ചെറുകഥ
എവിടെയാണ് ആദ്യമായവളെ കണ്ടതെന്നോര്മ്മയില്ല്ല. അവളുടെ പേര് ഓര്മ്മവന്നുവെങ്കിലും ആ പേരില് ഇപ്പോള് വിളിക്കുന്നില്ല്ല. എത്ര ആലോചിച്ചിട്ടും ഓര്മ്മ വരുന്നില്ല.... എന്നാണവളെ ആദ്യമായിക്കണ്ടത്, എവിടെ വെച്ചായിരുന്നു.. പുത്തിരിക്കണ്ടം മൈതാനത്തോ.. അതോ ആറ്റുകാലിലോ.... ഈ ഓര്മ്മകള്ക്കെന്താ ഒരു മൌനം... അങ്കതന് ആലോചനയില് മുഴുകി.
ആ..... ആാ.......ഇപ്പോള്‍ പിടി കിട്ടി. അവളെ ആദ്യമായി കണ്ട ദിവസം. അന്നവള്‍ക്ക് ഇത്രയും സൌരഭ്യം ഉണ്ടായിരുന്നില്ലല്ലോ.. ഈ വശ്യതയാര്‍ന്ന സൌന്ദര്യവും അതില്‍ ഒരു പിടി സൌരഭ്യവും കൂടിയാകുമ്പോള്‍....... അങ്കതന് മത്ത് പിടിക്കുന്ന പോലെ തോന്നി..
അങ്കതനെ മത്തുപിടിപ്പിക്കാനവള്‍ പലപ്പോഴും സെറ്റുമുണ്ടുടുത്ത് ആടിയാടി നടക്കും. അവളുടെ ഓരോ ചലനത്തിലും അവളുടെ മാറിടം തുള്ളിച്ചാടി... മുണ്ടും നേര്യേതുമുടുത്താല്‍ അവളെ കാണാന്‍ നല്ല ചന്തം..
പലപ്പോഴും ചോദിക്കാറുണ്ട് അങ്കതന്‍ അവളോട്.." എന്താ അങ്കിതേ നിനക്കിത്ര സൌരഭ്യം..?”
"എന്റെ പേര് അങ്കിത എന്നല്ല....”
"പിന്നെന്താ നിന്റെ പേര്...?”
"ഞാന്‍ പറയില്ല....”
"എന്നാ ഞാന്‍ നിന്നെ അങ്കിത എന്നേ വിളിക്കൂ........... നീ എന്റെ പെണ്ണല്ലേ.. അങ്കിതന്റെ പെണ്ണ് അങ്കിത.....?!! “
ഹി ഹി ഹി......... അങ്കിതന്‍ ഊറിയൂറി ചിരിച്ചു.
“വേണ്ടാത്തതോരോന്നും പറഞ്ഞ് ചിറിക്കുകയാണല്ലേ..... കോമാളീ........ ഈ വയസ്സ് കാലത്ത് പെണ്‍പിള്ളേരെ മോഹിക്കാന്‍ നടക്കുന്നൊരാള്....?”
"പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം കുങ്കിതേ?. നീയല്ലേ എന്നെ കണ്ണിറുക്കിക്കാണിച്ചതും മോഹിപ്പിച്ചതും. എന്നിട്ടിപ്പോ എന്താ ഒരു മനം മാറ്റം...>?.. നീ ആ ജീന്‍സും ടോപ്പും ഒക്കെ ഊരിക്കളഞ്ഞ് മുണ്ടും നേര്യേതും ഉടുത്തോണ്ട് വാ....”
“കേട്ടാല്‍ തോന്നും പറയുന്നതൊക്കെ കേള്‍ക്കാന്‍ ഞാന്‍ നിങ്ങടെ കെട്ട്യോളാണെന്ന്...?”
"കെട്ട്യാലും ഇല്ലെങ്കിലും... അതൊന്നും എനിക്കറിയില്ല.. ഞാന്‍ പറഞ്ഞതൊക്കെ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ ഈ കാല്‍സ്രായിയെല്ലാം ഊരിക്കളയും...”
"അത്ര ധൈര്യം ഉണ്ടെങ്കിലൊന്ന് കാണട്ടെ...?”
അങ്കിതന്‍ കുങ്കിതയെ കയറിപ്പിടിച്ചു...
“കുങ്കിത ഇത്രയും പ്രതീക്ഷിച്ചില്ല... അവള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും അങ്കിതന്റെ കരവലയത്തില്‍ അവള്‍ അമര്‍ന്നു അല്പനിമിഷത്തേക്ക്...”
“എന്നെ വിടൂ പ്ലീസ്.......ഞാന്‍ പറഞ്ഞപോലെ മുണ്ടുടുത്തിട്ട് വരാം പിന്നീടൊരു നാള്‍...”
“എപ്പോ വരും എന്ന് വരും....?”
"ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ് ആറ്റുകാലില്‍ പോകുമ്പോള്‍ ഈ വഴിക്ക് വരാം...”
അങ്കിതന്റെ കാത്തിരുപ്പ് തുടര്‍ന്നെങ്കിലും അവള്‍ വന്നില്ല ഒരിക്കലും.
“കാലങ്ങള്‍ കടന്ന് പോയി. വല്ലപ്പോഴും ഓണ്‍ലൈനില്‍ അങ്കിതയെ കണ്ടിരുന്നെങ്കിലും അവള്‍ കാര്യമായൊന്നും പറഞ്ഞില്ല. അവള്‍ ഒരു നുണച്ചിയാണെന്ന് മാത്രം അങ്കിതന്‍ മനസ്സിലാക്കി...”
ഒരു ദിവസം അങ്കിതന്‍ ചുമ്മാ പാളയത്ത് കൂടി നടന്ന് പോകുമ്പോള്‍ ഇവളെ കണ്ടു, പച്ചക്കറി ചന്തയില്‍. അങ്കിതന്‍ കുങ്കിതയറിയാതെ അവളെ പിന്തുടര്‍ന്നു. അവളുടെ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താന്‍..
അങ്ങിനെ ഒരു ദിവസം അങ്കിതന്‍ അവളെ ഏതോ ഒരു കോലായില്‍ തൂണും ചാരിയിരിക്കുന്നത് കണ്ടു. സെറ്റുമുണ്ടുടുത്ത് ചന്ദനക്കുറിയുടുത്ത്, മൂക്കുത്തിയും കല്ലുമാലയുമൊക്കെ ഇട്ട്.
പരിസരബോധം മറന്ന അങ്കിതന്‍ ആ വീട്ടില്‍ കയറി കുങ്കിതയെ ആക്രമിച്ചു. നല്ല കാലത്തിന് ആ വീട്ടില്‍ ആരുമില്ലായിരുന്നു അന്ന്. സന്ധ്യാനേരം - കുങ്കിത അസ്തമയസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിയിരുന്നു. അങ്കിതന്‍ അവളെ വാരിപ്പുണര്‍ന്നു.... കുങ്കിത അകത്തേക്കോടി.. അങ്കിതന്‍ വിട്ടില്ല അവളെ. കുങ്കിത അങ്കിതന്റെ കരവലയത്തിലമര്‍ന്നു ഒരിക്കല്‍ കൂടി. അവന്റെ ചുടുനിശ്വാസങ്ങള്‍ കുങ്കിതക്കാനന്ദം പകര്‍ന്നു...
ഒന്നുമുരിയാടാതെ അങ്കിതന്‍ നടന്നകന്നു...........
പ്രതീക്ഷക്ക് വിപരീതമായി പിന്നില്‍ നിന്നൊരു വിളി.
“ഇനിയെന്നാ വരിക....?! “
ഒന്നും നടന്നില്ലാത്ത മട്ടില്‍ അങ്കിതന്‍ ഇരുട്ടില്‍ മാഞ്ഞു... കുങ്കിത താടിക്ക് കയ്യും കൊടുത്ത് തൂണും ചാരി ഇരുന്നു............
some thing wrong with the new blog template. kindly excuse.
എവിടെയാണ് ആദ്യമായവളെ കണ്ടതെന്നോര്മ്മയില്ല്ല. അവളുടെ പേര് ഓര്മ്മവന്നുവെങ്കിലും ആ പേരില് ഇപ്പോള് വിളിക്കുന്നില്ല്ല. എത്ര ആലോചിച്ചിട്ടും ഓര്മ്മ വരുന്നില്ല.... എന്നാണവളെ ആദ്യമായിക്കണ്ടത്, എവിടെ വെച്ചായിരുന്നു.. പുത്തിരിക്കണ്ടം മൈതാനത്തോ.. അതോ ആറ്റുകാലിലോ.... ഈ ഓര്മ്മകള്ക്കെന്താ ഒരു മൌനം... അങ്കതന് ആലോചനയില് മുഴുകി.
ReplyDeleteജെ പി സാറിന്റെ “തോണ്ടുകാരി” ആണെന്ന് തോന്നുന്നു ഞാന്‍ അവസാനം വായിച്ച കൃതി.
ReplyDeleteസാറിന്റെ ഓരോ കഥകളേ...? വായിച്ച് ചിരിച്ചു. ഈ കഥകളില്‍ എല്ലാം എന്തെക്കൊയോ മറഞ്ഞ് കിടപ്പുണ്ട്.
ആരാ ഈ തോണ്ടുകാരിയും, തൂണുംചാരി ഇരിക്കുന്നവളുമെല്ലാം അറിയാന്‍ ആഗ്രഹം ഉണ്ട്. ഇതെല്ലാം ഭാവനകളോ, ജീവിച്ചിരുപ്പുള്ള യാഥാര്‍ഥ്യങ്ങളോ...?”
ഒന്നെനിക്കറിയാം. ജെ പി സാര്‍ ഒന്നുമില്ലെങ്കിലും.... നമ്മള്‍ ഒരുമിച്ച് ഒരിടത്ത് പഠിച്ചിരുന്നവരല്ലേ ഒരു നാള്‍... ഞാന്‍ സിങ്കപ്പൂരില്‍ നിന്നും സാര്‍ ദുബായില്‍ നിന്നും ലണ്ടനിലെ ഒരേ കോളേജില്‍ പഠിക്കാനെത്തിയതൊക്കെ ഓര്‍ക്കുന്നുണ്ടാകുമോ എന്തോ..?!
അന്നൊന്നും ഈ എഴുത്തിന്റെ സോക്കേട് ഉണ്ടായിരുന്നില്ലല്ലോ? ഇനി ഒരുനാള്‍ എന്നെപ്പറ്റിയും എഴുതുമായിരിക്കാം... നല്ല കാല്ലം എന്റെ പിള്ളേര്‍ക്കൊന്നും മലയാളം വായിക്കാനറിയില്ല......
പ്രകാശേട്ടന്റെ അങ്കിതനും കുങ്കിതയും ...കൊള്ളാം ..പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍
ReplyDeletehello neelakkurinji സജിദാ
ReplyDeleteഇത്രയും വേഗം എന്റെ ബ്ളോഗിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. വളരെ നല്ല പ്രതികരണങ്ങള്‍... തേങ്ക് യു സോ മച്ച്...