘CELEBRATION OF THE GIFT OF BLOOD’ today 30th October 2011 at the premises of IMA blood bank complex - ramavarmapuram – Trichur – Kerala - India

District Governor Ln Adv Somakumar K N inaugurated the seminar

The District chairperson of Blood Donation & Liaison Ln Dr V K Gopinath MJF delivered the welcome address.

The host club president Ln Jayaprakash Vettiyattil did the vote of thanks and the meeting was adjourned at 1.15 pm followed by lunch.

More details of the seminar shall be published here shortly.

++

രക്തദാനം മഹാദാനം

ഇതില്‍ കവിഞ്ഞൊരു ദാനം ഇന്ന് ഇല്ല. നമ്മുടെ നാലുതുള്ളി രക്തം കൊണ്‍ട് മറ്റൊരു ജീവന്‍ നിലനിര്‍ത്താമെങ്കില്‍ അതിലും വലിയൊരു പുണ്യം ഇല്ല.

ഇന്ന് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാര്‍ “celebration of the gift of BLOOD” സംഘടിപ്പിക്കുകയുണ്ടായി.

ലയണ്‍സ് ക്ലബ്ബ് 324 E2 വിന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായ അഡ്വ്ക്കേറ്റ് സോമകുമാറും അദ്ദേഹത്തിന്റെ പത്നി രാജലക്ഷ്മിയും മകനും തങ്ങളുടെ രക്തം ദാനം ചെയ്തുകൊണ്‍ടാണ് ഈ സെമിനാര്‍ ഉത്ഘാടനം ചെയ്തത്.

ലയണ്‍സ് ക്ലബ്ബ് 324 E2 തൃശ്ശൂര്‍ മലപ്പുറം പാലക്കാട് എന്നീ റവന്യൂ ജില്ലകളിലെ അനേകം ക്ലബ്ബുകളുടെ ഒരു കൂട്ടായ്മയാണ്.

രക്തദാനത്തിന്റെയും അതിനോടനുബന്ധിച്ച വിഷയങ്ങളുടെയും ഡിസ്ട്രിക്റ്റ് ചെയര്‍ പേര്‍സണ്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ മെംബറായ ഡോ. വി. കെ. ഗോപിനാഥനാണ്. അദ്ദേഹം തൃശ്ശൂരില്‍ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ സ്ഥാപകനും മേനേജിങ്ങ് ഡയറക്ടറും *IMA Blood Bank ന്റെ പ്രസിഡണ്ടും കൂടിയാണ്.

സ്വാഗത പ്രസംഗത്തിലൂടെ അദ്ദേഹം രക്തദാനത്തെപ്പറ്റിയും അത് എങ്ങിനെ നല്‍കാമെന്നും ആര്‍ക്കുവേണമെങ്കിലും ഏത് സമയത്തും ലഭിക്കത്തക്ക് മാര്‍ഗ്ഗങ്ങളെപ്പറ്റിയും വിശദീകരിക്കുകയുണ്ടായി.

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായ ഞാന്‍ [ജെ പി വെട്ടിയാട്ടിലിന്റെ] നന്ദിപ്രകടനത്തോടെ സെമിനാര്‍ സമാപിച്ചു. അതിന് ശേഷം ലഞ്ച് കഴിച്ച് രണ്ടര മണിയോടെ എല്ലാവരും പിരിഞ്ഞു..

++ ആര്‍ക്കെങ്കിലും ഏത് സമയത്തും സൌജന്യമായി ഏതു ഗ്രൂപ്പിലുള്ള രക്തം വേണമെങ്കിലും ഈ ക്ലബ്ബിനെ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ ബ്ലഡ് ബേങ്കിനെ നേരിട്ടും 0487 2323964 .

എണ്‍പത്തിയൊന്നാമത്തെ തവണ രക്തദാനം ചെയ്ത ലയണ്‍സ് ക്ലബ്ബ് മെമ്പര്‍ ലയണ്‍ ടൈനി ഫ്രാന്‍സിസിനെ ഇന്ന് പൊന്നാട ചാര്‍ത്തി ആദരിച്ചു. ആരോഗ്യവാനായ ഏത് വ്യക്തിക്കും രക്തദാനം ചെയ്യാവുന്നതാണ്.

++ ഈ വിഷയത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒരു പക്ഷെ മറ്റൊരു പോസ്റ്റില്‍ ഇവിടെ ചേര്‍ക്കുന്നതാണ്.

1 comment:

  1. രക്തദാനം മഹാദാനം

    ഇതില് കവിഞ്ഞൊരു ദാനം ഇന്ന് ഇല്ല. നമ്മുടെ നാലുതുള്ളി രക്തം കൊണ്‍ട് മറ്റൊരു ജീവന് നിലനിര്‍ത്താമെങ്കില് അതിലും വലിയൊരു പുണ്യം ഇല്ല.

    ഇന്ന് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഒരു സെമിനാര് “celebration of the gift of BLOOD” സംഘടിപ്പിക്കുകയുണ്ടായി.

    ലയണ്‍സ് ക്ലബ്ബ് 324 E2 വിന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായ അഡ്വ്ക്കേറ്റ് സോമകുമാറും അദ്ദേഹത്തിന്റെ പത്നി രാജലക്ഷ്മിയും മകനും തങ്ങളുടെ രക്തം ദാനം ചെയ്തുകൊണ്‍ടാണ് ഈ സെമിനാര് ഉത്ഘാടനം ചെയ്തത്.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.