Friday, January 27, 2012

തോണ്‍ടുകാരി……


in case view of this has some issues pls use ctrl + for better view

മാനസസഞ്ചാരം


“എന്നെ എപ്പോഴും ഇങ്ങിനെ തോണ്ടുന്ന ഒരു പെണ്ണുണ്ട് ഞാന്‍ പ്രഭാത സവാരിക്ക് പോകുന്ന വഴിയില്‍ ഒരു അമ്പല നടയില്‍. ഞാന്‍ ഒരു ദിവസം അവിടെ കയറിച്ചെന്ന് അവളുടെ പാവാട പൊക്കി ചൂരല്‍ വടി കൊണ്ട് രണ്ട് അടി കൊടുത്തു.“

“അവള്‍ കരഞ്ഞു, കണ്‍ തടം തുടുത്തു.“

പിന്നെ എന്തുണ്ടായി എന്നത് ഒരു വലിയ ചെറിയ കഥ. കേള്‍ക്കണോ ഷീലക്കുട്ടീസിന്. ഒരു ചൂരല്‍ വടിയുമായി എറണാംകുളത്തേക്ക് വരട്ടോ ഞാന്‍…????

എന്നെ നിരന്തരം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ തോണ്‍ടിക്കൊണ്‍ടിരുന്നു ഇവള്‍. എന്നെ പറ്റി പലതും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവളെപ്പറ്റി എന്തുചോദിച്ചാലും മിണ്ടില്ല. അവ്യക്തമായ ഒരു ഫോട്ടോ മാത്രം പ്രൊഫൈലില്‍.
എന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കിയിരുന്ന അവളെ എനിക്ക് മനസ്സിലാക്കുവാനും കണ്ടെത്തുവാനും ഒരു വര്‍ഷം എടുത്തു.
അങ്ങിനെയാണ് ഒരു ദിവസം മുറ്റമടിച്ചുകൊണ്ടിരുന്ന അവളുടെ വീട്ടുമുറ്റത്തേക്ക് ഞാന്‍ അവളറിയാതെ കടന്ന് ചെന്നത്.

ശബ്ദമുണ്ടാക്കാതെ ഗേറ്റ് തള്ളിത്തുറന്ന് ഞാന്‍ വീട്ടുമുറ്റത്തേക്ക് കയറി. അവളുടെ പിന്നില്‍ കൂടി വലിയൊരു ഒച്ചയുണ്ടാക്കാനാണ് മുതിര്‍ന്നുവെങ്കിലും ഉമ്മറപ്പടിയില്‍ ഒരു കൊച്ചു ചൂരല്‍ കണ്ടു.

അതെടുത്ത് നാലുപാടും നോക്കി അവളുടെ പാവാട പൊക്കി രണ്ടടി വെച്ച് കൊടുത്തു. പുലര്‍കാലമായതിനാല്‍ അടിക്ക് നല്ല ചൂടുണ്ടായിരുന്നു. 

ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയില്‍ അവള്‍ ചൂളി….
കരഞ്ഞു…… കണ്‍ തടം തുടുത്തു… കണ്ണുകള്‍ കലങ്ങിമറഞ്ഞു… പക്ഷെ ഒന്നും ഉരിയാടിയില്ല.

“എങ്ങിനെയുണ്ട് അടി… ചൂടുണ്ടോ…?”

അവള്‍ ചൂല്ലുംകെട്ട് മുറ്റത്ത് വലിച്ചെറിഞ്ഞ് വീട്ടിന്നകത്തേക്ക് കയറിപ്പോയി..

“അങ്ങിനെ ചുമ്മാ തോണ്ടിക്കൊണ്ടിരുന്നവള്‍ക്ക് ഒരു പ്രഹരം കിട്ടിയതോടെ അവളുടെ തോണ്ടല്‍ അവസാനിച്ചു.”

ഞാന്‍ പിറ്റേ ദിവസം ആ വഴിയില്‍ കൂടി തന്നെ പോയെങ്കിലും അവളുടെ മുറ്റമടി കണ്ടില്ല. എനിക്ക് വിഷമമായി. ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്ന് അവിടെയുള്ളവരെ പരിചയപ്പെട്ടാലോ എന്നാലോചിച്ചു. പക്ഷെ എന്തുകൊണ്ടോ എന്നറിയില്ല അത് വേണ്ടെന്ന് വെച്ചു.

“ഞാന്‍ ചെയ്തത് വൃത്തികേടായോ എന്നെനിക്ക് തോന്നിയിരുന്നില്ലെങ്കിലും അവളുടെ പ്രതികരണം എനിക്ക് ശരിക്കും മനസ്സിലായില്ലല്ലോ…?”

ചില ദിവസങ്ങളില്‍ എന്റെ പ്രഭാത സവാരിയുടെ റൂ‍ട്ടുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഒരു മഴച്ചാറലുള്ള ദിവസം ഞാന്‍ ആ വഴിയില്‍ കൂടി എന്റെ ശകടവുമായി പോയി. അവളുടെ വീട്ടിന്റെ നാലു വീടപ്പുറത്തുള്ള ആല്‍മരച്ചുവട്ടില്‍ ശകടം പാര്ക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഒരു ടയറിലെ കാറ്റ് പോയതായി കണ്ടു.

ഞാന്‍ അവളെ സംശയിച്ചു.. ചില അന്വേഷണങ്ങളില്‍ അവള്‍ തന്നെയായിരുന്നു അതിന്റെ പിന്നിലെന്ന് മനസ്സിലാക്കിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ല.

കാലങ്ങള്‍ കടന്ന് പോയി.. ഞാന്‍ അവളെ ബ്ലോക്ക് ചെയ്തു. നമുക്ക് വേണ്ട ഇത്തരം എടാകൂടങ്ങള്‍…

അങ്ങിനെ ഒരു ദിവസം ഞാന്‍ അതുവഴി നടന്ന് പോ‍കുമ്പോള്‍ മുറ്റമടിച്ചുകൊണ്ടിരുന്ന അവളെ വീണ്‍ടും കണ്ടു. പക്ഷെ കണ്ടതായി നടിച്ചില്ല. ഞാന്‍ അന്ന് അമ്പലത്തിന്നടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു.

ചൂണ്ട കുളത്തിലേക്കെറിഞ്ഞ് മീന്‍ കൊത്തുന്നുണ്ടോ എന്ന് മാത്രമായി നോക്കിയിരുന്ന എനിക്ക് പരിസരത്ത് ഒരു ചലനം അനുഭവപ്പെട്ടു. പുറം തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നുമറിയാത്ത പോലെ ഇവള്‍ എന്റെ പിന്നില്‍ നില്‍ക്കുന്നു. അവളുടെ തോളത്ത് തോര്‍ത്ത് മുണ്ട് ഉണ്‍ടായിരുന്നോ എന്ന പോലെ എനിക്ക് തോന്നി.

അവള്‍ ഒരു പക്ഷെ കുളത്തില്‍ കുളിക്കാന്‍ വന്നതായിരിക്കുമോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. പക്ഷെ ഇന്നെത്തെ കാലത്ത് പ്രായമായ പെണ്ണുങ്ങള്‍ – അതും ഒരു ഓഫീസ് ജീവനക്കാരി കുളത്തില്‍ കുളിക്കാന്‍ വരുമോ..?

കുളത്തിലാണെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേക കടവുകളോ അതോ അവിടെ ആരും കുളിക്കുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ ശ്രദ്ധ മുഴുവനും ചൂണ്ടയിലായിരുന്നു. ഞാന്‍ വീണ്‍ടും പിന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു.

“പിന്നേയ്…… കുളിക്കാനാണെങ്കില്‍ കുളിച്ചോളൂ………. ഞാന്‍ പെട്ടെന്നൊന്നും ഇവിടെ നിന്നെണീറ്റ് പോകില്ല….”

കുളത്തിന്‍ ചുറ്റും കാടും മൊന്തയും കൈതക്കൂടുകളും ആണ്‍, ആകെ ഒരു ഭയാനക അന്ത:രീക്ഷം. കുളം മുഴുവനും ചണ്ടി നിറഞ്ഞ് കിടക്കുന്നു. ഞാന്‍ പണ്ട് പണ്ട് ഇവിടെ കുളിക്കാന്‍ വരാറുണ്ടായിരുന്നു. അതിനാല്‍ എനിക്ക് കുളത്തിന്റെ ഘടനയും ആഴവും തിട്ടമാണ്. കുളത്തിന്റെ തെക്കെ വശത്തുള്ള കൊച്ചുപാലം ഇപ്പോ‍ള്‍ ആരും ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നു.
ഞാന്‍ വീണ്ടും പുറകോട്ട് നോക്കി. അവള്‍ ഒന്നുമറിയാത്ത പോലെ എന്റെ അടുത്തായി നിലകൊണ്ടു. എനിക്ക് ചൂണ്‍ടയില്‍ ശ്രദ്ധിക്കാനായില്ല. എന്തോ പന്തി കേട് ഉള്ളത് പോലെ എനിക്ക് തോന്നി..

അവള്‍ ഞാന്‍ ചൂണ്ടയിടുന്ന ഭാഗത്ത് നിന്ന് നാലടി മാറി കുളത്തിലേക്കിറങ്ങി. തോര്‍ത്ത് മുണ്ടുടുത്ത് ബ്ലൌസ് ഊരി നീന്തിത്തുടിച്ച് എന്നെ അസ്വസ്ഥനാക്കി…

കുളക്കരയില്‍ പൊന്തക്കാടുകള്‍ ഉള്ളതിനാല്‍ അവിടെ ആരെങ്കിലും കുളിക്കുന്നുണ്ടോ എന്ന് അതു വഴി പോകുന്നവര്‍ക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. പിന്നെ അപരിചിതര്‍ അതിലെ വഴി നടക്കാറുമില്ല. ഇനി ഇവള്‍ എന്നും അവിടെയായിരിക്കുമോ കുളിക്കാറ്.

എന്റ്റെ കണ്ണുകള്‍ അവളുടെ നഗ്നമേനിയില്‍ പതിച്ചില്ല. എന്റെ ശ്രദ്ധമുഴുവനും മീന്‍ ചൂണ്ടയിലായിരുന്നു. അവള്‍ കരക്ക് കയറി തല തോര്‍ത്തുന്നത് കണ്ടു. വീട്ടിലേക്ക് പോയിരിക്കും എന്ന് ഞാന്‍ കരുതി.
കാലുകള്‍ കുളത്തിലേക്ക് നീട്ടിയിരുന്ന ഞാന്‍ എണീറ്റ് കുന്തക്കാലിലിരുന്നു. ഇവള്‍ കുളം കലക്കി മറിച്ചതിനാല്‍ മീനൊന്നും കൊത്തിയില്ല ഇത് വരെ. തിരിച്ച് വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ച് ചുമ്മാ പിന്‍ തിരിഞ്ഞ് നോക്കിയതും ഇവളെന്നെ കുളത്തിലേക്ക് തള്ളിയിട്ടു.

ഓര്‍ക്കാപ്പുറത്തുള്ള ആ തള്ളലില്‍ എന്റെ തല ചെറുതായി ഒരു കല്ലില്‍ തട്ടിയെങ്കിലും രക്ഷപ്പെട്ടു. ഞാന്‍ വളരെ ആഴമുള്ള ഇടത്താണ്‍ തള്ളിയിടപ്പെട്ടത്. ഞാന്‍ കുളത്തിന്നടിയില്‍ നിന്ന് ഊളയിട്ട് കൈതക്കൂട്ടത്തിന്നടുത്തുള്ള പഴയപാലത്തിന്റെ അടുത്ത് ചെന്ന് പൊങ്ങി, പാലത്തിന്നടിയില്‍ കൂ‍ടി പാടത്തേക്ക് കടന്നു.

നിവര്‍ന്ന് നിന്ന് നോക്കിയപ്പോള്‍ തലയില്‍ നിന്നും രക്തമൊലിക്കുന്നു. ചൂണ്‍ടയും ചെരിപ്പും എല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. ഞാന്‍ കുളത്തില്‍ നിന്ന് പൊങ്ങി വരുന്നതും നോക്കി അവള്‍ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുന്നത് കണ്ടു.

അവളുടെ കണ്ണുകളിലെ അങ്കലാപ്പ് എനിക്ക് കാണാമായിരുന്നു. തത്സമയം അവള്‍ക്കാണെങ്കിലോ എന്നെ കാണാനും പറ്റാത്ത ഇടത്തായിരുന്നു ഞാന്‍ നിന്നിരുന്നത്.

അവള്‍ അവിടെ നിന്ന് ഓളിയിട്ട് കരയാന്‍ തുടങ്ങി. വഴിപോക്കരും അമ്പലത്തിലെ കഴകക്കാരും ഓടിയെത്തി. ആ പൊട്ടിപ്പെണ്ണ് കഥകള്‍ വിവരിച്ചു നാട്ടുകാരോട്.

“നീയെന്തിനാടീ വല്ലവനേയും കുളത്തിലേക്ക് തള്ളിയിട്ടത്……?”
പത്ത് മിനിട്ട് കഴിഞ്ഞല്ലോ…? ആള്‍ പൊന്തി വന്നില്ലല്ലോ
“ഇനി ആള്‍ ചത്തിട്ടുണ്‍ടെങ്കില്‍ ശവം പൊന്താന്‍ സമയമെടുക്കും…”

ഫയര്‍ ഫോഴ്സ് വന്നു.. മുങ്ങള്‍ വിദഗ്ദര്‍ കുളം അരിച്ചുപെറുക്കി.. ചണ്‍ടി നിറഞ്ഞതിനാല്‍ ഒന്നും കാണാനായില്ല.”

മുള്‍മുനയില്‍ നിന്നിരുന്ന അവളുടെ സമനില തെറ്റി. അവള്‍ ഭ്രാന്തിയായി. ചെയ്തത് അബന്ധമായെന്ന് അവള്‍ക്ക് തോന്നിയിരിക്കാം.
അവസാനം കുളം വറ്റിച്ചെങ്കിലും മുങ്ങിയ ആളെയോ പ്രേതത്തിനേയോ ആര്‍ക്കും കാണാനായില്ല. അപ്പോളേക്കും ഇവള്‍ മുഴുഭ്രാന്തിയായിക്കഴിഞ്ഞിരുന്നു.

ഇവളെപ്പോഴും ആ കുളക്കരയില്‍ ആരെയോ പ്രതീക്ഷിച്ചെന്ന മട്ടില്‍ ഇരിക്കുന്നത് നാട്ടുകാര്‍ കാണും. സമനില തെറ്റിയ അവളെ സമയം കിട്ടുമ്പോളൊക്കെ എല്ലാവരും ഉപദ്രവിച്ചിരുന്നുവെന്ന് എനിക്ക് ഒരു ദിവസം അറിവ് കിട്ടി.

ഇവള്‍ പറഞ്ഞതും കണ്ടതും എല്ലാം മിഥ്യയായിരുന്നുവെന്ന് നാട്ടുകാര്‍ കരുതി. കാലങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാന്‍ കുളക്കടവിലുള്ള ഇത്തിമരത്തില്‍ കയറി കുളത്തിലേക്ക് മലക്കം മറിഞ്ഞു………… കുളത്തിന്നടിയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന എന്നെ അവള്‍ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

കുളക്കരയിലേക്ക് ഓടിയെത്തിയ അവളെന്നെ കെട്ടിപ്പുണര്‍ന്നു………………
“:ഉണ്ണിയേട്ടാ എന്ന തേങ്ങലോടെ………………”

12 comments:

  1. ഇവള് പറഞ്ഞതും കണ്ടതും എല്ലാം മിഥ്യയായിരുന്നുവെന്ന് നാട്ടുകാര് കരുതി.

    കാലങ്ങള് കടന്ന് പോയി. ഒരു ദിവസം ഞാന് കുളക്കടവിലുള്ള ഇത്തിമരത്തില് കയറി കുളത്തിലേക്ക് മലക്കം മറിഞ്ഞു…………

    കുളത്തിന്നടിയില് നിന്ന് ഉയര്‍ന്ന് വരുന്ന എന്നെ അവള് ഉറ്റുനോക്കുന്നുണ്ടായിരുന്നു.

    കുളക്കരയിലേക്ക് ഓടിയെത്തിയ അവളെന്നെ കെട്ടിപ്പുണര്‍ന്നു………………

    “:ഉണ്ണിയേട്ടാ എന്ന തേങ്ങലോടെ………………”

    ReplyDelete
  2. അതിമനോഹരമായ കഥ.ചില മായക്കാഴ്ച്ചകളിലൂടെ പകര്‍ത്തപ്പെട്ട ദൃശ്യങ്ങള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.കഥ ഇങ്ങിനെ അവസാനിപ്പിക്കണമെങ്കില്‍ അതിന് ഉയര്‍ന്നൊരു ഭാവന തന്നെ വേണം.കഥക്കൊടുവില്‍ മനശ്ശാസ്ത്രപരമായ ഒരു തലവും പ്രകടമായി.അഭിനന്ദനങ്ങള്‍ ..

    ReplyDelete
  3. നല്ല കഥ. മൂക പ്രണയത്തിന്റെ കുസൃതികള്‍!

    ReplyDelete
  4. നല്ലൊരു കഥ വായിച്ച അനുഭവം....മനോഹരമായി എഴുതി...ആശംസകൾ....

    ReplyDelete
  5. Nice story, I do also like it!

    ReplyDelete
  6. Midhyayil ninnum Yaadharthyathilekku ...!!!

    {rakashetta... Manoharam, Ashamsakal....!!!

    ReplyDelete
  7. കുളത്തിന്നടിയില് നിന്ന് ഉയര്‍ന്ന് വരുന്ന എന്നെ അവള് ഉറ്റുനോക്കുന്നുണ്ടായിരുന്നു.

    കുളക്കരയിലേക്ക് ഓടിയെത്തിയ അവളെന്നെ കെട്ടിപ്പുണര്‍ന്നു

    മുഴുവനും പറയണമായിരുന്നൂ...!

    ReplyDelete
  8. hello bilathippattanam

    ഞാന്‍ ലണ്ടനിലായിരുന്നെങ്കില്‍ മുഴുവന്‍ പറയുമായിരുന്നു... എനിക്കും അവിടെ ഒരു പണി ഏര്‍പ്പാടാക്കിത്തരൂ... അല്ലെങ്കില്‍ 3 മാസം തുടര്‍ച്ചയായി കള്ളും കുടിച്ച് വിലസി നടക്കാനൊരു ഇടം, പിന്നെ ഒരു ഗേള്‍ ഫ്രണ്ടും...

    ഹി ഹി ഹി .............

    ReplyDelete
  9. നല്ല കഥ നന്നി

    ReplyDelete
  10. JP appuppa,

    Assalayirikkunnu...!!! kathayude avasana bhagam is a nice shot, just like a movie...!! ugran..!!!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.