ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/blog-post.html
കുട്ടന്‍ നായരുടെ അങ്കലാപ്പ് കണ്ടിട്ട് അയല്‍കടക്കാര്‍.
“എന്താ നായരേ ആദ്യം കടയടക്കുന്ന ആള്‍ക്കെന്തുപറ്റി ഇന്ന്..?”
“ഒന്നും പറയേണ്ട എന്റെ കൂട്ടരേ, സംഗതി ആകെ അവതാളത്തിലാ ഞാന്‍..”
“എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണേ നായരേ, അരമണിക്കൂര്‍ കശിഞ്ഞാല്‍ പിന്നെ കടക്കാരെ ഒന്നും തിരിയിട്ട് നോക്കിയാല്‍ കാണില്ല…”
കുട്ടന്‍ നായര്‍ക്ക് എന്തുചെയ്യണമെന്നറിയാതെ സംഭ്രമമായി. അയലത്തെ കടയിലെ മാധവനോട് ഫോണ്‍ ചെയ്തു പറഞ്ഞു.
“മാധവനത് കേട്ടു ചിരി വന്നു..”
“ന്റെ നായര്‍ ചേട്ടാ ആ വിഗ്രഹം എടുത്ത് എന്റെ കടയില്‍ വെച്ചോളൂ, എന്നിട്ട് ചേട്ടന്‍ പൊയ്കോളൂ…”
“യേയ് അത് ശരിയാവില്ല മാധവാ, താന്‍ പൊയ്കോളൂ….”
കാറ്റത്ത് തീ പടര്‍ന്നപോലെ നാടെല്ലാം അറിഞ്ഞു ഈ വര്‍ത്തമാനം, കുട്ടന്‍ നായരുടെ കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.
“കുട്ടന്‍ നായര്‍ പലതവണ കടയുടെ ഷട്ടറിടാന്‍ ശ്രമിച്ചിട്ടും അയാള്‍ക്കായില്ല. ഒരപൂര്‍വ്വ ചൈതന്യം ആ വിഗ്രഹത്തിന്‍. നായരുടെ വെപ്രാളം കൂടി..”
എന്തൊരു പരീക്ഷണമാണിത് ഭഗവാനേ. അടിയന്‍ എന്താ ചെയ്യേണ്ടത് എന്ന് ഉണര്‍ത്തിച്ചാലും. കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.
അതിലിടക്ക് കേളുനായര്‍ ഓടിക്കിതച്ചെത്തി, ക്ഷമാപണം പറഞ്ഞ് വിഗ്രഹം എടുത്ത് ആള്‍ക്കൂട്ടത്തില്‍ നടന്ന് നടന്ന് മാഞ്ഞു.
“ആവൂ… ആശ്വാസമായി കൃഷ്ണാ ഭഗവാനേ. നായര്‍ കടയടച്ച് ഉടന്‍
സ്ഥലം വിട്ടു ഇനി കേളുനായരെങ്ങാനും അന്വേഷിച്ച് വന്നാലോ എന്ന് പേടിച്ച്…”
ഹോട്ടല്‍ മുറിയില്‍ കുളി കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് കിടക്കാന്‍ നേരം കേളുനായര്‍ക്കും അനുഭവപ്പെട്ടു വിഗ്രഹത്തിന്റെ അപൂര്‍വ്വ് തേജസ്സ്. കുട്ടന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.
ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കേളുനായര്‍ ഉറങ്ങിയതറിഞ്ഞില്ല, റൂം ബോയ് കതകില്‍ തട്ടിയപ്പോഴാണ്‍ നേരം വെളുത്തത് തന്നെ അറിഞ്ഞത്.
ക്ഷണ നേരം കൊണ്ട് കുളിയും തേവാരവും കഴിഞ്ഞ കേളുനായര്‍ വിഗ്രഹം ഒരു മുണ്ടില്‍ പൊതിഞ്ഞ് കുട്ടന്‍ നായരുടെ കട ലക്ഷ്യമാക്കി നടന്നു.
എല്ലാ കടകളും തുറന്നിരുന്നു, പക്ഷെ കുട്ടന്‍ നായരുടെ കട മാത്രം തുറന്ന് കണ്‍ടില്ല. കേളുനായര്‍ കടയുടെ ഉമ്മറത്ത് അല്പനേരം ഇരുന്നു… ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കേളുവിന്‍ ഒരു ഉള്‍വിളി പോലെ തോന്നി…
“കേളൂ… എന്നെ തലയില് വെച്ച് വടക്കോട്ട് നടന്നോളൂ…പുറകോട്ട് തിരിഞ്ഞ് നോക്കേണ്ട. വലിയ കൂറ്റന് ഒരു ഞാവല് മരം മാര്‍ഗ്ഗമദ്ധ്യേ കാണും. അവിടെ അല്പനേരം നില്‍ക്കുക. വിഗ്രഹത്തിന് ഭാരം കൂടിക്കൂടി വരും, താഴെ വെക്കരുത്…”
വടക്കോട്ട് ഒരു തോട്ടില്‍ കൂടി നടന്ന കേളുനായര്‍ മനസ്സില്‍ കണ്ട മരത്തിന്റെ തണലില്‍ നിന്നു. വിജനമായ സ്ഥലം, കിളികളുടെ ആരവം മാത്രം. പുറകെ നിന്നൊരു കാലൊച്ച കേട്ടു.
“തിരിഞ്ഞുനോക്കാനാവില്ലല്ലോ..? യാന്ത്രികമായി കേളുനായരുടെ നടത്തം തുടര്‍ന്നു. വിഗ്രഹത്തിന്‍ ഭാരം കൂടി കൂടി വന്നു. നായര്‍ ക്ഷീണിതനായി നിലത്ത് വീഴുമോ എന്ന് ഭയന്നു…”
കേളുനായര്‍ നടന്നകലുമ്പോള്‍ വേറൊരു ഞവല്‍ മരം കണ്ടു, അവിടെയും അയാള്‍ അല്പനേരം നിന്നു. തലയുയര്‍ത്തി നോക്കിയളുന്‍പ്പോല്‍ ആ മരം നിന്നിരുന്നത് ഒരു വീട്ടുമുറ്റത്താണെന്ന് മനസ്സിലായി.
“കേളുനായരുടെ നില്പ് കണ്ടിട്ട് ആ വീട്ടില്‍ നിന്നൊരു വൃദ്ധ നായരുടെ അടുത്തെത്തി…….”
“സ്ഥലം തെറ്റിയിട്ടില്ല, കയറി വന്നോളൂ…കുട്ടന്‍ പറഞ്ഞ ആളല്ലേ…?!!”
“കേളുനായര്‍ക്ക് ആശ്ചര്യമായി……”
കേളുനായര്‍ വീടിനകത്തേക്ക് കയറി..
“കുടിക്കാനെന്താ എടുക്കേണ്ടത്…?”
“എന്തായാലും വിരോധമില്ല….”
“ഇതാ കുടിച്ചോളൂ…. സംഭാരമാണ്‍..”
കേളുനായര്‍ സംഭാരം കുടിച്ച് ദാഹമകറ്റി..
“ഇതെന്താ തലച്ചുമട് ഇറക്കേണ്ടെ…?”
“വേണം… വേണം…ശുദ്ധിയുള്ള ഒരിടം വേണം..”
മാധവിയമ്മ മിഴിച്ച് നിന്നതല്ലാതെ ഇടം കാട്ടിക്കൊടുത്തില്ല. അവര്‍ക്ക് ശുദ്ധിയുള്ളൊരിടം മനസ്സില്‍ വന്നില്ല.
“കേളുനായര്‍ വിഗ്രഹം ഞാവല്‍ മരച്ചുവട്ടില്‍ വെച്ച് തിരിച്ചെത്തി..”
തല്‍ക്കാലം അവിടെ ഇരിക്കട്ടെ, പിന്നീട് നമുക്കാലോചിക്കാം.
മാധവിയമ്മ വര്‍ത്തമാനം പറയാനായി ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു.
“ഞാന്‍ മാധവി. അവര്‍ സ്വയം പരിചയപ്പെടുത്തി. ഇവിടെ ഞാന്‍ കൂടാതെ മകന്റെ ഭാര്യയും, രണ്ട് മക്കളും ഉണ്ട്. മൂത്തത് ആണ്‍ 6 വയസ്സ്, രണ്ടാമത്തേത് പെണ്ണ് 3 വയസ്സ്, സംസാരിച്ച് തുടങ്ങിയിട്ടില്ല.”
“വിശേഷങ്ങള്‍ കേട്ട കേളുനായര്‍ ഒന്ന് നടുങ്ങി.“
.
“ ഇനി തൊഴുത്ത് നിറയ് നാല്‍ക്കാലികളും കൂടിയുണ്ടെന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ബോധം കെട്ട് വീഴും. മനസ്സില്‍ തോന്നുന്നപടി എല്ലാം സംഭവിക്കല്ലേ എന്റെ ഭഗവാനേ…?”
കേളുനായര്‍ ശരിക്കും വിഷമിച്ചു.
“കുട്ടികളുടെ അച്ചന്‍..? “
“രാമന്‍ കുട്ടിക്ക് ജോലി തിരുവനന്തപുരത്താണ്‍. രണ്ടാഴ്ചകൂടുമ്പോള്‍ വരും, നോര്‍വെയില്‍ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. ഇത് വരെ പോകാന്‍
സാധിച്ചിട്ടില്ല.
“കേളുനായര്‍ വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. ഇനിയുള്ള കാലം ഗുരുവായൂരപ്പനെ ഭജിച്ച് കഴിയാനാ മോഹം. അതിന്‍ ഇപ്പോഴുള്ള വാസസ്ഥലത്ത് സാധിക്കില്ല, അതിനാലാണ്‍ ഇങ്ങിനെ ഒരു മോഹം മനസ്സില്‍ ഉടലെടുത്തത്,,”
“ഇങ്ങോട്ടകത്തേക്ക് കയറിക്കോളൂ, ഞാന്‍ വീടും പുരയിടവും എല്ലാം കാണിച്ച് തരാം.”
“ശരി അങ്ങിനെയാവട്ടെ. കേളുനായര്‍ അകത്തേക്ക് കയറി”
മാധവി ആദ്യം നായരെ കൊണ്ട് പോയത് അടുക്കളയിലേക്കാണ്‍. പിന്നെ ഊണുമുറി, സന്ദര്‍ശകര്‍ക്കുള്ള മുറി, താഴത്തെ നിലയിലുള്ള രണ്ട് ബെഡ് റൂം കൂടാതെ വേറൊരു വിശാലമായ ബെഡ് റൂം. അതിന്റെ കിഴക്കേ ഭാഗത്തൊരു സാമാന്യം വലിയൊരു ഉമ്മറം.
മുകളിലെത്തെ നിലയില്‍ രണ്ട് ബെഡ് റൂം, അതിലൊന്നിന്‍ വലിയൊരു വരാന്ത, വിശാലമായ ഗോവണിമുറിയും ചേര്‍ന്നാല്‍ സാമാന്യം വലിയ ഒരു വീട് തന്നെ.
“വീട് ഇഷ്ടമായോ നായര്‍ക്ക്….?”
“വളരെ ഇഷ്ടമായി. പക്ഷെ………….?”
“എന്താ നിര്‍ത്തിയത് നായരേ…? പറഞ്ഞോളൂ… എനിക്ക് അലോഗ്യമൊന്നും ഉണ്ടാകില്ല…”
“ഈ ഗൃഹത്തില്‍ എന്തോ ഒരു ഐശ്വര്യക്കേട് കാണുന്നുണ്ടെനിക്ക്. ഒരു പൂജാമുറിയുടെ കുറവുണ്ട്. അത് വെറും ഒരു ഗോവണിച്ചുവട്ടിലൊതുക്കിയിരിക്കുന്നതും വൃത്തിയും വെടിപ്പും ഇല്ലാത്ത അന്തരീക്ഷത്തിലുമായതിനാല്‍ ഉള്ള ഒരു മനോവിഷമം ഒഴിച്ചാല്‍ എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു.”
“ഇവിടുത്തെ മരുമകള്‍ ദാ ഇപ്പൊ വരും, പുറത്തേക്കിറങ്ങിയിരിക്കുകയാണ്‍. മൂത്തവന്‍ നാല്‍ മണികഴിഞ്ഞാല്‍ സ്കൂളില്‍ നിന്നെത്തും. ഇളയ കുട്ടി തള്ളയുടെ കൂടെ പോയിട്ടുണ്ട്. ഏത് മുറിയാണ്‍ ഇഷ്ടപ്പെട്ടത് എങ്കില്‍ അത് പറഞ്ഞാല്‍ ഞാന്‍ അടിച്ച് വെടുപ്പാക്കിത്തരാം…?
“യേയ് അതൊന്നും ശരിയാകില്ല. നിങ്ങള്‍ എനിക്കൊരു മുറി തന്നാല്‍ മതി. ഞാന്‍ എന്റെ ഭാണ്ഡങ്ങളുമായി വൈകുന്നേരമാകുമ്പോളേക്കും എത്താം…”
“ശരി.. അങ്ങിനെയാണെങ്കില്‍ താഴത്തെ നിലയിലുള്ള ആ വലിയ ബെഡ് റൂം എടുക്കാം.. പണ്ട് ഇവിടുത്തെ ആള്‍ താമസിച്ചിരുന്ന മുറിയാണ്‍. അതിലാണെങ്കില്‍ നല്ല ബാത്ത് റൂമും, കിഴക്കേ ഉമ്മറവും മറ്റുസൌകര്യവും ഒക്കെ ഉണ്ട്. ആ മുറിയുടെ മുന്നിലെ തളത്തിലെ ഒരു വാതിലടച്ചാല്‍ ആ മുറിയും ഉമ്മറവും ഭദ്രം. വേണമെങ്കില്‍ ഉമ്മറത്തുകൂടി അകത്തേക്ക് പ്രവേശിക്കുകയും ആകാം.“
“അങ്ങിനെയാണെങ്കില്‍ ഞാന്‍ ആ മുറി എടുത്തോളാം.. ഞാനിപ്പോ ഇറങ്ങിക്കോട്ടെ. സന്ധ്യയാകുമ്പോളെക്കും എത്താം….”
“അയ്യോ അത് പറ്റില്ല, നിര്‍മ്മല വന്നിട്ട് പോകാം. ഊണ്‍ കാലാകാറായി. ഉണ്ടിട്ട് പോയാല്‍ മതി.. എവിടാച്ചാ ഇരുന്നോളൂ… കിഴക്കേ ഉമ്മറത്ത് നല്ല കാറ്റുണ്ട്.”
end of 2nd part
ReplyDelete“കേളൂ… എന്നെ തലയില് വെച്ച് വടക്കോട്ട് നടന്നോളൂ…പുറകോട്ട് തിരിഞ്ഞ് നോക്കേണ്ട. വലിയ കൂറ്റന് ഒരു ഞാവല് മരം മാര്‍ഗ്ഗമദ്ധ്യേ കാണും. അവിടെ അല്പനേരം നില്‍ക്കുക. വിഗ്രഹത്തിന് ഭാരം കൂടിക്കൂടി വരും, താഴെ വെക്കരുത്…”
there are typing errors. kindly excuse.
ReplyDeleteഅപ്പോൾ പുതിയ നോവൽ തുടങ്ങീയല്ലേ...
ReplyDelete@ Muralee Mukundan
ReplyDeleteyes dear. this is going to be my 2nd novel in the blog. sizewise chottaa.