Friday, October 31, 2014

മൊത്തിക്കുടിക്കാന്‍ നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍

MEMOIR

ഞാനൊരു “കുടിയന്‍” എന്ന് മുദ്രകുത്താന്‍ മാത്രമുള്ള കുടിയനല്ല.. എന്നാലും ബീയര്‍ കുടിക്കുക എന്നത് എനിക്കൊരു ഇഷ്ടവിനോദമായിരുന്നു, ഇപ്പോഴും. പണ്ടത്തെ അത്ര കുടി ഇപ്പോഴില്ല, എന്നാലും ഇടക്കിടക്ക് ഉണ്ടാകും.. 1973 ലാണ് കുടിയുടെ പൂരം ഉടലെടുത്തത്.. IBM ചാനല്‍ പാര്‍ട്ടണര്‍ ആയിരുന്ന ഒരു സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്ങ് അധിപനായിരുന്നു ഞാന്‍ 25 വര്‍ഷം.. 

ലോകമെങ്ങും കറങ്ങുക, വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസമുള്ള ജര്‍മ്മന്‍ ജീവിതം, എന്നിവയൊക്കെ എന്നിലെ കുടിയനെ വളര്‍ത്തി വലുതാക്കി.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. അവിടെ കുടിവെള്ളത്തിന് വിലക്കൂടുതലാണ്, പകരം ബീയറിനും ആപ്പിള്‍ ജ്യൂസിനും താരതമ്യേന വിലക്കുറവ്. Appolinaaris   എന്ന പേരില്‍ പച്ച ഗ്ലാസ്സ് ബോട്ടിലില്‍ ലഭിക്കുന്ന ഗ്യാസ് ഉള്ളതും ഇല്ലാത്തതുമായ മിനറല്‍ വാട്ടര്‍ ആണ് അവിടെ ലഭിക്കുന്ന കുടി വെള്ളം... അപൂര്‍വ്വം ഷോപ്പുകളില്‍ Periere  എന്ന ബ്രാ‍ന്‍ഡിലുള്ള ഫ്രഞ്ച് മിനറല്‍ വാട്ടറും ലഭിക്കും. അതൊക്കെ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ ആണ്.. 

നമ്മുടെ നാട്ടില്‍ ഭാരതത്തില്‍ കുപ്പികളില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് എന്റെ അറിവ്. ഇവിടെ ലഭിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വെറും വെള്ളം ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്... ഗള്‍ഫുനാടുകളിള്‍ ഒമാനിലും ദുബായിലും ശരിക്കുള്ള മിനറല്‍ വാട്ടര്‍ ലഭ്യമാണ്... എഴുതുമ്പോള്‍ വഴി വിട്ട് മറ്റെങ്ങോട്ടോ പോകുന്നത് എന്റെ ഒരു സ്വഭാവമാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുക.

ഞാന്‍ മസ്കത്തിലും ദുബായിലും ഫ്രാങ്കഫര്‍ട്ടിലുമായി 25 കൊല്ലം ജീവിതം അടിച്ചുപൊളിച്ചു.. ആദ്യമായി ചൂതുകളിച്ചത് ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ എന്ന കൊച്ചു നഗരത്തിലായിരുന്നു. ചൂതുകളീ കേന്ദ്രം ഗവണ്മെണ്ട് അംഗീകൃതമായിരുന്നു.. അവിടെ നിന്ന് ഏട്ടിയെമ്മില്‍ നിന്നോ ബേങ്കില്‍ നിന്നോ പണം പിന്‍ വലിച്ച് ചൂതുകളിച്ചതിന് ശേഷമുള്ള തുക അവിടെ തന്നെ നിക്ഷേപിച്ച് നിര്‍ഭയനായി തിരിച്ച് വീട്ടിലെത്താം.. നല്ല പബ്ബും, റെസ്റ്റോറന്റും, കോണ്ടം വരെ ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനുകളും ഒക്കെ അന്നത്തെ കാലത്തും യൂറോപ്പിലെവിടേയും സജീവം.. 

ഞാനീ പറയുന്ന കഥ ഏതാണ്ട് 1975-1995 കാലഘട്ടത്തിലേതാണ്. അവിടെ ലൈസന്‍സ്ഡ് വേശ്യാലയവും ഉണ്ട്.. വേശ്യകളുടെ ആരോഗ്യ ലൈസന്‍സുകളും മറ്റും വളരെ സുതാര്യമാണ്.. ഞാന്‍ സാധാരണ ജര്‍മ്മനിയില്‍ താമസിക്കാറ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പ്പോര്‍ട്ടിന്നടുത്ത ഷെറാട്ടണ്‍ ഹോട്ടലിലോ വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലോ, റോസയിലോ ഒക്കെ ആയിരിക്കും. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി 24 മണിക്കൂറും സജീവമാണ്, ഉറങ്ങാത്ത നഗരം എന്നുവിശേഷിപ്പിക്കാം. എനിക്ക് അവിടുത്തെ ജീവിതം ഇഷ്ടമില്ലായിരുന്നു. പകരം വീസ് ബാഡനായിരുന്നു എന്റെ താവളം..

അവിടുത്തെ ഹോട്ടല്‍ ക്ലീയിലെ ഒരു പബ്ബിലെ ചീഫ് ബാര്‍ ടെന്‍ഡറുമായി ഞാന്‍ ചങ്ങാത്തം ഉണ്ടാക്കി. അയാള്‍ ഒരു ഇറ്റലിക്കാരനായിരുന്നു... ഞങ്ങള്‍ മിക്ക ദിവസവും രാത്രി 8 മണിക്ക് പബ്ബില്‍ കണ്ടുമുട്ടും, ഞങ്ങളുടെ സംസാരവിഷയം മിക്കപ്പോളും കാബെറെ ഡാന്‍സും, നൈറ്റ് ക്ലബ്ബ് ലൈഫും, ചില്ലറ സെക്സ് ലൈഫും ഒക്കെയായിരുന്നു.. 

 ഞാനൊരിക്കല്‍ അയാളുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു തിങ്കളാഴ്ചയൊഴിച്ച് ഏതുദിവസമായാലും വിരോധമില്ലായെന്ന് പറഞ്ഞു. എനിക്കാണെങ്കില്‍ ഞായറാഴ്ച മാത്രമായിരുന്നു അവധി.. അങ്ങിനെ ഞാനൊരു തിങ്കളാഴ്ച അവന്റെ വീട്ടിലെത്തി. അവന്റെ പെണ്ണിനെ കാണാനും കൂടിയാണ് ഞാനവിടെ ചെന്നത്.. വീട്ടില്‍ അവനെന്നെ സല്‍ക്കരിച്ചിരുത്തി. ഞാന്‍ പബ്ബില്‍ കഴിക്കുന്ന അതേ ബ്രാന്‍ഡ് ബീയര്‍ എനിക്ക് പകര്‍ന്നുതന്നു.. 

കുറേ കഴിഞ്ഞിട്ടും അവന്റെ പെണ്ണിനെ കാണാതെ ഞാന്‍ തിരക്കുകൂടി. അപ്പോള്‍ അവന്‍ പറഞ്ഞു, എല്ലാ തിങ്കളാഴ്ചയും അവള്‍ അവളുടെ ബോയ് ഫ്രണ്ടിനെ കാണാന്‍ പോകുമെന്ന്.. എനിക്കത് കേട്ട് ചിരിവന്നു.. അപ്പോള്‍ അവന്‍ പറയുകയാണ് ആഴ്ചയിലൊരിക്കല്‍ അവനും പോകുമത്രെ അവന്റെ ഗേള്‍ ഫ്രണ്ടിനെ കാണാന്‍... 

ഞാന്‍ ജര്‍മ്മനിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഒരു “എവീസ്” റെന്‍ഡ് എ കാര്‍ - ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും എന്റെ ജര്‍മ്മന്‍ സുഹൃത്ത് മിസ്റ്റര്‍ ഹോള്‍ട്ട്സ് കാത്താന്‍.. അപൂര്‍വ്വം ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മാനുഫേക്ചറിങ്ങ് യൂണിറ്റില്‍ നിന്ന് ഒരു അടിപോളി ഗേളിനെ എന്റെ കൂടെ വിടും

എന്നെ ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്  കേരളത്തിലെ ബാറുകള്‍ പൂട്ടിയതിനാലാണ്. എന്റെ വീട്ടിനുചുറ്റും 6 ത്രീസ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. എല്ലാം 100 മീറ്റര്‍ ചുറ്റളവില്‍. എനിക്ക് ബാര്‍ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ കുടിക്കാന്‍ വളരെ ഇഷ്ടമായിരുന്നു.. വീട്ടില്‍ എപ്പോഴും 5 കുപ്പി ചില്‍ഡ് ബീയര്‍ ഉണ്ടാകുമെങ്കിലും വല്ലപ്പോഴും ബാറിലിരുന്ന് കഴിക്കുക എന്നത് എന്റെ ഒരു ഇഷ്ടവിനോദമായിരുന്നു. കേരളത്തില്‍ പബ്ബ് ഇല്ലന്നെണാണ് എന്റെ അറിവ്, തൃശ്ശൂരില്‍ തീര്‍ത്തും ഇല്ല. 

പബ്ബുകളില്‍ നുരഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ ഉണ്ട്. എനിക്കത് ഒരു ഹരമാണ്.  

Saturday, October 25, 2014

ഹാ....!!! എന്തൊരു സുഖ നിദ്ര.

 ഇന്ന് എല്ലാം കൊണ്ടും വളരെ നല്ല ദിവസമായിരുന്നു... ഇന്നെലെ പറഞ്ഞതനുസരിച്ച് ഹേമാ മാലിനിയും പ്രേമയും പത്തര മണിക്ക് എന്റെ വീട്ടിലെത്തി.. ഹേമയുടെ ശകടം പാ‍ലക്കാട്ട് പോയതിനാല്‍ ഓട്ടോയിലായിരുന്നു എന്റെ വീട്ടില്‍ വന്നത്.. പ്രേമക്കും ഹേമക്കും പ്രത്യേകിച്ച് കാറുണ്ടെങ്കിലും രണ്ടാളും ഓടിക്കില്ല.  ഡ്രൈവറെ കൂട്ടിയാണ് വിലസല്‍.. എനിക്ക് ഓട്ടോ യാത്ര വലിയ പന്തിയില്ലാത്തതിനാലും ഇനി ഈ പെണ്ണുങ്ങളുടെ കൂടെ ഓട്ടോയില്‍ പോകുമ്പോള്‍ ഒരു മഴ വന്നാല്‍ നനഞ്ഞുമുങ്ങും. അതിനാല്‍ ഞാന്‍ എന്റെ കാറില്‍ അവരെ കയറ്റി ഹേമയുടെ  ചിയ്യാരത്തുള്ള ഓഫീസിലേക്ക് പുറപ്പെട്ടു.

ചിയ്യാരത്തുള്ള ഹേമയുടെ ഹസ്സിന്റെ ഓഫീസിലേക്കാണ് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്.. സുബാഷിന്റെ ഓഫീസ് കെട്ടിടം നാട്ടിന്‍ പുറത്താണെങ്കിലും വളരെ പോഷ് ഓഫീസായി തോന്നി എനിക്ക്. ഓട്ടോമേറ്റിക്ക് ഡോറ്  തുറക്കപ്പെട്ടു. അകത്തുകടന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.. സാധാരണ മെട്രോ സിറ്റികളില്‍ ഉള്ളപോലെയുള്ള ഒരു അന്ത:രീക്ഷമാണ് എനിക്ക് തോന്നിയത്.. ഞാന്‍ ജോലി ചെയ്തിരുന്ന IBM  ചാനല്‍ പാര്‍ട്ട്ണര്‍ ഓഫീസ് ഏതാണ്ട് ഇതുപോലെ ആയിരുന്നു.. 

യൂണിഫോം ധരിച്ച ഡോര്‍ ഗേള്‍, റിസപ്ഷനിസ്റ്റ്, മറ്റു ജീവനക്കാര്‍, പിന്നെ സൌന്ദര്യവതിയായ മേനേജര്‍ ഷീബ. ഇങ്ങിനെയൊക്കെയാണ് ഹേമയുടെ ഹസ്സിന്റെ ഓഫീസ്.. സുബാഷ് ഞങ്ങള്‍ എത്തുമ്പോളവിടെ ഉണ്ടായിരുന്നില്ല, അദ്ദേഹം ബിസിനസ്സ് ടൂറില്‍ ആയിരുന്നു.. ഹേമ സുഭാഷിന്റെ ഓഫീസ് എനിക്ക് കൊണ്ട് കാണിച്ചുതന്നു. ഞാന്‍ അവിടെ വെച്ചിട്ടുള്ള തിരുപ്പതി ഭഗവാനെ തൊഴുതു, മൊത്തം ഒന്ന് കണ്ണൊടിച്ച് തിരികെ ഷീബയുടെ ഓഫീസിലെത്തി.

ഞാന്‍ ഈ പെണ്‍ പടയുടെ കൂടെ അവിടെ ചെന്നത് ലയണ്‍സ് ക് ളബ്ബിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അയക്കാന്‍ ഷീബയെ പഠിപ്പിക്കാനാണ്.. പ്രേമക്കും ഹേമക്കും കമ്പ്യൂട്ടര്‍ ലിട്ടറസി കുറവാണ്. അപ്പോള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഷീബയെ ഞാന്‍ പഠിപ്പിച്ചു.. സമയം കുറേ എടുത്തുവെങ്കിലും കാര്യം നടന്നു.. 

ഞങ്ങള്‍ക്ക് കുടിക്കാന്‍ മിനറല്‍ വാട്ടറും, പിന്നീട് ചുടുചായയും,  ഫ്രൂട്ട്സ് [ആപ്പിള്‍, പിയര്‍, വാട്ടര്‍ ലെമണ്‍] എന്നിവയൊക്കെ തന്നു.. വളരെ ഹൃദ്യമായിരുന്നു ഷീബയുടെ പെരുമാറ്റം. സുഭാഷ് ഓഫീസില്‍ ഇല്ലെങ്കിലും ഷീബ എല്ലാം ചുറുചുറുക്കോടെ ചെയ്യുന്നു. ഷീബയെ പോലെയൊരു സെക്രട്ടറി ഏതൊരു സ്ഥാപനത്തിന്റേയും നെടുംതൂണാണ്.. സുഭാഷിന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതില്‍ ഇവരുടെ പങ്കും ശ്രദ്ധേയമായിരിക്കാം.

ഹേമക്കും പ്രേമക്കും ഷീബയുടെ കൂടെ വൈകുന്നേരം വരെ ഇരുന്നാലും വേണ്ടില്ല എന്ന മട്ടായിരുന്നു.. പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയോട് പറഞ്ഞു... “ബിരിയാണി തരികയാണെങ്കില്‍ ഞാനിവിടെ രണ്ടുമണി വരെ ഇരിക്കാം. എനിക്ക് ഉച്ചയൂണുകഴിഞ്ഞാല്‍ ഒരു പൂച്ചയുറക്കമുണ്ട്...”

പ്രേമ ഇടക്ക് കയറി പറഞ്ഞു...”ഈ ജേപ്പിക്ക് ഊണ് കഴിഞ്ഞുള്ള ഉറക്കത്തില്‍ ഫോണ്‍ കോളുകള്‍ സ്വീ‍ക്കരിക്കില്ലായെന്ന്, പിന്നെ അതുമിതും പറഞ്ഞ് ഞങ്ങള്‍ പതിവുപോലെ തല്ലുകൂടി’‘ ഇതൊക്കെ കണ്ട് ഷീബക്ക് ഒത്തിരി ഒത്തിരി സന്തോഷമായി.. കൊച്ചുകുട്ടികളെ പോലെ ഞങ്ങളുടെ തല്ലുകൂടല്‍.

ഷീബയോട് പ്രേമ.

“ഞാനും ജേപ്പിയും ഇങ്ങിനെയാണ് എപ്പോഴും.. കുറേ കാലങ്ങളായിട്ടുള്ള സൌഹൃദമാണ്.. വഴക്കിടും, പിണങ്ങും, പിന്നെ ഇണങ്ങും, അങ്ങിനെ അങ്ങിനെ...”
ഷീബ ഇതെല്ലാം കേട്ട്  ചിരിച്ചു. ഹേമാ മാലിനിയും കൂടെ കൂടി.

എനിക്ക് ഇന്ന് മൊത്തത്തില്‍ സുഖമില്ലായിരുന്നു.. ഇന്നെലെ കാലത്ത് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ പ്രസിഡണ്ട് സൂര്യന്‍ കൊള്ളി പച്ചമുളകിട്ട് വേവിച്ചത് തന്നു. ഞാന്‍ സാധാരണ എരിവ് അധികം കഴിക്കാത്ത ആളാണ്. എന്നാലും അതിന്റെ രുചി ഞാന്‍ ആസ്വദിച്ച് നിറയെ കഴിച്ചു.. ഇന്ന് കാലത്തെണീറ്റപ്പോള്‍ എന്റെ വയറ് ഗടപടാ ആയിരുന്നു. നല്ല കാലം സുഭാഷിന്റെ ഓഫീസില്‍ ഷീബയുടെ ഓഫീസിനോട് ചേര്‍ന്ന് നീറ്റായ ഒരു ടോയ്ലറ്റുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.. ഇനി ധര്യമായിരിക്കാമല്ലോ അവിടെ..

രണ്ടിന് പോകേണ്ടി വന്നില്ല. ഷീബയുടെ ഓഫീസിലിരുന്ന് ഒരു ലിറ്റര്‍ വെള്ളവും ചായയും അകത്താക്കിയതിനാല്‍ ഇടക്കിടക്ക് റ്റോയലറ്റില്‍ പോയി ഉച്ചയായപ്പോളേക്കും ഞാന്‍ ഫ്രഷ് ആയി. ഒരു മണിയോട് കൂടി ഞാന്‍ ഹേമയേയും പ്രേമയേയും കൂട്ടി പുറത്ത് കടന്നു. ഹേമക്ക് മറ്റെവിടേയോ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ വന്നില്ല, ഞാനും പ്രേമയും വീട്ടിലേക്ക് തിരിച്ചു.   പ്രേമയെ അവരുടെ വീട്ടിലിറക്കി ഞാന്‍ ഒന്നരയോടെ എന്റെ വീട്ടിലെത്തി.

വീട്ടിലെത്തിയപ്പോള്‍ ഉച്ചക്ക് ചിക്കന്‍ ദം ബിരിയാണി. എന്റെ ശ്രീമതിയും മരുമകള്‍ സേതുവും കൂടി  അടിപൊളി ബിരിയാണി ഉണ്ടാക്കിയിരിക്കുന്നു.. സേതുവിന്റെ  വക എനിക്ക് സ്പെഷല്‍ പാല്പായസവും.. വയറുനിറയെ ബിരിയാണിയും പാല്‍ പായസവും കഴിച്ച്  “യാത്ര” മാസികയില്‍ കൂടി  ഒന്നു കണ്ണോടിക്കുമ്പോളേക്കും ഉറക്കം വന്ന് കണ്ണില്‍ തൂങ്ങി.. ഞാന്‍ ഉറക്കമായി... രണ്ടര മണി മുതല്‍ ആറര വരെ ഉറങ്ങി...

ഹാ....!!! എന്തൊരു സുഖ നിദ്ര...ഈ നിദ്രയില്‍ നിന്നുഞാന്‍ എഴുനേല്‍ക്കാതിരുന്നെങ്കില്‍...? എന്നെന്നേക്കുമായി നിദ്രയിലാണ്ടുപോയിരുന്നെങ്കില്‍ എന്നാശിച്ചുപോയീ....  

പെട്ടെന്ന് ഷീബയും ഹേമയും പ്രേമയും കണ്‍ വെട്ടത്തില്‍ മിന്നിമറയുന്നത് കണ്ട് ഞാന്‍ ചാടിയെണീറ്റു.

Friday, October 17, 2014

ഈശ്വരോ രക്ഷതു [ഭാഗം 3]

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


ഞാന്‍ 25 കൊല്ലം ഗള്‍ഫിലായിരുന്നു.. ഒമാനിലും എമിറേസ്റ്റ്സിലുമായി.... മസ്കത്തിലും ദുബായിലുമായിരുന്നു വിഹാര സാമ്രാജ്യം..  അവിടെ ഹൈ വേ റോഡ് അപകടങ്ങളില്‍ സര്‍വ്വൈവല്‍ കുറവാണ്.. 80 മുതല്‍ 180 കിലോമീറ്റര്‍ വരെയാണ് അനുവദനീയമായ സ്പീഡ്.. 180+ കിലോമീറ്ററില്‍ ഒരു അപകടമുണ്ടായാല്‍ രക്ഷപ്പെടുന്നവര്‍ നന്നേ കുറവ്. അഥവാ രക്ഷപ്പെട്ടാല്‍ തന്നെ രക്ഷപ്പെടേണ്ടിയിരുന്നില്ലാ എന്ന് തോന്നിപ്പോകും വിധം ദയനീയമായിരിക്കും അവസ്ഥ. എനിക്ക് മാസത്തില്‍ നാലുതവണയെങ്കിലും മസ്കത്തില്‍ നിന്നും ദുബായിലേക്ക് പോകണം..  

എന്റെ മസ്കത്തിലെ അല്‍ കുവൈര്‍ വീട്ടില്‍ നിന്നും ദുബായിലെ ബര്‍ ദുബായിലേക്ക് 420 കിലോമീറ്റര്‍ ഉണ്ട്.. മസ്കത്തില്‍ നിന്നും ഒരു സുലൈമാനി കുടിച്ച് 5 മണിക്ക് പുറപ്പെട്ടാല്‍ 8 മണിക്ക് മുന്‍പേ ദുബായിലെത്താം.. അവിടുത്തെ ഓഫീസ് സമയം 8 to 1 and 4 to 7 pm  ആയതിനാല്‍ 8 മണിക്ക് മുന്‍പെ ഉദ്ദിഷ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ കാര്യം കഷ്ടമാണ്.. ഒരു കിലോമീറ്റര്‍ നീങ്ങണമെങ്കില്‍ അരമണിക്കൂര്‍ എടുക്കും.  ദുബായിലെത്തിയാല്‍ അസ്റ്റോറിയ ഹോട്ടലിലെ സ്യൂട്ട്  റൂമില്‍ ചെന്ന് ഫ്രഷ് ആയി, കോട്ടും സൂട്ടും ധരിച്ച് ബ്രീഫ് കേസുമെടുത്ത് ആദ്യം IBM  ല്‍ പോകും. 

അവിടെ നിന്നാരംഭിക്കും ബിസിനസ്സ് കോളുകള്‍..  ഒന്നരമണിയോടെ ഒരു പിസ്സയോ അഞ്ചാറ് KFC  ലഗ്ഗുകളും ഒരു ലാര്‍ജ്ജ് പെപ്സിയും അകത്താക്കി ഹോട്ടലില്‍ 4 മണി വരെ വിശ്രമിക്കും... ഇനി അഥവാ ചിക്കന്‍ ലെഗ്ഗ് കഴിക്കുന്നതിന് മുന്‍പ് ഒരു പൈന്റ് DD or AMSTEL കുടിക്കണമെന്ന് തോന്നിയാല്‍ അന്ന് ദുബായില്‍ തമ്പടിക്കും. പിറ്റേന്ന് രാവിലെ വിടും ഒമാനിലേക്ക്.. 

ചില സമയത്ത് വീക്കെന്‍ഡ് അഡ്ജസ്റ്റ് ചെയ്ത് വ്യാഴാഴ്ച എത്തും ദുബായില്‍, അപ്പോള്‍ വെള്ളിയാഴ്ച അവിടെ അടിച്ചുപൊളിക്കും.. ഞാന്‍ എന്തിനാണീ അസ്ടോറിയ ഹോട്ടലില്‍ താമസിച്ചിരുന്നത് എന്തെന്നുവെച്ചാല്‍ അന്ന് 20 ദിവസത്തെ കാശുകോടുത്താല്‍ 30 ദിവസം താമസിക്കാം അവിടെ. എന്റെ കോര്‍പ്പറേറ്റ് ഓഫീസിലില്‍ നിന്നും എന്നെപ്പോലെയുള്ള വിഐപ്പികള്‍ ആരെങ്കിക്ലും ദുബായില്‍ വന്നുകൊണ്ടിരിക്കും. അവര്‍ക്കെല്ലാം താമസം അവിടെ തന്നെ.. 

ഒമാനിലെ റക്കം വാഹദ് കമ്പനിയായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കോര്‍പ്പറേറ്റ്.. മെര്‍സീഡസ് ബെന്‍സ്, ഐബീഎം, ഹോക്കര്‍ സിഡ്ലി മുതലായ വേള്‍ഡ് ഫേമസ് ഏജന്‍സികള്‍ ഇവരുടേതായിരുന്നു.. 50 ല്‍ പരം ഡിവിഷന്‍സുകള്‍ ഉണ്ടായിരുന്നു. അതിലെ ഓഫീസ് സപ്ളൈസ് ഡിവിഷന്റെ ചീഫ് ആയിരുന്നു ഞാനെന്ന ഈ പാവം. 

ദുബായിലെ രാത്രികള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ മിക്കതും അസ്ടോറിയ ഹോട്ടലിന്റെ ചുറ്റുവട്ടത്തായിത്തന്നെ കാണും.. ഈ ഹോട്ടലിന്റെ താഴത്തെ നിലയില്‍ പുറത്തുനിന്ന് പ്രവേശനകവാടമായി pancho villa's  എന്നൊരു മെക്സിക്കന്‍ റെസ്റ്റോറണ്ട് ഉണ്ട്. എനിക്കവിടുത്തെ ഡാന്‍സിങ്ങ് ഫ്ളോറില്‍ നൃത്തമാടാന്‍ വലിയ ഇഷ്ടമായിരുന്നു. ഡ്രാഫ്റ്റ് ബീയറിന് സ്പെഷല്‍ ഫ്രീ കടി കിട്ടും. എത്ര തിന്നാലും മതിവരാത്ത ഒരു തരം ചിപ്സ്. അത് ഒരു പ്രത്യേക സോസില്‍ മുക്കിക്കടിക്കാം.. [tomato sauce blended with tabasco & hp and fresh mint flavour]  ഹാ!!! അതിന്റെ രുചി വേറെ ഒന്നുതന്നെ.... 

പബ്ബില്‍ ചെന്നയുടനെ ഒരു ഹാല്‍ഫ് പൈന്റെ ഒറ്റയടിക്ക് അകത്താക്കി നൃത്തമാടാന്‍ ഫ്ളോറില്‍ എത്തും. മുലകള്‍ പുറത്തുകാട്ടി കൂടെ ആടാനായി കാത്ത് നില്‍ക്കുന്ന പെണ്‍പടകള്‍ ഉണ്ടാകും ഫ്ളോറില്‍. അവരില്‍ ചിലരെ നമുക്ക് കൈപിടിച്ച് കൂടെ ആടാം. ചിലര്‍ ചോദിക്കും....” കേന്‍ യു ഓഫര്‍ മി എ ഡ്രിങ്ക്...?” അതിനാല്‍ പരമാവധി ചിലവ് ഒന്നോ രണ്ട്ടോ ഡ്രിങ്ക്...  ഞാന്‍ മിക്കതും അവരെ കൂട്ടാറില്ല, എന്നാലും ചിലര്‍ എന്റെ കൂടെ ആടാന്‍ വരും.. 

പിന്നെ ഈ പാഞ്ചോവിലായിലെ മറ്റൊരു ആകര്‍ഷണം അവിടുത്റ്റെഹ് ഡാന്‍സ് ഫ് ളോറിനുചുറ്റും ഒരു അയേണ്‍ ബാറുണ്ട്. അതില്‍ നിറയെ നെക്ക് ടൈസ് ഞാന്നുകിടക്കുന്നുണ്ടാകും. നമുക്കതില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരു ടൈ എടുത്ത് ധരിക്കാം, പകരമായി നാം ധരിച്ചിരുന്ന ടൈ അവിടെ കെട്ടണം. അതാണ് നിയമം.  ഞാന്‍ ഇത് ശരിക്കും മുതലാക്കും.

 ഞാനൊരു പീറ ടൈ കെട്ടി പോകും. പിന്നെ അവിടെ നിന്ന് ഡണ്‍ ഹില്‍ മുതലായ പ്രീമിയം ബ്രാഡ് സില്‍ക്ക് ടൈ എടുത്ത് കെട്ടും.. ഈ ഡാന്‍സ് ഫ് ളോറില്‍ നിന്നാണ് ഞാനാദ്യമായി സിംഗിള്‍ നോട്ട് കെട്ടിത്തുടങ്ങിയത്. നൃത്തം ചെയ്തിരുന്ന ഒരു പെണ്ണ് എന്റെ ടൈ ഒരിക്കള്‍ അഴിച്ച് സിംഗിള്‍ നോട്ട് ആക്കി. അവളോരു മെക്സിക്കന്‍ ഗേള്‍ ആയിരുന്നു..  എനിക്കൊരു ചുടുചുംബനവും സമ്മാനിച്ചു.. അമേരിക്കയില്‍ മിക്കവരും സിംഗിള്‍ നോട്ട് കെട്ടുകാരായിരുന്നു. ഈവന്‍ ഇന്‍ യൂറോപ്പ്.. 

നുരഞ്ഞ് പതഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയറിന്റെ പതകള്‍ വരുന്ന ഉപകരണം കണ്ടുപിടിച്ച മഹാനേയും നമുക്കാരാധിക്കാം..  

ചിയേര്‍സ്....!!!

Sunday, October 12, 2014

ഈശ്വരോ രക്ഷതു [ഭാഗം 2]

M E M O I R
=========
continuation of part 1
http://jp-smriti.blogspot.in/2014/09/blog-post_24.html


ഞാന്‍ ചെറുപ്പത്തില്‍ അല്ലെങ്കില്‍ ചെറുപ്പത്തിലെന്നെ സ്കൂള്‍ കുട്ട്യോള്‍ “പായേപ്പാത്തി” യെന്നാ വിളിക്കുക. അന്ന് അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം. സ്കൂള്‍ ടീച്ചറായ ചേച്ചിയുടെ വീട്ടിലായിരുന്നു ബാല്യകാലം അധികവും.. ചെറുവത്താനിയിലാണ് അമ്മ വീട്, ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതലയിലാണ് ചേച്ചി പഠിപ്പിക്കാന്‍ പോയിരുന്നതും ഞാന്‍ പഠിച്ചതും ആയ സ്കൂള്‍. ഞാനവിടെ 4 1/2 ക് ളാസ്സ് വരെ പഠിച്ചു. പിന്നെ ഫസ്റ്റ് ഫോമില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. സിക്സ്ത്ത് പാസ്സായതിനുശേഷം ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് ചേക്കേറി. 

സന്ധ്യയാകുമ്പോളേക്കും ഉണ്ണി ഉറക്കം തൂങ്ങിത്തുടങ്ങും. സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പി കുടികഴിഞ്ഞ് കരുവാന്മാരുടെ പറമ്പിലേക്ക് തലപ്പന്തുകളിക്കാനും മറ്റുമായി ഓടും.. അഞ്ചരമണിക്ക് കയ്യുണ്യാദി എണ്ണ തേച്ച് കിണറ്റിന്‍ കരയില്‍ നിന്ന് കുളിക്കും. കുളി കഴിഞ്ഞ് വടക്കോറത്ത് ഇരിക്കും. ഉറക്കം തൂങ്ങുന്ന ഉണ്ണിയെ നാണിയമ്മായി എന്ന അമ്മൂമ കോരിയെടുത്ത്, ഭസ്മക്കുറി തൊടുവിച്ച് നാമം ചൊല്ലാന്‍ പൂമുഖത്ത് കൊണ്ടുപോയി ഇരുത്തും.. അത് കഴിഞ്ഞ് ചുടുചോറും മീന്‍ കൂട്ടാനും കൊടുക്കും.. അവിടെയും ഉണ്ണി തൂങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ അമ്മൂമ ഉരുള ഉരുട്ടി മീന്‍ കൂട്ടാനില്‍ തൊട്ട് ഉണ്ണിയുടെ വായില്‍ വെച്ചുകൊടുക്കും.. ഒന്നോ രണ്ടോ മീന്‍ കഷണങ്ങള്‍ മുള്ള് നീക്കി അവന് കൊടുക്കും.. അത് കഴിഞ്ഞ് വടക്കേ ഉമ്മറത്ത് വെച്ചിട്ടുള്ള കിണ്ടിയില്‍ നിന്നും വായും മുഖവും കഴുകിച്ച് അമ്മൂമ കിടക്കുന്ന കട്ടിലില്‍ കൊണ്ട് കിടത്തി ഉറക്കും... ഉണ്ണി ഉറങ്ങിയെന്ന് ഉറപ്പായാല്‍ അവനെ എടുത്ത് ഗോവണിയുടെ താഴെ ഒരു പായ വിരിച്ച് അതില്‍ കിടത്തും. നേരം വെളുക്കുമ്പോളെക്കും ഉണ്ണി പായയെല്ലാം പാത്തി കൊളമാക്കിയിട്ടുണ്ടാകും. അങ്ങിനെയാണ് ഉണ്ണിക്ക് “പായേപ്പാത്തി” എന്ന പേര് കിട്ടിയത്. 

പെറ്റമ്മയെ ചേച്ചിയെന്നും, അമ്മൂമയെ അമ്മയെന്നും, അമ്മയുടെ അച്ചനെ അച്ചനെന്നും, അമ്മാവന്മാരെ ഏട്ടേനെന്നും ഒക്കെയാണ് കുറുമ്പന്‍ ഉണ്ണിയെന്ന ഞാന്‍ വിളിച്ചുപോരുന്നത്. അതിന്റെ  പിന്നിലൊരു കഥയുണ്ട്. ഞാന്‍ പലയിടത്തായി അത് എഴുതിയിട്ടുണ്ട്. എന്നാലും പുതിയ വായനക്കാര്‍ക്കായി വീണ്ടും എഴുതാം.. എന്റെ ഇളയ അമ്മാമന്‍ മുത്തു എന്നെക്കാളും നാലോ അഞ്ചോ വയസ്സ് മുതിര്‍ന്നയാളായിരുന്നു.  അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാനും അങ്ങിനെ വിളിച്ചത്.. മുത്തുവും മറ്റു അമ്മാമന്മാരും ചേച്ചിയും ആ കുടുംബത്തില്‍ ശേഷിച്ചവരെല്ലാം ഇപ്പോള്‍ പരലോകത്താണ്.  

എനിക്ക് വയസ്സിപ്പോള്‍ 67. രണ്ടാമത്തെ തവണയാണിപ്പോള്‍ റോഡപകടം.. 1993 മുതല്‍ 2008 വരെ ഒരു കൈനറ്റിക്ക് ഹോണ്ട ഹെല്‍മറ്റില്ലാതെ ഓടിച്ചു.. ഒരപകടവും ഉണ്ടായില്ല..  2012 ല്‍ ഞാനൊരു മഹീന്ദ്ര ഡ്യൂറോ വാങ്ങി. അധികം നാള്‍ കഴിയും മുന്‍പേ ഒരു ഓട്ടോ എന്നെ ഇടിച്ച്, തോളെല്ല് തകര്‍ക്ക് 2 മാസം കിടപ്പിലായിരുന്നു.. അത് കഴിഞ്ഞ് 2 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടുമിതാ മറ്റൊരു ഓട്ടോ വന്ന് എന്നെ വീണ്ടും ഇടിച്ചിട്ടു.. ദൈവാധീനമെന്ന് പറയട്ടെ എല്ലുകൊളൊന്നും ഒടിഞ്ഞില്ല, പക്ഷെ ദേഹമാസകലം ചതഞ്ഞ് വല്ലാത്തൊരു അവസ്ഥയിലാണ്.. വലതുകയ്യിന്റെ റിസ്റ്റും എല്‍ബോയും നീരുവന്നു. വേദനയും. നടുവിന് ഒരു ബലക്ഷയം പോലെ. സ്വതന്ത്രമായി നടക്കാം, പക്ഷെ ഇരിക്കുവാനും, കിടന്നെണീക്കാനും പരസഹായം വേണമെന്ന സ്ഥിതി.. വീട്ടില്‍ ഭാര്യയും മരുമകളും ഒക്കെ ഉണ്ടെങ്കിലും അവരൊന്നും സഹായിക്കുന്നില്ല. 

ഭാരയുടെ രണ്ട് കയ്യുകളും തരിപ്പുവന്ന്  സര്‍ജ്ജറി കഴിഞ്ഞ് അവളൊരു രോഗിയാണ്. മരുമകള്‍ ആരോഗ്യവതിയാണ്. എന്നെ  പായയില്‍ നിന്നെണീപ്പിക്കാന്‍ മാത്രമായിട്ട് ഒരു ഹോം നഴ്സിനെ വെക്കുക എന്നുപറഞ്ഞാല്‍ ഉചിതമായി തോന്നുന്നില്ല.. വീട്ടിലുള്ളവര്‍ എല്ലാം കണ്ടറിഞ്ഞ് ചെയ്യേണ്ടേ...??!!! എല്ലാം അനുഭവിക്കാനായിരിക്കും യോഗം.. 

എന്റെ പെണ്ണിന് പാറുകുട്ടിയെ ഇഷ്ടമില്ല. അല്ലെങ്കില്‍ എന്റെ വയ്യായ മാറുവരെ അവള്‍ ഇവിടെ വന്ന് താമസിച്ചേനേ... എനിക്ക് വിളിക്കുമ്പം അരികില്‍ വരാന്‍ ഒരു സെക്രട്ടറി പോലൊരു പെണ്ണിനെയോ പെണ്‍കുട്ടിയേയോ വേണം ഈ അവസ്ഥയില്‍.. ഇവിടെ ചുറ്റുപാടും വീടുകള്‍ കുറവ്.. കാല്‍ കിലോമീറ്റര്‍ അകലെയാണെങ്കില്‍ ഒരു ഹൌസിങ്ങ് കോളനിയില്‍ ഞാനറിയാവുന്ന ഇരുപതില്‍ താഴെയുള്ള വീടുകളുണ്ട്. അവിടെ രാജീവ് & പ്രമീള ദമ്പതികള്‍ എനിക്ക് പ്രിയപ്പെട്ടവരാണ്. അതുപോലെ രതീഷും കുടുംബവും, അജിയും, ബല്‍ റാമും, പിന്നെ എന്നും അമ്പലത്തില്‍ ദീപാരാധനക്ക് കാണുന്ന മോളിച്ചേച്ചിയും, സരസ്വതി, പ്രേമ, മീര മുതലായ ചേച്ചീമാരും, ഇന്ദിര & പത്മജ ടീച്ചറും, വത്സല ആന്റിയും. പക്ഷെ അവര്‍ക്കൊന്നും എന്നെ സഹായിക്കാനാകില്ലല്ലോ. ഓടിവരാനുള്ള അകലത്തിലല്ല അവര്‍.. 

എനിക്ക് ആ കോളനിയില്‍ ഒരു വീട് കെട്ടണമെന്ന മോഹം ഉണ്ട്. എന്റെ വീടിന് ചുറ്റുമായി 4 വീടുകളേ ഉള്ളൂ. അതില്‍ ഡോക്ടര്‍മാര്‍ പോലെയുള്ള പ്രൊഫഷണത്സാണ്. സദാ സമയം പ്രാക്ടീസും മറ്റുമായി ബിസി. പിന്നെ അവരുടെ ഭാര്യാശ്രീമാര്‍ എന്റെ പെണ്ണിനെപ്പോലെ രോഗികളും. അതിനാല്‍ എനിക്ക് സഹായഹസ്തമായിക് ആരുമില്ല.  രണ്ട് അപകടങ്ങളും വിലയിരുത്തിയാല്‍ ഞാന്‍ മരിക്കാഞ്ഞത് തലനാരിഴക്കാണ്.. ഏറ്റവും കൂടുതല്‍ ബസ്സ് റൂട്ടുകള്‍ ഉള്ള റോഡുകളിലായിരുന്നു അപകടം.  രണ്ടാമത്തെത് ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള കാസിനോ ഹോട്ടലിന്റെ മുന്‍പില്‍. അതില്‍ കൂടി ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് മിനിട്ടില്‍ 10 ബസ്സുകള്‍ വീതം പോകുന്ന റൂട്ടാണ്. ഞാന്‍ വണ്ടി ഇടിച്ച് റോഡില്‍ രണ്ടുമൂന്നുമിനിട്ട് മലര്‍ന്ന് കിടന്നു മൃതപ്രാണനനായി. ആ സമയം ഒരൊറ്റ ബസ്സുപോലും വന്നില്ല. വന്നിരുന്നെങ്കില്‍ എന്റെ ദേഹത്തുകൂടി കയറുമായിരുന്നു.. 

അച്ചന്‍ തേവര്‍ സഹായിച്ചു. ഞാന്‍ ആ കിടപ്പില്‍ കിടന്ന് എന്റെ ഇഷ്ടദേവനായ ശിവഭഗവനായ അച്ചന്‍ തേവരോട് പറഞ്ഞു, “എനിക്ക് എണീറ്റ നടക്കാനുള്ള ആരോഗ്യം തരേണമേ തേവരേ...“ അതുപോലെ എനിക്ക് എണീറ്റ് നടക്കാം. എനിക്ക് കോണ്‍സ്റ്റിപ്പേഷനുണ്ട്. അത്താഴത്തിനുശേഷം പഴം കഴിച്ചില്ലെങ്കില്‍ പ്രശ്നമാണ്.. ഇന്നെലെ വീട്ടുകാരിയോടും മരുമകളോടും എനിക്ക് പഴം വാങ്ങണം എന്നുപറഞ്ഞപ്പോള്‍ വീട്ടുകാരി പറഞ്ഞു...” നടന്നുപോയി വാങ്ങിക്കോളൂ... ആരോഗ്യക്കുറവൊന്നും ഇല്ലല്ലോ...?ആ പണ്ടാരത്തിന്നറിയില്ല എന്റെ ഈ അവസ്ഥയില്‍ റോഡ് മുറിച്ചുകടക്കുവാനും മറ്റുമുള്ള വേദന...”

[this will b continued]