അയിലത്തല അളിയന്
അയിലത്തല അളിയനും കൊടുക്കാം എന്നാണല്ലോ പുരാണം.
ഈ ഞാന്‍ കുറച്ച നാളായി അസുഖം മൂലം അവശന്‍ ആയിരിക്കുകയാണ്. എന്ന് ചിലര്‍ക്കെല്ലാം അറിയാം. എല്ലാവരെയും കൂടുതല്‍ എന്നെപ്പറ്റി അറിയുന്ന എന്റെ പെണ്ണ് എന്നോട് ഓതി ചന്തയില്‍ പോയി കുറച്ചു മീന്‍ മേടിച്ചോണ്ട് വരാന്‍. , എന്റെ iവല്ലായ്മയോന്നും അവള്‍ക്കറിയേണ്ട എന്നാ മട്ടില്‍.
ഞാന്‍ ഒരു ഓട്ടോയുടെ ഇടി കൊണ്ട ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില ഇതേവരെ. കാലത്ത് 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ മെട്രോ ആശുപത്രിയില്‍ പിസിയോ തെറാപ്പി. ഉച്ചക്കൂണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങുന്ന പതിവുന്ടെനിക്ക്. അതെല്ലാം ഉപേക്ഷിച്ചു ആരോഗ്യം നോക്കാന്‍ ഒരേ ഇരിപ്പാണ് ആശുപത്രിയില്‍..: . . . ---. അവിടുത്തെ സ്ടാഫുകളായ സീനയും, അനിതയും, ജിത്തും എല്ലാം രണ്ടു മണിക്കുള്ളില്‍ ഭക്ഷണം കഴിക്കും, ഞാന്‍ ഇതൊന്നും കണ്ടില്ല്ലാ എന്നാ മട്ടില്‍ അവിടെ ഇരുന്നു ഫിസിയോ തെരാപിയില്‍ വ്യപ്രിതന്‍ ആകും.
എനിക്ക് ഉച്ചയൂണ് കഴിക്കതെ രാത്രി 8 മണി വരെ ഇരിക്കാന്‍ കഴിയും, പക്ഷെ കഴിച്ചു കഴിഞ്ഞാല്‍ എന്റെ കോലം കാണേണ്ടതാണ്. കണ്ട ഇടത്ത് കയറിക്കിടക്കും. ഒരിക്കല്‍ കൊച്ചി റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നു ഉറങ്ങിയ വിശേഷം ഇവിടെ പങ്കുവെക്കട്ടെ.
ആയിരത്തി തൊള്ളയിരത്തി എഴുപതില്‍ ഞാന്‍ ernakulam നോര്‍ത്ത് സ്ടഷനില്‍ ഉച്ചയൂണ് കഴിഞ്ഞു മംഗലാപുരം വണ്ടിക്കുള്ള ടിക്കറ്റ് എടുത്ത് ഒരു ബഞ്ചില്‍ ഒന്ന് മയങ്ങാന്‍ കിടന്നു. മയങ്ങി മയങ്ങി നേരം പോയതറിഞ്ഞില്ല, എണീറ്റപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു, വണ്ടിയും പോയി പോക്കറ്റിലുള്ള മണീസും പോയി.
നല്ല കാലം ഞാന്‍ എന്നും പനാമ സിഗരറ്റ് വാങ്ങുന്ന ഒരു കടയില്‍ പോയി പണം വാങ്ങി ത്രിശൂര്‍ക്കുള്ള ടിക്കറ്റ് എടുത്ത് നേരം ഏറെ വൈകി കുന്നംകുളത്തുള്ള ഗ്രാമത്തില്‍ എത്തി.
ആശുപത്രിയില്‍ ഉള്ള ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നാലു മണി കഴിഞ്ഞിരിക്കും, പന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ആറുമണി വരെ ഉറങ്ങും, അങ്ങിനെ ഉറക്കം കഴിഞ്ഞിരിക്ക്കുംപോള്‍ ആണ് ബീനാമ്മുടെ ഓര്‍ഡര്‍ മീന്‍ വാങ്ങി വരാന്‍.
മനസ്സില്ല മനസ്സോടെ ചന്തയിലേക്ക് ഓടി. കുട്ടാപ്പു ഇന്ന് മീനില്ലാത്ത കാരണം മാമു ഉണ്ടില്ലത്രേ. അവനാണ് മീന്‍ വേണ്ടത്. അതിനാല്‍ ആണ് ഞാന്‍ പോകാമെന്ന് വെച്ചത്. കുട്ടപ്പുവിനു മൂന്ന് വയസ്സേ ആയിട്ടുള്ളൂ. ആളൊരു ജഗജില്‍ ആണ്. അവനു മാമു ഉണ്ണുമ്പോള്‍ angry birds cartoon കാണണം. അവന്‍ ഒറ്റക്ക് ലാപ്ടോപില്‍ yutube ബ്രൌസ് ചെയ്തു എടുക്കും. ഇന്നെത്തെ കുട്ടികളുടെ ഓരോ അങ്കമേ...?!
തൃശ്ശൂര്‍ ശങ്ക്തന്‍ മാര്‍കറ്റില്‍ വൈകിട്ട് വാടാനപ്പള്ളി ഫ്രഷ് മീന്‍ കിട്ടും. അവിടെ ചെന്നപ്പോള്‍ അയല, മതി, മാന്തള്‍, പുതിയാപ്ല കോര മുതലായ മീന്‍ മാത്രം. കുറ്റപ്പു സ്പെഷല്‍ ചെമ്മീന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ നിന്ന് ബീനംമയെ വിളിച്ചു.
"ടോ ബീനംമേ ഇവിടെ ചെമ്മീന്‍സ് ഇല്ല. അയല , ചാള തുടങ്ങിയ വിഭവങ്ങളെ ഉള്ളൂ..."
"അതിനെന്താ ചേട്ടായീ പ്രശ്നം, അയല വാങ്ങിച്ചോളൂ... അയലത്ത്തല അളിയനും കൊടുക്കാം എന്നല്ലേ പുരാണം."
"അതെയോ എന്നാല്‍ ഞാന്‍ ഒരു കിലോ അയലയും, രണ്ടു കിലോ ചാളയും വാങ്ങാം.."
അപ്പുറത്തെ കടയില്‍ നിന്ന് 2 കിലോ കൊള്ളി കിഴങ്ങും വാങ്ങി വീട്ടിലെത്തി. വരുന്ന വഴി വീട്ടിനടുത്ത ബെവരെജ് കടയില്‍ നിന്ന് ഒരു കാര്‍ടൂണ്‍ ഫോസ്റെര്‍ ബീയറും വാങ്ങി.
വീട്ടിലെത്തിയപ്പോഴേക്കും ബീനാമ്മ ഉള്ളി തൊലി കളഞ്ഞു തേങ്ങ ചിരകി പാലെടുത്ത് വെച്ചിരിക്കുന്നു. അയല മുറിച്ച് നിമിഷ നേരം കൊണ്ട് അയലക്കറി ഉണ്ടാക്കി. എനിക്ക് അയലത്തലയും കൊള്ളിക്കിഴങ്ങും തന്നു അത്താഴത്തിനു, അപ്പോഴേക്കും എന്റെ ഫോസ്റെര്‍ കുപ്പികള്‍ തണുത്ത് വിറക്കുന്നുടയിരുന്നു. അവരില്‍ രണ്ടാളെ എടുത്ത് ഞാന്‍ ഓമനിച് കൊള്ളിയും അയല തലയും കൊണ്ടു ഒരു ഉഗ്രന്‍ ഡിന്നര്‍ അകത്താക്കി.
വാഹനാപകടം കഴിഞ്ഞ ശേഷം ഞാന്‍ കുറച്ചു നാള്‍ കിടപ്പില്‍ ആയിരുന്നു, അപ്പോള്‍ ഒരു കാലത്തും ഇല്ലാത്ത യൂറിക് ആസിഡ് എന്നെ ആക്രമിച്ചു. വൈദ്യര് പറഞ്ഞു തക്കാളി, വഴുതങ്ങ, കൂണ്‍, ചിക്കന്‍, റെഡ് മീറ്റ്, റെഡ് വൈന്‍ എന്നിവ ഒന്നും കഴിക്കരുതെന്ന്, മദ്യപാനം ഉപേക്ഷിക്കണം എന്നെല്ലാം. പക്ഷെ ഈ ഫോസ്റെര്‍ അങ്കിളിനെ കണ്ടാല്‍ എനിക്ക് ഇരിക്ക പൊറുതി ഉണ്ടാവില്ല - ഞാന്‍ അതൊന്നും ആലോചിക്കാതെ രണ്ടു മൂന്ന് കുപ്പി അകത്താക്കി. കൊള്ളിക്കിഴങ്ങും, അയല തലയും ചില്‍ഡ് ഫോസ്റെരും .... ഹാ...!! ഇത് തന്നെ എന്റെ ലോകം.
നീ പോടാ യൂറിക് ആസിഡ്.... അവന്റെ ഒരു അവസാനത്തെ ആസിഡ്....
വാഹനാപകടം കഴിഞ്ഞ ശേഷം ഞാന്‍ കുറച്ചു നാള്‍ കിടപ്പില്‍ ആയിരുന്നു, അപ്പോള്‍ ഒരു കാലത്തും ഇല്ലാത്ത യൂറിക് ആസിഡ് എന്നെ ആക്രമിച്ചു.
ReplyDeleteവൈദ്യര് പറഞ്ഞു തക്കാളി, വഴുതങ്ങ, കൂണ്‍, ചിക്കന്‍, റെഡ് മീറ്റ്, റെഡ് വൈന്‍ എന്നിവ ഒന്നും കഴിക്കരുതെന്ന്, മദ്യപാനം ഉപേക്ഷിക്കണം എന്നെല്ലാം. പക്ഷെ ഈ ഫോസ്റെര്‍ അങ്കിളിനെ കണ്ടാല്‍ എനിക്ക് ഇരിക്ക പൊറുതി ഉണ്ടാവില്ല - ഞാന്‍ അതൊന്നും ആലോചിക്കാതെ രണ്ടു മൂന്ന് കുപ്പി അകത്താക്കി. കൊള്ളിക്കിഴങ്ങും, അയല തലയും ചില്‍ഡ് ഫോസ്റെരും .... ഹാ...!! ഇത് തന്നെ എന്റെ ലോകം.
ഞാൻ തിരിച്ചെത്തി വീണ്ടും വായന തുടങ്ങി കേട്ടൊ ജയേട്ടാ
ReplyDeleteഅളിയന്റെ മോള്‍ടെ കല്യാണം കഴിഞ്ഞപ്പോ നെയ്മീന്‍ മാറ്റി ആയിലത്ത്തല ആക്കിയോ ... :)
ReplyDeleteരസകരമായ പഴഞ്ചൊല്ലിനേക്കാള്‍ രസകരമായ രചന.കലര്‍പ്പില്ലാത്ത ഒരു മനസ്സിന്‍റെ ചിന്തകള്‍ ഓരോ വരികളിലും കാണാം.കളിയിലും വിളമ്പുന്ന കാര്യങ്ങള്‍ ..ഇഷ്ടപ്പെട്ടു.
ReplyDeleteആ യൂറിക്കാസിന്റെ ഒരു കാര്യം..!എല്ലായിടത്തുമുണ്ട് അതിന്റെ കഷ്ടം.
ജെപി പഴയ ഫോം വീണ്ടെടുത്ത് തുടങ്ങി. ആയുഷ്മാൻ ഭവ:
ReplyDeletemany thanks rajagopal
ReplyDeleteഒരു കുട്ടി അഭിപ്രായം ..ഈ അക്ഷരം കുഞ്ഞിയാ എന്റെ കണ്ണിനു അരോചകം അല്പം വലുതാക്കാമോ?
ReplyDelete4 ദീപ എന്ന ആതിര
ReplyDeleteപറഞ്ഞ പോലെ ചെയ്യാന്‍ സാധിക്കില്ല്ല.
instead
u may use control + where the font size can be increased and have a good look.