നിന്നുടെ മുടിക്കെട്ടില്‍
“എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍…………………
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ…………………“
എന്ന വരികളുള്ള പാട്ട് കേട്ടാല്‍ കൊള്ളാമായിരുന്നു.
“എന്റെ കലാലയ ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഗാനമായിരുന്നു ഇത്.
എന്റെ റൂമേറ്റ് കെ പി ജോര്‍ജ്ജിന്റെ ഇഷ്ടസുഹൃത്ത് സുജാതക്ക് ഏറ്റവും പ്രിയമായിരുന്നത്രേ ഈ ഗാനം.
അന്നൊന്നും ടേപ്പ് റെക്കോര്‍ഡ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. വല്ലപ്പോഴും ആകാശവാണിയില്‍ ഈ ഗാനം വരുമ്പോള്‍ എന്നോട് ശബ്ദമുണ്ടാക്കാതെ ഇരിക്കാന്‍ പറയാറുണ്ടായിരുന്നു.
എനിക്ക് കേമ്പസ്സില്‍ താമസം കിട്ടിയിരുന്നില്ല. അപ്പോള്‍ ടെലഫോണ്‍സിലെ അന്റെ അങ്കിള്‍ മുഖാന്തിരം ആണ് എനിക്ക് ജോര്‍ജ്ജിന്റെയും സണ്ണിയുടേയും കൂടെ താമസിക്കാനായത്.
എനിക്ക് അന്ന് പ്രണയിനികള് ആരുമുണ്ടായിരുന്നില്ല. എനിക്ക് പ്രേമിക്കാനുള്ള പ്രചോദനം കിട്ടിയത് ശരിക്കും പറഞ്ഞാല് ജോര്ജ്ജിന്റെ കൂടെയുള്ള വാസത്തിലാണ്.
ഞാന് അന്ന് എറണാംകുളം പത്മ ജംങ്ഷനിലുള്ള ഒരു ലോഡ്ജിലായിരുന്നു വാസം. വൈകിട്ട് പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കാനും, പുകവലിക്കാനും ഒക്കെ പഠിച്ചത് പത്മക്ക് എതിര്വശത്തുള്ള ഒരു ലോഡ്ജിലെ കൂട്ടുകാരില് നിന്നാണ്.
എല്ലാ ദിവസവും സെക്കന്‍ഡ് ഷോ കാണും ബ്രോഡ് വെയിലുള്ള ഒരു തിയേറ്ററില്‍ നിന്ന്, ആ തിയേറ്ററിന്റെ പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ അന്നൊക്കെ മിക്ക ദിവസവും ഇംഗ്ലീഷ് സിനിമ ആയിരുന്നു. അത് കഴിഞ്ഞ് മാര്‍ക്കറ്റ് റോഡ് മുതലായ റോഡുകളില്‍ കൂടി കറങ്ങി പാതിരയാകുമ്പോല്‍ പത്മക്കടുത്തുള്ള ഒരു റെസ്റ്റോറണ്ടില്‍ നിന്ന് സ്ട്രോങ്ങ് കട്ടന്‍ കാപ്പി കുടിച്ച്.. പമ്മി പമ്മി വന്ന് കതക് തുറന്ന് ഒറ്റ ഉറക്കം.
ജോര്‍ജ്ജ് എന്ന് അന്നൊക്കെ ഉപദേശിക്കാറുണ്ട്…” എടോ ജയപ്രകാശ് തന്റെ കളി കുറച്ച് കൂടുന്നുണ്ട്. ഞാന്‍ അങ്കിള്‍ വിജയരാഘവനോട് പറയും..”
“എനിക്ക് വിജയരാഘവനെ ഒട്ടും പേടിയില്ലാത്ത വിവരം പാവം ജോര്‍ജ്ജിന്നറിയുമായിരുന്നില്ല.”
ജോര്‍ജ്ജിനെ ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. എന്നെക്കാളും പത്ത് വയസ്സിന് മൂത്തതായിരുന്നെന്ന് തോന്നുന്നു ജോര്‍ജ്ജ്. പണ്ടൊരിക്കല്‍ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വന്നതായി ഓര്‍ക്കുന്നു.
ഞാന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു…” ഒരിക്കലെങ്കിലും എനിക്ക് സുജാതയെ കാണിച്ച് തരണമെന്ന്” പക്ഷെ എന്നെ ഒരിക്കലും കാണിച്ച് തന്നില്ല. അവരുടെ പ്രണയ സാഫല്യം എങ്ങിനെ അവസാനിച്ചുവെന്ന് ഐ ഹേവ് നോ ഐഡിയ.
ഇന്നെ ഞാന്‍ ഓഫീസില്‍ വന്നപ്പോള്‍ കുട്ടന്‍ മേനോന്‍ ഓഫായിരുന്നു. അപ്പോള്‍ യൂട്യൂബില്‍ ഒരു പാട്ട് കേട്ടു. പഴയ മലയാളം പാട്ട്. അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്. ഈ പാട്ടുകേട്ടാല്‍ കൊള്ളാമെന്നും….
അങ്ങിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുജാതയെ ഓര്‍ത്തു. ജോര്‍ജ്ജിനേയും.
എനിക്ക് അന്ന് പ്രണയിനികള് ആരുമുണ്ടായിരുന്നില്ല. എനിക്ക് പ്രേമിക്കാനുള്ള പ്രചോദനം കിട്ടിയത് ശരിക്കും പറഞ്ഞാല് ജോര്ജ്ജിന്റെ കൂടെയുള്ള വാസത്തിലാണ്.
ReplyDeleteഞാന് അന്ന് എറണാംകുളം പത്മ ജംങ്ഷനിലുള്ള ഒരു ലോഡ്ജിലായിരുന്നു വാസം. വൈകിട്ട് പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കാനും, പുകവലിക്കാനും ഒക്കെ പഠിച്ചത് പത്മക്ക് എതിര്വശത്തുള്ള ഒരു ലോഡ്ജിലെ കൂട്ടുകാരില് നിന്നാണ്.
This comment has been removed by a blog administrator.
ReplyDeleteഅങ്കിള്‍, ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയ കൂട്ടുകാരെയോ, സന്ദര്‍ഭങ്ങളോ, ഓര്‍ത്തുപോകും. അല്ലെങ്കില്‍ അവരെ ഓര്‍ക്കുമ്പോള്‍ പാട്ട് ഓര്‍മ വരും. ഈ പാട്ട് കേള്‍ക്കാന്‍ സാധിച്ചോ?
ReplyDeleteഎന്തായാലും പുതുവര്‍ഷത്തില്‍ ആയുരാരോഗ്യസൌഖ്യം ആശംസിക്കുന്നു.
http://www.youtube.com/watch?v=NREabN6E_28
ReplyDelete