സയന്റിസ്റായ അപ്പുണ്ണി എന്ന് വിളിക്കുന്ന സുബിന്‍ യാദ്രിശ്ചികമായി അയാളുടെ ബന്ധുവായ അമ്മിണിക്കുട്ടിയെ ശാരദ ഏട്ടത്തിയുടെ വീട്ടില്‍ വെച്ച് കണ്ടുമുട്ടുന്നു. അയാള്‍ അമ്മിണിയെ കണ്ട ഭാവം നടിക്കാതെ പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ അമ്മിണി അപ്പുണ്ണിയെ അവിടെ കണ്ട് ആശ്ചര്യപ്പെട്ടു.
ശാരദ ഏട്ടത്തിയുടെ വീട്ടില്‍ അന്ന് എന്തോ ഒരു വിശേഷം ആയിരുന്നു. അപ്പുണ്ണിയുടെ ഒരു കൊളീഗിന്റെ അമ്മ ആണ് ശാരദ. അമ്മിണിയുടെ അച്ഛന്റെ അകന്ന ബന്ധുവും.
അപ്പുണ്ണി ഭക്ഷണത്തിന് നില്‍ക്കാതെ രക്ഷപെടാന്‍ നോക്കുമ്പോഴാണ് അമ്മിണി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..
"ഹലോ ഇതാരാ അപ്പുന്ന്യെട്ടനോ...? എവിടെ എങ്ങിനെ...?"
"എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ അമ്മയാണ് ശാരദ.."
എന്തു കൊണ്ടോ എന്നറിയില്ല അമ്മിണിക്ക് ആരാണ് ശാരദയുടെ ബന്ധു എന്നറിയാന്‍ ഉള്ള ഉത്സാഹം കണ്ടില്ല.
"അപ്പുണ്ണി ഏട്ടന്‍ ഇവിടെ ഉണ്ടാവില്ലേ.. എന്നോട് പറഞ്ഞിട്ടേ പോകാവൂ..."
അപ്പുണ്ണി ഒന്നും ഉരിയാടാതെ അവിടെ നിന്ന് രക്ഷപെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ തേടി.
അമ്മിണി നേരെ ശാരദയെ കണ്ട് പറഞ്ഞു, അവിടെ നില്‍ക്കുന്ന ആ പൊക്കത്തില്‍ നീല ഷര്‍ട്ട് ഇട്ട ആള്‍ ഭക്ഷണം കഴിക്കാതെ പോകാന്‍ ഒരുങ്ങുന്നു. അപ്പുണ്ണിയെ അവിടെ പിടിച്ചു നിര്‍ത്താന്‍ അമ്മിണി അങ്ങിനെ ഒരു പൊടിക്കൈ പ്രയോഗിച്ചു.
ശാരദ അത് കേള്‍ക്കേണ്ട താമസം ശരം വിട്ട പോലെ സുബിന്റെ അടുത്തെത്തി..
"സുബിന് പരിചയക്കാര്‍ ആരും ഇല്ലാതെ ബോറടിക്കുന്നുണ്ടാകും അല്ലെ.. എന്റെ മോളെ ഞാന്‍ ഇങ്ങോട്ട വിടാം, അവള്‍ അടുക്കളയില്‍ എന്നെ സഹായിക്കുകയാണ്. "
"മോളെ പിന്നീട് വിട്ടാല്‍ മതി, ഞാന്‍ ഇവിടെ നിന്നോളാം. എനിക്ക് കുറച്ച നേരെത്തെ പോയാല്‍ കൊള്ളാമെന്നുണ്ട്. ലേബില്‍ ഇന്ന് സ്റ്റോക്ക് എടുപ്പ് ആണ്."
"അയ്യോ സാറേ അത് പറയല്ലേ. സാറാണ് ഇന്നെത്തെ ഇവിടുത്തെ മുഖ്യാഥിതി. മോളുടെ അച്ഛനും പരിവാരങ്ങളും എല്ലാം ഇപ്പൊ എത്തും. ഞങ്ങളുടെ മകള്‍ക്ക് ഉദ്യോഗ കയറ്റം കൊടുത്തതും, റിസര്‍ച്ചിന് ഏറ്റവും കൂടുതല്‍ സഹായിച്ചതും ഒക്കെ സാര്‍ ആണ്. ഞങ്ങളുടെ കാണപ്പെട്ട ദൈവം. ഭക്ഷണം കഴിച്ച് അല്പം വിശ്രമിച്ചേ സാറ് പോകാവു.. തല്ക്കാലം സാറിനു വര്‍ത്തമാനം പറയാന്‍ എന്റെ ഒരു ബന്ധുവിനെ ഇങ്ങോട്ടയക്കാം. "
ശാരദ ഉടന്‍ പോയി അമ്മിണിയെ കൊണ്ടുവന്ന് സുബിന് പരിചയപ്പെടുത്തി.. അമ്മിണിയും സുബിനും അപരിചിതരെ പോലെ പെരുമാറി.
"മോളെ അമ്മിണി നീ സാറിനെ നമ്മുടെ തൊടിയും കുളവും, പത്തായപ്പുരയും ഒക്കെ കാണിച്ചു കൊടുത്തിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു തിരികെ എത്തിയാല്‍ മതി.."
"ശരി അമ്മായീ.."
അമ്മിണിക്ക് ചിരിയടക്കാന്‍ പറ്റിയില്ല. അവള്‍ ഉടന്‍ തന്നെ അപ്പുണ്ണിയെ പടിഞ്ഞാറെ കോലായിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സാധാരണ ആള്‍ സഞ്ചാരം കുറവാണ്. നെല്ല് ഉണക്കാനുള്ള പനന്പും, മുറങ്ങളും ഒക്കെ കൂട്ടിയിരിക്കുന്ന ഒരു സ്ഥലം.
കൊലായിലെത്തിയതും അമ്മിണി അപ്പുണ്ണിയെ കെട്ടിപ്പുണര്‍ന്നു.
"യേ വിടൂ എന്നെ അമ്മിണീ... നീയെന്താ ഈ കാണിക്കുന്നത്.. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ് എന്ന ഒരു വിചാരവും ഇലാതെ."
"ഇവിടെ ആരും ഇല്ലല്ലോ അപ്പുണ്ണി ഏട്ടാ ... എത്ര നാളായി ഞാന്‍ ഇങ്ങിനെ ഒരു സമാഗമം കൊതിച്ചിട്ട്. ഇതിനാണ് ദൈവാനുഗ്രഹം എന്നൊക്കെ പറയുന്നത്. "
"ഞാന്‍ വിടില്ല അപ്പുണ്ണി ഏട്ടനെ.. വാ വേഗം - നമുക്ക് പത്തായപ്പുരയിലെക്ക് പോകാം. ഒരു മണിക്കൂര്‍ ആകുമ്പോഴേക്കും അമ്മായി അന്വേഷിക്കും. ഏട്ടനാണ് ഇന്നത്തെ തരാം. മറക്കേണ്ട.."
അമ്മിണി അയാളെ നിര്‍ബന്ധിച്ചു പത്തായപ്പുരയില്‍ കയറ്റി സാക്ഷ ഇട്ടു.
"ഇവിടെ ആകെ പൊടിയാണല്ലോ, പിന്നീടാകാം അമ്മിണീ. നമുക്കിപ്പോള്‍ പോകാം.."
"അതൊന്നും ഞാന്‍ സമ്മതിക്കില്ല.. പൊടിയൊക്കെ ഞാന്‍ മാറ്റിത്തരാം.. നമുക്ക് ആ കട്ടിലില്‍ കിടക്കാം.."
"വേണ്ട അമ്മിണീ... ആരെങ്ങിലും വരും..."
"ഇവിടേക്ക് ആര് വരാന്‍, അഥവാ വന്നാല്‍ തന്നെ ആരാ വാതില്‍ തുറക്കാന്‍ പോകുന്നത്.."
"എന്റെ ഉടുപ്പിലെല്ലാം പൊടിയാകും അമ്മിണീ.. നമുക്ക് തൊടിയില്‍ കറങ്ങാന്‍ പോകാം.."
"യേ അതൊന്നും ശരിയാവില്ല. പൊടിയൊക്കെ ഞാന്‍ തുടച്ചു തരാം. അവള്‍ മാക്സി ഊരി കട്ടില്‍ തുടച്ചു വൃത്തിയാക്കി..."
അപ്പുണ്ണി നിന്ന് പരുങ്ങി.
[അടുത്ത ഭാഗത്തോട് കൂടിയേ അവസാനിക്കുകയുള്ളൂ..]
"യേ വിടൂ എന്നെ അമ്മിണീ... നീയെന്താ ഈ കാണിക്കുന്നത്.. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ് എന്ന ഒരു വിചാരവും ഇലാതെ."
ReplyDelete"ഇവിടെ ആരും ഇല്ലല്ലോ അപ്പുണ്ണി ഏട്ടാ ... എത്ര നാളായി ഞാന്‍ ഇങ്ങിനെ ഒരു സമാഗമം കൊതിച്ചിട്ട്. ഇതിനാണ് ദൈവാനുഗ്രഹം എന്നൊക്കെ പറയുന്നത്. "