പല്ല് പറിക്കാനെന്തിനാ ഇത്ര പേടി. നമ്മള്‍ ഡെന്റിസ്റ്റിന്റെ അടുത്ത് എത്തുന്നു. അദ്ദേഹം അനസ്തേഷ്യ തരുന്നു. പല്ല് എടുക്കുന്നു. പത്ത് മിനിട്ടിന്നുള്ളില്‍ നാം സ്ഥലം വിടുന്നു.
സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു പേടി. രണ്ട് മാസം മുന്‍പ് വിസ്ഡം ടൂത്തിന്റെ കോച്ചല്‍ മുതലായ സോക്കേടിന്‍ കിഴക്കേ കോട്ടയിലെ ഒരു ഡെന്റിസ്റ്റിന്റെ അടുത്ത് പോയി. അദ്ദേഹം പരിശോധിച്ച് ചികിത്സകളും മരുന്നും ഒക്കെ തന്നു, വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ രണ്ട് മൂന്നുമാസം അങ്ങിനെ പോയി. വല്ലപ്പോഴും മൂരി, ആട് എന്നിവരെ വെട്ടി വിഴുങ്ങുമ്പോള്‍ മോണകള്‍ക്ക് ക്ഷതം സംഭവിക്കുന്നു. മോണ വേദനിക്കുന്നു. പിന്നെ അങ്ങിനെയായി.
ആനന്ദവല്ലിയുടെ ചേച്ചിയുടെ മകന്‍ എടപ്പാളില്‍ ഡെന്റിസ്റ്റാണ്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അല്ലറ ചില്ലറ അഭ്യാസങ്ങളൊക്കെ നടത്തിയെങ്കിലും രോഗം വിട്ടുമാറുന്നില്ല. ഇപ്പോള്‍ കാലത്ത് തൃശ്ശൂരൊക്കെ വായില്‍ വെള്ളം കൊള്ളുമ്പോള്‍ വലിയ തണുപ്പാണ്‍. പെട്ടെന്ന് പല്ലുകള്‍ കോച്ചുന്നത് പോലെ തോന്നി കഴിഞ്ഞ രണ്ട് ദിവസം.
കിഴക്കേ കോട്ടയിലെ ഡോക്ടര്‍ പറഞ്ഞിരുന്നു സോക്കേട് തീരെ വിട്ടുമാറിയില്ലെങ്കില്‍ പല്ലെടുക്കണം എന്ന്. ഞാന്‍ അത് എന്റെ പെണ്ണുമ്പിള്ളയോട് പറഞ്ഞു. അവള്‍ക്കെന്തുകേട്ടാലും നിസ്സാരം. “ആ അതിനെന്താ പ്രശ്നം അതെടുത്ത് കളാ..”
അവളൊരു ധൈര്യവതിയാ. അവള്‍ക്ക് കഴിഞ്ഞ 12 മാസത്തിന്നുള്ളില്‍ നാല്‍ സര്‍ജ്ജറി കഴിഞ്ഞു. അവസാനത്തേതിന്‍ അവള്‍ കാലത്തെണീറ്റ് എനിക്ക് പ്രാതല്‍ ഒരുക്കി വെച്ച് സ്വയം ആശുപത്രിയിലെത്തി, ലാബ് ടെസ്റ്റുകളുംചേ എയര്‍ ക്ണ്ടീഷണ്ട് മുറിയെല്ലാം ബുക്ക് ചെയ്ത്, കേന്റീനില്‍ നിന്ന് എനിക്കുള്ള ലഞ്ചും മറ്റും ഓര്‍ഡര്‍ ചെയ്തതിന്‍ ശേഷം എന്നെ വിളിച്ചു ഫോണില്‍.
“ചേട്ടാ എന്നെ അര മണിക്കൂറിന്നുള്ളില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകും, അപ്പോളേക്കും ചില കടലാസ്സുകളൊക്കെ ഒപ്പിടണം” . ഞാന്‍ ഓടിക്കിതച്ച് ആശുപത്രിയിലെത്തി അവളുടെ മുറിയിലെത്തിയപ്പോള്‍ അവളെ കാണാനില്ല. ഡ്യൂട്ടി നഴ്സിനോട് കാര്യം തിരക്കിയപ്പോള്‍ മനസ്സിലായി അവളുടെ ആങ്ങിള വന്ന് കടലാസ്സ് പണികളൊക്കെ ചെയ്തെന്ന്. അളിയന്‍സിനോട് അവള്‍ ഏല്പിച്ചു പോലും പ്രശ്നങ്ങളൊന്നും ഇല്ലെന്ന്. ഒരുമണിയാകുമ്പോളേക്കും മുറിയിലെത്തിയാല്‍ മതിയെന്ന്..”
അത്രക്കും മനക്കരുത്താണ്‍ എന്റെ എടാകൂടത്തിന്‍. ഒരു പേടിയും ഇല്ല. ഞാന്‍ ഒരു പേടിത്തൊണ്ടനാണെങ്കിലും അവളുടെ മുന്നിലൊരു പുലിയാണ്‍. ഞാന്‍ പണ്ടൊക്കെ അവളെ നല്ല പെട പെടക്കാറുണ്ടായിരുന്നു എന്റെ തലേക്കേറിയാല്‍. ഇപ്പോ അവള്‍ക്ക് തല്ലുകൊള്ളാനുള്ള ശേഷി ഇല്ല. അതിനാല്‍ എനിക്ക് ദ്വേഷ്യം വരുമ്മ്പോള്‍ ഞാന്‍ എന്റെ പാറുകുട്ടിയെ കാണാന്‍ എന്റെ ഗ്രാമത്തിലേക്ക് പോകും. പിന്നെ അവിടെ കുളത്തിലും തോട്ടിലും കുളിച്ചും പുഞ്ചപ്പാടത്ത് വഞ്ചികുത്തിയും ആമ്പല്‍ പൂ പറിച്ചും, തോട്ട് വരമ്പത്തെ ഷോപ്പില്‍ നിന്ന് കള്ള് കുടിച്ചും ശരിക്കും ആഘോഷിക്കും. എന്നിട്ട് ഒരു ആഴ്ചകഴിഞ്ഞേ തിരിച്ചെത്തൂ…….
ചുരുക്കിപ്പറഞ്ഞാല്‍ ഓരോ തല്ല് കൂടലും ചെന്നവസാനിക്കുന്നത് എന്റെ അബ്സ്കോണ്‍ടിങ്ങിലേക്കായിരിക്കും. പിന്നെ ഞാന്‍ പോകുമ്പോള്‍ ഓളോട് പറയുകയും ഇല്ല. അവള്‍ പലയിടത്തും അന്വേഷിക്കും മോന്തിയാകുമ്പോള്‍. എവിടെയെങ്കിലും ഉണ്‍ടെന്നറിഞ്ഞാല്‍ അവള്‍ക്കും കുശാല്‍. അവള്‍ അവളുടെ ആങ്ങിളയുടെ വീട്ടിലോ,അമ്മായിയുടെ വീട്ടിലോ അന്തിയുറങ്ങാന്‍ പോകും.
സംഗതിയുടെ കിടപ്പ് വശം ഇങ്ങിനെയൊക്കെ ആണെങ്കിലും എനിക്ക് വയ്യാണ്ടായാല്‍ എന്റെ പെണ്ണിനെ കാണണം. ഇന്ന് ഞാന്‍ ഓഫീസിലിരുന്ന് വലിയ പണിയിലായിരുന്നു. കൂട്ടത്തില്‍ ഫെയ്സ് ബുക്കും, ബ്ലോഗും എല്ലാം നോക്കിയിട്ടും എന്റ് പല്ല് വേദനിക്കാന്‍ തുടങ്ങി. കുട്ടന്‍ മേനോനോട് പറഞ്ഞു. അയാളും ഏതാണ്‍ട് എന്റെ പെണ്ണിന്റെ കൂട്ടത്തിലാണ്‍. എന്തും നിസ്സാരം. എന്റെ പെണ്ണിനെ ചീത്ത വിളിക്കുന്നതും പട്ടിണിക്കിടുന്നതും സിനിമ കാണിക്കാതിരിക്കുന്നതും പൂരത്തിന്‍ കൊണ്ട് പോകാതിരിക്കുന്നതൊന്നും അയാള്‍ക്കിഷ്ടമില്ല. “എന്നാല്‍ അയാള്‍ക്കങ്ങട്ട് കൊണ്‍ട് പോയിക്കൂടെ..?” അതും ചെയ്യില്ല. എന്നിട്ട് മനുഷ്യനെ കൊരങ്ങ് കളിപ്പിച്ചോണ്ടിരിക്കും.
എന്തെങ്കിലും സാന്ത്വനം കിട്ടുമെന്ന് വിചാരിച്ചിട്ടാ കുട്ടന്‍ മേനോനോട് എന്റെ പല്ല് വേദനയുടെ കാര്യം പറയണ്‍.. അപ്പോളയാളുടെ കിന്നാരം…”ഈ പ്രകാശേട്ടനെന്തിന്റെ കേടാ.. അത്തരം വേദനകളൊക്കെ സഹിക്കണം. അതിനൊന്നും ഡോക്ടറെ കാണേണ്ട…” അയാളതും പേശി പണിയില്‍ മുഴുകി. എന്നോട് ട്രേഡ് മാര്‍ക്കുകള്‍ റെജിസ്റ്റ്ട്രേഷന്റെ താല്പര്യക്കുറവും മറ്റും അന്വേഷിച്ചു.
മന്‍ഷ്യന് വേദനിച്ചുംകൊണ്ടിരിക്കുമ്പോളാ ഈ ട്രേഡ് മാര്‍ക്ക് എന്റെ മേന്‍ നേ എന്നൊക്കെ ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു. എന്തെങ്കിലും പറഞ്ഞാല് എന്നോട് ഗെറ്റ് ഔട്ട് പറഞ്ഞാലോ എന്നോര്‍ത്ത് ഞാന്‍ അവിടെ ഇരുന്ന് തേങ്ങി.
എനിക്കാണെങ്കില്‍ ഇപ്പോള്‍ ജീവിതത്തിലുള്ള ഏകസന്തോഷം കാലത്ത് പത്ത് മണി മുതല്‍ രണ്ട് വരെ കുട്ടന്‍ മേനോന്റെ മോന്തായം കണ്‍ട് കൊണ്ടിരിക്കലാണ്‍. രണ്ട് മണിക്ക് വീട്ടിലെത്തി, ലഞ്ചിന്‍ ശേഷം സുഖ നിദ്ര. ഉറക്കമുണര്‍ന്നാല്‍ ആനന്ദവല്ലി പരിപ്പുവടയോ പഴമ്പൊരിയോ ഒന്നുമില്ലെങ്കില്‍ ഉണങ്ങിയ റൊട്ടിയോ ഒക്കെ തന്ന് എന്നെ വീട്ടീന്ന് ഓടിക്കും.
ഞാന്‍ അവിടെ ഉണ്ടെങ്കില്‍ അവള്‍ക്ക് സീരിയല്‍ കണ്ട് എമോഷണലാകാനും കരയാനും പറ്റില്ല. അപ്പോ ഞാന്‍ അവിടുന്ന് സ്ഥലം വിടും. പിന്നെ വന്ന് കയറുന്നത് വൈകിട്ട് എട്ട് മണി കഴിഞ്ഞാണ്‍.
പണ്ടൊരിക്കല്‍ എന്റെ മാതാവ് ഞങ്ങളുടെ കൂടെ നാല്‍ ദിവസം താമസിക്കന്‍ വന്നു. ഞാന്‍ എന്നും സന്ധ്യയാകുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വന്ന് കയറുന്നത് എട്ടും ഒമ്പതും ഒക്കെ കഴിഞ്ഞിട്ടായിരിക്കും. ഒരിക്കല്‍ അമ്മ എന്നോട്..”എടാ ഉണ്ണ്യേ നീയെവിടേക്കാ ഈ സന്ധ്യക്ക് തെണ്ടാന്‍ പോകണ്‍. വല്ല പെണ്ണുങ്ങളുമായി സംബന്ധമുണ്ടോ…?”
എനിക്ക് ചോദ്യം കേട്ട കലി കയറിയില്ല. “എന്റെ അമ്മച്ചീ എന്റെ അമ്മാമന്മാര്‍ക്ക് നാട്ടില്‍ പലരുമായി സംബന്ധമുണ്ടായിരുന്നല്ലോ. അപ്പോ ഈ മരുമകനും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നത് നല്ലതല്ലേ..?”
എന്റെ അമ്മച്ചി എന്റെ മറുപടി കേട്ട് തരിച്ചിരുന്നുപോയി. ഒരക്ഷരം ഉരിയാടാതെ കഞ്ഞി പോലും കുടിക്കാതെ കിടന്നുറങ്ങി.
അന്നൊക്കെ എനിക്ക് എന്റെ ആനന്ദവല്ലിയൊഴിച്ച് ആരുമായും സംബന്ധമുണ്ടായിരുന്നില്ല. പക്ഷെ ഈയിടെയായി എന്റെ പാറുകുട്ടിയുമായി നേരിയ തോതില്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ ഞാന്‍ ഉണ്ടാക്കി. അതിന്റെ കാരണക്കാരി എന്റെ പെമ്പറന്നോത്തി തന്നെ. അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ വീഴുക എന്ന് പറഞ്ഞപോലെയായി എന്റെ ആനന്ദവല്ലി. പിന്നീട് ആന്ദന്ദവല്ലി അവള്‍ക്കിട്ട് ചില കൂടോത്രങ്ങള്‍ ഒക്കെ ചെയ്തുവെങ്കിലും എന്റെ പാറുക്കുട്ടിക്ക് അതൊന്നും ഏശിയില്ല.
എവിടെ പോയാലും ആരുമായി കൂട്ടുകൂടിയാലും എനിക്കെന്റെ ആനന്ദവല്ലിയെ ജീവനാ. ഇന്ന് ഓഫീസിലുരുന്ന് പല്ല് വേദനിച്ച് പുളയുമ്പോള്‍ ഡോക്റെ അപ്പോയന്റ്മെന്റിന്‍ വിളിച്ചപ്പോള്‍ അദ്ദേഹം 5 മണി കഴിയാതെ ഉണ്ടാവില്ല എന്ന് അറിയിച്ചു.
ഞാന്‍ നേരെ വീട്ടില്‍ വന്ന് എന്റെ ആനന്ദവല്ലിയെ കെട്ടിപ്പിടിച്ച് ഇരുന്നു. അവളെ കണ്ടതും എന്റെ രോഗം പകുതി മാറി. അങ്ങിനെ അഞ്ച് മണിക്കുപകരം നാല്‍ മണിക്ക് തന്നെ വീട്ടില്‍ നിന്ന് കിഴക്കേ കോട്ടയിലുള്ള ഡെന്റിസ്റ്റിന്റെ ക്ലിനിക്കിലേക്ക് ഗൂഗിള്‍ മേപ്പ് സെറ്റുചെയ്ത് ശകടത്തിന്റെ ഡേഷ് ബോര്‍ഡില്‍ വെച്ചു.
അപ്പോളെനിക്ക് തോന്നി എന്തിനാ ഈ ട്രാഫിക്ക് ജാമില്‍ കൂടി ഇത്ര കഷ്ടപ്പെട്ട് കിഴക്കേ കോട്ടയിലെത്താന്‍. സംഗതി 3 കിലോമീറ്ററില്‍ താഴെയാണെങ്കിലും കൊക്കാലയില്‍ നിന്ന് ഈ ക്ല്ച്ചും പിടിച്ചോണ്ട് ഇങ്ങനെ റോട്ടില്‍ നില്‍ക്കണം. കാലിലെ വാതരോഗം അതിന്‍ വഴങ്ങാത്ത മട്ടാണ്‍ ഇപ്പോള്‍. അതിനാല്‍ എന്റെ തട്ടകത്തില്‍ ഒരു പുതിയ ഡോക്ടര്‍ എത്തിയിട്ടുണ്ട് തങ്കമണി കയറ്റത്തില്‍. ഗൂഗിള്‍ മേപ്പിനോട് ഞാന്‍ റെസ്റ്റ് ചെയ്യാന്‍ പറഞ്ഞ്, നേരെ കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള എസ്ബിയെം ഡെന്റല്‍ ക്ലിനിക്കില്‍ എത്തി.
ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ ഈ ക്ലിനിക്കില് ഒന്ന് കയറി ഡോക്ടറെ ഒന്ന് പരിചയപ്പെടണം എന്ന് വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല. ഒരു പക്ഷെ അതും പറഞ്ഞ് ചെന്നാല്‍ ചില ഡോക്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല. അതിനാല്‍ അത്തരം ഒരു സന്ദര്‍ശനം ഒഴിവാക്കിയതായിരുന്നു.
ഏതായാലും ഇന്ന് ഞാനൊരു രോഗിയായി അവിടെയെത്തി. നല്ല കാലത്തിന്‍ തിരക്കുണ്ടായിരുന്നില്ല. ഡോക്ടര്‍ ഷിഫാസ് എന്നെ പരിശോധിച്ച് രണ്ടാഴ്ചത്തേക്ക് കുറച്ച് ചികിത്സകള്‍ നിര്‍ദ്ദേശിച്ചു. എന്തിനുപറേണൂ ഡോക്ടര്‍ എന്നെ അവിടെ കിടത്തി ചില അഭ്യാസങ്ങളൊക്കെ വായില്‍ ചെയ്തു. എനിക്ക് അവിടെ വെച്ച് തന്നെ നല്ല റിലീഫ് കിട്ടി.
ഡോക്ടറുമായി കുറച്ച് നേരം നാട്ടുകാര്യങ്ങള് പറഞ്ഞ് വീട്ടിലെത്തിയപ്പോളേക്കും വളരെ സുഖമായി എനിക്ക്. ഡോക്ടറ് ഷിഫാസിനെ കാണാന് എന്നെ പ്രേരിപ്പിച്ചത് ക്ലിനിക്കിന്റെ അയല്‍ക്കാരനായ അച്ചന് തേവരായിരിക്കും. വാത രോഗിയായതിനാല് പണ്ടത്തെപ്പോലെ എന്നും തേവരെ കാണാന് പോകാറില്ല.
ക്ലിനിക്കില് നിന്ന് ഇറങ്ങി, താഴത്തെ നിലയിലെ മാക്സി സെന്ററിലെ രമണിയേയും സന്ദര്‍ശിച്ചു. അത് പോലെ ക്ലിനിക്കിന്റെ അടുത്ത വീട്ടിലെ മീരയേയും കാണാന് പോയി. മീര എന്റെ യോഗ ക്ലാസ്സ് മേറ്റാണ്.
അങ്ങിനെ വീട്ടിലെത്തി പിന്നെ നടക്കാന് പോയി. ശക്തന് മാര്‍ക്കറ്റിലെ എക്സിബിഷനും കണ്ടു. എന്റെ രോഗം ഞാന് മറന്നു. ഡോക്ടറ് ഷിഫാസിന് സ്തുതി.
ഡോക്ടറുമായി കുറച്ച് നേരം നാട്ടുകാര്യങ്ങള് പറഞ്ഞ് വീട്ടിലെത്തിയപ്പോളേക്കും വളരെ സുഖമായി എനിക്ക്. ഡോക്ടറ് ഷിഫാസിനെ കാണാന് എന്നെ പ്രേരിപ്പിച്ചത് ക്ലിനിക്കിന്റെ അയല്‍ക്കാരനായ അച്ചന് തേവരായിരിക്കും. വാത രോഗിയായതിനാല് പണ്ടത്തെപ്പോലെ എന്നും തേവരെ കാണാന് പോകാറില്ല.
ReplyDeleteക്ലിനിക്കില് നിന്ന് ഇറങ്ങി, താഴത്തെ നിലയിലെ മാക്സി സെന്ററിലെ രമണിയേയും സന്ദര്‍ശിച്ചു. അത് പോലെ ക്ലിനിക്കിന്റെ അടുത്ത വീട്ടിലെ മീരയേയും കാണാന് പോയി. മീര എന്റെ യോഗ ക്ലാസ്സ് മേറ്റാണ്.
അങ്ങിനെ വീട്ടിലെത്തി പിന്നെ നടക്കാന് പോയി. ശക്തന് മാര്‍ക്കറ്റിലെ എക്സിബിഷനും കണ്ടു. എന്റെ രോഗം ഞാന് മറന്നു. ഡോക്ടറ് ഷിഫാസിന് സ്തുതി
ഈ ബ്ലോഗ് ഞാന്‍ ആദ്യമായ കാണുന്നത് .എല്ലാം വായിച്ചു ..ന്നനായിട്ടുണ്ട് കേട്ടോ ..
ReplyDeleteആനന്ദവല്ലിച്ചേച്ചി ഒരു സംഭവം തന്നെ!!
ReplyDeleteഉം..ഒരു കള്ളസൂക്കേട്..
ReplyDeleteആനന്ദവല്ലി ചേച്ചിയെ ഞാന്‍ അന്വേഷിച്ചതായി പറയണേ.പാറുക്കുട്ടിയെയും(പാറുക്കുട്ടിയെ അന്വേഷിച്ചകാര്യം ആനന്ദവല്ലി ചേച്ചി അറിയണ്ട)
ESHTAAYI
ReplyDeleteFONT ONNU CLEAR CHEYYAAMO?...
AASAMSAKAL
www.themusicplus.com. Say:
ReplyDeleteWe have http://www.themusicplus.com is the biggest music collection site for free are link exchange with Music Plus .
I putt your blog link in Our site and share your blog with our visitor .
Our Sit visited above 100 daily
If interest cont to our admin department : admin@themusicplus.com
site : http://www.themusicplus.com
-have nice day
The Music Plus
Team - Dubai
hello jeomex
ReplyDeletei shall come back soon
i am happy to associate with you
regards
jp
ആദ്യമസുഖങ്ങൾ പിന്നെ റിലീഫുകൾ..!
ReplyDelete