MEMOIR
ഞാനൊരു “കുടിയന്” എന്ന് മുദ്രകുത്താന്‍ മാത്രമുള്ള കുടിയനല്ല.. എന്നാലും ബീയര്‍ കുടിക്കുക എന്നത് എനിക്കൊരു ഇഷ്ടവിനോദമായിരുന്നു, ഇപ്പോഴും. പണ്ടത്തെ അത്ര കുടി ഇപ്പോഴില്ല, എന്നാലും ഇടക്കിടക്ക് ഉണ്ടാകും.. 1973 ലാണ് കുടിയുടെ പൂരം ഉടലെടുത്തത്.. IBM ചാനല്‍ പാര്‍ട്ടണര്‍ ആയിരുന്ന ഒരു സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്ങ് അധിപനായിരുന്നു ഞാന്‍ 25 വര്‍ഷം..
ലോകമെങ്ങും കറങ്ങുക, വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസമുള്ള ജര്‍മ്മന്‍ ജീവിതം, എന്നിവയൊക്കെ എന്നിലെ കുടിയനെ വളര്‍ത്തി വലുതാക്കി.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. അവിടെ കുടിവെള്ളത്തിന് വിലക്കൂടുതലാണ്, പകരം ബീയറിനും ആപ്പിള്‍ ജ്യൂസിനും താരതമ്യേന വിലക്കുറവ്. Appolinaaris എന്ന പേരില്‍ പച്ച ഗ്ലാസ്സ് ബോട്ടിലില്‍ ലഭിക്കുന്ന ഗ്യാസ് ഉള്ളതും ഇല്ലാത്തതുമായ മിനറല്‍ വാട്ടര്‍ ആണ് അവിടെ ലഭിക്കുന്ന കുടി വെള്ളം... അപൂര്‍വ്വം ഷോപ്പുകളില്‍ Periere എന്ന ബ്രാന്‍ഡിലുള്ള ഫ്രഞ്ച് മിനറല്‍ വാട്ടറും ലഭിക്കും. അതൊക്കെ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ ആണ്..
നമ്മുടെ നാട്ടില്‍ ഭാരതത്തില്‍ കുപ്പികളില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് എന്റെ അറിവ്. ഇവിടെ ലഭിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വെറും വെള്ളം ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്... ഗള്‍ഫുനാടുകളിള്‍ ഒമാനിലും ദുബായിലും ശരിക്കുള്ള മിനറല്‍ വാട്ടര്‍ ലഭ്യമാണ്... എഴുതുമ്പോള്‍ വഴി വിട്ട് മറ്റെങ്ങോട്ടോ പോകുന്നത് എന്റെ ഒരു സ്വഭാവമാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുക.
ഞാന്‍ മസ്കത്തിലും ദുബായിലും ഫ്രാങ്കഫര്‍ട്ടിലുമായി 25 കൊല്ലം ജീവിതം അടിച്ചുപൊളിച്ചു.. ആദ്യമായി ചൂതുകളിച്ചത് ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ എന്ന കൊച്ചു നഗരത്തിലായിരുന്നു. ചൂതുകളീ കേന്ദ്രം ഗവണ്മെണ്ട് അംഗീകൃതമായിരുന്നു.. അവിടെ നിന്ന് ഏട്ടിയെമ്മില്‍ നിന്നോ ബേങ്കില്‍ നിന്നോ പണം പിന് വലിച്ച് ചൂതുകളിച്ചതിന് ശേഷമുള്ള തുക അവിടെ തന്നെ നിക്ഷേപിച്ച് നിര്‍ഭയനായി തിരിച്ച് വീട്ടിലെത്താം.. നല്ല പബ്ബും, റെസ്റ്റോറന്റും, കോണ്ടം വരെ ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനുകളും ഒക്കെ അന്നത്തെ കാലത്തും യൂറോപ്പിലെവിടേയും സജീവം..
ഞാനീ പറയുന്ന കഥ ഏതാണ്ട് 1975-1995 കാലഘട്ടത്തിലേതാണ്. അവിടെ ലൈസന്‍സ്ഡ് വേശ്യാലയവും ഉണ്ട്.. വേശ്യകളുടെ ആരോഗ്യ ലൈസന്‍സുകളും മറ്റും വളരെ സുതാര്യമാണ്.. ഞാന്‍ സാധാരണ ജര്‍മ്മനിയില്‍ താമസിക്കാറ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പ്പോര്‍ട്ടിന്നടുത്ത ഷെറാട്ടണ്‍ ഹോട്ടലിലോ വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലോ, റോസയിലോ ഒക്കെ ആയിരിക്കും. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി 24 മണിക്കൂറും സജീവമാണ്, ഉറങ്ങാത്ത നഗരം എന്നുവിശേഷിപ്പിക്കാം. എനിക്ക് അവിടുത്തെ ജീവിതം ഇഷ്ടമില്ലായിരുന്നു. പകരം വീസ് ബാഡനായിരുന്നു എന്റെ താവളം..
അവിടുത്തെ ഹോട്ടല്‍ ക്ലീയിലെ ഒരു പബ്ബിലെ ചീഫ് ബാര്‍ ടെന്‍ഡറുമായി ഞാന്‍ ചങ്ങാത്തം ഉണ്ടാക്കി. അയാള്‍ ഒരു ഇറ്റലിക്കാരനായിരുന്നു... ഞങ്ങള്‍ മിക്ക ദിവസവും രാത്രി 8 മണിക്ക് പബ്ബില്‍ കണ്ടുമുട്ടും, ഞങ്ങളുടെ സംസാരവിഷയം മിക്കപ്പോളും കാബെറെ ഡാന്‍സും, നൈറ്റ് ക്ലബ്ബ് ലൈഫും, ചില്ലറ സെക്സ് ലൈഫും ഒക്കെയായിരുന്നു..
ഞാനൊരിക്കല്‍ അയാളുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു തിങ്കളാഴ്ചയൊഴിച്ച് ഏതുദിവസമായാലും വിരോധമില്ലായെന്ന് പറഞ്ഞു. എനിക്കാണെങ്കില്‍ ഞായറാഴ്ച മാത്രമായിരുന്നു അവധി.. അങ്ങിനെ ഞാനൊരു തിങ്കളാഴ്ച അവന്റെ വീട്ടിലെത്തി. അവന്റെ പെണ്ണിനെ കാണാനും കൂടിയാണ് ഞാനവിടെ ചെന്നത്.. വീട്ടില്‍ അവനെന്നെ സല്ക്കരിച്ചിരുത്തി. ഞാന്‍ പബ്ബില്‍ കഴിക്കുന്ന അതേ ബ്രാന്‍ഡ് ബീയര്‍ എനിക്ക് പകര്‍ന്നുതന്നു..
കുറേ കഴിഞ്ഞിട്ടും അവന്റെ പെണ്ണിനെ കാണാതെ ഞാന്‍ തിരക്കുകൂടി. അപ്പോള്‍ അവന് പറഞ്ഞു, എല്ലാ തിങ്കളാഴ്ചയും അവള് അവളുടെ ബോയ് ഫ്രണ്ടിനെ കാണാന്‍ പോകുമെന്ന്.. എനിക്കത് കേട്ട് ചിരിവന്നു.. അപ്പോള്‍ അവന് പറയുകയാണ് ആഴ്ചയിലൊരിക്കല്‍ അവനും പോകുമത്രെ അവന്റെ ഗേള്‍ ഫ്രണ്ടിനെ കാണാന്‍...
ഞാന്‍ ജര്‍മ്മനിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഒരു “എവീസ്” റെന്‍ഡ് എ കാര്‍ - ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും എന്റെ ജര്‍മ്മന്‍ സുഹൃത്ത് മിസ്റ്റര്‍ ഹോള്‍ട്ട്സ് കാത്താന്‍.. അപൂര്‍വ്വം ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മാനുഫേക്ചറിങ്ങ് യൂണിറ്റില്‍ നിന്ന് ഒരു അടിപോളി ഗേളിനെ എന്റെ കൂടെ വിടും
എന്നെ ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് കേരളത്തിലെ ബാറുകള്‍ പൂട്ടിയതിനാലാണ്. എന്റെ വീട്ടിനുചുറ്റും 6 ത്രീസ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. എല്ലാം 100 മീറ്റര്‍ ചുറ്റളവില്‍. എനിക്ക് ബാര്‍ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ കുടിക്കാന്‍ വളരെ ഇഷ്ടമായിരുന്നു.. വീട്ടില്‍ എപ്പോഴും 5 കുപ്പി ചില്‍ഡ് ബീയര്‍ ഉണ്ടാകുമെങ്കിലും വല്ലപ്പോഴും ബാറിലിരുന്ന് കഴിക്കുക എന്നത് എന്റെ ഒരു ഇഷ്ടവിനോദമായിരുന്നു. കേരളത്തില്‍ പബ്ബ് ഇല്ലന്നെണാണ് എന്റെ അറിവ്, തൃശ്ശൂരില്‍ തീര്‍ത്തും ഇല്ല.