Sunday, December 18, 2011

രോഗശാന്തിക്ക് വേണ്ടി നാരായണീയം


കുറച്ച് കാലങ്ങളായി വാതരോഗിയാണ്. ഒരു ദേവാലയങ്ങളിലും നഗ്നപാദത്തോട് കൂടി

പ്രവേശിക്കാന്‍ വയ്യാതെയായി. ഒരു മരുന്നിനും എന്റെ അസുഖത്തെ ഭേദപ്പെടുത്താന്‍ പറ്റിയില്ല.
അങ്ങിനെയിരിക്കെയാണ്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള കൃഷ്ണപ്രിയയെ ഞാന്‍ 
പരിചയപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഭക്തയായ ആ മകളെന്നോട് പറഞ്ഞു നാരായണീയം ചൊല്ലി ഭഗവാന്‍ സമര്‍പ്പിക്കാന്‍.

അങ്ങിനെ ഇന്നുമുതലാണ് ഞാന്‍ നാരായണീയം ചൊല്ലിയും എഴുതിയും ഭഗവാന്‍ കൃഷ്ണന്‍ സമര്‍പ്പിക്കുന്നത്. മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ വാതരോഗം മറ്റിയ ഗുരുവായൂരപ്പന്‍ ഈയുള്ളവന്റെ അസുഖത്തിനും ഒരു പരിഹാരം നല്‍കുമല്ലോ.. 
ഞാന്‍ പൂര്‍ണ്ണ മനസ്സോടെ ക്ഷേത്രദര്‍ശനം നടത്തിയിട്ട് മാസങ്ങളോളമായി. പാദരക്ഷയില്ലാതെ വീട്ടിന്നകത്ത് പോലും നടക്കാന്‍ വയ്യാത്ത അവസ്ഥയിലായി ഇപ്പോള്‍.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പേരക്കുട്ടികളുടെ ചോറൂണിനും തുലാഭാരം
നട തള്ളല്‍ മുതലായ ചടങ്ങുകള്‍ക്ക് ഭഗവാനെ വിളിച്ചുകൊണ്ട് ഞാന്‍ രണ്‍ടും കല്പിച്ച് ക്ഷേത്രത്തിന്നുള്ളില്‍ പ്രവേശിച്ചു. 

വേച്ച് വേച്ച് നടന്നാണെങ്കിലും വലിയ പരുക്കില്ലാതെ തൊഴുതുമടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ…….

അക്ഷരത്തെറ്റുകള്‍ തിരുത്തി വായിക്കാനപേക്ഷിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ
നാരായണീയം
ഒന്നാം ദശകം
ഭഗവാന്റെ സ്വരൂപവും മാഹാത്മ്യവും
1
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം
കാലദേശാവധിഭ്യാം
നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹ-
സ്രേണ നിര്‍ഭാസ്യമാനം

അസ്പഷ്ടം ദൃഷ്ടമാ‍ത്രേ പനരുരുപുരുഷാര്‍-
ത്ഥാത്മകം ബ്രഫ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ
ഹന്ത! ഭാഗ്യം ജനാനാം

3 comments:

  1. കുറച്ച് കാലങ്ങളായി വാതരോഗിയാണ്. ഒരു ദേവാലയങ്ങളിലും നഗ്നപാദത്തോട് കൂടി പ്രവേശിക്കാന് വയ്യാതെയായി. ഒരു മരുന്നിനും എന്റെ അസുഖത്തെ ഭേദപ്പെടുത്താന് പറ്റിയില്ല.

    അങ്ങിനെയിരിക്കെയാണ് ഗുരുവായൂര് പടിഞ്ഞാറെ നടയിലുള്ള കൃഷ്ണപ്രിയയെ ഞാന് പരിചയപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഭക്തയായ ആ മകളെന്നോട് പറഞ്ഞു നാരായണീയം ചൊല്ലി ഭഗവാന് സമര്‍പ്പിക്കാന്.

    ReplyDelete
  2. മാഷേ.. ഞാനിങ്ങോട്ടു വന്നിട്ട് കുറേ നാളായി.
    ഈ ശ്ലോകത്തിന്‍റ അര്‍ത്ഥം കൂടി ഇട്ടിരുന്നെങ്കില്‍.
    അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  3. കുസുമം

    അര്‍ഥം ഇടാം താമസിയാതെ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.