MEMOIR
ഞാന്‍ സാധാരണ ജിമെയില്‍ പെട്ടി തുടക്കാറില്ല, അണ്‍ലെസ്സ് സംവണ്‍ ഫോണ്‍ & ടെല്‍ മി.... രണ്ട് മൂന്നുദിവസം മുന്‍പ് ഞാന്‍ ആരും പറയാതെ ജീമേയില്‍ പെട്ടി തുറന്നപ്പോള്‍ വില്ല പ്രോജക്റ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഒരു ഓഫര്‍ വന്നുകിടക്കുന്നു.
കുറേ നാളായി പാറുകുട്ടി പറയുന്നു അവള്‍ക്ക് തൃശ്ശൂര്‍ സിറ്റിയില്‍ ഒരു കൊച്ചുവീട് വേണമെന്ന്. ശോഭ സിറ്റിയില്‍ ഒരു ഫ്ലാറ്റ് ഞാന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നു, മനസ്സില്ലാ മനസ്സോടെ ഓക്കെ എന്നുപറഞ്ഞിരുന്നതാണ്, പിന്നെ വേണ്ടയെന്ന് പറഞ്ഞു. കാരണം അവിടെ പല കെട്ടിടത്തിലും ആളുകളില്ലാത്തതും പിന്ന് ഗേറ്റില്‍ നിന്ന് കുറേ നടക്കേണ്ടതും ഒക്കെ ആയിരുന്നു കാരണം... അതൊക്കെ ചുമ്മാ പറഞ്ഞതാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി..
ഞാന്‍ ഒരു പുതിയ ഓട്ടോമേറ്റിക്ക് കാര്‍ വാങ്ങിയപ്പോള്‍ അവള്‍ക്ക് എന്റെ പഴയ കാറ് കൊടുത്തിരുന്നു... ആ അതൊക്കെ പോട്ടെ.. ഈ പരസ്യപ്രകാരം ശോഭാ സിറ്റിക്കടുത്ത് തന്നെ ഒരു പുതിയ വില്ല കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി... തന്നെയുമല്ല വില്ലയാകുമ്പോള്‍ നമ്മുടെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത് സ്വപ്നസാക്ഷാത്കാരം നേടാമല്ലോ..
എന്റെ ഒമാനിലുള്ള വീട്ടില്‍ നിന്ന് നേരെ കടലിലേക്ക് നീന്തിപ്പോയി അവിടെ നിന്നും മുങ്ങിക്കപ്പലില്‍ പോകാമെന്നൊക്കെ ഞാന്‍ അവളോട് വീമ്പിളക്കിയിരുന്നു.. അപ്പോള്‍ അവള് പറയുകയാണ് പുഴക്കലിലെ വില്ല പണിയുമ്പോള്‍ അതിന്റെ മുകളില്‍ ഒരു ഹെലിപേഡ് സംവിധാനം ഉണ്ടാക്കാന്‍... ഞാന്‍ ഓക്കെ പറഞ്ഞു... അവളുടെ കാനഡയിലെ വീട് വിറ്റാല്‍ ഹെലിപ്പേഡല്ല സബ്മറൈന് ബര്‍ത്ത് പോലും പണിയാം... പക്ഷെ അതൊന്നും നമ്മുടെ നാട്ടില്‍ പറ്റില്ല, പക്ഷെ സ്വപ്നം കാണാമല്ലോ....
ഏതായാലും ജീമെയില് നോക്കി ഞാന്‍ വില്ലകളുടെ എലിവേഷനും മറ്റും വീക്ഷിച്ചു.. പുഴക്കലിലെ കൂടാതെ അമല ഏരിയായിലും വേറെ പ്രോജക്റ്റ് ഉണ്ടായിരുന്നു... എന്നെ പ്രോജക്റ്റുകളെല്ലാം കൊണ്ട് പോയിക്കാണിക്കാമെന്ന് പറഞ്ഞു.. ഞാന്‍ സാധാരണ റിയല്‍ എസ്റ്റേറ്റ്കാരുടെ വാഹനത്തില്‍ പോകാറില്ല, പക്ഷെ അന്ന് എന്റെ പുതിയ കാറിന്റെ ഫസ്റ്റ് സര്‍വ്വീസ് ഡേ ആയിരുന്നതിനാലും ഈ രണ്ട് വില്ലാ പ്രോജക്റ്റുമാര്‍ ഈ നാട്ടിലെ പ്രഗത്ഭ ബിസിനസ്സുകാരും ആയതിനാല്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്നെ കൊണ്ട്പോകാന്‍ മോഡേണ്‍ കാറുകളായ മെര്‍സീഡിസ്, ബി എം ഡബ്ലിയു മുതലായ വാഹനങ്ങളില്‍ വരുമെന്ന്..
എന്തിനുപറേണൂ അരമണിക്കൂറിന്നുള്ളില്‍ എന്നോട് സംസാരിച്ച പെണ്‍കുട്ടി എന്നെ കൊണ്ട് പോകാന്‍ വാഹനവുമായെത്തി. എന്റെ പ്രതീക്ഷക്കെ വിപരീതമായി ഒരു മഹീന്ദ്ര ടാക്സിക്കാറിലായിരുന്നു അവള് വന്നത്.. ഞാന്‍ സാധാരണ ടാക്സിക്കാറില്‍ കയറാറില്ല,
പക്ഷെ എന്നെ കൂട്ടിക്കൊണ്ട് വരാന്‍ വന്ന പെണ്‍കുട്ടി വളരെ നല്ല ഒരു സെയിത്സ് എക്സിക്ക്യുട്ടീവായിരുന്നു.... വളരെ നല്ല പരിചരണം... ആ സ്ഥാപനത്തിന് അഭിമാനിക്കാം ഈ സ്ന്ദരിക്കുട്ടിയുടെ സേവനം... നല്ല ടെലിഫോണ്‍ ഫോളോ അപ്പ്, നല്ല സംഭാഷണം എല്ലാം കൊണ്ടും വളരെ തിരക്കുള്ള എന്ന അവര്‍ക്ക് കൂട്ടിക്കൊണ്ട് പോകാനും സൈറ്റ് കാണിക്കാനും സാധിച്ചു..
നാം വീട് വാങ്ങുമോ ഇല്ലയോ എന്ന് വേറെ വിഷയം.... ഈ സുന്ദരിക്കുട്ടിയുടെ മിടുക്കാണ് ഈ സ്ഥാപനത്തിന്റെ വിജയം... ഞാന്‍ അമല സൈറ്റില്‍ വെച്ചുതന്നെ ഒരു അഡ്വാന്‍സ് ചെക്ക് കൊടുത്താലോ എന്നുകൂടി ആലോചിച്ചു... പിന്നീട് കരുതി - ഇനി അത് പാറുകുട്ടിക്ക് ഇഷ്ടമായില്ലെങ്കിലോ...?! അതുപോലെ തന്നെ സംഭവിച്ചു പാറുകുട്ടിക്ക് ഇഷ്ടമായില്ല. കാരണം വിലങ്ങന്‍ കുന്നിലേക്ക് പോകുന്ന കയറ്റവും ഈ പ്രോജക്റ്റിലെ സ്ലോപ്പുകളും അവള്‍ക്ക് പറ്റില്ല..
പുഴക്കലിലെ ചുരം പോലെയുള്ള കയറ്റവും ഹെയര്‍ പിന് വളവും പറ്റുന്നതല്ല, എനിക്ക് പുഴക്കലിലെ ഒരു പ്ലോട്ട് വാങ്ങണമെന്നുണ്ടായിരുന്നു.. പക്ഷെ എന്റെ ഈവനിങ്ങ് ക്ലബ്ബ് പ്രോഗ്രാംസ് എല്ലാം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ മിക്കതും നാലുകാലിലായിരിക്കും തന്നെയുമല്ല എന്റെ കണ്ണുകളുടെ വോള്‍ട്ടേജ് ഇപ്പോള്‍ വളരെ ഡിം ആണ്. അപ്പോള്‍ ഈ കയറ്റവും ഇറക്കവും എല്ലാം ഒരു വിഷയം ആകും. അതിനാല്‍ എനിക്കോ പാറുകുട്ടിക്കോ അത് പറ്റില്ല..
പക്ഷെ പുഴക്കലിലെ പ്ലോട്ട് ഞാന്‍ അഡ്വാന്‍സ് കൊടുത്ത് ബ്ലോക്ക് ചെയ്ത് എന്റെ ഒമാന്‍ കസ്റ്റമേര്‍സിന് കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്... പക്ഷെ അവിടെ ഒരു വിഷയമുണ്ട് ഒരു പ്ലോട്ടില്‍, അത് ഇവിടെ എഴുതാന്‍ പറ്റില്ല.. എന്റെ കൂട്ടുകാരില്‍ ആരെങ്കിലും അവിടെ ഒരു പ്ലോട്ട് എടുത്താല്‍ എനിക്കവിടെ പോകാമല്ലോ, ഒരു വീക്കെന്‍ഡ് എന്നപോലെ... അത് ഒരുപക്ഷെ നടന്നെക്കാം...
എനിക്ക് ശോഭാസിറ്റിയില്‍ ഒരു ഫ്ലാറ്റ് വാങ്ങിക്കണമെന്ന മോഹം 3 കൊല്ല്ലം മുന്‍പ് ഉണ്ടായിരുന്നു.. എല്ലാം ശരിയായപ്പോല്‍ എന്റെ പെണ്ണ് പറഞ്ഞു അവള്‍ക്ക് ഇപ്പോളുള്ള വീട് വിടാന്‍ താല്പര്യമില്ലെന്ന്. തന്നെയുമല്ല അവള് 20 കൊല്ലം ഗള്‍ഫില്‍ ഫ്ലാറ്റ് ജീവിതം ആയിരുന്നു.. അവള്‍ക്ക് കാലത്തെണീറ്റ് മുറ്റത്തെല്ലാം നടന്ന്, അടുക്കളത്തോട്ടത്തിലെ പച്ചക്കറികളോടെ സല്ലപിക്കാനും തെങ്ങിനേയും മാവിനേയും തലോടാനു ഒക്കെ ഇപ്പോഴത്തെ വീട് തന്നെയാണിഷ്ടം..
എന്റെ വീട്ടിലെ മരങ്ങളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കശുമാവിനോടാണ്. എനിക്ക് അണ്ടിപ്പരിപ്പ് അലര്‍ജിയാണ്. ഒരു കശുമാവില്‍ നിന്നും പ്രതിവര്‍ഷം 400 കിലോ അണ്ടി കിട്ടും, അത് ഒരു റെക്കോര്‍ഡ് ആണ്. പക്ഷെ അവള് പറയുന്നു അതിന്റെ കശുമാങ്ങക്ക് മധുരം ഇല്ലെന്ന്. കാണാന്‍ വളരെ ചന്തമുള്ളതാണ് ആ മാങ്ങ. മഞ്ഞനിറമുള്ള സുന്ദരിയാണ്. എന്റെ വീട്ടില്‍ വേനക്കാലത്ത് വരുന്നവരെല്ലാം ആ കശുമാവില്‍ നിന്ന് മാങ്ങ പൊട്ടിച്ച കഴിക്കും...
ഒരു അതിശയമുണ്ടായി ഇക്കൊല്ലം... രണ്ടാഴ്ചമുന്പ് ചില്ലറ മരാമത്ത് പണിയുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഒരു പയ്യന്‍സ് എപ്പോഴും ഈ കശുമാങ്ങ പൊട്ടിച്ച് കഴിക്കും.. ഒരു ദിവസം എന്നോട് പറഞ്ഞു...”ഇത്രയും മധുരമുള്ളതും രുചിയുള്ളതുമായ കശുമാങ്ങ കഴിച്ചിട്ടില്ലെന്ന്...” എനിക്ക് വിശ്വാസമായില്ല, ഞാന്‍ ഈ മാങ്ങ ജീവിതത്തില്‍ ഒരിക്കലേ രുചിച്ചിട്ടുള്ളൂ....അപ്പോള്‍ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും മാങ്ങയുടെ ഭൂരിഭാഗവും എന്റെ പെണ്ണ് തിന്നുതീര്‍ത്തുവെന്ന പറയാം. അവള് കാലത്ത് മാങ്ങയെല്ലം പെറുക്കി നാലാക്കി നുറുക്കി ഒരു പാത്രത്തില്‍ ഇട്ട് വെക്കും എന്നിട്ട് പലപ്പോഴായി സാപ്പിടും, ചിലപ്പോള്‍ അച്ചാറ് ഇടും, സൊര്‍ക്ക ഉണ്ടാക്കും..
ഈ ചെറുക്കന് ഇത് പറഞ്ഞതോടെ ഞാന്‍ മാവില്‍ കയറി നാലുമാങ്ങ പൊട്ടിച്ച് അവിടെ ഒരു മരക്കൊമ്പില്‍ ഇരുന്ന് ഒരു സെല്‍ഫി എടുത്തു.... അപ്പോളേക്കും ലണ്ടനില്‍ നിന്നും സ്മിത വിളിച്ചു.. അങ്ങിനെ മറക്കൊമ്പില്‍ ഇരുന്ന് ഏതാണ്ട് പത്ത് മാങ്ങ കഴിച്ചു.. ഞാന്‍ മരക്കൊമ്പില്‍ ഇരുന്ന് മാങ്ങ പൊട്ടിച്ച് കഴിക്കുന്നതിന്നിടയില്‍ എന്റെ ചെറുപ്പകാലം ഓര്‍ത്തു..
എന്റെ കളിക്കൂട്ടുകാരന് ഗംഗുവും അവന്റെ പെങ്ങളും കൂടി കശുമാവിന് ചുവട്ടിലിരുന്ന് കളിക്കുന്നതും ചിലപ്പോള്‍ തൂറാന്‍ മാവില്‍ കയറുന്നതും അവിടെ മരക്കൊമ്പിലിരുന്ന് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതുമെല്ലാം... എനിക്ക് അതൊക്കെ ആലോചിച്ച് ചിരി വന്നു... എനിക്ക് അതൊക്കെ ഒന്ന് അയവിറക്കണമെന്ന് തോന്നി...
ഞാന്‍ ആദ്യം എന്റെ പേന്റ് ഊരി മരക്കൊമ്പില്‍ തൂക്കി... കുറച്ച് കൂടി താഴെയുള്ള കൊമ്പില്‍ വന്നിരുന്നു... ഷെട്ടി ഊരി കുറച്ച് ഒരു കൊമ്പില്‍ ഇരുന്നു... സെല്‍ഫ് എടുത്തില്ല അതിനാല്‍ മൂത്രവിസര്‍ജ്ജനം മാത്രം നടത്താന്‍ പരിപാടി ഇട്ടു. ഷട്ടി തിരികെ കയറ്റി അവിടെ നിന്ന് താഴത്തേക്ക് പാത്തിയതും മുറ്റത്ത് എന്റെ പെണ്ണ് മാങ്ങ പെറുക്കാന്‍ വന്നു.. അവളുടെ തലയിലേക്കായിരുന്നു ഞാന്‍ സ്പ്രേ ചെയ്തത്...
അവള്‍ക്കൊന്നും തോന്നിയില്ല, അപ്പുറത്ത് വിറക് അടുക്കിവെക്കുന്ന ജാനുവിനോട് പറയുന്നത് കേട്ടു... “എടീ വേഗം കൊതുമ്പും അരുപ്പാക്കുടിയും കെട്ടിയടുക്കി വിറകുപുരയിലോക്കോടിക്കോ... വേനല്‍ മഴ ചാറുന്നുണ്ട്... എനിക്ക് മാവിന് കൊമ്പിലിരുന്ന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ വീണ്ടും ഷെട്ടിയൂരി വായില്‍ തിരുകി മുകളിലേ കൊമ്പില്‍ കയറി ട്രൌസര്‍ ഇട്ട് പുരപ്പുറത്തേക്കിറങ്ങി പോര്‍ച്ചിന്റെ മുകളില്‍ ഇരുന്നു...
ചുട്ടുപഴുത്ത ടറസ്സിലിരുന്ന് എന്റെ കുണ്ടി പൊള്ളി, ബാക്കിയുള്ള ചിരി അവിടെ ഇരുന്ന് കഴിച്ചു. താഴത്തേക്കിറങ്ങാന്‍ നിവൃത്തിയില്ലല്ലോ എന്റെ പെണ്ണ് മാവിന് ചുവട്ടില്‍ തന്നെ നില്‍ക്കുകയാണ്. അവള് എപ്പോഴും സെറ്റുമുണ്ടിലായിരിക്കും.. മേല്‍ മുണ്ടിന്റെ ഒരറ്റം കൊണ്ട് തലമറച്ച് മാങ്ങ വീഴുന്നതും നോക്കി നില്‍ക്കുകയായിരുന്നു.
നല്ല കാലം അവള് മേല്‍പ്പോട്ടേക്ക് നോക്കിയില്ല....
[ കുറച്ചും കൂടിയെഴുതാനുണ്ട് മുഴുവനാക്കാന്‍ - പിന്നീട് വരാം ഈ വഴിക്ക് ]
ഞാന്‍ ഒരു പുതിയ ഓട്ടോമേറ്റിക്ക് കാര്‍ വാങ്ങിയപ്പോള്‍ അവള്‍ക്ക് എന്റെ പഴയ കാറ് കൊടുത്തിരുന്നു... ആ അതൊക്കെ പോട്ടെ..
ReplyDeleteഈ പരസ്യപ്രകാരം ശോഭാ സിറ്റിക്കടുത്ത് തന്നെ ഒരു പുതിയ വില്ല കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി... തന്നെയുമല്ല വില്ലയാകുമ്പോള്‍ നമ്മുടെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത് സ്വപ്നസാക്ഷാത്കാരം നേടാമല്ലോ..
എന്റെ ഒമാനിലുള്ള വീട്ടില്‍ നിന്ന് നേരെ കടലിലേക്ക് നീന്തിപ്പോയി അവിടെ നിന്നും മുങ്ങിക്കപ്പലില്‍ പോകാമെന്നൊക്കെ ഞാന്‍ അവളോട് വീമ്പിളക്കിയിരുന്നു..
It is rain pouring!!
ReplyDeleteഓർമ്മയുടെ വസന്തങ്ങൾ
ReplyDelete