Monday, June 2, 2014

നമുക്ക് കോവിലനെ സ്മരിക്കാം


ഇന്ന് കോവിലന്റെ നാലാം ചരമവാര്‍ഷികം ആണ്.. എനിക്ക് കോവിലനുമായി വളരെ അടുപ്പം ഉണ്ട്. കോവിലന്റെ തട്ടകമായ കണ്ടാണശ്ശേരി എന്റെ ഗ്രാമത്തില്‍ നിന്നും അധികം ദൂരത്തിലല്ല... 

കോവിലന്റെ ഭാര്യ ജാനകിട്ടീച്ചര്‍ എന്റെ ഗ്രാമത്തിലെ വടുതല സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു. എന്റെ അമ്മയും അവരുടെ സഹപ്രവര്‍ത്തക ആയ ടീച്ചര്‍ ആയിരുന്നു..

കോവിലന്റെ “തട്ടകം” എന്ന നോവല്‍ മാതൃഭൂമിയില്‍ വന്നപ്പോള്‍ എന്റെ അമ്മ വായിക്കുമായിരുന്നു. അന്ന്‍ ഞാന്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തിലായിരുന്നില്ല. എന്നാലും എനിക്കറിയാമായിരുന്നു എന്റെ അമ്മയിലൂടെ കോവിലന്‍ എന്ന എഴുത്തുകാരന്റെ തൂലികയെപ്പറ്റി....

കോവിലന്‍ ഒരു പട്ടാളക്കാരനായിരുന്നു.. ആ ജീവതത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവോ എന്നറിയില്ല “തട്ടകം”എന്ന നോവല്‍ പിറവിയെടുത്തത്..? കോവിലന്റെ ചരമദിനത്തില്‍ ഞാനും എല്ലാ മലയാളികളായ എഴുത്തുകാരോടും നാട്ടുകാരോടും പങ്കുചേരുന്നു.

5 comments:

  1. കോവിലന്റെ “തട്ടകം” എന്ന നോവല്‍ മാതൃഭൂമിയില്‍ വന്നപ്പോള്‍ എന്റെ അമ്മ വായിക്കുമായിരുന്നു. അന്ന്‍ ഞാന്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തിലായിരുന്നില്ല. എന്നാലും എനിക്കറിയാമായിരുന്നു എന്റെ അമ്മയിലൂടെ കോവിലന്‍ എന്ന എഴുത്തുകാരന്റെ തൂലികയെപ്പറ്റി....

    ReplyDelete
  2. "കുറുക്കിയും ഉണക്കിയും ചുക്കിനെപ്പോലെ ഉഗ്രമാക്കിയ രചനാശൈലി..." (കോവിലനെക്കുറിച്ചുള്ള മാതൃഭൂമി ലേഖനത്തില്‍ കണ്ടത്)

    പ്രണാമം, Nonlinear storytelling-നെ പരിചയപ്പെടുത്തിയ തട്ടകത്തിന്റെ കര്‍ത്താവെ...

    ReplyDelete
  3. കോവിലന് സ്മരണാഞ്ജലികള്‍

    ReplyDelete
  4. മ്ടെ തട്ടകത്തിന്റെ കാരണവർ...

    ReplyDelete
  5. മ്ടെ തട്ടകത്തിന്റെ കാരണവർ...

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.