Friday, January 27, 2012
തോണ്‍ടുകാരി……
Tuesday, January 24, 2012
ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട
Monday, January 23, 2012
Saturday, January 14, 2012
വേദനയില്‍ നിന്ന് മോചനം - cancer etc
കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, ശയ്യാവലംബിയായ വാര്‍ദ്ധക്യം എന്നിവയാല്‍ ദുരിതപ്പെടുന്നവരെ വേദനയില്‍ നിന്ന് മോചിപ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ബാദ്ധ്യതയാണ്.
അപരന്റെ വേദന തന്റെകൂടി വേദനയാണെന്നറിയുന്ന തിരിച്ചറിവാണ് സാന്ത്വന പ്രവര്‍ത്തനത്തിന്റെ കാതല്‍. കുടുംബാംഗങ്ങളും അയല്‍ക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന കൂട്ടായ കാരുണ്യപ്രവര്‍ത്തനത്തിലൂടെ അസുഖമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് മോചനത്തിന്റെ വഴിയൊരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.
ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1997 ല്‍ രൂപീകൃതമായ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
ഔട്ട് പേഷ്യന്റ് ക്ലിനിക്, കിടത്തിച്ചികിത്സാവിഭാഗം, ഗൃഹപരിചരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും സന്നദ്ധപ്രവര്‍ത്തകരേയും സാന്ത്വനപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നതിന്നുള്ള പരിശീലന കേന്ദ്രം എന്നിവ സൊസൈറ്റിയുടെ ഭാഗമാണ്.
ഇവിടുത്തെ എല്ലാ സേവനങ്ങളും സൌജന്യമാണ്. പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവു വരുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സംഭാവന കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
ഈ കാരുണ്യപ്രസ്ഥാനത്തിന്റെ കണ്ണിയാകൂ. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വരൂ….
പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
പഴയ ജില്ലാ ആശുപത്രി കെട്ടിടം, തൃശ്ശൂര്‍ 680001
Phones 0487-2322128 [op] 0487-2321788 [ip]
Email: ppcs.thrissur@gmail.com
website: www.painandpalliativecarethrissur.org
സംഭാവനകള്‍ക്ക് ആദായനികുതി ആനുകൂല്യം ഉണ്ട്
+ ഞാന്‍ ഈ പ്രസ്ഥാനത്തിലെ ഒരു സന്നദ്ധപ്രവര്‍ത്തകനാണ്. ഇന്ന് ഈ സ്ഥാപനത്തിലെ മിക്ക പ്രവര്‍ത്തകരും തെരുവിലും, റെയില്‍ വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്‍ഡുകളിലും മറ്റു ഇടങ്ങളിലും നടന്ന് ഈ സംഘടനയെ പറ്റിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.
കൂട്ടം കൂട്ടമായി സന്നദ്ധപ്രവര്‍ത്ത്കരും, സ്റ്റാഫും, നഴ്സിങ്ങ് ട്രെയിനീസും പലയിടങ്ങളിലായി നില കൊണ്ടു. കാലത്ത് പത്ത് മണി മുതല്‍ വൈകിട്ട് നാലുമണി വരെ. ഞങ്ങള്‍ നാലുപേരുള്ള ഒരു ടീമായിരുന്നു. സിമി, മെല്‍ വി, വിനയും ഞാനും പാറമേക്കാവ് സബ് വേക്കടുത്തായിരുന്നു കളക്ഷന്‍ ബോക്സും ലഘുലേഖകളുമായി നിന്നത്. അടുത്തായി തന്നെ രാധേടത്തി, ബിജി, മിനി, ഗോകുല്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.
ജനങ്ങളെ ബോധവാരാക്കുകയും അവരാല്‍ കഴിയുന്നത് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. അങ്ങിനെ എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഇന്ന്.
നാളെ ജനുവരി 15 – പാലിയേറ്റീവ് കെയര്‍ ഡേ ആയി ആചരിക്കുന്നു. ഉച്ച തിരിഞ്ഞ് 3 മണിക്ക് ബഹുമാനപ്പെട്ട ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ MLA യുടെ പ്രഭാഷണവും മറ്റു പരിപാടികളും ഉണ്ടായിരിക്കും.
ഈ പ്രസ്ഥാനത്തില്‍ ഒരു അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എന്നാലാവുന്നത് ഞാനും ഇവിടെ ചെയ്യുന്നു. തല്‍ക്കാലം ഒന്നരാടം ദിവസങ്ങളില്‍ കാലത്ത് പത്ത് മണി മുതല്‍ രണ്ട് മണി വരെ ആണ് എന്റെ പ്രവര്‍ത്തി ദിവസങ്ങള്‍. സമീപ ഭാവിയില്‍ കൂടുതല്‍ സമയം ഇവിടെ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കും.
BLOG READERS MAY KINDLY FORWARD LINK OF THIS POST TO YOUR FRIEND CIRCLE WORLD-WIDE
Tuesday, January 10, 2012
എന്നാലും അവളങ്ങിനെ ചെയ്തുവല്ലോ... ?
ഇക്കൊല്ലം പതിവിനുവിപരീതമായി ഗീത സ്വാമിപൂജക്ക് ക്ഷണിച്ചു. ഇടക്കാലത്ത് അവളുടെ വിളിയുണ്ടായിരുന്നില്ല. പകരം ശ്രീരാമനായിരുന്നു വിളിക്കാറ്.
ഞങ്ങളുടെ വീട്ടില്‍ ചെറായില്‍ നിന്ന് അയ്യപ്പന്മാര്‍ ശബരിമലക്കുള്ള യാത്രാമദ്ധ്യേ കെട്ടിറക്കി അത്താഴം കഴിക്കാന്‍ വരുന്ന പതിവുണ്‍ട് വര്‍ഷങ്ങളായി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവരുടെ കൂടെയാണ്‍ മലക്ക് പോയിരുന്നത്.
പുന്നയൂര്‍ക്കുളത്തിന്നടുത്ത് ചെറായിലുള്ള പുരാതന തറവാട്ടുകാരാണ് ശബരിമലക്ക് പണ്ട് നടന്ന് പോയിരുന്നത്. എന്റെ ഗ്രാമമായ ചെറുവത്താനി ചെറായില്‍ നിന്ന് ഏതാണ്‍ട് പത്തുകിലോമീറ്റര്‍ വരും.
പണ്ടൊക്കെ അയ്യപ്പ്മനാര്‍ എന്റെ തറവാട്ടില്‍ വന്ന് വൈകിട്ട് കുളികഴിഞ്ഞ്, രണ്ട് മണിക്കൂര്‍ ഉടുക്കുകൊട്ടി അയ്യപ്പചരിത്രം പാടും. എന്നിട്ട് അത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ച് പുലര്‍ച്ചയോടെ നടത്തം തുടങ്ങും. എരുമേലിയില്‍ ചെന്ന് പേട്ടതുള്ളി മലചവിട്ടും. അങ്ങിനെ ദിവസങ്ങളെടുക്കം സന്നിധാനത്തിലെത്താന്‍.
ഇന്ന് നടന്ന് പോകുന്നവര്‍ വിരളം. എന്നാലും അയ്യപ്പന്മാര്‍ ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടില്‍ ഒരു നേരത്തെ അന്നത്തിന് വരും. വര്‍ഷങ്ങളായുള്ള ചടങ്ങ് പരമ്പരകളായി നിലനിര്‍ത്തുന്നു. ഇപ്പോളുള്ള കൃഷ്ണക്കുട്ടി സ്വാമിയുടെ പിതാവിന്റെ കൂടെ ആയിരുന്ന് ഞാന്‍ ആദ്യം മല ചവിട്ടിയത്. അദ്ദേഹത്തിന്ന് വെളിച്ചപാടിന്റെ പോലെ നീട്ടിയ തലമുടി ഉണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല.
അദ്ദേഹത്തിന്റെ താവഴിയായി ഇപ്പോള്‍ മകന്‍ കൃഷ്ണന്‍ കുട്ടി ആ ചടങ്ങ് നിര്‍വ്വഹിക്കുന്നു. സാധാരണ അവര്‍ സന്ധ്യ്യാകുമ്പോളെക്കും എത്തുക പതിവായിരുന്നു. ഇപ്പോള്‍ എയര്‍ കണ്ടീഷന്‍ഡ് വാഹനമൊക്കെ ആയപ്പോള്‍ പതിവിന് വിപരീതമായി ഏഴ് മണി കഴിഞ്ഞാണ് എത്തിയത്.
അയ്യപ്പന്മാര്‍ വരുന്ന ദിവസം ഒരു ഉത്സവമായി ഞങ്ങള്‍ നാട്ടുകാരെയെല്ലാം ക്ഷണിക്കും. നിറയെ ലൈറ്റിടും. തോരണങ്ങളും.
അയ്യപ്പന്മാര്‍ എത്തി ശ്രീരാമന്‍ അവരുടെ കാല്‍ കഴുകാന്‍ കിണ്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുത്തു. വീട്ടിലെ പ്രധാന ഹോളില്‍ അവര്‍ കെട്ടിറക്കി, ദേഹശുദ്ധി വരുത്തി ഭജന തുടങ്ങി. ആരും ഉടുക്ക് കൊട്ടിയില്ല, അല്ലെങ്കില്‍ ആര്‍ക്കും ഉടുക്കുകൊട്ടിപ്പാടാന്‍ അറിയുമായിരിക്കില്ല.
പ്കരം വട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൊട്ടിപ്പാടി. ആ ഉപകരണത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല. ഒരു മണിക്കൂറ് ഭജന പാടി അവര്‍ ഭക്ഷണത്തിന് ഇരുന്നു. അവരെ ഊട്ടിയതിന് ശേഷമേ വീട്ടുകാരും നാട്ടുകാരും കഴിക്കൂ…
അയ്യപ്പന്മാര്‍ കഴിച്ചതിന് ശേഷം വീട്ടുകാരും നാട്ടുകാരും ഉണ്ണാനിരുന്നു. ഞാനും എന്റെ ശ്രീമതി ബീനയും ചടങ്ങിന് തൃശ്ശൂരില്‍ നിന്നെത്തിയിരുന്നു. അവിടെ ഹംസക്കായെയും മൈനത്തായേയും കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്തു ചടങ്ങിനും ഇവര്‍ ക്ഷണിക്ക്പ്പെടും, അതുപോലെ അവരുടെ വീട്ടിലെ ചടങ്ങിനും.
ഹംസക്കായുടെ മോന്റെ നിക്കാഹിന് എന്നെ ക്ഷണിക്കാന്‍ മറന്നു. ഞാന്‍ തൃശ്ശൂരിലായ കാരണം പെട്ടെന്ന് അവര്‍ ഓര്‍ത്തില്ല. തന്നെയുമല്ല പുതിയാപ്ല വിദേശത്ത് നിന്നെത്തിയത് തലേ ദിവസമായിരുന്നത്രെ.
പുതിയാപളയേയും പെണ്ണിനേയും ഞങ്ങള്‍ ന്യൂ ഇയര്‍ ഈവിന്‍ തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്‍ടിരുന്നു. ഇന്നെത്തെ ചടങ്ങിന് അവരെ കണ്ടില്ല. അവര്‍ ഹണിമൂണ്‍ ടൂറിലായിരുന്നു.
എല്ലാം കൊണ്ടും എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ഈ ദിനമെങ്കിലും ഞാന്‍ എന്തൊക്കെയോ ചിന്തിച്ച് ഒരു മൂലക്കിരുന്നു. എന്റെ കാലിലെ അസുഖം ഒരു പ്രശ്നവും ആയിരുന്നു. അയ്യപ്പന്മാര്‍ക്കിടയില്‍ ചെരുപ്പിട്ട് നടക്കുവാനും പറ്റാത്ത അവസ്ഥയിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെയുള്ള ഒരു സ്വാമിപൂജക്കാണ് ഞാന്‍ ആദ്യ്മായി പാറുകുട്ടിയെ പരിചയപ്പെട്ടത്. ഇന്നവളെ അവിടെ കണ്ടില്ല. കൂട്ടത്തില്‍ പലരേയും.
പതിനൊന്ന് മണിയാകുമ്പോളേക്കും അയ്യപ്പന്മാര്‍ അടുത്ത താവളം ലക്ഷ്യമാക്കി പിരിഞ്ഞു, കൂട്ടത്തില്‍ നാട്ടുകാരും. ഞാനും ബീനയും ഔട്ട് ഹൌസില്‍ ഉറങ്ങി.
കാലത്തെണീറ്റ് കുളിക്കാന്‍ ശുഭ ചൂടുവെള്ളം കൊണ്ട് തന്നു. തറവാട്ടില്‍ ധാരാളം വിറകുള്ളതിനാല്‍ പണിക്കാര്‍ കാലത്ത വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി ഇടും, ആവശ്യക്കാര്‍ അലുമിനിയം പാട്ടയില്‍ എടുത്തോണ്‍ട് പോകും. എനിക്ക് കുളിക്കാനുള്ളത് ശുഭ കൊണ്ടത്തരും. തറവാട്ടിലെ പണിക്കാരിത്തി പെണ്‍കുട്ടിയാണ് ശുഭ.
പണിക്കാരിയാണെങ്കിലും ശുഭയെ അത്തരത്തില്‍ കാണാറില്ല. ഒരു അംഗത്തെപ്പോലെ തന്നെ. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം വീട്ടുകാരൊന്നിച്ച്. ശുഭക്ക് എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിലുണ്ട്. ഞാന്‍ ഇടക്ക് ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാറുണ്ട് അവള്‍ക്ക്. ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ.
ഞാന്‍ തറവാട്ടില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരാഴ്ചയാണ് പോയി താമസിക്കുക. ഇപ്പോള്‍ കിട്ടനും ചുക്കിയും ഇല്ലാത്തതിനാല് പണ്ടത്തെപ്പോലെ പോകാറില്ല.
അയലത്തെ വീട്ടിലെ ഷെല്‍ജി, ഗ്രീഷ്മ, തക്കുടു, ചിടു എന്നിവര്‍ ഞാന്‍ എത്തുമ്പോള്‍ വരും. ഇന്ന് ചിടുവുമായി മാത്രം വര്‍ത്തമാനം പറഞ്ഞു. മറ്റുള്ളവരോടൊന്നും സൊള്ളാന്‍ ഞാന്‍ പോയില്ല. എന്തോ ഓര്‍ത്ത് അങ്ങിനെ ഒരു മൂലക്കിരുന്നു.
അമ്മിണിയേട്ടത്തി കയറി വന്നപ്പോളാണ് മൌനത്തെ കെട്ടഴിക്കാനായത്. അമ്മിണിയെട്ടത്തിയുടെ കെട്ടിയോന്‍ വേലായുധേട്ടന്‍ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആളായിരുന്നു. പിന്നെ പശുവിനെ കറക്കാനും എല്ലാത്തിനും വേലായുധേട്ടന്‍ തന്നെ ആയിരുന്നു. വേലായുധേട്ടന് ഇടാന്‍ എന്റെ അച്ചന്‍ അമേരിക്കന്‍ കൌബോയ് തൊപ്പി കൊളംബോയില്‍ നിന്ന് കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ നല്ലവനായ വേലായുധേട്ടന്‍ അകാലത്തില്‍ ചരമമടഞ്ഞു.
കാലത്തെ കുളിഞ്ഞപ്പോള്‍ ഗീത ഒരു കപ്പ് നല്ല പാല്‍ചായ ഉണ്‍ടാക്കിത്തന്നു. സാധാരണ ഞാന്‍ സുലൈമാനി ആണ് കുടിക്കാറ്. തറവാട്ടില്‍ പോകുമ്പോളാ പാല്‍ചായ കുടിക്കാറ്. വടക്കേലേ രഘവേട്ടന്റെ വീട്ടീന്ന് ആണ്‍ ചായക്കുള്ള പാല് കാലത്ത് കിട്ടുക. ചായ കുടിച്ചതിന്‍ ശേഷം പുട്ടും കടലയും പപ്പടവും കൂട്ടി ഒരു ഹെവി പ്രാതല്‍. വയര്‍ ശരിക്കും നിറഞ്ഞു.
പെട്ടിയെല്ലാം പാക്ക് ചെയ്ത് ബീനയേയും കൂട്ടി കപ്ലിയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അതിന് ശേഷം വെട്ടിയാട്ടില്‍ കുടുംബക്ഷേത്രത്തിലും പോയി തൊഴുതു. ഇത്തവണ തറവാട്ടമ്പലത്തില്‍ പോയപ്പോള്‍ വണ്ടി മറ്റൊരു വീട്ടുമുറ്റത്താണ് നിര്‍ത്തിയത്. ഒന്ന് രണ്ട് വീട്ടുമുറ്റത്ത് കൂടി അമ്പലത്തില്‍ കയറി തൊഴുതു. പാമ്പിന്‍ കാവിലും തൊഴുതു. മടക്കം ഒരു കുടുംബവീട്ടില്‍ കയറി ജയന്തിയോട് കുശലം പറഞ്ഞു.
മകരമാസത്തിലെ തിരുവോണം നാളിലാണ് തറവാട്ടമ്പലത്തിലെ പ്രതിഷ്ടാദിനം. അവരുടെ ക്ഷണപ്രകാരം ഞാനും ബീനയും എത്താമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.
വാഹനം കുന്നംകുളം ലക്ഷ്യമാക്കി ഞാന്‍ ഡ്രൈവ് ചെയ്തിരുന്നെങ്കിലും എന്റെ ഓര്‍മ്മ്കള്‍ വീണ്ടും പാറുകുട്ടിയില്‍ ചെന്നെത്തി. ഒരിക്കലും തറവാട്ടില്‍ പോയാല്‍ പിറ്റേ ദിവസം തിരിക്കാറില്ല. ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചേ തിരിക്കൂ…
എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന്‍ കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര്‍ ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍.
[ഈ കഥ അല്പം നീണ്‍ടതാണ്‍, ചുരുക്കി അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാം]