പണ്ടൊക്കെ പാറേലങ്ങാടിയില്‍ ആട്ടിറച്ചി വാങ്ങാന്‍ പോകുമ്പോളാണ് തേക്കില കാണാറ്. ഇറച്ചി തേക്കിലയിലാണ് പൊതിഞ്ഞ് തരാറ്. അങ്ങാടിയില്‍ നിന്ന് ഉണക്കമീന്‍
വാങ്ങാനായി കോയസ്സന്റെ പീടികയില്‍ പോയാല്‍ മീന്‍ ഇടാന്‍ ഒരു പാളസഞ്ചിയും കിട്ടും..
അന്നൊക്കെ പരിസ്ഥിതി സംരക്ഷണയില്‍ മുന്‍പന്തിയിലായിരുന്ന നമ്മുടെ നാട് ഇന്ന് പ്ലാസ്റ്റിക്
യുഗത്തിലായി.
ഇറച്ചി വീട്ടിലെത്തിയാല്‍ അത് ചട്ടിയില്‍ കഴുകാന്‍ ഇടുമ്പോള്‍ ഞാന്‍
ആ തേക്കിലകള്‍ കഴുകിയുണക്കി ഇറയത്ത് വെക്കും. എനിക്ക് ആ ഇലകള്‍ വളരെ പ്രിയം ആയിരുന്നു.
അന്നൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ തേക്ക് ഉണ്ടായിരുന്നില്ല…..
തേക്കിനെ പറ്റിയും അമ്മയുടെ
തറവാട്ടിലെ വിശേഷങ്ങളൊക്കെ മനസ്സിലേക്ക് വരുന്നു.. ഞാന്‍ അന്ന് ഏഴിലോ എട്ടിലോ ആണെന്ന്
തോന്നുന്നു പഠിക്കുന്നത്. പാറയിലങ്ങാടിയില്‍ സൈക്കിളില്‍ പോകും.. വെട്ടന്റെ പീടികയില്‍
നിന്ന് പലചരക്ക് വാങ്ങും. ചാക്ക് സഞ്ചിയും സാധനങ്ങളുടെ കുറിപ്പും അവിടെ കൊടുത്തിട്ടായിരിക്കും
ഞാന്‍ മീന്‍ മാര്‍ക്കറ്റിലേക്ക് ഓടുക..
ഇറച്ചിയും മീനും വാങ്ങിക്കഴിഞ്ഞ്, പലചരക്കും
വാങ്ങി ചെറുവത്താനിയിലേക്ക് തിരിക്കുന്നതിന്നിടയില്‍ ചിലപ്പോള്‍ സായ്‌വിന്റെ കടയില്‍
നിന്ന് മൂന്ന് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിക്കഴിക്കാന്‍ മറക്കാറില്ല. നല്ല മസാലയിട്ട
പോത്തിറച്ചിയും അതിന്‍ മീതെ ഒരു സ്ട്രോങ്ങ് ചായയും കുടിച്ചാല്‍ ഒരു പുക വിടാന്‍ തോന്നും.
അപ്പോള്‍ ഒരു പനാമ സിഗരറ്റിന്‍ തീകൊളുത്തി സൈക്കിളില്‍ കയറും. ബഥനി തിരിവ് കഴിയുന്ന
വരെ സൈക്കിള്‍ തള്ളിക്കൊണ്ട് പുകയും വിട്ട് നടക്കും. പിന്നെ വൈശ്ശേരി വരെ ചവിട്ടും.
ജെടിയെസ്സ് കഴിഞ്ഞാല് പിന്നേയും തള്ളും, അത് കഴിഞ്ഞാല്‍ പിന്നെ ചെറോക്കഴ വരെ ഇറക്കമാണ്‍..
ന്യൂട്രലില്‍ പോകും.. എന്തൊരു ഓര്മ്മകള്.. അന്നൊന്നും എന്റെ മനസ്സില് പാറുകുട്ടി
ഉണ്ടായിരുന്നില്ല,
മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി
അവളെ കണ്ടത് കൊച്ചിക്കായലില് പോഞ്ഞിക്കരയില് അന്തിക്കള്ള് കുടിക്കാന് കൊച്ചുവള്ളത്തില്
പോകുമ്പോളായിരുന്നു..
{ ഓര്‍മ്മകള്‍ കാട് കയറുന്നു, അസുഖം കാരണം കുറെ നാള്‍ എഴുത്തുപുര അടഞ്ഞ് കിടക്കുകയായിരുന്നു, വീണ്ടും തുറക്കാം താമസിയാതെ, കാത്തിരിക്കുക }
==
എന്തൊരു ഓര്മ്മകള്.. അന്നൊന്നും എന്റെ മനസ്സില് പാറുകുട്ടി ഉണ്ടായിരുന്നില്ല, മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി അവളെ കണ്ടത് കൊച്ചിക്കായലില് പോഞ്ഞിക്കരയില് അന്തിക്കള്ള് കുടിക്കാന് കൊച്ചുവള്ളത്തില് പോകുമ്പോളായിരുന്നു..
ReplyDeleteവളരെ നന്നായിരിക്കുന്നു...ജെ പി ...അസുഖം കുറഞ്ഞു കാണുമല്ലോ..? എഴുത്ത് വീണ്ടും തുടരുക ..ആശംസകള്‍.............
ReplyDeleteവളരെ നന്നായിരിക്കുന്നു...ജെ പി ...അസുഖം കുറഞ്ഞു കാണുമല്ലോ..? എഴുത്ത് വീണ്ടും തുടരുക ..ആശംസകള്‍.............
ReplyDeleteവളരെ നന്നായിരിക്കുന്നു...ജെ പി ...അസുഖം കുറഞ്ഞു കാണുമല്ലോ..? എഴുത്ത് വീണ്ടും തുടരുക ..ആശംസകള്‍.............
ReplyDeleteജേപി തിരിച്ചു വന്നതിൽ സന്തോഷം.. എനിക്കുമുണ്ട് ഇങ്ങിനെ ചില ഓർമ്മകൾ.. പുന്നയൂരു നിന്ന് സൈക്കിൾ ചവിട്ടി പൂഴിക്കളയിലുള്ള പറങ്ങോടങ്കുട്ടിയുടെ പലചരക്ക് കടയിൽ കുറിപ്പ് കൊടുത്ത് നേരെ മുമ്പിലുള്ള രാഘവന്റെ കടയിൽ നിന്ന് നന്നാരി സർവ്വത്തും കുടിച്ച് പലചരക്ക സാധനങ്ങളും വല്യമ്മക്കുള്ള 'കയ്ക്കാത്ത' പുകലയുമായി മടക്കം. സൈക്കിളിന്റെ കൂലിയും സർവ്വത്തും, ജൂപ്പിറ്ററിൽ ഫസ്റ്റ് ഷോവിനുള്ള 35 പൈസയും ആണ് പ്രതിഫലം...
ReplyDeleteസന്തോഷം, ജേപ്പീ
ReplyDeleteസന്തോഷം!
ReplyDeleteആശംസകള്‍ ജെ.പി.സാര്‍
ആശംസകള്‍
ReplyDeleteതേക്കിലയിൽ പൊതീഞ്ഞ ഓർമ്മകൾ...
ReplyDelete