മൂന്നാം
ഭാഗത്തിന്റെ തുടര്‍ച്ച
നിര്‍മ്മല
മുറിയില്‍ കയറിയപ്പോള്‍ കേളുനായര്‍ പുറം തിരിഞ്ഞ്കിടക്കുകയായിരുന്നു. അവള്‍ അടിവസ്ത്രത്തിന്റെ
ഹുക്കുകളഴിച്ച്, മുടി അഴിച്ചിട്ട് ഉറങ്ങി
എണീറ്റ് വരുന്നെന്ന ഭാവത്തില്‍ ഒരു മദാലസയായി, കേളുനായരെ തൊട്ട് വിളിച്ചു…
“നാലുമണിയായി…”
“കേളുനായര്‍
ഇടത്തോട്ട് തിരിഞ്ഞ് മലര്‍ന്ന് കിടന്നു എണീക്കാതെ. തത്സമയം നിര്‍മ്മല
ഉറക്കച്ചടവോടെ മുടികെട്ടാനൊരുങ്ങിയപ്പോള്‍ അവള്‍ വിചാരിച്ച മാതിരി തന്നെ അവളുടെ
മുഴുത്ത മാറിടം പുറത്തേക്ക് ചാടിയിരുന്നു.”
“പക്ഷെ
അതൊന്നും കണ്ടില്ലായെന്ന മട്ടില്‍ കേളുനായര്‍ അവളുടെ മുഖത്ത് നോക്കിയിട്ട്….”
“മകളെവിടെ.?
അവളെ എടുത്തോണ്ട് വരൂ..”
“കാപ്പി
കുടിക്കേണ്ടെ..? കാപ്പിയോ ചായയോ ആണ്‍ വേണ്ടത്. മധുരം എങ്ങിനെയാ…?”
“ചായ
മതി, മധുരത്തിന്‍ കുഴപ്പമൊന്നും ഇല്ല. എന്ന് വെച്ച് അധികമൊന്നും വേണ്ട….”
“മോള്‍
ഉറങ്ങിയെണീക്കുമ്പോളെക്കും ഞാന്‍ ചായ എടുത്ത് വരാം.”
“ഞാന്‍
അഞ്ചുമണിക്ക് അമ്പലത്തില്‍ പോകുമ്പോളെക്കും മോളെ കണ്ടിട്ട് വേണം പോകാന്‍..”
“അപ്പോളെക്കും
അവളെണീക്കും, അതിന്‍ മുന്‍പ് ഞാന്‍
ചായയുമായി വരാം…”
നിര്‍മ്മല
ബ്ലൌസും സാരിയും ശരിക്കുടുത്ത് അടുക്കളയിലേക്ക് കയറി.
കേളുനായരെണീറ്റ് ബാത്ത് റൂമില്‍ പ്രവേശിച്ചു, മുഖം കഴുകി
ഫ്രഷായി മുറിയില്‍ വന്നിരുന്നു. പെട്ടിയില്‍ നിന്നൊരു പുസ്തകം എടുത്ത്
മറിച്ചുംകൊണ്ടിരുന്നു.
അതിന്നിടക്ക്
നിര്‍മ്മല ട്രേയില്‍ ഒരു കപ്പ് ചായയും നാല്‍ ബിസ്കറ്റും ആയി വന്നു. ചായക്ക്
കടിയായി ബിസ്കറ്റല്ലാതെ വേറെ എന്തെങ്കിലും
പ്രത്യേകിച്ച് വേണമെങ്കില്‍ ഉണ്ടാക്കാം. ഞങ്ങള്‍ ഇങ്ങിനെ എന്തെങ്കിലും ഒക്കെ ആണ്‍
ചായക്ക് കൂട്ടുക.
അമ്മക്ക്
നല്ല മൂഡുള്ള ദിവസങ്ങളില്‍ അട പരത്തി ചുടും, കുട്ട്യോള്‍ക്കും എനിക്കും ശര്‍ക്കരയും
നാളികേരവും ഉള്ളില്‍ വെക്കും.
“ഇതൊക്കെ
കേട്ടിട്ടും കേളുനായര്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ചുടുചായ മൊത്തിക്കുടിച്ചുകൊണ്‍ടിരുന്നു.”
“കന്നിമാസം
തുടങ്ങുമ്പോളേക്കും എന്തൊരു ചൂടല്ലേ.. നിര്‍മ്മല വീണ്ടും നായര്‍ കാണാതെ
അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച് നായരുടെ
മുന്നിലേക്ക് നീങ്ങിനിന്നു. മുടി
മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി..”
“നിര്‍മ്മലയുടെ
അംഗചലനങ്ങള്‍ നായര്‍ വീക്ഷിച്ചുവെങ്കിലും ഒന്നും പ്രതികരിച്ചില്ല്ല. നായര്‍ക്ക്
അതൊന്നും അലോഗ്യമില്ലായെന്ന അറിഞ്ഞ നിര്‍മ്മല കൂടുതല്‍ മദാലസയാകാന്‍ ശ്രമിച്ചു,
ബ്ലൌസിന്റെ കഴുത്ത് വലിച്ച് ഉള്ളിലേക്ക് ഊതി….”എന്തൊരു പുഴുക്കം അല്ലേ
കേളുവേട്ടാ…”
“ഈ
ആണുങ്ങള്‍ക്കൊക്കെ എന്തുസുഖമാ. എപ്പോ വേണമെങ്കിലും അര്‍ദ്ധനഗ്നരായി നടക്കാം….അവള്‍ ആരും കേള്‍ക്കാതെ
ഉള്ളില്‍ പറഞ്ഞു..”
“കേളുനായര്‍
ചായക്കപ്പ് നിര്‍മ്മല്‍ക്ക് നീട്ടി… അവളുടെ മേനിയഴക്
ആസ്വദിക്കാതെ…”
“നിര്‍മ്മലക്ക്
ഒട്ടും ഇഷ്ടമായില്ല. ഇത്രയൊക്കെ പണിതിട്ടും ആളെ കുഴിയില്‍ വീഴ്ത്താനായില്ലാല്ലോ
എന്നോര്‍ത്ത്…”
“നിര്‍മ്മല
പോയി മകളെ എടുത്തോണ്ട് വരൂ… അല്ലെങ്കില്‍ ഞാന്‍
അങ്ങോട്ട് വരാം……..”
“വേണ്ട
ഞാനിങ്ങോട്ട് എടുത്ത് വരാം…”
നിര്‍മ്മല
മകളേയും ഒക്കത്തിരുത്തി കേളുനായരുടെ കിടപ്പറയിലെത്തി.
“കൊച്ചുമകളെ
കണ്ടയുടന്‍ കേളുനായര്‍ എണീറ്റ് നിര്‍മ്മലയുടെ ഒക്കത്ത് നിന്ന് അടര്‍ത്തിമാറ്റി
തന്റെ മടിയിലിരുത്തി. കേളുനായരുടെ കരസ്പര്‍ശം നിര്‍മ്മലയുടെ അവിടെയും ഇവിടെയും
ഒക്കെ കൊണ്ടുവെങ്കിലും അതൊക്കെ നിര്‍മ്മലയെ അല്പനേരത്തേക്ക് വികാരാധീനയാക്കാനായി.
നായര്‍ അറിഞ്ഞ് കൊണ്ടായിരുന്നില്ല അവിടെ സ്പര്‍ശിച്ചതെങ്കിലും.. നിര്‍മ്മല
കോട്ടകള്‍ പണിയാന്‍ തുടങ്ങി…”
ഇത്രയും
നേരം കണ്ട കേളുനായരല്ല ഇപ്പോള്‍,കുട്ടിയെ കണ്ടപ്പോള്‍ ആള്‍ ശരിക്കും സജീവമായി.
മോളോട് കിന്നാരം പറയാനും അവളെ മുറ്റത്തേക്കെടുത്ത് കളിപ്പിക്കാനും തുടങ്ങി. നിര്‍മ്മലക്കത്
കണ്ട് സന്തോഷമായെങ്കിലും തന്നോട് കൊഞ്ചിക്കുഴയാനോ വര്‍ത്തമാനം പറയാനോ
വരുന്നില്ലെന്നോര്‍ത്ത് മനസ്ഥാപം ഉണ്ടായി.
“മുത്തശ്ശന്റെ
മോളെന്താ മിണ്ടാത്തേ… എന്താ മോളുടെ പേര്‍…?”
കേളുനായര്‍
കുഞ്ഞിമോളെ ഒക്കത്തും തോളത്തും വെച്ച് താഴെ ഇറക്കാതെ താലോലിച്ചുംകൊണ്ടിരുന്നു.
ഇതെല്ലാം
കണ്ട് മാധവിയമ്മ ഉമ്മറത്തെത്തി. മരുമകളുടെ മുഖത്ത് നോക്കിയിട്ട്…….കൃഷ്ണാ ഗുരുവായൂരപ്പാ…ഈയുള്ളവള്‍ക്ക് സന്തോഷമായി. എന്റെ കുട്ടിയുടെ കാര്യം നോക്കാന്‍
ഒരാളായല്ലോ.. ഇനി ഇവള്‍ അമ്മേ എന്നൊന്ന് വിളിച്ച് കാണണം.
“എല്ലാം
ശരിയാകും മാധവിയമ്മേ…?”
മാധവിയമ്മ
നെടുവീര്‍പ്പിട്ടു.
“മോന്‍
വന്നാലുടന്‍ ഞാനിറങ്ങും മാധവിയമ്മേ. എന്റെ സാധനങ്ങളുമൊക്കെയെടുത്ത് നാളെ
കാലത്തേങ്ങിട്ട് എത്താം…”
ഇതാ
ഉണ്ണിക്കുട്ടന്‍ എത്തിക്കഴിഞ്ഞു….
“വാ
മോനേ മുത്തശ്ശന്‍ ചോദിക്കട്ടെ…?
ഉണ്ണിക്കുട്ടന്‍
നാണിച്ച് അമ്മയുടെ കയ്യും പിടിച്ച് കേളുനായരുടെ അരികിലെത്തി.
കേളുനായര്‍
ഉണ്ണിക്കുട്ടനെ എടുത്ത് അരികിലിരുത്തി.
“ഏത്
ക്ലാസ്സിലാ മോന്‍ പഠിക്കുന്നത്…?”
“അവന്‍
ഒന്നിലാ…”
“നിങ്ങളോട്
ചോദിച്ചില്ലല്ലോ.. കുട്ടി പറയും…”
“പറയൂ
മോനേ.. ഏത് ക്ലാസ്സിലാ ….?“
സ്റ്റാന്‍ഡേര്‍ഡ്
വണ്‍
“വെരി
ഗുഡ് ബോയ്”
“ഡു
യു സ്പീക്ക് ഇംഗ്ലീഷ് വെല്‍..?”
“അവന്‍
കൊറേശ്ശെ അറിയുള്ളൂ… നിര്‍മ്മല ഇടക്ക് കയറി”
“യു
ഷട്ട് യുവര്‍ മൌത്ത് നിര്‍മ്മല.. അണ്ടര്‍ സ്റ്റാന്‍ഡ്…?
ഞാന്‍
പറഞ്ഞത് മനസ്സിലായോ ഉണ്ണിക്കുട്ടന്റെ അമ്മക്ക്..?
“അതേ
എന്ന മട്ടില്‍ അവര്‍ തലയാട്ടി..”
ഉണ്ണിക്കുട്ടന്‍
മുത്തശ്ശന്‍ ഇംഗ്ലീഷ് നന്നായി
സംസാരിക്കാന്‍ പഠിപ്പിച്ചുതരാം കേട്ടോ. മുത്തശ്ശന്‍ കുറച്ചകലെ പോകാനുണ്ട്.
നാളെ രാവിലെ എത്താം.
എല്ലാവരോടും
പ്രത്യേകിച്ച് മാധവിയമ്മയോട് യാത്ര പറഞ്ഞ് കേളുനായര്‍ യാത്രയായി. നിര്‍മ്മല
പരിതപിച്ചു.
വീട്ടിലെല്ലാവരും
കേളുനായര്‍ പോയിമറയുന്നതും നോക്കി നിന്നു. നിര്‍മ്മലയാകട്ടെ ഉമ്മറത്ത് തൂണുംചാരി
താഴേക്ക് നോക്കി ഇരുന്നു.
മാധവിയമ്മ
എല്ല്ലാം ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് കേളുനായരുടെ സ്വഭാവത്തില്‍ മതിപ്പ് തോന്നി.
“എന്താ
മോളേ എല്ലാരും സന്തോഷിച്ചിരിക്കുമ്പോള്‍ നീയ് ഇങ്ങനെ ഇരിക്കുന്നത്. എന്താ
മുഖത്തൊരു വല്ലായ്മ…?”
നിര്‍മ്മല
വിതുമ്മി.
“യേയ്
മോശം മോശം….എന്താ മോളേ നിനക്ക് പറ്റിയേ…?”
“
കുട്ട്യോള്‍ടെ മുത്തശ്ശന്‍ എല്ലാരേയും ഇഷ്ടമാ… എന്നെയൊഴിച്ച്. എന്താ അമ്മേ
ഇങ്ങിനെ..?”
“അതേയ്
പ്രായം ചെന്ന പെങ്കുട്ട്യോള്‍ അടങ്ങിയൊതുങ്ങി നില്‍ക്കണം. നെന്റെ
പെരുമാറ്റത്തിലെന്തെങ്കിലും പന്തികേട് തോന്നിയിട്ടുണ്ടാകും അങ്ങേര്‍ക്ക്.
അല്ലെങ്കില്‍ തന്നെ നെന്നോട് കൊഞ്ചിക്കുഴയേണ്ട കാര്യം ഇല്ലല്ലോ അങ്ങേര്‍ക്ക്.
നെന്റെ കുട്ട്യോളെ താലോലിക്കുന്നത് കണ്ടില്ലേ അങ്ങേര്‍, അതുപോരെ തല്‍ക്കാലം
നെനക്ക്.
നല്ല്ല
പഠിപ്പും അച്ചടക്കവും ഉള്ള ആളാണെന്ന് തോന്നുന്നു. പൊങ്ങച്ചം തീരെ ഇല്ല. കണ്ടാല്‍
ഒരു തനി സാധാരണക്കാരന്‍. ഒരു ഭിക്ഷക്കാരനെന്നാ തോന്നൂ… നല്ല വിനയം. പിന്നെ വലിയ കൃഷ്ണ ഭക്തനാണെന്നാ കുട്ടന്‍ നായര്‍
പറഞ്ഞിരിക്കുന്നത്.
നാളെ
കാലത്ത് അങ്ങോരെത്തും, നല്ല വിനയത്തോടും മറ്റും നിന്നോ മോളേ, നിന്നേയും ഒരു മകളെപ്പോലെ അങ്ങേര്‍
ലാളിക്കും. ആ ലാളന ഏറ്റുവാങ്ങാന്‍ ഉള്ള ഭാഗ്യം എന്റെ മോള്‍ക്കുണ്ടാകും.
മാധവിയമ്മയുടെ
വാക്കുകള്‍ കേട്ടിട്ട് നിര്‍മ്മലക്ക് സമാധാനമായി. നിര്‍മ്മല അന്ന പതിവിലും നേരെത്തെ
ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു..
സാധാരണ
ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കെണീക്കുന്ന ശീലം നിര്‍മ്മലക്കില്ല. പക്ഷെ അതിന്‍
വിപരീതമായി അവള്‍ പലതവണ എണീറ്റു, സമയം നോക്കി പിന്നേയും കിടന്നു. നേരം വെളുക്കാനവള്‍ക്ക് ധൃതിയായി.
പാതിരാക്കോഴി
കൂകിയിട്ടാണവള്‍ ശരിക്കും ഉറങ്ങിയത്. സാധാരണ ആറുമണിക്ക് ഉണരുന്ന അവള്‍ ഉണരുമ്പോള്‍
എട്ടുമണി കഴിഞ്ഞിരുന്നു. അവളെണീറ്റ് പല്ല് തേക്കുവാന്‍ തുടങ്ങുമ്പോളാണ്‍ കോളിങ്ങ്
ബല്ല് ശബ്ദിച്ചത്.
വാതില്
തുറന്ന് നോക്കിയപ്പോള്‍ കണികണ്ടത് കേളുനായരെ. ഉറക്കച്ച
ടവോടെ
വാതില്‍ തുറന്ന് വന്ന നിര്‍മ്മലയെ കേളുനായര്‍ക്ക് ഒട്ടും പിടിച്ചില്ല.
“ഞാന്‍
എണീക്കാന്‍ വൈകി…”
“എനിക്കൊന്നും
കേള്‍ക്കേണ്ട.. മാധവിയമ്മയില്ലേ ഇവിടെ..?”
“അമ്മ
കുറച്ച് വൈകിയേ എണീക്കാറുള്ളൂ… വിളിക്കാം…”
“ഓ..
പതിവ് തെറ്റിക്കേണ്ട… എനിക്കായി വിളിക്കേണ്ട…“
“കേളുവേട്ടന്‍
അകത്തേക്ക് കയറിക്കോളൂ…. ഞാന്‍ കാപ്പിയെടുക്കാം..”
“വേണ്ട..
എന്റെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞാന്‍
എന്റെ സാധനങ്ങളെല്ലാം ഇവിടെ വെക്കാം. അമ്പലത്തില്‍ പോയി വരാം, വരുമ്പോള്‍
പതിനൊന്ന് മണി കഴിഞ്ഞേക്കാം..”
“നിര്‍മ്മലക്കാകെ
വിഷമമായി..കേളുവേട്ടന്‍ എന്ത് വിചാരിച്ച്
കാണും, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പെണ്ണാണെന്ന് ധരിച്ച് കാണില്ലേ…”
“നാളെ
മുതല്‍ ഞാന്‍ നല്ല പെണ്ണായി നേരത്തെ
എണീറ്റ് കുളിയും തേവാരമെല്ലാം കഴിക്കും. കേളുവേട്ടന്‍ വരുന്നതറിയിച്ചിട്ടും ഞാന്‍
നേരത്തെ എണീക്കേണ്ടതായിരുന്നു. എന്റെ ഭാഗത്ത്
തന്നെ തെറ്റ്. ഇനി അങ്ങിനെ
സംഭവിക്കില്ല, തന്നെയുമല്ല ഇന്ന് മുതല്‍
വേറെ ഒരാള്‍ കൂടി ഈ വീട്ടില്‍
അന്തിയുറങ്ങാനുണ്ടാവില്ലേ.. അയാളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടേ…?”
നിര്‍മ്മല
മോനെ വേഗം സ്കൂളിലയച്ചു. അമ്മയെ ഉണര്‍ത്തി. ചായയും പലഹാരവും ഉണ്ടാക്കി. കഴിക്കാന്‍
നേരത്ത് അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.
“മാധവിയമ്മക്ക്
ഇതെല്ലാം കേട്ട് കലിവന്നില്ലായെന്ന് മാത്രം. അത്രക്കും അവര്‍ വിഷമിച്ചു..”
“മോളെ
നിമ്മീ…. നീ
കാണിച്ചത് ഒട്ടും ശരിയായില്ല, നേരത്തെ എണീക്കാന്‍ പറ്റാത്ത ദിവസം എന്നോട് പറയാറില്ലേ, ഞാന്‍ മോനെ
സ്കൂളിലയക്കാനും മറ്റും ഉള്ള പണികള്‍ ഏറ്റെടുക്കാറില്ലേ..? നിനക്ക് കേളുനായര്‍
ഇവിടെ താമസിക്കുന്നത് ഇഷ്ടക്കേട് ഉണ്ടെങ്കില്‍ പറഞ്ഞോളൂ, അമ്മ അദ്ദേഹത്തിന്‍ വേറേ
ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കാം..”
“എന്താ
അമ്മേ ഇങ്ങിനെയൊക്കെ പറേണ്‍. ഞാന്‍
നേരത്തെ എണീക്കാന്‍ എല്ലാം
തയ്യാറെടുത്തിരിക്കുകയായിരുന്നു. ഉറക്കത്തില്‍ പെട്ടതറിഞ്ഞില്ല അമ്മേ….”
നിര്‍മ്മല
മാധവിയമ്മയുടെ കാല്‍ക്കല്‍ തൊട്ട് പറഞ്ഞു. “അമ്മേ കേളുവേട്ടന്‍ ഇവിടെ
താമസിച്ചോട്ടെ ആയുഷ്കാലം. എനിക്ക് ഒരു എതിര്‍പ്പും ഇല്ല, അമ്മ കൂടെ കൂടെ ഇങ്ങിനെ
എനിക്ക് വിഷമം വരുന്ന രീതിയില്‍ പറയല്ലേ..”
“ശരി
മോള്‍ പോയി ഊണിനുള്ള വട്ടങ്ങളൊക്കെ ഏര്‍പ്പാടാക്ക്, പണിക്കാരിയോട് അദ്ദേഹത്തിന്‍ കിടക്കാനുള്ള മുറി വൃത്തിയായി അടിച്ച്, ഫിനോയില്‍ ഒഴിച്ച് തുടച്ച് തുടക്കാന്‍ പറയൂ.. ഏത് നിമിഷവും കേളുവേട്ടന്‍ കയറി വരാം. ഇനി ഒരു പ്രശ്നവും അദ്ദേഹത്തിന്‍ തോന്നരുത്.”
“പിന്നെ
ആ കോണീടെ അടിയിലുള്ള സ്വാമിഫോട്ടോകളെല്ലാം മാറാല തട്ടി കഴുകിമിനുക്കി
വെക്കണം..കേളുവേട്ടന്‍ കയറി വരുമ്പോള്‍ ഐശ്വര്യമുള്ള ഇടമായി തോന്നിപ്പിക്കണം…”
“അവിചാരിതമായി കിട്ടിയ നിധി നഷ്ടപ്പെടുമോ എന്നോര്‍ത്ത് നിര്‍മ്മലക്ക്
പണിയിലൊന്നും ശ്രദ്ധിക്കാനായില്ല. അവളുടെ മനസ്സ് നൊന്തു…”
End of part 4
Please note that there is
typographical errors which will be cleared soon. Readers kindly excuse
“അവിചാരിതമായി കിട്ടിയ നിധി നഷ്ടപ്പെടുമോ എന്നോര്‍ത്ത് നിര്‍മ്മലക്ക് പണിയിലൊന്നും ശ്രദ്ധിക്കാനായില്ല. അവളുടെ മനസ്സ് നൊന്തു…”
ReplyDeletenice to c u hv again started the novel.
ReplyDelete